TRENDING
-
നെറ്റിയിലൊരു ടോർച്ചും മുഖത്തും കയ്യിലും രക്തവുമായി ഹണി റോസ്!! ‘റേച്ചൽ’ ട്രെയിലർ നാളെ, ചിത്രം ഡിസംബർ 6ന് തിയേറ്ററുകളിൽ
രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ‘റേച്ചല്‍’ എന്ന ചിത്രത്തിന്റെ ട്രെയിലർ നാളെ. നെറ്റിയിലൊരു ടോർച്ചും മുഖത്തും കയ്യിലും രക്തത്തുള്ളികളുമായുള്ള ഹണി റോസിന്റെ വ്യത്യസ്തമായ ലുക്ക് അവതരിപ്പിച്ചുകൊണ്ടാണ് ട്രെയിലർ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. ക്രിസ്മസ് റിലീസായി ഡിസംബർ 6-ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും ചിത്രമെന്നാണ് സൂചന. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഹണി റോസിനെ കൂടാതെ ബാബുരാജ്, റോഷന് ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ്…
Read More » -
‘നീലക്കുപ്പായത്തില്‍ പൊടിമീശക്കാരനായി എത്തി, ക്യാപ്റ്റനായി മടക്കം: താങ്ക്യൂ ചേട്ടാ’; സഞ്ജുവിന്റെ വിടവാങ്ങലിന് കുറിപ്പുമായി രാജസ്ഥാന് റോയല്‍സ്; നായകനായും കൂട്ടുകാരനായും നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യുമെന്ന് സഹതാരങ്ങളും; ‘വണക്കം സഞ്ജു, സ്വാഗതം ചേട്ടാ’ എന്നു ചെന്നൈയും
ബംഗളുരു: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ സഞ്ജു സാംസണ് രാജസ്ഥാന് റോയല്‍സില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക്. 18 കോടിയുടെ കരാറിനാണ് സഞ്ജുവിനെ രാജസ്ഥാന് കൈമാറ്റം ചെയ്തത്. പകരം രവീന്ദ്ര ജഡേജയും ഇംഗ്ലിഷ് ഓള്‍റൗണ്ടര്‍ സാം കറനും റോയല്‍സിലേക്കെത്തും. ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പും വിഡിയോയുമാണ് രാജസ്ഥാന് റോയല്‍സ് പ്രിയപ്പെട്ട ക്യാപ്റ്റനും ‘ചേട്ട’നുമായ സഞ്ജുവിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ‘നീലക്കുപ്പായത്തില്‍ ചെറിയ പയ്യനായി ഇവിടേക്ക് എത്തി, ക്യാപ്റ്റനായി, മികച്ച നായകനായി ഇന്ന് വിടവാങ്ങുന്നു, ഞങ്ങളുടെ ചേട്ടാ, എല്ലാത്തിനും നന്ദി എന്നായിരുന്നു പോസ്റ്റ്. പൊടിമീശക്കാരനായ സഞ്ജു ക്രിക്കറ്റ് ബാഗിന് മുകളിലിരിക്കുന്നതും മുതിര്‍ന്ന സഞ്ജു കസേരയിലിരുന്ന് പഴയ പൊടിമീശക്കാരനെ നോക്കുന്നതുമായ ചിത്രവും കുറിപ്പിനൊപ്പമുണ്ട്. അവിസ്മരണീയമായ നിമിഷങ്ങള്‍ക്ക് നന്ദിയെന്ന് പോസ്റ്റിന് ചുവടെ ആരാധകരും കുറിക്കുന്നു. You walked in as a young boy in Blue. Today, we bid goodbye to a Captain, Leader, our Chetta. Thank you for everything,…
Read More » -
ഓസ്കാർ പുരസ്കാരം നേടിയ “നാട്ടു നാട്ടു” ഗാനത്തിന്റെ നൃത്തസംവിധായകൻ പ്രേം രക്ഷിത് സംവിധായകനാവുന്നു; നായകൻ പ്രഭാസ്
തെലുങ്ക് സിനിമയിലെ പ്രശസ്ത നൃത്ത സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ പ്രേം രക്ഷിത് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു എന്ന് വാർത്തകൾ. പാൻ ഇന്ത്യൻ സൂപ്പർതാരമായ പ്രഭാസ് ആയിരിക്കും ചിത്രത്തിലെ നായകനെന്നും, ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ തന്നെ ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായി പ്ലാൻ ചെയ്യുന്ന ഈ പ്രോജെക്ടിലൂടെ ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത ഒരു കഥ ആയിരിക്കും അവതരിപ്പിക്കുക എന്നും വാർത്തകൾ പറയുന്നുണ്ട്. എസ് എസ് രാജമൗലി ഒരുക്കിയ ‘ആർആർആർ’ എന്ന ചിത്രത്തിൽ രാം ചരണും ജൂനിയർ എൻടിആറും തകർത്താടിയ “നാട്ടു നാട്ടു” എന്ന ഗാനത്തിന് നൃത്ത സംവിധാനം ചെയ്തതിനാണ് പ്രേം രക്ഷിതിന് ദേശീയ പുരസ്കാരം ലഭിച്ചത്. ഈ ഗാനത്തിന് മികച്ച ഒറിജിനൽ സോങിനുള്ള ഓസ്കാർ പുരസ്കാരവും ലഭിച്ചിരുന്നു. ഓസ്കാർ അവാർഡ് ഈ ഗാനത്തിന് സമ്മാനിച്ച വേദിയിൽ നൃത്തസംവിധായകനായി പ്രേം രക്ഷിത്തിന്റെ പേരും പരാമർശിക്കപ്പെട്ടു എന്ന് മാത്രമല്ല, കഴിഞ്ഞ വർഷം അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ്…
Read More » -
പ്രതിഫലത്തില്‍ മൂന്നിരട്ടി വര്‍ധന; ബ്രാന്‍ഡുകളുടെ കുത്തൊഴുക്ക്; വനിതാ ക്രിക്കറ്റ് താരങ്ങള്‍ ഇനി ചെറിയ മീനല്ല; മൊബൈല്‍ ഫോണുകള്‍ മുതല്‍ ബാങ്കിംഗ് ബ്രാന്‍ഡിംഗില്‍വരെ താരങ്ങള്‍ക്കായി ക്യൂ; പരസ്യങ്ങളുടെ മൂല്യവും 50 ശതമാനം കൂടി
ന്യൂഡല്‍ഹി: ഏകദിന ലോകകിരീടം നേടിയതോടെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളുടെ തലവര മാറി. താരങ്ങളെത്തേടി ബ്രാന്‍ഡുകളുടെ കുത്തൊഴുക്കാണ് ഇപ്പോള്‍. ലോകകപ്പുയര്‍ത്തി മണിക്കൂറുകള്‍ക്കകം ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിക്കപ്പെട്ട ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ചിത്രം പിറ്റേന്നുതന്നെ പത്രങ്ങളുടെ ഒന്നാം പേജില്‍ നിറഞ്ഞു. ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിരുന്നൊരുക്കിയപ്പോള്‍,ഹര്‍ലീന്‍ ഡിയോള്‍ അദ്ദേഹത്തിന്റെ സൗന്ദര്യ സംരക്ഷണ രീതികളെക്കുറിച്ച് ചോദിച്ചിരുന്നു. ഈ അവസരം മുതലെടുത്ത് ഒരു സൗന്ദര്യവര്‍ധക ബ്രാന്‍ഡ് താരത്തെ ബ്രാന്‍ഡ് അബംസഡറാക്കി. ജെമീമ റോഡ്രിഗസിന്റെ ചെളിപുരണ്ട ജഴ്സിയുടെ ചിത്രം ഒരു ഡിറ്റര്‍ജന്റ് ബ്രാന്‍ഡ് വൈറല്‍ പരസ്യമാക്കി മാറ്റി. സ്മൃതി മന്ഥനയാണ് ബ്രാന്‍ഡുകളുടെ ഇഷ്ടതാരം. വനിതാ ക്രിക്കറ്റ് താരങ്ങള്‍ ഇപ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ പരസ്യങ്ങളില്‍ ഒതുങ്ങുന്നില്ല. പുരുഷതാരങ്ങള്‍ക്കു മാത്രമായി കരുതിയിരുന്ന മൊബൈല്‍ ഫോണ്‍, ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ബാങ്കിങ് തുടങ്ങിയ മേഖലകളിലേക്കും അവര്‍ ചുവടുവയ്ക്കുകയാണ്. ലോകകപ്പിനു ശേഷം താരങ്ങളുടെ പ്രതിഫലത്തില്‍ രണ്ടുമുതല്‍ മൂന്നിരട്ടി വരെ വര്‍ധനയുണ്ടായി. ഇതുവരെ ക്രിക്കറ്റ് അടക്കമുള്ള ഇന്ത്യന്‍ കായിക…
Read More » -
ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ വീണ്ടും ശ്രദ്ധയിൽ കൊണ്ട് വന്ന് നിവിൻ പോളി.
ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ ഇൻസ്റ്റാഗ്രാമിൽ വീണ്ടും പങ്കുവെച്ചു നിവിൻ പോളി. 2017 ഏപ്രിലിൽ പുറത്തിറങ്ങിയ ഈ വീഡിയോ, “നല്ല സ്പർശനവും മോശം സ്പർശനവും” എന്ന സെൻസിറ്റീവ് വിഷയത്തെ അഭിസംബോധന ചെയ്യുന്ന ഒന്നാണ്. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ വളരെ പ്രസക്തമായ ഒന്ന് കൂടിയാണിത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം, ബോധിനി എന്ന എൻജിഒയും കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സും സഹകരിച്ചാണ് നിർമിച്ചിരുന്നത് . സുരക്ഷിതമല്ലാത്ത സാഹചര്യങ്ങൾ തിരിച്ചറിയാനും അവയിൽ നിന്ന് രക്ഷപ്പെടാനും വിശ്വസ്തനായ ഒരു മുതിർന്ന വ്യക്തിയോട് കാര്യങ്ങൾ തുറന്നു പറയാനും കുട്ടികളെ പ്രാപ്തരാക്കുന്ന, “NO , GO, Tell” എന്ന അത്യാവശ്യ സുരക്ഷാ നിയമങ്ങളിലൂടെ ഒരു കൂട്ടം കുട്ടികളെ നിവിൻ പോളി നയിക്കുന്ന രീതിയിലാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. ദുരിതത്തിലായ കുട്ടികൾക്ക് സഹായം നൽകുന്ന ചൈൽഡ്ലൈൻ ഹെൽപ്പ്ലൈൻ നമ്പർ ആയ 1098 ഉം…
Read More » -
രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’; 75 മില്യണും കടന്ന് “ചികിരി ചികിരി” ഗാനം
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’യിലേ “ചികിരി ചികിരി” ഗാനം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. ഇതിനോടകം ഈ ഗാനത്തിന് 75 മില്യണിൽ അധികം കാഴ്ചക്കാരെയാണ് യൂട്യൂബിൽ നിന്നും ലഭിച്ചത്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തത്. ഓസ്കാർ പുരസ്കാരജേതാവ് എ ആർ റഹ്മാൻ സംഗീതം പകർന്ന ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് ബെന്നി ദയാൽ ആണ്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, മാർച്ച് 27, 2026 നാണ്. വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ഗാനത്തിലെ രാം ചരണിന്റെ നൃത്ത ചുവടുകൾ ഇതിനോടകം ആരാധകർക്കിടയിൽ വൈറലാണ്. ഗാനത്തിന്റെ വിവിധ ഭാഷാ പതിപ്പുകൾ പുറത്തു വന്നിട്ടുണ്ട്. എല്ലാ പതിപ്പുകൾക്കും ഗംഭീര സ്വീകരണമാണ്…
Read More » -
“കരിമി”എന്ന ഫാന്റസി ചിത്രവുമായി സുനിൽ പുള്ളോട്….
ഹാഫ് ലൈറ്റ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ നന്ദൂ പാലക്കാട് നിർമ്മിച്ച് സുനിൽ പുള്ളോട് തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ഫാന്റസി ചിത്രമാണ് “കരിമി”. ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും പാലക്കാട് ശ്രീ മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ വച്ച് നടന്നു. പ്രസ്തുത ചടങ്ങിൽ, ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരും,അഭിനേതാക്കളും തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ ഒരുപാട് പ്രമുഖരും പങ്കെടുത്തു.കുട്ടികളുടെ ലോകത്തെയും അവരുടെ സ്വപ്നങ്ങളേയും ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം മലയാളത്തിലും തമിഴ്ലുമായിട്ടാണ് ഒരുക്കുന്നത്.കുട്ടികൾക്ക് ഇഷ്ടപെടുന്ന രീതിയിൽ ഒരുക്കുന്ന ഈ സിനിമ ബാല്യം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുമെന്ന് നിസ്സംശയം പറയാം..അത്ഭുതവും സാഹസികതയും , സൗഹൃദവും ചേർത്തൊരുക്കുന്ന “കരിമി”എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. സിനിമറ്റോഗ്രാഫി-ഐസക്ക് നെടുന്താനം, എഡിറ്റർ-പ്രഭുദേവ്, പ്രൊജക്റ്റ് ഡിസൈനർ-ദീപു ശങ്കർ, ആർട്ട്-കേശു പയ്യപ്പള്ളി,ബിജിഎം -അൻവർ അമൻ,പ്രൊഡക്ഷൻ കൺട്രോളർ-അബീബ് നിലഗിരി, പ്രൊഡക്ഷൻ കോഡിനേറ്റർ-രാധാകൃഷ്ണൻ പപ്പി,പോസ്റ്റർ -ഷനിൽ കൈറ്റ് ഡിസൈൻ, പി ആർ ഓ- എ. എസ്.ദിനേശ്, മനു ശിവൻ.
Read More » -
”നാട്ടുകാര്‍ പലപേരും വിളിക്കും, ‘വിലായത്ത് ബുദ്ധ’യുടെ ഞെട്ടിപ്പിക്കുന്ന ട്രെയിലർ പുറത്ത്; ചിത്രം നവംബർ 21ന് തിയേറ്ററുകളിൽ
പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന ‘വിലായത്ത് ബുദ്ധ’ യുടെ ആകാംക്ഷ നിറയ്ക്കുന്ന ട്രെയിലർ പുറത്തിറങ്ങി. ലുലു മാളിൽ നടന്ന ചടങ്ങിലാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കിയത്. കാടും നാടും വിറപ്പിച്ച ഡബിൾ മോഹനന്റെ കഥ ഒരു ഗംഭീര ദൃശ്യ വിസ്മയം തന്നെയാകുമെന്നാണ് ട്രെയിലർ സൂചന നൽകിയിരിക്കുന്നത്. ചിത്രം നവംബർ 21നാണ് വേൾഡ് വൈഡ് റിലീസ്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ നിര്‍മ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ശ്വാസമടക്കിപ്പിടിച്ചിരുന്ന കണ്ടുപോകുന്ന ഒട്ടേറെ രംഗങ്ങളും ആക്ഷൻ സീനുകളും അഭിനയമുഹൂർത്തങ്ങളുമൊക്കെയായാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാനാകുന്നത്. ഡബിൾ മോഹനനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജി. ആർ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’…
Read More » -
32 പന്തില്‍ സെഞ്ചുറി; ഋഷഭ് പന്തിന്റെ റെക്കോഡിന് ഒപ്പമെത്തി വൈഭവ് സൂര്യവംശി; യുഎഇയ്ക്കെതിരേ വെടിക്കെട്ടു ബാറ്റിംഗ്; ടി20യില്‍ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാം സെഞ്ചുറി
ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റില്‍ 32 പന്തിൽ സെഞ്ചുറി നേടി ഋഷഭ് പന്തിന്റെ റെക്കോർഡിനൊപ്പമെത്തി 14കാരന് വൈഭവ് സൂര്യവംശി. യുഎഇയ്ക്കെതിരെയാണ് വൈഭവിന്റെ വെടിക്കെട്ട്. 298 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ ഇന്ത്യ,148 റണ്‍സിന് ജയിച്ചു. യുഎഇ 149 റണ്‍സില്‍ ഒതുങ്ങി. 42 balls 144 for 14 years old Vaibhav Suryavanshi – Vaibhav already have a 100 for Rajasthan Royals, for India A, for India U19 and now in Asia Cup – A generational talent, destroying opponents with destructive skills – What’s your take pic.twitter.com/jqBQnJJlna — Richard Kettleborough (@RichKettle07) November 14, 2025 ട്വന്റി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി. യുഎഇയ്ക്കെതിരെ 15 സിക്സറും 11 ഫോറും സഹിതം 42 പന്തിൽ 144 റൺസാണ് ഓപ്പണറായ വൈഭവ് നേടിയത്. 2018ൽ…
Read More » -
നൈസായിട്ട് ഐറിഷ് താരത്തിന് കൈമുട്ടിന് ഒരു ഇടിയിടിച്ചു ; കരിയറില്‍ ആദ്യമായി ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ് ; പോര്‍ച്ചുഗലിന് കിട്ടിയത് എട്ടിന്റെ പണി, അര്‍മീനിയയ്ക്ക് എതിരേ ജയിച്ചാല്‍ രക്ഷ
ഡബ്ളിന്‍: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പോര്‍ച്ചുഗലിന് ഇത് മുട്ടന്‍ പണിയായിപ്പോയി. അയര്‍ലണ്ടിനെതിരേ നടന്ന അവരുടെ യോഗ്യതാ മത്സരത്തില്‍ കളത്തില്‍ കയ്യാങ്കളിക്ക് മുതിര്‍ന്ന ഫുട്ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോകേണ്ടി വന്നു. കളി കൃത്യം ഒരു മണിക്കൂറിലേക്ക് എത്തുമ്പോള്‍ അയര്‍ലന്റ് ഡിഫണ്ടര്‍ ഡാര ഒ ഷേയുമായുള്ള ഏറ്റുമുട്ടലിലാണ് ക്രിസ്ത്യാനോ ചുവപ്പ് കാര്‍ഡ് കണ്ടത്. മത്സരം നിയന്ത്രിച്ച സ്വീഡിഷ്റഫറി ഗ്ലെന്‍ നൈബര്‍ഗ് സൂപ്പര്‍താരത്തിന് നേരിട്ട് ചുവപ്പ് കാര്‍ഡ് നല്കി. ട്രോയ് പാരോട്ടിന്റെ ആദ്യ പകുതിയിലെ ഇരട്ട ഗോളിന് പോര്‍ച്ചുഗല്‍ 2-0 ന് പിന്നില്‍ നില്‍ക്കേ മത്സരം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഐറിഷ് പെനാല്‍റ്റി ബോക്സില്‍ ഒരു ക്രോസിനായി കാത്തിരിക്കുന്നതിനിടെ ഒഷേ യെ കൈകാര്യം ചെയ്യുകയായിരുന്നു. അവിവ സ്റ്റേഡിയത്തിലെ ഐറിഷ് കളിക്കാരില്‍ നിന്നും ആരാധകരില്‍ നിന്നും ശക്തമായ പ്രതികരണം ഉയര്‍ന്നു. റഫറി ഗ്ലെന്‍ നൈബര്‍ഗ് സംഭവം കാണുകയും റൊണാള്‍ഡോയ്ക്ക് ആദ്യം മഞ്ഞ കാര്‍ഡ് കാണിക്കുകയും ചെയ്തു, എന്നാല്‍ വീഡിയോ അസിസ്റ്റന്റ്…
Read More »