politics

  • ‘ശബരിമലയില്‍നിന്ന് തന്നത് ചെമ്പ് പാളി’; ബംഗളുരുവില്‍ കൊണ്ടുപോയത് സമ്മതിച്ച് ഉണ്ണിക്കൃഷ്ണന്‍ പോറ്റി; തിരികെ തരുമ്പോള്‍ ഇത്ര കിലോ സ്വര്‍ണം വേണമെന്ന് പറഞ്ഞിരുന്നില്ലെന്നും വിചിത്ര വാദം; തള്ളിപ്പറഞ്ഞ് സ്‌പോണ്‍സര്‍മാര്‍; നടന്‍ ജയറാമിന്റെ വീഡിയോയും പുറത്ത്; ഇന്റലിജന്‍സും അന്വേഷണത്തിന്

    തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നിര്‍ണായക പ്രതികരണവുമായി ആരോപണവിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്ത്. ശബരിമലയില്‍ നിന്ന് തനിക്ക് കൈമാറിയത് ചെമ്പ് പാളിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത് സ്വര്‍ണംപൊതിഞ്ഞ പാളിയാണെന്ന വാദം അദ്ദേഹം പൂര്‍ണ്ണമായും തള്ളി. ചെമ്പുപാളി തന്നിട്ട്, അതിനെ സ്വര്‍ണപ്പാളിയെന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പോറ്റി പറഞ്ഞു. പാളികള്‍ ബെംഗളൂരുവിലേക്ക് കൊണ്ടുപോയെന്ന കാര്യം ഉണ്ണികൃഷ്ണന്‍ പോറ്റി സ്ഥിരീകരിച്ചു. ഇതിന് അദ്ദേഹം നല്‍കിയ വിശദീകരണം വിചിത്രമാണ്: ‘ശബരിമലയില്‍ നിന്നിറങ്ങുന്നവര്‍ നേരെ വീട്ടില്‍ പോയിട്ടാണ് മറ്റിടങ്ങളിലേക്ക് പോകുന്നത്. അതുകൊണ്ടാണ് പാളികള്‍ ബെംഗളൂരുവിലേക്ക് കൊണ്ടു വന്നത്.’ അധികാരികള്‍ തന്നിട്ടാണ് പാളികള്‍ കൊണ്ടുപോയതെന്നും ഇതിന് തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വര്‍ണം പൂശുന്നതിനായി പാളികള്‍ 45 ദിവസം കൈവശം വെച്ചതിനും അദ്ദേഹം വിശദീകരണം നല്‍കി. സെപ്റ്റംബര്‍ 19-നകം തിരികെ ഏല്‍പ്പിക്കാനായിരുന്നു ദേവസ്വം നിര്‍ദ്ദേശം. ഉടന്‍തന്നെ ചെന്നൈയില്‍ സ്വര്‍ണം പൂശി എത്തിക്കണമെന്ന് ദേവസ്വം പറയാതിരുന്നതിനാലാണ് പാളികള്‍ 45 ദിവസം കൈവശം വെച്ചത്. തിരികെ തരുമ്പോള്‍ ഇത്ര…

    Read More »
  • പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ തേടി വന്‍ മാഫിയ; ലൈംഗിക അടിമകളാക്കും, പിന്നാലെ ലഹരിയും; കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രമാക്കി പ്രവര്‍ത്തനം; ഇരകളെ കണ്ടെത്തുന്നത് ഡേറ്റിംഗ് ആപ്ലിക്കേഷന്‍ വഴി

    മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ വന്‍ മാഫിയ രംഗത്ത്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണിവര്‍ ഇരകളെ തേടുന്നതും അകപ്പെടുത്തുന്നതും. അടിമകളായി കഴിഞ്ഞാല്‍ ലഹരിവില്‍പ്പനയ്ക്കുള്ള കാരിയര്‍ ആയും ഇവരെ ഉപയോഗിക്കുന്നുണ്ട്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനമെങ്കിലും ഇവരുടെ നെറ്റ്വര്‍ക്ക് സംസ്ഥാന വ്യാപകമായി പ്രവര്‍ത്തിക്കുന്നു. ഗേ ഡേറ്റിങ് ആപ്ലിക്കേഷനായ ഗ്രൈന്‍ഡര്‍ ഡേറ്റിങ് വഴിയാണ് ചൂഷണം. ജിആര്‍ എന്ന ചുരുക്കപ്പേരിലാണ് ഈ ആപ് ചെറുപ്പക്കാരില്‍ അറിയപ്പെടുന്നത്. ആപില്‍ കയറുന്നവരുമായി ആദ്യം പരിചയം സ്ഥാപിക്കും. പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കും. വഴങ്ങിയില്ലെങ്കില്‍ പിന്നാലെ പണം വാഗ്ദാനം ചെയ്യും. യാഥാര്‍ഥ്യം അറിയാന്‍ കോഴിക്കോട്ടെ ഒരു പൊതുപ്രവര്‍ത്തകന്‍ മറ്റൊരു പേരില്‍ ആപില്‍ കയറിക്കൂടി, ഉടന്‍ വിളിയെത്തി. വലയിലായെന്ന് കണ്ടാല്‍ ലഹരിക്ക് അടിമയാക്കും. പിന്നെ ലഹരി ശൃംഖലയിലെ കണ്ണിയാക്കും. ഇങ്ങനെ ലഹരിക്കടിമയായവരെയും അന്വേഷണത്തില്‍ കണ്ടുമുട്ടിയെങ്കിലും കൂടുതല്‍ പ്രതികരണത്തിന് തയാറായില്ല. കോഡ് ഭാഷയിലാണ് ഗ്രൂപ്പിലെ ആശയവിനിയമം. ബോട്ടം എന്നാല്‍ ലൈംഗികബന്ധത്തിന് വിധേയരാകുന്നയാള്‍ എന്നര്‍ഥം. ടോപ് എന്നാല്‍ ലൈംഗികമായി…

    Read More »
  • യുഎന്‍ വിലക്ക് നീങ്ങി; വര്‍ഷങ്ങള്‍ക്കു ശേഷം താലിബാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്; ഇത്രകാലം ഉടക്കുവച്ചത് പാകിസ്താന്‍; അഫ്ഗാന്‍ പിടിച്ചശേഷം ആദ്യമെത്തുന്ന ഇസ്ലാമിക നേതാവ്; റഷ്യയില്‍ നിന്ന് നേരേ ഇന്ത്യയിലേക്ക് എത്തുമെന്ന് സൂചന

    ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ ഇന്റര്‍നെറ്റിനടക്കം വിലക്ക് ഏര്‍പ്പെടുത്തിയ താലിബാന്‍ ഭരണകൂടത്തിലെ പ്രധാനി ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തുന്നു. താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖി ഒക്‌ടോബര്‍ 10ന് ഇന്ത്യയിലെത്തുമെന്നാണു വിവരം. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ യാത്രാ വിലക്ക് നീക്കിയതിനു പിന്നാലെയാണ് താലിബാന്‍ മന്ത്രിക്ക് ഇന്ത്യയിലെത്താന്‍ വഴിയൊരുങ്ങുന്നത് നേതത്തേയും അമീര്‍ ഇന്ത്യ സന്ദര്‍ശനത്തിനു പദ്ധതിയിട്ടിരുന്നെങ്കിലും യാത്രാ വിലക്കിനെ തുടര്‍ന്നു മാറ്റിവയ്‌ക്കേണ്ടിവന്നു. പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഇത്രകാലവും യാത്രാവിലക്ക് നേരിടേണ്ടിവന്നത്. ഒമ്പതുമുതല്‍ 16 വരെയാണ് ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ഇളവു നല്‍കിയിരിക്കുന്നതെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 2021 ഓഗസ്റ്റില്‍ അഷ്‌റഫ് ഗാനി സര്‍ക്കാര്‍ വീണതിനുശേഷം ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന താലിബാന്‍ നേതാവാണ് അമീര്‍. അഫ്ഗാനിലെ താലിബാന്‍ ഭരണത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും സാങ്കേതികമായി ബന്ധം പുനരാരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും താലിബാന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇപ്പോഴും താലിബാന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് യുഎന്‍ വിലക്ക് തുടരുകയാണ്. ഇവര്‍ വിലക്കു നീക്കാനുള്ള പരിശ്രമത്തിലുമാണ്. 2015ല്‍…

    Read More »
  • കരാര്‍ ഹമാസ് അംഗീകരിക്കുമെന്ന് പ്രതീക്ഷ; സമയം എത്ര നല്‍കാമെന്ന് ട്രംപ് തീരുമാനിക്കും: നിലപാട് വ്യക്തമാക്കി വൈറ്റ് ഹൗസ്; ഇസ്രയേല്‍ അംഗീകരിച്ചിട്ടും നിലപാട് വ്യക്തമാക്കാതെ ഹമാസ്; അറബ് രാജ്യങ്ങളും അമേരിക്കയ്ക്ക് ഒപ്പം

    വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഗാസ വെടിനിര്‍ത്തലിനുള്ള 20 ഇന കരാര്‍ അംഗീകരിക്കാന്‍ ഹമാസിനു ട്രംപ് സമയം തീരുമാനിക്കുമെന്നു വൈറ്റ് ഹൗസ്. കരാറിന് ഇസ്രയേല്‍ പിന്തുണ നല്‍കിയതിനു പിന്നാലെയാണ് ഹമാസിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നത്. എന്നാല്‍, എന്നുമുതല്‍ കരാര്‍ അംഗീകരിക്കാനുള്ള സമയം ആരംഭിക്കുമെന്നു വ്യക്തമല്ല. ഹമാസിനു പരമാവധി നാലു ദിവസം അനുവദിക്കുമെന്നാണു ട്രംപ് ചൊവ്വാഴ്ച പറഞ്ഞത്. ഇതിലൊന്നു ഹമാസ് തീവ്രവാദികള്‍ ആയുധമൊഴിയണമെന്നാണ്. ഇക്കാര്യം നേരത്തേ ഹമാസ് തള്ളിയതാണ്. എന്നാല്‍, പുതിയ സാഹചര്യത്തില്‍ ഹമാസ് കാര്യങ്ങള്‍ പരിശോധിക്കുകയാണെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് കരാറില്‍നിന്നു പിന്‍വാങ്ങുകയാണെങ്കില്‍ എന്തു ചെയ്യുമെന്ന ചോദ്യത്തോടു പ്രതികരിക്കുന്നതിനിടെയാണു െൈവറ്റ് ഹൗസ് വക്താവ് കരോളിന്‍ ലെവിറ്റ് ട്രംപിന്റെ നിലപാടു വ്യക്തമാക്കിയത്. ‘ഹമാസിനുമുന്നില്‍ വരയ്‌ക്കേണ്ട ചുവന്ന വരയെക്കുറിച്ച് ട്രംപും വൈറ്റ് ഹൗസും തീരുമാനിക്കും. അദ്ദേഹത്തിന് അതിനു കഴിയുമെന്നതില്‍ തര്‍ക്കമില്ല. 20 പോയിന്റ് കരാറിനുവേണ്ടി പ്രസിഡന്റും അദ്ദേഹത്തിന്റെ ടീമും കഠിനാധ്വാനം ചെയ്തു. ഇത് ലോകമെമ്പാടും അംഗീകരിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന പദ്ധതിയാണിത്.…

    Read More »
  • സിനിമയിൽ ‘സൂപ്പർഹീറോ’ പക്ഷെ ജനപ്രതിനിധിയായപ്പോൾ വകതിരിവ് ‘സീറോ’!! പ്രിയപ്പെട്ട സുരേഷ് ​ഗോപി… മനുഷ്യരെ പ്രജകളായി കണ്ടിരുന്ന രാജകാലം പോയി, ഇത് ഏവരെയും പൗരന്മാരായി കാണുന്ന ജനാധിപത്യകാലമാണ്, മറക്കരുത്…

    തൃശ്ശൂരിലെ കള്ളവോട്ട് സംബന്ധിച്ച സുരേഷ് ഗോപിയുടെ പ്രതികരണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. ശവങ്ങളെ കൊണ്ടു വോട്ട് ചെയ്യിച്ച് ജയിച്ചവന്മാരാണ് ഇത്രയും കാലം നിങ്ങളെ വഹിച്ചുകൊണ്ടിരിക്കുന്നത് എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. ഇടുക്കി ജില്ലയിലെ സംവാദത്തിൽ പങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തിൽ നിന്ന് ഈ വിവാദ പ്രസ്‌താവന ഉണ്ടായത്. ശവങ്ങളെക്കൊണ്ട് വോട്ടു ചെയ്യിച്ചവരാണ് തന്നെ കുറ്റം പറയുന്നത് എന്ന രീതിയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സുരേഷ് ഗോപിയുടെ അപക്വമായ പ്രതികരണങ്ങളിൽ വിമർശനം ഉണ്ടാവുന്നത് ഇതാദ്യമല്ല. പലപ്പോഴും ഒരു പൊതുപ്രവർത്തകൻ എന്നത് മറന്നുകൊണ്ടാണ് സുരേഷ് ഗോപി പൊതുജനത്തോടും മാധ്യമങ്ങളോടും സംസാരിക്കാനുള്ളത്. സിനിമയിൽ ഭരത് ചന്ദ്രൻ സംസാരിക്കുന്ന ഭാഷയിൽ ആകരുത് ഒരു ജനപ്രതിനിധി സംസാരിക്കാൻ ഉള്ളതെന്ന് ഇതുവരെയും സുരേഷ് ഗോപിക്ക് മനസിലായിട്ടില്ല എന്ന് തോന്നുന്നു. വിമർശനങ്ങളോടും പൊതുജനത്തിന്റെ പരാതികളോടുപോലും സുരേഷ് ഗോപിയുടെ ഭാഗത്തുണ്ടാകുന്നത് ഇത്തരത്തിലുള്ള പ്രതികരണങ്ങളാണ്. ”ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിച്ചു ജയിച്ചവന്മാരാണ് ഇത്രയും കാലം നിങ്ങളെ വഹിക്കുന്നത്. 25 വർഷം മുൻപ് അടക്കം ചെയ്ത…

    Read More »
  • ലോകം ഉറ്റുനോക്കുന്ന തീരുമാനം; അഞ്ചു വര്‍ഷത്തിനുശേഷം യാഥാര്‍ഥ്യത്തിലേക്ക്; നേരിട്ടുള്ള വിമാന സര്‍വീസിന് ഇന്ത്യയും ചൈനയും; ട്രംപിന്റെ തീരുമാനങ്ങള്‍ കൂട്ടുകെട്ടുകള്‍ പുനര്‍ നിര്‍വചിക്കുന്നു

    ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിട്ട് ഏറെക്കുറെ അഞ്ച് വര്‍ഷത്തോളമായി. അതിര്‍ത്തി പ്രശ്‌നങ്ങളില്‍ തുടങ്ങിയ ഉരസല്‍ പിന്നെ നയതന്ത്ര മേഖലയിലേക്ക് ശക്തമായ പടര്‍ന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റായുള്ള രണ്ടാം വരവിലെ ഡോണള്‍ഡ് ട്രംപിന്റെ തീരുമാനങ്ങളും ഭീഷണികളും ലോക രാജ്യങ്ങള്‍ തമ്മിലുള്ള സമവാക്യങ്ങള്‍ മാറ്റിമറിക്കുകയാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വീണ്ടും ‘ഭായി ഭായി’ ആകുന്നത്. അഞ്ച് വര്‍ഷത്തിനിപ്പുറം ലോകം ഉറ്റുനോക്കുന്ന തീരുമാനമാണ് ഇന്നുണ്ടായിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനമായി എന്നത് ആഗോള സാഹചര്യത്തില്‍ അതീവ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഇരുരാജ്യങ്ങളുടെയും ബന്ധം സാധാരണനിലയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് ഇതിലൂടെ പുറത്തുവരുന്നത്. 2020 ലെ നിര്‍ത്തലാക്കപ്പെട്ട വിമാന സര്‍വീസുകളാണ് ഇപ്പോള്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനമായിരിക്കുന്നത്. ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് വഷളായ ബന്ധം ഇതോടെ ശരിയാകുമെന്നാണ് പ്രതീക്ഷ. ഒക്ടോബര്‍ അവസാനത്തോടെ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.…

    Read More »
  • ബ്രിട്ടനില്‍ ജൂത സിനഗോഗിനു നേരേ ആക്രമണം: രണ്ടു മരണം; അക്രമിയെ വെടിവച്ചു കൊന്നു; ശരീരത്തില്‍ സ്‌ഫോടക വസ്തു കെട്ടിവച്ച് ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റി; സുരക്ഷാ ജീവനക്കാരനെ കുത്തിവീഴ്ത്തി

    ജൂതരുടെ വിശുദ്ധദിവസമായ യോം കിപ്പൂര്‍ ദിനത്തില്‍ മാഞ്ചസ്റ്ററില്‍ സിനഗോഗിനുനേരെ ആക്രമണം. ശരീരത്തില്‍ സ്ഫോടകവസ്തുക്കള്‍ കെട്ടിവച്ചെത്തിയ അക്രമി ആദ്യം സിനഗോഗിനുമുന്നിലെ റോഡിലൂടെ നടന്നുപോയവര്‍ക്കിടയിലേക്ക് കാറിടിച്ചുകയറ്റി. അതിനുശേഷം സിനഗോഗിലെ സുരക്ഷാജീവനക്കാരനെ കുത്തിവീഴ്ത്തി. സിനഗോഗിനുള്ളില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് സ്ഥലത്തെത്തി അക്രമിക്കുനേരെ വെടിയുതിര്‍ത്തു. ശരീരത്തില്‍ കെട്ടിവച്ച സ്ഫോടകവസ്തു കാണിച്ച് ആളുകളെ ഇയാള്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. വെടിയേറ്റുവീണ അക്രമി തല്‍ക്ഷണം മരിച്ചു. ഭീകരാക്രമണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബോംബ് സ്ക്വാ‍ഡ് സ്ഥലത്തെത്തി സ്ഫോടകവസ്തുക്കള്‍ നീക്കം ചെയ്തശേഷമാണ് അക്രമി മരിച്ചെന്നുറപ്പിച്ചത്. സ്ഫോടകവസ്തുക്കള്‍ നിയന്ത്രിത സ്ഫോടനം വഴി നശിപ്പിച്ചു. മാഞ്ചസ്റ്ററിലെ ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു കോണ്‍ഗ്രിഗേഷന്‍ സിനഗോഗിലാണ് ആക്രമണം ഉണ്ടായത്. ഒരാള്‍ കാറിടിച്ചും മറ്റൊരാള്‍ കുത്തേറ്റുമാണ് മരിച്ചതെന്നാണ് വിവരം. ഫുട്പാത്തിലേക്ക് കാറിടിച്ച് കയറ്റിയ ഉടന്‍ പരിസരത്തുണ്ടായിരുന്നവര്‍ പൊലീസിനെ അറിയിച്ചതിനാലാണ് കൂടുതല്‍ ആക്രമണം തടയാന്‍ കഴിഞ്ഞത്. കാറിടിച്ചും കുത്തേറ്റും പരുക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു. ആക്രമണം നടക്കുമ്പോള്‍ സിനഗോഗിനുള്ളില്‍ പ്രായമായവരടക്കം ഒട്ടേറെപ്പേര്‍ ഉണ്ടായിരുന്നു. വിശുദ്ധദിനത്തിലെ ആക്രമണത്തിന്‍റെ നടുക്കത്തില്‍…

    Read More »
  • കരൂർ ദുരന്തം;മരണത്തിന് ഉത്തരവാദി ടിവികെ; വിജയിക്കെതിരെ കേസെടുക്കണം, മദ്രാസ് ഹൈക്കോടതിയിൽ ഹർജി

    കരൂരിൽ ടിവികെ പരിപാടിയ്ക്കിടെ തിക്കിലും തിരക്കിലും 41 പേർ മരിച്ച സംഭവത്തിൽ പാർട്ടി അധ്യക്ഷനും നടനുമായ വിജയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. രാഷ്ട്രീയ കാരണങ്ങളാലാണ് വിജയ്​യുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്താതിരുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഹർജി വെള്ളിയാഴ്ച പരിഗണിക്കും. പി.എച്ച്.ദിനേശ് എന്നയാളാണ് ഹർജി നൽകിയത്. മരണത്തിന്റെ പൂർണ ഉത്തരവാദിത്തം ടിവികെയ്​ക്ക് ആണെന്ന് ഹർജിയിൽ പറയുന്നു. ഉച്ചയ്ക്ക് 12 മണിക്ക് കരൂരിൽ എത്തുമെന്ന് അറിയിച്ച വിജയ് രാത്രി ഏഴുമണിയോടെയാണ് എത്തിയത്. ഏഴു മണിക്കൂറോളം ജനങ്ങൾക്ക് കാത്തിരിക്കേണ്ടിവന്നു. ഏറെ നേരത്തെ കാത്തിരിപ്പും കുടിവെള്ള സൗകര്യം ഒരുക്കാത്തതും ബാരിക്കേഡുകൾ സ്ഥാപിക്കാത്തതുമാണ് ദുരന്തത്തിലേക്കു നയിച്ചത്. വിജയ് കാരവനിൽ നിന്ന് എറിഞ്ഞുകൊടുത്ത വെള്ളക്കുപ്പികൾക്കായി ജനങ്ങൾ തിരക്കുകൂട്ടിയതും അപകടകാരണമായെന്ന് ഹർജിയിൽ പറയുന്നു. കരൂർ ദുരന്തത്തിൽ ടിവികെ ജനറൽ സെക്രട്ടറി എൻ.ആനന്ദിനും കരൂർ ജില്ലാ ഭാരവാഹികൾക്കുമെതിരെ മനഃപൂർവമായ നരഹത്യാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, ദുരന്തം ആസൂത്രിത അട്ടിമറിയെന്നാണ് ടിവികെ ആരോപിക്കുന്നത്. സംഭവത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തെ തള്ളി…

    Read More »
  • വയനാടിന് കേന്ദ്ര സഹായം; 260.56 കോടി അനുവദിച്ചു; കേരളം ആവശ്യപ്പെട്ടത് 2219 കോടി; 11 നഗരങ്ങള്‍ക്ക് 2444 കോടിയും അനുവദിച്ചു

    വയനാടിന്റെ പുനര്‍നിര്‍മാണത്തിന്  260.56 കോടി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ദേശീയ ദുരന്ത ലഘൂകരണ ഫണ്ട് വഴിയാണ് തുക അനുവദിച്ചത്. തിരുവനന്തപുരം ഉള്‍പ്പെടെ 11 നഗരങ്ങള്‍ക്ക് 2444 കോടിയും അനുവദിച്ചു. ഫ്ലഡ് റിസ്ക് മാനേജ്മെന്റ് പദ്ധതിപ്രകാരമാണ് നഗരങ്ങള്‍ക്ക് സഹായം. നേരത്തെ 2219 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടിരുന്നു. അസമിന് 2022 ലെ വെള്ളപ്പൊക്ക ദുരന്ത പുനരുദ്ധാരണത്തിന് 1270 കോടിയും അനുവദിച്ചു. വയനാട്ടിലെ പുനര്‍നിര്‍മാണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനാണ് തുക അനുവദിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി യോഗത്തിലാണ് തുക അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 2219 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടിരുന്നു. നേരത്തെ ചെറിയ തുകകള്‍ അനുവദിച്ചിരുന്നു. 11 നഗരങ്ങള്‍ക്കാണ് 2444 കോടി രൂപ അനുവദിച്ചത്. നഗര മേഖലകളിലെ വെള്ളപ്പൊക്കം തടയാനുള്ള പ്രവർത്തനങ്ങൾക്കായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

    Read More »
  • ഖത്തറിനെ തൊട്ടാല്‍ പകരം വീട്ടുമെന്ന് യുഎസ്; പ്രഖ്യാപനം നെതന്യാഹുവിന്റെ സന്ദര്‍ശനത്തിന് പിന്നാലെ; ഖത്തറിന്റെ സുരക്ഷ ഉറപ്പാക്കുക അമേരിക്കയുടെ നയമെന്നും എക്‌സിക്യുട്ടീവ് ഉത്തരവ്‌

    ഖത്തറിന് ട്രംപിന്റെ സുരക്ഷാഉറപ്പ്.  ഖത്തറിനതിരായ ആക്രമണം യു.എസിനെതിരായ ആക്രമണമായി കരുതുമെന്നും സുരക്ഷ ഒരുക്കുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്‍റെ യു.എസ് സന്ദര്‍ശനത്തിന് പിന്നാലെയാണ് വൈറ്റ്ഹൗസിന്‍റെ മുന്നറിയിപ്പ്. വിദേശ ആക്രമണങ്ങൾ കാരണം ഖത്തറിന് എതിരെ തുടർച്ചയായ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഖത്തറിന്റെ സുരക്ഷ ഉറപ്പ് വരുത്തുക എന്നത് അമേരിക്കയുടെ നയമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ പറയുന്നു. ഹമാസ് ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് സെപ്റ്റംബര്‍ 9തിനായിരുന്നു ഇസ്രയേല്‍ ദോഹയില്‍ വ്യോമാക്രമണം നടത്തിയത്. ഹമാസിന്‍റെ രാഷ്ട്രീയ നേതൃത്വത്തെ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ ഉന്നത നേതാക്കളെ വധിക്കാനായില്ലെങ്കിലും ആറുപേര്‍ കൊല്ലപ്പെട്ടിരിന്നു. യു.എസിന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്യാനെത്തിയ സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഈ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം നെതന്യാഹു ഖത്തറിനോട് മാപ്പു പറഞ്ഞിരുന്നു. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയെ നെതന്യാഹു ഫോണില്‍ വിളിച്ചാണ് മാപ്പ് പറഞ്ഞത്. വൈറ്റ്ഹൗസില്‍ നിന്നാണ് നെതന്യാഹു ഫോണ്‍ ചെയ്തത്. അതേസമയം,…

    Read More »
Back to top button
error: