politics

  • 20 വര്‍ഷമായി റോഡിന്റെ സ്ഥിതി പരിതാപകരം; വാര്‍ഡിന്റെ പലയിടത്തും ‘റോഡില്ലെങ്കില്‍ വോട്ടില്ല’ എന്നെഴുതിയ ഫ്‌ളക്‌സ് വെച്ചു ; നഗരൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളിലെ ജനങ്ങള്‍ പ്രതിഷേധത്തില്‍

    തിരുവനന്തപുരം: രണ്ടു പതിറ്റാണ്ടോളം സഞ്ചാരയോഗ്യമായ വഴിയുടെ അഭാവത്തില്‍ വലയുന്നതിനെ തുടര്‍ന്ന് റോഡ് നന്നാക്കിയില്ലെങ്കില്‍ വോട്ടില്ലെന്ന നിലപാട് എടുത്ത് നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടു വാര്‍ഡിലെ ജനങ്ങള്‍. ‘റോഡില്ലെങ്കില്‍ വോട്ടില്ല’ എന്നെഴുതിയ ഫ്‌ലക്‌സുകള്‍ വാര്‍ഡിന്റെ പല ഭാഗങ്ങളില്‍ സ്ഥാപിച്ച് പ്രതിഷേധം. പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളിലെ ജനങ്ങളാണ് പ്രതിഷേധിക്കുന്നത്. റോഡ് നന്നാക്കാത്തവര്‍ക്ക് വോട്ടില്ല എന്നാണ് പ്രതിഷേധ ഫ്‌ലക്‌സ്. കാട്ടുചന്ത- മൃഗാശുപത്രി- ചിന്ദ്രനല്ലൂര്‍ റോഡ് കടന്നുപോകുന്ന വാര്‍ഡുകള്‍ ആണിത്. കഴിഞ്ഞ 20 വര്‍ഷമായി ഈ റോഡിന്റെ സ്ഥിതി പരിതാപകരമാണ്. പല മുന്നണികള്‍ മാറി വന്നിട്ടും പരിഹാരം ഉണ്ടായില്ല. ഇതോടെയാണ് പ്രതിഷേധ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒന്നാം വാര്‍ഡില്‍ യുഡിഎഫും രണ്ടാം വാര്‍ഡില്‍ ബിജെപിയും ആണ് വിജയിച്ചത്. പക്ഷേ റോഡിന്റെ കാര്യത്തില്‍ ആരു വന്നിട്ടും ഒരു രക്ഷയുമില്ലാതായതോടെയാണ് പരിതാപകരമായ സ്ഥിതിയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചത്.

    Read More »
  • വോട്ടെടുപ്പിന് മുമ്പേ തോല്‍വിസമ്മതിച്ചു ; കഴിഞ്ഞതവണ മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം പഞ്ചായത്തില്‍ നാല് വാര്‍ഡുകളിലും ആളില്ല ; പാലക്കാട് 11 പഞ്ചായത്തുകളില്‍ 43 വാര്‍ഡുകളില്‍ ബിജെപിയ്ക്ക്് സ്ഥാനാര്‍ത്ഥികളില്ല

    പാലക്കാട്: വലിയ സ്വാധീനമുള്ള പാലക്കാട് ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി യ്ക്ക് പല പഞ്ചായത്ത് വാര്‍ഡുകളിലും മത്സരിക്കാന്‍ ആളില്ല. 11 പഞ്ചായത്തു കളിലായി 43 വാര്‍ഡുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തത്. ആലത്തൂര്‍, അലനല്ലൂര്‍ പഞ്ചായത്തുകളില്‍ അഞ്ചിടങ്ങളിലും വടകരപ്പതി, പുതുനഗരം, വണ്ടാഴി, പെരുമാട്ടി പഞ്ചായത്തുകളില്‍ നാലു വാര്‍ഡുകളിലും കാരാകുറുശ്ശി, വടക്കഞ്ചേരി പഞ്ചായത്തുകളില്‍ മൂന്നിടത്തും, കിഴക്കഞ്ചേരിയില്‍ രണ്ടിടത്തും മങ്കരയില്‍ ഒരിടത്തും കാഞ്ഞിരപ്പുഴയില്‍ എട്ട് വാര്‍ഡുകളിലും മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളില്ല. ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ അഞ്ച് വാര്‍ഡുകളിലാണ് സ്ഥാനാര്‍ത്ഥികളില്ലാത്തത്. ബിജെപി മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം പഞ്ചായത്തില്‍ മാത്രം നാല് വാര്‍ഡുകളില്‍ മത്സരിക്കാനാളില്ല. പാലക്കാട് നഗരസഭയിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഏകപ ക്ഷീയ മാണെന്ന് ആരോപിച്ച് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍ രംഗത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി കൃഷ്ണകുമാറിനെതിരെയായിരുന്നു ആരോപണം. കൃഷ്ണകുമാറിന്റെ നീക്കം സംഘടന പിടിക്കാനാണെന്നും ചെയര്‍പേഴ്‌സണ്‍ ആയിരുന്ന അവസാന കാലഘട്ടത്തില്‍ ഒരു വിഭാഗം തന്നെ ഒറ്റപ്പെടുത്തി ക്രൂശിച്ചെന്നും പ്രമീള ശശിധരന്‍ ആരോപിച്ചിരുന്നു. പ്രമീളയിക്ക് ഇത്തവണ മത്സരിക്കാന്‍ സീറ്റ് നല്‍കിയിട്ടില്ല.

    Read More »
  • ചര്‍ച്ചകളെല്ലാം വഴിമുട്ടി; വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ അഫ്ഗാനില്‍ ഭരണമാറ്റമെന്നു പാകിസ്താന്‍; താലിബാന് അന്തിമ മുന്നറിയിപ്പ് നല്‍കി സൈന്യം; ഭരണം പിടിക്കാന്‍ സഹായിച്ചിട്ടും ഇന്ത്യയുമായുള്ള അടുപ്പത്തില്‍ അതൃപ്തി

    ഇസ്ലാമാബാദ്: വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നപക്ഷം ഭരണമാറ്റത്തിനുള്ള പ്രചാരണം നേരിടാന്‍ തയാറായിക്കൊള്ളാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന് പാക്കിസ്ഥാന്റെ അന്ത്യശാസനം. 2021 ലെ ഭരണമാറ്റത്തിനു ശേഷമുണ്ടായ ഏറ്റവും രൂക്ഷമായ സംഘര്‍ഷത്തെ തുടര്‍ന്ന് തുര്‍ക്കിയുടെ മധ്യസ്ഥതയില്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ പല തവണ കൂടിക്കാഴ്ചകള്‍ നടത്തിയെങ്കിലും വ്യവസ്ഥകളില്‍ ധാരണയാകാത്തതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ വഴിമുട്ടിയനിലയിലാണ്. ആശങ്കകള്‍ പരിഹരിക്കാന്‍ താലിബാന്‍ വിസമ്മതിക്കുന്നതാണ് പ്രശ്‌നപരിഹാരത്തിന് തടസമെന്നാണ് പാകിസ്ഥാന്റെ ആരോപണം. തെഹ്രികെ താലിബാന്‍ പാക്കിസ്ഥാനെതിരെ (ടിടിപി) കര്‍ശന നടപടി സ്വീകരിക്കുക, തീവ്ര ടിടിപി ഭീകരരെ പാക്കിസ്ഥാന് കൈമാറുക, തര്‍ക്കമുള്ള അതിര്‍ത്തി മേഖലയായ ഡ്യൂറന്‍ഡ് രേഖയില്‍ സംഘര്‍ഷം വ്യാപിപ്പിക്കില്ലെന്ന് ഉറപ്പുനല്‍കുക, അതിര്‍ത്തി കടന്നുള്ള ഭീകരവാദം തടയാന്‍ ബഫര്‍ സോണ്‍ സ്ഥാപിക്കുക, വ്യാപാരവും ഉഭയകക്ഷി സഹകരണവും സാധാരണ നിലയിലാക്കുക എന്നീ വ്യവസ്ഥകളാണ് അഫ്ഗാന്‍ ഭരണകൂടത്തിനു മുന്നില്‍ പാക്കിസ്ഥാന്‍ വച്ചിട്ടുള്ളത്. വ്യവസ്ഥകള്‍ അംഗീകരിക്കുക അല്ലെങ്കില്‍ ഭരണമാറ്റത്തിനുള്ള പ്രചാരണം നേരിടാന്‍ തയാറായിക്കൊള്ളാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന് പാക്കിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി. തുര്‍ക്കിയാണ് പാക്കിസ്ഥാന്റെ സന്ദേശം…

    Read More »
  • നടന്‍ ജയറാം, കടകംപള്ളി….ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടിയുടെ ലിസ്റ്റില്‍ പ്രമുഖരേറെ; പോറ്റിയുമായി അടുപ്പമുള്ള സകലരുടേയും മൊഴിയെടുക്കും ; അന്വേഷണം ഉന്നതരിലേക്ക് ; സിപിഎമ്മിന് ആശങ്ക ; ഈ മണ്ഡലകാലത്തു തന്നെ ഒരു തീരുമാനമാകും

      തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണസംഘം (എസ് ഐ ടി ) മൊഴിയെടുക്കാനും ചോദ്യം ചെയ്യാനും വേണ്ടി തയ്യാറാക്കിയവരുടെ പട്ടികയില്‍ പ്രമുഖരേറെ. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, നടന്‍ ജയറാം തുടങ്ങിയവരുടെ മൊഴിയെടുക്കുമെന്നാണ് സൂചന. പോറ്റിയുമായി അടുപ്പമുള്ള സകലരുടേയും മൊഴിയെടുക്കാനാണ് നീക്കം. ദേവസ്വം ബോര്‍ഡിലെ താഴേത്തട്ടുവരെ അന്വേഷണം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ഏതറ്റം വരെ സ്വര്‍ണക്കൊള്ളയുടെ വേരുകള്‍ എത്തിയെന്ന കാര്യം കണ്ടെത്താനാണിത്. പത്മകുമാറിന്റെ അറസ്‌റ്റോടെ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഈ മണ്ഡലകാലത്തു തന്നെ സുപ്രധാന നടപടികളുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണം ഉന്നതരിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെയും പത്മകുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യാനൊരുങ്ങുന്നതോടെയും സിപിഎം ആശങ്കയിലായിട്ടുണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് തിരിച്ചടിക്കുമോ എന്ന ഭീതി സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കും നേതൃത്വത്തിനുമുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണവും ഒരുക്കങ്ങളും കേസന്വേഷണവും ഒരുമിച്ച് പോകുമ്പോള്‍ അന്വേഷണത്തില്‍ ഓരോ ദിവസവും പുറത്തുവരുന്ന പുതിയ വെളിപ്പെടുത്തലുകള്‍ സിപിഎമ്മിനെ വെട്ടിലാക്കിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങും. ദേവസ്വം…

    Read More »
  • നാല് തൊഴില്‍ ചട്ടങ്ങള്‍ പ്രാബല്യത്തില്‍; ഗിഗ് വര്‍ക്കര്‍മാര്‍ക്ക് സാര്‍വത്രിക സുരക്ഷാ പരിരക്ഷ, എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധിത നിയമന ഉത്തരവ്; മിനിമം വേതനം, സയമബന്ധിതമായ ശമ്പള വിതരണം

    ന്യൂഡല്‍ഹി: തൊഴില്‍ നിയമങ്ങളില്‍ നിര്‍ണായകമായ പരിഷ്‌കരണങ്ങള്‍ നടത്തിക്കൊണ്ട് സര്‍ക്കാര്‍ നാല് തൊഴില്‍ച്ചട്ടങ്ങള്‍ (ലേബര്‍ കോഡ്) വിജ്ഞാപനം ചെയ്തു. തൊഴില്‍ രംഗത്ത് പുതിയ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കമിടുന്നതാണിത്. ഗിഗ് വര്‍ക്കര്‍മാര്‍ക്ക് സാര്‍വത്രിക സാമൂഹികസുരക്ഷ പരിരക്ഷ, എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധിത നിയമന ഉത്തരവ്, നിയമപ്രകാരമുള്ള മിനിമം വേതനം, സമയബന്ധിതമായ ശമ്പള വിതരണം എന്നിവ ഉറപ്പുവരുത്തുന്നതാണ് നാല് തൊഴില്‍ ചട്ടങ്ങള്‍. 2019ലെ വേതനച്ചട്ടം(കോഡ് ഓഫ് വേജസ്), 2020-ലെ വ്യവസായ ബന്ധച്ചട്ടം (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ്) 2020-ലെ സാമൂഹിക സുരക്ഷാചട്ടം( കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി), 2020-ലെ ജോലി സംബന്ധമായ സുരക്ഷ, ആരോഗ്യ, പ്രവര്‍ത്തന സാഹചര്യം എന്നിവ സംബന്ധിച്ചചട്ടം( ഒക്കുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സ്) എന്നിവയാണ് ചട്ടങ്ങള്‍. നിലവിലുള്ള 29 വ്യത്യസ്തചട്ടങ്ങള്‍ക്ക് പകരമായാണ് ഏകീകൃത തൊഴില്‍ച്ചട്ടം. സ്ത്രീകള്‍ക്ക് വിപുലമായ അവകാശങ്ങളും സുരക്ഷയും പരിഷ്‌കരണത്തിന്റെ ഭാഗമാണ്. സുരക്ഷാ ക്രമീകരണങ്ങളോടെ സ്ത്രീകള്‍ക്ക് രാത്രികാല ഷിഫ്റ്റ് ജോലി അനുവദിക്കും. 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാര്‍ഷിക ആരോഗ്യ പരിശോധന, രാജ്യം മുഴുവന്‍…

    Read More »
  • അന്‍വറിന് കുരുക്കാകുമോ ഇ.ഡി റെയ്ഡ് ; ഇ.ഡി. അന്‍വറിനോട് ചോദിച്ചത് നിര്‍ണായക ചോദ്യങ്ങള്‍ ; കൊണ്ടുപോയ രേഖകളും പ്രധാനപ്പെട്ടവയെന്ന് സൂചന

    മലപ്പുറം: മുന്‍ എംഎല്‍എ പി.വി അന്‍വറിന് കുരുക്കായി ഇ.ഡി. റെയ്ഡ് മാറാന്‍ സാധ്യത. അന്‍വറിനെതിരെയുള്ള പ്രധാനപ്പെട്ട നീക്കമായാണ് ഇ.ഡി റെയ്ഡിനെ വിലയിരുത്തുന്നത്. അന്‍വറിന്റെ വീട്ടില്‍ ഇന്നലെ ഇ.ഡി നടത്തിയ മാരത്തണ്‍ റെയ്ഡ് ഇതിന്റെ ഭാഗമാണെന്നാണ് സൂചന. ഇ.ഡി. അന്‍വറിനോട് ചോദിച്ച ചോദ്യങ്ങളും കൊണ്ടുപോയെന്ന് കരുതുന്ന രേഖകളും വളരെ പ്രധാനപ്പെട്ടതും കേസിന് നിര്‍ണായകമാകുന്നതുമാണെന്നാണ് പറയുന്നത്. അന്‍വറിന്റെ വീട്ടില്‍ നടന്ന റെയ്ഡ് അവസാനിച്ചത് ഇന്നലെ രാത്രിയാണ്്. രാവിലെ ആറു മണിയോടെ തുടങ്ങിയ പരിശോധ ന രാത്രി ഒമ്പതരയോടെയാണ് ഇഡി അവസാനിപ്പിച്ചത്. കേരള ഫൈനാന്‍സ് കോര്‍പ്പറേഷന്റെ മലപ്പുറത്തെ ബ്രാഞ്ചില്‍ നിന്ന് ഓരേ ഈട് വച്ച് രണ്ട് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലാണ് ഇഡി റെയ്ഡ്. ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി 12 കോടിയോളം കടമെടുത്ത്, നഷ്ടം വരുത്തി എന്ന വിജിലന്‍സ് കേസില്‍ അന്‍വര്‍ നാലാം പ്രതിയാണ്. ഈ കേസിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്. അന്‍വറിന്റെ സഹായി സിയാദിന്റെ വീട്ടിലും അന്‍വറിന്റെ വിവിധ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. അന്‍വറില്‍…

    Read More »
  • റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയിലെ നിര്‍ദേശങ്ങള്‍ പുറത്ത്; വന്‍തോതില്‍ അതിര്‍ത്തി പ്രദേശങ്ങള്‍ വിട്ടു കൊടുക്കണം; നാറ്റോ അംഗത്വവും ലഭിക്കില്ല; റഷ്യ 100 ബില്യണ്‍ ഡോളര്‍ കൈമാറണം; അംഗീകരിക്കാനാകില്ലെന്ന് സെലന്‍സ്‌കി

    കീവ്: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രഡിഡന്റെ ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതി അംഗീകരിക്കാതെ യുക്രൈന്‍. യുദ്ധം അവസാനിപ്പിക്കാന്‍ സമാധാന പദ്ധതിയുടെ 28 പോയിന്റ് കരാറിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയതായി എന്‍ബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരാറില്‍ തീരുമാനമായാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ കണക്കുകൂട്ടല്‍. എന്നാല്‍ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ നീക്കം അസംബന്ധമാണെന്ന് ആഞ്ഞടിച്ച് യുക്രെയ്ന്‍ രംഗത്തെത്തിയതോടെ ട്രംപിന്റെ നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ്. ട്രംപിന്റെ പ്രതിനിധികള്‍ മുന്നോട്ടുവച്ച 28 നിബന്ധനകളടങ്ങിയ കരട് അംഗീകരിക്കുന്നത് റഷ്യയ്ക്കു മുന്നില്‍ കീഴടങ്ങുന്നതിന് തുല്യമാണെന്ന് യുക്രെയ്ന്‍ പറയുന്നത്. യുക്രെയ്‌നുമായി സംസാരിക്കാതെ, റഷ്യയുടെ താല്‍പ്പര്യമനുസരിച്ചുള്ള ഡീലാണ് യുഎസ് തയാറാക്കിയത് എന്നാണ് യുക്രൈന്‍ വിദേശകാര്യ പാര്‍ലമെന്ററി കമ്മിറ്റി ചെയര്‍മാന്‍ ഒലക്‌സാന്‍ഡര്‍ മെറേഷ്‌കോ തുറന്നടിച്ചത്. യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് ഭൂമി വിട്ടുകൊടുക്കാനും കീവിന്റെ സൈന്യത്തിന്റെ വലുപ്പം പരിമിതപ്പെടുത്താനും യുഎസ് തയ്യാറാക്കിയ കരടില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.…

    Read More »
  • മുകളില്‍ മുസ്ലിം പള്ളിയും സ്‌കൂളും ആശുപത്രിയും; 25 മീറ്റര്‍ താഴെ ഏഴു കിലോമീറ്റര്‍ നീളത്തില്‍ ഹമാസിന്റെ കൂറ്റന്‍ തുരങ്കം; കടന്നു പോകുന്നത് റാഫയിലെ ജനവാസ കേന്ദ്രത്തിലൂടെ; അറ്റാച്ച്ഡ് ബാത്ത്‌റൂമുകള്‍ ഉള്‍പ്പെടെ 80 മുറികള്‍; പൊളിച്ച് ഇസ്രയേല്‍

    ഗാസ: ഗാസമുനമ്പില്‍ ഹമാസിന്റെ കൂറ്റന്‍ രഹസ്യ ഒളിത്താവളം കണ്ടെത്തി ഇസ്രയേല്‍. 25 മീറ്റര്‍ താഴ്ചയില്‍ നിര്‍മിച്ച തുരങ്കത്തിന് ഏഴു കിലോമീറ്ററാണ് നീളം. 80 മുറികളും ഈ രഹസ്യ തുരങ്കത്തില്‍ ഐഡിഎഫ് കണ്ടെത്തി. 2014ലെ ഇസ്രയേല്‍ഹമാസ് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട ലഫ്റ്റനന്റ് ഗോള്‍ഡ്‌വിനിന്റെ മൃതദേഹാവിശിഷ്ടം സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് ഐഡിഎഫ് രഹസ്യകേന്ദ്രത്തിന്റെ വിഡിയോ പുറത്തുവിട്ടത്. റാഫയിലെ ജനവാസ കേന്ദ്രത്തിനടിയിലൂടെയാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്. പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായി യുഎന്‍ നിര്‍മിച്ച കേന്ദ്രവും മോസ്‌കുകള്‍, ക്ലിനിക്കുകള്‍, ചെറിയ കുട്ടികള്‍ക്കായുള്ള സ്‌കൂളുകള്‍ എന്നിവയും കൂറ്റന്‍ തുരങ്കത്തിന് മുകളിലായുണ്ട്. ആയുധങ്ങള്‍ സൂക്ഷിക്കാനും രഹസ്യ യോഗങ്ങള്‍ ചേരാനും ആക്രമണ പദ്ധതികള്‍ക്ക് രൂപം നല്‍കാനും ഒളിച്ച് താമസിക്കാനുമെല്ലാമായാണ് ഇവിടം ഉപയോഗിച്ചിരുന്നതെന്നാണ് കരുതുന്നത്. ⭕️ EXPOSED: A 7+ kilometer Hamas tunnel route that held Lt. Hadar Goldin. IDF troops uncovered one of Gaza’s largest and most complex underground routes, over 7 km long,…

    Read More »
  • ‘വിശ്വാസികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ വിഷം ചീറ്റുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിരീശ്വരവാദി ആകുന്നതു കുറ്റകരമല്ല’; ഹനുമാന്‍ പരാമര്‍ശത്തില്‍ രാജമൗലിയെ പിന്തുണച്ച് രാംഗോപാല്‍ വര്‍മ; ‘ഗ്യാങ്‌സ്റ്റര്‍ സിനിമ നിര്‍മിക്കാന്‍ സംവിധായകന്‍ ഗ്യാങ്‌സ്റ്റര്‍ ആകണോ’?

    മുംബൈ: ഹനുമാനില്‍ വിശ്വസിക്കുന്നില്ലെന്ന പരാമര്‍ശം വ്യാപക വിമര്‍ശനത്തിനിടയാക്കിയ പശ്ചാത്തലത്തില്‍ സംവിധായകന്‍ എസ്.എസ്. രാജമൗലിയെ പിന്തുണച്ച് രാംഗോപാല്‍ വര്‍മ. എക്സില്‍ പങ്കിട്ട ഒരു നീണ്ട കുറിപ്പില്‍, ഇന്ത്യയില്‍ നിരീശ്വരവാദിയാകുന്നത് ഒരു കുറ്റമല്ലെന്നായിരുന്നു വര്‍മയുടെ പ്രതികരണം. മഹേഷ് ബാബു നായകനും പ്രിയങ്കാ ചോപ്രയും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിലുമെത്തുന്ന ‘വാരാണസി’യുടെ ടൈറ്റില്‍ ലോഞ്ചിനിടെയാണ് രൗജമൗലി ‘ഞാന്‍ ഭഗവാന്‍ ഹനുമാനില്‍ വിശ്വസിക്കുന്നില്ല, ഹനുമാന്‍ എന്നെ നിരാശപ്പെടുത്തി’ എന്ന് തമാശരൂപേണയുള്ള പറഞ്ഞത്. ഈ പരാമര്‍ശത്തിനെതിരെ രാഷ്ട്രീയ വാനരസേന പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയതിന് രാജമൗലിക്കെതിരെ കേസെടുത്തു. തുടര്‍ന്നും സമൂഹമാധ്യമങ്ങളില്‍ രാജമൗലിക്കെതിരെ ബഹിഷ്‌കരണാഹ്വാനം ഉയര്‍ന്ന സാഹചര്യത്തിലാണ് രാംഗോപാല്‍ വര്‍മ രംഗത്തെത്തിയത്. ‘വിശ്വാസികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ വിഷം ചീറ്റുന്ന സാഹചര്യത്തില്‍, ഇന്ത്യയില്‍ നിരീശ്വരവാദിയാകുന്നത് ഒരു കുറ്റമല്ലെന്ന് അവര്‍ അറിയണം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 വിശ്വസിക്കാതിരിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുന്നു. അതിനാല്‍, താന്‍ വിശ്വസിക്കുന്നില്ലെന്ന് പറയാന്‍ അദ്ദേഹത്തിന് എല്ലാ അവകാശവുമുണ്ട് – വിഷം ചീറ്റുന്നവര്‍ക്ക് തങ്ങള്‍ വിശ്വസിക്കുന്നുവെന്ന് പറയാനുള്ള അവകാശം…

    Read More »
  • തെരഞ്ഞെടുപ്പ് ചിലവ് സ്വയം കണ്ടെത്തണമെന്ന് ബിജെപിയിലെ പുതുമുഖങ്ങള്‍ക്ക് നിര്‍ദേശം; പണമൊപ്പിക്കാന്‍ പാടുപെട്ട് സ്ഥാനാര്‍ഥികള്‍; രണ്ടുവട്ടവും ഭരണമില്ലാത്തതിന്റെ ഞെരുക്കത്തില്‍ കോണ്‍ഗ്രസും; നേതാക്കള്‍ ഫണ്ട് മുക്കിയാല്‍ ഇറങ്ങില്ലെന്നു മുന്നറിയിപ്പ്

    തൃശൂര്‍: തെരഞ്ഞെടുപ്പ് ചിലവ് സ്വയം കണ്ടെത്തണമെന്ന് ബിജെപിയിലെ പുതുമുഖ സ്ഥാനാര്‍ഥികള്‍ക്ക് മുകളില്‍ നിന്ന് നിര്‍ദേശം. മത്സരിക്കാന്‍ പാര്‍ട്ടി അവസരം നല്‍കിയിട്ടുണ്ടെന്നും പ്രചാരണത്തിനും മറ്റുമുള്ള ചെലവു സ്ഥാനാര്‍ഥി സ്വയം കണ്ടെത്തണമെന്നുമാണ് തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചിരിക്കുന്ന അനൗദ്യോഗികമായ അറിയിപ്പ്. എങ്ങനെ ഫണ്ട് കണ്ടെത്തണമെന്നറിയാതെ പല പുതുമുഖ സ്ഥാനാര്‍ത്ഥികളും ബുദ്ധിമുട്ടുന്നുണ്ട്. സ്‌ക്വാഡ്, ഫ്‌ളക്‌സുകള്‍, നോട്ടീസുകള്‍, വാഹനങ്ങളിലെ അറിയിപ്പ്, വീടു കയറുന്നവര്‍ക്കുള്ള ഭക്ഷണം എന്നിവയടക്കം ഭാരിച്ച ചെലവാണ് ഓരോ വാര്‍ഡിലേക്കും വരുന്നത്. നോമിനേഷന്‍ പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് ഇനി ചെലവുകള്‍ അനിയന്ത്രിതമാകും. പുതുമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടി നല്‍കുന്നത് ആയിരം അഭ്യര്‍ത്ഥന നോട്ടീസും എട്ട് ഫ്ളെക്സുമാണ് അവരവരുടെ ഡിവിഷനുകളിലേക്ക് നല്‍കുന്നത്. പല പുതുമുഖ സ്ഥാനാര്‍ത്ഥികളും ആവശ്യമായ ഫണ്ട് ഒപ്പിക്കാന്‍ പറ്റാതെ വിഷമിക്കുന്നുണ്ട്. പ്രചരണത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ അതാത് ഡിവിഷനുകളില്‍ ചുമതലയുള്ളവര്‍ പുതുമുഖങ്ങള്‍ക്കായി ഫണ്ടു കൂടി അന്വേഷിക്കേണ്ട സ്ഥിതിയിലാണ്.   പുതുമുഖ സ്ഥാനാര്‍ത്ഥികളെയാണ് ഫണ്ട് തന്ന് സഹായിക്കേണ്ടതെന്ന് സ്ഥാനാര്‍ത്ഥികളില്‍ പലരും പേര് വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് തുറന്നുപറഞ്ഞു. പരിചയസമ്പന്നരായ,…

    Read More »
Back to top button
error: