Environment
-
വലയില്‍ കുടുങ്ങി നീലക്കൊഞ്ച്; ഇന്റര്‍നെറ്റില്‍ വൈറലായി മൊഞ്ച്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയ നീലക്കൊഞ്ച് ഇന്റര്‍നെറ്റില്‍ വൈറല്‍ താരം. സാധാരണ കൊഞ്ചുകള്‍ ബ്രൗണ്‍/ ചുവപ്പ് നിറങ്ങളില്‍ കാണപ്പെടുമ്പോള്‍ അതിമനോഹരമായ നീല നിറമാണ് ഈ കൊഞ്ചിനെന്നുള്ളതാണ് പ്രത്യേകത. നീലക്കൊഞ്ചുകള്‍ ഉണ്ടാകാനുള്ള സാധ്യത 20 ലക്ഷത്തിലൊന്നാണെന്നാണു ഗവേഷകര്‍ പറയുന്നത്. ജനിതകെവെകല്യംകൊണ്ടാണ് ഇവയുടെ നിറം നീലയായി മാറുന്നതെന്നും ചില പ്രോട്ടീനുകള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കാന്‍ ഇവയ്ക്കു കഴിവുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. പോര്‍ട്ട്ലാന്‍ഡ് തീരത്തുനിന്നാണ് ജോഹാന്‍ ലാര്‍സന്‍ എന്നയാള്‍ക്ക് നീലക്കൊഞ്ചിനെ ലഭിച്ചത്. എന്നാല്‍ തനിക്കു ലഭിച്ചത് അപൂര്‍വ കൊഞ്ചിനെയാണെന്നു ജോഹാന്‍ അറിഞ്ഞില്ല. ഫോട്ടോ എടുത്ത ഉടന്‍ ലാര്‍സന്‍ അതിനെ ജലത്തിലേക്കുതന്നെ വിടുകയും ചെയ്തു. പിന്നീട് ചിത്രം ട്വീറ്റ് ചെയ്തപ്പോഴാണ് അത്ഭുതാവഹമായ പ്രതികരണങ്ങള്‍ വന്നുതുടങ്ങിയത്. 5,16,000 െലെക്കും 43,000 ഷെയറുകളുമായി ചിത്രം ലോകമെങ്ങും പ്രചരിപ്പിക്കപ്പെട്ടു. ഇത്തരം കൊഞ്ചിനെ ആദ്യമായിട്ടാണു കാണുന്നതെന്ന് നിരവധി ആളുകള്‍ കുറിച്ചു. അപൂര്‍വ ഇനം കൊഞ്ചിനെ തങ്ങള്‍ക്കും കിട്ടിയിട്ടുണ്ടെന്ന് ചുരുക്കം ചിലര്‍ ഇതിനിടെ അറിയിക്കുകയും ചെയ്തു. 1993 ല്‍ തനിക്കു കിട്ടിയ കൊഞ്ചിനെ മീന്‍വളര്‍ത്തല്‍…
Read More » -
നടുറോഡില്‍ കാട്ടാനയ്ക്ക് സുഖപ്രസവം; അകമ്പടിനല്‍കി ആനക്കൂട്ടം
മറയൂര്‍: ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലൂടെ കടന്ന് പോകുന്ന നോര്‍ത്തേണ്‍ ഔട്ട്ലെറ്റ് പാതയില്‍ കാട്ടാനയ്ക്ക് സുഖപ്രസവം. ജല്ലിമലക്കും ചമ്പക്കാടിനും ഇടയിലുള്ള ഇച്ചിമരമൂല ഭാഗത്താണ് നടുറോഡില്‍ കാട്ടാന പ്രസവിച്ചത്. രാവിലെ അഞ്ചോടെ തമിഴ്നാട്ടില്‍ നിന്നും നിര്‍മാണ സാധനങ്ങളുമായി എത്തിയ വാഹത്തിന് മുന്നില്‍ കാട്ടാനക്കൂട്ടം മാറാതെനിന്നു. ഏറെനേരം കഴിഞ്ഞും കാട്ടാനക്കൂട്ടം മാറാന്‍ തയാറാകാതെ നിന്നതോടെയാണ് യാത്രക്കാര്‍ക്ക് കാട്ടാനയുടെ പ്രസവമാണെന്ന് മനസിലായത്. പിന്നീട് ഇരുവശങ്ങളില്‍ നിന്നുമെത്തിയ വാഹനങ്ങള്‍ ഈ ഭാഗത്തേക്ക് കടന്നു പോകാതെ ശ്രദ്ധിക്കുകയും ചെയ്തു. രണ്ട് മണിക്കൂറിന് ശേഷം പ്രസവം കഴിഞ്ഞതോടെ കാട്ടാനക്കൂട്ടം മാറുകയും പിടിയാന കുട്ടിയാനയെ പരിപാലിച്ച് കാട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു. ഇതിനുശേഷമാണ് വാഹനങ്ങള്‍ കടന്നുപോയത്.ഒപ്പമുണ്ടായിരുന്ന കാട്ടാനക്കൂട്ടവും ശാന്തരായി നിന്നു. വാഹനങ്ങള്‍ ഒന്നും അടുത്തേക്ക് ചെല്ലാതെയും ശബദം ഉണ്ടാക്കാതെയും ചെയ്തതോടെ പിടിയാനയ്ക്ക് സുഖപ്രസവമായിരുന്നു. മറയൂരില്‍നിന്നും പാലക്കാട്ടേക്ക് യാത്ര പോയ മറയൂര്‍ സ്വദേശി ദുെരെ , നൂറ് വീട് സ്വദേശി മുരുകേശന്‍, വനംവകുപ്പ് ജീവനക്കാരായ മുത്തുകുമാര്‍, സുഭാഷ് എന്നിവരാണ് മറ്റ് വാഹനങ്ങളെ കടന്ന് പോകാതെ…
Read More » -
മത്തി ഒളിവില്‍; കേരളം വിട്ടെന്ന് റിപ്പോര്‍ട്ട്; സ്വാധീനം വര്‍ധിപ്പിച്ച് ചെമ്മീനും കൂന്തലും കിളിമീനും
കൊച്ചി: കേരളത്തില്‍ മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതായി കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ(സി.എം.എഫ്.ആര്‍.ഐ) പഠനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം കുറവുണ്ടായതായാണ് പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം കേവലം 3297 ടണ്‍ മത്തിയാണ് സംസ്ഥാനത്ത് ലഭിച്ചത്. മത്തിയുടെ ലഭ്യതയില്‍ 1994ന് ശേഷമുള്ള ഏറ്റവും വലിയ കുറവാണിത്. വാര്‍ഷിക ശരാശരിയേക്കാള്‍ 98 ശതമാനമാണു കുറഞ്ഞത്. കേരളത്തിലെ ആകെ സമുദ്രമത്സ്യലഭ്യത 2021 ല്‍ 5.55 ലക്ഷം ടണ്ണാണ്. കോവിഡ് കാരണം മീന്‍പിടിത്തം വളരെ കുറഞ്ഞ 2020 നേക്കാള്‍ 54 ശതമാനം വര്‍ധനയാണ് ആകെ മത്സ്യലഭ്യതയിലുള്ളത്. 2020-ല്‍ ഇത് 3.6 ലക്ഷം ടണ്ണായിരുന്നു. 2014-ല്‍ ലാന്‍ഡിങ് സെന്ററുകളില്‍ ലഭിച്ചിരുന്ന മത്തിയുടെ വാര്‍ഷിക മൂല്യം 608 കോടി രൂപയായിരുന്നത് 2021ല്‍ 30 കോടി രൂപയായി കൂപ്പുകുത്തി. 578 കോടി രൂപയുടെ നഷ്ടമാണ് മത്സ്യമേഖലയില്‍ സംഭവിച്ചത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഏറ്റവും പിടിക്കപ്പെട്ട മത്സ്യം ”മറ്റിനം ചാളകള്‍” എന്നു വിളിക്കപ്പെടുന്ന ലെസര്‍ സാര്‍ഡിനാണ്. 65,326 ടണ്‍. അയലയും തിരിയാനുമാണ്…
Read More » -
വീണ്ടുമെത്തി ആ വട്ടയിലക്കാലം…
പത്തനംതിട്ട: ഇനി തിരിച്ചുവരില്ല എന്നു കരുതിയ ഒരു ശീലത്തിലേക്ക് മലയാളി ഒറ്റദിവസം കൊണ്ട് തിരിച്ചെത്തിയ കാഴ്ചയാണ് പ്ലാസ്റ്റിക് നിരോധനത്തിന്‍െ്‌റ ആദ്യദിനം പിന്നിടുമ്പോള്‍ കാണാനാകുന്നത്. മീന്‍ വാങ്ങാന്‍ സമീപത്തെ വട്ടമരത്തിന്‍െ്‌റയോ തേക്കിന്‍െ്‌റയോ വാഴയുടെയോ സമീപത്തേക്കോടി ഇലപറിച്ചിരുന്ന ആ കാഴ്ച വീണ്ടും കേരളത്തിന്‍െ്‌റ നാട്ടിന്‍പുറങ്ങളില്‍ തിരിച്ചെത്തിയിരിക്കുന്നു. ഒറ്റ ദിവസം കൊണ്ട് കേരളത്തിലെ ജനങ്ങള്‍ എത്ര മാറിയെന്ന് അറിയണമെങ്കില്‍ മത്സ്യ, മാംസ വില്‍പനശാലകളില്‍ ചെല്ലണം. ആവശ്യമെങ്കില്‍ ഇങ്ങിനെയുമാകാം എന്ന് പ്ലാസ്റ്റിക് നിരോധനം മലയാളിയെ ബോധ്യപ്പെടുത്തിയ ലക്ഷണമാണ് അവിടെ കാണാനാകുക. മുമ്പ് മത്സ്യക്കടകളില്‍ മീന്‍ നല്‍കിയിരുന്നത് പ്ലാസ്റ്റിക് കവറുകളിലായിരുന്നു. ഐസ് ഇട്ടതോ ഫ്രീസറില്‍ തണുപ്പിച്ചതോ ആയതിനാല്‍ മീന്‍ കടലാസ് കൂടുകളില്‍ നല്‍കുക സാധ്യമായിരുന്നില്ല. ഇറച്ചിയും ഇങ്ങനെതന്നെ. എന്നാല്‍ മാട്, ആട് ഇറച്ചികള്‍ വെട്ടിത്തൂക്കി നല്‍കിയിരുന്നയിടങ്ങളില്‍ ഇവ പ്ലാസ്റ്റിക് ക്യാരി ബാഗിലോ ഉപഭോക്താവ് കൊണ്ടുവരുന്ന കവറുകളിലോ നല്‍കിയിരുന്നു. എന്നാല്‍ ഒന്നാം തീയതി പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പാക്കിയതോടെ ഈ സമ്പ്രദായങ്ങള്‍ അവസാനിച്ച മട്ടാണ്. കടകളിലേക്ക് പാത്രങ്ങളുമായാണ് ആളുകളെത്തുന്നത്. പഴയ…
Read More » -
കുട്ടനാട്ടില്‍ നെല്‍ച്ചെടിയില്‍ പുതിയയിനം ബാക്ടീരിയ
ആലപ്പുഴ: കുട്ടനാട്ടിലെ നെല്‍ക്കൃഷിക്ക് ഭീഷണി ആയേക്കാവുന്ന പുതിയയിനം ബാക്ടീരിയയെ കണ്ടെത്തി. കുട്ടനാട്ടില്‍ വ്യാപകമായി കണ്ടുവരുന്ന ബാക്ടീരിയല്‍ ഇല കരിച്ചിലിന് സമാനമായ ലക്ഷണങ്ങളോടെ നെല്‍ക്കതിരിനെ കൂടി ബാധിക്കുന്ന രോഗമാണ് പുതിയ ബാക്ടീരിയ സൃഷ്ടിക്കുന്നത്. പാന്റോയിയ അനനേറ്റിസ് എന്ന ജനുസില്‍പ്പെട്ട ഈ ബാക്ടീരിയയെ ആലപ്പുഴ എസ്ഡി കോളേജ് ബോട്ടണി ഗവേഷണ വിഭാഗമാണ് കണ്ടെത്തിയത്. കേരളത്തില്‍ ആദ്യമായാണ് ഈ ബാക്ടീരിയയെ കണ്ടെത്തുന്നത്. ആലപ്പുഴ എസ്.ഡി കോളജ് ബോട്ടണി വിഭാഗം മേധാവി പ്രഫ. ഡോ. സി. ദിലീപിന്റെ കീഴില്‍ ഗവേഷണം നടത്തുന്ന ടി.എസ്. രേഷ്മ, മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രത്തിലെ സ്മിത ബാലനുമാണ് കണ്ടെത്തലിന് പിന്നില്‍. 2021 ജൂെലെ മാസത്തോടെയാണ് കൂട്ടനാട്ടിലെ പാട ശേഖരങ്ങളില്‍ രോഗ ബാധ ശ്രദ്ധയില്‍ പെട്ടത്. അസുഖം ബാധിച്ച സ്ഥലങ്ങളുടെ നിര്‍ണയവും, സാംപിള്‍ ശേഖരണവും മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രം നടത്തിയപ്പോള്‍ ഇതിന് കാരണമായ ബാക്ടീരിയയെ വേര്‍തിരിക്കുകയും ജനിതക ശ്രേണീ പഠനവും നടത്തി ജെന്‍ ബാങ്കില്‍ നിക്ഷേപിച്ചതടക്കം എസ്.ഡി കോളജ് ഗവേഷണ കേന്ദ്രമാണ്.…
Read More » -
ന്യൂനമര്‍ദ്ദപാത്തി: അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ മഹാരാഷ്ട്ര തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. അതേസമയം ഇന്ന് രാവിലെ 10 മണിക്ക് വന്ന അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ 24-06-2022, 25-06-2022, 26-06-2022 എന്നീ തീയ്യതികളിലും, കര്‍ണാടക തീരങ്ങളില്‍ ഇന്നലെ മുതല്‍ 26 വരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മല്‍സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടില്ല. ജാഗ്രത 23-06-2022: മധ്യകിഴക്കന്‍ അറബിക്കടല്‍, കന്യാകുമാരി തീരം, തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട്…
Read More » -
മണ്‍സൂണ്‍ കഴിഞ്ഞാല്‍ സൂര്യാംശു എത്തും; ജലപ്പരപ്പില്‍ ഇനി സോളാര്‍ യാത്ര
ആലപ്പുഴ: കേരളത്തിന്‍െ്‌റ ജല ടൂറിസം രംഗത്ത് പുത്തന്‍ താരമാകാന്‍ സൂര്യനില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് സൂര്യാംശുവെത്തുന്നു. ടൂറിസം രംഗത്ത് ഉപയോഗിക്കാനായി കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ നിര്‍മിക്കുന്ന സൗരോര്‍ജ ബോട്ടാണ് സൂര്യാംശു. ഒരേസമയം നൂറു സഞ്ചാരികളെ വഹിക്കാനുള്ള ശേഷി സൂര്യാംശുവിനുണ്ട്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റവും പാരിസ്ഥിതിക പ്രശ്‌നങ്ങളും തരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്യപ്പെട്ട സൂര്യാംശുവിന്‍െ്‌റ അവസാനവട്ട മിനുക്കുപണികള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. മണ്‍സൂണ്‍ കഴിയുന്നതോടെ ബോട്ട് യാത്രയ്ക്ക് ഉപയോഗിക്കാനാകുംവിധം സജ്ജമാകും. കൊച്ചിയിലാണ് തുടക്കത്തില്‍ സൂര്യാംശുവിന്റെ സേവനം ലഭിക്കുക. തുടര്‍ന്ന് കോഴിക്കോടും ആലപ്പുഴയും ഉള്‍പ്പെടെയുള്ള ടൂറിസംമേഖലകളിലും സോളാര്‍ ബോട്ടുകള്‍ നീറ്റിലിറക്കുകയാണ് കോര്‍പറേഷന്റെ പദ്ധതി. യാതൊരുവിധ മലിനീകണവുമുണ്ടാക്കാത്ത ഈ സൗരോര്‍ജയാനത്തിന് 3.95 കോടിയാണ് നിര്‍മാണച്ചെലവ്. രാത്രിയും പകലും ഉപയോഗിക്കാനാവശ്യമായ െവെദ്യുതോര്‍ജം ഇതിലെ സോളാര്‍ പാനലില്‍ നിന്നു ലഭിക്കും. അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ജനറേറ്റര്‍ സംവിധാനവും ഉണ്ട്. നിലവിലുള്ള യാനങ്ങള്‍ സി.എന്‍.ജി.യിലേക്ക് മാറ്റുന്ന പദ്ധതിയും ഈ വര്‍ഷം നടപ്പിലാക്കുന്നുണ്ട്. യാനങ്ങളുടെ ആവശ്യവും ഉപയോഗവും കണക്കിലെടുത്തു കൂടുതല്‍ സോളാര്‍…
Read More » -
സൗദി അറേബ്യയില്‍ ഒന്‍പത് പതിറ്റാണ്ടിനുശേഷം അറേബ്യന്‍ ഓറിക്സിന് കുഞ്ഞ് ജനിച്ചു
സൗദി: സൗദി അറേബ്യയിലെ കിങ് സല്‍മാന്‍ റോയല്‍ റിസര്‍വ് വനത്തില്‍ ഒന്‍പത് പതിറ്റാണ്ടുകള്‍ക്ക് ശേഷം കൃഷ്ണമൃഗത്തിന്‍െ്‌റ വംശത്തിലുള്ള അറേബ്യന്‍ ഓറിക്സ് (വെള്ള ഓറിക്‌സ്) ജനിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അറേബ്യന്‍ ഓറിക്സിന്റെ സ്വാഭാവിക പുനരുല്‍പാദനം നടക്കുന്നത്. ഇത് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഗുണകരമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മരങ്ങളില്ലാത്ത പുല്‍മൈതാനങ്ങളിലും അറേബ്യന്‍ ഉപദ്വീപിലെ മരുഭൂമികളിലുമാണ് അറേബ്യന്‍ ഓറിക്സ് കാണപ്പെടുന്നത്. ഓറിക്‌സ് വംശത്തിലെ വലിപ്പം കുറഞ്ഞ ജീവിയാണിത്. ജഡ കെട്ടിയ നിബിഢമായ വാലും വളരെ നീളമുള്ളതും എഴുന്നു നില്‍ക്കുന്നതുമായ കൊമ്പുകളുമാണ് അറേബ്യന്‍ ഓറിക്സിന്റെ പ്രധാന പ്രത്യേകത. യു.എ.ഇയുടെ ദേശീയ മൃഗം കൂടിയാണിത്. മുതിര്‍ന്ന വെള്ള ഓറിക്‌സിന് 80 കിലോഗ്രാം വരെ ഭാരം വരും. 1970 മുതല്‍ വെള്ള ഓറിക്‌സുകള്‍ സ്വാഭാവിക ആവാസ വ്യവസ്ഥകളില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വേട്ടയാടലും പരിസ്ഥിതി നശീകരണവും മൂലമാണ് ഇവയുടെ എണ്ണം കുറയുന്നത്. അറേബ്യന്‍ ഓറിക്സുകള്‍ കാട്ടില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫും കിങ് സല്‍മാന്‍…
Read More »