politics

  • ‘ഒരു മണിക്കൂര്‍ മുമ്പേ ട്രംപ് എല്ലാം അറിഞ്ഞു’; ദോഹ ആക്രമണത്തില്‍ വെളിപ്പെടുത്തലുമായി ഇസ്രയേല്‍ ഉന്നതര്‍; യുഎസിന്റെ ഒളിച്ചുകളി പുറത്ത്; നെതന്യാഹു സംസാരിച്ചത് രാവിലെ 7.45ന്‌

    ടെല്‍അവീവ്: യുഎസിന്‍റെ ഉറ്റ ചങ്ങാതിയായ ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത് താന്‍ അറിയാന്‍ വൈകിയെന്ന ട്രംപിന്‍റെ വാദം തള്ളി ഇസ്രയേലിലെ ഉന്നതര്‍. ദോഹയിലെ ഹമാസ് കേന്ദ്രം ആക്രമിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് നെതന്യാഹു യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ചിരുന്നുവെന്നും രാവിലെ 7.45 ഓടെയാണ് ഇത് സംഭവിച്ചതെന്നും മാധ്യമപ്രവര്‍ത്തകനായ ബറാക് റാവിഡ് പറയുന്നു.   ഇസ്രയേലിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യത്തെ കുറിച്ച് തന്നോട് വെളിപ്പെടുത്തിയതെന്നും  ആക്സിയോസിലെ റിപ്പോര്‍ട്ടില്‍ റാവിഡ് വിശദീകരിക്കുന്നു. ദോഹയിലെ ഹമാസ് നേതാക്കളെ ആക്രമിക്കാന്‍ പോകുന്നുവെന്നായിരുന്നു ആ സംഭാഷണത്തിന്‍റെ ഉള്ളടക്കമെന്നും തന്നോട് സംസാരിച്ചവരില്‍ മൂന്ന് പേര്‍ രാവിലെ എട്ടുമണിയോടെയാണ് ട്രംപിന് ഫോണ്‍ സന്ദേശമെത്തിയതെന്ന് പറഞ്ഞപ്പോള്‍ അതല്ല, 7.45 ആണ് കൃത്യമായ സമയമെന്ന് ഇസ്രയേലിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയെന്നും റാവിഡ് കൂട്ടിച്ചേര്‍ക്കുന്നു.   അതേസമയം, ആക്രമണം നെതന്യാഹുവിന്‍റെ മാത്രം തീരുമാനമായിരുന്നുവെന്നും താന്‍ ഒന്നുമറിഞ്ഞിരുന്നില്ലെന്നുമായിരുന്നു ട്രംപിന്‍റെ ആദ്യ പ്രതികരണം. ഇസ്രയേല്‍ വിമാനങ്ങള്‍ പറന്നു തുടങ്ങിയതിന് ശേഷം മാത്രമാണ് യുഎസ് സൈന്യം വിവരമറിഞ്ഞതും…

    Read More »
  • ശിവഗിരിയില്‍ പോലീസ് ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് താല്‍പ്പര്യം ഇല്ലായിരുന്നു ; കോടതിയുടെ താല്‍പ്പര്യപ്രകാരം ചെയ്തതാണ് ; സംഭവത്തില്‍ വേദനയും ദുഖവും ഇപ്പോഴുമുണ്ടെന്ന് എകെ ആന്റണി

    തിരുവനന്തപുരം: യുഡിഎഫ് കാലത്ത് ശിവഗിരിയില്‍ പോലീസ് ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് ആദ്യം താല്‍പ്പര്യം ഇല്ലായിരുന്നെന്നും ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അങ്ങിനെ ചെയ്യേണ്ടി വന്നതെന്നും മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി. തനിക്ക് അക്കാര്യത്തില്‍ ഇപ്പോഴും ദുഖവും വേദനയുമുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പോലീസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയത്തില്‍ യുഡിഎഫ് കാലത്തെ പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായിട്ടാണ് ആന്റണി എത്തിയത്. ശിവഗിരിയിലെയും മുത്തങ്ങയിലെയും സംഭവങ്ങളില്‍ തങ്ങള്‍ക്ക് അതിയായ ദു:ഖമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവിടണമെന്നും ആന്റണി ആവശ്യപ്പെട്ടു. മുത്തങ്ങയിലെ പൊലീസ് നടപടിയെ കുറിച്ചുള്ള സിബിഐ റിപ്പോര്‍ട്ടും ശിവഗിരിയിലെ ജസ്റ്റിസ് ബാലകൃഷ്ണന്‍ നമ്പ്യാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും മാറാട് കലാപത്തിലെ റിപ്പോര്‍ട്ടും പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗുരുദേവനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആദരപൂര്‍വമായ നിലപാടാണ് താന്‍ സ്വീകരിച്ചിട്ടുള്ളത്. 1995ല്‍ ശിവഗിരിയിലേക്ക് ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാനായാണ് തനിക്ക് പൊലീസിനെ അയക്കേണ്ടി വന്നത്. എന്നാല്‍ അത് ഏറ്റവും ദുഃഖവും വേദനയും ഉണ്ടാക്കിയ സംഭവമാണെന്നും പലതും നിര്‍ഭാഗ്യകരമായിരുന്നുവെന്നും ആന്റണി മാധ്യമങ്ങളോട്…

    Read More »
  • നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ തൊഴിലില്ലായ്മക്കെതിരെ സമരം നടത്തി യൂത്ത് കോണ്‍ഗ്രസ് ; ഷൂ പോളിഷ് ചെയ്തും ചായയുണ്ടാക്കിയും പച്ചക്കറി വില്‍പ്പന നടത്തിയും പ്രതിഷേധം

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ തൊഴിലില്ലായ്മക്കെതിരെ സമരം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഛണ്ഡീഗഡില്‍ യൂത്ത് കോണ്‍ഗ്രസ് തൊഴിലില്ലായ്മ ദിനം ആചരിച്ചു. ഛണ്ഡീഗഡ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ദീപക് ലബാന നയിച്ച പ്രകടനത്തില്‍ ഷൂ പോളിഷ് ചെയ്തും ചായയുണ്ടാക്കിയും പച്ചക്കറി വില്‍പ്പന നടത്തിയുമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഡല്‍ഹിയിലും ഛണ്ഡീഗഡിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ചായയും സമൂസയും ഉണ്ടാക്കിയായിരുന്നു ഡല്‍ഹിയിലെ പ്രതിഷേധം. ‘ഇന്ത്യയ്ക്ക് വേണ്ടത് വോട്ട് മോഷണമല്ല, മറിച്ച് തൊഴിലവസരങ്ങളാണ്’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. രാജ്യത്തെ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ തൊഴിലില്ലായ്മയിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു ലക്ഷ്യമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വോട്ട് മോഷണമാണ് മോദിയെ പ്രധാനമന്ത്രിയാക്കിയത്, ‘നൗക്രി ചോര്‍ ഗഡ്ഡി ഛോഡ്’ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. അതേസമയം, 75-ാം പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് വലിയ പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. സ്ത്രീകള്‍ക്കായുള്ള പദ്ധതിയുടെ പ്രഖ്യാപനം, സ്വസ്ഥ്…

    Read More »
  • കോവിഡിന് ശേഷം ആള്‍ക്കാര്‍ പെട്ടെന്ന് കുഴഞ്ഞുവീണു മരിക്കുന്നു ; നമ്പര്‍വണ്ണെന്ന് പറഞ്ഞ് പുകഴ്ത്തിയ കേരളത്തിലെ ആരോഗ്യരംഗം വന്‍ പരാജയം ; അമീബിക് മസ്തിഷ്‌ക്കജ്വരം, 15 ദിവസം കൊണ്ട് 8 മരണം

    തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യരംഗം വന്‍ പരാജയമെന്നും വെന്റിലേക്കറിലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോവിഡിന് ശേഷം ആള്‍ക്കാര്‍ കുഴഞ്ഞുവീണ് മരിക്കുന്നത് പതിവാണെന്നും രോഗബാധ തടയാന്‍ ആവശ്യമായ ഒരു കാര്യവും ചെയ്യുന്നില്ലെന്നും വിമര്‍ശിച്ചു. അമീബിക് മസ്തിഷ്‌ക്കജ്വരവുമായി ബന്ധപ്പെട്ട് സഭയില്‍ അടിയന്തിര പ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു അമീബിക് മസ്തിഷ്‌ക ജ്വരത്തെ കുറിച്ചുള്ള അകറ്റാന്‍ പ്രമേയം കൊണ്ടുവരുമ്പോള്‍ കൊട്ടേഷന്‍ എടുത്തു എന്നാണ് പറയുന്നത്, 19 മരണം ഉണ്ടായി. 15 ദിവസം കൊണ്ട് 8 മരണം ഉണ്ടായി. ചികിത്സ പ്രോട്ടോക്കോള്‍ നല്‍കിയിട്ടില്ല. സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു. വിദഗ്ധ സഹായം തേടിയിട്ടില്ലെന്നും സതീശന്‍ നിയമസഭയില്‍ പറഞ്ഞു. കേരളത്തില്‍ അപകടപരമായ സാഹചര്യമാണെന്നും ലോകത്തെ എല്ലാ രോഗങ്ങളുമുണ്ടെന്നും എന്നിട്ടും ആരോഗ്യവകുപ്പ്് ഒന്നും ചെയ്യാതെ കയ്യുംകെട്ടിയിരിക്കുകയാണെന്നും പറഞ്ഞു. കേരളത്തില്‍ 2016 ലാണ് ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത്. വസ്തുത അതായിരിക്കെ എന്തിനാണ് 2013 ല്‍ ഇരുന്ന സര്‍ക്കാരിന്മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത്. ആശുപത്രി വികസന സമിതിയില്‍ നയാ പൈസയില്ല. ആരോഗ്യ കേരളത്തിനെതിരെ പരാതി പറഞ്ഞത് ഇടത്…

    Read More »
  • ചതയദിനാഘോഷം നടത്താന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പിച്ച സംഭവം ; ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം കെ എ ബാഹുലേയന്‍ സിപിഐഎമ്മിലേക്ക് ; എം.വി.ഗോവിന്ദനെ കണ്ടു

    തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തി ആഘോഷം ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ചെന്ന വിവാദം ഉയര്‍ത്തിയ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം സിപിഐഎമ്മിലേക്കെന്ന് സൂചന. ചതയ ദിനാഘോഷം നടത്താന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പിച്ച നടപടിയ്‌ക്കെതിരേ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന കെ എ ബാഹുലേയന്‍ ഫേസ്ബുക്ക്‌പോസ്റ്റ്് ഇട്ടിരുന്നു. സങ്കുചിത ചിന്താഗതിയില്‍ പ്രതിഷേധിച്ച് താന്‍ ബിജെപി വിടുന്നുവെന്നായിരുന്നു ബാഹുലേയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ എകെജി സെന്ററിലെത്തി ബാഹുലേയന്‍ കാണുകയും ചെയ്തിട്ടുണ്ട്. ഗുരുദേവനെ അവഹേളിക്കാനും ഹിന്ദു സന്യാസിയാക്കി വര്‍ഗീയ മുതലെടുപ്പ് നടത്താനും ബിജെപി ശ്രമിച്ചെന്ന് എകെജി സെന്ററിലെത്തി എംവി ഗോവിന്ദനെ കണ്ടശേഷം ബാഹുലേയന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനമാനങ്ങള്‍ തനിക്ക് പ്രശ്നമല്ല. ഗുരുദേവ ദര്‍ശനം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ക്കൂടി മാത്രമേ നിലനില്‍ക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ സിപിഐഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയേയും മന്ത്രി വി ശിവന്‍കുട്ടിയേയും ബാഹുലേയന്‍ കണ്ടിരുന്നു. എസ്എന്‍ഡിപി യൂണിയന്റെ അസിസ്റ്റന്റ് സെക്രട്ടറികൂടിയാണ് ബാഹുലേയന്‍.

    Read More »
  • നരേന്ദ്രമോദിയുടെ ജന്മദിനം പള്ളിയില്‍ ആഘോഷിക്കുമെന്ന് പ്രചരണം ; ആരാധനാലയവും പരിസരവും രാഷ്ട്രീയ ലക്ഷ്യത്തിനോ ലാഭത്തിനുവേണ്ടിയോ ഉള്ളതല്ലെന്ന് ഇടവക വികാരിയുടെ മറുപടി

    ഇടുക്കി: ആരാധനാലയവും പരിസരവും രാഷ്ട്രീയം കളിക്കാനുള്ള ഇടമല്ലെന്ന് വിമര്‍ശിച്ച് ഇടുക്കി മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളി അധികൃതര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം പള്ളിയില്‍ ആഘോഷിക്കുമെന്ന ബിജെപി പ്രചരണം സാമൂഹ്യമാധ്യമ ങ്ങളിലും മറ്റും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ഇടവക വികാരിയുടെ വിശദീകരണം. ‘നമ്മുടെ ദൈവാലയത്തില്‍ രാഷ്ട്രീയ അടിസ്ഥാനത്തില്‍ വ്യക്തികളുടെയും പാര്‍ട്ടിക ളുടെയും പേരിലുള്ള ആഘോഷ പരിപാടികള്‍ നടക്കുന്നു എന്ന വിധത്തിലുള്ള വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. കോതമംഗലം രൂപതയ്ക്കോ മുതലക്കോടം ഇടവകയ്ക്കോ ഈ ആഘോഷ പരിപാടികളുമായി യാതൊരു ബന്ധവുമില്ല. ഇപ്രകാരം ഒരു ആഘോഷ പരിപാടി ഇവിടെ നടന്നിട്ടുമില്ല. നമ്മുടെ ദൈവാലയത്തിന്റെ ചിത്രം ഉപയോഗിച്ച് ഈ പോസ്റ്റര്‍ നിര്‍മ്മിച്ചതിനെ അപലപിക്കുന്നു. രാഷ്ട്രീയ ലക്ഷ്യത്തിനോ ലാഭത്തിനുവേണ്ടിയോ കൂദാശകളെയോ ഈ ദൈവാലത്തെയോ പള്ളി പരിസരങ്ങളെയോ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവുന്നതല്ല’, വികാരി ഫാ. സെബാസ്റ്റ്യന്‍ ആരോലി ച്ചാലില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കുര്‍ബാനക്ക് വേണ്ടി പണം അടച്ചിരുന്നുവെന്നാണ് ബിജെപി പറയുന്നത്. ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച ഇടുത്തി നോര്‍ത്ത് ജില്ലാ…

    Read More »
  • ഗാസയില്‍ കരയുദ്ധം; ഹൂതികള്‍ക്കെതിരേ വ്യോമാക്രമണം: നാലു ദിക്കിലും ശക്തമായ സൈനിക നീക്കം ആരംഭിച്ച് ഇസ്രയേല്‍; ആയുധ കൈമാറ്റം നടക്കുന്ന തുറമുഖം വീണ്ടും തകര്‍ത്തു; ഇറാന്‍ സൈന്യത്തെ ലക്ഷ്യമിട്ട് ഉപരോധവുമായി അമേരിക്ക; പശ്ചിമേഷ്യയില്‍ ചോരക്കളി

    സനാ: ഗാസയില്‍ കരയുദ്ധം ആരംഭിച്ചതിനു പിന്നാലെ യെമനിലും ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ചെങ്കടലിന് തീരത്തെ ഹൂതി നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ ഹുദൈദയിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഹുദൈദയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക് ഐഡിഎഫ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളോടും എത്രയും പെട്ടെന്ന് മേഖലയില്‍ നിന്ന് മാറണമെന്ന് നിര്‍ദേശിച്ചു. തൊട്ടുപിന്നാലെ ഹുദൈദ നഗരം ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടക്കുകയായിരുന്നു. ‘ഹൂതി ഭീകര സംഘടനയ്ക്കെതിരായ സമുദ്ര, വ്യോമ ഉപരോധം തുടരുന്നത് ഉറപ്പാക്കാന്‍ യെമനിലെ ഹുദൈദ തുറമുഖം വ്യോമസേന ഇപ്പോള്‍ ആക്രമിച്ചിരിക്കുന്നു. ഹൂതി ഭീകര സംഘടന തുടര്‍ന്നും പ്രഹരങ്ങള്‍ ഏറ്റുവാങ്ങും. ഇസ്രയേലിനെ ആക്രമിക്കാനുള്ള ഏതൊരു ശ്രമത്തിനും വേദനാജനകമായ മറുപടി നല്‍കും’- ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍, ഐഡിഎഫ് കമാന്‍ഡര്‍മാര്‍ എന്നിവര്‍ ടെല്‍ അവീവിലെ കിരിയ സൈനിക ആസ്ഥാനത്ത് സൈനിക നടപടിക്ക മേല്‍നോട്ടം വഹിച്ചെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. BREAKING:…

    Read More »
  • ‘സാമൂഹിക അകലം പാലിച്ചില്ല, പ്രകോപനപരമായ മുദ്രാവാക്യം വിളി, സംഘം ചേരല്‍’: സുജിത്തിനെതിരെ മുഖ്യമന്ത്രി പറഞ്ഞ വിവിധ കേസുകള്‍ ഇവ; എഫ്‌ഐആറുകള്‍ നിയമസഭാ വെബ്‌സൈറ്റില്‍; പലതിലും പേരുപോലുമില്ല; തിരിച്ചറിയാവുന്ന വ്യക്തികളില്‍ ഒരാള്‍ മാത്രം

    തൃശൂര്‍: കുന്നംകുളം കസ്റ്റഡി മര്‍ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെതിരെ വിവിധ കേസുകളുണ്ടെന്ന മുഖ്യന്ത്രിയുടെ പരാമര്‍ശത്തിനു പിന്നാലെ, കേസിന്റെ വിശദാംശങ്ങള്‍ പുറത്ത്. നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് സുജിത്തിനെതിരെ രണ്ട് സ്റ്റേഷനുകളിലായി വിവിധ കേസുകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഇതിനുപിന്നാലെ സുജിത്തിനെതിരായ 11 കേസുകളുടെ വിശദാംശങ്ങളും പുറത്തുവന്നു. 11 കേസുകളുടെയും എഫ്ഐആര്‍ നിയമസഭാ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. 2018നും 2024നും ഇടയില്‍ റജിസ്റ്റര്‍ ചെയ്ത കേസുകളാണ് സുജിത്തിനെതിരെ ഉള്ളത്. ചില കേസ് വിവരങ്ങളില്‍ സുജിത്തിന്റെ പേര് പോലും ഇല്ല. പകരം ‘തിരിച്ചറിയാവുന്ന വ്യക്തികളില്‍ ഒരാള്‍’ എന്ന് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. കേസുകളില്‍ ഭൂരിഭാഗവും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനാണ്. കോവിഡ് സമയത്ത് സാമൂഹിക അകലം പാലിക്കാതിരിക്കല്‍, പൊതുവഴി തടയല്‍, പ്രകോപനപരമായ മുദ്രാവാക്യം വിളിക്കല്‍ തുടങ്ങിയവയും മുഖ്യമന്ത്രി പറഞ്ഞ ‘വിവിധ’ കേസുകളില്‍ ഉള്‍പ്പെടുന്നു. നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിന് രണ്ടു കേസുണ്ട്. ഈ കേസുകളില്‍ 13 ഉം 11 ഉം വീതം പ്രതികളുടെ…

    Read More »
  • കൊടും ഭീകരന്‍ മസൂദ് അസറിന്റെ കുടുംബം ഓപ്പറേഷന്‍ സിന്ദൂറില്‍ നാമാവശേഷമായി; ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ മസൂദ് ഇല്യാസിന്റെ വെളിപ്പെടുത്തല്‍ പുറത്ത്; തീവ്രവാദികള്‍ സഹായിക്കുന്നില്ലെന്ന പാകിസ്താന്‍ വാദവും പൊളിയുന്നു

    ഇസ്ലാമാബാദ്: കൊടുംഭീകരന്‍ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ കുടുംബം ഓപ്പറേഷന്‍ സിന്ദൂറില്‍ ഇല്ലാതായതായി ജയ്ഷെ മുഹമ്മദ് കമാന്‍ഡര്‍മാറിലൊരാളായ മസൂദ് ഇല്യാസ് കശ്മീരി. സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വിഡിയോയില്‍ ബഹവല്‍പൂരിലെ ഇന്ത്യയുടെ ആക്രമണങ്ങളെക്കുറിച്ച് ഇയാള്‍ വിവരിക്കുന്നുണ്ട്. പാകിസ്താന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായി എക്കാലവും തങ്ങള്‍ പോരാടിക്കൊണ്ടിരിക്കുകയാണെന്നും ഡല്‍ഹി, കാബൂള്‍, കാണ്ഡഹാര്‍ എന്നിവിടങ്ങളിലെല്ലാം തങ്ങള്‍ ഇന്ത്യയുമായി പോരാടിയതായും ഇയാള്‍ പറയുന്നു. തങ്ങളുടെ എല്ലാം ഈ ആക്രമണങ്ങള്‍ക്കായി നല്‍കിയെന്നും എന്നാല്‍ മെയ് ഏഴിനുണ്ടായ ബഹല്‍പൂര്‍ ആക്രമണത്തില്‍ മസൂദ് അസ്ഹറിന്റെ കുടുംബം തന്നെ നാമാവശേഷമായെന്നും വിഡിയോയില്‍ പറയുന്നു. ഉറുദുവിലാണ് പ്രസംഗം. ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടിച്ചത്. 26 സാധാരണക്കാരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ഇന്ത്യയുടെ സായുധ സേന ഓപ്പറേഷനില്‍ ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഒറ്റരാത്രികൊണ്ടാണ് ഇന്ത്യ ഏകോപിതമായ ആക്രമണം നടത്തിയത്. ജയ്ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ എന്നിവയുടെ അടിസ്ഥാന…

    Read More »
  • പോലീസുകാര്‍ സര്‍ക്കാരിന്റെ വൃത്തികേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ഭയംകൊണ്ട് ; ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലും സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറിയേയും ജില്ലാ സെക്രട്ടറിയേയും ഒക്കെ കാണുമ്പോള്‍ പേടി

    തിരുവനന്തപുരം: പോലീസുകാര്‍ സര്‍ക്കാരിന്റെ വൃത്തികേടുകള്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്നും സര്‍ക്കാരിനെ പേടിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കുന്നംകുളം മര്‍ദ്ദനക്കേസില്‍ പ്രതികളായ പോലീസുകാരെ പുറത്താക്കും വരെ സമരം തുടരുമെന്നും രണ്ട എംഎല്‍എ മാര്‍ സത്യാഗ്രഹം ഇന്നുമുതല്‍ തുടങ്ങുമെന്നും പറഞ്ഞു. സംസ്ഥാനത്തെ പോലീസ് മര്‍ദ്ദനത്തില്‍ അടിയന്തിര പ്രമേയ നോട്ടീസില്‍ സംസാരിക്കുകയായിരുന്നു വി.ഡി. സതീശന്‍. കേരളം പഴയസെല്‍ ഭരണത്തിന്റെ ഓര്‍മ്മയിലേക്ക് പോകുകയാണെന്നും പോലീസ് മര്‍ദ്ദനത്തില്‍ മുഖ്യമന്ത്രി മൗനം തുടരുകയാണെന്നും പറഞ്ഞു. പോലീസുകാര്‍ വൃത്തികേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നു. പോലീസുകാര്‍ക്ക് സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറിയേയും ജില്ലാ സെക്രട്ടറിയേയും പേടിയാണ്. പോലീസ് സ്‌റ്റേഷനിലേക്ക് പോകാന്‍ ജനങ്ങള്‍ക്ക് ഭയമാണ്. തന്റെ വീട്ടിലേക്ക് വരെ പാര്‍ട്ടിഗുണ്ടകള്‍ എത്തിയപ്പോള്‍ പോലീസ് നോക്കി നിന്നെന്നും പോലീസിന്റെ അനുവാദത്തോടെ പ്രതിപക്ഷത്തിന് നേരെ പാര്‍ട്ടിക്കാര്‍ പോലും അക്രമം നടത്തുകയാണെന്നും ഒമ്പത് വര്‍ഷംകൊണ്ട് പോലീസിന്റെ ഹൈറാര്‍ക്കി മുഖ്യമന്ത്രി തകര്‍ത്തെന്നും പറഞ്ഞു. ഇതിനെല്ലാം മുഖ്യമന്ത്രി പൊതുസമുഹത്തോട് മറുപടി പറയേണ്ടതുണ്ട്്. ഇത് സ്റ്റാലിന്റെ റഷ്യയല്ല ജനാധിപത്യ കേരളമാണെന്നും മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും ഇന്റലിജന്റ്‌സ് സംവിധാനം…

    Read More »
Back to top button
error: