politics
-
കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒന്നിച്ച് ‘സിജെപി’ ആയി പ്രവർത്തിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം; സഖ്യയോഗത്തിൽ നീരസം പ്രകടമാക്കി ഇടതുനേതാക്കൾ
ന്യൂഡൽഹി: കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒന്നിച്ച് ‘സിജെപി’ ആയി പ്രവർത്തിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ഇന്ത്യ സഖ്യ യോഗത്തിൽ ഇടത് എംപി മാർ. ഡൽഹിയിൽ ഇന്നുചേർന്ന ഇന്ത്യ സഖ്യ യോഗത്തിലാണ് ഇടത് നേതാക്കളായ പി. സന്തോഷ് കുമാറും ജോൺ ബ്രിട്ടാസും തങ്ങളുടെ അതൃപ്‌തി അറിയിച്ചത്. പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ചചെയ്യാൻ രാവിലെ ചേർന്ന ഇന്ത്യ സഖ്യയോഗത്തിലാണ് ഇടത് നേതാക്കൾ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ അതൃപ്‌തി അറിയിച്ചത്. ബിജെപിക്ക് എതിരായ പോരാട്ടത്തിൽ ഒന്നിച്ച് നിൽക്കുന്നതിനിടെ രാഹുൽ ഗാന്ധി ഇത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്ന് പി. സന്തോഷ് കുമാർ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് ആണെന്നും തെരഞ്ഞെടുപ്പിന് മുമ്പ് ഈ പരാമർശം ഒഴിവാക്കേണ്ടതായിരുന്നെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. എന്നാൽ, പാർലമെന്റിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് രൂപംനൽകാനാണ് യോഗമെന്നും അതിൽ മറ്റ് രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിക്കുന്നത് ഒഴിവാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ ചൂണ്ടിക്കാട്ടി. ഇതിനിടെ ഈ വിഷയത്തിലും വിശദമായ ചർച്ചയാകാമെന്ന് കെ.സി. വേണുഗോപാലും വ്യക്തമാക്കി.…
Read More » -
‘ഞങ്ങൾ ആരുടെയും പക്ഷം പിടിക്കുകയല്ല, പക്ഷേ മനുഷ്യത്വപരമായ നടപടികൾ കൈക്കൊള്ളും‘: യുഎസ് മുക്കിയ ഇറാൻ കപ്പലിൽ നിന്നു രക്ഷപ്പെട്ട നാവികർക്ക് ഒരു മാസത്തെ സൗജന്യ വീസ അനുവദിച്ച് ശ്രീലങ്ക
കൊളംബോ: യുഎസ് അന്തർവാഹിനി ആക്രമിച്ചു മുക്കിയ ഇറാൻ കപ്പലിൽ നിന്നു രക്ഷപ്പെട്ട നാവികർക്ക് ഒരു മാസത്തെ സൗജന്യ വീസ അനുവദിച്ചു ശ്രീലങ്ക. ഒരുമാസം നാവികർക്കു ശ്രീലങ്കയിൽ തുടരാമെന്നു മന്ത്രി ആനന്ദ വിജേപാല പറഞ്ഞു.‘ഞങ്ങൾ ആരുടെയും പക്ഷം പിടിക്കുകയല്ല, പക്ഷേ രാജ്യാന്തര നിയമങ്ങൾ സംബന്ധിച്ച വിഷയത്തിൽ മനുഷ്യത്വപരമായ നടപടികൾ കൈക്കൊള്ളും. ആവശ്യമാണെങ്കിൽ ഭാവിയിലും സമാനമായ തീരുമാനങ്ങൾ സ്വീകരിക്കും. ഏതെങ്കിലും പ്രത്യേക പാർട്ടിയെ സംരക്ഷിക്കാനോ ദ്രോഹിക്കാനോ അല്ല ഇത്തരം നടപടികൾ സ്വീകരിക്കുന്നത് ‘ – ആനന്ദ വിജേപാല വിശദീകരിച്ചു. യുഎസ് ആക്രമിച്ചു മുക്കിയ കപ്പൽ ഐആർഐഎസ് ദേനയിൽ 32 നാവികരാണ് ഉണ്ടായിരുന്നത്. ഇതിൽ 10 പേരാണു നിലവിൽ കരപിതിയ നാഷനൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്. 22 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇവരുടെ മടക്കം സംബന്ധിച്ച കാര്യത്തിൽ ശ്രീലങ്ക തീരുമാനം എടുത്തിട്ടില്ല. വിഷയം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ രാജ്യാന്തര കർശന നിയമങ്ങൾ കർശനമായി പിന്തുടരുമെന്ന് വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പറഞ്ഞു.
Read More » -
പിഎയുടെ തട്ടിപ്പ്, എംഎല്‍എയെ വെട്ടി; നാട്ടിക സീറ്റിന്റെ പേരില്‍ സിപിഐയില്‍ പൊട്ടിത്തെറി; നാട്ടികയില്‍ പേമെന്റ് സീറ്റെന്നു സി.സി. മുകുന്ദന്‍; പാര്‍ട്ടി മറുപടി നല്‍കുമെന്ന് ഗീതാ ഗോപി; പാളയത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ്
തൃശൂര്‍: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ തൃശൂരിലെ സിപിഐയില്‍ പൊട്ടിത്തെറി. നാട്ടികയില്‍ പേമെന്റ് സീറ്റ് ആരോപണം ഉന്നയിച്ച് സി.സി. മുകുന്ദന്‍ എംഎല്‍എ. മന്ത്രി കെ. രാജനും വി.ആര്‍. സുനില്‍ കുമാറിനുമടക്കം ഇളവ് അനുവദിക്കുമ്പോള്‍ മണ്ഡലത്തില്‍ വന്‍ വിജയംനേടിയ തന്നെ അവഗണിച്ചെന്ന് ആരോപിച്ചാണു മുതിര്‍ന്ന സിപിഐ നേതാവു കൂടിയായ മുകുന്ദന്‍ രംഗത്തുവന്നത്. ഒരു തവണ ജയിച്ചവര്‍ക്കു രണ്ടാമൂഴം നല്‍കണമെന്ന പാര്‍ട്ടിയുടെ മാനദണ്ഡം കാറ്റില്‍പറത്തിയാണു മുകുന്ദനെ അവഗണിച്ചത്. രണ്ടുവട്ടം എംഎല്‍എയും രണ്ടുവട്ടം ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണുമായ ഗീതാ ഗോപിയെയാണു നിലവില്‍ പരിഗണിക്കുന്നത്. മുകുന്ദനെ ഒഴിവാക്കിയതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനും വന്‍ പ്രതിഷേധമുണ്ട്. പാര്‍ട്ടിക്കു വേണ്ടി പണപ്പിരിവു നടത്താന്‍ തനിക്കു കഴിയില്ലെന്നും മോശപ്പേരു കേട്ടതിന്റെ പേരിലാണ് കഴിഞ്ഞവട്ടം ഗീതാ ഗോപിയെ ഒഴിവാക്കി തന്നെ മത്സരിപ്പിച്ചതെന്നും മറ്റൊരാളെയാണ് മത്സരിപ്പിച്ചതെങ്കില്‍ മനസിലാക്കാന്‍ കഴിയുമായിരുന്നെന്നും മുകുന്ദന്‍ പറഞ്ഞു. പാര്‍ട്ടി ഒഴിവാക്കിയാലും മത്സര രംഗത്തുണ്ടാകും. പാര്‍ട്ടി നിലപാടിനു വിരുദ്ധമായി മത്സരിച്ചാല്‍ പുറത്താക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ആരോപണത്തില്‍ പാര്‍ട്ടി മറുപടി പറയുമെന്ന്…
Read More » -
ഐആർജിസി കമാൻഡർമാരെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം; ലെബനനിൽ നിന്നും ഇറാൻ നയതന്ത്രജ്ഞരും എംബസി ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചു; കൊണ്ടുപോയത് റഷ്യൻ വിമാനത്തിൽ
ബയ്‌റൂത്ത്: നയതന്ത്രജ്ഞരും എംബസി ഉദ്യോഗസ്ഥരുമടങ്ങുന്ന 117 ഇറാനികളെ ലെബനന്റെ തലസ്ഥാനമായ ബയ്‌റൂത്തിൽ നിന്ന് റഷ്യൻ വിമാനത്തിൽ ഒഴിപ്പിച്ചു. ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോറിന്റെ കമാൻഡർമാരെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ ഒഴിപ്പിക്കൽ. ശനിയാഴ്ച രാത്രിയോടെയാണ് ഇറാനിയൻ പ്രതിനിധി സംഘവുമായി റഷ്യൻ വിമാനം ബയ്‌റൂത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്. ഈ ആഴ്ച കൊല്ലപ്പെട്ട ഒരു ഇറാനിയൻ നയതന്ത്രജ്ഞന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും മൂന്ന് മക്കളുടെയും മൃതദേഹങ്ങളും ഇതേ വിമാനത്തിൽ കൊണ്ടുപോയിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഇറാന്റെ പിന്തുണയുള്ള ഖുദ്സ് ഫോഴ്സിലെ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുവെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടിരുന്നു. ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോറിന്റെ പ്രവർത്തനങ്ങൾക്ക് ലെബനൻ നിരോധനം ഏർപ്പെടുത്തി. കൂടാതെ ഇറാൻ പൗരന്മാർക്ക് വിസ നിർബന്ധമാക്കിയതിനും പിന്നാലെയാണ് ഈ അടിയന്തര ഒഴിപ്പിക്കൽ നടന്നത്. ഹിസ്ബുള്ളയെയും ഇറാന്റെ പിന്തുണയുള്ള ഖുദ്‌സ് ഫോഴ്‌സിനെയും ലക്ഷ്യമിട്ട് ലെബനൻ തലസ്ഥാനമായ ബയ്‌റൂത്തിൽ ഇസ്രയേൽ…
Read More » -
രാഷ്ട്രപതിക്കായി സജ്ജീകരിച്ച ശുചിമുറിയിൽ വെള്ളം ഇല്ലായിരുന്നു, പോയ വഴി നീളെ മാലിന്യ കൂമ്പാരങ്ങൾ; ‘രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയെ അപമാനിക്കുന്നതിനു തുല്യം; നാരി ശക്തി ഇതിനു മാപ്പ് നൽകില്ല‘- പ്രധാനമന്ത്രി
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചകളും പ്രോട്ടോക്കോൾ ലംഘനങ്ങളും അത്യധികം അപമാനകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാൾ സർക്കാരിന്റെ നടപടി നാണക്കേടാണ്. രാഷ്ട്രപതിയെ അപമാനിച്ചത് രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയെ അപമാനിക്കുന്നതിനു തുല്യമാണ്. നാരി ശക്തി ഇതിനു മാപ്പ് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സംഭവിച്ച സുരക്ഷാ വീഴ്ചകളിലും പ്രോട്ടോക്കോൾ ലംഘനങ്ങളിലും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ബംഗാൾ ചീഫ് സെക്രട്ടറി നന്ദിനി ചക്രവർത്തിയിൽ നിന്ന് റിപ്പോർട്ട് തേടി. നാലു കാര്യങ്ങളിലാണ് കേന്ദ്രം സംസ്ഥാനത്തിന്റെ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രപതിയെ സ്വീകരിക്കാനും യാത്രയാക്കാനും മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ ഡിജിപിയോ എത്താത്തതിലെ കാരണം, രാഷ്ട്രപതിക്കായി സജ്ജീകരിച്ച ശുചിമുറിയിൽ വെള്ളം ഇല്ലായിരുന്നു, യാത്രയ്ക്കായി തിരഞ്ഞെടുത്ത വഴിയിൽ മാലിന്യങ്ങൾ നിറഞ്ഞു കിടന്നിരുന്നു, രാഷ്ട്രപതിയുടെ പരിപാടിയിൽ വീഴ്ച വരുത്തിയ ഡാർജിലിങ് ജില്ലാ മജിസ്‌ട്രേട്ട്, സിലിഗുരി പൊലീസ് കമ്മിഷണർ തുടങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയെടുത്തു എന്നീ കാര്യങ്ങളിലാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. വൈകിട്ട് 5…
Read More » -
‘ഒരുവിധം പച്ചപിടിച്ചു വരികയാണ്; അതിനിടയിലാണ് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന പ്രഖ്യാപനം, അതുസംഭവിച്ചാൽ രണ്ടുമാസം കൊണ്ട് വഴിയാധാരമാകും‘ – കെ.ബി. ഗണേഷ് കുമാർ
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചാൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന കോൺഗ്രസ് വാഗ്ദാനത്തെ പരിഹസിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. വാഗ്ദാനം നടപ്പാക്കുന്നതിൽ പ്രശ്‌നമില്ല. എന്നാൽ രണ്ടുമാസം കൊണ്ട് കെഎസ്ആർടിസിയും നാട്ടുകാരും വഴിയാധാരമാകുമെന്ന് മന്ത്രി പരിഹസിച്ചു. ഇപ്പോൾ കെഎസ്ആർടിസി ഒരുവിധം പച്ചപിടിച്ചു വരികയാണ്. വകുപ്പിനെ നശിപ്പിക്കാൻ യുഡിഎഫ് മുൻപും ഗവേഷണം നടത്തിയിട്ടുണ്ട്. സൗജന്യ യാത്ര എന്നത് വനിതാദിനത്തിൽ മാത്രമാണെന്ന് പിന്നീട് മാറ്റിപ്പറയാൻ നാണമില്ലാത്തവരാണ് കോൺഗ്രസുകാരെന്നും മന്ത്രി പറഞ്ഞു. ‘‘കർണാടകയിലെ സ്ത്രീകൾക്ക് എല്ലാവർക്കും യാത്ര സൗജന്യമാണെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി പോയി. ഇപ്പോൾ കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കടുത്ത നഷ്ടത്തിലും പ്രതിസന്ധിയിലുമാണെന്നാണ് റിപ്പോർട്ട്. അത്രപോലും ഇതിന് സമയം ഉണ്ടാകില്ല. കെഎസ്ആർടിസി ലാഭത്തിലായിട്ടില്ല, മറിച്ച് ദൈനംദിനമുള്ള നഷ്ടം കുറയ്ക്കുകയും ചെലവിനേക്കാൾ കൂടുതൽ വരവുണ്ടാക്കാൻ തുടങ്ങിയിട്ടുമുണ്ട്. പെൻഷൻകാരുടെ പൈസ കൊടുക്കാനുള്ളതുൾപ്പെടെ കെഎസ്ആർടിസിക്ക് പല കടങ്ങളും ബാധ്യതകളുമുണ്ട്. അതെല്ലാം പരിഹരിച്ച് ഒന്നാം തീയതി ശമ്പളം കൊടുത്തും നഷ്ടമില്ലാതെ യൂണിറ്റുകൾ പ്രവർത്തിപ്പിച്ചും വളരെ കഷ്ടപ്പെട്ടാണ് കെഎസ്ആർടിസി…
Read More » -
ബൂട്ട്‌സ് ഓണ്‍ ദ ഗ്രൗണ്ട്? പിടിച്ചെടുക്കുക അല്ലെങ്കില്‍ നിര്‍വീര്യമാക്കുക; ഇറാന്റെ യുറേനിയം ശേഖരം ലക്ഷ്യമിട്ട് അമേരിക്കന്‍- ഇസ്രയേല്‍ സംയുക്ത നീക്കം? സ്‌പെഷല്‍ ഓപ്പറേഷന്‍ യൂണിറ്റ് സജ്ജം; എണ്ണ കയറ്റുമതിയിലെ കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡിലും നോട്ടം
ന്യൂയോര്‍ക്ക്: ഇറാന്‍ സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കാന്‍ ഇസ്രയേല്‍- അമേരിക്കന്‍ സംയുക്ത സ്‌പെഷല്‍ ഫോഴ്‌സിനെ അയയ്ക്കുമെന്നു വിവരം. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ഈ ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള നാല് സോഴ്‌സുകളാണ് സൂചന നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്‍ ആണവായുധം കൈക്കലാക്കുന്നത് തടയുക എന്നത് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപിത യുദ്ധലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇറാന്റെ പക്കലുള്ള 450 കിലോഗ്രാം 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ഇത് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആയുധ നിലവാരത്തിലേക്ക് മാറ്റാന്‍ സാധിക്കുമെന്നും കരുതുന്നു. യുറേനിയം പിടിച്ചെടുക്കാനുള്ള ഏതൊരു ഓപ്പറേഷനും അമേരിക്കന്‍ അല്ലെങ്കില്‍ ഇസ്രായേല്‍ സൈനികര്‍ ഇറാനിയന്‍ മണ്ണില്‍ ഇറങ്ങേണ്ടി വരും. യുദ്ധത്തിനിടയില്‍ കനത്ത സുരക്ഷയുള്ള ഭൂഗര്‍ഭ കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുക എന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ഇത് അമേരിക്കന്‍ ദൗത്യമാണോ, ഇസ്രായേല്‍ ദൗത്യമാണോ അതോ സംയുക്ത ദൗത്യമാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. സൈനികര്‍ക്ക് ഇറാന്റെ സൈന്യത്തില്‍നിന്ന് കാര്യമായ ഭീഷണി ഉണ്ടാകില്ലെന്ന് ഇരുരാജ്യങ്ങള്‍ക്കും ഉറപ്പാക്കിയതിനു ശേഷമാകും ഓപ്പറേഷനെന്നും റിപ്പോര്‍ട്ട് പറയുന്നു. അണിയറയില്‍ ചൊവ്വാഴ്ച…
Read More »


