TRENDING

  • ഐപിഎല്ലിന് ഇടയില്‍തന്നെ സഞ്ജു രാജസ്ഥാന്‍ വിടാന്‍ ഒരുങ്ങി; തന്നെ നേരില്‍ കണ്ടു സംസാരിച്ചെന്നു ടീം ഉടമ; ടൂര്‍ണമെന്റില്‍ ഉടനീളം സഞ്ജു വൈകാരികമായി തളര്‍ന്നു: വെളിപ്പെടുത്തല്‍

    ബംഗളുരു: രാജസ്ഥാന്‍ റോയല്‍സിനും സഞ്ജു സാംസണ് വ്യക്തിപരമായും കഴിഞ്ഞ ഐപിഎല്‍ സീസണ്‍ അത്ര നല്ല ഓര്‍മകളുടേതല്ല. എട്ടുപോയിന്‍റുകള്‍ മാത്രമാണ് കഴിഞ്ഞ സീസണില്‍ ടീമിന് നേടാന്‍ കഴിഞ്ഞത്. പോയിന്‍റ് പട്ടികയിലാവട്ടെ ഏറ്റവും അവസാന സ്ഥാനക്കാര്‍ക്ക് തൊട്ടുമുന്നില്‍ മാത്രവും. പരുക്ക് വലച്ചതിനെ തുടര്‍ന്ന് ഒന്‍പത് ഇന്നിങ്സുകളില്‍ നിന്ന് ഒരു അര്‍ധ സെഞ്ചറി മാത്രമാണ് സഞ്ജുവിന് നേടാന്‍ കഴിഞ്ഞതും.   രാജസ്ഥാന്‍റെ ടീം മീറ്റിങിലടക്കം അസ്വസ്ഥതകളും പ്രകടമായിരുന്നു.സഞ്ജുവിനോട് ആലോചിക്കാതെയാണ് പല തീരുമാനങ്ങളുമെടുത്തത് എന്നടക്കം റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കഴിഞ്ഞ സീസണ്‍ പുരോഗമിക്കുന്നതിനിടെ തന്നെ രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ സഞ്ജു ഒരുങ്ങിയെന്നും തന്നെ നേരില്‍ വന്ന് കണ്ട് സഞ്ജു തീരുമാനം അറിയിച്ചുവെന്നും രാജസ്ഥാന്‍ റോയല്‍സ് ഉടമ മനോജ് ബദലെ പറയുന്നു. സ്വാപ് ഡീലിലൂടെ സ‍ഞ്ജുവിനെ ചെന്നൈക്ക് കൈമാറിയതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍.   ടൂര്‍ണമെന്‍റിലുടനീളം സഞ്ജു വൈകാരികമായി തകര്‍ന്ന നിലയിലായിരുന്നുവെന്നും  കൊല്‍ക്കത്തയ്ക്കെതിരായ മല്‍സരം തോറ്റതിന് പിന്നാലെയാണ് ടീം വിടാനുള്ള താല്‍പര്യം അറിയിച്ചതെന്നും ബദലെ പറയുന്നു. ‘സഞ്ജു സത്യസന്ധനായ വ്യക്തിയാണ്. വൈകാരികമായി…

    Read More »
  • യഥാർത്ഥ പ്രണയ കഥയുമായി ഒരു ഹ്രസ്വചിത്രം; “ഉയിരെ ഉന്നെയ് തേടി” ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി….

    ചിത്രം ഡിസംബറിൽ റിലീസ് ചെയ്യും… ഒരു കൂട്ടം പുതുമുഖങ്ങളുമായി ആവേ മരിയ ക്രിയേഷൻസിൻ്റെ ബാനറിൽ നവാഗതനായ അമൽ വർക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം “ഉയിരെ ഉന്നെയ് തേടി”യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. വയനാട്ടിൽ നടന്ന ഒരു യഥാർത്ഥ പ്രണയ കഥയുടെ അടിസ്ഥാനത്തിലാണ് ഈ ചിത്രം തയ്യാറാക്കുന്നത്. ഇബി 8 കമ്പനി നിർമിക്കുന്ന ചിത്രത്തിൽ പോൾ മാത്യു, ദിയ, അമൽ ജോൺ എ.വി എന്നിവർക്കൊപ്പം പന്ത്രണ്ടോളം പുതുമുഖങ്ങളും വേഷമിടുന്നുണ്ട്. ഡിസംബറിൽ റിലീസിന് എത്തുന്ന ചിത്രം വയനാട്, എരുമാട്,, താളൂര്‍ നീലഗിരി കോളേജ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ക്രിയേറ്റീവ് ഡയറക്ടർ: അനന്തു അജ്മൽ, ഡി.ഓ.പി: ഭരത് രാധാകൃഷ്ണൻ, മ്യൂസിക്: സൗരവ്, എഡിറ്റിംഗ്: രാഹുൽ കെ. ആർ, അസോസിയേറ്റ്: ഡാനി.എം, മീഡിയ പ്രമോഷൻ: ബി.സി ക്രിയേറ്റീവ്സ്.

    Read More »
  • ആന്ദേ റസലിനെയും വെങ്കടേഷ് അയ്യരെയും ഒഴിവാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ടീമുകള്‍ കൈവിട്ട താരങ്ങള്‍ ഇവയൊക്കെ; പതിരാനയും രചിന്‍ രവിചന്ദ്രയും വിദേശ താരങ്ങളും ലേലത്തിന്‌

    ഓള്‍ റൗണ്ടര്‍ ആന്ദ്രേ റസലിനെയും റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയ ഓപ്പണര്‍ വെങ്കടേശ് അയ്യരെയും ഒഴിവാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക ഫ്രാഞ്ചൈസികള്‍ സമര്‍പ്പിച്ചു. അടുത്തമാസത്തെ താരലേലത്തില്‍ കൊല്‍ക്കത്തയുടെ കൈവശം 64 കോടി രൂപ അവശേഷിക്കുമ്പോള്‍ രണ്ടേമുക്കാല്‍ കോടി മാത്രമാണ് മുംബൈ ഇന്ത്യന്‍സിനുള്ളത്. 23 മുക്കാല്‍ കോടി രൂപയ്ക്ക് വാങ്ങിയ വെങ്കടേഷ് അയ്യരെ ഒരു സീസണിപ്പുറം കൈവിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ സീസണില്‍ വന്‍ പരാജയമായ വെങ്കടേഷിന് 11 മല്‍സരങ്ങളില്‍ നിന്ന് 142 റണ്‍സ് മാത്രമാണ് നേടാനായത്.  2014 മുതല്‍ കൊല്‍ക്കത്തയിലുള്ള 37കാരന്‍ റസലിനെയും നൈറ്റ് റൈഡേഴ്സ് കൈവിട്ടു. ക്വിന്റന്‍ ഡി കോക്കും മോയിന്‍ അലിയും കൊല്‍ക്കത്ത വിട്ടു. ഡിവന്‍ കോണ്‍വെ,രചിന്‍ രവീന്ദ്ര,  മതീഷ പതിരാന എന്നിവരെ ചെന്നൈ റിലീസ് ചെയ്തു. പഞ്ചാബ് കിങ്സ് കൈവിട്ട ഗ്ലെന്‍ മാക്സ്‍വെല്ലും ജോഷ് ഇംഗ്ലിസും താരലേലത്തിലുണ്ടാകും. രാജസ്ഥാന്‍ ലങ്കന്‍ സ്പിന്നര്‍മാരായ വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ എന്നിവരെ ഒഴിവാക്കി. മലയാളി താരം വിഘ്നേഷ്…

    Read More »
  • 807 ദിവസത്തിനുശേഷം ബാറ്റിംഗ് വരള്‍ച്ച അവസാനിപ്പിച്ച് പാക് താരം ബാബര്‍ അസം; സെഞ്ചുറി ആഘോഷത്തില്‍ കോലിയെ അനുകരിച്ച് പ്രകടനം; നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ

    ഇസ്ലാമാബാദ്: ഏറെക്കാലമായി ബാറ്റിംഗില്‍ ഫോം നഷ്ടപ്പെട്ടു ട്വന്റി 20 ടീമില്‍നിന്നുപോലും പുറത്തായ പാക് താരം ബാബര്‍ അസം നേടിയ സെഞ്ചുറിക്കു പിന്നാലെ കോലിയെ അനുകരിച്ചു നടത്തിയ പ്രകടനത്തില്‍ ട്രോളുമായി ഇന്ത്യക്കാര്‍. 83 ഇന്നിംഗ്‌സുകളിലെ സെഞ്ചുറി വരള്‍ച്ച അവസാനിപ്പിച്ചാണ് 807 ദിവസങ്ങള്‍ക്കൊടുവില്‍ ശ്രീലങ്കയ്‌ക്കെതിരേ താരം സെഞ്ചുറി നേടിയത്. ഫോമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയെങ്കിലും ലേശം പുലിവാല് പിടിച്ചെന്നു മാത്രം. ആയിരത്തിലേറെ ദിവസത്തിന് ശേഷമുള്ള സെഞ്ചറി കോലി ആഘോഷമാക്കിയത് അതുപോലെ അനുകരിച്ചാണ് അസം ആരാധകരുടെ തല്ല് സോഷ്യല്‍ മീഡിയയില്‍ വാങ്ങിക്കൂട്ടിയത്. ഈ സമയവും കടന്നുപോകുമെന്നും താരം കുറിച്ചിരുന്നു. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20യിലാണ് മൂന്ന് വര്‍ഷത്തിനടുപ്പിച്ച കാലത്തിന് ശേഷം കോലി സെഞ്ചറി നേടിയത്. സെഞ്ചറിക്ക് പിന്നാലെ ഡ്രസിങ് റൂമിലേക്ക് നോക്കി നിന്ന് രണ്ട് കൈകളും വിരിച്ച് പിടിച്ച് ചിരിച്ചായിരുന്നു കോലിയുടെ ആഘോഷം. പിന്നാലെ അനുഷ്‌കയെ നോക്കി ലോക്കറ്റില്‍ ചുംബിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറം കോലി ട്വന്റി20യില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിരമിച്ചുവെങ്കിലും ആഘോഷത്തെ വീണ്ടും ഓര്‍മിപ്പിക്കുകയാണ് ബാബര്‍ അസം. കോലി…

    Read More »
  • കരിയർ ബെസ്റ്റ് പ്രകടനവുമായി ദുൽഖർ സൽമാൻ; കാലത്തെ അതിജീവിക്കുന്ന ക്ലാസിക് ആയി ‘കാന്ത’

    ദുൽഖർ സൽമാൻ നായകനായെത്തിയ ‘കാന്ത’ വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടി പ്രദർശനം തുടരുമ്പോൾ, ദുൽഖർ സൽമാൻ എന്ന നടനും ആഘോഷിക്കപ്പെടുകയാണ്. ഒരു നടനെന്ന നിലയിൽ ഏത് തരത്തിലുള്ള കഥാപാത്രവും, ഏത് കാലഘട്ടത്തിലുള്ള കഥാപാത്രവും തന്നിൽ ഭദ്രമാണെന്ന് തെളിയിക്കുകയാണ് ഇതിലൂടെ ദുൽഖർ സൽമാൻ. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഇതിലൂടെ ദുൽഖർ സൽമാൻ നൽകിയത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്. അത്രയും പഴയ കാലഘട്ടത്തിലെ ഒരു കഥാപാത്രത്തിന് ജീവൻ നൽകുമ്പോഴും, ദുൽഖർ അതിൽ പുലർത്തിയ സൂക്ഷ്മതയും അച്ചടക്കവും വളരെ വലുതാണ്. ഒരു താരമെന്ന നിലയിൽ മാത്രമല്ല ഒരു നടൻ എന്ന നിലയിലും…

    Read More »
  • ‘കാന്താര’യുടെ സംഗീത സംവിധായകൻ കേരളത്തിൽ; ‘അനന്തൻ കാട് ‘ സിനിമയുടെ സംഗീതമൊരുക്കാൻ അജനീഷ് ലോക്നാഥ്

    കാന്താര’യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് കേരളത്തിൽ. അജനീഷ് ആദ്യമായി മലയാളത്തിൽ സംഗീതമൊരുക്കുന്ന ചിത്രമെന്ന വിശേഷണം ഇതോടെ ‘അനന്തൻ കാടി’ന് സ്വന്തം. ശ്രദ്ധേയ തിരക്കഥാകൃത്ത് മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ‘അനന്തൻ കാട്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് അജനീഷിൻ്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. ‘അനന്തൻകാട്’ സിനിമയുടെ അണിയറപ്രവർത്തക‍ര്‍ക്കൊപ്പമുള്ള കേരളത്തിൽ നിന്നുള്ള അജനീഷിന്‍റെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരിക്കുകയാണ്. ‘ടിയാൻ’ സംവിധാനം ചെയ്ത ജിയെൻ കൃഷ്ണകുമാർ ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുമിക്കുന്നത്. പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയ ‘ടിയാൻ’ എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് ശേഷം മുരളീ ഗോപിയും ജിയെൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. വൻവിജയമായി മാറിയ ‘മാർക്ക് ആന്‍റണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. ‘ശിശിര’ എന്ന കന്നഡ ചിത്രത്തിലൂടെ 2009-ൽ സിനിമാലോകത്തെത്തിയ അജനീഷ് ഇതിനകം അകിര, കിരിക് പാർട്ടി, ബെൽബോട്ടം, അവനെ ശ്രീമൻ നാരായണ,…

    Read More »
  • ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കിംഗ് ജോങ് ഉന്‍; റീ എഡിറ്റിംഗിനു ശേഷം സംപ്രേഷണം ചെയ്യും; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഉത്തര കൊറിയക്കാര്‍ക്ക് ലൈവ് കാണാനാകില്ല

    സോള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ വ്യത്യസ്ഥമായാണ് ഉത്തരകൊറിയക്കാര്‍ ടിവിയില്‍ കാണുന്നത്. കർശന നിബന്ധനകളോടെയാണ് മല്‍സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. ഉത്തരകൊറിയക്കാര്‍ക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ കാണുന്നതിന് വിചിത്രമായ നിയന്ത്രണങ്ങളാണ് കി ജോങ് ഉന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യില്ല. സംപ്രേഷണത്തിന് മുൻപ് റീ- എഡിറ്റ് ചെയ്യും. 90 മിനിറ്റ് ദൈർഘ്യമുള്ള ഓരോ കളിയും 60 മിനിറ്റായി ചുരുക്കും. സ്റ്റേഡിയത്തിൽ കാണുന്ന എല്ലാ ഇംഗ്ലീഷ് എഴുത്തുകളും ഉത്തര കൊറിയൻ ഗ്രാഫിക്സ് ഉപയോഗിച്ച് മറയ്ക്കും. ദക്ഷിണ കൊറിയൻ താരങ്ങൾ ഉൾപ്പെടുന്ന ദൃശ്യങ്ങൾ ഒഴിവാക്കും. ബ്രെന്റ്ഫോഡിന്റെ കിം ജി-സൂ, വോൾവ്സിന്റെ ഹ്വാങ് ഹീ-ചാൻ എന്നിവരുൾപ്പെടുന്ന ദൃശ്യങ്ങൾ ഇത്തരത്തിൽ നീക്കം ചെയ്യും. എൽജിബിടിക്യു പ്ലസ് ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്ന രംഗങ്ങൾ എഡിറ്റ് ചെയ്ത് ഒഴിവാക്കും. ഫുട്ബോളാണ് നോര്‍ത്ത് കൊറിയയിലെ ജനപ്രീയ വിനോദം. അണ്ടര്‍ 17 വനിതാ ലോകചാംപ്യന്‍മാരാണ് നോര്‍ത്ത് കൊറിയന്‍ ടീം.

    Read More »
  • നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2”; ദ് താണ്ഡവം ലിറിക്കൽ വീഡിയോ പുറത്ത്

    തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബ്ലോക്ക്ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി ശ്രീനു ഒരുക്കുന്ന “അഖണ്ഡ 2: താണ്ഡവം” എന്ന ചിത്രത്തിലെ “ദ് താണ്ഡവം” എന്ന ഭക്തി ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. കല്യാൺ ചക്രവർത്തി വരികൾ രചിച്ച ഗാനം ആലപിച്ചത് ശങ്കർ മഹാദേവൻ, കൈലാഷ് ഖേർ, ദീപക് ബ്ലൂ എന്നിവർ ചേർന്നാണ്. തമൻ എസ് ആണ് ഈ ഗാനത്തിന് ഈണം നൽകിയത്. 2025 ഡിസംബർ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ “അഖണ്ഡ 2: താണ്ഡവം”, ഇവരുടെ മുൻ ചിത്രമായ ‘അഖണ്ഡ’യുടെ തുടർച്ച ആയാണ് അവതരിപ്പിക്കുന്നത്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. മുംബൈ ജുഹുവിലെ പിവിആർ മാളിൽ നടന്ന ചടങ്ങിലാണ് “ദ് താണ്ഡവം” ഗാനം റിലീസ് ചെയ്തത്. ചിത്രത്തിൽ നിന്ന്…

    Read More »
  • നെറ്റിയിലൊരു ടോർ‍ച്ചും മുഖത്തും കയ്യിലും രക്തവുമായി ഹണി റോസ്!! ‘റേച്ചൽ’ ട്രെയിലർ നാളെ, ചിത്രം ഡിസംബർ 6ന് തിയേറ്ററുകളിൽ

    രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ‘റേച്ചല്‍’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ നാളെ. നെറ്റിയിലൊരു ടോർച്ചും മുഖത്തും കയ്യിലും രക്തത്തുള്ളികളുമായുള്ള ഹണി റോസിന്‍റെ വ്യത്യസ്തമായ ലുക്ക് അവതരിപ്പിച്ചുകൊണ്ടാണ് ട്രെയിലർ അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. ക്രിസ്മസ് റിലീസായി ഡിസംബർ 6-ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും ചിത്രമെന്നാണ് സൂചന. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഹണി റോസിനെ കൂടാതെ ബാബുരാജ്‌, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ്…

    Read More »
  • ‘നീലക്കുപ്പായത്തില്‍ പൊടിമീശക്കാരനായി എത്തി, ക്യാപ്റ്റനായി മടക്കം: താങ്ക്യൂ ചേട്ടാ’; സഞ്ജുവിന്റെ വിടവാങ്ങലിന് കുറിപ്പുമായി രാജസ്ഥാന്‍ റോയല്‍സ്; നായകനായും കൂട്ടുകാരനായും നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യുമെന്ന് സഹതാരങ്ങളും; ‘വണക്കം സഞ്ജു, സ്വാഗതം ചേട്ടാ’ എന്നു ചെന്നൈയും

    ബംഗളുരു: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക്. 18 കോടിയുടെ കരാറിനാണ് സഞ്ജുവിനെ രാജസ്ഥാന്‍ കൈമാറ്റം ചെയ്തത്. പകരം രവീന്ദ്ര ജഡേജയും ഇംഗ്ലിഷ് ഓള്‍റൗണ്ടര്‍ സാം കറനും റോയല്‍സിലേക്കെത്തും. ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പും വിഡിയോയുമാണ് രാജസ്ഥാന്‍ റോയല്‍സ് പ്രിയപ്പെട്ട ക്യാപ്റ്റനും ‘ചേട്ട’നുമായ സഞ്ജുവിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ‘നീലക്കുപ്പായത്തില്‍ ചെറിയ പയ്യനായി ഇവിടേക്ക് എത്തി, ക്യാപ്റ്റനായി, മികച്ച നായകനായി ഇന്ന് വിടവാങ്ങുന്നു, ഞങ്ങളുടെ ചേട്ടാ, എല്ലാത്തിനും നന്ദി എന്നായിരുന്നു പോസ്റ്റ്. പൊടിമീശക്കാരനായ സഞ്ജു ക്രിക്കറ്റ് ബാഗിന് മുകളിലിരിക്കുന്നതും മുതിര്‍ന്ന സഞ്ജു കസേരയിലിരുന്ന് പഴയ പൊടിമീശക്കാരനെ നോക്കുന്നതുമായ ചിത്രവും കുറിപ്പിനൊപ്പമുണ്ട്. അവിസ്മരണീയമായ നിമിഷങ്ങള്‍ക്ക് നന്ദിയെന്ന് പോസ്റ്റിന് ചുവടെ ആരാധകരും കുറിക്കുന്നു. You walked in as a young boy in Blue. Today, we bid goodbye to a Captain, Leader, our Chetta. Thank you for everything,…

    Read More »
Back to top button
error: