politics
-
ഇസ്രയേല്‍- ഹമാസ് യുദ്ധം: ട്രംപിന്റെ 21 ഇന കരാറിനെ അനുകൂലിച്ച് അറബ് രാജ്യങ്ങള്‍; ഹമാസിനെ പുറത്താക്കുന്നതില്‍ ഒറ്റക്കെട്ട്; ഇറാന് പരോക്ഷ തിരിച്ചടി; വെസ്റ്റ്ബാങ്ക് പിടിക്കാനുള്ള നീക്കം ഇസ്രയേല്‍ ഉപേക്ഷിക്കണമെന്നും യുഎഇ; നെതന്യാഹുവും സമ്മര്‍ദത്തില്‍
അബുദാബി: ഹമാസിനെ അധികാരത്തില്‍നിന്നു നീക്കാനും സ്വതന്ത്ര ഭരണകൂടം സ്ഥാപിക്കാനും ലക്ഷ്യമിട്ടു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൊണ്ടുവന്ന വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ട് യുഎഇ. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള എല്ലാ നീക്കവും ഉപേക്ഷിക്കണമെന്നും ട്രംപുമായുള്ള നെതന്യാഹുവിന്റെ കൂടിക്കാഴ്ചയ്ക്കുമുമ്പ് യുഎഇ ഭരണകൂടം ആവശ്യപ്പെട്ടെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഹമാസിനെ പിന്തുണയ്ക്കുന്ന ഇറാനും ഖത്തറിനും ഒരുപോലെ തലവേദനയാകുന്ന നിലപാടാണു യുഎഇ സ്വീകരിക്കുന്നത്. എന്നാല്‍, വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നത് യുഎഇ, സൗദി, ഇന്തോനേഷ്യ എന്നിവയുള്‍പ്പെടുന്ന അബ്രഹാം കരാറിന്റെ പേരില്‍ ഇസ്രയേലുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങള്‍ നിലപാടു മാറ്റാന്‍ ഇടയാക്കുമെന്നും നെതന്യാഹുവിനു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണം പിടിക്കണമെന്നു ഇസ്രയേലിലെ വലതുപക്ഷ പാര്‍ട്ടികളില്‍നിന്ന് നെതന്യാഹുവിനു കടുത്ത സമ്മര്‍ദം നിലനില്‍ക്കെയാണ് യുഎഇയുടെ നിലപാട്. ഭാവിയില്‍ പലസ്തീന്‍ രാഷ്ട്രം നിലവില്‍വരുന്നതു തടയാന്‍ ഇതാവശ്യമാണെന്നാണു പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നത്. ട്രംപുമായുള്ള മീറ്റിംഗിനുശേഷം ട്രംപിന്റെ പദ്ധതി സംബന്ധിച്ച നിലപാടു വ്യക്തമാക്കുമെന്നു മുതിര്‍ന്ന ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, ട്രംപിന്റെ പദ്ധതിയുമായി ഗൗരവമായി…
Read More » -
ഗണേശ്കുമാറിന്റെ ഉന്നം എന്‍എസ്എസിന്റെ അടുത്ത ജനറല്‍ സെക്രട്ടറി പദം ; അതിനാണ് സുകുമാരന്‍നായരുടെ മൂട് താങ്ങുന്നതെന്ന് പത്തനംതിട്ട മയിലാടുപ്പാറയിലെ എന്‍എസ്എസ് കരയോഗം
പത്തനംതിട്ട: എന്‍എസ്എസിന്റെ അടുത്ത ജനറല്‍ സെക്രട്ടറി ആകാനാണ് മന്ത്രി ഗണേശ് കുമാറിന്റെ നീക്കമെന്നും അതിനാണ് അദ്ദേഹം സുകുമാരന്‍ നായരുടെ മൂടു താങ്ങുന്നതെന്നും ആക്ഷേപിച്ച് എന്‍എസ്എസ് കരയോഗം. മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്നത് പത്തനംതിട്ട മയിലാടുപ്പാറയിലെ എന്‍എസ്എസ് കരയോഗമാണ്. കരയോഗം വൈസ് പ്രസിഡന്റ് ഹരീഷാണ് വിമര്‍ശനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ പിന്തുണച്ചു മന്ത്രി കെ ബി ഗണേഷ് കുമാര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് വിമര്‍ശനം. സുകുമാരന്‍ നായര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരസ്യ പ്രതികരണത്തിന് പുറമേ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെയും മന്ത്രിക്കെതിരെയും പ്രദേശത്ത് ഫ്‌ലക്‌സുകളും ഉയര്‍ന്നിട്ടുണ്ട്. തിരുവല്ല കായ്ക്കലിലും സുകുമാരന്‍ നായര്‍ക്കെതിരെ ഇന്നും ഫ്‌ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അയ്യപ്പഭക്തരെയും സമുദായത്തെയും ഒന്നടങ്കം അധിക്ഷേപിച്ച സുകുമാരന്‍ നായര്‍ രാജിവെക്കണമെന്നാണ് ആവശ്യം. സേവ് നായര്‍ സൊസൈറ്റിയുടെ പേരിലായിരുന്നു പ്രതിഷേധ ഫ്‌ലക്‌സുകള്‍. ആഗോള അയ്യപ്പ സംഗമത്തിന്…
Read More » -
സര്‍ക്കാരിനോട് ശരിദൂരമുണ്ട്, അയ്യപ്പ സംഗമത്തില്‍ മാത്രം; ‘പ്രതിഷേധിക്കുന്നവര്‍ എന്‍എസ്എസുമായി ബന്ധമില്ലാത്തവരും ജോലി കിട്ടാത്തവരും; നിലപാടില്‍ വ്യക്തത വരുത്തി സുകുമാരന്‍ നായര്‍
ചങ്ങനാശേരി: സര്‍ക്കാറിനോടുള്ള ശരിദൂര നിലപാടില്‍ വ്യക്ത വരുത്തി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സര്‍ക്കാറിനോട് ശരിദൂരമുണ്ടെന്നും അത് അയ്യപ്പ സംഗമത്തില്‍ മാത്രമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മറ്റുകാര്യങ്ങളില്‍ സമദൂരം തന്നെയാണ് നിലപാടെന്നും പ്രതിഷേധിക്കുന്നവര്‍ എന്‍.എസ്.എസുമായി ബന്ധമില്ലാത്തവരാണെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. അയ്യപ്പസംഗമത്തെക്കുറിച്ച് ആരുമായും ചര്‍ച്ച ചെയ്തിട്ടില്ല. പ്രതിഷേധിക്കുന്നവര്‍ എന്‍.എസ്.എസുമായി ബന്ധമില്ലാത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.എസ്എസിനോട് വിരോധമുള്ള ആളുകളാണ് പ്രതിഷേധിക്കുന്നത്. ജോലിയും മറ്റും കിട്ടാത്തവരാണ്. ഇതിന് പിന്നില്‍ കൂട്ടായ്മയൊന്നുമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അതേസമയം, സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍ക്കെതിരെ ബാനര്‍ പ്രതിഷേധം തുടരുകയാണ്. മൈലാടുംപാറയിലും സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍ പ്രത്യക്ഷപ്പെട്ടു. സുകുമാരന്‍ നായര്‍ക്കൊപ്പം മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരെയും ബാനറില്‍ വിമര്‍ശനമുണ്ട്. സുകുമാരന്‍ നായര്‍ നായര്‍ സമുദായത്തേയും അയ്യപ്പഭക്തരേയും അപമാനിച്ചുവെന്നും രാജിവെച്ച് ഒഴിഞ്ഞുപോകണമെന്നുമാണ് ബാനറിലെ ആവശ്യം. ഗണേഷ്‌കുമാര്‍ നായന്മാരുടെ മെക്കിട്ട് കേറാന്‍ വരേണ്ടെന്നും ബാനറിലുണ്ട്. 5337 ാം ചടട കരയോഗത്തിന്റെ പേരിലാണ് ബാനര്‍. ബാനര്‍ സ്ഥാപിക്കുന്നവരെ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍…
Read More » -
മൈക്രോസോഫ്റ്റ് പിന്‍മാറിയാലും ‘പ്രോജക്ട് നിംബസ്’ നിലയ്ക്കില്ല; ഇസ്രയേല്‍ മൈക്രോസോഫ്റ്റ് ‘അസൂര്‍’ ചാരപ്പണിക്ക് ഉപയോഗിച്ചത് ഇങ്ങനെ; എഐ ഉപയോഗിച്ച് ഫോണ്‍കോളുകള്‍ ടെക്‌സ്റ്റ് ആക്കി മാറ്റി; എപ്പോള്‍ വേണമെങ്കിലും തെരയാവുന്ന വിധത്തില്‍ സൂക്ഷിച്ചു; ‘യൂണിറ്റ് 8200’ നിരീക്ഷണം തുടരും
ന്യൂയോര്‍ക്ക്: ഗാസയിലും വെസ്റ്റ് ബാങ്കിലും വ്യക്തികളെ നിരീക്ഷിക്കാനും ഫോണ്‍കോള്‍ അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്താനും മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സര്‍വീസ് ആയ അസൂര്‍ ഉപയോഗിച്ചെന്നു കണ്ടെത്തിയതിനു പിന്നാലെ ഇസ്രയേല്‍ സൈന്യത്തിനുള്ള സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിക്കു സമാനമായ ‘യൂണിറ്റ് 8200’ ആണ് എഐ സംവിധാനത്തിന്റെ സഹായത്താല്‍ ഫോണ്‍കോളുകള്‍ ചോര്‍ത്തിയത്. ഫോണ്‍കോളുകള്‍ റെക്കോഡ് ചെയ്യാനും നിരീക്ഷിക്കാനും മറ്റും ഉപയോഗിക്കുന്നെന്ന റിപ്പോര്‍ട്ട് ഗാര്‍ഡിയന്‍, 927 മാഗസിന്‍, ഇസ്രയേലിലെ ലോക്കല്‍ കോള്‍ എന്ന മാസിക എന്നിവര്‍ ചേര്‍ന്നായിരുന്നു അന്വേഷണം. ലേഖനം പുറത്തുവന്നതിനു പിന്നാലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് പറഞ്ഞു. വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും പലസ്തീനികളുടെ മൊബൈല്‍ ഫോണ്‍ കോള്‍ റെക്കോര്‍ഡിംഗുകള്‍ വലിയ അളവില്‍ സംഭരിക്കാന്‍ ഇസ്രായേലി സൈനിക നിരീക്ഷണ ഏജന്‍സി മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സര്‍വീസായ ‘അസൂര്‍’ ഉപയോഗിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. പലസ്തീനികളുടെ ഫോണ്‍കോളുകള്‍ വ്യാപകമായി അപ്‌ലോഡ് ചെയ്യാനും നിരീക്ഷിക്കാനുമാണ് എഐ സംവിധാനത്തിന്റെ സഹായത്തോടെ അസൂര്‍ ഉപയോഗിച്ചത്. ഠ പങ്കാളിത്തം ഇങ്ങനെ 2021ല്‍…
Read More » -
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവും ആശങ്കകളും!! പ്രതിപക്ഷം പരിഷ്കരണത്തെ എതിർക്കുന്നത് ഇക്കാരണങ്ങൾ കൊണ്ട്…
തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യവ്യാപകമായി നടപ്പിലാക്കാൻ പോകുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ അഥവാ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം എന്താണ്? എന്തുകൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾ തീവ്ര വോട്ടർ പട്ടിക പരിഷ്കരത്തെ എതിർക്കുന്നത്? തീവ്ര വോട്ടർ പട്ടിക പരിഷ്കരണം രാജ്യത്തിന് അനിവാര്യമായ കാര്യമാണോ? ഈ വിഷയം നമുക്ക് വിശദമായി പരിശോധിക്കാം. 1950 ലെ ജനപ്രാതിനിധി നിയമമാണ് ഇലക്ട്രോൺ റോൾഅഥവാ വോട്ടർ പട്ടിക തയ്യാറാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുള്ളത്. വോട്ടർ പട്ടിക തയ്യാറാക്കുന്നത് പോലെ തന്നെ കാലാകാലങ്ങളിൽ വോട്ടർപട്ടികയിൽ ആവശ്യമായ പരിഷ്കരണങ്ങൾ വരുത്താനും നിയമം തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നൽകുന്നു. വോട്ടർ പട്ടിക പരിഷ്കരണങ്ങൾ പ്രധാനമായും രണ്ടു തരത്തിലാണുള്ളത്. ഒന്ന് പ്രത്യേക സംഗ്രഹ പരിഷ്കരണം അഥവാ എസ്എസ്ആർ, രണ്ടാമത്തേത് നാം ഇപ്പോൾ ചർച്ച ചെയ്യുന്ന എസ് ഐ ആർ എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ. ഇതിൽ സാധാരണയായി നടക്കാറുള്ളത് എസ് എസ് ആർ ആണ്. ഓരോ തവണയും വോട്ടർ പട്ടിക പരിശോധിച്ചു ആവശ്യമായ…
Read More » -
മോദി മൗനം വെടിയണം!! ഇസ്രയേൽ പ്രധാനമന്ത്രിയും നരേന്ദ്രമോദിയും മൂല്യം നൽകുന്നത് വ്യക്തിപരമായ താത്പര്യങ്ങൾക്ക്, വ്യക്തിഗതമായ ഈ നയതന്ത്ര ശൈലി ഇന്ത്യയ്ക്കു ഗുണകരമാവില്ല- സോണിയ ഗാന്ധി
ഇസ്രയേൽ- പാലസ്തീൻ സംഘർഷത്തിൽ കേന്ദ്രസർക്കാർ കൈക്കൊണ്ടുപോരുന്ന മൗനത്തെ വിമർശിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. ഇസ്രയേൽ പാലസ്തീൻ വിഷയത്തിൽ ഉൾപ്പെടെ ഇന്ത്യ മനുഷ്യാവകാശ വിഷയങ്ങളിൽ മുൻകാലങ്ങളിൽ സ്വീകരിച്ചു പോന്നിരുന്ന നിലപാടുകളെ ഓർത്തെടുത്തുകൊണ്ടാണ് നിലവിലെ മോദി സർക്കാരിന്റെ സമീപനത്തെ സോണിയ ഗാന്ധി വിമർശിക്കുന്നത്. ഇന്ത്യയുടെ നിശബ്ദത പാലസ്തീനോടുള്ള നിസ്സംഗത എന്ന തലക്കെട്ടിൽ ഹിന്ദു പത്രത്തിലാണ് സോണിയ ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയത്. ആധുനിക സമൂഹത്തിൽ മൗനം എന്നത് നിഷ്പക്ഷതയല്ല, അത് കുറ്റകൃത്യത്തിൽ പങ്കുചേരലാണ് എന്ന വ്യക്തമായ രാഷ്ട്രീയ അഭിപ്രായം സോണിയ ഗാന്ധി ലേഖനത്തിൽ പങ്കുവെക്കുന്നുണ്ട്. മനുഷ്യാവകാശ വിഷയങ്ങളിലെ ഇന്ത്യയുടെ ചരിത്രപരമായ തീരുമാനങ്ങളും നിലപാടുകളും എണ്ണി പറഞ്ഞുകൊണ്ടാണ് സോണിയ ഗാന്ധി തന്റെ ലേഖനം ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെയും അൾജീരിയയുടെയും ബംഗ്ലാദേശിന്റെയുമെല്ലാം സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിൽ ഇന്ത്യ കൈകൊണ്ട സുശക്തമായ നിലപാടുകളെ സോണിയ ഗാന്ധി ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. പാലസ്തീൻ വിഷയത്തിൽ തന്നെ ഇന്ത്യ കൈകൊണ്ട നിർണായകമായ നിലപാടുകളും സോണിയ ഗാന്ധി വ്യക്തമാക്കുന്നുണ്ട്. 1998 നവംബർ…
Read More » -
വോട്ട് ചോരി വിവാദത്തില്‍ കിടുങ്ങി; ബിഹാര്‍ പിടിക്കാന്‍ 45 അംഗ സ്‌പെഷല്‍ ടീമിനെ ഇറക്കി ബിജെപി; മിഷന്‍ ബിഹാര്‍ വിക്ടറി എന്ന പേരില്‍ മണ്ഡലങ്ങളുടെ ചുമതല; കേരളത്തില്‍നിന്ന് ആരുമില്ല
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരി വിവാദം കത്തിപ്പടര്‍ന്നതിനു പിന്നാലെ ബിഹാറില്‍ കൂടുതല്‍ നേതാക്കളെ ഇറക്കി കളം പിടിക്കാന്‍ ബിജെപി. പാര്‍ട്ടി ലക്ഷ്യമിടുന്ന എല്ലാ സീറ്റുകളിലും മികച്ച വിജയം ലക്ഷ്യമിട്ട് 45 അംഗ സ്‌പെഷല്‍ ടീമിനെയും ഇറക്കി. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കള്‍ മാത്രം ഉള്‍പ്പെടുന്ന ടീമിനെയാണ് രംഗത്തിറക്കിയത്. ഓരോ നേതാവിനും ഓരോ പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതലയാണു നല്‍കുക. ഇതിനുശേഷം ഓരോ നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു കൂടുതല്‍ നേതാക്കളും എത്തും. ശരാശരി ആറ് നിയമസഭാ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുക രാജ്യത്തെ മുതിര്‍ന്ന നേതാക്കളായിരിക്കും. അടിത്തട്ടില്‍നിന്നുള്ള പ്രവര്‍ത്തകര്‍ മുതല്‍ മേല്‍ത്തട്ടുവരെയുള്ളവര്‍ക്കിടയില്‍ ബന്ധം ഊഷ്മളമാക്കുന്നതിനാണു ലക്ഷ്യം. പാറ്റ്‌നയില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന ഹൈലെവല്‍ മീറ്റിംഗിലാണ് തീരുമാനം. ബിഹാര്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാന്‍, മറ്റു മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു. ഇവര്‍ക്കെല്ലാം ഓരോ ചുമതലയും സംസ്ഥാനത്തിന്റെ ഓരോ ഭാഗത്തിന്റെയും ചുമതലകളും കൈമാറി. ‘മിഷന്‍ ബിഹാര്‍ വിക്ടറി’ എന്നു പേരിട്ടാണു പദ്ധതി നടപ്പാക്കുക. ബിജെപി സംസ്ഥാന…
Read More » -
വിയോജിപ്പിനിടെ മുഖ്യമന്ത്രി രാജ്ഭവനില്‍; ഭാരതാംബ ചിത്രം ഒഴിവാക്കി
ഗവര്‍ണറുമായുള്ള വിയോജിപ്പിനിടെ രാജ്ഭവനില്‍ മാസിക ഉദ്ഘാടനത്തിനെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്ഭവന്റെ ത്രൈമാസിക ശശി തരൂരിന് നല്‍കി പ്രകാശനം ചെയ്തു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ രാജ്ഭവന്‍ ഭാരതാംബ ചിത്രം ഒഴിവാക്കി. എന്നാല്‍ ചടങ്ങില്‍ മാസികയിലെ ഉള്ളടക്കത്തില്‍ മുഖ്യമന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചു. പ്രകാശനം ചെയ്ത മാസികയിലെ ഉള്ളടക്കത്തില്‍ വിയോജിപ്പുണ്ടെന്ന് മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 200 വ്യാഖ്യാനിച്ച ലേഖനത്തോടാണ് വിമര്‍ശനം. എന്നാല്‍ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് ഗവര്‍ണര്‍ മറുപടി പറഞ്ഞില്ല. മാസികയ്ക്ക് ഏറെ പ്രസക്തിയെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. സര്‍ക്കാരില്‍ നിന്ന വ്യത്യസ്ത വീക്ഷണങ്ങള്‍ വന്നേക്കാം. ആ അഭിപ്രായങ്ങള്‍ സര്‍ക്കാരിന്റേതെന്ന് കരുതേണ്ട. വിരുദ്ധാഭിപ്രായങ്ങള്‍ സര്‍ക്കാരിനെ അലോസരപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More » -
‘മാതാ അമൃതാനന്ദമയി ആദരിക്കപ്പെടേണ്ട വ്യക്തിത്വം’; മന്ത്രി സജി ചെറിയാനെ സിപിഎം തള്ളിപ്പറയില്ല; ‘അമൃതാനന്ദമയിയെ ആരാധിക്കണമെന്നോ പൂജിക്കണമെന്നോ പറഞ്ഞിട്ടില്ല; ആശ്ലേഷിച്ചതില്‍ തെറ്റില്ല’
തിരുവനന്തപുരം: സജി ചെറിയാൻ മാതാഅമൃതാനന്ദമയിയെ ആശ്ലേഷിച്ചതിൽ തെറ്റില്ലെന്ന് സിപിഎം. ആശ്ലേഷത്തിന്റെ പേരിൽ സജി ചെറിയാനെ പാർട്ടി തള്ളിപ്പറയില്ല. അമൃതാനന്ദമയി ആദരിക്കപ്പെടേണ്ട വ്യക്തിത്വം എന്നുമാണ് സിപിഎം നിലപാട്. ആരോഗ്യ വിദ്യാഭ്യാസരംഗത്ത് അമൃതാനന്ദമയി മഠത്തിന്റെ പ്രവർത്തനങ്ങൾ ആദരവ് അർഹിക്കുന്നത്. അമൃതാനന്ദമയിയെ ആരാധിക്കണമെന്ന് പൂജിക്കണമെന്നോ പറഞ്ഞിട്ടില്ലെന്നും സിപിഎം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയിൽ സംസാരിച്ചിട്ടുള്ള വ്യക്തിത്വമാണ് മാതാ അമൃതാനന്ദമയി. അമൃതാനന്ദമയിയെ ആരാധിക്കണമെന്ന് പൂജിക്കണമെന്നോ പറഞ്ഞിട്ടില്ല. സജി ചെറിയാൻ തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി. മാതാ അമൃതാനന്ദമയിയെ ചുംബിച്ചതില്‍ സംസ്കാരിക മന്ത്രി സജി ചെറിയാന്‍ വിശദീകരിച്ചിരുന്നു. മാതാ അമൃതാനന്ദമയിയെ അമ്മയുടെ സ്ഥാനത്ത് കണ്ടാണ് ചുംബിച്ചതെന്നും അതിന് ഇവിടെ ആര്‍ക്കാണ് പ്രശ്നമെന്നും സജി ചെറിയാന്‍ പറഞ്ഞു. അവര്‍ ദൈവമാണോ അല്ലയോ എന്നത് തന്റെ പ്രശ്നമല്ല. ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ് അവരുടേത്. അതാണ് സര്‍ക്കാര്‍ ചെയ്തെന്നും സജി ചെറിയാന്‍ വിശദീകരിച്ചിരുന്നു. ”ലോകം ആദരിക്കുന്ന അമ്മയാണ്. 25 വർഷം മുൻപ് അമൃതാന്ദമയി യുണൈറ്റഡ് നേഷൻസിൽ പോയി മലയാളത്തിൽ പ്രസംഗിച്ചു. വളരെ പിന്നാക്ക അവസ്ഥയിൽ…
Read More » -
ദുര്‍ഗാ പൂജയ്ക്കിടെ ഇസ്ലാമിക ഗാനം ആലപിച്ച് തൃണമൂല്‍ നേതാവ്; കൈയടിച്ച് മമത; വിമര്‍ശനവുമായി ബിജെപി
കൊല്‍ക്കത്ത: ബംഗാളില്‍ ദുര്‍ഗാപൂജയ്ക്കിടെ ഇസ്‌ലാമിക ഗാനം ആലപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി പാട്ടിന് കയ്യടിക്കുകയും ചെയ്തു. രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. രംഗത്തെത്തി. ഹൃദയത്തില്‍ കാഅബ, കണ്‍കളില്‍ മദീന എന്നാണ് ഈ വരികളുടെ അര്‍ഥം. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ ഗാനം ആലപിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മദന്‍ മിത്ര. കഴിഞ്ഞ ബുധനാഴ്ച ഭൊവാനിപുരില്‍ ദുര്‍ഗ പൂജ പന്തല്‍ ഉദ്ഘാടനത്തിനിടെയാണ് സംഭവം. പാടിത്തീരുന്നതുവരെ മുഖ്യമന്ത്രി മമത ബാനര്‍ജി കയ്യടിക്കുന്നതും കാണാം. ബംഗാളില്‍ സനാതന ധര്‍മത്തെയും വിശ്വാസത്തെയും ഇല്ലാതാക്കുന്നത് ഇങ്ങനെയാണെന്ന് ബി.ജെ.പി. വക്താവ് അമിത് മാള്‍വ്യ ആരോപിച്ചു. ഹിന്ദുത്വത്തിലെ ശക്തിക്കെതിരെ പോരാടണമെന്ന് മുന്‍പ് രാഹുല്‍ ഗാന്ധി പറഞ്ഞു. നവരാത്രി സമയത്ത് അതിന് തുടക്കമിട്ടു എന്നുവേണം കരുതാനെന്ന് സുധാംശു ത്രിവേദിയും വിമര്‍ശിച്ചു. പ്രീണന രാഷ്ട്രീയത്തിന്‍റെ എല്ലാ പരിധികളും കടന്നുവെന്നും ഇന്ത്യ സഖ്യം മറുപടി പറയണമെന്നും ബി.ജെ.പി. നേതാക്കള്‍ ആവശ്യപ്പെടുന്നു.
Read More »