Careers
-
ബിരുദധാരികള്‍ക്ക് കലക്ടറോടൊപ്പം പ്രവര്‍ത്തിക്കാം; ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ജൂലായ് 7 വരെ
കോഴിക്കോട്: ജില്ലാ കലക്ടറുടെ ഇന്റേര്‍ണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് ബിരുധദാരികള്‍ക്ക് അപേക്ഷിക്കാന്‍ അവസരം. 2022 ജൂലായ് – ഒക്ടോബര്‍ ബാച്ചിലേക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ജൂലായ് 7 വരെ നീട്ടി. ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പ്രോഗ്രാം സംബന്ധിച്ച വിശദാംശങ്ങള്‍ വായിച്ച് മനസ്സിലാക്കിയ ശേഷം ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കുകയാണ് വേണ്ടത്. നാല് മാസമാകും ഇന്റേര്‍ണ്‍ഷിപ്പിന്റെ കാലാവധി. സ്‌റ്റൈപ്പ്ന്റ് ഉണ്ടായിരുക്കുന്നതല്ല. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. അപേക്ഷകളില്‍ നിന്ന് പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ തുടര്‍ന്ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഇന്റര്‍വ്യൂവിന്റെ തിയ്യതിയും വിശദാംശങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവരെ പിന്നീട് അറിയിക്കുന്നതാണ്. പുതിയ ബാച്ച് ജൂലായ് രണ്ടാം വാരം ആരംഭിക്കും. പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാന്‍ അവസരം നല്‍കികൊണ്ട് സര്‍ക്കാര്‍ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതല്‍ക്ക്…
Read More » -
സിബിഎസ്ഇ പത്താം ക്ലാസ് ഫലപ്രഖ്യാപനം അടുത്തയാഴ്ച; പ്ലസ് ടു ഫലം 10 ന്; സൂചന നല്‍കി മന്ത്രാലയം
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷാ ഫലപ്രഖ്യാപനം ജൂലൈയില്‍. പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ പത്തിനും ഉണ്ടായേക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍. പത്താം ക്ലാസിന്റെ ഫലമാകും ആദ്യം പ്രഖ്യാപിക്കുക. ഇതിന് പിന്നാലെ ജൂലൈ 10 ന് പന്ത്രണ്ടാം ക്ലാസ് ഫലവും പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കഴിഞ്ഞ വര്‍ഷം കൊവിഡുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളൊക്കെ മാറിയശേഷം രണ്ട് ടേമുകളായിട്ടാണ് പരീക്ഷ നടത്തിയത്. ഈ രണ്ട് ടേമുകളിലെയും മാര്‍ക്ക് കൂട്ടിച്ചേര്‍ത്തുള്ള ഒരു മാര്‍ക്ക് ലിസ്റ്റാകും അടുത്ത മാസം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിനുള്ള അവസാന ഘട്ടങ്ങളിലാണെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ ഭൂരിഭാഗം വിദ്യാഭ്യാസ ബോഡുകളും പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചിട്ടും സി.ബി.എസ്.ഇ ഫലപ്രഖ്യാപനം വൈകുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ പ്രതിഷേധം ശക്തമാണ്. ഫലപ്രഖ്യാപനം വൈകുന്നത് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠന സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. അതേസമയം 2022 ജൂലൈയിൽ നടക്കുന്ന എസ്.എസ്.എൽ.സി, റ്റി.എച്ച്.എസ്.എൽ.സി ‘സേ’ (SAY Examination) പരീക്ഷകളുടെ (new timetable) പുതുക്കിയ…
Read More » -
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
ദില്ലി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (union public service commission) (UPSC) 2021 ലെ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (മെയിന്‍) (indian forest service exam) പരീക്ഷയുടെ അന്തിമ ഫലം upsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി ആകെ 108 ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫലം ഡൗണ്‍ലോഡ് ചെയ്യാം. ഫലം പരിശോധിക്കേണ്ടതെങ്ങനെ? upsconline.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക ഹോംപേജില്‍, ‘ഫൈനല്‍ റിസള്‍ട്ട്’ ടാബില്‍ ക്ലിക്ക് ചെയ്യുക ‘Examination Final Results” എന്നതിന് താഴെയുള്ള IFS മെയിന്‍ 2021 ലിങ്കില്‍ ക്ലിക്ക് ചെയ്യുക ഫലം സ്‌ക്രീനില്‍ ദൃശ്യമാകും ഭാവി റഫറന്‍സിനായി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.
Read More » -
നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ 20 ജൂനിയര്‍ ടെക്‌നിക്കല്‍ അസോസിയേറ്റ് ഒഴിവ്; ജൂലൈ 5 വരെ അപേക്ഷിക്കാം
ദില്ലി: നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ, ജൂനിയര്‍ ടെക്‌നിക്കല്‍ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്മെന്റ് ഡ്രൈവ്. അപേക്ഷാ ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 5, രാത്രി 9:00 മണി വരെയാണ്. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഇന്ത്യന്‍ പൗരന്മാരായിരിക്കണം എന്നത് ശ്രദ്ധിക്കേണ്ടതാണ്. ജൂനിയര്‍ ടെക്‌നിക്കല്‍ അസോസിയേറ്റ് തസ്തികയില്‍ ജോയിന്‍ ചെയ്യുന്ന തീയതി മുതല്‍ 2022 നവംബര്‍ 19 വരെ കരാര്‍ അടിസ്ഥാനത്തിലുള്ളതാണ്. നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ റിക്രൂട്ട്മെന്റ് 2022: ഒഴിവുകളുടെ വിശദാംശങ്ങള്‍ ജൂനിയര്‍ ടെക്‌നിക്കല്‍ അസോസിയേറ്റ് (വര്‍ക്‌സ്) – 15 ഒഴിവുകള്‍ ജൂനിയര്‍ ടെക്‌നിക്കല്‍ അസോസിയേറ്റ് (ഇലക്റ്റ്/ടിആര്‍ഡി) – 2 ഒഴിവുകള്‍ ജൂനിയര്‍ ടെക്‌നിക്കല്‍ അസോസിയേറ്റ് (സിഗ്‌നല്‍) – 3 ഒഴിവുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യോഗ്യതയെ അടിസ്ഥാനമാക്കി മുകളില്‍ സൂചിപ്പിച്ച തസ്തികകളിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ അപ്ഡേറ്റുകള്‍ക്കും വിശദാംശങ്ങള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക വെബ്‌സൈറ്റ് – www.ner.indianrailways.gov.in സന്ദര്‍ശിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ ഫോമില്‍ നല്‍കിയിരിക്കുന്ന അവരുടെ മൊബൈല്‍ നമ്പറും…
Read More » -
നോര്‍ക്ക റൂട്ട്‌സ് വഴി 23 നഴ്‌സുമാര്‍ സൗദിയിലേക്ക്; അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കുള്ള സ്റ്റാഫ് നഴ്‌സ്/ രജിസ്റ്റേര്‍ഡ് നഴ്‌സ് ഒഴിവുകളിലേക്ക് മെയ് 29 മുതല്‍ ജൂണ്‍ മൂന്നു വരെ കൊച്ചിയില്‍ നടന്ന അഭിമുഖത്തില്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന 23 പേര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 90 ദിവസത്തിനകം ഇവര്‍ സൗദി അറേബ്യയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടികള്‍ നോര്‍ക്ക റൂട്ട്‌സ് ആരംഭിച്ചതായി നോര്‍ക്ക പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വരുന്ന മാസങ്ങളില്‍ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന അഭിമുഖങ്ങളില്‍ നോര്‍ക്ക റൂട്ട്‌സ് വഴി പങ്കെടുക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ബി.എസ്.സി/പോസ്റ്റ് ബി.എസ്.സി നഴ്‌സിങ്ങും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുള്ള വനിതാ നഴ്‌സുമാര്‍ക്കാണ് അവസരം. സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നതിന് അനുമതിയുള്ള 33 ഏജന്‍സികളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആകെയുള്ള മൂന്ന് സര്‍ക്കാര്‍ ഏജന്‍സികളില്‍ ഒന്നാണ് നോര്‍ക്ക റൂട്ട്‌സ്. സുതാര്യമായും നിയമപരമായും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നു എന്നതാണ് നോര്‍ക്ക റൂട്ട്‌സിന്റെ പ്രത്യേകത. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള…
Read More » -
നേവല്‍ ഡോക്ക് യാര്‍ഡ്: 338 അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ദില്ലി: നേവൽ ഡോക്ക് യാർഡ് 338 അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 08, 2022. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ indiannavy.nic.in വഴി അപേക്ഷിക്കാം. തസ്തിക: അപ്രന്റിസ് ഒഴിവുകളുടെ എണ്ണം: 338 പേ സ്കെയിൽ: അപ്രന്റീസ്ഷിപ്പ് നിയമങ്ങൾ അനുസരിച്ച് ഒഴിവുകളുടെ എണ്ണം ഇലക്ട്രീഷ്യൻ: 49 ഇലക്ട്രോപ്ലേറ്റർ: 01 മറൈൻ എഞ്ചിൻ ഫിറ്റർ: 36 ഫൗണ്ടറി മാൻ: 02 പാറ്റേൺ മേക്കർ: 02 മെക്കാനിക്ക് ഡീസൽ: 39 ഇൻസ്ട്രുമെന്റ് മെക്കാനിക്ക്: 08 മെഷിനിസ്റ്റ്: 15 മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്: 15 പെയിന്റർ (ജനറൽ): 11 ഷീറ്റ് മെറ്റൽ വർക്കർ: 03 പൈപ്പ് ഫിറ്റർ: 22 മെക്കാനിക് : 08 ടെയിലർ (ജനറൽ): 04 വെൽഡർ (ഗ്യാസ് ആന്റ് ഇലക്ട്രിക്): 23 ഇലക്ട്രോണിക്സ് മെക്കാനിക്ക്: 28 ഷിപ്പ് റൈറ്റ് വുഡ്: 05 മേസൺ ബിൽഡിംഗ് കൺസ്ട്രക്ടർ: 08 I&CTSM: 03 ഷിപ്പ് റൈറ്റ് സ്റ്റീൽ: 20 റിഗ്ഗർ:…
Read More » -
പാലാ മരങ്ങാട്ടുപള്ളിയിൽ ഉറങ്ങിക്കിടന്ന ഭാര്യയുടെ വായില്‍ വിഷം ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം
ഉറങ്ങിക്കിടന്ന ഭാര്യയുടെ വായില്‍ വിഷം ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. മരങ്ങാട്ടുപള്ളി കുറിച്ചിത്താനം മണ്ണാക്കനാട് പാറക്കല്‍ ശിവന്‍കുട്ടിയാണ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി ഭാര്യയെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ 18നായിരുന്നു കേസിനാസ്പദമായ സംഭവം. ഇയാള്‍ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ 18ന് പുലര്‍ച്ചെ ഒന്നരയ്ക്ക് പ്രതി ഉറങ്ങിക്കിടന്ന ഭാര്യയുടെ വായില്‍ കീടനാശിനി ഒഴിച്ചത്. വായില്‍ അരുചി അനുഭവപ്പെട്ടതോടെ ചാടിഎഴുന്നേറ്റ ഭാര്യ ബഹളം വച്ചു. ഇതോടെ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന മകന്‍ ഓടിയെത്തി ഇവരെ ആശുപത്രിയിലെത്തിച്ചു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ രക്ഷപെട്ട പ്രതിയെ പൊന്‍കുന്നത്തെ തറവാട്ട് വീട്ടില്‍ നിന്നാണ് മരങ്ങാട്ടുപള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശിവന്‍കുട്ടിയെ റിമാന്‍ഡ് ചെയ്തു.
Read More » -
ഡിആർഡിഒയിൽ സയന്റിസ്റ്റ് ഒഴിവുകൾ; അവസാന തീയതി ജൂൺ 28
ദില്ലി: ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ), റിക്രൂട്ട്‌മെന്റ് ആൻഡ് അസസ്‌മെന്റ് സെന്റർ (ആർഎസി) സയന്റിസ്റ്റ് (സി, ഡി/ഇ, എഫ്) തസ്തികകളിലേക്ക് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് DRDO RAC ന്റെ ഔദ്യോഗിക സൈറ്റായ rac.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂൺ 28 വരെയാണ്. 58 തസ്തികകളിലേക്കാണ് ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത്. തസ്തികകളും ഒഴിവുകളുടെ എണ്ണവും സയന്റിസ്റ്റ് എഫ്: 3 സയന്റിസ്റ്റ് ഇ – 6 സയന്റിസ്റ്റ് ഡി – 15 സയന്റിസ്റ്റ് സി – 34 വിദ്യാഭ്യാസ യോഗ്യത, അപേക്ഷിക്കേണ്ട വിധം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് എന്നിവർക്കും പുരുഷ ഉദ്യോഗാർത്ഥികൾക്കും റീഫണ്ടബിൾ അല്ലാത്ത അപേക്ഷാ ഫീസ് നൽകണം. 100/- യാണ് അപേക്ഷ ഫീസ്. ഓൺലൈനായി മാത്രം അടയ്‌ക്കാവുന്നതാണ്. എസ്‌സി/എസ്‌ടി/ വനിത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസില്ല.
Read More » -
അബ്ദുൾജലീലിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത് 57 ലക്ഷം രൂപ വിലയുള്ള ഒന്നേകാൽകിലോ കള്ളക്കടത്തു സ്വർണം വീണ്ടെടുക്കാൻ, സ്വർണക്കടത്ത്, തട്ടിക്കൊണ്ടു പോകൽ, കൊലപാതകം: രഹസ്യകഥകൾ പുറത്ത്
പെരിന്തൽമണ്ണ: സൗദിയിൽനിന്ന് കേരളത്തിലേക്ക് കടത്താൻ അബ്ദുൾജലീലിന് നൽകിയ സ്വർണം ഇവിടെയെത്താതിരുന്നതാണ് അയാളെ കൊലപ്പെടുത്താനുള്ള കാരണമെന്ന് പോലീസ്. ചോദ്യംചെയ്യലിൽ മുഖ്യ പ്രതി യഹിയയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. യഹിയയുടെ പങ്കാളികൾ ഏജന്റുമാർ മുഖേന ജലീലിന് സ്വർണം നൽകിയിരുന്നു. സ്വർണം സ്വന്തം ശരീരത്തിൽ ഒളിപ്പിച്ച ജലീലിനെ ഈ ഏജന്റുമാർ തന്നെ വിമാനത്താവളത്തിലെത്തിക്കുകയും ചെയ്തു. വിമാനത്താവളത്തിലെ ലോഞ്ചിലെത്തും വരെ ഇയാൾ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നെടുമ്പാശേരിയിൽ എത്തിയതോടെ യഹിയയും സംഘവും ജലീലിനെ കാറിൽ കയറ്റി ക്കൊണ്ടു പോയി. എന്നാൽ ജലീലിന്റെ കയ്യിലോ ശരീരത്തിലോ സ്വർണമുണ്ടായിരുന്നില്ല. ഇതോടെയാണത്രേ സംഘം മർദനവും പീഡനവും തുടങ്ങിയത്. കൊടുത്തുവിട്ട സ്വർണം ജിദ്ദയിൽതന്നെ ആർക്കെങ്കിലും കൈമാറുകയോ ഒളിപ്പിക്കുകയോ ചെയ്തിട്ടുണ്ടാകാം എന്നാണ് യഹിയയുടെ ഭാഷ്യമെന്ന് പോലീസ് പറയുന്നു. സ്വർണം ഇവിടെ എത്തിയോ എന്നതടക്കമുള്ള കാര്യങ്ങൾ കൂടുതൽ അന്വേഷണത്തിലേ വ്യക്തമാകൂ എന്ന് ഡിവൈ.എസ്.പി, എം. സന്തോഷ്കുമാർ പറഞ്ഞു. സ്വർണം ജലീലിന്റെ അവിടുത്തെ മുറിയിൽ തന്നെയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾക്കായി അവിടുത്തെ പോലീസും…
Read More » -
ഭർത്താവ് തീകൊളുത്തി കൊന്ന ജാസ്മിനും മകൾ സഫക്കും യാത്രാമൊഴി, മൃതദേഹം കത്തിക്കരിഞ്ഞതിനാൽ കൂടെപ്പിറപ്പുകൾക്കും നാട്ടുകാർക്കും ഒരുനോക്ക് കാണാനായില്ല
ഒരു നാട് മുഴുവൻ ഇപ്പോഴം ആ ഞെട്ടലിൽ നിന്നും മോചനം നേടിയിട്ടില്ല. പാണ്ടിക്കാട്ട്- പെരുന്തൽമണ്ണ റോഡിലെ കൊണ്ടിപ്പറമ്പിൽ വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു ആ ദുരന്തം. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് വെന്തുമരിച്ചത്. കരുവാരക്കുണ്ട് മാമ്പുഴ സ്വദേശി മുഹമ്മദ്, ഭാര്യ ജാസ്മിൻ, മകൾ 11 വയസുകാരി ഫാത്തിമ സഫ എന്നിവരാണ് കത്തിച്ചാമ്പലായത് നിസ്സഹായരായി നോക്കി നിൽക്കെണ്ടി വന്നു നാട്ടുകാർക്കും ബന്ധുക്കൾക്കും. ഗുരുതരമായി പരിക്കേറ്റ ഇവരുടെ മകൾ ഷിഫാന ആശുപത്രിയിലാണ് ഇപ്പോഴും. ഭാര്യയേയും മകളേയും ഓട്ടോയിലിട്ട് തീകൊളുത്തിയ ശേഷം ഭർത്താവ് സ്വയം തീ കൊളുത്തി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പാണ്ടിക്കാട് ജാസ്മിൻ്റെ തറവാട് വീട്ടിന് സമീപത്ത് വച്ചാണ് സംഭവം. മുഹമ്മദ് കുറച്ചു കാലമായി കാസർകോടാണ് ജോലി ചെയ്തിരുന്നത്. നാട്ടിലെത്തിയ മുഹമ്മദ് ഭാര്യയേയും മക്കളേയും പടക്കങ്ങളും പെട്രോളും നിറച്ച ഗുഡ്സ് വാനിലെ കാബിനിലേയ്ക്ക് ഫോൺ ചെയ്തു വിളിച്ച് വരുത്തിയത് മിഠായി കൊടുക്കാനെന്ന് പറഞ്ഞാണ്. പക്ഷെ അത് തങ്ങളെത്തന്നെ ഇല്ലാതാക്കാനാണെന്ന് അവർക്ക് അറിയില്ലായിരുന്നു. …
Read More »