politics
-
ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് ഇതിലും നല്ല നിര്‍വചനം ഇനിയുണ്ടാവില്ല; ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള മടിയാണ് ലിവ്ഇന്‍ റിലേഷന്‍ഷിപ്പുകളെന്ന് മോഹന്‍ ഭാഗവത്; വിവാഹം കഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ സന്യാസ ജീവിതം തെരഞ്ഞെടുക്കണമെന്നും ആര്‍എസ്എസ് മേധാവി
കൊല്‍ക്കത്ത: ലിവ് ഇന്‍ റിലേഷനുകളെക്കുറിച്ച് ലോകമെമ്പാടും ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ആ ബന്ധത്തിന് വേറിട്ട നിര്‍വചനവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്ത്. ഉത്തരരവാദിത്വങ്ങള്‍ ഏറ്റെടുക്കാനുള്ള മടിയാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളെന്നാണ് മോഹന്‍ഭാഗവതിന്റെ നിര്‍വചനം. ഇത്രയും രസകരവും അര്‍ത്ഥവത്തായതുമായ ഒരു അര്‍ത്ഥമോ നിര്‍വചനമോ ലിവ് ഇന്‍ റിലേഷന് ഇതുവരെ ആരും നല്‍കിയിട്ടില്ലെന്ന് പറയാം. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പിനെക്കുറിച്ചുള്ള തന്റെ വ്യത്യസ്തമായ കാഴ്ചപ്പാട് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള മടിയാണു ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ കാണിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് മോഹന്‍ ഭാഗവത് വെളിപ്പെടുത്തിയത്. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ സന്യാസ ജീവിതം തെരഞ്ഞെടുക്കണമെന്നായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞത്. വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ കുഴപ്പമില്ല. നമുക്ക് സന്യാസിമാരാകാം. എന്നാല്‍ അതുമില്ല, ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നുമില്ലെങ്കില്‍ പിന്നെ കാര്യങ്ങള്‍ എങ്ങനെ നടക്കും- മോഹന്‍ ഭാഗവത് ചോദിച്ചു. ദമ്പതികള്‍ക്ക് എത്ര കുട്ടികള്‍ വേണം എന്നതിനെക്കുറിച്ചും ഭാഗവത് സംസാരിച്ചു. ഒരു ദമ്പതികള്‍ക്ക് എത്ര കുട്ടികള്‍ വേണം എന്ന…
Read More » -
ഇന്ത്യയില്‍ വകവരുത്തേണ്ട ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി നേതാക്കളുടെ പട്ടിക അവര്‍ തയ്യാറാക്കിയിരുന്നുവെന്ന്; പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ എന്‍ഐഎ; സിറിയയില്‍ ആയുധ പരിശീലനം നേടിയവര്‍ ആയുധം വാങ്ങാനും ശ്രമിച്ചതായി എന്‍ഐഎ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടനക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദേശീയ അന്വേഷണ ഏജന്‍സി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വിദേശത്തുനിന്ന് ആയുധം വാങ്ങാന്‍ ശ്രമിച്ചുവെന്നും പ്രവര്‍ത്തകര്‍ക്ക് ആയുധ പരിശീലനം നല്‍കിയെന്നും ദേശീയ അന്വേഷണ ഏജന്‍സി – എന്‍.?ഐ.എ കോടതിയില്‍ ബോധിപ്പിച്ചു. 20 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പ്രത്യേക ജഡ്ജി പ്രശാന്ത് ശര്‍മയുടെ ബെഞ്ചില്‍ നടന്ന ഇന്‍ക്യാമറ വാദം കേള്‍ക്കലിലാണ് എന്‍.ഐ.എ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ രാഹുല്‍ ത്യാഗി ഞെട്ടിപ്പിക്കുന്ന ഇക്കാര്യം കോടതിയില്‍ ബോധിപ്പിച്ചത്. ഐ.എസില്‍നിന്ന് തന്ത്രങ്ങള്‍ പഠിച്ച് ഇന്ത്യയില്‍ നടപ്പാക്കാനായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അണികളെ സിറിയയിലേക്ക് അയച്ചതായും രാഹുല്‍ ത്യാഗി പറഞ്ഞു ആക്രമണം നടത്തി ഇന്ത്യയില്‍ ഇല്ലാതാക്കേണ്ട ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി നേതാക്കളുടെ പട്ടിക ഇവര്‍ സൂക്ഷിച്ചിരുന്നതായും ത്യാഗി കൂട്ടിച്ചേര്‍ത്തു. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ചൊവ്വാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആരോപിച്ച് 2022 സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട്…
Read More » -
അന്നമൂട്ടിയ കൈകളെ തട്ടിമാറ്റരുതേ; റേഷന്‍ വ്യാപാരികള്‍ ഈ നേഷന്റെ ഭാഗമല്ലേ; എഴുപത് തികഞ്ഞ റേഷന്‍ വ്യാപാരികള്‍ നിലനില്‍പ്പിന്റെ ആശങ്കയില്‍: പറഞ്ഞുവിടാതിരിക്കാന്‍ നീതിപീഠത്തിന് മുന്നില്‍
പാലക്കാട്: ഇത്രകാലം അന്നമൂട്ടിയ കൈകളില്‍ തട്ടി മാറ്റരുതേ എന്നാണ് കേരളത്തിലെ 70 വയസ്സ് തികഞ്ഞ റേഷന്‍ വ്യാപാരികള്‍ അപേക്ഷിക്കുന്നത്. ഏതൊരു നാട്ടിലെയും സാധാരണക്കാരന്റെ ആശ്രയവും ആശ്വാസവുമാണ് റേഷന്‍ കടകള്‍. കാലങ്ങളായി റേഷന്‍ കട നടത്തുന്ന ചില ലൈസന്‍സികളെ പ്രായത്തിന്റെ പേരില്‍ ഒഴിവാക്കാനുള്ള നീക്കം സംസ്ഥാന തൊട്ടാകെ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയിട്ടുള്ളത്. സംഭവം കോടതി കയറി കഴിഞ്ഞു. 70 വയസ്സ് പൂര്‍ത്തിയായ റേഷന്‍ വ്യാപാരികളെ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. റേഷന്‍ വ്യാപാരികള്‍ക്ക് റിട്ടയര്‍മെന്റ് പ്രായം നിശ്ചയിച്ചു കൊണ്ടുള്ള സര്‍ക്കാരിന്റെ തീരുമാനം കേരളത്തില്‍ അങ്ങോളമിങ്ങോളം ഉള്ള റേഷന്‍ വ്യാപാരികള്‍ എതിര്‍ക്കുന്നുണ്ട്. തങ്ങളെ നിലനിര്‍ത്താനായി ഇവര്‍ക്ക് നീതിപീഠത്തെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. സംസ്ഥാനത്തെ 70 വയസ്സ് പൂര്‍ത്തിയായ 54 കടയുടമകളാണ് കോടതിയെ സമീപിച്ചത്. കേരള റേഷനിങ് ഓര്‍ഡര്‍ പ്രകാരം റേഷന്‍ വ്യാപാരിക്ക് കട നടത്താന്‍ പ്രായപരിധി ഉണ്ടായിരുന്നില്ല. 2021ല്‍ ഇറങ്ങിയ പുതിയ കെ.ടി.പി.ഡി.എസ് ഉത്തരവിലും പുതുതായി നിയമിക്കുന്ന റേഷന്‍ വ്യാപാരിക്ക് മാത്രമാണ്…
Read More » -
മക്കളെ നല്ലവരായി വളര്‍ത്തേണ്ടത് അമ്മമാരാണ്; ഉത്തര്‍പ്രദേശിലെ പോലീസ് നടപടിക്ക് കയ്യടിയും വിമര്‍ശനവും; പെണ്‍കുട്ടികളെ ശല്യം ചെയ്ത ആണ്‍കുട്ടികളുടെ അമ്മമാരെ അറസ്റ്റു ചെയ്തു; അമ്മമാരെ അറസ്റ്റു ചെയ്താല്‍ തലതെറിച്ച് ആണ്‍മക്കള്‍ നന്നാകുമോ എന്നും ചോദ്യം
ലക്‌നൗ: മക്കളെ നല്ലവരായി വളര്‍ത്തേണ്ടത് അച്ഛനമ്മമാരാണെന്് ഓര്‍മപ്പെടുത്തുകയാണ് ഉത്തര്‍പ്രദേശിലെ പോലീസ്. ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ ആണ്‍കുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്തുകൊണ്ടാണ് യുപി പോലീസ് ഈ ഓര്‍മപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ആണ്‍മക്കള്‍ ചെയ്ത കുറ്റത്തിന് എന്തിന് അമ്മമാരെ അറസ്റ്റു ചെയ്‌തെന്ന ചോദ്യമുയര്‍ത്തി ചിലര്‍ പോലീസിനെ വിമര്‍ശിക്കുന്നുണ്ട്. അമ്മമാരെ അറസ്റ്റു ചെയ്താല്‍ തലതെറിച്ച ആണ്‍മക്കള്‍ നന്നാകുമോ എന്നാണവര്‍ ചോദിക്കുന്നത്. എന്നാല്‍ യുപി പോലീസ് പറയുന്നത് മക്കളെ നല്ലരീതിയില്‍ വളര്‍ത്തേണ്ടത് അച്ഛനമ്മമാരാണെന്നു തന്നെയാണ്. ഉത്തര്‍പ്രദേശിലെ ബുദാനില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ശല്യംചെയ്ത നാല് ആണ്‍കുട്ടികളുടെ അമ്മമാരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. മക്കള്‍ക്ക് നല്ല സംസ്‌കാരവും ധാര്‍മികമൂല്യങ്ങളും പകര്‍ന്നുനല്‍കാത്തതിന് അമ്മമാരും ഉത്തരവാദികളാണെന്നും ഇതിന്റെ ഭാഗമായാണ് അറസ്റ്റെന്നും പോലീസ് വിശദീകരിക്കുന്നു. എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ നാല് ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നു. സ്‌കൂളിലേക്ക് പോകുമ്പോഴും തിരികെവരുമ്പോളും അശ്ലീല കമന്റടിയും ശല്യപ്പെടുത്തലും തുടര്‍ന്നതോടെ പെണ്‍കുട്ടി പിതാവിനെ വിവരമറിയിച്ചു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ ഭാരതീയ ന്യായസംഹിത(ബിഎന്‍സ്) പ്രകാരവും പോക്സോ നിയമപ്രകാരവും…
Read More » -
‘ഒരു കേസ്, ഒരു മൊഴി, ഒരു കഷ്ണം തെളിവ് വേണം’; കേരള മുഖ്യമന്ത്രിയെ എന്തുകൊണ്ട് ഇഡി തൊടുന്നില്ല എന്നതിന്റെ ഉത്തരം കൂടിയാണ് കോടതിവിധി; രാഹുല്‍, സോണിയ ഗാന്ധിക്കെതിരായ നാഷണല്‍ ഹെറാള്‍ഡ് കേസ് കോണ്‍ഗ്രസുകാരും ലീഗുകാരും ആഘോഷിക്കാത്തത് എന്തുകൊണ്ട്?
കൊച്ചി: സോണിയയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വിചാരണ കോടതി വിധിക്കെതിരേ ഇഡി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും കേസില്‍ കോടതി ചൂണ്ടിക്കാട്ടിയ നിര്‍ണായക നിരീക്ഷണങ്ങള്‍ ചര്‍ച്ചയാകുന്നു. എഫ്‌ഐആര്‍ ഇല്ലാത്ത കേസുകളില്‍ ഇഡിക്കു നടപടിയെടുക്കാന്‍ കഴിയില്ലെങ്കിലും കേരളത്തിലടക്കം ഇത്തരം കേസുകളില്‍ ഇടപെടുന്നതിനെതിരേയുള്ള മുന്നറിയിപ്പായിട്ട് ഇതിനെ വിലയിരുത്തണമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കേരള മുഖ്യമന്ത്രിയെ എന്തുകൊണ്ട് ഇഡി ചോദ്യം ചെയ്യുന്നില്ല എന്നതിന്റെ ഉത്തരംകൂടിയാണ് ഈ കേസ് എന്നും ഇവര്‍ പറയുന്നു. സുബ്രഹ്‌മണ്യം സ്വാമിയോ അണ്ടിമുക്ക് ശാഖാപ്രമുഖോ പറഞ്ഞെന്നു കരുതി ഇഡിക്ക് കേസെടുക്കാനാകില്ലെന്നും കെ.ജെ. ജേക്കബിന്റെ കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം കോണ്‍ഗ്രസുകാരും ലീഗുകാരുമല്ലാത്ത വായനക്കാര്‍ക്കുവേണ്ടി എഴുതുന്നത്: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന കൊട്ടേഷന്‍ സംഘത്തിനു മാത്രമല്ല, രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ കുരുക്കാന്‍ ഈ ഡി യെ കൊട്ടേഷന്‍ പണിയേല്‍പ്പിച്ച പരിവാര സര്‍ക്കാരിനും മുഖമടച്ചു കിട്ടിയ അടിയാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവര്‍ക്കെതിരെ കൊട്ടേഷന്‍ സംഘം സമര്‍പ്പിച്ച…
Read More » -
സിറിയയിലെ ഐസിസ് തീവ്രവാദികളുടെ കേന്ദ്രങ്ങളില്‍ കനത്ത ആക്രമണം അഴിച്ചുവിട്ട് അമേരിക്ക; ഓപ്പറേഷന്‍ ഹോക്ക് ഐയിലൂടെ തകര്‍ത്തത് 70 കേന്ദ്രങ്ങള്‍; ‘ഇന്നു ശത്രുക്കളെ വേട്ടയാടിക്കൊന്നു, ഇനിയും തുടരുമെന്ന്’ അമേരിക്ക; ജോര്‍ദാന്‍ യുദ്ധ വിമാനങ്ങളും പോര്‍മുന്നണിയില്‍
ദമാസ്‌കസ്: അമേരിക്കന്‍ സൈനികരെ ആക്രമിച്ചതിനുള്ള തിരിച്ചടിയായി യുഎസ് സൈന്യം സിറിയയിലെ ഡസന്‍കണക്കിന് ഇസ്ലാമിക് സ്‌റ്റേറ്റ് കേന്ദ്രങ്ങളിലേക്കു വന്‍തോതില്‍ ആക്രമണം അഴിച്ചുവിട്ടു. സിറിയന്‍ സുരക്ഷാ സേനയുടെ സഹായത്തോടെ ഐസിസ് തീവ്രവാദികള്‍ എന്നു സംശയിക്കുന്നവര്‍ക്കെതിരേ വ്യോമാക്രമണങ്ങളും ഗ്രൗണ്ട് ഓപ്പറേഷനുകളും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് അതിമാരകമായ തോതില്‍ ആക്രമണം നടത്തിയതെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഐസിസ് ആക്രമണത്തില്‍ അമേരിക്കന്‍ സൈനികന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ശക്തമായ തിരിച്ചടി നല്‍കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നു. ഐസിസ് തീവ്രവാദികളെയും അടിസ്ഥാന സൗകര്യങ്ങളെയും ആയുധപ്പുരകളെയും ലക്ഷ്യമിട്ട് ‘ഓപ്പറേഷന്‍ ഹോക്ക് ഐ സ്‌ട്രൈക്ക്’ വന്‍ വിജയമായിരുന്നെന്നു പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ഇയൊരു യുദ്ധത്തിന്റെ തുടക്കമല്ല. പ്രതികാരത്തിന്റെ പ്രഖ്യാപനമാണ്. ‘ഇന്നു ശത്രുക്കളെ വേട്ടയാടിക്കൊന്നു. ഇനിയും തുടരു’മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഗൗരവമേറിയ പ്രതികരണം’ എന്നായിരുന്നു ട്രംപ് ആക്രമണത്തെക്കുറിച്ചു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കഴിഞ്ഞ ഡിസംബര്‍ 13ന് ആയിരുന്നു അമേരിക്കന്‍ സൈനികര്‍ക്കുനേരേ ഐസിസ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.…
Read More » -
വിടാന്‍ ഭാവമില്ല; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വിചാരണ കോടതി വിധിക്കെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീലുമായി ഇഡി; 720 കോടിയുടെ ക്രമക്കേടില്‍ നടപടി അനിവാര്യം; ‘ഉത്തരവ് നിയമ നിര്‍മാണത്തിനു തുല്യം, പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന എഫ്‌ഐആര്‍ എന്ന രീതിയിലേക്ക് വളച്ചൊടിച്ചു’
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും സോണിയയെയും പ്രതിയാക്കിയ കള്ളപ്പണ ഇടപാടു പരാതി തള്ളിയ വിചാരണക്കോടതി വിധിക്കെതിരേ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണക്കോടതി ഉത്തരവു പിഴവുകള്‍ നിറഞ്ഞതെന്നു ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നു വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് കള്ളപ്പണ നിരോധന നിയമപ്രകാരം നിലനില്‍ക്കുന്നില്ലെന്നാണു റൗസ് അവന്യൂ കോടതിയിലെ സ്‌പെഷല്‍ ജഡ്ജി വിശാല്‍ ഗോഗ്‌നെ വിധിച്ചത്. ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി മജിസ്‌ട്രേറ്റിനു മുമ്പില്‍ സമര്‍പ്പിച്ച് സ്വകാര്യ അന്യായത്തിലാണ് കേസ്. എഫ്‌ഐആര്‍ അടിസ്ഥാനമാക്കിയല്ല ഇതെന്നും പരാതിയുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ നിയപ്രകാരം നിലനില്‍ക്കില്ലെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയത്. പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അതില്‍ കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള ഇടപാടു നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ കഴിയൂ. ഡല്‍ഹി പൊലീസിന്റെ ഇക്കണോമിക് ഓഫന്‍സസ് വിംഗ് (ഇ.ഒ.ഡബ്ല്യു) ഇപ്പോള്‍ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഇ.ഡിയുടെ ആരോപണങ്ങളുടെ മെറിറ്റ് ഇപ്പോള്‍ തീരുമാനിക്കുന്നത് അനുചിതമായിരിക്കുമെന്നും ജഡ്ജി…
Read More » -
കല്ലാമൂല സഖാക്കള്‍; സിനിമാപേരല്ല സിപിഎമ്മിന്റെ രോദനസംഘടനയാണ്; കുലംകുത്തികളെ പുറത്താക്കാന്‍ ആഹ്വാനവുമായി സിപിഎമ്മിലെ ഒരു വിഭാഗം; കടക്കൂപുറത്തെന്ന് അണികളും പറയുന്നു
മലപ്പുറം: കല്ലാമൂല സഖാക്കള്‍ എന്നു കേട്ടാല്‍ പെട്ടന്ന് ഏതെങ്കിലും സിനിമാപേരാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത് സിപിഎമ്മിന്റെ ഒരു കൂട്ടായ്മയാണ് എന്ന് വേണമെങ്കില്‍ പറയാം. വോട്ടുചോര്‍ന്നതിലുള്ള വേദനയില്‍ നിന്നുടലെടുത്ത രോദനസംഘടനയെന്നും വേണമെങ്കില്‍ എതിരാളികള്‍ക്ക് കളിയാക്കിപ്പറയാം. കാളികാവില ചേക്കാട് ഗ്രാമപഞ്ചായത്തിലെ കല്ലാമൂല വാര്‍ഡാണ് ഇപ്പോള്‍ കേരളം ശ്രദ്ധിക്കുന്ന കല്ലാമൂല സഖാക്കള്‍ എന്ന ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. സിപിഎം സ്ഥാനാര്‍ത്ഥിക്ക് 54 വോട്ട് മാത്രം ലഭിച്ച വാര്‍ഡിലാണ് സിപിഎമ്മിലെ ഒരു വിഭാഗം തോല്‍വി സഹിക്കവയ്യാതെ ഫ്‌ളെക്‌സ് ബോര്‍ഡ് വെച്ചത്. കാളികാവിലെ ചോക്കാട് ഗ്രാമപഞ്ചായത്തിലെ കല്ലാമൂല വാര്‍ഡിലാണ് കല്ലാമൂല സഖാക്കള്‍ എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ചത്. ചെഞ്ചോരക്കൊടിയെ ഒറ്റുകൊടുത്ത വര്‍ഗ്ഗ വഞ്ചകരായ കുലംകുത്തികളെ കടക്ക് പുറത്ത് എന്നാണ് ബോര്‍ഡിലുള്ളത്. കല്ലാമൂല വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആലിക്ക് 54 വോട്ട് മാത്രം ലഭിച്ചത്. അതേ സമയം ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വാര്‍ഡില്‍ നിന്ന് 321 വോട്ടും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിക്ക് 325 വോട്ടുകളും ലഭിച്ചിരുന്നു. കല്ലാമൂല…
Read More » -
സ്വിമ്മിംഗ് പൂളില്‍ യുവതികള്‍ക്കൊപ്പം കുളിച്ചുല്ലസിച്ച് മ്മടെ ക്ലിന്റണ്‍; ഹോട്ട് ടബ്ബില്‍ കിടക്കുന്നതും ക്ലിന്റണ്‍ തന്നെ; സ്ത്രീകളുടെ മുഖം മറച്ച ചിത്രങ്ങള്‍ പുറത്തുവിട്ട് യുഎസ് നീതിന്യായ വകുപ്പ്; ലോകം കാണുന്നത് കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട ഫയലിലെ ചിത്രങ്ങള്‍; അമേരിക്കയില്‍ ഹോട്ട് ചര്‍ച്ച
വാഷിങ്ടണ്‍: യുവതികള്‍ക്കൊപ്പം നീന്തല്‍ക്കുളത്തില്‍ മുങ്ങിനീരാടുന്ന സാക്ഷാല്‍ ബില്‍ ക്ലിന്റണ്‍, അതു തന്നെ അമേരിക്കയുടെ മുന്‍ പ്രസിഡന്റ്. ഹോട്ട് ടബ്ബില്‍ മറ്റൊരു സ്ത്രീക്കൊപ്പം ചാരിക്കിടക്കുന്നതും ക്ലിന്റണ്‍ തന്നെ. അമേരിക്കയും ലോകവും കണ്ടുകൊണ്ടിരിക്കുന്നത് കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട ഫയലിലെ രഹസ്യസ്വഭാവമുളള ചിത്രങ്ങള്‍. ക്ലിന്റണൊപ്പം നീന്തല്‍ക്കുളത്തിലും ഹോട്ട് ടബ്ബിലുമൊക്കെയുള്ള സ്ത്രീകളില്‍ ചിലരുടെ മുഖം മാസ്‌ക് ചെയ്ത് മറച്ചിട്ടുണ്ട്. കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട ഫയലിലെ രേഖകള്‍ യുഎസ് നീതിന്യായ വകുപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. ഏകദേശം 300,000 പേജുള്ള രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. പുതുതായി പുറത്തിറങ്ങിയ ഫയലുകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെക്കുറിച്ചും പരാമര്‍ശങ്ങളുണ്ട്. എന്നാല്‍ ട്രംപിനെക്കുറിച്ച് അധികം പരാമര്‍ശങ്ങളില്ല. മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, സംഗീതജ്ഞരായ ഡയാന റോസ്, മിക്ക് ജാഗര്‍, മൈക്കല്‍ ജാക്‌സണ്‍ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരാണ് ജെഫ്രി എപ്‌സ്റ്റൈന്‍ എന്നറിയാത്തവര്‍ക്കായി…… പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റവാളിയാണ്…
Read More »
