Breaking NewsIndiaLead Newspolitics

2020 ല്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ആര്‍ജെഡി 2025 എത്തിയപ്പോള്‍ വീണത് മൂക്കുംകുത്തി ; പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ റെക്കോഡില്‍ രണ്ടാം സ്ഥാനം, തേജസ്വിയുടെ ബിഗ് ബീഹാര്‍ വന്‍പരാജയം

പട്ന: ഹൈവോള്‍ട്ടേജ് ബീഹാര്‍ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ പ്രധാന പ്രതിപക്ഷമായ ആര്‍ജെഡിയുടെ സ്‌കോര്‍ ഒരു ദുഃഖകരമായ കാഴ്ചയാണ്. 143 സീറ്റുകളില്‍ മത്സരിച്ച തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി ഇപ്പോള്‍ 25 സീറ്റുകളിലേക്ക് വീണു. 2020 ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയില്‍ നിന്നും മൂക്കുംകുത്തിയുള്ള വീഴ്ചയായിരുന്നു ആര്‍ജെഡിക്ക് സംഭവിച്ചത്. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ ഏറ്റവും മോശപ്പെട്ട പ്രകടനങ്ങളില്‍ രണ്ടാമതുണ്ട് ഈ തെരഞ്ഞെടുപ്പ് ഫലം. 2010 ലെ തെരഞ്ഞെടുപ്പിന് ശേഷം ഇത്രയും വീഴ്ച ആര്‍ജെഡിയ്ക്ക് ആദ്യമാണ്.

എന്‍ഡിഎയുടെ വന്‍ വിജയത്തിന് ശേഷം നിതീഷ് കുമാര്‍ ബീഹാറില്‍ അധികാരത്തിലെത്തിയ 2005 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി 55 സീറ്റുകള്‍ നേടിയിരുന്നു. തേജസ്വി യാദവിന്റെ അമ്മ റാബ്രി ദേവി മുഖ്യമന്ത്രിയായിരുന്ന സമയത്ത്, ആര്‍ജെഡി ഉള്‍നാടന്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ഭരണവിരുദ്ധ വികാരം നേരിട്ടിരുന്നു. ഈ സമയത്ത് നിതീഷ് കുമാര്‍ ബിജെപിയുമായി സഖ്യമുണ്ടാക്കി വന്‍ വിജയം നേടി. ബീഹാറില്‍ ആര്‍ജെഡിയുടെ ഭരണം എന്നന്നേക്കുമായി അവസാനിപ്പിച്ചിരുന്നു. 2010 ലെ അടുത്ത തിരഞ്ഞെടുപ്പിലാണ് ആര്‍ജെഡിയുടെ ഏറ്റവും മോശം പ്രകടനം നടത്തിയത്, വെറും 22 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ.

Signature-ad

ഇത്തവണ വീണ്ടും ജെഡിയുവും ബിജെപിയും ഒരുമിച്ച് മത്സരിച്ചപ്പോള്‍ പിതാവ് ലാലുവില്‍ നിന്നും നേതൃത്വം ഏറ്റെടുത്ത തേജസ്വിക്ക് തന്റെ പാര്‍ട്ടിയെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് നയിക്കേണ്ട ഗതികേടിലാണ്. കുടുംബത്തിലെ മറ്റുള്ളവര്‍ അനായാസം വിജയിച്ചു കയറിയ രാഘോംപുരിയില്‍ പോലും ഒരു ഘട്ടത്തില്‍ തേജസ്വീയാദവ് തോല്‍വിയെ മുഖാമുഖം കണ്ടിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ജയിച്ചത്. ഇതിനേക്കാള്‍ വലിയൊരു മോശം സമയം തേജസ്വീയുടെ കരിയറില്‍ ഉണ്ടാകാനില്ല. ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസിനും ഇതിനേക്കാള്‍ മോശം തോല്‍വി ബീഹാറില നേരിടാനില്ല.

Back to top button
error: