Breaking NewsKeralaLead NewsNEWSNewsthen Specialpolitics

വെള്ളം കുടിപ്പിക്കുന്ന കാരണം എന്തായാലും വെള്ളം കുടിക്കാം; രാഹുല്‍ ഈശ്വര്‍ വെള്ളം കുടിച്ച് വിശപ്പകറ്റുന്നു; ജയിലില്‍ രാഹുലിന് വാട്ടര്‍ ഡയറ്റ്; ഉപവാസം മനസ്സ് ശുദ്ധിയാവാന്‍ നല്ലതാണ്

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെതീരെ പരാതി നല്‍കിയ അതിജീവിതയ്‌ക്കെതിരെ സൈബര്‍ പോസ്റ്റിട്ട കേസില്‍ ജയിലില്‍ ആയ രാഹുല്‍ ഈശ്വര്‍ വെള്ളം മാത്രം കുടിച്ച് ജയിലില്‍ വിശപ്പകറ്റുന്നു.
തനിക്കെതിരെ കെട്ടിച്ചമച്ചത് കള്ളക്കേസ് ആണെന്ന് ആരോപിച്ച് ജയിലില്‍ നിരാഹാരം തുടരുകയാണ് രാഹുല്‍ ഈശ്വര്‍.

 

Signature-ad

എന്നാല്‍ വെള്ളം കുടിക്കുന്നുണ്ടെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.
വാട്ടര്‍ ഡയറ്റ് ശരീരത്തിന് നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയാറുള്ളത്.
ഭക്ഷണം ഉപേക്ഷിച്ചുള്ള ഉപവാസം മനസ്സ് ശുദ്ധമാകാന്‍ സഹായിക്കുമെന്ന് പറയാറുണ്ട്.
വാ വിട്ട വാക്കുകള്‍ കൊണ്ട് അധിക്ഷേപം നടത്തുന്ന രാഹുല്‍ ഈശ്വറിന് ഇത് ഒരു ഉപവാസ കാലം.

 

 

ജയിലിനുള്ളില്‍ നിരാഹാര സമരം ആരംഭിച്ച രാഹുല്‍ ഈശ്വര്‍യഇന്നലെ രാത്രി മുതല്‍ ഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. വെള്ളം മാത്രം മതിയെന്നാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്. ജില്ല ജയില്‍ ബി ബ്ലോക്കിലാണ് രാഹുല്‍ ഈശ്വര്‍ കഴിയുന്നത്. അതേസമയം, സൈബര്‍ അധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വര്‍ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കും. ഇന്നലെ രാഹുലിന്റെ ജാമ്യേപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയിരുന്നു. 14 ദിവസത്തേക്കാണ് രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തത്.

 

അന്വേഷണം നടക്കുമ്പോള്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടത് ചെറുതായി കാണാന്‍ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം എസിജെഎം കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യമില്ലാ കുറ്റം ചുമത്തിയായിരുന്നു രാഹുലിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, അറസ്റ്റ് നിയമപരമല്ലെന്നും യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് രാഹുല്‍ ഈശ്വര്‍ കോടതിയില്‍ വാദിച്ചത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: