Newsthen Special

  • തസ്ലിമ വിളിച്ച് കഞ്ചാവ് വേണോയെന്നു ചോദിച്ചു; ഫോണ്‍ കട്ട് ചെയ്തപ്പോള്‍ വാട്‌സാപ്പില്‍ സന്ദേശം; വെയ്റ്റ് എന്നു മറുപടി; ഷൂട്ടിംഗ് സൈറ്റില്‍ പരിചയപ്പെട്ടത് ക്രിസ്റ്റീന എന്നപേരില്‍; ആരാധികയെന്നു കരുതി നമ്പര്‍ സേവ് ചെയ്തു: ശ്രീനാഥ് ഭാസി; തസ്ലിമയുടെ ഫോണില്‍ പ്രമുഖ സിനിമക്കാരുടെ നമ്പരുകള്‍

    കൊച്ചി: ലഹരിക്കേസ് പ്രതി തസ്ലിമ സുല്‍ത്താന കഞ്ചാവ് വേണോയെന്ന് എന്ന് ചോദിച്ച് വിളിച്ചിരുന്നുവെന്ന് നടന്‍ ശ്രീനാഥ് ഭാസി. കളിയാക്കാനെന്ന് കരുതി ഫോണ്‍ കട്ട് ചെയ്തു, തൊട്ടുപിന്നാലെ ആവശ്യമുണ്ടോ എന്ന് വാട്‌സാപ്പില്‍ സന്ദേശമയച്ചു. കളിയാക്കിയതെന്ന് കരുതി ‘വെയിറ്റ്’ എന്ന് മറുപടി നല്‍കിയെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. കോഴിക്കോടുള്ള ഷൂട്ടിങ് സെറ്റില്‍ വച്ച് ക്രിസ്റ്റീന എന്ന പേരിലാണ് തസ്‌ലീമയെ പരിചയപ്പെട്ടതെന്നും തന്റെ ഫാന്‍ എന്ന് പറഞ്ഞതിനാല്‍ നമ്പര്‍ സേവ് ചെയ്യുകയായിരുന്നെന്നും ശ്രീനാഥ് ഭാസി. ഏപ്രില്‍ ഒന്നിനാണ് തസ്‌ലീമ എന്നെ വിളിച്ചതെന്നും നടന്‍ വ്യക്തമാക്കി. അതേസമയം ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് ജാമ്യാപേക്ഷ നല്‍കിയത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കണ്ടതിന് പിന്നാലെയാണ് തസ്ലീമയുമായുള്ള പരിചയത്തെക്കുറിച്ച് നടന്‍ വെളിപ്പെടുത്തിയത്. സിനിമാ നടന്‍മാരായ ഷൈന്‍ ടോം ചാക്കോക്കും ശ്രീനാഥ് ഭാസിക്കും കഞ്ചാവും ലഹരി വസ്തുക്കളും കൈമാറിയിട്ടുണ്ടെന്ന് എക്‌സൈസിനോട് തസ്ലിമ…

    Read More »
  • കരിമണല്‍ കര്‍ത്തയുടെ ഡയറിയിലെ യഥാര്‍ഥ രാഷ്ട്രീയ നേതാക്കള്‍ ആരൊക്കെ? അന്വേഷിക്കാന്‍ ഇഡിയും സിബിഐയും; എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈമാറും; പണം വാങ്ങിയെന്നു സമ്മതിച്ച ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും കുരുക്കായേക്കും

    തിരുവനന്തപുരം: കരിമണല്‍ കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡില്‍ (സിഎംആര്‍എല്‍) നിന്ന് സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന കേസില്‍ വീണയ്‌ക്കെതിരേ എസ്എഫ്‌ഐഒ അന്വേഷണത്തിനു പിന്നാലെ രാഷ്ട്രീയക്കാര്‍ക്കു പണം നല്‍കിയെന്ന ആരോപണത്തില്‍ സിബിഐയും ഇഡിയും അന്വേഷണത്തിന്. കമ്പനിക്കു നിയമവിരുദ്ധമായ പരിഗണന ലഭിക്കാന്‍ രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കും പോലീസിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും വന്‍തുക നല്‍കിയെന്ന കേസാകും അന്വേഷിക്കുക. കേസില്‍ കമ്പനി കാര്യപ്രകാരമുളള് അന്വേഷണം പൂര്‍ത്തിയാക്കിയ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡി, സിബിഐ ഡയറക്ടര്‍മാര്‍ക്കു കൈമാറും. എസ്എഫ്‌ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയ വകുപ്പുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. പ്രതികള്‍ നേടിയ കള്ളപ്പണം കണ്ടുകെട്ടേണ്ടത് ഇഡിയാണ്. രാഷ്ട്രീയക്കാര്‍ക്കു പണം നല്‍കിയത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരും. ഇതു വിജിലന്‍സും സിബിഐയുമാണ് അന്വേഷിക്കേണ്ടത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന എസ്എഫ്‌ഐഒ കേസുകളുടെ വിചാരണാധികാരമുള്ള എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി ഫയലില്‍…

    Read More »
  • സ്‌നേഹം നടിച്ചു വഞ്ചിച്ചു; ഫോണ്‍ എറിഞ്ഞു പൊട്ടിച്ചു; ഇല്ലായ്മ മുതലെടുത്ത് തളര്‍ത്തുന്നത് അമ്മയുടെയും മകന്റെയും രീതി; നിരവധി സ്ത്രീകളെ വഞ്ചിച്ചു: തൊപ്പിയുടെ അച്ചായനെതിരേ പെണ്‍സുഹൃത്ത്

    കൊച്ചി: വിവാദ യൂട്യൂബര്‍ തൊപ്പിയുടെ സന്തത സഹചാരിയായ ‘അച്ചായന്‍’ എന്ന സോജന്‍ വര്‍ഗീസിന്റെ വിവാഹവും ഭാര്യയുടെ പ്രായം വെളിപ്പെടുത്തിയതും വന്‍ ട്രോളുകള്‍ക്കു വഴിവച്ചിരുന്നു. ആതിര റോയ് എന്ന പെണ്‍കുട്ടിയാണ് സോജന്റെ വധു. ഭാര്യക്ക് 25 വയസ് മാത്രമാണു പ്രായമെന്നു പറഞ്ഞത് സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരുന്നു. സ്വയം കിളവന്‍ എന്നു പറഞ്ഞായിരുന്നു അച്ചായന്റെ വെളിപ്പെടുത്ത. ‘ആതിരയാണ് വിവാഹം കഴിക്കാമെന്ന് എന്നോട് പറഞ്ഞത്. താലികെട്ടും വരെ അത് യാഥാര്‍ഥ്യമാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. കുറച്ചുദിവസമായി ഞാന്‍ മറ്റൊരു വലിയ ട്രോമയില്‍ ആയിരുന്നു. അതൊന്നും കണക്കിലെടുക്കേണ്ട, ഒന്നിച്ചുജീവിക്കാം’ എന്ന് ആതിര പറഞ്ഞപ്പോള്‍ മുന്‍പിന്‍ നോക്കിയില്ല. ഒരു പെണ്‍കുട്ടി അങ്ങനെ ബോള്‍ഡായ ഒരു തീരുമാനമെടുക്കുമ്പോള്‍ കിട്ടുന്ന എനര്‍ജിയിലാണ് ഞാന്‍ ഇപ്പോഴെന്നും ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ കല്യാണത്തിന് പിന്നാലെ സോജന്‍ വര്‍ഗീസിന്റെ മുന്‍ സുഹൃത്ത് എന്ന് അവകാശപ്പെട്ട് ഒരു പെണ്‍കുട്ടി യുട്യൂബ് ചാനലിനു മുന്നില്‍ നടത്തിയ വെളിപ്പെടുത്തലാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സോജന്‍…

    Read More »
  • വിലയിടിയുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ട്! 199 രാജ്യങ്ങളുടെ പട്ടികയില്‍ 148-ാം സ്ഥാനം; ഒരു സ്ഥാനം വീണ്ടും താഴേക്ക്; മാര്‍ക്കിട്ടത് വ്യക്തിസ്വാതന്ത്ര്യം മുതല്‍ ഇരട്ടപൗരത്വംവരെ പരിഗണിച്ച്; മുന്നില്‍ അയര്‍ലന്‍ഡ്; മുസ്ലിം തീവ്രവാദികള്‍ ഭരിക്കുന്ന രാജ്യങ്ങള്‍ ഏറ്റവും പിന്നില്‍

    ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന ഖ്യാതി ഇനി ഐറിഷ് പാസ്പോര്‍ട്ടിന്. നൊമാഡ് പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ് പുറത്തുവിട്ട 2025 ലെ പട്ടിക പ്രകാരമാണ് ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പിന്‍തള്ളി അയര്‍ലന്‍ഡിന്റെ കുതിപ്പ്. പട്ടികയില്‍ സ്വിറ്റ്സര്‍ലന്‍ഡ് രണ്ടാം സ്ഥാനം നേടിയപ്പോള്‍ ഗ്രീസ് മൂന്നാമതും പോര്‍ച്ചുഗല്‍ നാലാമതുമെത്തി. മാള്‍ട്ടയാണ് അഞ്ചാം സ്ഥാനത്ത് ഉള്ളത്. ‘നൊമാഡ് ക്യാപിറ്റലിസ്റ്റ് പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ്’ വര്‍ഷാവര്‍ഷം പുറത്തുവിടുന്ന പട്ടികയില്‍ ഇതാദ്യമായാണ് അയര്‍ലന്‍ഡ് ഒറ്റയ്ക്ക് ഒന്നാം സ്ഥാനം നേടുന്നത്. 2020 ല്‍ ലക്സംബര്‍ഗ്, സ്വീഡന്‍ എന്നിവയുമായി അയര്‍ലന്‍ഡ് ഒന്നാം സ്ഥാനം പങ്കിട്ടിരുന്നു. എന്നാല്‍, ആഗോള ശക്തിയാകാന്‍ കുതിക്കുന്ന ഇന്ത്യയുടെ നില ഇക്കാര്യത്തില്‍ ഒന്നുകൂടി പരുങ്ങലിലായി. ആകെ 199 രാജ്യങ്ങളുടെ പട്ടികയില്‍ 148-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഒരുസ്ഥാനംകൂടി പിന്നിലായി. ആഫ്രിക്കന്‍ രാജ്യമായ കോമോറസുമായി ഈ സ്ഥാനം പങ്കിടുന്നു. ഇന്ത്യക്ക് ആകെ ലഭിച്ചത് 47.5 സ്‌കോറാണ്. മൊസാംബിക്കിനാണ് 147-ാം റാങ്ക്. കഴിഞ്ഞ ജനുവരിയില്‍ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഇന്ത്യ 80ല്‍നിന്ന് 85 ലേക്ക്…

    Read More »
  • പരീക്ഷയിലെ രണ്ട് ചോദ്യങ്ങള്‍ ദേശവിരുദ്ധമെന്ന് എബിവിപി; ഉത്തര്‍പ്രദേശില്‍ അധ്യാപികയ്ക്ക് ആജീവനാന്ത വിലക്ക്; നടപടി ചരണ്‍സിംഗ് യൂണിവേഴ്‌സിറ്റിയുടേത്; ചൊടിപ്പിച്ചത് ആര്‍എസ്എസിനെ ബന്ധിപ്പിക്കുന്ന ചോദങ്ങള്‍; അധ്യാപികയുടേത് ദേശവിരുദ്ധ ആശയധാരയെന്നും സംഘടന

    ന്യൂഡല്‍ഹി: പരീക്ഷയിലെ രണ്ടു ചോദ്യങ്ങള്‍ ദേശവിരുദ്ധമെന്ന ഹിന്ദുത്വ വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെ പരാതിയെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ വനിതാ പ്രഫസര്‍ക്ക് ഉത്തരക്കടലാസ് തയാറാക്കുന്നതില്‍നിന്ന് ആജീവനാന്ത വിലക്ക്. മീററ്റിലെ കോളജ് അധ്യാപകനെയാണു ഉത്തര്‍പ്രദേശിലെ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന മീററ്റിലെ കോളജിലെ അധ്യാപികയ്ക്കാണ് ആര്‍എസ്എസിന്റെ വിദ്യാര്‍ഥി വിഭാഗത്തിന്റെ വിഭാഗത്തിന്റെ ഇടപെടലില്‍ കയ്പുനീര്‍ കുടിക്കേണ്ടിവന്നത്. സീമ പന്‍വാര്‍ എന്ന അധ്യാപിക തയാറാക്കിയ ചോദ്യങ്ങളില്‍ ദേശവിരുദ്ധ കാര്യങ്ങളുണ്ടെന്നായിരുന്നു ആരോപണം. ഉത്തര്‍പ്രദേശ്് സര്‍ക്കാരിന്റെ കീഴിലുള്ള ചരണ്‍ സിംഗ് യൂണിവേഴ്‌സിറ്റിക്കാണ് എബിവിപി പരാതി നല്‍കിയത്. പടിഞ്ഞാറന്‍ യുപിയിലെ ഏറ്റവും പ്രമുഖ യൂണിവേഴ്‌സിറ്റിയാണിത്. പരാതിക്കു പിന്നാലെ ഇവരെ ചോദ്യപ്പേപ്പര്‍ തയാറാക്കുന്നതില്‍നിന്ന് ആജീവനാന്ത കാലത്തേക്കു ഡീബാര്‍ ചെയ്‌തെന്നു യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ധീരേന്ദ്ര കുമാര്‍ പറഞ്ഞു. എംഎ പൊളിറ്റിക്കല്‍ സയന്‍സ് അവസാന വര്‍ഷ പരീക്ഷയുടെ ഭാഗമായിട്ടാണു വിവാദം ഉയര്‍ന്നത്. ‘സ്‌റ്റേറ്റ് പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ’ എന്ന വിഷയത്തില്‍ ഏപ്രില്‍ രണ്ടിനു നടത്തിയ പരീക്ഷയാണു എബിവിപി വിവാദമാക്കിയത്. ആര്‍എസ്എസുമായി ബന്ധപ്പെട്ടാണു രണ്ടു ചോദ്യമെന്നതാണ് എബിവിപിയെ ചൊടിപ്പിച്ചത്. സമൂഹത്തില്‍നിന്നു…

    Read More »
  • എന്‍ജിനീയറിംഗ് കൗതുകമായി പാമ്പന്‍ പാലം ഇന്നു തുറക്കും; കപ്പലുകള്‍ക്കു പോകാന്‍ മുകളിലേക്ക് ഉയരും; 100 വര്‍ഷം ആയുസ്; ഏറെ നാളുകള്‍ക്കുശേഷം രാമേശ്വരത്തേക്ക് ട്രെയിന്‍ പായും; നിര്‍മാണം ഏറെ പ്രതിസന്ധികള്‍ക്ക് ഒടുവില്‍

      ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കേ പാലത്തിന്റെ കൗതുകങ്ങളും ചര്‍ച്ചയാകുന്നു. പാലത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ ആറിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. റെയില്‍ വികാസ് നിഗം ലിമിറ്റഡ് ആണു പഴയ പാമ്പന്‍ പാലത്തിനു പകരം പുതിയതു നിര്‍മിച്ചത്. ഇതോടെ രാമേശ്വരം ദ്വീപുമായുള്ള ബന്ധവും പുനസ്ഥാപിക്കപ്പെടും. എന്‍ജിനീയറിംഗിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമായിട്ടാണു പുതിയ പാലത്തെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ മനോഹരമായ ചിത്രങ്ങളും പുറത്തുവന്നു. വെര്‍ട്ടിക്കല്‍ ലിഫ്്റ്റ് മെക്കാനിസം അനുസരിച്ചാണു പ്രവര്‍ത്തിക്കുന്നത്. ചുവട്ടിലൂടെ ഉയരമുള്ള വെസലുകളും കപ്പലുകളും പോകുമ്പോള്‍ പാലം താനെ മുകളിലേക്ക് ഉയരും. ഇന്ത്യയിലെ ഇത്തരത്തില്‍ ആദ്യത്തെ പാലംകൂടിയാണിത്.   പുതിയ പാലം 17 മീറ്റര്‍വരെ മുകളിലേക്ക് ഉയരും. മുമ്പുണ്ടായിരുന്ന പാലത്തേക്കാള്‍ മൂന്നു മീറ്റര്‍ ഉയരത്തിലാണു നിര്‍മാണം. കപ്പലുകള്‍ പാലത്തിന് അടിയിലൂടെ കടന്നുപോകുന്ന സമയത്തു റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും. ബോട്ടുകള്‍ അടിയില്‍കൂടി പോകുമ്പോഴും അവയുടെ സൗകര്യ പ്രകാരം മുകളിലേക്ക് ഉയര്‍ത്താന്‍ കഴിയും. പുതിയ…

    Read More »
  • കുംഭമേള നടക്കുന്ന സ്ഥലത്തിന് വഖഫ് അവകാശം ഉന്നയിച്ചെന്ന് യോഗി ആദിത്യനാഥ്; വഖഫ് ബില്‍ പാസായതിനു പിന്നാലെ പഴയ ആരോപണം ആവര്‍ത്തിച്ചു; പൊളിച്ച് മാധ്യമ പ്രവര്‍ത്തകര്‍; ബോര്‍ഡ് പഴികേട്ടത് അവര്‍ അറിയാത്ത കാര്യത്തിന്‌

    ലക്‌നൗ: പതിനാലു മണിക്കൂര്‍ നീണ്ട വാഗ്വാദത്തിനൊടുവില്‍ രാജ്യസഭയിലും വഖഫ് (അമന്റ്‌മെന്റ്) ബില്‍ പാസായതിനു പിന്നാലെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പിന്തുണയുമായി എത്തിയിരുന്നു. വഖഫ് ബോര്‍ഡ് മാഫിയയെപ്പോലെയാണു പെരുമാറുന്നതെന്നു ചൂണ്ടിക്കാട്ടിയാണു നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ഉറച്ച പിന്തുണ നല്‍കിയത്. ഇതോടൊപ്പം 2025ലെ മഹാ കുംഭമേള നടന്ന സ്ഥലവും തങ്ങളുടേതാണെന്ന ആരോപണവുമായി വഖഫ് ബോര്‍ഡ് എത്തിയിരുന്നെന്നും യോഗി ആദിത്യ നാഥ് അവകാശപ്പെട്ടു. ‘മഹാകുംഭമേളയുടെ തയാറെടുപ്പുകള്‍ നടത്തുന്നതിനിടെ വഖഫ് ബോര്‍ഡ് ഇങ്ങനെയൊരു ആവശ്യമുന്നയിച്ചു. പ്രയാഗ്‌രാജിലെ ഭൂമി വഖഫ് ബോര്‍ഡിന്റെയാണെന്നും ബോര്‍ഡ് ഇപ്പോള്‍ മാഫിയയെപ്പോലെയാണു പെരുമാറുന്നതെന്നും’ യോഗി പറഞ്ഞു. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളില്‍പോലും അവകാശവുമായി എത്തുന്നത് ഒരിക്കലും ക്ഷമയോടെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി യോഗിയുടെ പ്രതികരണം ജനുവരി അഞ്ചിനു പുറത്തിറങ്ങിയ നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടെലിവിഷന്‍ ചാനലുകളും പ്രധാന്യത്തോടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. കുംഭമേളയ്ക്കു 45 ദിവസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു യോഗിയുടെ ആരോപണം. #WATCH | Prayagraj, UP |…

    Read More »
  • കത്തോലിക്ക സഭയ്‌ക്കെതിരായ ലേഖനം പിന്‍വലിച്ചതിനു പിന്നാലെ ‘മീഡിയ വണി’നെതിരേ ആര്‍എസ്എസ് പത്രം ഓര്‍ഗനൈസര്‍; ജമാ-അത്തെ ഇസ്ലാമിയുടെ പിന്തുണയില്‍ ഹിന്ദു-ക്രിസ്ത്യന്‍ ഐക്യം തകര്‍ക്കുന്നു; ചര്‍ച്ച് ആക്ട് വരുമെന്ന് ചാനല്‍ പരിപാടിയില്‍ പ്രചരിപ്പിച്ചെന്നും ആരോപണം

    ന്യൂഡല്‍ഹി: കത്തോലിക്ക സഭയ്‌ക്കെതിരേ ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറില്‍ ലേഖനം വന്നതു പ്രതിഷേധത്തെ തുടര്‍ന്നു പിന്‍വലിച്ചതിനു പിന്നാലെ കേരളത്തിലെ പ്രമുഖ ചാനലായ മീഡിയ വണിനെതിരേ രൂക്ഷ വിമര്‍ശനം. കേരളത്തിലെ ജമാ-അത്തെ ഇസ്ലാമിയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ വണ്‍ ചാനല്‍ വഖഫ് ബില്ലില്‍ പിന്തുണ ലക്ഷ്യമിട്ട് ‘ചര്‍ച്ച് ആക്ടി’ന്റെ പേരില്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രചാരണം നടത്തുന്നെന്നും ലേഖനത്തില്‍ പറയുന്നു. ചാനല്‍ അടുത്തിടെ സംപ്രേഷണം ചെയ്ത ‘ഔട്ട് ഓഫ് ഫോക്കസ്’ പരിപാടിയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച് ആക്ട് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നെന്നും ക്രിസ്ത്യാനികളുടെ ഭൂമികള്‍ പിടിച്ചെടുക്കുമെന്നും പറഞ്ഞെന്നാണു ലേഖനത്തില്‍ ആരോപിക്കുന്നത്. ഈ പറയുന്ന ചര്‍ച്ച് ആക്ടും വഖഫ് ബില്ലും ഒരുപോലെയാണെന്നു വരുത്തി തീര്‍ക്കുകയാണെന്നും ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കു സമാനമായ അവസ്ഥയുണ്ടാകുമെന്നും ചര്‍ച്ചയില്‍ പറയുന്നു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചെന്നും ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനുമുമ്പുള്ള പോളിസി പ്രൊപ്പോസലുകള്‍ ആരംഭിച്ചെന്നും പറയുന്നു. ‘ക്രിസ്ത്യാനികള്‍ക്കിടയില്‍ ഹിന്ദു വിഭാഗക്കാരോടുള്ള അടുപ്പകൂടുതല്‍ കൊണ്ടുള്ള ഭയമാണിത്. കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിയോടുള്ള അനുഭാവം കൂടുന്നെന്ന റിപ്പോര്‍ട്ടുകളാണ് ഇതിനു കാരണം.…

    Read More »
  • സംഘപരിവാറിന്റെ ബലം കേന്ദ്രത്തിലെ ബിജെപി; ‘ബി കെയര്‍ ഫുള്‍’ എന്നു സുരേഷ് ഗോപി അക്രമികളോടു പറയണം; നിങ്ങളുടെ കാല്‍ച്ചുവട്ടില്‍ ചിതറുന്നത് മതേതര ഇന്ത്യ; സിപിഎമ്മിനും കോണ്‍ഗ്രസിനും പിന്നാലെ മോദി സര്‍ക്കാരിനെ കുടഞ്ഞ് സഭയുടെ മുഖപത്രം

    കൊച്ചി: ജബല്‍പൂരില്‍ വൈദികര്‍ ആക്രമിക്കപ്പെട്ടതില്‍ ബിജെപിയെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയെയും രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാസഭ മുഖപത്രം ദീപിക.ന്യൂനപക്ഷങ്ങളെ ഹിംസിക്കുന്ന വിധ്വംസക സംഘങ്ങളെ കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. അധികാരത്തിലുള്ള ബിജെപിയാണ് സംഘപരിവാറിന്റെ ബലം. സുരേഷ്‌ഗോപി മാധ്യമങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് അക്രമികള്‍ക്കാണ് നല്‍കേണ്ടതെന്നും ദീപികയിലെ മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു. തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ള ക്രൈസ്തവ വിശ്വാസികളെയും പുരോഹിതരെയും തല്ലുന്നതിനോളം എളുപ്പമുള്ള ജോലി വേറെയില്ല. അതെന്തോ വീരകൃത്യമാണെന്നു ധരിക്കുന്ന സംഘപരിവാര്‍ അഴിഞ്ഞാടുമ്പോള്‍ ജബല്‍പൂരിലും പൊലീസ് നോക്കിനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വൈദികരെയും വിശ്വാസികളെയും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ജബല്‍പുര്‍ രൂപതയ്ക്കു കീഴിലുള്ള മാണ്ഡല ഇടവകയിലെ ഒരുകൂട്ടം വിശ്വാസികള്‍ ജൂബിലിയുടെ ഭാഗമായി ജബല്‍പുരിലെതന്നെ വിവിധ പള്ളികളിലേക്കു തീര്‍ഥാടനം നടത്തുന്നതിനിടയിലായിരുന്നു ആക്രമണം. രൂപത വികാരി ജനറാള്‍ ഫാ. ഡേവിസ് ജോര്‍ജും പ്രൊകുറേറ്റര്‍ ഫാ. ജോര്‍ജ് തോമസും പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കണ്‍മുന്നില്‍ സംഘപരിവാര്‍ ആക്രമണത്തിനിരയായി. തങ്ങളുടെ മനമറിഞ്ഞു മാത്രം പ്രവര്‍ത്തിക്കുന്നത്ര താഴേക്കിടയിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെല്ലാം പൊലീസിനെ നിര്‍ത്തിയിരിക്കുന്നത്. ജബല്‍പുരിലെ പൊലീസിനും അതില്‍നിന്നു മുക്തിയില്ല. 2017ല്‍…

    Read More »
  • വീണ വിജയന് എതിരായ എസ്എഫ്‌ഐഒ കേസ് കോടതിയുടെ വരാന്തയില്‍ പോലും നിലനില്‍ക്കില്ല; ഒളിച്ചുവച്ചെന്നു പറയുന്ന 73.38 കോടി ആരുടെയൊക്കെ പോക്കറ്റിലെത്തി? അന്വേഷണം വന്നാല്‍ ആരൊക്കെ കുടുങ്ങും? കണക്കുകള്‍ നിരത്തി പ്രതിരോധിച്ച് ഇടതുപക്ഷം

    തിരുവനന്തപുരം: സിഎംആര്‍എല്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടു സേവനം നല്‍കിയില്ലെന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരേ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വന്‍ വിവാദം. കമ്പനികള്‍ക്കുള്ളിലെ തട്ടിപ്പുകള്‍ അന്വേഷിക്കുന്ന കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനത്തിന് നിയമപരമായി കൈമാറിയ തുകയുടെ പേരില്‍ എന്തു നടപടികളാണ് എടുക്കാന്‍ കഴിയുകയെന്നതില്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച സജീവമാണ്. ഒരു സ്വകാര്യ കമ്പനിയും മറ്റൊരു സ്വകാര്യ കമ്പനിയും തമ്മില്‍ നടത്തിയ പണമിടപാടില്‍ കുറ്റകൃത്യമുണ്ടെന്നാണു എസ്എഫ്‌ഐഒയുടെ കേസിന്റെ ചുരുക്കം. രാഷ്ട്രീയക്കാര്‍ക്കടക്കം 73.38 കോടിയുടെ ഇടപാടുകള്‍ സിഎംആര്‍എല്‍ നടത്തിയിട്ടുണ്ടെന്നു പറയുമ്പോഴും മറ്റാരെയും പ്രതിയാക്കിയിട്ടില്ല എന്നതും കൗതുകകരമാണ്. കേസിന്റെ നാള്‍വഴികള്‍ ചൂണ്ടിക്കാട്ടിയാണ് ഇടതു ഹാന്‍ഡിലുകള്‍ സര്‍ക്കാരിനെയും വീണയെയും പ്രതിരോധിക്കുന്നത്. എക്‌സാ ലോജിക്കിന് സിഎംആര്‍എല്‍ നല്‍കിയ 1.7 കോടിയുടെ ചുവടുപിടിച്ചാണ് മാത്യു കുഴല്‍നാടന്‍ വിജിലന്‍സ് അന്വേഷണത്തിന് ഹര്‍ജി നല്‍കിയത്. വീണയ്ക്കു പണം കൈമാറിയതിലൂടെ സര്‍ക്കാര്‍ സിഎംആര്‍എല്ലിന് എന്തെങ്കിലും സൗജന്യം ചെയ്തു കൊടുത്തോ, കൈക്കൂലി കേസാണോ എന്നതാണു കോടതി പരിശോധിച്ചത്. വീണ വിജയനെയോ പിണറായി…

    Read More »
Back to top button
error: