politics

  • ഹോര്‍മൂസ് കടലിക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അമേരിക്ക; മൈനുകള്‍ സ്ഥാപിക്കുന്ന 16 ഇറാനിയന്‍ കപ്പലുകള്‍ മുക്കിയെന്ന് യുഎസ് സൈന്യം; കപ്പലുകള്‍ക്ക് അകമ്പടി പോകാനും നീക്കം; ഇറാന്‍ കഴിഞ്ഞ മണിക്കൂറില്‍ കണ്ടത് ഏറ്റവും രൂക്ഷമായ ആക്രമണം; വന്‍ മലിനീകരണ ഭീഷണി

    ടെഹ്‌റാന്‍: ലോകത്തെ രൂക്ഷമായ ഇന്ധന പ്രതിസന്ധിക്ക് ഇടയാക്കുന്ന ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ രണ്ടും കല്‍പ്പിച്ച് അമേരിക്ക. ഇറാന്റെ നിയന്ത്രണത്തിലുള്ള കടലിടുക്കില്‍ കപ്പലുകള്‍ക്കെതിരായ മൈനുകള്‍ വിന്യസിക്കുന്ന 16 ഇറാനിയന്‍ കപ്പലുകളെ യുഎസ് സൈന്യം മുക്കിയെന്നു സെന്‍ട്രല്‍ കമാന്‍ഡ്. കടലിടുക്കില്‍ ഇറാന്‍ സ്ഥാപിച്ച മൈനുകള്‍ ഉടന്‍ നീക്കുമെന്നു ട്രംപും വ്യക്തമാക്കി. 10 മൈന്‍ വിന്യാസ കപ്പലുകളെ യുഎസ് ‘പൂര്‍ണമായും നശിപ്പിച്ചു’ എന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ‘ഹോര്‍മുസ് ഇടുക്കില്‍ ഇറാന്‍ മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍, അതേക്കുറിച്ചു റിപ്പോര്‍ട്ടുകള്‍ ഇല്ലെങ്കിലും ഉടന്‍ അവ നീക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നെന്നും ടെഹ്‌റാന്‍ അതുചെയ്തില്ലെങ്കില്‍ സൈനിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരെ ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യയാണ് ഹോര്‍മുസ് ഇടുക്കില്‍ മൈന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഏതൊരു ബോട്ടും കപ്പലും ‘എന്നന്നേക്കും ഇല്ലാതാക്കാന്‍’ യുഎസ് ഉപയോഗിക്കുന്നതെന്നും ട്രംപ് പറഞ്ഞു. അടുത്ത മാസങ്ങളില്‍ കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക്കിലും മയക്കുമരുന്ന് കടത്തിയെന്ന് ആരോപിക്കപ്പെടുന്ന കപ്പലുകള്‍ക്ക് നേരെ യുഎസ്…

    Read More »
  • മുസ്ലിം വനിതകള്‍ക്ക് തുല്യ അവകാശം; ഏക സിവില്‍ കോഡാണ് ഉത്തരമെന്ന് സുപ്രീം കോടതി; ശരിയത്ത് റദ്ദാക്കി സിവില്‍ കോഡ് നടപ്പാക്കുന്നത് പാര്‍ലമെന്റ് പരിഗണിക്കുന്നത് ഉത്തമമെന്ന് ചീഫ് ജസ്റ്റിസ്

    ന്യൂഡല്‍ഹി: മുസ്ലിം വനിതകള്‍ക്ക് തുല്യ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ഏക സിവില്‍കോഡാണ് ശരിയായ ഉത്തരമെന്ന് സുപ്രിംകോടതി. വിവേചനം അവസാനിപ്പിക്കാന്‍ 1937ലെ മുസ്ലിം വ്യക്തിനിയമം (ശരീഅത്ത്) റദ്ദാക്കുന്നതിന് പകരം ഏക സിവില്‍കോഡ് നടപ്പാക്കണോയെന്നത് പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വിടുന്നതല്ലേ ഉചിതമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗബെഞ്ച് ചോദിച്ചു. മുസ്ലിം വ്യക്തിനിയമത്തിലെ വ്യവസ്ഥകള്‍ സ്ത്രീപുരുഷന്‍മാര്‍ക്കിടയില്‍ ‘കൃത്രിമ വിവേചനത്തിന്’ കാരണമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജിയാണ് പരിഗണിച്ചത്. ശരീഅത്ത് റദ്ദാക്കിയാല്‍ പിന്നെ ഏത് നിയമം അനുസരിച്ച് മുസ്ലിം പിന്തുടര്‍ച്ചാവകാശത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഹര്‍ജിക്കാരായ പൗലോമി പവനി ശുക്ലയുടെയും ന്യായനാരീ ഫൗണ്ടേഷന്റെയും അഭിഭാഷകനായ അഡ്വ. പ്രശാന്ത് ഭൂഷണോട് ആരാഞ്ഞു. ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശത്തിന്റെ അടിസ്ഥാനത്തിലെന്ന് പ്രശാന്ത്ഭൂഷണ്‍ പ്രതികരിച്ചു. സിറിയന്‍ ക്രിസ്ത്യന്‍ വനിതകളുടെ കാര്യത്തില്‍ വിവേചനപരമായ വ്യവസ്ഥകളുള്ള ‘തിരുവിതാംകൂര്‍ പിന്തുടര്‍ച്ചവകാശ നിയമം’ അസാധുവാക്കിയ ‘മേരിറോയ് സ്റ്റേറ്റ് ഓഫ് കേരള’ കേസിലെ വിധിയും ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍, ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം മുസ്ലീംസ്ത്രീകളുടെ കാര്യത്തില്‍ ബാധകമാക്കാന്‍ കഴിയുമോയെന്ന് ചീഫ് ജസ്റ്റിസ് സംശയം ഉന്നയിച്ചു. പരിഷ്‌കരണത്തിന്റെ പേരില്‍ എന്തെങ്കിലും…

    Read More »
  • ഇയാല്‍ സാമിര്‍ പറയും, നെതന്യാഹു കേള്‍ക്കും! ഇസ്രായേല്‍ സൈന്യത്തിന്റെ ‘തല’; വ്യോമാക്രമണം മുതല്‍ പ്രതിരോധംവരെ; ഇറാന്‍ ഓപ്പറേഷന്റെ സമ്പൂര്‍ണ നിയന്ത്രണം സാമിറിന്; ഹമാസിനെയും ഹിസ്ബുള്ളയെയും തവിടു പൊടിയാക്കിയ ബുദ്ധികേന്ദ്രം; ഖത്തര്‍വരെ ആക്രമിച്ച ചങ്കൂറ്റം

    ന്യൂയോര്‍ക്ക്: ഇസ്രായേല്‍ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സാമിര്‍ കഴിഞ്ഞ വെള്ളിയാഴ്ച മധ്യ ഇസ്രായേലിലെ തന്റെ മാതാവിന്റെ വീട്ടില്‍ ഷാബത്ത് അത്താഴത്തിനായി ഇരുന്നപ്പോള്‍ വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആ മേശയിലുണ്ടായിരുന്ന മറ്റാര്‍ക്കും അറിയില്ലായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം, തിരിച്ചറിയല്‍ അടയാളങ്ങളില്ലാത്ത ഒരു കാറില്‍ ജനറലിനെ ടെല്‍ അവീവിലെ ഭൂഗര്‍ഭ സൈനിക കമാന്‍ഡ് സെന്ററിലേക്ക് കൊണ്ടുപോയി. അവിടെവച്ചാണ് കഴിഞ്ഞ പത്തു ദിവസമായി നാം കാണുന്ന യുദ്ധത്തിന്റെ ആദ്യ ഉത്തരവ് പുറത്തിറങ്ങിയത്. ആദ്യാവസാനം ഒറ്റയ്ക്കു കണക്കു പറയേണ്ട നിര്‍ണായക തീരുമാനം! ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നതും ആ ഉത്തരവുകളില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ‘നടപ്പിലാക്കാന്‍ നിങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നു. നിങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളില്‍ പ്രഹരിക്കുക. നിങ്ങള്‍ ചരിത്രം കുറിക്കുകയാണ്’- സാമിര്‍ പറഞ്ഞു. ഇസ്രായേല്‍-അമേരിക്കന്‍ സംയുക്ത സൈനിക നീക്കത്തിന്റെ പ്രധാന ശില്പിയാണ് അറുപതുകാരനായ ജനറല്‍ സാമിര്‍. അമേരിക്കയുമായി ചേര്‍ന്ന് യുദ്ധപദ്ധതികള്‍ തയാറാക്കുന്നതും, ഇസ്രായേല്‍ രാഷ്ട്രീയ നേതാക്കളുമായും…

    Read More »
  • ലോകം മുഴുവന്‍ യുദ്ധത്തില്‍! ആഗോള തലത്തില്‍ വ്യാപിച്ച് ട്രംപിന്റെ സൈനിക നീക്കം; നേരിട്ടും അല്ലാതെയും പങ്കാളിയായി 20 രാജ്യങ്ങള്‍; മിസൈല്‍ പതിച്ചത് 10 രാജ്യങ്ങളില്‍; പതിയിരുന്ന് കുത്തി വന്‍ ശക്തികള്‍; അജന്‍ഡകള്‍ മാറിമറിയുന്നു

    ന്യൂയോര്‍ക്ക്: ഇറാനെതിരായ ട്രംപിന്റെ സൈനിക നീക്കം പത്താം ദിവസം പിന്നിടുമ്പോള്‍ യുദ്ധം ആഗോളതലത്തിലേക്കു വ്യാപിക്കുന്നു. നേരിട്ടുള്ള ആക്രമണത്തിലൂടെയോ, പ്രതിരോധത്തിലൂടെയോ രഹസ്യമായി ആയുധങ്ങള്‍ എത്തിച്ചോ കുറഞ്ഞത് 20 രാജ്യങ്ങളെങ്കിലും യുദ്ധത്തിന്റെ ഭാഗമാണ്. യുദ്ധമുഖത്തുനിന്നും അകലെയാണെങ്കിലും വര്‍ധിക്കുന്ന ഊര്‍ജ പ്രതിസന്ധിയും ലോകരാഷ്ട്രങ്ങളെ സാരമായി ബാധിക്കുന്നു. എന്തുകൊണ്ട് ഇത് പ്രധാനമാണ് ഇത് മൂന്നാം ലോകമഹായുദ്ധമല്ല. എന്നാല്‍ ശീതയുദ്ധത്തിന് ശേഷമുള്ള ഏതൊരു പ്രതിസന്ധിയേക്കാളും കൂടുതല്‍ രാജ്യങ്ങളെയും വന്‍ശക്തികളെയും ഉള്‍ക്കൊള്ളുന്നതിലൂടെ സമീപദശകങ്ങളില്‍ നാം കണ്ടതില്‍ വച്ച് ഏറ്റവും വലിയ യുദ്ധമായി ഇത് മാറിക്കഴിഞ്ഞു. യുദ്ധം ആരംഭിച്ചത് മുതല്‍ ഇറാന്‍ കുറഞ്ഞത് 10 രാജ്യങ്ങളെയെങ്കിലും ആക്രമിച്ചിട്ടുണ്ട്. അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും പരമാവധി ആഘാതം ഏല്‍പ്പിക്കാന്‍ യുഎസ്, ഇസ്രായേല്‍ സൈനിക താവളങ്ങള്‍, പേര്‍ഷ്യന്‍-ഗള്‍ഫ് തലസ്ഥാനങ്ങള്‍, എണ്ണ ശുദ്ധീകരണ ശാലകള്‍, ജനവാസ മേഖലകള്‍ എന്നിവിടങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയത്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഫലപ്രദമായി അടച്ചുപൂട്ടി. ഇതോടെ ആഗോളതലത്തില്‍ എണ്ണ, ഗ്യാസ്, പ്ലാസ്റ്റിക്, വളം എന്നിവയുടെ…

    Read More »
  • ആദ്യ പുച്ഛിച്ചു, ഇപ്പോള്‍ പിന്നാലെ ചെല്ലുന്നു! ഇറാന്‍ ഡ്രോണുകളെ വീഴ്ത്താന്‍ സാങ്കേതിക വിദ്യ വേണമെന്ന് യുക്രൈനോട് അമേരിക്ക; റഷ്യ ഉപയോഗിച്ചത് ഷാഹെദ് ഡ്രോണെന്നു സെലന്‍സ്‌കി പറഞ്ഞിട്ടും കേട്ടില്ല; വമ്പന്‍ പിഴവെന്ന് യുഎസ് സൈനിക നേതൃത്വം

    ന്യൂയോര്‍ക്ക്: ഏഴുമാസംമുമ്പ് യുക്രൈന്‍ നല്‍കിയ പിന്തുണ സ്വീകരിച്ചിരുന്നെങ്കില്‍ അമേരിക്കന്‍ സൈനികരുടെ ജീവനുകളെടുത്ത ഇറാന്റെ ഡ്രോണ്‍ ആക്രമണങ്ങളെ കുറഞ്ഞ ചെലവില്‍ പ്രതിരോധിക്കാന്‍ കഴിയുമായിരുന്നെന്നു വെളിപ്പെടുത്തല്‍. ഇറാന്‍ നിര്‍മിത അറ്റാക്കിംഗ് ഡ്രോണുകളെ വെടിവച്ചിടാന്‍ കഴിവുള്ള സാങ്കേതികവിദ്യ അമേരിക്കയ്ക്കു നല്‍കാന്‍ ഉക്രേനിയന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നെന്ന് ‘ആക്‌സിയോസ്’ റിപ്പോര്‍ട്ട് ചെയ്തു. മിഡില്‍ ഈസ്റ്റ് യുദ്ധത്തില്‍ അമേരിക്കന്‍ സൈന്യത്തെയും അവരുടെ സഖ്യകക്ഷികളെയും ഇത് എങ്ങനെ സംരക്ഷിക്കുമെന്ന് കാണിക്കുന്ന ഒരു പവര്‍പോയിന്റ് പ്രസന്റേഷനും ഉദ്യോഗസ്ഥര്‍ തയാറാക്കിയെങ്കിലും അമിത ആത്മവിശ്വാസം കാരണം തള്ളുകയാണുണ്ടായത്. എന്നാല്‍, ട്രംപ് പ്രതീക്ഷിച്ചതിനേക്കാള്‍ രൂക്ഷമായ ഡ്രോണ്‍ ആക്രമണം വന്നതോടെ കഴിഞ്ഞയാഴ്ച തീരുമാനം തിരുത്തേണ്ടിവന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തുകൊണ്ട് ഇത് പ്രധാനമാണ്: ഇറാനെതിരായ ബോംബാക്രമണം ഫെബ്രുവരി 28-ന് ആരംഭിച്ചതിന് ശേഷം ഭരണകൂടം വരുത്തിയ ഏറ്റവും വലിയ തന്ത്രപരമായ പിഴവുകളില്‍ ഒന്നാണ് ഉക്രെയ്നിന്റെ വാഗ്ദാനം നിരസിച്ചതെന്നു രണ്ട് യുഎസ് സൈനികര്‍ പറഞ്ഞു. ഇറാന്റെ ചിലവ് കുറഞ്ഞ ഷാഹെദ് (Shahed) ഡ്രോണുകള്‍ ഏഴ് യുഎസ് സൈനികരുടെ മരണത്തിന് കാരണമാകുകയും, അവയെ പ്രതിരോധിക്കാന്‍…

    Read More »
  • ‘ഇറാന്റെ വ്യോമാക്രമണത്തില്‍ ഇസ്രയേലില്‍ വന്‍ നഷ്ടം? സാറ്റലൈറ്റ് ചിത്രങ്ങള്‍ പോലും ലഭ്യമല്ലാത്തത് എന്തുകൊണ്ട്? മാറി മാറി തെരഞ്ഞാലും പുതിയ വിവരങ്ങളില്ല!

    കൊച്ചി: ഇറാനെതിരായ യുദ്ധം പത്ത് ദിവസം പിന്നിട്ട പശ്ചാത്തലത്തില്‍, നാശനഷ്ടം വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളെയും വിഡിയോകളെയും പറ്റി കുറിപ്പുമായി ഡോ. അജയ് ബാലചന്ദ്രന്‍. ഇറാനില്‍ അമേരിക്കയും ഇസ്രായേലും നടത്തിയ ബോംബാക്രമണത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ലഭ്യമാവുമ്പോഴും, ഇസ്രായേലിനുണ്ടായ നാശനഷ്ടങ്ങള്‍ പ്രതിപാദിക്കുന്ന ഒരു സാറ്റലൈറ്റ് ചിത്രം പോലും ലഭ്യമല്ലാത്തതിന്റെ കാരണത്തെപ്പറ്റിയാണ് ഈ പോസ്റ്റ്. ‘യുദ്ധത്തെപ്പറ്റി ഓണ്‍ലൈന്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ശ്രദ്ധിച്ചതാണ്. ഇറാനില്‍ അമേരിക്കയും ഇസ്രായേലും ഇട്ട ബോംബുകളുടെ ഡാമേജ് വ്യക്തമാക്കുന്ന ഫോട്ടോകളും വീഡിയോകളും സാറ്റലൈറ്റ് ചിത്രങ്ങളും ധാരാളം ലഭ്യമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്റെ ആക്രമണത്തില്‍ ഉണ്ടായ ഡാമേജിന്റെയും ഫോട്ടോകളും വീഡിയോകളും സാറ്റലൈറ്റ് ചിത്രങ്ങളും ലഭ്യമാണ്. പക്ഷേ ഇസ്രായേലിനകത്ത് ഉണ്ടായ ഡാമേജിന്റെ ഫോട്ടോകളും വീഡിയോകളും ലഭ്യമല്ല എന്ന് മാത്രമല്ല, സാറ്റലൈറ്റ് ചിത്രങ്ങളും ലഭ്യമല്ല. ഇസ്രായേലില്‍ ആകാശത്ത് മിസൈലുകളും ഡ്രോണുകളും പറക്കുന്ന ചിത്രങ്ങളും സ്ഥലം വ്യക്തമാവാത്ത തരത്തില്‍ ചില തകര്‍ന്ന കെട്ടിടങ്ങള്‍ കാണിക്കുന്ന വീഡിയോകളും ഒക്കെയാണ് ഓണ്‍ലൈനില്‍ ലഭ്യമായിട്ടുള്ളത്. സാറ്റലൈറ്റ് ചിത്രത്തിനായി പല തരം കീവേഡുകള്‍…

    Read More »
  • ആക്രമണം ശക്തമാക്കി ഇറാന്‍; യുഎസ് ഇല്ലാതായേക്കുമെന്ന് ഇറാന്‍ സുരക്ഷാ മേധാവി; ഗള്‍ഫിലെ ജനവാസ മേഖലകളിലേക്ക് മിസൈലുകള്‍

    റിയാദ്: ഗള്‍ഫില്‍ ജനവാസകേന്ദ്രങ്ങളും റിഫൈനറികളും ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുന്നു. ബഹ്‌റൈനില്‍ ഇറാന്‍ വ്യോമാക്രമണത്തില്‍ ഒരാള്‍ മരിച്ചു. യുഎഇ റുവൈസ് വ്യവസായമേഖലയില്‍ ഇറാന്‍ ആക്രമണത്തില്‍ തീപിടിത്തമുണ്ടായി. അതിനിടെ, പൊള്ളയായ ഭീഷണികളെ ഭയക്കുന്നില്ലെന്നും യുഎസ് ഇല്ലാതായേക്കാമെന്നും ട്രംപിന് മറുപടിയായി ഇറാന്‍ സുരക്ഷാമേധാവി അലി ലാറിജാനി പറഞ്ഞു. ഇറാനുമായി സംസാരിക്കാന്‍ തയാറെന്ന് ട്രംപ് വ്യക്തമാക്കി. പതിനൊന്നാം ദിവസവും ഗള്‍ഫിനെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുകയാണ്. രാവിലെ അബുദാബി മുസഫ ജനവാസമേഖല ലക്ഷ്യമിട്ട ഇറാന്‍ ഉച്ചയ്ക്ക് ശേഷം റുവൈസ് വ്യവസായ മേഖലയിലേക്ക് ഡ്രോണ്‍ ആക്രമണശ്രമം നടത്തി. അബുദാബി നാഷനല്‍ ഓയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള യുഎഇയിലെ ഏറ്റവും വലിയ റിഫൈനറിക്കുനേരെയായിരുന്നു ആക്രമണം. തീപിടിത്തം നിയന്ത്രണവിധയമാക്കിയെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. മനാമയിലെ ജനവാസമേഖലയില്‍ കെട്ടിടത്തിനുനേര്‍ക്ക് നടത്തിയ ആക്രണത്തില്‍ 29കാരിയായ ബഹ്‌റൈന്‍ സ്വദേശി കൊല്ലപ്പെടുകയും ചിലര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഖത്തറിലെ ദോഹയിലെ വ്യോമാക്രമണശ്രമം തകര്‍ത്തെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാനിലെ വിവിധയിടങ്ങളില്‍ വന്‍ സ്‌ഫോടനങ്ങളുണ്ടായി. അതിനിടെ, യുദ്ധം…

    Read More »
  • ഇറാന്റെ പരമോന്നതനേതാവായി തിരഞ്ഞെടുക്കപ്പെട്ട മുജതബ ഖമനേയിയ്ക്ക് പരിക്ക്; ആക്രമണം സ്ഥാനമേൽക്കാനിരിക്കെ

    ടെഹ്‌റാൻ: അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മകൻ മുജ്തബ ഖമനേയിയെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. പുതിയ പരമോന്നത നേതാവായി മുജതബ ഖമനേയി സ്ഥാനമേൽക്കാനിരിക്കെ യുദ്ധത്തിൽ അദ്ദേഹത്തിന് പരിക്കേറ്റതായി സ്ഥിരീകരണം വന്നിരിക്കുകയാണ്. സ്ഥാനാരോഹരണവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇറാനിയൻ സ്‌റ്റേറ്റ് ടിവിയാണ് ഇക്കാര്യം സ്ഥിരികരിക്കുന്നത്. റമദാൻ യുദ്ധത്തിലെ ‘ജൻബാസ്’ എന്നാണ് മുജ്തബ ഖമനേയിയെ ഇറാനിയൻ ടിവി വിശേഷിപ്പിച്ചത്. ശത്രുക്കളാൽ പരിക്കേൽക്കുന്നവരെയാണ് ഇങ്ങനെ പരാമർശിക്കുന്നത്. പരിക്കുകളെ കുറിച്ചോ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചോ കൂടുതൽ വിശദീകരണം നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ പിതാവും പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള അലി ഖമനേയിയും മാതാവും സഹോദരിയുമടക്കം ഫെബ്രുവരി 28-ന് ടെഹ്റാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 88 പുരോഹിതന്മാരുൾപ്പെട്ട പണ്ഡിതസഭയാണ് 56-കാരനായ മുജ്താബയെ ആ പദവിയിലേക്ക് തിരഞ്ഞെടുത്തത്. ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോറും (ഐ.ആർ.ജി.സി.) ഇറാന്റെ പിന്തുണയുള്ള ലെബനനിലെ സായുധസംഘമായ ഹിസ്ബുള്ളയും മുജ്തബയുടെ നേതൃത്വം അംഗീകരിച്ചു. ആവശ്യമായ പരിശീലനം പിതാവിൽനിന്ന് മുജ്തബയ്ക്ക് കിട്ടിയിട്ടുണ്ടെന്നും ഈ പ്രതിസന്ധിഘട്ടം…

    Read More »
  • കപ്പലുകൾ പിടിച്ചെടുക്കുന്നതിനേക്കാൾ അവ മുക്കിക്കളയുന്നതാണ് കൂടുതൽ ‘രസകരം’, സൈനീകർക്കും അതാണ് താല്പര്യം – ഇറാന്റെ കപ്പലുകൾ തകർക്കുന്നത് സംബന്ധിച്ച് ട്രംപിന്റെ പ്രതികരണം

    വാഷിങ്ടൺ: ഇറാൻ നാവികസേനയുടെ കപ്പലുകൾ പിടിച്ചെടുക്കുന്നതിനേക്കാൾ അവ മുക്കിക്കളയുന്നതാണ് കൂടുതൽ ‘രസകര’മെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ കപ്പലുകൾ തകർക്കുന്നത് സംബന്ധിച്ച് അമേരിക്കൻ സൈനികരോട് നടത്തിയ ഇടപെടലുകൾ വിവരിക്കവെയാണ് ട്രംപ് ഇത്തരമൊരു പരാമർശം നടത്തിയത്. ശത്രുക്കളുടെ കപ്പലുകൾ നശിപ്പിക്കുന്നതിനോടാണ് സൈനികർക്ക് കൂടുതൽ താല്പര്യം. അവ മുക്കുന്നത് കൂടുതൽ സുരക്ഷിതമായ മാർഗമാണെന്ന് അവർ വിശ്വസിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. “ഇറാൻ്റെ കപ്പലുകൾ മികച്ച ഗുണനിലവാരമുള്ള കപ്പലുകളാണെന്ന് സൈനികർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എങ്കിൽപ്പിന്നെ എന്തുകൊണ്ട് നമുക്ക് അവ പിടിച്ചെടുത്ത് ഉപയോഗിച്ചുകൂടാ എന്ന് താൻ ചോദിച്ചെന്നും, എന്നാൽ അവ മുക്കിക്കളയുന്നതാണ് സൈനികർക്ക് ഇഷ്ടമെന്ന മറുപടിയാണ് ലഭിച്ചതെന്നും ട്രംപ് പറഞ്ഞു. കപ്പലുകൾ പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനേക്കാൾ അവ മുക്കുന്നതാണ് സുരക്ഷിതമെന്ന സൈനികരുടെ വാദം ശരിയായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് നാലിന് ഇന്ത്യൻ മഹാസമുദ്രത്തിൽവെച്ച് ഇറാൻ്റെ ഐആർഐഎസ് ദേന എന്ന കപ്പൽ തകർത്തതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കം രൂക്ഷമാവുന്നതിനിടെയാണ് ട്രംപിൻ്റെ പ്രസ്താവന. 87 പേരുടെ മരണത്തിനിടയാക്കിയ ഈ സംഭവത്തെ…

    Read More »
  • ‘ട്രംപ്, അവരുടെ കണ്ണുകളിലേക്ക് നോക്കൂ’: യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ഫോട്ടോ പ്രസിദ്ധീകരിച്ച് ഇറാൻ പത്രം

    ടെഹ്റാൻ: യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിലെ കുട്ടികളുടെ ഫോട്ടോ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച് ടെഹ്റാൻ ടൈംസ്. യുഎസിന്‍റെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മിനാബിലെ സ്കൂളിലെ കുട്ടികളുടെ ചിത്രമാണ് പത്രം പുറത്തുവിട്ടത്. ‘ട്രംപ്, അവരുടെ കണ്ണുകളിലേക്ക് നോക്കൂ’ എന്ന തലക്കെട്ടിലാണ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്. ഇറാനെതിരായ ആക്രമണം സംബന്ധിച്ച യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തെറ്റായ അവകാശവാദങ്ങൾ ചൂണ്ടിക്കാട്ടിയുള്ള മുഖപ്രസംഗവും പത്രം പ്രസിദ്ധീകരിച്ചു. അതേസമയം മിനാബിലെ വിദ്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഇറാനെ തന്നെ കുറ്റപ്പെടുത്തിയാണ് ട്രംപ് രംഗത്തെത്തിയത്. ഫെബ്രുവരി 28 നാണ് മിനാബിൽ ആക്രമണം നടന്നത്. ടെഹ്‌റാനില്‍ നിന്ന് 965 കിലോമീറ്റര്‍ അകലെ, ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള മിനാബ് എന്ന ചെറുപട്ടണത്തിലെ ഷജറ ത്വയ്യിബ എലിമെന്ററി സ്‌കൂളാണ് തകര്‍ത്തത്. കുട്ടികള്‍ അടക്കം 160ലേറെ പേരാണ് കൊല്ലപ്പെട്ടത്. മക്കളെ സ്‌കൂളിലേക്കയച്ച മാതാപിതാക്കള്‍ തകര്‍ന്ന സ്‌കൂളിനു മുന്നില്‍ പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രതിഷേധം ഉയർന്നതോടെ ഇങ്ങനെയൊരു ആക്രമണം നടന്നതായി അറിയില്ലെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.…

    Read More »
Back to top button
error: