politics

  • അടി തെറ്റിയാല്‍ ആരാധകര്‍ മാത്രമല്ല സൂപ്പര്‍താരവും വീഴും; ആരാധകരുടെ തിക്കിലും തിരക്കിനുമിടെ വീണ് വിജയ്; വീഴ്ചകളില്‍ നിന്നുയര്‍ന്ന് ചിന്ന ദളപതി

      ചെന്നൈ: അടി തെറ്റിയാല്‍ ആനയും ആരാധകരും മാത്രമല്ല ഏത് സൂപ്പര്‍താരവും താഴെ വീഴുമെന്ന് തെളിയിച്ചിരിക്കുകയാണ് ചിന്ന ദളപതി വിജയ്. ആരാധകരുടെ തിക്കിലും തിരക്കിനുമിടെ നിലത്ത് വീഴുന്ന നടനും തമിഴക വെട്രി കഴകം പാര്‍ട്ടി അധ്യക്ഷനുമായ വിജയ് എഴുനേല്‍ക്കുന്ന ദൃശ്യങ്ങള്‍ വൈറലായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്താവളത്തില്‍ തടിച്ചുകൂടിയ ആരാധകരെ നിയന്ത്രിക്കാന്‍ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞില്ല. സുരക്ഷാ സേന ഒരുക്കിയ വലയങ്ങളെല്ലാം മറികടന്ന് ആരാധകര്‍ വിജയ്ക്ക് അടുത്തേക്ക് എത്തി. ഇതിനിടെ വാഹനത്തിലേക്ക് കയറാന്‍ പോകുകയായിരുന്ന വിജയ് താഴെ വീഴുകയായിരുന്നു. കൂടെയുള്ളവര്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചാണ് വിജയിയെ കാറിനകത്തേക്ക് കയറ്റിയത്. ഉടന്‍ തന്നെ അദ്ദേഹം വാഹനത്തില്‍ യാത്ര തിരിക്കുകയും ചെയ്തു. മലേഷ്യയില്‍വെച്ച് നടന്ന തന്റെ പുതിയ ചിത്രം ജനനായകന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് ചെന്നൈയില്‍ മടങ്ങിയെത്തിയതായിരുന്നു വിജയ്. ഇതിനിടെയാണ് ആരാധകര്‍ തിക്കും തിരക്കുമുണ്ടാക്കിയതും വിജയ് വീണുപോയതും. പൊങ്കല്‍ റിലീസായാണ് ജനനായകന്‍ തീയറ്ററുകളില്‍ എത്തുന്നത്. മലേഷ്യയില്‍ നിന്ന് തിരികെ ചെന്നൈയില്‍ എത്തിയപ്പോഴായിരുന്നു ആരാധകരുടെ…

    Read More »
  • ബംഗ്ലാദേശ് പോലീസ് പറയുന്നത് തെറ്റെന്ന് ബിഎസ്എഫ്; ഒസ്മാന്‍ ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പോലീസ്; ഇ്‌ല്ലെന്ന് നിഷേധിച്ച് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്

      ധാക്ക: ബംഗ്ലാദേശ് വിദ്യാര്‍ത്ഥി പ്രക്ഷോഭ നേതാവ് ഷരീഫ് ഒസ്മാന്‍ ഹാദിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളായ രണ്ട് പേര്‍ ഇന്ത്യയിലേക്ക് കടന്നതായി ധാക്ക മെട്രോപോളിറ്റന്‍ പോലീസ്. എന്നാല്‍ ഇത് ശക്തമായി നിഷേധിച്ച് ഇന്ത്യ. കേസിലെ പ്രധാന പ്രതികളായ ഫൈസല്‍ കരീം മസൂസ്, ആലംഗീര്‍ ഷെയ്ഖ് എന്നിവര്‍ ഇന്ത്യയിലേക്ക് കടന്നതായാണ് ധാക്ക പോലീസ് പറയുന്നത്. മേഘാലയിലെ ഹാലുഘട്ട് അതിര്‍ത്തി വഴിയാണ് പ്രതികള്‍ കടന്നതെന്നാണ് അഡീഷണല്‍ കമ്മീഷണര്‍ എസ്.എന്‍.നസ്റുള്‍ ഇസ്ലാം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. പ്രതികള്‍ക്ക് രാജ്യം വിടാന്‍ പ്രാദേശിക സഹായം ലഭിച്ചതായും കമ്മീഷണര്‍ അറിയിച്ചു. ഹാലുഘട്ട് അതിര്‍ത്തിയില്‍ പുരി എന്ന് പേരുള്ളയാളാണ് പ്രതികളെ സ്വീകരിച്ചതെന്ന് അഡീഷണല്‍ കമ്മീഷണര്‍ പറഞ്ഞു. അതിന് ശേഷം സമി എന്ന് പേരുള്ള ഒരു ടാക്സി ഡ്രൈവര്‍ ഇവരെ മേഘാലയയിലെ ടുറാ സിറ്റിയില്‍ എത്തിച്ചതായും കമ്മീഷണര്‍ പറഞ്ഞു. പോലീസിന് ലഭിച്ച അനൗദ്യോഗിക വിവരം അനുസരിച്ച് പ്രതികളെ ഇന്ത്യന്‍ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തതായാണ് അറിയുന്നതെന്നും പ്രതികളെ അറസ്റ്റ് ചെയ്യാനും ശേഷം കൈമാറാനുമായി…

    Read More »
  • സുബ്രഹ്‌മണ്യനെ കുരുക്കാന്‍ വീണ്ടും പോലീസ്; പിണറായി – പോറ്റി ഫോട്ടോ കേസില്‍ സുബ്രഹ്‌മണ്യന്‍ ഇന്ന് വീണ്ടും പോലീസിനു മുന്നില്‍ ; വീണ്ടും നോട്ടീസയച്ച് പോലീസ്; ഇന്നും പ്രതിഷേധത്തിന് സാധ്യത

      കോഴിക്കോട്: പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രം എ ഐ ചിത്രമാണെന്നും അല്ലെന്നുമുള്ള വാദപ്രതിവാദങ്ങള്‍ക്കിടെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്ത കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യന് വീണ്ടും പോലീസിന്റെ നോട്ടീസ്. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ച സുബ്രഹ്‌മണ്യനെ വീണ്ടും നോട്ടീസ് നല്‍കി വിളിപ്പിച്ചത് കേസ് കൂടുതല്‍ മുറുകുന്നതിന്റെ സൂചനയാണ്. ഇതിനെതിരെ കോണ്‍ഗ്രസ് ഇന്നും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നാണ് സൂചന. ഇന്നു രാവിലെ ചേവായൂര്‍ സ്റ്റേഷനില്‍ ഹാജരാകുമെന്ന് എന്‍. സുബ്രഹ്‌മണ്യന്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സംഭവത്തില്‍ കഴിഞ്ഞദിവസം പോലീസ് സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്തപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം സുബ്രഹ്‌മണ്യനെ ജാമ്യത്തില്‍ വിട്ടയച്ചത്. ശനിയാഴ്ച രാവിലെയാണ് കോഴിക്കോട് കുരുവട്ടൂരിലെ വീട് വളഞ്ഞ് അദ്ദേഹത്തെ ചേവായൂര്‍ സിഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍…

    Read More »
  • തിരിച്ചടിച്ച സ്വര്‍ണക്കൊള്ള ഇനിയും തിരിച്ചടിക്കില്ലേ സഖാവേ; ഇനിയെന്തു പറഞ്ഞ് ജനങ്ങളുടെ വിശ്വാസം നേടും; ഭരണ വിരുദ്ധ വികാരമില്ലെങ്കിലും എന്തോ ഒരു കുറവുണ്ടെന്ന് വിലയിരുത്തല്‍; മുന്‍നിര്‍ത്താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ വേണം

    തിരുവനന്തപുരം : തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടിയതിന്റെ ഒരു കാരണം ശബരിമല സ്വര്‍ണക്കൊള്ള കേസാണെന്ന് സിപിഎമ്മില്‍ വലിയൊരു വിഭാഗം ആരോപിക്കുമ്പോള്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ വിഷയം തിരിച്ചടിയാകില്ലേ എന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ പരസ്പരം ചോദിക്കുന്നു. അണികളും ഇതേ സംശയം ഉന്നയിക്കുന്നുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ഒരു നിലപാടെടുക്കാന്‍ സിപിഎമ്മിന് ഇതുവരെ കഴിഞ്ഞില്ല എന്നത് തദ്ദേശത്തില്‍ എന്നപോലെ നിയമസഭയിലും വോട്ടര്‍മാര്‍ ചിന്തിക്കുമെന്ന് സംസ്ഥാന സമിതിക്ക് ശേഷവും നേതാക്കള്‍ ചൂണ്ടിക്കാട്ടി. എങ്ങിനെ ഈ പോരായ്മ പരിഹരിക്കും എന്ന കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനം ആയിട്ടില്ലെങ്കിലും എത്രയും വേഗം ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അടക്കം തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടെങ്കിലും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം സംസ്ഥാനസമിതിയില്‍ വിലയിരുത്തലുണ്ടായി. എന്നാല്‍ ഭരണത്തിന് അനുകൂലമായ തരംഗവും ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. പലയിടത്തും സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെട്ടത് ഇതിനെ ഉദാഹരണമായും അവര്‍ എടുത്തു പറഞ്ഞു.…

    Read More »
  • കത്തിപ്പടര്‍ന്ന് മറ്റത്തൂരിലെ ബിജെപി ബന്ധം: വിപ്പ് നല്‍കിയില്ല, ഡിസിസി പ്രസിഡന്റ് പറയുന്നത് പച്ചക്കള്ളം: ജീവന്‍ പോയാലും ബിജെപിയില്‍ ചേരില്ലെന്നു പുറത്തായവര്‍

    തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളാരും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും അംഗങ്ങള്‍ക്കു വിപ്പ് നല്‍കിയെന്നു ഡിസിസി പ്രസിഡന്റ് പറയുന്നത് പച്ചക്കള്ളമാണെന്നും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രനും കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപ്പറമ്പിലും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്തിലെ ഭരണമാറ്റം സംബന്ധിച്ച് സുവ്യക്ത നിലപാടാണ് അംഗങ്ങള്‍ക്കുള്ളതെന്നും ഇതുവരെ ആരും വിശദീകരണം ചേദിച്ചിട്ടില്ലെന്നും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജിവയ്ക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും ഇരുവരും പറഞ്ഞു. ഇതോടൊപ്പം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കി. മറ്റത്തൂരില്‍ പാര്‍ട്ടിയും കെപിസിസി നേതൃത്വവും ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും ജീവന്‍ പോയാലും ബിജെപിയില്‍ ചേരില്ലെന്നും പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിക്കില്ലെന്നും ഇവര്‍ പറഞ്ഞു. കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം (വെള്ളിക്കുളങ്ങര ഡിവിഷന്‍) പ്രവീണ്‍ എം. കുമാര്‍, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് കല്ലറയ്ക്കല്‍, വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍ നവാസ്, അംഗം ഷിന്റോ പള്ളിപ്പറമ്പന്‍ എന്നിവരും…

    Read More »
  • ഇതുതന്നെയല്ലേ തരൂര്‍ജിയും പറയുന്നത് തരൂര്‍ ഗ്രൂപ്പില്‍ ദിഗ്വിജയ്സിംഗും ചേര്‍ന്നോ എന്ന് കോണ്‍ഗ്രസുകാര്‍; ദിഗ്വിജയ്സിംഗിനെ സപ്പോര്‍ട്ട് ചെയ്ത് ശശി തരൂര്‍;പാര്‍ട്ടിയില്‍ പരിഷ്‌കരണം വേണം

     ന്യൂഡൽഹി  : കഴിഞ്ഞകാലമായി താൻ പറഞ്ഞു കൊണ്ടിരിക്കുന്നത് മുതിർന്ന നേതാവ് ദിഗ്‌വിജയ്‌ സിംഗ് പറഞ്ഞപ്പോൾ ആ ഡയലോഗിന് കട്ട സപ്പോർട്ടു മായി രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂർ എംപി.  ഇപ്പോൾ ദിഗ്‌വിജയ്‌ സിംഗ് പറഞ്ഞ കാര്യങ്ങളൊക്കെ തന്നെയാണ് താൻ കുറെ കാലമായി പറഞ്ഞു കൊണ്ടിരിക്കുന്നതെന്ന് തരൂർ മനസ്സിൽ കരുതുന്നുണ്ട്. പാർട്ടിയിൽ പരിഷ്കരണം വേണമെന്ന ദിഗ്‌വിജയ്‌ സിംഗിന്റെ  ആവശ്യത്തെ പിന്തുണച്ച് ശശി തരൂർ എം പി കോൺഗ്രസുകാർ ഉയർത്തുന്ന പ്രതിഷേധങ്ങൾക്ക് മധ്യേ രംഗത്തെത്തി. ആർഎസ്എസുമായി ബന്ധപ്പെട്ട ദിഗ്‌വിജയ്‌ സിംഗിന്റെ നിലപാടിനോട് പ്രതികരിക്കാൻ ശശി തരൂർ തയ്യാറായില്ല. എന്നാൽ പാർട്ടിയിൽ പരിഷ്കരണം വേണമെന്ന ദിഗ്‌വിജയ്‌ സിംഗിന്റെ ആവശ്യത്തെ പിന്തുണച്ച് ശശി തരൂർ എം പി നിലപാടെടുത്തു. പാർട്ടി ശക്തിപ്പെടണമെന്ന് ദിഗ്‌വിജയ്‌ സിങ്ങിനും ആഗ്രഹിക്കാൻ കഴിയും എന്നായിരുന്നു ശശി തരൂരിൻ്റെ പ്രതികരണം. ഏതൊരു പാർട്ടിയിലും അച്ചടക്കം പ്രധാനമാണെന്ന് പ്രതികരിച്ച ശശി തരൂർ ആർഎസ്എസുമായി ബന്ധപ്പെട്ട ദിഗ്‌വിജയ്‌ സിങ്ങിൻ്റെ നിലപാടിനോട് പ്രതികരിക്കാൻ തയ്യാറായില്ല. ബിജെപിയെ താൻ പിന്തുണച്ചിട്ടില്ലെന്നും ശശി…

    Read More »
  • ശാസ്തമംഗലത്ത് ബുള്‍ഡോസര്‍ വരുമോ; ഒരു മുറി ഒരു എംഎല്‍എ ഒരു കൗണ്‍സിലര്‍; ശാസ്തമംഗലം വിഷയം രേഖകള്‍ പരിശോധിച്ച ശേഷം നടപടിയെന്ന് തിരുവനന്തപുരം മേയര്‍; യാചനാസ്വരത്തിലാണ് സഹോദരതുല്യനായ പ്രശാന്തിനോട് മുറിയൊഴിയാന്‍ അഭ്യര്‍ഥിച്ചതെന്ന് ശ്രീലേഖ

    തിരുവനന്തപുരം: രേഖകള്‍ പരിശോധിച്ച ശേഷം ശ്രീലേഖയുടെ കാര്യത്തില്‍ നീക്കുപോക്കുണ്ടാക്കാമെന്ന നിലപാടുമായി തിരുവനന്തപുരം മേയര്‍ വി.വി.രാജേഷ്. ഒരു മുറിയും ഒരു എംഎല്‍എയും ഒരു കൗണ്‍സിലറും കൂടി ശാസ്തമംഗലത്തെ ഓഫീസ് തര്‍ക്കം പുറത്തറിയിച്ചതോടെ ഇടപെടാതിരിക്കാന്‍ കഴിയാത്ത അവസ്ഥയിലായി കോര്‍പറേഷന്‍ ഭരണാധികാരിക്ക്. രേഖകള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് മേയറുടെ നിലപാട്. ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് തര്‍ക്കം വലിയ സംഭവമാക്കേണ്ടതില്ലെന്ന തരത്തിലാണ് രാജേഷ് കൈകാര്യം ചെയ്യുന്നത്. കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയും എംഎല്‍എ വി കെ പ്രശാന്തും തമ്മില്‍ വര്‍ഷങ്ങളായി അടുപ്പമുണ്ട്. വിഷയം രാഷ്ട്രീയവല്‍ക്കരിക്കേണ്ട കാര്യമല്ല. കോര്‍പ്പറേഷന്റെ കെട്ടിടമാണ്. അവിടെ സ്ഥലപരിമിതിയുണ്ട്. പുരുഷന്‍ ഓഫീസ് കൈകാര്യം ചെയ്യുന്നത് പോലെയല്ല സ്ത്രീ കൈകാര്യം ചെയ്യുന്നത്. മുന്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ ബിന്ദു കൈകാര്യം ചെയ്ത ഓഫീസിലാണ് ഇപ്പോള്‍ പ്രശാന്ത് ഇരിക്കുന്നത്. ശ്രീലേഖ വ്യക്തിബന്ധം വച്ചാണ് പ്രശാന്തിനോട് ചോദിച്ചത്. ചര്‍ച്ചവന്ന സ്ഥിതിക്ക് രേഖകള്‍ പരിശോധിക്കും- മേയര്‍ പറഞ്ഞു. കോര്‍പറേഷനാണ് കെട്ടിടത്തിന്റെ അവകാശമെന്നും കൗണ്‍സിലറുടെ ഓഫീസ് പ്രവര്‍ത്തിക്കേണ്ട സ്ഥലമാണിതെന്നും ആര്‍. ശ്രീലേഖ പറഞ്ഞു. വി.കെ.…

    Read More »
  • ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; മറ്റത്തൂര്‍ കൂറുമാറ്റത്തില്‍ കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം; മരുന്നിന് പോലും കോണ്‍ഗ്രസില്‍ ഒരാളെ ബാക്കിവെക്കാതെ ബിജെപി അങ്ങെടുത്തെന്നും മുഖ്യമന്ത്രിയുടെ പരിഹാസം; കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇതെന്നും പിണറായി

        ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റത്തൂരിലെ കോണ്‍ഗ്രസ്-ബിജെപി സഖ്യത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനിട്ട ഫെയസ്്ബുക്ക് പോസ്റ്റിലാണ് കോണ്‍ഗ്രസിനെ മുഖ്യമന്ത്രി ആക്രമിച്ചിരിക്കുന്നത്. ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നാണ് വിമര്‍ശനം. ആ ചാട്ടമാണ് മറ്റത്തൂരില്‍ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച മുഴുവന്‍ അംഗങ്ങളും കൂറുമാറി. അവരെല്ലാം ബിജെപി പാളയത്തലെത്തി ഭരണം പിടിച്ചുവെന്നും മരുന്നിന് പോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അങ്ങെടുത്തെന്നും മുഖ്യമന്ത്രി പരിഹസിച്ചു. അരുണാചല്‍ പ്രദേശിലും ഗോവയിലും നടന്ന കൂറുമാറ്റത്തിന്റെ കേരളാ മോഡലാണ് മറ്റത്തൂരിലേതെന്നും മുഖ്യമന്ത്രി ഫേയ്‌സ്ബുക്കില്‍ കുറിച്ചു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇതെന്നും പിണറായി പറഞ്ഞു. 2016-ല്‍ അരുണാചല്‍ പ്രദേശില്‍ ആകെയുള്ള 44 കോണ്‍ഗ്രസ്സ് എംഎല്‍എമാരില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 43 പേരും ഒറ്റരാത്രികൊണ്ട് എന്‍ഡിഎയിലേക്ക് ചാടിയിരുന്നു. ഒരു എംഎല്‍എ പോലുമില്ലാതിരുന്ന പുതുച്ചേരിയില്‍ കോണ്‍ഗ്രസ്സ് അംഗങ്ങളെ ചാക്കിട്ട് 2021-ല്‍ ബിജെപി…

    Read More »
  • ദേ പിന്നേം തെറ്റിച്ചു! ആന്റണിയും സുധീരനും വിഷ്ണുനാഥും അടക്കം നില്‍ക്കുമ്പോള്‍ കെപിസിസി ആസ്ഥാനത്ത് ദേശീയഗാനം വീണ്ടും പാളി

    തിരുവനന്തപുരം: കോണ്‍ഗ്രസ് വേദിയില്‍ ദേശീയ ഗാനം വീണ്ടും തെറ്റിച്ചുപാടി. കോണ്‍ഗ്രസിന്‍റെ 140 വാര്‍ഷിക പരിപാടിയിലാണ് കെപിസിസി ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം ദേശീയ ഗാനം തെറ്റിച്ചുപാടിയത്. എ.കെ.ആന്‍റണി, വി.എം.സുധീരന്‍, പാലോട് രവി, പി.സി.വിഷ്ണുനാഥ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ നില്‍ക്കുമ്പോഴാണ് ദേശീയ ഗാനം തെറ്റിച്ചത്. ‘ജന ഗണ മന അധിനായക ജയഹേ’ എന്ന ആദ്യവരി ‘ജന ഗണ മംഗള’ എന്നാണ് പാടിയത്. മുന്‍പ് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമരാഗ്നി യാത്രയുടെ സമാപന സമ്മേളനത്തില്‍ പാലോട് രവി ദേശീയ ഗാനം തെറ്റായി ആലപിച്ചതിനെതിരെ വലിയ വിമര്‍ശനവും പരാതിയും ഉയര്‍ന്നിരുന്നു. തെറ്റു ശ്രദ്ധയിൽപ്പെട്ട ടി.സിദ്ദിഖ് എംഎല്‍എ ഇടപെട്ടാണ് പാലോട് രവിയെ ദേശീയ ഗാനം ആലപിക്കുന്നതില്‍ നിന്ന് തടഞ്ഞത്. അന്ന് പാലോട് രവി പാടിയ അതേ തെറ്റ് തന്നെയാണ് വീണ്ടും ആവര്‍ത്തിച്ചതെന്നും ശ്രദ്ധേയം.

    Read More »
  • ഒറ്റച്ചാട്ടത്തിന് എട്ടുപേര്‍ ബിജെപി ആയി; മരുന്നിനു പോലും ഒരാളില്ല; മറ്റത്തൂരില്‍ മറുകണ്ടം ചാടിയ കോണ്‍ഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി; ‘കൈപ്പത്തി ചിഹ്നം താമരയാക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കു ബുദ്ധിമുട്ടൊന്നുമില്ല’

    തിരുവനന്തപുരം: ഒറ്റച്ചാട്ടത്തിന് കോണ്‍ഗ്രസുകാര്‍ ബിജെപി ആയെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ ചാട്ടമാണ് തൃശൂര്‍ മറ്റത്തൂരില്‍ കണ്ടത്, മരുന്നിനുപോലും ഒരാളില്ലെന്നും കോണ്‍ഗ്രസിനെതിരെ പിണറായി വിജയന്റെ ഫെസ്ബുക്ക് പോസ്റ്റ്. ഇരുട്ടിവെളുക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ബിജെപി ആകാന്‍ മടിക്കില്ല. സംസ്ഥാനത്ത് പലയിടത്തും ബി.ജെ.പികോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടെന്നും മുഖ്യമന്ത്രി കുറിച്ചു.   മുഖ്യമന്ത്രിയുടെ കുറിപ്പ് പൂര്‍ണരൂപം ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ ചാട്ടമാണ് തൃശൂര്‍ ജില്ലയിലെ മറ്റത്തൂരില്‍ കണ്ടത്. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവന്‍ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോണ്‍ഗ്രസംഗങ്ങള്‍ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്. 2016-ല്‍ അരുണാചല്‍ പ്രദേശില്‍ ആകെയുള്ള 44 കോണ്‍ഗ്രസ്സ് എംഎല്‍എമാരില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 43 പേരും ഒറ്റരാത്രികൊണ്ട് എന്‍ഡിഎയിലേക്ക് ചാടിയിരുന്നു. ഒരു എംഎല്‍എ പോലുമില്ലാതിരുന്ന പുതുച്ചേരിയില്‍ കോണ്‍ഗ്രസ്സ് അംഗങ്ങളെ ചാക്കിട്ട് 2021-ല്‍ ബിജെപി അധികാരം…

    Read More »
Back to top button
error: