Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDING

കോടിക്കിലുക്കത്തില്‍ ക്രിക്കറ്റ് ബോര്‍ഡ്: ബിസിസിഐയുടെ ആസ്തി കുതിച്ചുയര്‍ന്നു; അഞ്ചുവര്‍ഷത്തിനിടെ ഖജനാവില്‍ എത്തിയത് 14,627 കോടി; ആകെ ധനം 20,686 കോടി; നികുതിയായി നല്‍കിയത് 3000 കോടിയും

ബംഗളുരു: ക്രിക്കറ്റ് ജ്വരം ഇന്ത്യയില്‍ പടരുന്നതിന് അനുസരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആസ്തിയിലും വന്‍ കുതിപ്പെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ 12 മാസത്തിനിടെ ബിസിസിഐയുടെ ഖജനാവിലേക്ക് എത്തിയത് 20,686 കോടി രൂപയെന്ന് വിവിധ അസോസിയേഷനുകളുടെ ഗ്രൂപ്പുകളില്‍ പ്രചരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

സെപ്റ്റംബര്‍ 28ന് നടക്കുന്ന ആനുവല്‍ ജനറല്‍ മീറ്റിംഗില്‍ ഇതു സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പുറത്തുവരും. 2024ല്‍ നടന്ന ആനുവല്‍ ജനറല്‍ മീറ്റിംഗില്‍ 2019ല്‍ ഉണ്ടായിരുന്ന ബാലന്‍സ് 6059 കോടിയായിരുന്നെങ്കില്‍ നിലവില്‍ 20,686 ആണെന്നാണ് സെക്രട്ടറി വെളിപ്പെടുത്തിയത്. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കു നല്‍കിയതിനുശേഷമുള്ള തുകയാണിതെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി.

Signature-ad

അഞ്ചുവര്‍ഷത്തിനിടെ ബിസിസിഐയുടെ അക്കൗണ്ടിലേക്ക് എത്തിയത് 14,627 കോടിരൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 4193 കോടിരൂപയുടെ വര്‍ധനയുമുണ്ടായി. 2019നു ശേഷം ജനറല്‍ ഫണ്ട് 3906 കോടിയില്‍നിന്ന് 7988 കോടിയായും ഉയര്‍ന്നിട്ടുണ്ട്.

ആദായ നികുതിയടയ്ക്കുന്നില്ലെന്ന വിമര്‍ശനത്തിനും ബിസിസിഐ മറുപടി നല്‍കിയിട്ടുണ്ട്. വിവിധ ട്രിബ്യൂണലുകളില്‍ അപ്പീല്‍ നല്‍കുന്നതിനു മൂവായിരം കോടിയോളം ചെലവിടുന്നുണ്ട്. ഇതോടൊപ്പം 3150 കോടിരൂപ കഴിഞ്ഞ സാമ്പത്തികവര്‍ഷം നികുതിയും അടച്ചു. മൊത്തത്തിലുള്ള ആദായം വര്‍ധിച്ചെങ്കിലും രാജ്യാന്തര മത്സരങ്ങളിലെ മീഡിയ അവകാശങ്ങള്‍ വില്‍ക്കുന്നതില്‍ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈയിനത്തില്‍ 2524 കോടി ലഭിച്ചെങ്കില്‍ നിലവില്‍ ഇത് 813 കോടി മാത്രമാണ്. രാജ്യാന്തര മത്സരങ്ങള്‍ 2023ല്‍ നിരവധിയുണ്ടായതാണ് വരുമാനം വര്‍ധിക്കാന്‍ ഇടയാക്കിയത്.

ടൂറുകളില്‍നിന്നുള്ള വരുമാത്തില്‍ കുറവുണ്ടായി. 2023ല്‍ 642.78 കോടി ലഭിച്ചെങ്കില്‍ 2024ല്‍ 361.22 കോടിയായി.
നിഷേപം: ബാങ്കുകളിലെ നിക്ഷേപത്തിലൂടെ പലിശയിനത്തില്‍ 986.45 കോടി ലഭിച്ചു. 2023ല്‍ 533.05 കോടി ലഭിച്ചു. ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്ന നാഷണലൈസ്ഡ് ബാങ്കുകളിലാണ് നിക്ഷേപം.
ചെലവിനെ അപേക്ഷിച്ചു 2024ല്‍ മാത്രം 1623.08 കോടി ലഭിച്ചു. ഐപിഎല്‍ പോലുള്ള മത്സരങ്ങള്‍ നടന്നത് വരുമാനം വര്‍ധിക്കാന്‍ സഹായിച്ചു.
സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ബിസിസിഐ 1200 കോടിയും ചെലവഴിച്ചു. സ്‌റ്റേഡിയങ്ങളടക്കമുള്ളവ ഇതില്‍ ഉള്‍പ്പെടും.

 

As per a report, circulated among the state associations, the Board had a bank balance of INR 20,686 crore as of 12 months back. Inevitably that must have gone up exponentially over the last one year, the financial assessment of which will be revealed at the AGM on September 28, even as it has emerged that the BCCI continues to pay income tax in thousands of crores.

Back to top button
error: