CareersNEWS

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ദില്ലി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (union public service commission) (UPSC) 2021 ലെ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (മെയിന്‍) (indian forest service exam) പരീക്ഷയുടെ അന്തിമ ഫലം upsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ പ്രഖ്യാപിച്ചു.

വിവിധ വിഭാഗങ്ങളിലായി ആകെ 108 ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫലം ഡൗണ്‍ലോഡ് ചെയ്യാം.

ഫലം പരിശോധിക്കേണ്ടതെങ്ങനെ?

upsconline.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
ഹോംപേജില്‍, ‘ഫൈനല്‍ റിസള്‍ട്ട്’ ടാബില്‍ ക്ലിക്ക് ചെയ്യുക
‘Examination Final Results” എന്നതിന് താഴെയുള്ള IFS മെയിന്‍ 2021 ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഫലം സ്‌ക്രീനില്‍ ദൃശ്യമാകും

ഭാവി റഫറന്‍സിനായി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.

Back to top button
error: