politics
-
പുക മറ കാണിച്ച് ഇലക്ഷന് ജയിക്കാന്‍ സിപിഐഎമ്മും ബി ജെ പി യും കരുതണ്ട ; ലൈംഗീക ആരോപ ണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ നടപടി എടുക്കേണ്ടത് സര്‍ക്കാരെന്ന് കെ മുരളീധരന്
തിരുവനന്തപുരം: പുക മറ കാണിച്ച് ഇലക്ഷന് ജയിക്കാന്‍ സിപിഐഎമ്മും ബി ജെ പി യും കരുതണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ സര്‍ക്കാര്‍ നടപടിയെടുത്തെങ്കില്‍ പാര്‍ട്ടി ഇപ്പോഴത്തെ അച്ചടക്ക നടപടി കടുപ്പിക്കുമെന്ന് കെ മുരളീധരന്. ലൈംഗീക ആരോപ ണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ നടപടി എടുക്കേണ്ടത് സര്‍ക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. രാഹുല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ ഇല്ല. അറസ്റ്റ് ചെയ്യുന്നതില്‍ തടസം ഇല്ല. അത് പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാകും. രാഹുല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലാത്ത ആള്. കൂടുതല്‍ നടപടിയിലേക്ക് പോകണമെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കണം. അടുത്ത നടപടി രാഹുലിനെ പുറത്താക്കലാണ്. അതിന് സര്‍ക്കാര്‍ തെളിവുസഹിതം പുറത്ത് വരണം. രാഹുല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തിട്ടില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിന് പാര്‍ട്ടി മറുപടി പറയേണ്ടത് ഇല്ല ആക്ഷന്‍ വന്നാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇത് ഇലക്ഷന് വേണ്ടിയുള്ള അഭ്യാസങ്ങള്‍ ആകരുത്. കുറ്റം ചെയ്താല്‍ ശിക്ഷ അനുഭവിക്കണം. ഏത് ആക്ഷന്‍ എടുത്താലും…
Read More » -
ആന്തൂരിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് തുടക്കത്തിലേ തന്നെ തിരിച്ചടി ; മൂന്ന് സ്ഥാനാര്‍ത്ഥികള്‍ കൂടി തെരഞ്ഞെടുപ്പില്‍ നിന്നുംപുറത്തായി ; കണ്ണൂരില്‍ എതിരില്ലാതെ എല്‍ഡിഎഫിന്റെ ജയം 14 ഇടത്ത്
തെരഞ്ഞെടുപ്പില്‍ രണ്ടു സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളുകയും ഒരാള്‍ പിന്‍വലിക്കുകയും ചെയ്തതോടെ കണ്ണൂരില്‍ വോട്ടെടുപ്പ് പോലും നടക്കാതെ തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ എണ്ണം 14 ആയി. ആന്തൂരിലാണ് എല്‍ഡിഎഫിന് വിജയം കിട്ടിയത്. ഇതോടെ ആന്തൂരില്‍ അഞ്ച് വാര്‍ഡുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ ജയം സ്വന്തമാക്കി. തളിയില്‍, കോടല്ലൂര്‍ വാര്‍ഡുകളിലെ യുഡിഎഫ്് പത്രികയാണ് തള്ളിയത്. അഞ്ചാംപീടി കയില് യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചത്. കോള്‍മൊട്ട, തളിവയല്‍, അഞ്ചാം പീടിക വാര്‍ഡുകളില്‍ യുഡിഎഫ് പത്രിക അംഗീകരിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ലിവ്യ പത്രിക പിന്‍വലിച്ചു. നേരത്തെ തന്നെ മൊറാഴ, പൊടിക്കുണ്ട് വാര്‍ഡുകളില്‍ സിഐഎമ്മിന് എതിരിഅല്ലായിരുന്നു. കോടല്ലൂര്‍ വാര്‍ഡ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഇ രജിത. തളിയില്‍ കെ വി പ്രേമരാജന്‍ എന്നിവരാണ് എതിരില്ലാത്തവര്‍. കണ്ണപുരം പഞ്ചായത്തിലെ ഒന്ന്, എട്ട് വാര്‍ഡുകളിലെ യുഡിഎഫ്, ബിജെപി പത്രികകള്‍ തള്ളി. പുനര്‍സൂക്ഷ്മപരിശോധനയിലാണ് പത്രികകള്‍ തള്ളിയത്. ഇതോടെ കണ്ണപുരത്ത് ആറ് വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ല. കണ്ണൂരില്‍ എല്‍ഡിഎഫ് ന് ആകെ എതിരില്ലാ ത്തത്…
Read More » -
ഇടുക്കിയില്‍ മൊത്തത്തില്‍ വിമതശല്യം ; കോണ്‍ഗ്രസിന് വിമതര്‍ മത്സരിക്കാനിരുന്നത് പത്തു ഡിവിഷനുകളില്‍ ; ആറുപേരെ നേതൃത്വം ഇടപെട്ട് പത്രിക പിന്‍വലിപ്പിച്ചു ; എന്നിട്ടും നാലു ഡിവിഷനുകളില്‍ വിമതര്‍
ഇടുക്കി: കട്ടപ്പന നഗരസഭയില്‍ കോണ്‍ഗ്രസിന് നാല് വിമതര്‍. പത്തു ഡിവിഷനുകളില്‍ മത്സരിക്കാന്‍ തീരുമാനം എടുത്തിട്ട്് ആറുപേരെ നേതൃത്വം ഇടപെട്ട് പത്രിക പിന്‍വലിപ്പിച്ചു. ഇപ്പോള്‍ 6, 23,31, 33, ഡിവിഷനുകളിലാണ് വിമതര്‍ മത്സരിക്കുന്നത്. കട്ടപ്പന ടൗണ്‍ വാര്‍ഡില്‍ തന്നെ യുഡിഎഫിന് രണ്ട് സ്ഥാനാര്‍ത്ഥികളുണ്ട്. ആറാം വാര്‍ഡില്‍ മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി ചെറിയാനെതിരെ വിമതനായി മണ്ഡലം ജനറല്‍ സെക്രട്ടറി റിന്റോ സെബാസ്റ്റ്യനും, വാര്‍ഡ് 24ല്‍ മുന്‍ വൈസ് ചെയര്മാന് കെജെ ബെന്നിക്കെതിരെ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മായ ബിജു മത്സരിക്കും. 33 -ാം വാര്‍ഡില്‍ മുന്‍ വൈസ് ചെയര്മാന് ജോയ് ആനിത്തോട്ടത്തിലിനെതിരെ മുന്‍ ബ്ലോക്ക് സെക്രട്ടറി ജോബി സ്റ്റീഫനും വാര്‍ഡ് 31 ല്‍ കേരള കോണ്‍ഗ്രസിലെ മേഴ്സികുട്ടി ജോഫിനെതിരെ മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ജോബിയും മത്സരിക്കും. കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനുമാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍. നെടുംകണ്ടം പഞ്ചായത്തിലെ 16-ാം വാര്‍ഡിലും രാജാക്കാട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലും മുസ്ലീംലീഗ് അംഗങ്ങള്‍ സ്വതന്ത്രരായി…
Read More » -
തന്റേതെന്ന് കരുതുന്ന ശബ്ദരേഖ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു ; രാജ്യത്തെ നിയമത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല, പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: തന്റേതെന്ന് കരുതുന്ന ശബ്ദരേഖ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരി ക്കുകയാണെന്നും ഈ സന്ദേശം ഇപ്പോള്‍ തിരിച്ചും മറിച്ചും പുറത്തുവിടുന്നതിന് പിന്നില്‍ വേറെ അജണ്ഡയാണെന്നും രാഹുല്‍മാങ്കൂട്ടത്തില്‍. ഒരേ കാര്യം തിരിച്ചുംമറിച്ചും പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ സന്ദേശം ഇപ്പോള്‍ പ്രചരിപ്പിച്ചതിന് പിന്നിലെ ഉദ്ദേശം ആര്‍ക്കും മനസ്സിലാക്കാമെന്നും പറഞ്ഞു. ഒരേ ശബ്ദസന്ദേശം തിരിച്ചുംമറിച്ചും പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ഇത് പുറത്തുവിട്ടതിന് പിന്നില്‍ മറ്റുപല ഉദ്ദേശങ്ങളാണുള്ളത്തനിക്കെതിരെ ഉയര്‍ന്നുവന്ന ലൈംഗികാരോപണങ്ങളെ നിയമപരമായി നേരിടും. പുതുതായി ഓഡിയോയില്‍ ഒന്നുമില്ല. ഇതൊക്കെ മുന്‍പും ചര്‍ച്ച ചെയ്തതാണ്. എല്ലാം പഴയത് തന്നെ. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും. രാജ്യത്തെ നിയമത്തിന് വിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ല. തന്റെ നിരപരാധിത്വം മാധ്യമകോടതിയുടെ മുന്നിലല്ല തെളിയിക്കേണ്ടതെന്നും അന്വേഷണം നടക്കട്ടെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, പുറത്തുവന്ന ശബ്ദസന്ദേശങ്ങളും ചാറ്റും തന്റേതാണോയെന്ന് ചോദ്യത്തിന് രാഹുല്‍ മറുപടി പറഞ്ഞില്ല. ‘എന്റേതെന്ന് പറഞ്ഞ് ഒരു ശബ്ദസന്ദേശം പുറത്തുവിടുമ്പോള്‍ അത് നിങ്ങള്‍ സ്ഥിരീകരി ക്കേണ്ടതുണ്ടായിരുന്നു. അത് ചെയ്യാതെ ഈ സന്ദേശം കൊടുത്തിട്ട് എന്നോടെന്തിനാ ചോദിക്കുന്നത്. …
Read More » -
ലൈംഗികാപവാദത്തില്‍ രാഹുല്‍മാങ്കൂട്ടത്തിന്റെ ശബ്ദരേഖ പുറത്ത് ; കുഞ്ഞിനെ ഇല്ലാതാക്കണമെന്നും ഗര്‍ഭനിരോധന ഗുളിക കഴിക്കരുതെന്നും നിരന്തരം പറയുന്നു ; തന്നെ കൊല്ലക്കൊല ചെയ്യരുതെന്ന് യുവതിയുടെ ശബ്ദം,
തിരുവനന്തപുരം: ലൈംഗികാപവാദത്തില്‍ രാഹുല്‍മാങ്കൂട്ടത്തിന്റെ ശബ്ദരേഖ പുറത്ത്. കുഞ്ഞുവേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നതും തന്നെ കൊല്ലാക്കൊല ചെയ്യരുതെന്ന് പെണ്‍കുട്ടി പറയുന്നതും ശബ്ദരേഖയിലുണ്ട്്. ശബ്ദരേഖയില്‍ യുവതിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കുഞ്ഞിന് വേണം എന്ന് പറഞ്ഞുകൊണ്ടിരുന്നത് നിങ്ങളാണെന്നും അവസാന നിമിഷം എന്തിനാണ് ഇങ്ങനെ മാറുന്നതെന്നും രാഹുലിനോട് യുവതി ചോദിക്കുന്നുണ്ട്. ഗര്‍ഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശബ്ദരേഖയില്‍ യുവതിയുമായി രാഹുല്‍ സംസാരിക്കുന്നത്. ഗര്‍ഭനിരോധന ഗുളിക കഴിക്കരുത് വാട്സ്ആപ്പ് ചാറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഗര്‍ഭിണിയാകാന്‍ റെഡി ആകൂവെന്നും രാഹുല്‍ പറയുന്നുണ്ട്. നമ്മുടെ കുഞ്ഞ് വേണമെന്നും വാട്ട്സ് ആപ്പ് ചാറ്റില്‍ രാഹുല്‍ പറയുന്നുണ്ട്. ഡ്രാമ കളിക്കരുതെന്നും അങ്ങനെയുള്ളവരെ തനിക്കിഷ്ടമല്ലെന്നും രാഹുല്‍ യുവതിയോട് പറയുന്നുണ്ട്. തനിക്ക് വയ്യാതെ ഇരിക്കുകയാണെന്നും ഛര്‍ദി ഉള്‍പ്പടെ പ്രശ്നങ്ങള്‍ ഉണ്ടെന്നും യുവതി രാഹുലിനോട് പറയുന്നുണ്ട്. യുവതി വൈകാരികമായാണ് പ്രതികരിക്കുന്നത്. ആദ്യമാസം ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാകില്ലെന്നും താന്‍ ആദ്യം ആശുപത്രിയില്‍ പോകാനും രാഹുല്‍ യുവതിയോട് പറയുന്നതായി ശബ്ദരേഖയിലുണ്ട്. തന്റെ പ്ലാനിങ് അല്ലായിരുന്നല്ലോ നിങ്ങളുടെ പ്ലാനിങ് ആയിരുന്നല്ലോ…
Read More » -
എം.കെ.വര്‍ഗീസിന്റെ കളികള്‍ തൃശൂര്ക്കാര് കാണാനിരിക്കുന്നതേയുള്ളു; ഇനിയും ഒരുപാട് അങ്കം വെട്ടലുകള്‍ക്ക് ബാല്യമുണ്ടെന്ന് സൂചന നല്കി തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്; ഇനി കൗണ്‍സിലര്‍ ആയിട്ടല്ലഎം.കെ.വര്‍ഗീസ് എംഎല്‍എ ആയിട്ടാകും വരവ്; ആര്‍ക്കൊപ്പം നില്ക്കും എന്നതിലേ ഉള്ളൂ കണ്ഫ്യൂഷന്
തൃശൂർ : എൽഡിഎഫ് കാൽക്കൽ വച്ചുകൊടുത്ത തൃശൂർ കോർപ്പറേഷൻ മേയർ പദവി പറഞ്ഞതിലും രണ്ടര കൊല്ലം കൂടി കൂടുതൽ ഭരിച്ച ശേഷമാണ് മേയർ എം കെ വർഗീസ് മേയർ കസേരയിൽ നിന്നും മാറുന്നത്. ഒരാൾ ഒപ്പം ഉണ്ടെങ്കിൽ മാത്രം കോർപ്പറേഷൻ ഭരിക്കാമെന്ന അവസ്ഥയിൽ എൽഡിഎഫും യുഡിഎഫും മുഖാമുഖം വന്നപ്പോൾ സ്വതന്ത്രനായി നിന്ന് മത്സരിച്ച, അല്ലെങ്കിൽ കോൺഗ്രസ് വിമതനായി നിന്നും മത്സരിച്ച എം കെ വർഗീസിനെ എൽഡിഎഫ് കൂടെ നിർത്തുകയായിരുന്നു. പിന്നീട് കണ്ടത് എം കെ വർഗീസ് എൽഡിഎഫിനെ കൂടെ നിർത്തുന്നതാണ്. ഒരിക്കലും വിട്ടു പോകാനോ എതിർക്കാനോ കഴിയാത്ത വിധം എൽഡിഎഫിന് പ്രത്യേകിച്ച് സിപിഎമ്മിന് എംകെ വർഗീസിനോട് ബാധ്യതപ്പെട്ടു പോകേണ്ടി വന്നു. അങ്ങനെ എന്തായാലും എം കെ വർഗീസ് അഞ്ചുകൊല്ലം തികച്ച ഭരിച്ചു മേയർ പദവിയിൽ. ഈ കോർപ്പറേഷൻ കൗൺസിലിന്റെ കാലാവധി കഴിയുമ്പോൾ തികഞ്ഞ സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്ന് എം കെ വർഗീസ് പറയുന്നു. ഇനി വീണ്ടും ഒരു അങ്കത്തിന് ഇറങ്ങും എന്ന സൂചനയും…
Read More » -
തെരഞ്ഞെടുപ്പുകാലം ഗതികേടുകാലം: ഇടഞ്ഞു നില്ക്കുന്ന സ്വന്തം പാര്‍ട്ടിക്കാരെ കൂടെനിര്‍ത്താന്‍ ബിജെപി നെട്ടോട്ടത്തില്‍; വായ്പയെടുത്തു തിരിച്ചടയ്ക്കാത്ത നേതാക്കളുടെ പേര് വെളിപ്പെടുത്തുമെന്ന് പറഞ്ഞ കുമാറിനെ തേടി രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: ഇടഞ്ഞു നില്ക്കുന്ന ബിജെപിക്കാരെ കൂടെ നിര്‍ത്താന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ കളത്തിലിറങ്ങി. ബിജെപിയില്‍ നിന്ന് അകന്നുനില്ക്കുന്ന ബിജെപിക്കാരായവരെ പിണക്കങ്ങളും പരിഭവങ്ങളും തീര്‍ത്ത് ഈ തെരഞ്ഞെടുപ്പില്‍ ഒപ്പം നിര്‍ത്തുക എന്ന ദൗത്യമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഏറ്റെടുത്തിരിക്കുന്നത്. പാര്‍ട്ടിയുമായി അകന്നു നില്ക്കുന്നവര് ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങളോ വിവാദങ്ങളോ ഉന്നയിക്കുകയാണെങ്കില്‍ അത് ഒഴിവാക്കാന്‍ ഈ കോംപ്രമൈസ് ഗുണം ചെയ്യുന്നതാണ് സംസ്ഥാന അധ്യക്ഷന്റെ വിലയിരുത്തല്‍. ബിജെപി നേതൃത്വവുമായി അകന്നു നില്ക്കുന്ന എംഎസ് കുമാറിനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സന്ദര്‍ശിച്ചതിന്റെ പ്രാധാന്യവും ഇവിടെയാണ്. ഇന്ന് രാവിലെയാണ് കുമാറിന്റെ വീട്ടില്‍ രാജീവ് ചന്ദ്രശേഖര്‍ എത്തിയത്. എം.എസ്. കുമാറും ബിജെപിയുമായുള്ള അകല്‍ച്ചയുടെ ആഴം കുറയ്ക്കാനാണ് രാജീവ് എത്തിയത് എന്നാണ് സൂചന. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് വേളയിലെ സ്ഥിരം സന്ദര്‍ശനം ആണെന്നും എല്ലാ വീടുകളും കയറിയിറങ്ങുന്നതിന്റെ ഭാഗമായാണ് കുമാറിന്റെ വീട്ടില്‍ എത്തിയതെന്നും ആണ് രാജീവ് ചന്ദ്രശേഖരം അദ്ദേഹവുമായി അടുത്ത വൃത്തങ്ങളും പറയുന്നത്.…
Read More » -
ഇത്തരം ജോലികള്‍ക്ക് തൊഴില്‍രഹിതരായ നമ്മുടെ യുവതലമുറയെ വിളിക്കൂ; അവര്‍ ചെയ്യും ഭംഗിയായി; ആലപ്പുഴയ്ക്ക് കൊടുക്കാം ഒരു കയ്യടി
തൃശൂര്‍: ലക്ഷക്കണക്കിന് തൊഴില്‍രഹിതരായ യുവതലമുറയെ എസ്ഐആര്‍ പോലുള്ള കാര്യങ്ങള്‍ ചെയ്യാനേല്പ്പിച്ചാല് കൃത്യസമയത്തിനേക്കാള്‍ മുന്‍പ് വ്യക്തമായി പാളിച്ചകളില്ലാതെ അവരത് ചെയ്ത് തീര്‍ക്കുമായിരുന്നു. ഇനിയെങ്കിലും ഇത്തരം ചുമതലകള്‍ നമ്മുടെ നാട്ടിലെ തൊഴില്‍രഹിതരായവരെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കില്‍…. സര്‍ക്കാര്‍ ജോലിക്കാരെയും അധ്യാപകരേയും ഇലക്ഷന്‍കാലത്തും സെന്‍സസിനുമൊക്കെ വിളിക്കുന്നതിന് പകരം അത്തരം ജോലികള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഒരു ജോലിക്കായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരെ ഏല്‍പ്പിക്കുക. അവര്‍ക്കത് ചെയ്തു തീര്‍ക്കാനാവശ്യമായ ഒന്നോ രണ്ടോ ക്ലാസുകളോ ട്രെയ്നിംഗോ നല്കിയാല് അവരത് ഭംഗിയായി പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ ഇപ്പോള്‍ അവര്‍ ചെയ്യേണ്ട ജോലികള്‍ ചെയ്യാന്‍ സാധിക്കാതെയാണ് എസ്ഐആര്‍ ഫോമും കൊണ്ട് നാടുചുറ്റാനിറങ്ങുന്നത്. കേരളത്തിലെ തൊഴില്‍ രഹിതരെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തിയാല്‍ അവര്‍ക്കതൊരു ചെറിയ വരുമാനവും ഒരു ജോലിയുടെ എക്സ്പീരിയന്‍സുമാകും. വോട്ടര്‍പട്ടികയുമായും സെന്‍സസുമായും അധ്യാപകരേയും സര്‍ക്കാര്‍ ജീവനക്കാരേയും വഴിയിലേക്കിറക്കിവിട്ട് സ്കൂളുകളിലെ ക്ലാസുകള്‍ മുടക്കുന്ന, സര്‍ക്കാര്‍ ഓഫീസുളിലെ ഫയലുകളെ കട്ടപ്പുറത്തു കയറ്റുന്ന ഈ രീതി മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഏതെങ്കിലും ആവശ്യത്തിന് സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന…
Read More » -
വിമതവധം കഥകളിയല്ല സിപിഎമ്മിന്റെ കളിയാണ്; വിമതനായി മത്സരിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ മാത്രം കളിക്കിറങ്ങുക; മരിക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം മത്സരിക്കുക: കൊലക്കത്തികള്‍ റെഡിയാണ്
പാലക്കാട് : ബാലിവധം കഥകളി പോലൊരു കഥകളിയല്ല വിമതവധം – അത് സിപിഎമ്മിന്റെ ഒരു കളിയാണ്. നല്ല ഒന്നാന്തം ചവിട്ടുനാടകം. കൊന്ന് കീറി മണ്ണിനടിയിലേക്ക് ചവിട്ടിത്താഴ്ത്തുന്ന നല്ല ഒന്നാന്തരം ചവിട്ടുനാടകം. തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിക്കാന്‍ ഇറങ്ങും മുന്‍പ് ഓര്‍ക്കുക, ജീവനില്‍ വലിയ കൊതിയൊന്നുമില്ലെങ്കില്‍ മാത്രം വിമതപ്പോരിനിറങ്ങുക. കാരണം വിമതരെ വകവരുത്താന്‍ കൊലക്കത്തികള്‍ റെഡിയാണ്. പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നവരെ സ്വധീനിച്ച് മത്സരരംഗത്തു നിന്ന് മാറ്റുന്നതൊക്കെ പഴങ്കഥ. ഔട്ട് ഡേറ്റഡ്. ഇപ്പോള്‍ ഒറ്റ ഡയലോഗേ അത്തരം വിമതന്‍മാരോടും സ്വതന്ത്രന്മാരോടും സിപിഎം പറയുന്നുള്ളു – കാച്ചിക്കളയും…ഒരു കുഞ്ഞുപോലുമറിയാതെ നീയൊക്കെ ഇറച്ചിയില്‍ മണ്ണുപറ്റിക്കിടക്കും….. ഏറ്റവുമൊടുവില്‍ അട്ടപ്പാടിയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ സിപിഎം ഏരിയ സെക്രട്ടറിക്ക് നേരെ സിപിഎം നേതാവിന്റെ വധഭീഷണി വന്നിരിക്കുന്നു. പാര്‍ട്ടിക്കെതിരെ മത്സരിച്ചാല്‍ കൊല്ലുമെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചില്ലെങ്കല്‍ തട്ടിക്കളയുമെന്ന് ഭീഷണി മുഴക്കുമ്പോള്‍ ജീവനില്‍ അല്പം കൊതിയും പേടിയുമുള്ളവര്‍ ഇടംവലം നോക്കാതെ പത്രിക പിന്‍വലിക്കും. കാരണം ഭീഷണിപ്പെടുത്തുന്നത് സിപിഎം ആണെന്നതുകൊണ്ടുതന്നെ. ടി.പി.ചന്ദ്രശേഖരനേറ്റ…
Read More »
