TRENDING
-
ലിയോണേല്‍ മെസ്സി ന്യൂഡല്‍ഹിയിലും എത്തി ആരാധകരെ കണ്ടു ; പക്ഷേ പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞില്ല ; മൂടല്‍മഞ്ഞ് കാഴ്ച മറയ്ക്കുന്ന പ്രശ്‌നത്തെ തുടര്‍ന്ന് വിമാനം വൈകി ; മോദി വിദേശത്തേക്ക് പോയി ; കൂടിക്കാഴ്ച റദ്ദാക്കി
ന്യൂഡല്‍ഹി: ഗോട്ട് ഇന്ത്യ ടൂറിന്റെ ഭാഗമായി ഡല്‍ഹിയില്‍ നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫുട്‌ബോള്‍ ഇതിഹാസം ലിയോണേല്‍ മെസ്സിയുടെ കൂടിക്കാഴ്ച റദ്ദാക്കി. മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി ഇന്ന് വിദേശത്തേക്ക് യാത്ര തിരിച്ചതിനാലാണ് കൂടിക്കാഴ്ച റദ്ദാക്കിയത്. മെസ്സിയുടെ വിമാനം മൂടല്‍മഞ്ഞ് കാരണം സമയത്ത് എത്താത്തതും പ്രശ്‌നമായി. അര്‍ജന്റീന സൂപ്പര്‍ താരം ഇന്നലെ അവസാന ദിവസത്തില്‍ ഡല്‍ഹിയില്‍ എത്തിയിരുനനു. മുംബൈയില്‍ നിന്നും പുറപ്പെടേണ്ട വിമാനം വൈകിയതിനാല്‍ നിശ്ചയിച്ച സമയത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിമാനം ഡല്‍ഹിയിലെത്തിയത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മൂന്നുനഗരങ്ങളില്‍ താരം സന്ദര്‍ശനം നടത്തിയ ശേഷമാണ് മെസ്സി ന്യൂഡല്‍ഹിയില്‍ എത്തിയത്. ആദ്യദിവസം കോല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലും രണ്ടാം ദിനം മുംബൈയിലും മെസി എത്തി. മെസിക്കൊപ്പം സുവാരസും, റോഡ്രിഗോ ഡി പോളുമുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ മെസിക്ക് സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍ അദ്ദേഹത്തിന്റെ പത്താം നമ്പര്‍ ജേഴ്‌സി സമ്മാനിച്ചിരുന്നു. ഡല്‍ഹിയിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം മെസി നാട്ടിലേക്ക് തിരിക്കും. അതേസമയം, കോല്‍ക്കത്തയിലെ മെസിയുടെ സന്ദര്‍ശനം വലിയ പ്രതിഷേധത്തിനും…
Read More » -
ശ്രീലങ്കയ്ക്ക് ആദ്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ടീമിന്റെ നായകന്‍ 23 കോടിയുടെ അഴിമതിക്കേസില്‍ കുടുങ്ങി ; പെട്രോളിയം മന്ത്രിയയിരിക്കെ കാട്ടിയ സാമ്പത്തീക വെട്ടിപ്പിന് അറസ്റ്റ്് ചെയ്യാന്‍ നീക്കം
കൊളംബോ: ശ്രീലങ്കയ്ക്ക് ആദ്യമായി ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനെ പിടിച്ച് ജയിലിലിടാന്‍ ഭരണകൂടം. ശ്രീലങ്കയുടെ മുന്‍ നായകനും പെട്രോളിയം അഴിമതിക്കേസില്‍ കുടുങ്ങിയിരിക്കുന്ന മുന്‍ പെട്രോളിയം മന്ത്രിയുമായ അര്‍ജുന രണതുംഗയാണ് അറസ്റ്റിനെ മുഖാമുഖം കാണുന്നത്. 23.5 കോടിയുടെ അഴിമതിക്കേസിലാണ് താരം കുടുങ്ങിയിരിക്കുന്നത്. പെട്രോളിയം മന്ത്രിയായിരുന്ന കാലത്തെ അഴിമതിക്കേസില്‍ ദീര്‍ഘകാല എണ്ണ സംഭരണ കരാറുകള്‍ നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ മാറ്റുകയും ഉയര്‍ന്ന വിലയ്ക്ക് സ്‌പോട്ട് പര്‍ച്ചേസുകള്‍ നടത്തുകയും ചെയ്തതായി രണതുംഗയ്ക്കും സഹോദരനുമെതിരെ അഴിമതി വിരുദ്ധ നിരീക്ഷണ കമ്മീഷന്‍ ആരോപിച്ചു. നിലവില്‍ വിദേശത്തായ രണതുംഗ തിരിച്ചെത്തുമ്പോള്‍ അറസ്റ്റ് ചെയ്യുമെന്നും കമ്മീഷന്‍ കൊളംബോ മജിസ്ട്രേറ്റ് അസംഗ ബോദരഗാമയെ അറിയിച്ചു. അര്‍ജുന രണതുംഗയുടെ ക്യാപ്റ്റന്‍സിയില്‍ ശ്രീലങ്ക 1996-ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയിരുന്നു. ഇടംകൈയ്യന്‍ ബാറ്ററായ 62-കാരനായ അര്‍ജുന, ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയായിരുന്നു കപ്പ് ഉയര്‍ത്തിയത്. ‘2017-ല്‍ ഇടപാടുകള്‍ നടത്തിയ സമയത്ത് 27 വാങ്ങലുകളിലായി സംസ്ഥാനത്തിന് മൊത്തം 800 ദശലക്ഷം ശ്രീലങ്കന്‍ രൂപയുടെ (ഏകദേശം 23.5 കോടി രൂപ) നഷ്ടമുണ്ടായി,’…
Read More » -
ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറി ദിലീപ്; പിന്മാറയത് എറണാകുളത്തപ്പന്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തില്‍ നിന്ന്; കാരണം വ്യക്തമല്ലെങ്കിലും സ്ത്രീകള്‍ എതിര്‍ത്തതിനെ തുടര്‍ന്നെന്ന് സൂചന
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ നടന്‍ ദിലീപിനെ ക്ഷേത്രോത്സവ പരിപാടിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചത് വിവാദമായി. എറണാകുളത്തപ്പന്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പണ്‍ വിതരണ ഉദ്ഘാടനമാണ് വിവാദമായത്. ഉദ്ഘാടന ചടങ്ങിന്റെ നോട്ടീസില്‍ ദിലീപിന്റെ ചിത്രവും പേരും വെച്ചിരുന്നു. എന്നാല്‍ സംഗതി വിവാദമായതോടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് ദിലീപ് അറിയിച്ചു. എന്തുകൊണ്ടാണ് പങ്കെടുക്കാത്തതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ദിലീപിനെ പരിപാടിയുടെ ഉദ്ഘാടകനാക്കിയതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു, പ്രത്യേകിച്ച് സ്ത്രീകളില്‍ നിന്ന്. ഇതാണ് പിന്‍മാറ്റത്തിനു കാരണമെന്നാണ് സൂചന. ദിലീപ് പങ്കെടുക്കില്ലെന്ന് അറിയിച്ചതായി ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. നാളെയായിരുന്നു പരിപാടി നടക്കാനിരുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകള്‍ ദിലീപിനെതിരെ എതിര്‍പ്പ് ഉയര്‍ത്തിയെന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. ഈ വിധിക്കെതിരെ ആക്രമിക്കപ്പെട്ട നടിയും മുന്‍ ഭാര്യ മഞ്ജുവാര്യരും ആക്രമിക്കപ്പെട്ട നടിയും ഇന്നലെ സോഷ്യല്‍മീഡിയയില്‍ കുറിപ്പിട്ടിരുന്നു. ഇരുവര്‍ക്കും വലിയ പിന്തുണയാണ് ഈ പോസ്റ്റുകള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് ഉദഘാടകനായി ദിലീപിനെ തീരുമാനിച്ചതിലും…
Read More » -
മെസിയുടെ സന്ദര്‍ശത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങള്‍; നിരുപാധികം മാപ്പു പറഞ്ഞ് മമത ബാനര്‍ജി; അന്വേഷണം പ്രഖ്യാപിച്ചു; അടുത്ത പരിപാടി ശനിയാഴ്ച ഹൈദരാബാദില്‍; നടത്തണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം
കൊല്‍ക്കൊത്ത: അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസിയോടും കൂട്ടരോടും സാള്‍ട്ട് ലേയ്ക്ക് സ്‌റ്റേഡിയത്തില്‍ പണം കൊടുത്ത് ടിക്കറ്റെടുത്ത് മെസിയെ കാണാനെത്തിയ ആരാധകരോടും നിരുപാധികം മാപ്പു പറഞ്ഞ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സാള്‍ട്ട് ലേയ്ക്ക് സ്റ്റേഡിയത്തിലെ ലയണല്‍ മെസിയുടെ സന്ദര്‍ശനത്തിന് പിന്നാലെയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ചാണ് മമത മാപ്പ് പറഞ്ഞത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയോടും ആരാധകരോടും മാപ്പു ചോദിക്കുന്നതായും മമത പറഞ്ഞു. സാള്‍ട്ട് ലേയ്ക്ക് സ്റ്റേഡിയത്തില്‍ കണ്ട മാനേജ്മെന്റ് വീഴ്ചയില്‍ അങ്ങേയറ്റത്തെ വേദനയും ദുഃഖവുമുണ്ട്. ലയണല്‍ മെസ്സിയോടും എല്ലാ കായികപ്രേമികളോടും ആരാധകരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു – മമത പ്രതികരിച്ചു. മുന്‍ ജഡ്ജി അസിം കുമാര്‍ റേയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും മമത അറിയിച്ചു. ചീഫ് സെക്രട്ടറി, ഹോം ആന്‍ഡ് ഹില്‍ അഫയേഴ്സ് വിഭാഗത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. അതേ സമയം…
Read More » -
മെസിയുടെ ഇന്ത്യാ സന്ദര്‍ശനം വിവാദത്തില്‍ ; കൊല്‍ക്കത്ത സ്‌റ്റേഡിയത്തില്‍ താരം ചെലവഴിച്ചത് 20 മിനിറ്റ് ; മര്യാദയ്ക്ക് താരത്തെ കാണാന്‍ പോലും കിട്ടിയില്ലെന്ന് ആരോപിച്ച് ജനക്കുട്ടം അക്രമാസക്തമായി ; കസേരകള്‍ എറിഞ്ഞു തകര്‍ത്തു
കൊല്‍ക്കത്ത: ലിയോണേല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനം വന്‍ വിവാദത്തില്‍. വെള്ളിയാഴ്ച രാത്രി ഇന്ത്യയില്‍ വിമാനമിറങ്ങിയ മെസ്സിയെ ശനിയാഴ്ച കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ അവതരിപ്പിച്ച് പരിപാടിയില്‍ വന്‍തുക ടിക്കറ്റ് എടുത്തവര്‍ മെസ്സിയെ കാണാന്‍ പറ്റിയില്ലെന്ന് ആരോപിച്ച് സ്‌റ്റേഡിയത്തിലെ കസേരകള്‍ അടിച്ചു തകര്‍ക്കുകയും സംഘര്‍ഷം ഉണ്ടാക്കുകയും ചെയ്തു. സൗഹൃദ മത്സരത്തിന്റെ ഇടവേള സമയത്താണ് മെസി ഗ്രൗണ്ടില്‍ എത്തിയത്. ആരാധകരെ അഭിവാദ്യം ചെയ്ത മെസി എന്നാല്‍ പെട്ടെന്ന് മടങ്ങി. മെസിക്ക് ചുറ്റും രാഷ്ട്രീയക്കാരും സംഘാടകരും സുരക്ഷാ ഉദ്യോഗസ്ഥരും തിങ്ങി നിറഞ്ഞതിനാല്‍ ഒന്ന് കാണാന്‍ പോലും പലര്‍ക്കും ആയില്ല. വന്‍ തുക മുടക്കി ടിക്കറ്റ് എടുത്തവര്‍ ഇതോടെ വന്‍ കലിപ്പിലായി. മെസ്സി ഗ്രൗണ്ടില്‍ 20 മിനിറ്റ് മാത്രമാണ് നിന്നതെന്നും മര്യാദയ്ക്ക് കാണാന്‍ പോലും കഴിഞ്ഞില്ലെന്നുമാണ് കാണികളുടെ ആരോപണം. മെസി സ്‌റ്റേഡിയത്തിലേക്ക് വന്നപ്പോള്‍ വിഐപികളും സുരക്ഷാ ഉദ്യോഗസ്ഥരും കാരണം താരത്തെ കാണാനായില്ലെന്ന് ആക്ഷേപിച്ചാണ് കാണികള്‍ ഗ്രൗണ്ടില്‍ പ്രശ്‌നമുണ്ടാക്കിയത്. അര്‍ജന്റീനാ താരത്തെ കാണാന്‍ വന്‍തുക ടിക്കറ്റിന് മുടക്കി കൊല്‍ക്കത്ത സോള്‍ട്ട്…
Read More » -
മോഹൻലാൽ നായകനായ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ യിലെ ആദ്യ വീഡിയോ ഗാനം “അപ്പ” പുറത്ത്; ആഗോള റിലീസ് ഡിസംബർ 25 ന്
മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയിലെ ആദ്യ ഗാനം പുറത്ത്. “അപ്പ” എന്ന ടൈറ്റിലോടെ ആണ് ഗാനം പുറത്ത് വന്നിരിക്കുന്നത്. സാം സി എസ് ഈണം നൽകിയ ഗാനത്തിൻ്റെ മലയാളം വരികൾ രചിച്ചത് വിനായക് ശശികുമാർ. മധു ബാലകൃഷ്ണൻ ആണ് ഗാനത്തിൻ്റെ മലയാളം പതിപ്പ് ആലപിച്ചത്. ഈ വർഷം ഡിസംബർ 25 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്. വിമൽ ലഹോട്ടി ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. അച്ഛൻ – മകൻ…
Read More » -
സുബോധ് ഖാനോൽക്കർ – ദിലീപ് പ്രഭാവൽക്കർ ചിത്രം ദശാവതാരത്തിലെ “ജയ് ഹനുമാൻ” ഗാനം പുറത്ത്; ചിത്രത്തിൻ്റെ കേരള റിലീസ് ഇന്ന്
സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന “ദശാവതാരം” മലയാളം പതിപ്പിലെ മൂന്നാം ഗാനം പുറത്ത്. “ജയ് ഹനുമാൻ” എന്ന ടൈറ്റിലോടെ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനം ആലപിച്ചത് ഗിരീഷ് ആണ്. എ വി.പ്രഫുൽചന്ദ്ര ഈണം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് ദീപക് റാം. പൂജ കാലേ ആണ് ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചത്. അനുപം ഹിംഗെ, പുഷ്പ ജാദവ് എന്നിവരാണ് ഈ ഗാനത്തിൻ്റെ നൃത്ത സംവിധാന ടീം. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഇന്ന് കേരളത്തിൽ റിലീസ് ചെയ്തു. സുബോധ് ഖാനോൽക്കർ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൌസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സുജയ് ഹാൻഡെ, ഓങ്കാർ കേറ്റ്, സുബോധ് ഖനോൽക്കർ, അശോക് ഹാൻഡെ, ആദിത്യ ജോഷി, നിതിൻ സഹസ്രബുധെ, മൃണാൾ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവർ ചേർന്നാണ്. ചിത്രം മലയാളത്തിൽ…
Read More » -
ലിയോണേല്‍ മെസ്സിയുടെ ഇന്ത്യാ പര്യടനം, ബോണസായി ഇന്റര്‍മയാമി താരങ്ങള്‍ ലൂയി സുവാരസും ഡീപോളും ;ടിക്കറ്റിന്റെ ചാര്‍ജ്ജ് 4000 രൂപ, 10 ലക്ഷം രൂപ കൊടുത്താല്‍ ഒപ്പം നിന്ന് ഫോട്ടോയുമെടുക്കാം
ന്യൂഡല്‍ഹി: കൊച്ചിയില്‍ എത്തുമെന്നുള്ള മലയാളികളുടെ സ്വപ്‌നം ചാരമായെങ്കിലും ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഇന്ത്യാ പര്യടനത്തിന് ഇന്ന് തുടക്കം. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ രാവിലെ 10.30 ന് മെസ്സി വന്നിറങ്ങും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പര്യടനത്തില്‍ ഹൈദരാബാദ്, മുംബൈ, ന്യൂഡല്‍ഹി എന്നീ നഗരങ്ങളിലാണ് മെസ്സിയെത്തുക. മെസ്സി തനിച്ചല്ല എത്തുന്നതെന്നും അദ്ദേഹത്തോടൊപ്പം ലൂയിസ് സുവാരസും ലോകകപ്പ് ജേതാവായ റോഡ്രിഗോ ഡി പോളും ചേരുന്നുണ്ട്. ഇരുവരും ഇന്റര്‍ മിയാമിയില്‍ മെസ്സിക്കൊപ്പം കളിക്കുന്ന താരങ്ങളാണ്, ഇത് ടൂറിന്റെ താരത്തിളക്കം വര്‍ദ്ധിപ്പിക്കുന്നു. കടുത്ത ആരാധകര്‍ക്ക് മെസിക്കൊപ്പം ഫോട്ടോ എടുക്കാനും സംഘാടകര്‍ അവസരമൊരുക്കുന്നുണ്ട്. മെസിക്കൊപ്പം ഒരൊറ്റ ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം 9,95,000 രൂപയും ജിഎസ്ടിയുമാണ് സംഘാടകര്‍ ആരാധകരില്‍ നിന്ന് ഈടാക്കുന്നത്. അതു പോലും 100 പേര്‍ക്കു മാത്രമേ ലഭ്യമാകൂ. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഇതിനായുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഫുട്‌ബോള്‍ തീമിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. 4500 രൂപയാണ് മെസി…
Read More »

