Environment
-
‘ഗ്രീൻ എലിക്കുളം, ക്ലീൻ എലിക്കുളം’ പരിപാടിയുടെ ഭാഗമായി ‘എന്റെ ഗ്രാമം സുന്ദര ഗ്രാമം’ പദ്ധതിക്ക് എലിക്കുളത്ത് തുടക്കമായി
കോട്ടയം: ‘ഗ്രീൻ എലിക്കുളം, ക്ലീൻ എലിക്കുളം’ പരിപാടിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ ‘എന്റെ ഗ്രാമം സുന്ദര ഗ്രാമം’ പദ്ധതിക്ക് എലിക്കുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. തെരുവോരങ്ങളെ പഴത്തോട്ടവും പൂന്തോട്ടവുമാക്കി മാറ്റുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ. എലിക്കുളം അഞ്ചാം മൈലിലെ വഴിയരികിൽ ചെടി നട്ടുകൊണ്ട് നിർവഹിച്ചു. പാലാ – പൊൻകുന്നം റോഡിൽ എലിക്കുളം പഞ്ചായത്തിന്റെ ഭാഗമായ പതിനൊന്ന് കിലോമീറ്ററോളം സ്ഥലമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. റോഡിന്റെ ഇരു വശങ്ങളിലുമായാണ് തൈകൾ നട്ട് പിടിപ്പിക്കുന്നത്. റമ്പൂട്ടാൻ, പേര, നെല്ലി എന്നിങ്ങനെയുള്ള ഫലവൃക്ഷങ്ങളും അരളി, കോളാമ്പി, ചെമ്പരത്തി എന്നീ ചെടികളുമാണ് നട്ടുപിടിപ്പിക്കുക. കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തൈകൾ നടുന്നതും സംരക്ഷിക്കുന്നതും അതതു പ്രദേശങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികളാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ചടങ്ങിൽ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.എൻ. ഗിരീഷ്‌കുമാർ,ജോസ് മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, ഗ്രാമപഞ്ചായത്തംഗങ്ങളായ…
Read More » -
കൃഷിയധിഷ്ഠിത വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ തേടി എലിക്കുളം ഗ്രാമപഞ്ചായത്ത്
കോട്ടയം: ലോക പരിസ്ഥിതി ദിനത്തിൽ കൃഷിയധിഷ്ഠിത വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ തേടി പഠനപരിപാടി സംഘടിപ്പിച്ച് എലിക്കുളം ഗ്രാമപഞ്ചായത്ത്. പതിനാലാം വാർഡിലുള്ള ചെങ്ങളം ജോസ് പി. കുര്യൻ പഴേപറമ്പിലിന്റെ കൃഷിയിടത്തിൽ നടന്ന പരിപാടി മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിന്റെ ആത്മ പദ്ധതിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി അധ്യക്ഷനായിരുന്നു. പാമ്പാടി കൃഷി അസിസ്റ്റന്റ് ഡയറകടർ ലെൻസി തോമസ്, മുൻ കൃഷി അസിസ്റ്റന്റ് ഡയറകടർ കോര തോമസ്, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്‌സ് റോയ് എന്നിവർ പഠന പരിപാടികൾക്ക് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്തംഗങ്ങളായ സൂര്യാ മോൾ, ഷേർളി അന്ത്യാംകുളം, സെൽവി വിത്സൻ , ജിമ്മിച്ചൻ ഈറ്റത്തോട്ട് , സിനി ജോയ്, മാത്യൂസ് പെരുമനങ്ങാട്ട്, ദീപാ ശ്രീജേഷ്, ആശാമോൾ, ആത്മ എ.ടി.എം. ഡയാന സ്‌ക്കറിയ, ബി.ടി.എം ആനി കെ. ചെറിയാൻ, കില ഫാക്കൽറ്റി കെ.എൻ. ഷീബ, കർഷക പ്രതിനിധികളായ മാത്യു കോക്കാട്ട്, ജോസ് പഴേപറമ്പിൽ, വി.എസ്.…
Read More » -
പരിസ്ഥിതി സംരക്ഷണം: സഹകരണവകുപ്പിന്റെ ‘നെറ്റ് സീറോ എമിഷൻ’ പദ്ധതി
കോട്ടയം: കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി സഹകരണവകുപ്പ് ബൃഹദ് പദ്ധതി നടപ്പാക്കുന്നു. ‘നെറ്റ് സീറോ എമിഷൻ പദ്ധതി സഹകരണമേഖലയിൽ’ എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്ക് ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തുടക്കമിടും. കാർബൺ ഡൈ ഓക്സൈഡ്, മീഥൈൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലും ആഗിരണവും തുലനാവസ്ഥയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. മനുഷ്യപ്രേരിത കാർബൺ ബഹിർഗമനം കുറയ്ക്കാൻ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾ നെറ്റ് സീറോ എമിഷനുമായി ബന്ധപ്പെടുത്തി ചിട്ടപ്പെടുത്തും. സഹകരണവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ, കൃഷിയിടങ്ങൾ, സംഘങ്ങളുടെ സഹകരണത്തോടെ ലഭ്യമാകുന്ന പൊതു ഇടങ്ങൾ എന്നിവ നെറ്റ് സീറോ എമിഷൻ പ്രദേശങ്ങളാക്കി മാറ്റുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾക്ക് മുൻഗണന നൽകും: 1) പൊതുസ്ഥലങ്ങളിലും സംഘങ്ങളുടെ കൈവശമുള്ള ഭൂമിയിലും മരങ്ങൾ നട്ടു പരിപാലിക്കും. ഓരോ പ്രദേശത്തിനും അനുയോജ്യമായ മരങ്ങളാണ് നടുക. 2) കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന സംഘങ്ങളിലൂടെ കാർബൺ ന്യൂട്രൽ കൃഷി പ്രോത്സാഹിപ്പിക്കും. 3) സഹകരണസ്ഥാപന ങ്ങളുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ കാർബൺ ഓഡിറ്റ് റിപ്പോർട്ട് തയാറാക്കും. ഓഡിറ്റ് നടത്താൻ…
Read More » -
ആഗോളതലത്തില്‍ ഉഷ്ണതരംഗം, കാലാവസ്ഥാ വ്യതിയാനം മൂലം ഇന്ത്യയിലും പാക്കിസ്ഥാനിലും കാര്‍ഷിക വിളകള്‍ കുറയാൻ കാരണമായി: യുഎന്‍ റിപ്പോര്‍ട്ട്
മനുഷ്യൻ ഇന്ന് ഭൂമുഖത്ത് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കാലാവസ്ഥാ വ്യതിയാനം. കാലാവസ്ഥയിൽ ഓരോ വർഷവുമുണ്ടാകുന്ന മാറ്റത്തെ കൃത്യമായി പിന്തുടരുന്ന ഡബ്ല്യുഎംഒയുടെ 2022 ലെ വാർഷിക സ്റ്റേറ്റ് ഓഫ് ഗ്ലോബൽ ക്ലൈമറ്റ് റിപ്പോർട്ട് പുറത്ത് വന്നു. റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ ആശങ്ക രേഖപ്പെടുത്തിയത് ആഗോളതാപനത്തെ തുടർന്ന് സമുദ്രത്തിലെ താപനില റെക്കാർഡ് ഉയരത്തിലെത്തുമെന്നത് സംബന്ധിച്ചാണ്. യുണൈറ്റഡ് നേഷൻസ് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) ഇന്നലെയാണ് ഇത് സംബന്ധിച്ച സ്റ്റേറ്റ് ഓഫ് ഗ്ലോബൽ ക്ലൈമറ്റ് 2022 റിപ്പോർട്ട് പുറത്ത് വിട്ടത്. റിപ്പോർട്ട് പ്രകാരം കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള നിരവധി റെക്കോർഡുകൾ തകർത്തു. ലാ നിന പ്രതിഭാസത്തിനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും 2022 ലെ ആഗോള താപനില, 1850 മുതൽ 1900 വരെയുണ്ടായിരുന്ന ആഗോള താപനിലയേക്കാൾ 1.15 ഡിഗ്രി സെൽഷ്യസ് കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു. ഇത് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് അഞ്ചാമത്തെയോ ആറാമത്തെയോ ഏറ്റവും ചൂടുള്ള വർഷമാണ് കഴിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. ഹരിതഗൃഹ വാതകങ്ങളുടെ റെക്കോർഡ് ചൂട്,…
Read More » -
2050 ഓടെ ഇന്ത്യ കടുത്ത ജലക്ഷാമം നേരിടുമെന്ന് യുഎൻ റിപ്പോർട്ട്
2050 ഓടെ ഇന്ത്യ കടുത്ത ജലക്ഷാമം നേരിടുമെന്ന് യുഎൻ റിപ്പോർട്ട്. 2016ൽ ജലക്ഷാമം നേരിടുന്ന ആഗോള നഗര ജനസംഖ്യ 933 ദശലക്ഷമാണെങ്കിൽ, 2050ഓടെ 170 -240 കോടി ജനങ്ങൾക്ക് കുടിവെള്ളം കിട്ടാത്ത സ്ഥിതിയുണ്ടാകുമെന്നും യുഎൻ മുന്നറിയിപ്പ് നൽകുന്നു. യുഎൻ 2023 ജല സമ്മേളനത്തിന് മുന്നോടിയായി ചൊവ്വാഴ്ച പുറത്തിറക്കിയ ‘യുണൈറ്റഡ് നേഷൻസ് വേൾഡ് വാട്ടർ ഡെവലപ്‌മെന്റ് റിപ്പോർട്ട് 2023: ജലത്തിനായുള്ള പങ്കാളിത്തവും സഹകരണവും’ എന്ന റിപ്പോർട്ടിൽ ജലസമ്മർദ്ദത്തിൽ ജീവിക്കുന്ന 80% ആളുകളും ഏഷ്യയിലാണ് താമസിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും അധികം ജലദൗർലഭ്യം നേരിടുന്ന രാജ്യമായി ഇന്ത്യമാറുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കു പുറമെ, പാകിസ്ഥാൻ, വടക്കുകിഴക്കൻ ചൈന എന്നി മേഖലകളിൽ കഴിയുന്ന 80% ആളുകളും ജലക്ഷാമം നേരിടുന്നവരാണെന്നും 2023ലെ ലോക ജല വികസന റിപ്പോർട്ടിൽ ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. ‘ആഗോള ജലപ്രതിസന്ധി നിയന്ത്രണാതീതമാകുന്നത് തടയാൻ ശക്തമായ അന്താരാഷ്ട്ര സംവിധാനങ്ങൾ സ്ഥാപിക്കേണ്ടത് അടിയന്തിര ആവശ്യമാണ്…’ – യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ പറഞ്ഞു. ആഗോളതലത്തിൽ, രണ്ട്…
Read More » -
എടുത്തുവളര്‍ത്തിയത് നായ്ക്കുട്ടിയെ; ടിബറ്റന്‍ മാസ്റ്റിഫ് വളര്‍ന്നപ്പോള്‍ കരടി!!!
ബെയ്ജിങ്: എടുത്തുവളര്‍ത്തിയ നായ്ക്കുട്ടി ‘നായ’യല്ലെന്ന് വീട്ടുകാര്‍ തിരച്ചറിഞ്ഞത് രണ്ട് വര്‍ഷം കഴിഞ്ഞ്. ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ അഞ്ചു വര്‍ഷം മുമ്പായിരുന്നു സംഭവം. യുന്‍ എന്ന വനിതയും കുടുംബവും 2016 ലാണ് നായയാണെന്ന് കരുതി ഒരു മൃഗത്തിനെ എടുത്തുവളര്‍ത്തിയത്. എന്നാല്‍, രണ്ട് വര്‍ഷത്തിന് ശേഷം മൃഗം വളര്‍ന്നപ്പോള്‍ ഭാരം 250 പൗണ്ടായി (ഏകദേശം 114 കിലോഗ്രാം) വര്‍ധിച്ചു, കൂടാതെ രണ്ട് കാലില്‍ നടക്കാനും തുടങ്ങി. ഇതോടെയാണ് വീട്ടുകാര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ഒടുവിലാണ് നായയാണെന്ന് കരുതി വളര്‍ത്തിയത് വംശനാശഭീഷണി നേരിടുന്ന ഏഷ്യന്‍ കരടിയെയാണെന്ന് ടിബറ്റന്‍ മാസ്റ്റിഫ് ഇനത്തില്‍പ്പെട്ട നായയാണെന്ന് കരുതിയാണ് കുടുംബം കരടിയെ എടുത്തുവളര്‍ത്തിയത്. ഏഷ്യന്‍ കറുത്ത കരടികളോട് സമാനമായ കറുത്ത-തവിട്ട് നിറത്തിലുള്ള രോമങ്ങള്‍ നിറഞ്ഞ നായ്ക്കളാണ് ഇവ. ഇവയ്ക്ക് 50 പൗണ്ട് വരെ ഭാരമുണ്ടാകും, അതായത് ഏകദേശം 69 കിലോ. വളര്‍ത്തിയത് കരടിയെയാണെന്ന് തിരിച്ചറിഞ്ഞതോടെ ഉടമസ്ഥന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് കരടിയുടെ ഇനവും മറ്റു വിവരങ്ങളും സ്ഥിരീകരിച്ചത്. കരടിക്ക്…
Read More » -
ആരും കാണാത്തതിനെ സംസ്ഥാന ജീവിയായി പ്രഖ്യാപിക്കേണ്ടെന്നു മുഖ്യമന്ത്രി; പാതാളത്തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കാനുള്ള ശിപാർശ തള്ളി
തിരുവനന്തപുരം: അപൂര്‍വ്വയിനത്തില്‍പ്പെട്ട പാതാളത്തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കാനുള്ള നീക്കം വനം വകുപ്പ് ഉപേക്ഷിച്ചു. ആരും കാണാത്ത തവളയെ സംസ്ഥാന തവളയാക്കി പ്രഖ്യാപിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് സ്വീകരിച്ചതോടെയാണ് സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗം ഇതു സംബന്ധിച്ച ശിപാര്‍ശ തള്ളിയത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് പാതാളത്തവളയെ സംസ്ഥാന തവളയാക്കാനുള്ള ശിപാര്‍ശ വച്ചത്. പശ്ചിമഘട്ടത്തില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണമെന്നായിരുന്നു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ശിപാര്‍ശ. ഇതിനെ പിഗ്‌നോസ് തവളയെന്നും പന്നിമൂക്കന്‍ താവളയെന്നുമൊക്കെ വിളിക്കുന്നുണ്ട്. വന്യ ജീവി ബോര്‍ഡില്‍ പോലും ആരും കാണാത്ത തവളയെ സംസ്ഥാന ജീവിയായി പ്രഖ്യാപിക്കേണ്ട എന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്. ഇതേ തുടര്‍ന്നായിരുന്നു ബോര്‍ഡ് യോഗം ശിപാര്‍ശ തള്ളിയത്.
Read More » -
പൂര്‍ണമായും കാര്‍ബണ്‍ രഹിത നഗരം സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: പൂര്‍ണമായും കാര്‍ബണ്‍ രഹിത നഗരം (എക്‌സ് സീറോ) സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്. ലോകത്തിലെ ഏറ്റവും വലുതും മേഖലയിലെ ആദ്യത്തേതുമായിരിക്കും എക്‌സ് സീറോ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. എക്‌സ് സീറോ എന്ന് പേരിട്ട ഹരിത നഗരത്തില്‍ ഒരു ലക്ഷം പേര്‍ക്ക് താമസിച്ച് ജോലി ചെയ്യാനാകും. ആകാശ ദൃശ്യത്തില്‍ ഒരു പുഷം പോലെയാകും ഈ നഗരം. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രത്യേക വിഭാഗങ്ങളുണ്ടാകും. ആശുപത്രികള്‍, നക്ഷത്ര ഹോട്ടല്‍, താമസ സമുച്ചയങ്ങള്‍, റിസോര്‍ട്ടുകള്‍, പാര്‍ക്കുകള്‍, കളിക്കളങ്ങള്‍, എന്നിവയെല്ലാം പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായിരിക്കും. പാഴ് വസ്തുക്കള്‍ സംസ്‌കരിച്ച് പുനരുപയോഗിക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്ന സംവിധാനവും നഗരത്തിലുണ്ടാകും. കാറുകളുടെ പ്രവേശനം പരിമിതപ്പെടുത്തുന്ന നഗരത്തില്‍ 30,000 പേര്‍ക്ക് ഹരിത ജോലി ഉറപ്പാക്കും.
Read More » -
‘കണ്‍ഗ്രാജുലേഷന്‍സ് ആശ’ ഇന്ത്യയില്‍ എത്തിച്ച ചീറ്റപ്പുലി ഗര്‍ഭിണിയെന്ന് സൂചന
ഭോപാല്‍: നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകളില്‍ ഒന്ന് ഗര്‍ഭിണിയാണെന്ന സൂചന. പതിറ്റാണ്ടുകള്‍ക്കു ശേഷം ഇന്ത്യയിലെത്തിച്ച ചീറ്റകള്‍ക്കു ഹൃദ്യമായ വരവേല്‍പാണ് രാജ്യം നല്‍കിയത്. ‘ആശ’ എന്ന ചീറ്റപ്പുലിയാണ് ഗര്‍ഭം ധരിച്ചത്. ഗര്‍ഭാവസ്ഥയുടെ എല്ലാ ലക്ഷണവും ഹോര്‍മോണ്‍ അടയാളങ്ങളും ആശയില്‍ പ്രകടമാണെന്ന് കുനോയില്‍ ഇവയെ നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ പ്രത്യേക ശ്രദ്ധയാണ് ഈ ചീറ്റയ്ക്ക് നല്‍കുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഈ മാസം അവസാനത്തോടെ ഉണ്ടാകുമെന്നാണ് വിവരം. നമീബിയയില്‍നിന്നും എത്തിച്ച എട്ടു ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കില്‍ സെപ്റ്റംബര്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുവിട്ടത്. അഞ്ച് പെണ്‍ ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണ് എത്തിച്ചവയിലുള്ളത്. അവസാനമുണ്ടായതെന്നു കരുതപ്പെട്ട 3 ചീറ്റകളും 1947 ല്‍ വേട്ടയാടപ്പെട്ടതോടെയാണ് ഇന്ത്യയില്‍ ഇവയ്ക്കു വംശനാശം സംഭവിച്ചത്. 1952ല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2009 ലാണ് ചീറ്റകളെ തിരികെ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. 5 വര്‍ഷം കൊണ്ട് 50 ചീറ്റകളെ രാജ്യത്തെത്തിക്കാന്‍ ‘പ്രോജക്ട് ചീറ്റ’ ലക്ഷ്യമിടുന്നു.
Read More » -
രാമച്ചം കൃഷിയിലൂടെ മികച്ച വരുമാനവും നേടാം
വെറ്റിവേര്‍ എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന രാമച്ചത്തിന്റെ ശാസ്ത്രീയനാമം ക്രൈസോപോഗോന്‍ സൈസാനിയോയിഡെസ് എന്നാണ്. രണ്ടുമീറ്റര്‍ വരെ ഉയരത്തില്‍ കൂട്ടായി വളരുന്ന ചെടികളാണ് രാമച്ചം. ഇവയുടെ വേരുകള്‍ മൂന്നു മീറ്റര്‍ വരെ ആഴത്തില്‍ വളരും. പ്രളയകാലത്ത് മണ്ണിടിഞ്ഞും മണ്ണൊലിച്ചുപോയും കൃഷിഭൂമി താറുമാറായി പോയിട്ടുണ്ടെങ്കില്‍ കരുതലിന്റെ ജൈവവേലിയായി രാമച്ചം ഉപയോഗിക്കാം. കര്‍ഷകര്‍ക്ക് കൃഷിഭൂമി സംരക്ഷിക്കുന്നതിനൊപ്പം മികച്ച വരുമാനം നേടാനും രാമച്ചം സഹായിക്കും. മണ്ണിടിയുമെന്നു ഭയക്കുന്ന മലഞ്ചരിവുകളിലും തട്ടുതട്ടുകളായുള്ള കൃഷിഭൂമിയിലും കൃഷിഭൂമിയുടെ തട്ടിന്റെ അറ്റത്ത് അല്ലെങ്കില്‍ അതിന്റെ വരമ്പത്താണ് രാമച്ചം പിടിപ്പിക്കേണ്ടത്. അല്ലെങ്കില്‍ കൃഷിഭൂമിയുടെ അതിരു തിരിക്കാനുള്ള വേലിയായി വച്ചു പിടിപ്പിക്കണം. ഒരാള്‍പ്പൊക്കത്തിലേറെ ഉയരത്തില്‍ അടുത്തടുത്തു വളരുന്നതിനാല്‍ ഇത് നല്ല വേലിയായി നിലകൊള്ളും. ചെടികളുടെ കമ്പുകള്‍ ചേര്‍ന്നു നില്‍ക്കുന്നതിനാല്‍ ഇതിനിടയില്‍കൂടി അകത്തു കടക്കുന്നതും നൂഴ്ന്നു കടക്കുന്നതും ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ മികച്ച സംരക്ഷണ ഭിത്തിയായും ജൈവവേലിയായും ഇതു നിലനില്‍ക്കും. സാധാരണ പുല്‍ച്ചെടികളുടെ വേരുകള്‍ അധികം ആഴത്തിലിറങ്ങാതെ മണ്ണിന്റെ മേല്‍പ്പരപ്പില്‍ മാത്രം പടരുമ്പോള്‍ രാമച്ചത്തിന്റെ വേരുകള്‍ മൂന്നുമീറ്റര്‍ വരെ ആഴത്തിലേക്ക്…
Read More »