TRENDING
-
ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ സാക്ഷാൽ കിങ് ഇങ്ങനെ കുറിച്ചു… “അസാമാന്യ പ്രകടനം, മാൻ ഓഫ് ദ് ടൂർണമെന്റാകാൻ ഏറ്റവും അർഹൻ, ടീമിന് ആവശ്യമുള്ള ഘട്ടത്തിൽ നീ മികച്ച പ്രകടനം പുറത്തെടുത്തു, നിന്നെക്കുറിച്ച് ഓർത്ത് വലിയ സന്തോഷം ചേട്ടാ”….
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പിലെ മിന്നും പ്രകടനത്തോടെ പ്ലെയർ ഓഫ് ദ് ടൂർണമെന്റായ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് ഇന്ത്യൻ ബാറ്റിങ് ഇതിഹാസം വിരാട് കോലി. ‘‘അസാമാന്യ പ്രകടനം, മാൻ ഓഫ് ദ് ടൂർണമെന്റാകാൻ ഏറ്റവും അർഹനാനായ ആളാണ് സഞ്ജു സാംസൺ. ടീമിന് ആവശ്യമുള്ള ഘട്ടത്തിൽ നീ മികച്ച പ്രകടനം പുറത്തെടുത്തു. നിന്നെക്കുറിച്ച് ഓർത്ത് വലിയ സന്തോഷം ചേട്ടാ.’’ എന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കിങ് കോലി കുറിച്ചു. അതേസമയം ലോകകപ്പിനു മുന്നോടിയായി ന്യൂസീലൻഡിനെതിരായ അഞ്ച് മത്സരങ്ങളിൽനിന്നു വെറും 46 റൺസ് മാത്രമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ഇതോടെ പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കപ്പെട്ട് ഇഷാൻ കിഷനു വിക്കറ്റ് കീപ്പർ സ്ഥാനവും നൽകി ഡഗൗട്ടിൽ ഇരിപ്പുറപ്പിച്ച സഞ്ജു, അവിസ്മരണീയമായ തിരിച്ചുവരവാണ് നടത്തിയത്. നമീബിയയ്ക്കും സിംബാബ്‌വെയ്ക്കുമെതിരെ മികച്ച തുടക്കം ലഭിച്ചെങ്കിലും ദക്ഷിണാഫ്രിക്കയോടുള്ള ഇന്ത്യയുടെ തോൽവി സഞ്ജുവിന്റെ തലവര മാറ്റി. സെമിഫൈനൽ സ്ഥാനം ഉറപ്പിക്കാനുള്ള നിർണായക സൂപ്പർ 8 മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ നേടിയ 97*, സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ…
Read More » -
കാര്യവട്ടത്ത് കിവീസിലൂടെ തുടങ്ങിയ അപമാനത്തിനും തഴയലിനും കിവീസിൽകൂടിത്തന്നെ കണക്കുതീർത്ത് മലയാളി താരം!! അഞ്ച് കളിയിലൂടെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’, കോലിയുടെ 12 വർഷം ടി20 ലോകകപ്പ് റെക്കോർഡ് തകർത്തു, സിക്സർ- 24
അഹമ്മാദാബാദ്: പ്രതികാരം അത് വീട്ടാനുള്ളതാണ് അത് സ്വന്തമാണെങ്കിലും എതിരാളിയാണെങ്കിലും. 36 ദിവസം മുൻപ് തഴയപ്പെട്ട് ലോകകപ്പ് വേദിയിൽ ഒരു കളിയിലെങ്കിലും ഇറങ്ങാനാവില്ലെന്ന് പ്രതീക്ഷിച്ചിടത്തുനിന്ന് ടി 20 ലോകകപ്പ് 2026 ന്റെ താരമായി സഞ്ജു സാംസൺ. വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസ് നേടിയാണ് മലയാളി താരം നേടിയത്. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്നാണ് ലോകകപ്പ് ഇലവനിൽ നിന്ന് പുറത്തായത്. പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരാജയത്തിനു ശേഷം ടീമിൽ ഇടംപിടിച്ച സഞ്ജു തുടർച്ചയായ മൂന്ന് വെടിക്കെട്ട് ഫിഫ്റ്റികളും നേടി. ഫൈനലിൽ 46 പന്തിൽ അഞ്ച് ഫോറുകളും എട്ട് സിക്‌സറുകളും സഹിതം 89 റൺസാണ് താരം നേടിയത്. അതേസമയം മുൻ സൂപ്പർ താരം വിരാട് കോഹ്ലിയുടെ ടി20 ലോകകപ്പ് റെക്കോർഡും സഞ്ജു തകർത്തു. ഒരു ടി20 ലോകകപ്പ് പതിപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരൻ എന്ന റെക്കോർഡ് ആണ് കോഹ്ലിയെ മറികടന്ന് സഞ്ജു നേടിയത്. 2014 ടി20 ലോകകപ്പിൽ കോഹ്ലി…
Read More » -
ആര്‍ത്തിരമ്പും നീലക്കടല്‍ സാക്ഷി! മൂന്നാംവട്ടവും ഇന്ത്യ! റണ്‍മല താണ്ടിയ കിവിസ് 96 റണ്‍സ് അകലെ വീണു; സഞ്ജു വീണ്ടും താരം; സിക്‌സറോടു സിക്‌സര്‍
അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യയുടെ മിന്നും പ്രകടനം. 2026 മാര്‍ച്ചിലെ രണ്ടാം ഞായറാഴ്ച ട്വന്റി20 ലോകകപ്പില്‍ മൂന്നാം വട്ടവും ഇന്ത്യ മുത്തമിട്ടു. കലാശപ്പോരില്‍ ന്യൂസീലന്‍ഡിനെ റണ്‍സിനു 96 തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കിരീനേട്ടം. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന്റെ ഇന്നിങ്‌സ് 19 ഓവറില്‍ 159 റണ്‍സില്‍ അവസാനിച്ചു. തുടര്‍ച്ചയായി ഞായറാഴ്ചകളില്‍ തോല്‍വിയെന്ന ശാപവും ഇന്ത്യ മറികടന്നു. മൂന്നാം കിരീടനേട്ടത്തിലൂടെ ട്വന്റി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ചാംപ്യന്മാരാകുന്ന ടീമെന്ന ഖ്യാതിയും സ്വന്തം. രണ്ടു കിരീടങ്ങളുമായി ഒപ്പമുണ്ടായിരുനന്ന വിന്‍ഡീസിനെയും ഇംഗ്ലണ്ടിനെയുമാണ് ഇന്ത്യ മറികടന്നത്. ട്വന്റി20 ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ ചാംപ്യന്‍ ടീമെന്ന റെക്കോര്‍ഡും സ്വന്തം നാട്ടില്‍ ലോകകപ്പ് ജേതാക്കളാകുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇന്ത്യയ്ക്ക് ഇനി സ്വന്തം. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ ഹാട്രിക് കിരീടമാണ് ഇത്. 2024 ട്വന്റി20 ലോകകപ്പ്, 2025 ചാംപ്യന്‍സ് ട്രോഫി, ഇപ്പോള്‍ 2026 ട്വന്റി20 ലോകകപ്പും. മറുവശത്ത്,…
Read More » -
തുടർച്ച… രണ്ടാംതവണയും ലോക രാജാക്കന്മാർ… ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമായി ഇന്ത്യ, ജയം 96 റൺസിന്
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് രണ്ടാം തവണയും ഇന്ത്യ ലോക രാജാക്കാന്മാർ. ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസ് തകർത്താണ് ഇന്ത്യ രണ്ടാംതവണയും ലോകരാജാക്കന്മാരായത്. ഫൈനലിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 158 റൺസിന് ഓൾഔട്ടാവുകയാവുകയായിരുന്നു. ഓപ്പണർ ഫിൻ അലൻ (9), രചിൻ രവീന്ദ്ര (1), ഗ്ലെൻ ഫിലിപ്സ് (5), മാർക് ചാപ്മാൻ (3), ടിം സെയ്ഫർട്ട് (52), ഡാരില്‍ മിച്ചല്‍ (17), ജെയിംസ് നീഷാം (8), മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍- 47), മാറ്റ് ഹെന്റി- (0), ജേക്കബ് ഡഫി-3 ലോക്കി ഫെര്‍ഗൂസണ്‍-(6*) എന്നിങ്ങനെയാണ് ന്യൂസിലൻഡ് സ്കോറുകൾ. സെമി ഫൈനലിലെ സെഞ്ചുറി വീരനായ അലനെ മൂന്നാം ഓവറിൽ തിലക് വർമയുടെ കൈകളിൽ എത്തിച്ച് അക്ഷർ പട്ടേലാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിൽ ജസ്പ്രീത് ബുമ്രയുടെ ബോളിൽ ഇഷാൻ കിഷന്റെ കിടിലൻ ക്യാച്ചിലാണ് രചിൻ പുറത്തായത്. ഫൈനലിൽ നാലു വിക്കറ്റുകൾ നേടി. അഞ്ചാം ഓവറിൽ ഗ്ലെൻ ഫിലിപ്സിനെ ബൗൾണ്ടാക്കി…
Read More » -
കളിച്ചത് അഞ്ചു മത്സരം മാത്രം; കോലിയെ മറികടന്ന് സഞ്ജു സാംസണ്‍; റെക്കോര്‍ഡ് ഇങ്ങെടുത്തു; ഏറ്റവും കൂടുതല്‍ സിക്‌സര്‍ തൂക്കിയതും സഞ്ജു
ബംഗളുരു: കഴിഞ്ഞ ലോകകപ്പില്‍ മുഴുവന്‍ ബെഞ്ചിലിരുത്തിയെങ്കിലും ഇക്കുറി ആവശ്യം വന്നപ്പോള്‍ ടീമിനെ മുന്നില്‍നിന്ന് നയിച്ച് ഉയിര്‍ത്തെഴുന്നേല്‍പിച്ചു സഞ്ജു സാംസണ്‍. 89 റണ്‍സാണ് ലോകകപ്പ് ഫൈനലില്‍ സഞ്ജു നേടിയത്. ഇന്ത്യന്‍ സ്‌കോറിങിന്റെ വേഗമുയര്‍ത്തിയ ഇന്നിങ്‌സ്്. 45 പന്തില്‍ നിന്നാണ് സഞ്ജു 89 റണ്‍സെടുത്തത്. എട്ട് സിക്‌സും അഞ്ച് ഫോറും സഹിതമാണ് ഇന്നിങ്‌സ്. ഇന്ത്യയുടെ ടോപ്പ് സ്‌കോററായതിനൊപ്പം റെക്കോര്‍ഡുകളും തൂക്കിയ ഇന്നിങ്‌സാണ് ഫൈനലില്‍ സഞ്ജുവിന്റേത്. ഫൈനലില്‍ ഇന്ത്യന്‍ ടോപ്പ് ഓര്‍ഡര്‍ കിവീസിനെ അടിച്ചൊതുക്കി എന്നു പറയാം. ടോപ്പ് ഓര്‍ഡറിലെ മൂന്നു താരങ്ങളും 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീമിലെ ആദ്യ മൂന്നു ബാറ്റ്‌സമാന്‍മാരും അര്‍ധ സെഞ്ചറി നേടുന്നത്. ഇന്ത്യയുടെ ഫൈനലിലെ ഉയര്‍ന്ന സ്‌കോര്‍ എന്നതിനൊപ്പം ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് സഞ്ജുവിന്റെ 89 റണ്‍സ്. 2016 ല്‍ മാര്‍ലോണ്‍ സാമുല്‍സ് നേടിയ 85 നോട്ടൗട്ട്, 2021 കെയിന്‍ വില്യംസണ്‍ നേിയ 85 റണ്‍സ് എന്നിവ…
Read More » -
അഹമ്മദാബാദിൽ അഭിഷേക് ഷോ… 18 ബോളിൽ അർധശതകം കടന്ന് അഭിഷേക് (52), പിന്നാലെ പുറത്ത്, 38 മായി സഞ്ജു!! പവർപ്ലേയിൽ ഇന്ത്യ അടിച്ചുകൂട്ടിയത് 92 റൺസ്
അഹമ്മദാബാദ്: ടി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് ബാറ്റിങ്. ടോസ് നേടിയ ന്യൂസീലൻഡ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. കിവീസ് ടീം ഒരു മാറ്റവുമായി കളത്തിലിറങ്ങുമ്പോൾ സെമിയിലെ ടീമിനെത്തന്നെ ഇന്ത്യ നിലനിർത്തി. അതേസമയം സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം എട്ട് മത്സരങ്ങളിൽ ഏഴ് വിജയങ്ങളുമായാണ് ഫൈനലിലെത്തിയിരിക്കുന്നത്. മിച്ചൽ സാന്റ്നർ നയിക്കുന്ന ന്യൂസിലൻഡ് ടീം എട്ട് മത്സരങ്ങളിൽ അഞ്ച് വിജയങ്ങൾ നേടിയാണ് കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്. രണ്ടു കളികളിൽ മിന്നും പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസൺ ഓപ്പണിങ്ങിൽ നൽകുന്ന മികച്ച തുടക്കവും ജസ്പ്രീത് ബുംറയുടെ ബൗളിങ്ങുമാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. നാല് മത്സരങ്ങളിൽനിന്ന് 232 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. ജസ്പ്രീത് ബുംറ ഏഴ് മത്സരങ്ങളിൽനിന്ന് പത്തു വിക്കറ്റുകളും നേടി. അതേസമയം കിവീസിനായി ഫിൻ അലൻ, രചിൻ രവീന്ദ്ര എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് നടത്തുന്നത്. ന്യൂസീലൻഡ് നിരയിൽ ഫിൻ അലൻ എട്ട് മത്സരങ്ങളിൽ നിന്ന് 289 റൺസോടെ സഞ്ജുവിന് മുന്നിലുണ്ട്. അതുപോലെ ടിം സെയ്ഫേർട്ടും…
Read More » -
ആർച്ചർക്കുള്ളത് അങ്ങ് ചെപ്പോക്കിൽ കൊടുത്തുതീർത്തു, ഇനിയും തീർക്കാനുണ്ട് കുറച്ചു കണക്കുകൂടി, ഹെൻറി, സാന്റനർ, ഫെർഗൂസൺ… സ്വന്തം മണ്ണിൽ കാണികൾക്കു മുന്നിൽ തല കുനിയിപ്പിച്ച ഫെർഗൂസനിട്ട് അഹമ്മദാബാദിലിട്ട് കൊടുക്കുമോ സഞ്ജു?
ഏഷ്യാക്കപ്പിനെ ഹീറോയിൽ നിന്ന് രണ്ടാം തരക്കാരനിലേക്കും, പിന്നീട് ഡഗൗട്ടിലേക്കും മാറ്റിയിരുത്താൻ കാരണക്കാരായവർ ഇന്ന് നേർക്കുനേർ വരുമ്പോൾ തീർക്കാൻ കണക്കുകൾ ആരേക്കാൾ കൂടുതലുള്ളത് സഞ്ജുവിന് തന്നെയാണ്… പ്രത്യേകിച്ചും ന്യൂസിലൻഡ് നിരയിലെ മൂന്നുപേർ… മാറ്റ് ഹെൻറി, മിച്ചൽ സാന്റനർ, ലോക്കി ഫെർഗൂസൺ. ഇതിനുമുൻപൊരു കണക്കുണ്ടായിരുന്നു ജോഫ്രെ ആർച്ചർ, അതങ്ങ് ചെപ്പോക്കിൽ തീർത്തിട്ടാണ് മലയാളി താരം അഹമ്മദാബാദിന് വിമാനം കയറിയത്. ന്യൂസിലാൻഡിനോടുള്ള കണക്കിന് വർഷങ്ങളുടെ പഴക്കമൊന്നുമില്ല, വെറും ഒന്നോ, രണ്ടോ മാസം മാത്രം. 2026 ജനുവരി 31ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്കൊന്ന് എത്തിനോക്കിയാൽ മതി. ആ പരമ്പരയിലെ സഞ്ജുവിന്റെ സ്കോറുകൾ, പത്ത്, ആറ്, പൂജ്യം, 24, ആറ്. മാറ്റ് ഹെൻറിക്ക് മുന്നിൽ വീണത് രണ്ട് തവണ. സാന്റനറിന്റെ പന്തിൽ ബൗൾഡ്. കൂടാതെ കെയിൽ ജാമിസണും ഫെർഗൂസണും ഓരോ പ്രാവശ്യം. ഏഷ്യാക്കപ്പിൽ മിന്നും പ്രകടനത്തോടെ ലോകകപ്പിലേക്കും ഓപ്പണർ സ്ഥാനത്തേക്കും കസേര ഉറപ്പിച്ചതിൽ നിന്ന് ഇഷാൻ കിഷനെ അവിടെ അവിടെ കുടിയിരുത്തി ഡഗൗട്ടിലേക്ക് സഞ്ജുവിന്റെ സ്ഥാനം തെറിച്ചു. അഞ്ച്…
Read More »


