ദുബൈ: ഇന്ത്യന്‍ രൂപയുടെ ഇടിവ് നേട്ടമാക്കാന്‍ പ്രവാസികള്‍. ഇന്ന് (വെള്ളി) രൂപ വന്‍തോതില്‍ ഇടിയുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ ദക്ഷിണേഷ്യൻ കറൻസി യുഎസ് ഡോളറിനെതിരെ 83.24 (ദിർഹത്തിനെതിരെ 22.68) എന്ന നിലയിലാണ് വ്യാപാരം നടന്നത്.
തുടര്‍ച്ചയായ വിദേശ ഫണ്ടുകളുടെ ഒഴുക്ക് മൂലം ഇന്ത്യന്‍ കറന്‍സി സമ്മര്‍ദ്ദത്തില്‍ തുടരുകയാണെന്ന് ഫോറെക്‌സ് അനലിസ്റ്റുകള്‍ പറഞ്ഞു. ഏഷ്യന്‍ യുഎസ് ട്രഷറി യീല്‍ഡുകളുടെ വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ കറന്‍സികള്‍ 0.3 മുതല്‍ 0.8 ശതമാനം വരെ കുറഞ്ഞു. രൂപയുടെ മൂല്യം കുറയുന്നതോടെ ഇന്ത്യയിലേക്ക് പണമമയയ്ക്കാന്‍ ഇന്ന് യുഎഇയിലെ വിവിധ ധനവിനിമയ സ്ഥാപനങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.