politics

  • ട്രംപിന്റെ താരിഫിനെ പേടിയില്ല ; പ്രധാനമന്ത്രി മോദിയും റഷ്യന്‍ പ്രസിഡന്റ് പുടിനും 45 മിനിറ്റ് ഒരു കാറില്‍ ഒരുമിച്ച് യാത്ര ചെയ്തു; യുഎസിന്റെ താരിഫ് ഭീഷണിക്കിടയില്‍ ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ദൃഢമാകുന്നു

    ബീജിംഗ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുടെ റഷ്യന്‍ എണ്ണ വ്യാപാരത്തിന്മേല്‍ താരിഫ് ഭീഷണി ഉയര്‍ത്തുന്നതിനിടെ, ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഒരു വാഹനത്തില്‍ ഉഭയകക്ഷി കൂടിക്കാഴ്ചക്കായി ഒരുമിച്ച് യാത്ര ചെയ്തു. ‘എസ്സിഒ ഉച്ചകോടിയിലെ നടപടികള്‍ക്ക് ശേഷം, പ്രസിഡന്റ് പുടിനും ഞാനും ഒരുമിച്ച് ഞങ്ങളുടെ ഉഭയകക്ഷി കൂടിക്കാഴ്ച നടക്കുന്ന സ്ഥലത്തേക്ക് യാത്ര ചെയ്തു. അദ്ദേഹവുമായുള്ള സംഭാഷണങ്ങള്‍ എല്ലായ്‌പ്പോഴും ഉള്‍ക്കാഴ്ച നല്‍കുന്നതാണ്.” റഷ്യന്‍ നേതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു. മോദിക്ക് വേണ്ടി പുടിന്‍ 10മിനിറ്റ് കാത്തു നില്‍ക്കുകയും ചെയ്തു. ‘തുടര്‍ന്ന് ഇരു നേതാക്കളും ഒരു കാറില്‍ ഒരുമിച്ച് യാത്ര ചെയ്യുകയും വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഉഭയകക്ഷി കൂടിക്കാഴ്ച നടക്കുന്ന സ്ഥലത്ത് എത്തിയതിന് ശേഷവും അവര്‍ 45 മിനിറ്റിലധികം കാറില്‍ ചെലവഴിച്ചു. ഇതിനുശേഷം, ഒരു മണിക്കൂറിലധികം നീണ്ട പൂര്‍ണ്ണമായ ഉഭയകക്ഷി കൂടിക്കാഴ്ചയും അവര്‍ നടത്തി,’ വൃത്തങ്ങള്‍ പറഞ്ഞു.…

    Read More »
  • ട്രംപിന്റെ ഉടക്കില്‍ ക്വാഡ് ഉച്ചകോടിയും പൊളിയുന്നു; ഇന്ത്യയിലേക്ക് ഇല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ്; നൊബേല്‍ സമ്മാനത്തിനു ശിപാര്‍ശ ചെയ്യാത്തത് താരിഫ് ചുമത്താന്‍ കാരണമെന്ന് ആവര്‍ത്തിച്ച് ന്യൂയോര്‍ക്ക് ടൈംസ്; നിഷേധിക്കാതെ പ്രസിഡന്റിന്റെ ഓഫീസ്

    ന്യൂയോര്‍ക്ക്: താരിഫ് പ്രശ്‌നത്തില്‍ ഇടഞ്ഞതിനു പിന്നാലെ ഇന്ത്യയിലേക്ക് ഈ വര്‍ഷം അവസാനം നടത്തേണ്ടിയിരുന്ന യാത്രയും മാറ്റിവച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ക്വാഡ് ഉച്ചകോടിക്കുവേണ്ടിയാണ് ട്രംപ് ഇന്ത്യയില്‍ എത്തേണ്ടിയിരുന്നത്. നേരത്തേ, ഇന്ത്യയിലേക്ക് എത്തുമെന്നു നരേന്ദ്ര മോദിക്ക് ഉറപ്പു നല്‍കിയിരുന്നെങ്കിലും വേണ്ടെന്നു വച്ചെന്നാണു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. കഴിഞ്ഞ ജനുവരിയില്‍ ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ട്രംപ് ഭരണകൂടം വിളിച്ചുകൂട്ടിയിരുന്നു. ഓസ്‌ട്രേലി്യ, ഇന്ത്യ, ജപ്പാന്‍, യുഎസ് എന്നീ രാജ്യങ്ങളാണ് ക്വാഡ് കൂട്ടായ്മയിലുള്ളത്. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെയാണ് ഇന്ത്യയും ട്രംപും തമ്മിലുള്ള ഇടച്ചില്‍ തുടങ്ങിയത്. യുദ്ധം നിര്‍ത്താന്‍ ഇടപെട്ടെന്ന ആരോപണം ഇന്ത്യ വളഞ്ഞ വഴിയിലൂടെ നിഷേധിച്ചിരുന്നു. ഒരിക്കല്‍ പോലും ട്രംപിന്റെ പേരു പറഞ്ഞില്ലെങ്കിലും മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായില്ലെന്ന് മോദി ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. എന്നാല്‍, ട്രംപിനോടള്ള മൃദു സമീപനത്തില്‍ മോദിയുടെ ക്ഷമ നശിക്കുന്ന ഘട്ടത്തിലേക്ക് ഇതെത്തിച്ചെന്നും ന്യൂയോര്‍ക്ക് ടൈംസ് എഴുതുന്നു. ഒരുകാലത്ത് ‘മൈ ഫ്രണ്ട്’…

    Read More »
  • അഭിമുഖമായും ശബ്ദ സന്ദേശമായും ഉയര്‍ന്ന പരാതികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിന് നേരേയുള്ള ആരോപണങ്ങളില്‍ പരാതിക്കാരായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ അന്വേഷണ സംഘം

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് നേരേയുള്ള ആരോപണങ്ങളില്‍ പരാതിക്കാരായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ അന്വേഷണ സംഘം. മാധ്യമങ്ങളിലും ഓണ്‍ലൈനുകളിലും അഭിമുഖമായും ശബ്ദ സന്ദേശമായും ഉയര്‍ന്ന പരാതികളില്‍, അതിജീവിതകളായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ ശനിയാഴ്ച ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ യോഗത്തില്‍ തീരുമാനമായി. സംഭവത്തില്‍ നേരിട്ട് പരാതി നല്‍കിയവര്‍ കുറവാണ്. ഒന്നോ രണ്ടോ പരാതികള്‍ മാത്രമാണ് നേരിട്ട് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചത്. ബാക്കിയെല്ലാം ഇ-മെയിലായി ലഭിച്ചവയാണ്. ഇങ്ങനെ പരാതി നല്‍കിയവരെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങും. കൂടുതല്‍ വിവരങ്ങളോ തെളിവുകളോ ഉണ്ടെങ്കില്‍ ശേഖരിക്കും. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതികളാണ് ഏറെയും. ഇതുമാത്രം അടിസ്ഥാനമാക്കി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകുമോയെന്ന സംശയവും പൊലീസിനുണ്ട്. ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളുടെ ശബ്ദസന്ദേശങ്ങളുടെയും ഫോണ്‍ സംഭാഷണങ്ങളുടെയും ഉറവിടം കണ്ടെത്തുകയാണ് പ്രധാനമെന്നാണ് അന്വേഷണ സംഘം വിലയിരുത്തി.

    Read More »
  • ഇസ്രായേല്‍ ആക്രമണത്തില്‍ ഹൂതികളുടെ എല്ലാ മന്ത്രിമാരും കൊല്ലപ്പെട്ടെന്നു സൂചന; വധിക്കപ്പെട്ടത് പ്രധാനമന്ത്രിയടക്കം 12 മന്ത്രിമാരും സൈനിക ജനറല്‍മാരും; വിവരങ്ങള്‍ പുറത്തുവിട്ട് ചാനല്‍ 12; ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്

    സനാ: ഹൂതികളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യം ആരംഭിച്ച ആക്രമണത്തില്‍ പ്രധാനമന്ത്രി അഹമ്മദ് അല്‍-റഹാവിയടക്കം മുഴുവന്‍ മന്ത്രിമാരും കൊല്ലപ്പെട്ടെന്നു സൂചന. കൃത്യമായ സോഴ്‌സുകളെ ഉദ്ധരിച്ചല്ല റിപ്പോര്‍ട്ടെങ്കിലും റഹാവിയും 12 കാബിനറ്റ് മന്ത്രിമാരും കൊല്ലപ്പെട്ടെന്നാണ് ഐഡിഎഫിന്റെ നിഗമനം. ചാനല്‍ 12 ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടതെങ്കിലും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ആക്രമണത്തിന്റെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്നുണ്ടെന്നാണു വിവരം. വ്യാഴാഴ്ച യെമന്‍ തലസ്ഥാനമായ സനായിലേക്ക് നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂതി നേതൃത്വത്തെ ഇസ്രയേല്‍ ലക്ഷ്യമിട്ടത്. സനായ്ക്ക് പുറത്ത് ഹൂതി നേതാവ് അബ്ദുള്‍ മാലിക് അല്‍-ഹൂതിയുടെ പ്രസംഗം കേള്‍ക്കാന്‍ ഒത്തുകൂടിയ മുതിര്‍ന്ന ഹൂതി മന്ത്രിമാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒരാഴ്ചയ്ക്കിടെ സനായിലേക്ക് ഇസ്രയേല്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. ഹൂതികളുടെ രാഷ്ട്രീയ, സൈനിക നേതൃത്വത്തെയാണ് വ്യാഴാഴ്ചത്തെ അക്രമത്തില്‍ ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂതി പ്രധാനമന്ത്രി അല്‍-റഹാവിയും അദ്ദേഹത്തിന്റെ കൂട്ടാളികളും കൊല്ലപ്പെട്ടതായാണ് യെമന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. സനായിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇരിക്കെയാണ് പ്രധാനമന്ത്രി കൊല്ലപ്പെട്ടതെന്ന് യെമനിലെ…

    Read More »
  • ‘എംഎല്‍എ എന്ന നിലയില്‍ പെന്‍ഷന്‍ അനുവദിക്കണം’; രാജസ്ഥാന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍; രാജിവച്ച് ഒരുമാസം കഴിഞ്ഞിട്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതെ ബിജെപി നേതാവ്; രാഷ്ട്രീയ നീക്കങ്ങളെപ്പറ്റി ഊഹാപോഹങ്ങളും ശക്തം

    ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി പദവി രാജിവച്ചശേഷം പൊതുരംഗത്തുനിന്നു വിട്ടു നില്‍ക്കുന്ന ജഗ്ദീപ് ധന്‍കര്‍ മുന്‍ നിയമസഭാംഗമെന്ന നിലയില്‍ പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു രാജസ്ഥാന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി. 1993 നും 1998 നും ഇടയില്‍ അജ്മീര്‍ ജില്ലയിലെ കിഷന്‍ഗഡ് മണ്ഡലത്തെ പ്രതിനിധീകരിച്ച ധന്‍കറിന്റെ പെന്‍ഷന്‍ പശ്ചിമബംഗാള്‍ ഗവര്‍ണറായതിനെത്തുടര്‍ന്നു 2019ല്‍ നിര്‍ത്തലാക്കിയിരുന്നു. 1989ല്‍ ജുന്‍ജുനുവില്‍നിന്ന് ജനതാദള്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ചന്ദ്രശേഖര്‍ സര്‍ക്കാരില്‍ പാര്‍ലമെന്ററി കാര്യ സഹമന്ത്രിയായി സേവനമനുഷ്ഠിച്ച ശേഷം 74 കാരനായ ധന്‍ഖര്‍ 1993ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് എംഎല്‍എ ആയി. 2003ല്‍ അദ്ദേഹം ബിജെപിയിലേക്കും കളം മാറി. ഉപരാഷ്ട്രപദവി രാജിവച്ച് ഒരു മാസത്തിനുശേഷമാണ് മുന്‍ എംഎല്‍എ എന്ന നിലയില്‍ പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശപ്പെട്ടു ധന്‍കര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. അപേക്ഷ പരിശോധിച്ച് അംഗീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്നു സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ അറിയിച്ചു. ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ച തീയതി മുതല്‍ ശ്രീ ധന്‍ഖറിന് നല്‍കേണ്ട പെന്‍ഷന്‍ ബാധകമാകും. ജൂലൈ 21ന് ‘ആരോഗ്യപ്രശ്‌നങ്ങള്‍’ ചൂണ്ടിക്കാട്ടി അദ്ദേഹം രാജി സമര്‍പ്പിച്ചിരുന്നു. രാജസ്ഥാനിലെ…

    Read More »
  • ഇസ്രയേലുമായുള്ള വാണിജ്യ സാമ്പത്തിക ബന്ധങ്ങള്‍ വിഛേദിച്ച് തുര്‍ക്കി; വ്യോമ പാത അടച്ചു; കപ്പലുകള്‍ക്ക് വിലക്ക്; ലക്ഷ്യം ഇസ്രയേലിലേക്കുള്ള ആയുധ നീക്കം തടയലെന്നു സൂചന; ഗാസയ്ക്കു പിന്തുണ

    ഇസ്താംബുള്‍: ഇസ്രയേലുമായുള്ള വാണിജ്യ, സാമ്പത്തിക ബന്ധങ്ങള്‍ വിച്ഛേദിച്ച് തുര്‍ക്കി. ഇസ്രയേല്‍ വിമാനങ്ങള്‍ തുര്‍ക്കിയുടെ വ്യോമാതിര്‍ത്തിയിലേക്ക് കടക്കുന്നതിനും തുര്‍ക്കി കപ്പലുകള്‍ ഇസ്രയേല്‍ തുറമുഖത്തേക്ക് പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ഗാസയില്‍ നടക്കുന്ന യുദ്ധത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പിരിമുറുക്കം വര്‍ധിക്കുകയാണ്. ‘ഇസ്രായേലുമായുള്ള വ്യാപാരം പൂര്‍ണമായും വിച്ഛേദിച്ചു. തുര്‍ക്കി കപ്പലുകളെ ഇസ്രായേല്‍ തുറമുഖങ്ങളിലേക്ക് പോകാന്‍ അനുവദിക്കില്ല. ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാനും അനുമതിയുണ്ടാകില്ല’ എന്നാണ് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകന്‍ ഫിദാന്‍ പറഞ്ഞത്. ഇസ്രയേലിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചില്ലെങ്കില്‍ മധ്യപൂര്‍വേഷ്യ ഉടനീളം സംഘര്‍ഷത്തില്‍ മുങ്ങുമെന്നും ഹക്കന്‍ ഫിദന്‍ പറഞ്ഞു. ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നടപടി വേണമെന്നും ലോകശക്തികള്‍ ഇസ്രയേലിനെ പിന്തുണയ്ക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്പൂര്‍ണ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഗാസയിലേക്ക് സഹായം എത്തിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ഇസ്രായേലുമായുള്ള നേരിട്ടുള്ള വ്യാപാരബന്ധം തുര്‍ക്കി വിച്ഛേദിച്ചിരുന്നു. 2023ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ 7 ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടന്നിരുന്നു. അസര്‍ബൈജാനിലെ രാജ്യാന്തര സബ്മിറ്റില്‍ പങ്കെടുക്കാന്‍ യാത്രതിരിച്ച…

    Read More »
  • നൊബേലിനു ശിപാര്‍ശ ചെയ്യണമെന്നു ട്രംപ്; പറ്റില്ലെന്നു മോദി: ഒറ്റ ഫോണ്‍ കോളില്‍ ഇടഞ്ഞ ഇന്ത്യ-യുഎസ് ബന്ധം! ജര്‍മന്‍ ദിനപത്രത്തിന്റെ വാദം സ്ഥിരീകരിച്ച് ന്യൂയോര്‍ക്ക് ടൈംസ്; 50 ശതമാനം തീരുവ വന്ന വഴിയിങ്ങനെ

    ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്ക് മേല്‍ യുഎസ് ചുമത്തിയ 50 ശതമാനം തീരുവയെപ്പറ്റി ഇറങ്ങുന്ന കഥകള്‍ നിരവധിയാണ്. ഒരുകാലത്ത് ‘മൈ ഫ്രണ്ട്’ എന്നു വിശേഷിപ്പിച്ചു ട്രംപിനുവേണ്ടി പരസ്യമായി പ്രചാരണത്തിന് ഇറങ്ങിയ മോദിയെ ഞെട്ടിച്ചാണ് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത്. ട്രംപിന്റെ വ്യക്തി വിരോധമാണ് യുഎസ് ഇന്ത്യയ്ക്ക് എതിരാകാന്‍ കാരണമെന്നായിരുന്നു യു.എസ് സാമ്പത്തിക സ്ഥാപനമായ ജെഫറീസിന്റെ റിപ്പോര്‍ട്ട്. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മോദിയെ ഫോണില്‍ വിളിച്ചെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി ഫോണ്‍ നിരസിച്ചെന്നും നേരത്തെ ജര്‍മന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുകയാണ് ന്യൂയോര്‍ക്ക് ടൈംസ്. ജൂണ്‍ 17 നുള്ള ട്രംപിന്റെ ഫോണ്‍ കോളിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചു എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിലുള്ള അവസാനത്തെ ഫോണ്‍ കോള്‍ നടന്നത് ജൂണ്‍ 17 നായിരുന്നു. കാനഡയില്‍ നടന്ന ജി 7 ഉച്ചകോടിക്ക് ശേഷം വാഷിങ്ടണിലേക്കുള്ള യാത്രയ്ക്കിടെയാണ് ട്രംപ് ഫോണ്‍ ചെയ്തത്. 35 മിനുട്ട് സംഭാഷണം…

    Read More »
  • കണ്ണപുരം സ്‌ഫോടനക്കേസ്: പ്രതി അനൂപ് മാലിക്ക് പിടിയില്‍; കോണ്‍ഗ്രസ് ബന്ധമെന്നു സിപിഎം; അനൂപ് കുമാര്‍ പേരുമാറ്റിയത് തിരിച്ചറിയാതിരിക്കാന്‍

    കണ്ണൂര്‍: കണ്ണപുരം സ്‌ഫോടനക്കേസ് പ്രതി പിടിയില്‍. അനൂപ് മാലിക്ക് പിടിയിലായത് കാഞ്ഞങ്ങാട് നിന്നാണ്. കണ്ണപുരം കീഴറയില്‍ പുലര്‍ച്ചെ രണ്ടിനുണ്ടായ സ്‌ഫോടനത്തില്‍ വീട് തകര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഉല്‍സവത്തിന് പടക്കങ്ങള്‍ ഉണ്ടാക്കി നല്‍കാറുള്ള മുഹമ്മദ് ആഷാം ആണ് മരിച്ചത്. വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ സ്‌ഫോടകവസ്തു നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് ആഷാമിന്റെ ബന്ധുവായ അനൂപ് മാലിക് 2016ലെ പുഴാതി പൊടിക്കുണ്ട് സ്‌ഫോടനക്കേസിലും പ്രതിയാണ്. നാടുമുഴുവന്‍ വിറച്ച അത്യുഗ്ര സ്‌ഫോടനമാണ് ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് കണ്ണപുരം കീഴറയില്‍ സംഭവിച്ചത് . വീട് പൂര്‍ണമായും തകര്‍ന്നുവീണു. ഉഗ്രശേഷിയുള്ള ഗുണ്ട് ആണ് പൊട്ടിയത്. വീട്ടില്‍ പടക്ക നിര്‍മ്മാണമായിരുന്നു എന്ന് പോലീസ് കണ്ടെത്തി. മണിക്കൂറുകള്‍ കഴിഞ്ഞാണ് മുഹമ്മദ് ആഷാമിന്റെ മൃതദേഹം പുറത്തെടുക്കാന്‍ കഴിഞ്ഞത്. ആഷാമും പ്രതി അനൂപ് മാലിക്കും ബന്ധുക്കള്‍ ആണെന്ന് പോലീസ് പറഞ്ഞു. കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ സ്‌ഫോടനത്തില്‍ വീട് തകര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ട കേസിലെ പ്രതി അലവില്‍ വീണവിഹാറില്‍ അനൂപ്കുമാര്‍ എന്ന…

    Read More »
  • സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി: രാഹുലിനെതിരായ കേസില്‍ ആറ് പരാതിക്കാരില്‍ നിന്നും മൊഴിയെടുക്കും

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ കേസില്‍ പ്രത്യേക സംഘം ഇന്ന് പരിശോധന തുടങ്ങും. ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുണ്ടായിരുന്ന പരാതികള്‍ പുതിയ അന്വേഷണ ഉദ്യോഗസ്ഥനായ ഷാജിക്ക് കൈമാറി. 6 പരാതിക്കാരില്‍ നിന്നും ഇന്ന് മുതല്‍ മൊഴിയെടുക്കും. കൈവശമുള്ള തെളിവുകള്‍ ഹജരാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നല്‍കും. വെളിപ്പെടുത്തല്‍ നടത്തിയവര്‍ ഇതേവരെ പരാതി നല്‍കിയിട്ടില്ല. നിലവിലെ പരാതിക്കാരുടെ മൊഴിപ്രകാരം വെളിപ്പെടുത്തല്‍ നടത്തിയവരെ നേരില്‍ കണ്ട് മൊഴിയെടുക്കാണ് പൊലീസ് നീക്കം. സൈബര്‍ തെളിവുകളും പരിശോധിക്കും. ഇതിനായി സൈബര്‍ ഉദ്യോഗസ്ഥരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    Read More »
  • ‘ഇസ്രയേലിന്റെ മരണം’ മുദ്രാവാക്യമാക്കിയ ഹൂതികളുടെ തലയെടുത്ത് ഇസ്രായേല്‍; പ്രധാനമന്ത്രിയും സൈനിക നേതാക്കളും കൊല്ലപ്പെട്ടെന്ന് വിവരം; മുതിര്‍ന്ന ഹൂതി നേതാക്കളെ ഇല്ലാതാക്കുമെന്ന് ഇന്റലിജന്‍സ്; പ്രാഥമിക ലക്ഷ്യം പത്തുപേര്‍

    സനാ: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹൂതി പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രണത്തില്‍ അഹമ്മദ് അല്‍ റഹാവിയും ഒപ്പമുണ്ടായിരുന്നവരും കൊല്ലപ്പെട്ടു എന്നാണ് യെമനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്ച യെമന്‍ തലസ്ഥാനമായ സനായിലേക്ക് നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂതി നേതൃത്വത്തെ ഇസ്രയേല്‍ ലക്ഷ്യമിട്ടത്. സനായ്ക്ക് പുറത്ത് ഹൂതി നേതാവ് അബ്ദുള്‍ മാലിക് അല്‍-ഹൂതിയുടെ പ്രസംഗം കേള്‍ക്കാന്‍ ഒത്തുകൂടിയ മുതിര്‍ന്ന ഹൂതി മന്ത്രിമാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒരാഴ്ചയ്ക്കിടെ സനായിലേക്ക് ഇസ്രയേല്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. ഹൂതികളുടെ രാഷ്ട്രീയ, സൈനിക നേതൃത്വത്തെയാണ് വ്യാഴാഴ്ചത്തെ അക്രമത്തില്‍ ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂതി പ്രധാനമന്ത്രി അല്‍-റഹാവിയും അദ്ദേഹത്തിന്റെ കൂട്ടാളികളും കൊല്ലപ്പെട്ടതായാണ് യെമന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. സനായിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇരിക്കെയാണ് പ്രധാനമന്ത്രി കൊല്ലപ്പെട്ടതെന്ന് യെമനിലെ അല്‍-ജുംഹുരിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍-റഹാവിക്കൊപ്പം അദ്ദേഹത്തിന്റെ കൂട്ടാളികളും കൊല്ലപ്പെട്ടതായി ആദന്‍ അല്‍-ഗാദ് പത്രവും റിപ്പോര്‍ട്ട് ചെയ്തു.…

    Read More »
Back to top button
error: