TRENDING
-
‘ഹോർമൂസ് കടക്കാം; അമേരിക്കൻ- ഇസ്രയേൽ കപ്പലുകൾ ഒഴികെ എല്ലാ രാജ്യങ്ങൾക്കും; ശത്രുക്കളുടെ സഖ്യകക്ഷികൾക്കും നിയന്ത്രണം‘: അപ്രതീക്ഷിത പ്രഖ്യാപനവുമായി ഇറാൻ
ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിൽ അപ്രതീക്ഷിത നീക്കവുമായി ഇറാൻ. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം അമേരിക്കയ്ക്കും ഇസ്രായേലിനും സഖ്യകക്ഷികൾക്കും ഒഴികെ മറ്റെല്ലാ രാജ്യങ്ങൾക്കും തുറന്നുനൽകിയിട്ടുണ്ടെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ഈ പ്രസ്താവന നടത്തിയത്. തന്ത്ര പ്രധാനമായ ഈ കടൽപാതയിലൂടെയുള്ള കപ്പൽ യാത്രകൾക്ക് ഇറാൻ തടസ്സം സൃഷ്ടിക്കില്ലയെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇറാന്റെ നട്ടെല്ലെന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രധാന എണ്ണ കയറ്റുമതി കേന്ദ്രം ഖാർഗ് ഐലൻഡിന് നേരെ അമേരിക്കൻ സൈന്യം നടത്തിയ ശക്തമായ ആക്രമണത്തിന് പിന്നാലെയാണ് ഇറാന്റെ ഈ പുതിയ നീക്കം. “ഹോർമുസ് കടലിടുക്ക് യഥാർത്ഥത്തിൽ എല്ലാവർക്കുമായി തുറന്നിരിക്കുകയാണ്,” എം.എസ്. നൗ ചാനലിന് നൽകിയ അഭിമുഖത്തിൽ അരാഗ്‌ചി വ്യക്തമാക്കി. എന്നാൽ, തങ്ങളെ ആക്രമിക്കുന്ന ശത്രുരാജ്യങ്ങൾക്കും അവരുടെ സഖ്യകക്ഷികൾക്കും മാത്രമാണ് ഈ പാതയിൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലുകൾക്കും ടാങ്കറുകൾക്കും ഈ വഴി കടന്നുപോകാൻ അനുവാദമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾക്ക് സുരക്ഷിതമായി ഈ പാത ഉപയോഗിക്കാമെന്നും…
Read More » -
കേന്ദ്രം നശിച്ചാലും സിസ്റ്റം പ്രവര്‍ത്തിക്കണം; ഈ യുദ്ധം അവസാനിപ്പിക്കുക നിങ്ങളായിരിക്കില്ല എന്ന് ഇറാന്‍ പറഞ്ഞത് വെറുതേയല്ല; ചര്‍ച്ചയായി ‘മൊസൈക് ഡിഫന്‍സ്’; ‘ലോംഗ് വാര്‍ ലോജിക്’ മുതല്‍ സാമ്പത്തിക തളര്‍ത്തല്‍ വരെ; ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്നതും ആലോചിച്ച് ഉറപ്പിച്ച തന്ത്രം
ടെഹ്‌റാന്‍: ഒരു രാജ്യം അതിന്റെ ജനറല്‍മാര്‍ കൊല്ലപ്പെടുമെന്നും, കമാന്‍ഡ് സെന്ററുകള്‍ ബോംബിട്ട് തകര്‍ക്കപ്പെടുമെന്നും, ആശയവിനിമയ സംവിധാനങ്ങള്‍ തടസപ്പെടുമെന്നും പ്രതീക്ഷിക്കുകയും എന്നിട്ടും പോരാട്ടം തുടരാന്‍ പദ്ധതിയിടുകയും ചെയ്താല്‍ എന്ത് സംഭവിക്കും? ഇറാന്റെ ‘മൊസൈക് ഡിഫന്‍സ്’ (mosaic defence) എന്ന് വിളിക്കപ്പെടുന്ന തന്ത്രത്തിന്റെ ഹൃദയഭാഗത്തുള്ള ചോദ്യം ഇതാണ്. പ്രാരംഭ ഘട്ടത്തിലെ വിനാശകരമായ ആക്രമണങ്ങളെ അതിജീവിച്ച് പ്രവര്‍ത്തനം തുടരാന്‍ ഇറാന്റെ ഭരണകൂടത്തെ പ്രാപ്തമാക്കുന്ന ഒരു വികേന്ദ്രീകൃത യുദ്ധ സിദ്ധാന്തമാണിത് (decentralised war doctrine). നിലവിലെ പ്രാദേശിക സംഘര്‍ഷം തീവ്രമാകുന്ന സാഹചര്യത്തില്‍, ഇറാന്റെ സൈനിക ഘടന അങ്ങേയറ്റത്തെ സമ്മര്‍ദ്ദത്തിന് കീഴിലും അതിജീവിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്നതിന് തെളിവായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ഇത് പരസ്യമായി ഉദ്ധരിച്ചതോടെയാണ് ഈ ആശയം വീണ്ടും ചര്‍ച്ചയിലേക്ക് എത്തിയത്. വിനാശകരമായ ആക്രമണത്തിലൂടെ ഇറാന്റെ യുദ്ധ ‘യന്ത്ര’ത്തെ തളര്‍ത്തുന്നത് തടയാന്‍ രൂപകല്‍പ്പന ചെയ്ത ഒരു വികേന്ദ്രീകൃത പ്രതിരോധ മാതൃകയാണിത്. അമേരിക്കയുമായോ ഇസ്രായേലുമായോ ഉള്ള ഏതൊരു വലിയ യുദ്ധത്തിലും, ഇറാന് മുതിര്‍ന്ന കമാന്‍ഡര്‍മാരെയും അടിസ്ഥാന…
Read More » -
‘ചൈനീസ് കാര്‍ നിര്‍മാതാക്കളെ രാജ്യത്ത് പ്രവേശിപ്പിക്കരുത്; ദേശീയ സുരക്ഷയ്ക്കും വ്യവസായത്തിനും ഭീഷണി’; ട്രംപിനു കത്തു നല്‍കി അമേരിക്കന്‍ വാഹന വ്യവസായ സംഘടനകള്‍; മത്സരിച്ചു നേടാന്‍ വെല്ലുവിളിച്ച് ചൈന; ട്രംപ്- ഷീ കൂടിക്കാഴ്ച സങ്കീര്‍ണമാകും
വാഷിംഗ്ടണ്‍: ചൈനീസ് കാര്‍ നിര്‍മ്മാതാക്കളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് അമേരിക്കന്‍ സര്‍ക്കാരിനോട് അവശ്യപ്പെട്ട് പ്രമുഖ വാഹന വ്യവസായ സംഘടനകള്‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയെ സങ്കീര്‍ണമാക്കാന്‍ സാധ്യതയുള്ളതാണ് ഈ കത്തെന്നു വിവരം. ‘ആഗോള വാഹന നിര്‍മ്മാണ മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനും യുഎസ് വിപണിയില്‍ പ്രവേശിക്കാനുമുള്ള ചൈനയുടെ ശ്രമങ്ങളില്‍ ഗൗരവമായ ആശങ്കയുണ്ട്. ഈ നടപടികള്‍ അമേരിക്കയുടെ ആഗോള മത്സരശേഷിക്കും ദേശീയ സുരക്ഷയ്ക്കും വാഹന വ്യവസായത്തിനും നേരിട്ടുള്ള ഭീഷണിയാണ്’ എന്നു സംഘടനകള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയാ അസോസിയേറ്റര്‍ പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വാഹന നിര്‍മ്മാതാക്കള്‍, കാര്‍ ഡീലര്‍മാര്‍, ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ എന്നിവരെ പ്രതിനിധീകരിക്കുന്ന അഞ്ച് സംഘടനകള്‍, 2025-ലെ കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് സൈബര്‍ സുരക്ഷാ നിയമം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ചൈനീസ് വാഹനങ്ങളെ യുഎസ് വിപണിയില്‍ നിന്ന് ഫലപ്രദമായി മാറ്റിനിര്‍ത്തുന്നതാണ് ഈ നിയമം. എന്നാല്‍ ഈ വിമര്‍ശനങ്ങളെ വാഷിംഗ്ടണിലെ ചൈനീസ് എംബസി തള്ളി. ‘അന്യായമായ നടപടികളിലൂടെയല്ല, മറിച്ച്…
Read More » -
അമിത ഉത്പാദനത്തിന് ഇന്ത്യക്കെതിരേ അന്വേഷണം; നികുതിയിലെ തിരിച്ചടിക്കു പിന്നാലെ ട്രംപിന്റെ പുതിയ അടവ്; അമേരിക്കയുമായുള്ള വ്യാപാര കരാര്‍ ഒപ്പിടല്‍ മാസങ്ങള്‍ വൈകും; പ്രാഥമിക ധാരണയ്ക്കു ശേഷം തര്‍ക്കം; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ബാധം തുടര്‍ന്നേക്കും
ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള വ്യാപാരക്കാരാറില്‍ ഇന്ത്യ ഉടന്‍ ഒപ്പിടില്ലെന്നും മാസങ്ങളോളം വൈകിച്ചേക്കുമെന്നും റിപ്പോര്‍ട്ട്. നാല് ഇന്ത്യന്‍ വൃത്തങ്ങളെ ഉദ്ധരിച്ചു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം ഉണ്ടായ പ്രാഥമിക ധാരണയ്ക്ക് ശേഷം, വ്യാപാര പങ്കാളികള്‍ക്കിടയിലെ അമിത വ്യവസായ ഉല്‍പ്പാദന ശേഷിയെക്കുറിച്ച് (ഒരു രാജ്യം അല്ലെങ്കില്‍ ഒരു കമ്പനി അവര്‍ക്ക് വിറ്റഴിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷി കൈവരിക്കുന്ന അവസ്ഥ) പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം നടത്തുന്ന പുതിയ അന്വേഷണങ്ങള്‍ ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ തര്‍ക്കങ്ങള്‍ക്ക് കാരണമായ പശ്ചാത്തലത്തിലാണിത്. ഇന്ത്യ തങ്ങളുടെ ആഭ്യന്തര ആവശ്യത്തേക്കാള്‍ കൂടുതല്‍ സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും, അവ കുറഞ്ഞ വിലയ്ക്ക് അമേരിക്കന്‍ വിപണിയില്‍ എത്തിക്കുകയും ചെയ്യുന്നു എന്നാണ് ട്രംപ് ഭരണകൂടം ആരോപിക്കുന്നത്. ഇത് അമേരിക്കയിലെ പ്രാദേശിക വ്യവസായങ്ങളെ തകര്‍ക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തലാക്കുക, യുഎസ് ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കുക, 500 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമെന്ന് വാഗ്ദാനം…
Read More » -
എല്‍പിജി ക്ഷാമത്തിന് ആശ്വാസമായേക്കും; രണ്ടു ടാങ്കര്‍ കപ്പലുകള്‍ക്ക് ഹോര്‍മൂസ് കടക്കാന്‍ ഇറാന്റെ അനുമതി; സുരക്ഷിതത്വം നല്‍കുമെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍
ടെഹ്‌റാന്‍: ഇന്ത്യയിലേക്ക് എല്‍പിജിയുമായി വരുന്ന രണ്ട് ടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ഇറാന്‍ അനുമതി നല്‍കി. കപ്പലുകളിലൊന്ന് വെള്ളിയാഴ്ച ഉച്ചയോടെ ഹോര്‍മുസ് കടലിടുക്ക് കടന്നുപോയതായാണ് വിവരം. രണ്ടാമത്തെ കപ്പല്‍ രാത്രി ഹോര്‍മുസ് കടന്നെന്നും വിവരമുണ്ട്. ഹോര്‍മുസില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷിതത്വം നല്‍കുമെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫത്താലി വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് ഒന്നിന് ഹോര്‍മുസ് കടന്ന സൗദി അറേബ്യയില്‍ നിന്നും ക്രൂഡ് ഓയിലുമായി വരുന്ന കപ്പല്‍ ശനിയാഴ്ചയോടെ ഇന്ത്യന്‍ തീരത്ത് എത്തും. 40,000 മെട്രിക് ടണ്‍ എല്‍.പി.ജിയുമായി ഇന്ത്യന്‍ കപ്പല്‍ ശിവാലിക് ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതായാണ് മാരിടൈം ട്രാഫിക്ക് ഡാറ്റ കാണിക്കുന്നത്. ഖത്തറിലെ റാസ് ലഫാനില്‍ നിന്നാണ് കപ്പല്‍ യാത്ര ആരംഭിച്ചതെന്നാണ് മറൈന്‍ ട്രാഫിക്കിലെ ഡാറ്റ കാണിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടില്ലെന്ന് ഇറാന്‍ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ ഔദ്യോഗിക പ്രതിനിധി വ്യക്തമാക്കിയിരുന്നു. കടലിടുക്ക് ഇപ്പോഴും തുറന്നുതന്നെ കിടക്കുകയാണെന്നും നിലവിലെ പ്രത്യേക സാഹചര്യം കൊണ്ടാണ് കപ്പലുകള്‍ക് കടന്നുപോകാന്‍ കഴിയാത്തതെന്നും ഡോ. അബ്ദുല്‍ മജീദ്…
Read More » -
പാക് താരം അബ്രാനെ ടീമിലെടുത്ത സൺറൈസേവ്സിനും കാവ്യാ മാരനും പൊങ്കാല, ബഹിഷ്കരണത്തിന് ആഹ്വാനം!! സൈബർ ആക്രമണത്തിനു പിന്നാലെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പൂട്ടി, നടപടി എക്സ് നിയമങ്ങൾ ലംഘിച്ചതിനാലെന്ന് വിശദീകരണം,
ലണ്ടൻ: ഇംഗ്ലണ്ടിലെ ‘ദി ഹണ്ട്രഡ്’ ക്രിക്കറ്റ് ടൂർണമെന്റിലെ താരലേലത്തിൽ പാക്കിസ്ഥാൻ താരം അബ്രാർ അഹമ്മദിനെ ടീമിലെടുത്തതിന് പിന്നാലെ സൺറൈസേഴ്‌സ് ഫ്രാഞ്ചൈസിക്കെതിരെയും ഉടമകൾക്കെതിരെയും സൈബർ ആക്രമണം. ആക്രമണം കടുത്തതോടെ ഹണ്ട്രഡിലെ സൺറൈസേഴ്‌സ് ലീഡ്‌സ് ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതായി റിപ്പോർട്ട്. 2.34 കോടി രൂപയ്ക്കാണ് ഫ്രാഞ്ചൈസി വിവാദ പാക് താരം അബ്രാറിനെ വിളിച്ചെടുത്തത്. ഹണ്ട്രഡ് താരലേലത്തിൽ, ഇന്ത്യൻ ഉടമകളുടെ ടീം പാക് താരങ്ങളെ വിളിച്ചെടുക്കില്ലെന്ന് നേരത്തേ വാർത്തയുണ്ടായിരുന്നു. എന്നാൽ സൺറൈസേഴ്‌സിന്റെ ഈ നീക്കം ഏറെ വലിയ വിവാദമാകുകയാണ്. ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഒരു ഫ്രാഞ്ചൈസി പാക് കളിക്കാരനെ ടീമിലെടുത്തതിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ബഹിഷ്‌കരണ ആഹ്വാനങ്ങളാണ് ഉയരുന്നത്. അബ്രാർ അഹമ്മദ് മുൻപ് ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെച്ചു എന്ന ആരോപണമാണ് ആരാധകരെ പ്രകോപിപ്പിച്ചത്. കടുത്ത വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ സൺറൈസേഴ്‌സ് ലീഡ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് താൽക്കാലികമായി റദ്ദുചെയ്തിരിക്കുകയാണ്. ലണ്ടനിൽ നടന്ന ലേലത്തിൽ സിഇഒ കാവ്യാ…
Read More »



