Business
-
അമേരിക്ക ഏറ്റവും കൂടുതല്‍ നികുതി ചുമത്തിയത് ഇന്ത്യക്കും ബ്രസീലിനും; ഇറാനും അഫ്ഗാനും പാകിസ്താനും വരെ കുറഞ്ഞ നികുതി; 60 ശതമാനം കയറ്റുമതിയെയും ബാധിക്കും; ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍നിന്ന് വസ്ത്ര കയറ്റുമതിക്കാര്‍ നേരിടേണ്ടത് കടുത്ത മത്സരം; കണക്കുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: യുഎസ് ഇന്ത്യക്കുമേല്‍ ചുമത്തിയ 50 ശതമാനം നികുതി കയറ്റുമതിക്കു വന്‍ തിരിച്ചടിയാകും. യുഎസലേക്ക് നിലവില്‍ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ പാതിയില്‍ കൂടുതലിനും പുതിയ നികുതി തലവേദനയാകുമെന്നാണു വിലയിരുത്തല്‍. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നെന്ന ഒറ്റക്കാരണത്താലണ് ട്രംപ് പുതിയ എക്‌സിക്യുട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇത് നീതീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയെങ്കിലും ആശങ്ക ചില്ലറയല്ല. ഇന്ത്യ നല്ലൊരു വ്യാപാര പങ്കാളിയല്ലെന്ന് ആവര്‍ത്തിച്ച ഡോണള്‍ഡ് ട്രംപ് റഷ്യന്‍ എണ്ണ വാങ്ങുന്നതിലൂടെ യുക്രെയ്‌നിലെ യുദ്ധത്തിന് ഊര്‍ജംപകരുകയാണെന്നും വിമര്‍ശിച്ചു. ഓഹരി വിപണിയില്‍ ഇതിന്റെ ആഘാതം പ്രതിഫലിക്കുന്നുണ്ട്. അതേസമയം യു.എസ്. റഷ്യയില്‍നിന്ന് യുറേനിയവും രാസവസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് പരിശോധിക്കാം എന്നായിരുന്നു മറുപടി. പകരം തീരുവ, കയറ്റുമതിമേഖലയെ വന്‍തോതില്‍ ബാധിക്കുമെങ്കിലും ട്രംപിന്റെ ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അദാനിക്കെതിരെ യു.എസില്‍ കേസ് ഉള്ളതിനാലാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. നിലവില്‍ യുഎസിന്റെ തീരുവ യുദ്ധത്തിന്റെ ഏറ്റവും വലിയ ഇരയായി മാറുക ഇന്ത്യയും ബ്രസീലുമാണ്. ഏറ്റവും കൂടുതല്‍…
Read More » -
ജിയോ ബ്ലാക്ക്‌റോക്ക് അസറ്റ് മാനേജുമെന്റ് 5 പുതിയ എൻഎഫ്ഒ ആരംഭിച്ചു
കൊച്ചി: ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും (JFSL) ബ്ലാക്ക്‌റോക്കും തമ്മിലുള്ള 50:50 സംയുക്ത സംരംഭമായ ജിയോ ബ്ലാക്ക്‌റോക്ക് അസറ്റ് മാനേജുമെന്റ് പ്രൈവറ്റ് ലിമിറ്റഡ് ആദ്യത്തെ അഞ്ചു ഇൻഡക്സ് ഫണ്ടുകൾ അവതരിപ്പിച്ച് ന്യൂ ഫണ്ട് ഓഫറിംഗ് (എൻഎഫ്ഒ) പ്രഖ്യാപിച്ചു. എൻഎഫ്ഒ ഓഗസ്റ്റ് 5 ന് ആരംഭിച്ച് 12 ന് അവസാനിക്കും. നിഫ്റ്റി 50 ഇൻഡക്സ് ഫണ്ട്, നിഫ്റ്റി നെക്സ്റ്റ് 50 ഇൻഡക്സ് ഫണ്ട്, നിഫ്റ്റി 8-13 വർഷം ജി-സെക് ഇൻഡക്സ് ഫണ്ട് തുടങ്ങിയവ ഉൾപ്പെടെ അഞ്ചു ഇൻഡക്സ് ഫണ്ടുകളാണ് ഈ എൻഎഫ്ഒയിലുൾപ്പെടുന്നത്. ഇത് ഇന്ത്യൻ നിക്ഷേപകർക്ക് വൈവിധ്യമാർന്ന, ചെലവുകുറഞ്ഞ, വിശ്വസനീയവും സുതാര്യവും ഡിജിറ്റൽ സഹായത്താൽ നിക്ഷേപ പരിഹാരങ്ങൾ നൽകുന്നതിനുമുള്ള കമ്പനിയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ്. പുതുതായി നിക്ഷേപിക്കാനെത്തുന്നവർക്കും, നിലവിലെ പോർട്ട്ഫോളിയോ കൂടുതൽ വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്ന പരിചയസമ്പന്നരായ നിക്ഷേപകർക്കും ഈ ഫണ്ടുകൾ ലളിതവും ചെലവു കുറഞ്ഞതുമായ നിക്ഷേപ പരിഹാരങ്ങൾ നൽകും.
Read More » -
കറങ്ങിയടിച്ചു കപ്പു വാങ്ങിയിട്ടൊന്നും കാര്യമില്ല! 73 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടും ഇന്ത്യയിലെ വിദേശ നിക്ഷേപം പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍; 96 ശതമാനത്തിന്റെ ഇടിവെന്നു റിസര്‍വ് ബാങ്ക്; വരുന്നതിനേക്കാള്‍ കൂടുതല്‍ പുറത്തേക്ക് ഒഴുകുന്നു
ന്യൂഡല്‍ഹി: ഔദ്യോഗിക രേഖകള്‍ നോക്കിയാല്‍ 73 രാജ്യങ്ങളിലാണ് പ്രധാനമന്ത്രി ഇക്കാലത്തിനിടെ സന്ദര്‍ശനം നടത്തിയത്. ചെല്ലുന്നയിടങ്ങളില്‍ ഔദ്യോഗിക ബഹുമതികള്‍ നല്‍കിയെന്നു മാധ്യമങ്ങള്‍. ഇതു കൊണ്ടൊക്കെ എന്തു ഗുണമെന്നു ചോദിച്ചാല്‍ ഇന്ത്യയുടെ സമ്പദ് രംഗത്തെ നിയന്ത്രിക്കുന്ന ആര്‍ബിഐ പോലും കൈമലര്‍ത്തും. ഇന്ത്യ ലോകത്തെ നാലാമത്തെ സമ്പദ് ശക്തിയായി മാറിക്കഴിഞ്ഞെന്നും നയ സ്ഥിരത, കറന്‍സി നിയന്ത്രണം എന്നിവയിലും രാജ്യം മുന്‍കാലത്തേക്കാള്‍ മെച്ചപ്പെട്ട അവസ്ഥ കൈവരിച്ചുവെന്നുമാണ് മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ വിദേശ കമ്പനികള്‍ ക്യൂവിലാണെന്നു പറയാനും അവര്‍ക്കു മടിയില്ല. പക്ഷേ, രാജ്യത്തെ റിസര്‍വ് ബാങ്ക് പുറത്തുവിടുന്ന കണക്കുകള്‍ സംഘപരിവാര്‍ പറയുന്നതില്‍നിന്ന് തികച്ചും വ്യത്യസ്മായ കണക്കുകളാണു ചൂണ്ടിക്കാട്ടുന്നത്. മോദിയുടെ ഭരണകാലത്ത് രാജ്യത്തേക്ക് എത്തിയതിനേക്കാള്‍ കൂടുതല്‍ മൂലധനം പുറത്തേക്കാണ് ഒഴുകിയതെന്നു റിസര്‍വ് ബാങ്ക് പറയുന്നു. 2000 മുതല്‍ 2025 വരെയുള്ള കാലയളവില്‍ മൂലധന ഒഴുക്കു സംബന്ധിച്ച കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് ഇന്ത്യയുടെയും ബിജെപിയുടെ സാമ്പത്തിക പദ്ധതികളെക്കുറിച്ചുമുള്ള യഥാര്‍ഥ ചിത്രം ലഭിക്കുന്നത്. 2023നും 2017നും ഇടയിലുള്ള കാലയളവ് മാറ്റി നിര്‍ത്തിയാല്‍…
Read More » -
കാര്‍ യാത്രക്കാര്‍ക്ക് ഓണം ബംപര്‍; ദേശീയ പാതകളില്‍ ഇനി ടോള്‍ കൊടുത്ത് മുടിയില്ല; വാര്‍ഷിക ഫാസ് ടാഗ് പദ്ധതിയുമായി കേന്ദ്രം; 3000 രൂപ മുടക്കിയാല്‍ 200 തവണ കടക്കാം; 80 ശതമാനംവരെ ലാഭം; 90 രൂപയ്ക്കു പകരം 15 രൂപയ്ക്കു കടന്നുപോകാം; ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: ജോലിക്കോ മറ്റു യാത്രകള്‍ക്കുമയോ ദിവസേന ഹൈവേകളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു പുറത്തിറക്കാനിരിക്കുന്ന വാര്‍ഷിക ഫാസ്ടാഗ് പദ്ധതിയാണ് നിരന്തരം ടോള്‍ നല്‍കി യാത്ര ചെയ്യുന്നവര്‍ക്കു ഗുണം ചെയ്യുന്നത്. നിരന്തരം റീചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുന്നതിനൊപ്പം പണവും ലാഭിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. റോഡ് ട്രാന്‍സ്‌പോര്‍ട്ട്-ഹൈവേ മന്ത്രാലയമാണ് പദ്ധതിയുമായി മുന്നോട്ടു വരുന്നത്. ഓഗസ്റ്റ് 15ന് പദ്ധതി പ്രാബല്യത്തിലെത്തും. 3000 രൂപയ്ക്കു റീ ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ 200 തവണ ടോള്‍ കടക്കാന്‍ കഴിയുമെന്നതാണു പ്രത്യേകത. ഇതിലേതാണോ ആദ്യം എത്തുന്നത് അതാകും പരിഗണിക്കുക. എന്നാല്‍, വാണിജ്യ വാഹനങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ തുടങ്ങിയ വാഹനങ്ങള്‍ക്കു ലഭിക്കും. ഇപ്പോള്‍ ഫാസ് ടാഗ് ഉപയോഗിക്കുന്നവര്‍ക്കു പുതിയ അക്കൗണ്ട് എടുക്കേണ്ടതില്ല. വാര്‍ഷിക പദ്ധതി നിലവിലെ അക്കൗണ്ടില്‍ ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും. ദേശീയ പാതകള്‍, ദേശീയ എക്‌സ്പ്രസ്‌വേകള്‍, സംസ്ഥാന പാതകള്‍ എന്നിവിടങ്ങളിലെല്ലാം ഇത് ഉപയോഗിക്കാം. രാജ്മാര്‍ഗ് യാത്ര ആപ്പ്, എന്‍എച്ച്എഐ,…
Read More » -
അമേരിക്കന്‍ വിലക്കില്‍ പണികിട്ടി തുടങ്ങിയോ? റഷ്യയില്‍നിന്ന് ഇന്ത്യയിലേക്കു വന്ന മൂന്ന് എണ്ണക്കപ്പലുകള്‍ വഴിതിരിച്ചുവിട്ടു; റിലയന്‍സിനും ഭാരത് പെട്രോളിയത്തിനും തിരിച്ചടി; പുറപ്പെടാനിരിക്കുന്ന രണ്ടു കപ്പലുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെയും വിലക്ക്; പെട്രോള്‍ വില ഉയരുമെന്ന ആശങ്ക
ന്യൂഡല്‍ഹി/മോസ്‌കോ: അമേരിക്കന്‍ വിലക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ റിഫൈനറികള്‍ ലക്ഷ്യമിട്ട് എത്തിയ മൂന്ന് റഷ്യന്‍ എണ്ണക്കപ്പലുകള്‍ വഴിതിരിച്ചുവിട്ടെന്നു റിപ്പോര്‍ട്ട്. റഷ്യന്‍ എണ്ണയുടെ വ്യാപാരം നടത്തിയിരുന്ന ഇറാന്‍ ബന്ധമുള്ള 115 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കപ്പലുകള്‍ക്കും ഈയാഴ്ചയാണ് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ പരിധിയില്‍ ഉള്‍പെട്ട കപ്പലുകളാണു വഴിമാറിയതെന്ന് ഇതുമായി ബന്ധപ്പെട്ട സോഴ്‌സുകളെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ, റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങുന്നതില്‍നിന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, യുക്രൈനുമായി സമാധാനക്കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ റഷ്യക്കു നൂറു ശതമാനം നികുതി ചുമത്തുമെന്നും ഭീഷണി മുഴക്കിയിരുന്നു. അഫ്രാമാക്‌സസ് ടാഗോര്‍, ഗ്വാന്‍യിന്‍, സ്യൂസ്മാക്‌സ് ടസോസ് എന്നീ കപ്പലുകളാണ് റഷ്യന്‍ എണ്ണയുമായി പുറപ്പെട്ടത്. ഈമാസം ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തുമെന്നായിരുന്നു വിവരം. ഈ മൂന്നു കപ്പലുകളും അമേരിക്കന്‍ ഉപരോധത്തില്‍ ഉള്‍പ്പെട്ടതാണ്. ചെന്നൈ തുറമുഖം ലക്ഷ്യമിട്ടാണ് ടാഗോര്‍ പുറപ്പെട്ടത്. ഇന്ത്യയുടെ പടിഞ്ഞാറന്‍ തുറമുഖങ്ങളെ ലക്ഷ്യമിട്ടാണു മറ്റു രണ്ടു കപ്പലുകളും പുറപ്പെട്ടതെന്നു ട്രേഡ് സോഴ്‌സുകളും റഷ്യന്‍ തുറമുഖ…
Read More » -
മാളുകളില്‍ ആറ് റംബുട്ടാന് നൂറു രൂപ; കര്‍ഷകന്‍ വിറ്റാല്‍ കിലോയ്ക്ക് 50 രൂപ മാത്രം! വിലയിടിച്ച് ചരക്കെടുക്കാന്‍ സംഘടിച്ച് ഇതര സംസ്ഥാന കച്ചവടക്കാര്‍
കൊച്ചി: വിളവെത്തിയ റംബുട്ടാന് ന്യായമായ വില കിട്ടാതെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. തമിഴ്‌നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന വിലയ്ക്കു റംബുട്ടാന്‍ വില്‍ക്കുമ്പോഴാണ് കര്‍ഷകര്‍ക്കു തുച്ഛമായ വില നല്‍കി റംബുട്ടാന്‍ വാങ്ങുന്നത്. നാട്ടിന്‍പുറങ്ങളില്ലെല്ലാം റംബുട്ടാന്‍ വിളവെത്തി നില്‍ക്കുകയാണ്. മുന്‍ കാലങ്ങളില്‍ വിളവെത്തും മുന്‍പു തന്നെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റും കച്ചവടക്കാരെത്തി മൊത്തവിലയിട്ടു വാങ്ങിയിരുന്നു. എന്നാല്‍, ഇത്തവണ പരിമിതമായ മേഖലകളില്‍ മാത്രമാണു കച്ചവടക്കാരെത്തിയത്. ഇത്തരത്തില്‍ വിലയുറപ്പിച്ചിരുന്ന മരങ്ങള്‍ക്കു മുകളില്‍ വലയിട്ടു സംരക്ഷിച്ചിരുന്നു. ഇപ്പോള്‍ കച്ചവടക്കാരെത്തി വിളവെടുപ്പും ആരംഭിച്ചിട്ടുണ്ട്. മൊത്ത വിലയ്ക്കു വില്‍പന നടത്താന്‍ കഴിയാതിരുന്ന കര്‍ഷകരാണ് ഇപ്പോള്‍ ദുരിതത്തിലായത്. കിലോയ്ക്ക് 50 രൂപ മാത്രമാണു ലഭിക്കുന്നത്. തിരികിടയുണ്ടെന്നു പറഞ്ഞ് ഇതിലും വില കുറയ്ക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. ഇതു തമിഴ്‌നാട്ടിലെത്തിച്ച് കൂടിയ വിലയ്ക്കു വില്‍പന നടത്തുകയാണ്. സംസ്ഥാനത്തെ മാളുകളിലും അഞ്ചും ആറും പഴങ്ങള്‍ക്ക് 100 രൂപ വരെ നല്‍കണം. പ്ലാസ്റ്റിക് ഡെപ്പിയിലാക്കിയാണു വില്‍പന. മുന്‍പ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കച്ചവടക്കാര്‍ ഒറ്റയ്ക്കാണു വിലയിട്ടിരുന്നത്. എന്നാല്‍…
Read More » -
വീട്ടിലെ ടിവി ഇനി കമ്പ്യൂട്ടറാകും, ജിയോപിസി എത്തി, ഇന്ത്യയിലെ ആദ്യ എഐ ക്ലൗഡ് കംപ്യൂട്ടർ
ജിയോപിസി ലോഞ്ച് ചെയ്ത് റിലയൻസ് ജിയോ. ടെക്‌നോളജി രംഗത്തെ വിപ്ലവാത്മകമായ രീതിയിൽ മാറ്റിമറിക്കുന്നതാണ് ജിയോപിസി എന്ന ക്ലൗഡ് അധിഷ്ഠിത വെർച്വൽ ഡെസ്‌ക്ടോപ് പ്ലാറ്റ്‌ഫോം. എഐ അധിഷ്ഠിത, സുരക്ഷിത കംപ്യൂട്ടിംഗ് സംവിധാനമാണ് ജിയോപിസി. എല്ലാ ഇന്ത്യൻ വീടുകളിലും എഐ റെഡി, സുരക്ഷിത കമ്പ്യൂട്ടിംഗ് എത്തിക്കുന്ന വിപ്ലവകരമായ ക്ലൗഡ് അധിഷ്ഠിത വെർച്വൽ ഡെസ്‌ക്ടോപ്പ് പ്ലാറ്റ്ഫോമാണ് ജിയോപിസി. സീറോ മെയിന്റനൻസ് സൗകര്യത്തോടെ എത്തുന്ന ജിയോപിസി ഇന്ത്യയുടെ ഡിജിറ്റൽ യാത്രയിൽ പുതിയ വിപ്ലവമായി മാറും. 50,000 രൂപ മൂല്യമുള്ള ഒരു ഹൈ എൻഡ് പിസിയുടെ എല്ലാവിധ പെർഫോമൻസും ഫീച്ചേഴ്‌സും പ്രത്യേക നിക്ഷേപമൊന്നുമില്ലാതെ ലഭ്യമാകും. പ്രതിമാസം 400 രൂപ എന്ന നിരക്കിൽ ലഭ്യമാകുന്ന ജിയോപിസിക്ക് ലോക്ക് ഇൻ പിരിയഡ് ഇല്ല. ഏത് സ്‌ക്രീനിനെയും വില കൂടിയ ഹാർഡ് വെയറോ മറ്റ് അപ്‌ഗ്രേഡുകളോ ഇല്ലാതെ പൂർണ കംപ്യൂട്ടറായി മാറ്റാൻ ജിയോപിസിക്ക് സാധിക്കും. ക്ലൗഡ്-പവേർഡ്, പുതുതലമുറ, എഐ പിസി അനുഭവം വാഗ്ദാനം ചെയ്തുകൊണ്ട് ജിയോപിസി വ്യക്തിഗത കമ്പ്യൂട്ടിംഗിനെ പുനർനിർവചിക്കുകയാണ്. പ്രധാന ഫീച്ചറുകൾ…
Read More » -
തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ മുട്ടുമാറ്റിവയ്ക്കലിന് റോബോട്ടിക് സംവിധാനം; കേരളത്തിൽ ഇതാദ്യം; നേതൃത്വം വഹിക്കുക ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജ്
തൊടുപുഴ: അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്കമായി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള ശസ്ത്രക്രിയ കേരളത്തിൽ ആദ്യമായാണ് തുടങ്ങുന്നത്. ലണ്ടൻ ഹെൽത്ത് സെന്‍റർ പ്രതിനിധി ഡോ. ജെയിംസ് എൽ ഹോവാഡും ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജും ചേർന്ന് റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ സംവിധാനത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോ. ഒ.ടി. ജോർജിന്‍റെ നേതൃത്വത്തിലാണ് റോബോട്ടിക് സംവിധാനം പ്രവർത്തിക്കുക. ഏറ്റവും കൃത്യമായും സൂക്ഷ്‌മതയോടെയും ശസ്ത്രക്രിയ നടത്താമെന്നതാണ് റോബോട്ടിക് സംവിധാനത്തിന്‍റെ മെച്ചം. ചെറിയ മുറിവുകളെ ഉണ്ടാകുന്നുള്ളൂ. ഇതുവഴി രക്തനഷ്ടം, വേദന, ഇൻഫെക്ഷൻ എന്നിവ പരമാവധി കുറയ്ക്കാനും സമയനഷ്ടം ഒഴിവാക്കി ആശുപത്രിവാസം കുറയ്ക്കാനും പറ്റുന്നു. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കു കൂടി പ്രയോജനപ്പെടുന്നതാണ് റോബോട്ടിക്ക് മുട്ടുമാറ്റിവയ്ക്കൽ. ബിഎംഎച്ച് തൊടുപുഴ സിഇഒ ഡോ. ജെയ് കിഷൻ. കെ.പി, മെഡിക്കൽ സൂപ്രണ്ട് ഡോ. ടോമി മാത്യു തുടങ്ങിയവർ…
Read More » -
ഓണവിപണിയിലെ രാജാവ്! സ്വര്‍ണനിറവും തേനൂറും രുചിയും! ചെങ്ങാലിക്കോടനെ അറിയാമോ?
തൃശൂര്‍: സ്വര്‍ണനിറവും തേനൂറും രുചിയുമുള്ള ചെങ്ങാലിക്കോടന്‍ കാഴ്ചക്കുലകളിലെ രാജാവാണെന്നാണു അറിയിപ്പെടുന്നത്. ഓണവിപണിയില്‍ ചെങ്ങാലിക്കോടന്‍ കഴിഞ്ഞേ മറ്റിനങ്ങള്‍ക്കു സ്ഥാനമുള്ളൂ. 2014ല്‍ ഭൗമസൂചിക പദവി കൂടി ലഭിച്ചതോടെ ചെങ്ങാലിക്കോടന്റെ പ്രാധാന്യമേറി. അത്തം മുതലാണ് നാട്ടിന്‍പുറങ്ങളിലെ തോട്ടങ്ങളില്‍നിന്ന് മൂത്തുപാകമെത്തിയ ചെങ്ങാലിക്കോടന്‍ കുലകള്‍ വിപണിയിലെത്താറുള്ളത്. സ്വര്‍ണ നിറമാണെങ്കിലും ചെങ്ങാലിക്കോടന്‍ പാകമാകുന്തോറും തൊലിയില്‍ ചുവന്ന നിറം പ്രത്യക്ഷപ്പെട്ടു തുടങ്ങും. തടിച്ചുരുണ്ട നിലയിലാണ് പഴുത്ത കായുടെ രൂപം. ഉത്രാടനാളില്‍ ഗുരുവായൂരപ്പനു കാഴ്ചക്കുലക്കായി സമര്‍പ്പിക്കപ്പെടുന്നതും ചെങ്ങാലിക്കോടന്‍ കുലകളാണ്. ലക്ഷണമൊത്ത ഒരു ചെങ്ങാലിക്കോടന്‍ നേന്ത്രക്കുലയ്ക്ക് 14മുതല്‍ 16കിലോഗ്രാം വരെ തൂക്കമുണ്ടാകും. ചെങ്ങാലിക്കോടന്‍ നേന്ത്രപ്പഴത്തിന് കഴിഞ്ഞ തവണ ഓണക്കാലത്ത് 100 രൂപ കടന്നിരുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ കുലശേഖരരാജാക്കന്മാരുടെ പതനത്തിനുശേഷം വിവിധനാട്ടുരാജ്യങ്ങള്‍ ഉദയം ചെയ്തപ്പോള്‍ ഉണ്ടായ ഒരു നാട്ടുരാജ്യമായിരുന്നു തലപ്പിള്ളി. തലപ്പിള്ളിക്കരികില്‍ ചെങ്ങഴി നമ്പ്യാന്മാരുടെ കീഴിലുണ്ടായിരുന്ന ചെങ്ങഴിക്കോട് നാട്ടുരാജ്യത്താണ് ഈ വാഴക്കൃഷി ആദ്യമായി തുടങ്ങിയത് അങ്ങനെ ഇതിന് ചെങ്ങഴിക്കോടന്‍ എന്ന പേരു കിട്ടി. ചെങ്ങഴിക്കോടന്‍ പിന്നീട് ചെങ്ങാലിക്കോടനായി എന്നും കഥയുണ്ട്. ഉരുണ്ട് ഏണുകളില്ലാത്ത നീണ്ട കായകളായിരിക്കും.…
Read More » -
അടുക്കള ബജറ്റ് നിയന്ത്രിക്കാനും ചൈനതന്നെ ശരണം! കിഴിവ് പ്രഖ്യാപിച്ചതോടെ ഇന്ത്യയിലേക്കുള്ള സോയ ഓയില്‍ ഇറക്കുമതി കുതിച്ചുയര്‍ന്നു; മൂന്നു മാസത്തിനിടെ എത്തിയത് 1.50 ലക്ഷം മെട്രിക് ടണ്‍; അര്‍ജന്റീനയെയും ബ്രസീലിനെയും വെട്ടി
മുംബൈ: വന്‍ വിലക്കിഴിവു പ്രഖ്യാപിച്ചതിനു പിന്നാലെ ചൈനയില്‍നിന്നുള്ള സോയ ഓയില്‍ ഇറക്കുമതിയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിനും ഡിസംബറിനും ഇടയില്‍ 1.50 മെട്രിക് ടണ്‍ സോയ എണ്ണ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്‌തെന്നാണു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തെക്കേഅമേരിക്കന്‍ രാജ്യങ്ങളില്‍നിന്നായിരുന്നു ഇതുവരെ ഇറക്കുമതിയെങ്കില്‍ ഇക്കുറി അവരെ ഒഴിവാക്കിയത് ചൈനീസ് ക്രഷറുകളില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്തത്. നിലവില്‍ ലോകത്തിലേറ്റവും കൂടുതല്‍ സോയബീന്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയാണ്. ഇറക്കുമതി കുത്തനെ ഉയര്‍ന്നതോടെ അവിടെ സോയ എണ്ണയ്ക്കു വിലയിടിഞ്ഞു. ഇറക്കുമതി പട്ടികയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ക്രഷറുകളെയും ബാധിച്ചിരുന്നു. ഇതിനിടെയാണ് ഇന്ത്യയിലേക്ക് റെക്കോഡ് ഇറക്കുമതി നടത്തിയത്. ഇതു വീണ്ടും ചൈനീസ് സോയബീന്‍ വിപണിയെ ഉഷാറാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് വില്‍പനക്കാര്‍ ടണ്ണിനു 15 മുതല്‍ 20 ഡോളര്‍വരെ വിലക്കിഴിവാണു പ്രഖ്യാപിച്ചത്. ഈ അവസരം മുതലെടുത്താണ് ഇന്ത്യന്‍ വ്യാപാരികള്‍ വന്‍തോതില്‍ ഇറക്കുമതി നടത്തിയത്. ‘ചൈനയിലെ സോയാബീന്‍ ക്രഷറുകള്‍ ആവശ്യത്തിലധികം എണ്ണയുത്പാദനത്തില്‍ വലഞ്ഞപ്പോഴാണ് വിലക്കിഴിവ് പ്രഖ്യാപിച്ചത്. ഉടനടി അവര്‍ ഇന്ത്യയില്‍…
Read More »