TRENDING
-
ബ്ലാസ്റ്റേഴ്സിന്റെ ഭൂലോക തോൽവികൾ ഇവർ
എല്ലാ സീസണുകളും താരങ്ങൾക്ക് ഒരു പോലെയാവില്ല.ചില താരങ്ങൾക്ക് ചില സീസണുകൾ ഏറെ മികച്ചതാവാം.ചിലർ മോശമാവാം. മോശം പ്രകടനം നടത്തിയാൽ അതിനർത്ഥം അവർ മോശം താരങ്ങളാണ് എന്നല്ല, മറിച്ച് ഈ സീസൺ അവർക്ക് അനുകൂലമായിരുന്നില്ല എന്ന് സാരം. എന്നാൽ വേണ്ടത്ര അവസരം ലഭിച്ചിട്ടും ഭൂലോക തോൽവികളായാലോ..? ഈന്തപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പുണ്ണ് എന്ന് പറഞ്ഞ പോലെയായിരുന്നു ഗോൾകീപ്പർ കരഞ്ജിത്തിന്റെ അവസ്ഥ. ഒരുപാട് നാളുകൾക്ക് ശേഷം കിട്ടിയ സുവാർണാവസരമായിരുന്നു ഇത്തവണ കരഞ്ജിത്തിന്റേത്.പക്ഷെ ടിയാൻ ഗോൾവല കാത്തപ്പോഴെല്ലാം ബ്ലാസ്റ്റേഴ്സ് തോറ്റു. ഒന്നാം ഗോളി സച്ചിൻ സുരേഷിന് പരിക്കേറ്റപ്പോൾ ടീമിന്റെ ഗോൾ കീപ്പിംഗ് ചുമതല ലഭിച്ച കരഞ്ജിത്തിന് പേരിനൊത്ത് ഉയരാനായില്ല.ഏഴ് മത്സരങ്ങളിൽ ഗോൾ വല കാത്ത സിങ്ങിന് ഒരൊറ്റ ക്ലീൻ ഷീറ്റ് പോലും നേടാനായില്ല.ഈ കളികളിലെല്ലാം ബ്ലാസ്റ്റേഴ്സ് നാണംകെട്ട തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. മറ്റൊരാൾ മലയാളി താരം രാഹുൽ കെപിയാണ്.ഈ സീസൺ രാഹുലിനെ സംബന്ധിച്ച് അത്ര നല്ല സീസണായിരുന്നില്ല. 19 മത്സരങ്ങളിൽ ഈ സീസണിൽ ബൂട്ടണിഞ്ഞ രാഹുലിന് ഗോളൊന്നും…
Read More » -
ഹൈദരാബാദിനെതിരായ തോല്‍വിക്ക് പിന്നാലെ രാഹുലിനെ നിര്‍ത്തിപ്പൊരിച്ച് ലഖ്നൗ മുതലാളി
ഹൈദരാബാദ്: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താൻ വിജയം അനിവാര്യമായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് കനത്ത തോല്‍വി വഴങ്ങിയ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ കെ എല്‍ രാഹുലിനോട് പരസ്യമായി രോഷം പ്രകടിപ്പിച്ച് ടീം ഉടമ സ‍്ജീവ് ഗോയങ്ക. മത്സരശേഷം ഗോയങ്കയും രാഹുലും തമ്മില്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തുന്ന സംഭാഷണത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ടീമിന്‍റെ മോശം പ്രകടനത്തിലുള്ള അതൃപ്തി സഞ്ജീവ് ഗോയങ്കയുടെ മുഖത്ത് പ്രകടമായിരുന്നു. കൈകള്‍ കൊണ്ട് തനിക്കൊന്നും കേള്‍ക്കേണ്ടെന്ന രീതിയില്‍ ഗോയങ്ക ആംഗ്യം കാട്ടുന്നതും രാഹുല്‍ പറയുന്നത് അംഗീകരിക്കാതെ ഫീല്‍ഡിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ തോല്‍വിയുടെ പേരില്‍ രാഹുലിനെ പരസ്യമായി അപമാനിക്കുന്നതിന് പകരം ഡ്രസ്സിംഗ് റൂമില്‍ എത്തുന്നതുവരെയെങ്കിലും ലഖ്നൗ മുതലാളിക്ക് കാത്തിരിക്കാമായിരുന്നു എന്നും ചില ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ലഖ്നൗ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്ത 165 റണ്‍സ് ഹൈദരാബാദ് ബാറ്റര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് 9.4 ഓവറിലാണ് അടിച്ചെടുത്തത്. മത്സരശേഷം ഹൈദരാബാദ്…
Read More » -
അമ്പയറിംഗിലെ പിഴവ്; സഞ്ജുവിന്റെ പുറത്താകല്‍ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു വി. സാംസണിന്റെ പുറത്താകല്‍ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ. ക്രിക്കറ്റില്‍ അംപയറുടെ തീരുമാനങ്ങള്‍ വിവാദമാകുന്നത് പുതിയ സംഭവമല്ല. അക്കൂട്ടത്തിലേക്ക് ഒന്ന് കൂടിയായിരിക്കുകയാണ് ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ സഞ്ജുവിന്റെ പുറത്താകല്‍. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന് മുന്നില്‍ ദല്‍ഹി 222 റണ്‍സ് വിജയലക്ഷ്യം വച്ചു. ഇതിനെതിരെ ബാറ്റ് ചെയ്ത് വരുന്നതിനിടെ രാജസ്ഥാന്‍ നായകന്‍ സഞ്ജു ക്രീസിലുണ്ടെങ്കില്‍ ജയിക്കുമെന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. പക്ഷെ ജയിക്കാന്‍ 27 പന്തില്‍ 60 റണ്‍സ് വേണമെന്നിരിക്കെ സഞ്ജു പുറത്തായി. മുകേഷ് കുമാറിന്റെ പന്തില്‍ ഷായ് ഹോപ്പ് പിടിച്ചാണ് സഞ്ജു പുറത്തായത്. ഹോപ്പ് പിടികൂടുമ്ബോള്‍ കാല് ബൗണ്ടറി ലൈനിലായിരുന്നുവെന്ന് റേപ്ലേ കളില്‍ വ്യക്തമാണ് പക്ഷെ അംപയറുടെ തീരുമാനം സഞ്ജു പുറത്താണെന്നായിരുന്നു. 46 പന്തുകള്‍ നേരിട്ട സഞ്ജു 86 റണ്‍സെടുത്താണ് പുറത്തായത്.
Read More » -
വെറും 58 പന്തുകളില്‍ കളി തീര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ഹൈദരാബാദ്: ജയിക്കാന്‍ വേണ്ടിയിരുന്നത് 166 റണ്‍സ്, ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ വെറും 58 പന്തുകളില്‍ കളി തീര്‍ത്ത് സൺറൈസ് ഹൈദരാബാദിന്റെ ട്രാവിസ് ഹെഡും, അഭിഷേക് ശര്‍മ്മയും. ജയത്തോടെ 14 പോയിന്റുമായി എസ്‌ആര്‍എച്ച് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. അഭിഷേക് ശര്‍മ്മ ആറ് സിക്‌സും എട്ട് ഫോറും സഹിതം 75*(28) റണ്‍സും ട്രാവിസ് ഹെഡ് എട്ട് ഫോറും എട്ട് സിക്‌സും സഹിതം 89*(30) രണ്‍സും നേടി. ലക്‌നൗ ബൗളര്‍മാര്‍ ആകെ എറിഞ്ഞ 58 പന്തുകളില്‍ 30 എണ്ണവും ബൗണ്ടറി നേടിയാണ് ഹൈദരാബാദ് വിജയിച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ 29(33), ക്രുണാല്‍ പാണ്ഡ്യ 24(21), നിക്കോളസ് പൂരന്‍ 48*(26), ആയുഷ് ബദോനി 55*(30) എന്നിവരുടെ പ്രകടനമാണ് സ്‌കോര്‍ 150 കടത്തിയത്.
Read More » -
സഞ്ജുവിനെതിരെ ഡല്‍ഹി ക്യാപിറ്റൽ ഉടമ പാര്‍ത്ഥ് ജിന്‍ഡാലിന്റെ ആക്രോശം; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ
ദില്ലി: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പുറത്തായത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. 46 പന്തില്‍ 86 റണ്‍സുമായി ക്രീസില്‍ നില്‍ക്കെയാണ് വിവാദ തീരുമാനത്തിലൂടെ സഞ്ജു പുറത്താവുന്നത്. താരം ക്രീസിലുള്ളപ്പോഴൊക്കെ ടീമിന് വിജയപ്രതീക്ഷയും ഉണ്ടായിരുന്നു. എന്നാല്‍ തേര്‍ഡ് അംപയറുടെ തീരുമാനം വന്നതോടെ സഞ്ജുവിന് മടങ്ങേണ്ടിവന്നു. പതിനാറാം ഓവറില്‍ മുകേഷ് കുമാര്‍ എറിഞ്ഞ പന്തില്‍ സഞ്ജു ലോംഗ് ഓണിലേക്ക് സിക്‌സ് അടിച്ച പന്ത് ബൗണ്ടറിക്ക് അരികില്‍ ഡല്‍ഹി ഫീല്‍ഡര്‍ ഷായ് ഹോപ്പ് കൈയിലൊതുക്കി. എന്നാല്‍ ക്യാച്ചെടുത്തശേഷം നിയന്ത്രണം നഷ്ടമായ ഷായ് ഹോപ്പ് ബൗണ്ടറി ലൈനില്‍ ചവിട്ടിയെന്നാണ് ഒരുവാദം. ഇല്ലെന്ന് മറ്റൊരു വാദം. ഇതിനിടെ ഡല്‍ഹി കാപിറ്റല്‍ ഉടമ പാര്‍ഥ് ജിന്‍ഡാലിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ശരിക്കും വെറുപ്പുളവാക്കുന്ന വീഡിയോ ആയിരുന്നു അത്. സഞ്ജു ഔട്ടാണെന്ന് ജിന്‍ഡാല്‍ വീണ്ടും വീണ്ടും ഗ്യാലറിയിലിരുന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു.സഞ്ജുവിനോട് ഇറങ്ങിപ്പോകാനും എഴുന്നേറ്റു നിന്ന് ജിൻഡാൽ ആക്രോശിച്ചു. കടുത്ത തെറിയാണ്…
Read More » -
സഞ്ജുവിന്‍റെ പോരാട്ടം വിഫലം; ഡല്‍ഹി ക്യാപിറ്റല്‍സിന് 20 റൺസ് ജയം
ന്യൂഡൽഹി: ഐപിഎല്ലില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് 20 റണ്‍സിന്‍റെ ആവേശ ജയം. സ്കോർ ഡല്‍ഹി: 221/8 രാജസ്ഥാൻ 201/8. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു.മറുപടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അവസാന അഞ്ചോവറില്‍ രാജസ്ഥാന് 63 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. 46 പന്തില്‍ 86 റണ്‍സുമായി നിന്ന സഞ്ജുവും 14 റണ്‍സുമായി ശുഭം ദുബെയുമായിരുന്നു ക്രീസില്‍.മുകേഷ് കുമാര്‍ എറിഞ്ഞ പതിനാറാം ഓവറിലെ നാലാം പന്തില്‍ സഞ്ജു അടിച്ച ഷോട്ട് ലോംഗ് ഓണ്‍ ബൗണ്ടറിയില്‍ ഷായ് ഹോപ്പ് കൈയിലൊതുക്കിയെങ്കിലും കാല്‍ ബൗണ്ടറി ലൈനില്‍ തട്ടിയെന്ന് വ്യക്തമായിട്ടും ടിവി അമ്ബയര്‍ സഞ്ജു ഔട്ടാണെന്ന് വിധിച്ചതാണ് മത്സരത്തില്‍ നിർണായകമായത്.
Read More » -
ഇവാന്‍ വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്മെന്റ് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്മെന്റ് പിഴ ചുമത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഐഎസ്‌എല്‍ 2022-23 സീസണില്‍ ബെംഗളൂരു എഫ്സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി. സംഭവത്തില്‍ ബ്ലാസ്റ്റേഴ്‌സിന് വുകോമനോവിച്ച് ഒരു കോടി രൂപ പിഴയൊടുക്കിയെന്നാണ് റിപ്പോര്‍ട്ട്. പൊതുവെ ക്ലബ്ബിനെതിരെ ചുമത്തപ്പെടുന്ന പിഴ ഉടമകളാണ് അടയ്ക്കേണ്ടത്. എന്നാല്‍ ബെംഗളൂരു എഫ്സിയുമായുള്ള വിവാദത്തില്‍ തെറ്റ് ഇവാന്‍ വുകോമനോവിച്ചിന്റെ ഭാഗത്താണെന്നും അതിനാല്‍ അദ്ദേഹം പിഴയൊടുക്കണമെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഇവാന്‍ ഒരു കോടി രൂപ പിഴയൊടുക്കിയെന്ന് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സിന്റെ (സിഎഎസ്) അപ്പീലിലാണ് വെളിപ്പെടുത്തിയത്. ഏപ്രില്‍ 26ന് ഇവാന്‍ വുകോമാനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു.എന്നാൽ കേരള ബ്ലാസ്റ്റേഴ്സും വുകോമാനോവിച്ചും തമ്മില്‍ പരസ്പര ധാരണയോടെയാണ് വേര്‍പിരിയുന്നതെന്നാണ് മാനേജ്മെന്റ്അറിയിച്ചത്. 2023 മാര്‍ച്ച് മൂന്നിനായിരുന്നു ഐഎസ്‌എല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വിവാദമായ മത്സരം നടന്നത്. ബെംഗളൂരു ക്യാപ്റ്റന്‍…
Read More »