politics
-
കോടതിവിധി വരാതെ രാഹുലിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയാൽ ചിലപ്പോൾ പണി കിട്ടും: വിദഗ്ധ നിയമപദേശം തേടി സർക്കാർ: നടപടി തുടങ്ങി വച്ചാലും നിയമസഭയുടെ കാലാവധി തീരുന്നതിനാൽ പൂർത്തിയാക്കാൻ ആകില്ലെന്നും സൂചന: നടപടികളെ കോൺഗ്രസ് തടുക്കില്ല : പക്ഷേ മുകേഷിനെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെടും
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യൻ ആക്കാനുള്ള നീക്കം കോടതി വിധി വന്നതിനുശേഷം ചെയ്യുന്നതാണ് ഉചിതമെന്ന് വിദഗ്ധോപദേശം. കോടതി രാഹുലിനെ കുറ്റക്കാരൻ ആണോ അല്ലയോ എന്ന് വിധിക്കുന്നതിന് മുൻപ് നിയമസഭ എത്തിക്സ് കമ്മിറ്റി വിധിയെഴുതിയാൽ അത് പിന്നീട് വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചതിനുശേഷം ആയിരിക്കും രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്തു നിന്ന് നീക്കുന്ന കാര്യം തീരുമാനിക്കുക. ഉടൻ എടുത്തുചാടി ഒരു തീരുമാനത്തിലെത്തേണ്ട എന്നതാണ് ഇപ്പോഴത്തെ പൊതുവേയുള്ള അഭിപ്രായം. നിയമസഭാ എത്തിക്സ് കമ്മിറ്റിക്കുമുൻപാകെയാണ് ഇത്തരം പരാതികൾ വരുക. സമിതിക്ക് ഒരംഗത്തെ അയോഗ്യനാക്കാനുള്ള അധികാരമില്ലെങ്കിലും നിയമസഭയ്ക്കുമുൻപാകെ ശുപാർശ സമർപ്പിക്കാനാകും. ആരോപണവിധേയന് വിശദീകരണത്തിന് അവസരം നൽകിവേണം ശുപാർശനൽകേണ്ടത്. ഈ നിയമസഭയുടെ കാലാവധി കഴിയാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്ക് ഇതിനെല്ലാം സമയം തികയുമോ എന്ന കാര്യത്തിലും സംശയമുണ്ട്. പൂർത്തിയാക്കാനായില്ലെങ്കിലും കാര്യങ്ങൾ തുടങ്ങിവെക്കാമെന്നുള്ള അഭിപ്രായം നേതാക്കൾക്കുണ്ട്. ഇത്തരമൊരു നടപടി ഉണ്ടായാൽ രാഹുലിനെ സംരക്ഷിക്കുന്ന നിലപാട് എടുക്കില്ലെന്നാണ് കോൺഗ്രസ് നേതൃത്വം…
Read More » -
അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം; ‘ലവ് യൂ ടു മൂണ്‍ ബാക്ക്’ എന്നെഴുതിയ കപ്പുമായി മുഖ്യമന്ത്രി; രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായതിനു പിന്നാലെ അതിജീവിത പങ്കുവച്ച പോസ്റ്റിലെ വാചകം
കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ എൽഡിഎഫ് നടത്തുന്ന സത്യാഗ്രഹ സമരവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ച ചായക്കപ്പ് ചർച്ചയാകുന്നു. ‘Love you to moon and back’ എന്നെഴുതിയ കപ്പാണ് മുഖ്യമന്ത്രി വേദിയിൽ ഉപയോഗിച്ചത്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പീഡനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ അതിജീവിത പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പിലെ അതേ വാചകം തന്നെ മുഖ്യമന്ത്രിയുടെ കപ്പിലും ഇടംപിടിച്ചത് ബോധപൂർവ്വമായ ഐക്യദാർഢ്യമാണെന്ന വിലയിരുത്തലുകൾക്ക് ശക്തി പകരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ ‘ദൈവത്തിന് നന്ദി’ പറഞ്ഞുകൊണ്ടാണ് അതിജീവിത ഫേസ്ബുക്കിൽ പ്രതികരിച്ചത്. “ഇരുട്ടിൽ ചെയ്ത പ്രവർത്തികൾ ദൈവം കണ്ടു. എങ്ങും എത്താതിരുന്ന നിലവിളി ദൈവം കേട്ടു” എന്ന് അവർ കുറിച്ചു. കുട്ടിയുടെ പിതാവാകാൻ യോഗ്യനല്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിന് തന്റെ കുഞ്ഞുങ്ങളോട് ക്ഷമ ചോദിച്ച അതിജീവിത, ‘Love you to moon and back’ എന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്. ഈ വൈകാരികമായ വരികൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. തിരുവനന്തപുരത്ത് നടന്ന മന്ത്രിസഭയുടെ…
Read More » -
ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകക്കെതിരെ കോടതി: 10 ദിവസം പോലും കോടതിയിൽ ഹാജരാകാതെ കോടതിയെ വിമർശിക്കുന്നുവെന്ന് വിചാരണ കോടതി: വന്നാലും ഉറങ്ങും: കോടതി അവർക്ക് വിശ്രമസ്ഥലമെന്നും വിചാരണ കോടതി : ഒരിക്കലും ഒരു കോടതി അഭിഭാഷകയോട് പറയാൻ പാടില്ലാത്ത കാര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് അഡ്വ ടി.ബി.മിനി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയുടെ അഭിഭാഷകക്കെതിരെ കടുത്ത വിമർശനവുമായി വിചാരണ കോടതി.തീർത്തും അപ്രതീക്ഷിതമായാണ് അതിജീവിതയുടെ അഭിഭാഷക ക്കെതിരെ വിചാരണ കോടതി ആഞ്ഞടിച്ചത്. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെയാണ് വിചാരണക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. വിചാരണ സമയത്ത് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ വന്നത്. അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളൂ. ആ സമയം ഉറങ്ങുകയാണ് പതിവെന്നും കോടതി വിമർശിച്ചു. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നത്. എന്നിട്ടാണ് പുറത്തുപോയി കോടതി അത് കേട്ടില്ല ഇത് പരിഗണിച്ചില്ല എന്നൊക്കെ പറയുന്നതെന്നും കോടതി പറഞ്ഞു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിമർശനം. അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല. ഈ ഘട്ടത്തിലാണ് അതിജീവിതയുടെ അഭിഭാഷക കോടതിയിൽ ഇല്ലേയെന്ന് ചോദിച്ച് ചില പരാമർശങ്ങൾ കോടതി നടത്തിയത്. എന്നാൽ ജീവിതത്തിന്റെ അഞ്ച് വർഷക്കാലം മുഴുവൻ കേസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുട്ടുണ്ടെന്നും വക്കാലത്ത് കിട്ടിയപ്പോൾ മുതൽ…
Read More » -
പ്രാർത്ഥന – പൂജ – സന്ദർശകർ: മാങ്കുട്ടത്തിൽ ഇപ്പോഴും ആർക്കൊക്കെയോ പ്രിയപ്പെട്ടവൻ തന്നെ : ആരെയും കാണാൻ കൂട്ടാക്കാതെ രാഹുൽ
പത്തനംതിട്ട : മൂന്നാമത്തെ ബലാത്സംഗ കേസിൽ അറസ്റ്റിലായി 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്ത രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയെ കാണാൻ സന്ദർശകർ. രാഹുലിനു വേണ്ടി ക്ഷേത്രത്തിലും പള്ളിയിലും പൂജയും വഴിപാടും പ്രാർത്ഥനയും. എംഎൽഎ സ്ഥാനം വരെ കൈവിട്ടു പോകുമെന്ന സാഹചര്യത്തിലും രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും ആർക്കൊക്കെയോ പ്രിയപ്പെട്ടവൻ തന്നെ. കോൺഗ്രസിൽ ഭൂരിഭാഗവും രാഹുലിനെ തള്ളിപ്പറഞ്ഞെങ്കിലുംഇപ്പോഴും രാഹുലിനോട് പ്രതിപത്തി ഉള്ളവർ പാർട്ടിയിൽ ഉണ്ട്. അതിന്റെ തെളിവായിരുന്നു അടൂരിൽ നിന്ന് എത്തിയ കോൺഗ്രസ് പ്രവർത്തകൻ. എന്നാൽ മാവേലിക്കര ജയിലില്‍ എത്തിയ അടൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കാണാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കൂട്ടാക്കിയില്ല ആരെയും കാണാന്‍ താല്‍പര്യം ഇല്ലെന്ന് രാഹുല്‍ ജയില്‍ അധികൃതരെ അറിയിക്കുകയായിരുന്നു. മാവേലിക്കരയിലെ സ്‌പെഷ്യല്‍ സബ്ജയിലിലാണ് രാഹുല്‍ റിമാന്‍ഡില്‍ കഴിയുന്നത്. കാണാൻ താല്പര്യമില്ലെന്ന് രാഹുൽ തന്നെ അറിയിച്ചതോടെ സന്ദർശകൻ മടങ്ങി. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ 14 ദിവസത്തേക്കാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. രാഹുലിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യം. രാഹുലിന്റെ…
Read More » -
ഹൈക്കോടതിയോട് സുപ്രീം കോടതിയുടെ ചോദ്യം : നൂറു പള്ളികൾ ഉണ്ടെന്നു കരുതി പുതിയൊരു പള്ളിക്ക് അനുമതി നിഷേധിക്കാൻ എങ്ങനെ കഴിയും?
ന്യൂഡൽഹി : വളരെ പ്രധാനപ്പെട്ടതും ചർച്ചയാകാൻ സാധ്യതയുള്ളതുമായ ഒരു ചോദ്യം കേരള ഹൈക്കോടതിയോട് ചോദിച്ച് സുപ്രീം കോടതി .നിലമ്പൂരിൽ പുതിയ മുസ്ലിം പള്ളിക്ക് അനുമതി നിഷേധിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീം കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്. നൂറ് മുസ്ലിം പള്ളികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പള്ളിക്ക് അനുമതി നിഷേധിക്കാൻ എങ്ങനെ ആകുമെന്ന് സുപ്രീം കോടതി ചോദിച്ചു. കേരള ഹൈക്കോടതി ഉത്തരവിന് എതിരായ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജെ ബി പർഡിവാല അധ്യക്ഷനായ ബെഞ്ച് ഈ ചോദ്യം ചോദിച്ചത്. ഇത്തരത്തിൽ അനുമതി നിഷേധിക്കുന്നത് ശരിയാണോ എന്നും സുപ്രീം കോടതി ചോദിച്ചു. നിലമ്പൂരിൽ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാൻ അനുമതി തേടി നൂറുൽ ഇസ്‌ലാം സാംസ്‌കാരിക സംഘം നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ സുപ്രധാന ചോദ്യം. കേരള ഹൈക്കോടതി വിധിക്ക് എതിരെ നൂറുൽ ഇസ്‌ലാം സാംസ്‌കാരിക സംഘം എന്ന സംഘടന നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. മലപ്പുറം നിലമ്പൂരിൽ വാണിജ്യ കെട്ടിടം…
Read More » -
വെനസ്വേല ജനത പ്രസിഡന്റ് ഇല്ലാതെ ബുദ്ധിമുട്ടരുത് : വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി സ്വയം അവരോധിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ച് ട്രംപ്
വാഷിംഗ്ടൺ : ന്യൂയോർക്ക് ജയിലിൽ കഴിയുന്ന വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡൂറോയും ഭാര്യ സീലിയ ഫ്‌ലോറെസിനയും ഇതൊന്നും ഒരുപക്ഷേ അറിഞ്ഞു കാണില്ല. ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയുടെ ‘ആക്ടിങ് പ്രസിഡന്റ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തങ്ങളെ പിടിച്ചു കെട്ടി തടവിലിട്ട് ഇപ്പോൾ തങ്ങളുടെ രാജ്യത്തിന്റെ പ്രസിഡന്റായി സ്വയം പ്രഖ്യാപിക്കുന്ന അമേരിക്കൻ പ്രസിഡന്റിന്റെ നടപടികൾ നോക്കി നിൽക്കാൻ അല്ലാതെ നിക്കോളാസ് മഡൂറോയ്ക്ക് ഒക്കെ ഒന്നും ചെയ്യാൻ സാധിക്കില്ല. വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി സ്വയം ‘അവരോധിച്ചു’കൊണ്ടുള്ള ചിത്രം ട്രംപ് പങ്കുവച്ചത് ലോകം മുഴുവൻ ചർച്ച ചെയ്യുകയാണ്. തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് വിക്കിപീഡിയ പേജിലേത് എന്ന് തോന്നിക്കുംവിധം എഡിറ്റ് ചെയ്ത ചിത്രം അദ്ദേഹം പങ്കുവെച്ചത്. ട്രംപിന്റെ ഫോട്ടോയുടെ താഴെ 2026 ജനുവരി മുതൽ വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് എന്ന് എഴുതിയിട്ടുള്ളതായി ചിത്രത്തിൽ കാണാം. യുഎസിന്റെ 45-ാമത്തെയും 47-ാമത്തെയും പ്രസിഡന്റ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി മാസമാദ്യം…
Read More » -
ദിലീപിനെ വിട്ടതുകൊണ്ട് എന്നെയും വിടണം : നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് രണ്ടാം പ്രതി മാർട്ടിൻ ആന്റണി : ദിലീപിനെ വിട്ടയച്ച മാനദണ്ഡങ്ങൾ തനിക്കും ബാധകമെന്ന് പ്രതി: ദിലീപ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജികളും മാർട്ടിന്റെ ഹർജിയും ഇന്ന് പരിഗണിക്കും
കൊച്ചി: ദിലീപിനെ കുറ്റവിമുക്തനാക്കിയ മാനദണ്ഡം തനിക്കും ബാധകമാണെന്നും തന്നെയും വെറുതെ വിടണമെന്നും ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ. നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ആന്റണി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എട്ടാം പ്രതി ദിലീപിനെ വിട്ടയച്ച അതേ മാനദണ്ഡങ്ങൾ തനിക്കും ബാധകമാണെന്നാണ് പ്രതിയുടെ വാദം. ദിലീപ് നൽകിയ കോടതിയലക്ഷ്യ പരാതികൾ വിചാരണ കോടതിയും ഇന്ന് പരിഗണിക്കും. കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീലിനൊരുങ്ങുമ്പോൾ ആണ് രണ്ടാം പ്രതിയുടെ അപ്പീൽ ഹൈക്കോടതിയിലെത്തുന്നത്. അതിജീവിതയെ കൂട്ടിക്കൊണ്ടുപോകാൻ ചുമതല നൽകിയ ഡ്രൈവർ എന്ന നിലയിൽ മാത്രമാണ് തന്നെ കേസിൽ ഉൾപ്പെടുത്തുന്നതെന്നും കുറ്റകൃത്യം നടക്കുന്ന സമയത്ത് താൻ വാഹനത്തിൽ ഉണ്ടായിരുന്നില്ലെന്നുമാണ് മാർട്ടിന്റെ വാദം. തനിക്ക് നടിയുമായി മുൻ വൈരാഗ്യമില്ലെന്നും ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെച്ചെന്നും അപ്പീലിൽ പറയുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മാർട്ടിൻ അടക്കമുള്ള…
Read More » -
റിപ്പബ്ലിക് ദിനം അടുത്തെത്തുമ്പോഴേക്കും വീണ്ടും അതിർത്തിയിൽ ആയുധങ്ങളുടെ ശബ്ദം: ശ്രീനഗറിൽ നിയന്ത്രണരേഖയ്ക്ക് അടുത്ത് പാക്ക് ഡ്രോണുകൾ : ജാഗ്രതയോടെ സൈന്യം: കനത്ത സുരക്ഷ
ശ്രീനഗർ: ഇന്ത്യൻ റിപ്പബ്ലിക് ദിനം അടുത്തെത്തുമ്പോൾ അതിർത്തിയിൽ ഇന്ത്യ – പാക്ക് നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടുമൊരു ഏറ്റുമുട്ടലിന്റെ സൂചനകൾ. നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പാക് ഡ്രോണുകൾ കണ്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.. ജമ്മു കശ്മീരിലെ നൗഷേര സെക്ടറിൽ പാകിസ്താൻ ഡ്രോണിനു നേരെ ഇന്ത്യൻ സൈന്യം വെടിയുതിർത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടുതൽ ഡ്രോണുകൾ കണ്ടതായും റിപ്പോർട്ടുകളുണ്ട്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കഴിഞ്ഞ വർഷത്തെ ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് കണ്ടതിന് സമാനമായി രാത്രി ആകാശം പ്രകാശമാനമാക്കുന്ന ട്രേസർ റൗണ്ടുകളുടെയും, വെടിയുണ്ടകളുടെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഡ്രോണുകൾ തോക്കുകളോ മയക്കുമരുന്നുകളോ ഉപേക്ഷിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സൈന്യം ഈ പ്രദേശം നിരീക്ഷിച്ചുവരികയാണ്. ആക്രമണ സൂചനകളുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് സൈന്യം കനത്ത ജാഗ്രതയിലാണ്. ശനിയാഴ്ച പാക് അധീന കശ്മീർ ഭാഗത്തുനിന്നെത്തിയ ഒരു ഡ്രോൺ, സംഭ മേഖലയിൽ ആയുധങ്ങൾ നിക്ഷേപിച്ചിരുന്നു. ഡ്രോണുകൾക്ക് നേരെ മെഷീൻ ഗൺ ഉപയോഗിച്ചതായി സൈന്യം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി…
Read More »

