Newsthen Special
-
തിരുവനന്തപുരം കോര്‍പറേഷന്‍: കെട്ടിടങ്ങള്‍ വാടകയ്ക്കു നല്‍കിയതില്‍ വന്‍ ക്രമക്കേടെന്നു കണ്ടെത്തല്‍; മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സെക്രട്ടറിക്കു നിര്‍ദേശം; കടമുറികള്‍ കൈമാറി ഉപയോഗിക്കുന്നു; വിവാദം പുതിയ തലത്തിലേക്ക്
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്തിന്റെ ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ ഓഫീസുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. വി.കെ. പ്രശാന്ത് എംഎല്‍എയോട് ഓഫീസ് ഒഴിയണമെന്ന് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ ആവശ്യപ്പെട്ടത് രാഷ്ട്രീയ വിവാദമായി മാറിയതിനിടെയാണ് കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്നതില്‍ സമഗ്ര അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകക്ക് നല്‍കുന്നതില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്താനാണ് തിരുവനന്തപുരം കോര്‍പ്പറേഷന്റെ തീരുമാനം. വാടകക്ക് നല്‍കിയതിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കും. മിക്ക കെട്ടിടങ്ങളും കടമുറികളും പല ആളുകള്‍ കൈമാറി ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഉയര്‍ന്ന തുകക്കാണ് ഇത്തരം കൈമാറ്റം നടന്നിട്ടുള്ളതെന്നും യഥാര്‍ത്ഥ വാടക്കാരല്ല ഇവ ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ബിജെപിക്കായിരുന്നു മേധാവിത്വം. അക്കാലത്തു തന്നെ ക്രമക്കേട് ബോധ്യപ്പെട്ടിരുന്നുവെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്. പല വാണിജ്യ സ്ഥാപനങ്ങളും തലമുറകള്‍ കൈമാറിയെന്നും കണ്ടെത്തിയിട്ടുണ്ട്. അനധികൃത കൈമാറ്റം എല്ലാം…
Read More » -
മറ്റത്തൂരില്‍ നേരത്തേതന്നെ ടി.എം. ചന്ദ്രന്‍ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കി; പഞ്ചായത്ത് പ്രസിഡന്റായാല്‍ ജയിക്കുമെന്ന് ഉറപ്പു നല്‍കി; ബിജെപി പിന്തുണയോടെ പ്രസിഡന്റ് ആകാനില്ലെന്ന് അറിയിച്ചെന്നും കെ.ആര്‍. ഔസേപ്പ്; പ്രദേശിക കോണ്‍ഗ്രസ് നേതൃത്വം മുമ്പേ അട്ടിമറി ഉറപ്പാക്കിയെന്ന് വെളിപ്പെടുത്തല്‍
തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തിലെ അട്ടിമറിയില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഡിസിസി സെക്രട്ടറി ടി.എം. ചന്ദ്രനടക്കമുള്ളവരുടെ ആരോപണങ്ങളില്‍ മറുപടിയുമായി സിപിഎമ്മിനൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസ് വിമതന്‍ കെആര്‍ ഔസേപ്പ്. മറ്റത്തൂരിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം താനെന്ന കുപ്രചരണം നടത്തുകയാണെന്നും താന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലില്ലെന്നും കെആര്‍ ഔസേപ്പ് പറഞ്ഞു. തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്. ഇത്തവണ പാര്‍ട്ടി സീറ്റ് നിഷേധിച്ചു. തുടര്‍ന്ന് സ്വതന്ത്രനായിട്ടാണ് മത്സരിച്ചത്. ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭാഗമായല്ല താന്‍ മത്സരിച്ചത്. ടിഎം ചന്ദ്രനും കൂട്ടരും നേരത്തെ തന്നെ ബിജെപിയുമായി ഡീലുണ്ടാക്കിയിരുന്നു. ടിഎം ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ 23ന് രാത്രി 9.45ന് വീട്ടില്‍ വന്ന് കൂടെ നില്‍ക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, താന്‍ പാര്‍ട്ടിയിലില്ലെന്നും പുറത്താണെന്നുമുള്ള മറുപടിയാണ് നല്‍കിയത്. കൂടെ നിന്നാല്‍ ഭരിക്കുമെന്നും അവര്‍ പറഞ്ഞു. എന്താണ് ഫോര്‍മുല എന്ന് ചോദിച്ചപ്പോള്‍ ബിജെപി സഹായിക്കുമെന്നാണ് ചന്ദ്രന്‍ മറുപടി നല്‍കിയത്. വര്‍ഗീയ കക്ഷിയുമായി കൂട്ടില്ലെന്ന് പറഞ്ഞാണ് താന്‍ വോട്ടു പിടിച്ചത്. അതിനാല്‍ തന്നെ…
Read More » -
മറ്റത്തൂരിലെ കൂറുമാറ്റത്തില്‍ കടുത്ത നടപടിക്കു കോണ്‍ഗ്രസ്; പത്തു ദിവസത്തിനുള്ളില്‍ അയോഗ്യത നടപടികള്‍ ആരംഭിക്കും; കൂറുമാറിയവര്‍ക്ക് ചിന്തിക്കാന്‍ അവസരം നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്
തൃശൂര്‍: തൃശൂര്‍ മറ്റത്തൂരിലെ കൂറുമാറ്റത്തില്‍ നടപടിയുമായി കോണ്‍ഗ്രസ്. 10 ദിവസത്തിനുള്ളില്‍ അയോഗ്യത നടപടികള്‍ ആരംഭിക്കും എന്ന് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് വ്യക്തമാക്കി. 10 ദിവസം എന്നത് കൂറുമാറിയവര്‍ക്ക് ചിന്തിക്കാനുള്ള സമയമാണെന്നും പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെക്കണം. ഇരുവരും രാജി വച്ചാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ എടുത്ത നടപടി ഡിസിസി പുനപരിശോധിക്കും. രാജി വെച്ചില്ലെങ്കില്‍ അയോഗ്യരാക്കാനുള്ള നടപടി കോണ്‍ഗ്രസ് ആരംഭിക്കും എന്നും ടാജറ്റ് വ്യക്തമാക്കി. അതുപോലെ പാറളത്ത് ബിജെപിക്ക് വോട്ട് ചെയ്താല്‍ കോണ്‍ഗ്രസ് സംഘത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍, മറ്റത്തൂരിലെ കൂറുമാറ്റത്തില്‍ ഡിസിസി നേതൃത്വത്തിനെ പഴിച്ച് തടിയൂരാന്‍ ശ്രമിക്കുകയാണ് കൂട്ടത്തോടെ മറുകണ്ടം ചാടിയ കോണ്‍ഗ്രസ് അംഗങ്ങള്‍. കോണ്‍ഗ്രസ് വിമതനെ കൂട്ടുപിടിച്ച് ഇടതുമുന്നണി അധികാരത്തിലെത്താന്‍ നടത്തിയ നീക്കത്തെ പ്രതിരോധിക്കാനായാണ് ബിജെപി പിന്തുണ സ്വീകരിച്ചതെന്നാണ് പാര്‍ട്ടി പ്രാഥമിക അംഗത്വം തന്നെ രാജിവച്ച് വോട്ടെടുപ്പിനെത്തിയ അംഗങ്ങളുടെ വാദം. കോണ്‍ഗ്രസില്‍ തുടരാന്‍ ആഗ്രഹിക്കുന്നെന്ന് പറയുന്നതിനൊപ്പം തന്നെ ബിജെപി പിന്തുണയോടെ കിട്ടിയ പദവികള്‍ രാജിവയ്ക്കില്ലെന്നും ഇവര്‍…
Read More » -
സിനിമാ ജീവിതത്തില്‍ 23 വര്‍ഷങ്ങളുടെ നിറവില്‍ ഭാവന; 90-ാം ചിത്രം അനോമി ഉടന്‍ തിയറ്ററുകളിലേക്ക്; ആരാധകര്‍ കാത്തിരിക്കുന്നു
തൃശൂര്‍: മലയാളത്തിന്റെ പ്രിയനടി ഭാവനയുടെ സിനിമ ജീവിതത്തിന് ഇത് 23 വര്‍ഷങ്ങളുടെ നിറവ്. സിനിമാ ജീവിതത്തില്‍ 23 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഭാവന, അനോമി എന്ന പുതിയ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു മലയാളികളുടെ പ്രിയതാരം ഭാവനയുടെ സിനിമാ ജീവിതം 23 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. നമ്മള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഭാവന മികച്ച ചിത്രങ്ങളിലൂടെ അഭിനയ മികവും ബോക്‌സോഫീസ് ഹിറ്റും കുറിച്ചിട്ടുണ്ട്. സ്വന്തം കഠിനാധ്വാനവും തകര്‍ക്കാനാവാത്ത ഇച്ഛാശക്തിയും കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ഭാവന ഇന്നോളം കാണാത്ത വേഷപകര്‍ച്ചയില്‍ പുതിയ ചിത്രം ‘അനോമി’യിലൂടെ ഉടന്‍ പ്രക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. അഭിനയ മികവിനൊപ്പം തന്നെ വ്യക്തിജീവിതത്തിലെ കരുത്തുറ്റ നിലപാടുകള്‍ കൊണ്ട് ഒട്ടേറെ സ്ത്രീകള്‍ക്ക് പ്രചോദനമായി മാറിയ ഭാവനയുടെ കരിയറിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായിരിക്കും ഈ ചിത്രം. നവാഗതനായ റിയാസ് മാരാത്ത് ആണ് ‘അനോമി’ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലല്‍ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ…
Read More » -
ഇറാന്‍ പഴയ ഇറാനല്ലെന്ന് മുന്നറിയിപ്പ്; മുന്‍പത്തേതിനേക്കാള്‍ ആയുധവും സേനയും സജ്ജം; ആക്രമിച്ചാല്‍ തിരിച്ചടിക്കും; അമേരിക്കന്‍ – ഇസ്രായേല്‍ കൂട്ടുകെട്ടിനെതിരെ ഇറാന്‍ പ്രസിഡന്റ്
അമേരിക്ക: കൊച്ചി പഴയ കൊച്ചിയല്ലെന്ന് ബിലാല്‍ പറയും പോലെ ഇറാന്‍ പഴയ ഇറാനല്ലെന്ന് ഓര്‍മപ്പെടുത്തി അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പും താക്കീതും നല്‍കിയിരിക്കുന്നു ഇറാന്‍ പ്രസിഡന്റ്. ഇറാനെ ആക്രമിച്ചാല്‍ തിരിച്ചടി ശക്തമായിരിക്കുമെന്നും മുന്‍പത്തേതിനേക്കാള്‍ ശക്തമാണെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. രാജ്യത്ത് ലിംഗപരമായതുള്‍പ്പെടെ ഒരു വിവേചനവും ഇല്ലെന്നും, ജനങ്ങളോടുള്ള ഐക്യ ആഹ്വാനത്തോടൊപ്പം പ്രസിഡന്റ് വ്യക്തമാക്കി. ഇറാനെതിരായ അമേരിക്കന്‍ – ഇസ്രായേല്‍ ആക്രമണ സാധ്യതകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ തൊടുത്തുവിട്ടിരിക്കുന്നത്. ഇസ്രായേലുമായുണ്ടായ യുദ്ധസമയത്തേക്കാള്‍ ശക്തമായ നിലയിലാണ് ആയുധങ്ങളും സേനയും എന്നാണ് ഇറാന്‍ പ്രസിഡന്റ് അവകാശപ്പെടുന്നത്. ഇറാനെ ആക്രമിച്ചാല്‍ തിരിച്ചടി ശക്തമായിരിക്കുമെന്നും മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് തുടര്‍ന്നും ആക്രമിക്കാനുള്ള സാധ്യത ഇറാന്‍ മുന്നില്‍ കാണുന്നുണ്ടെന്നത് വ്യക്തമാണ്. ഔദ്യോഗിക ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലും ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കുന്നത് ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് തന്നെയാണ്. ഇസ്രായേലുമായി 12 ദിവസം നീണ്ടുനിന്ന യുദ്ധ സമയത്തേക്കാള്‍ ശക്തമായ നിലയിലാണ് ഇറാന്‍ ഇപ്പോഴെന്ന്…
Read More » -
അല്ല കേരള കോണ്‍ഗ്രസ് മറുകണ്ടം ചാടുമോ ; കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ച മുറുകുന്നു; എല്‍ഡിഎഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യം ബാക്കി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മറുകണ്ടം ചാടുമോ എന്ന ചര്‍ച്ചയാണെങ്ങും. കേരള രാഷ്ട്രീയത്തിലെ ചൂടേറിയ ചര്‍ച്ചയായി കേരള കോണ്‍ഗ്രസ് എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് മാറിക്കഴിഞ്ഞു. ഇന്നലത്തെ എല്‍ഡിഎഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് എം പ്രതിനിധികള്‍ പങ്കെടുത്തില്ല. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം ചര്‍ച്ചയായിരിക്കുന്നഘട്ടത്തില്‍, മുന്നണി യോഗത്തിലെ അസാന്നിധ്യം രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായി. പെട്ടെന്ന് അറിയിച്ച യോഗം ആയതുകൊണ്ടാണ് പങ്കെടുക്കാതിരുന്നത് എന്നാണ് കേരളാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ ഇതങ്ങോട്ട് പൂര്‍ണമായി വിശ്വസിക്കാന്‍ രാഷ്ട്രീയനിരീക്ഷകര്‍ തയ്യാറായിട്ടില്ല. മുന്നണിക്കുള്ളിലും കേരള കോണ്‍ഗ്രസിന്റെ സാന്നിധ്യമില്ലായ്മ ചര്‍ച്ചയായി. പറഞ്ഞു കേള്‍ക്കുന്ന അഭ്യൂഹങ്ങള്‍ പോലെ കേരള കോണ്‍ഗ്രസ് മുന്നണി വിടുമോ എന്ന ചോദ്യമാണ് മുന്നണിക്കുള്ളിലുള്ളവരും ഉയര്‍ത്തുന്നത്. കേന്ദ്രത്തിന് ഏതിരായ സമരം തീരുമാനിക്കാനാണ് എല്‍ഡിഎഫ് യോഗം ചേര്‍ന്നത്. വലുതും ചെറുതുമായ ഏതാണ്ട് എല്ലാ ഘടകകക്ഷികളും യോഗത്തിന് എത്തിയപ്പോള്‍ ഒരു പാര്‍ട്ടിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ഇടതു മുന്നണിയിലെ മൂന്നാമത്തെ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ അസാന്നിധ്യം യോഗത്തിലെ പ്രധാന ചര്‍ച്ചയായി. സാധാരണഗതിയില്‍…
Read More » -
അടി തെറ്റിയാല്‍ ആരാധകര്‍ മാത്രമല്ല സൂപ്പര്‍താരവും വീഴും; ആരാധകരുടെ തിക്കിലും തിരക്കിനുമിടെ വീണ് വിജയ്; വീഴ്ചകളില്‍ നിന്നുയര്‍ന്ന് ചിന്ന ദളപതി
ചെന്നൈ: അടി തെറ്റിയാല്‍ ആനയും ആരാധകരും മാത്രമല്ല ഏത് സൂപ്പര്‍താരവും താഴെ വീഴുമെന്ന് തെളിയിച്ചിരിക്കുകയാണ് ചിന്ന ദളപതി വിജയ്. ആരാധകരുടെ തിക്കിലും തിരക്കിനുമിടെ നിലത്ത് വീഴുന്ന നടനും തമിഴക വെട്രി കഴകം പാര്‍ട്ടി അധ്യക്ഷനുമായ വിജയ് എഴുനേല്‍ക്കുന്ന ദൃശ്യങ്ങള്‍ വൈറലായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്താവളത്തില്‍ തടിച്ചുകൂടിയ ആരാധകരെ നിയന്ത്രിക്കാന്‍ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞില്ല. സുരക്ഷാ സേന ഒരുക്കിയ വലയങ്ങളെല്ലാം മറികടന്ന് ആരാധകര്‍ വിജയ്ക്ക് അടുത്തേക്ക് എത്തി. ഇതിനിടെ വാഹനത്തിലേക്ക് കയറാന്‍ പോകുകയായിരുന്ന വിജയ് താഴെ വീഴുകയായിരുന്നു. കൂടെയുള്ളവര്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചാണ് വിജയിയെ കാറിനകത്തേക്ക് കയറ്റിയത്. ഉടന്‍ തന്നെ അദ്ദേഹം വാഹനത്തില്‍ യാത്ര തിരിക്കുകയും ചെയ്തു. മലേഷ്യയില്‍വെച്ച് നടന്ന തന്റെ പുതിയ ചിത്രം ജനനായകന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് ചെന്നൈയില്‍ മടങ്ങിയെത്തിയതായിരുന്നു വിജയ്. ഇതിനിടെയാണ് ആരാധകര്‍ തിക്കും തിരക്കുമുണ്ടാക്കിയതും വിജയ് വീണുപോയതും. പൊങ്കല്‍ റിലീസായാണ് ജനനായകന്‍ തീയറ്ററുകളില്‍ എത്തുന്നത്. മലേഷ്യയില്‍ നിന്ന് തിരികെ ചെന്നൈയില്‍ എത്തിയപ്പോഴായിരുന്നു ആരാധകരുടെ…
Read More » -
ബംഗ്ലാദേശ് പോലീസ് പറയുന്നത് തെറ്റെന്ന് ബിഎസ്എഫ്; ഒസ്മാന്‍ ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പോലീസ്; ഇ്‌ല്ലെന്ന് നിഷേധിച്ച് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്
ധാക്ക: ബംഗ്ലാദേശ് വിദ്യാര്‍ത്ഥി പ്രക്ഷോഭ നേതാവ് ഷരീഫ് ഒസ്മാന്‍ ഹാദിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളായ രണ്ട് പേര്‍ ഇന്ത്യയിലേക്ക് കടന്നതായി ധാക്ക മെട്രോപോളിറ്റന്‍ പോലീസ്. എന്നാല്‍ ഇത് ശക്തമായി നിഷേധിച്ച് ഇന്ത്യ. കേസിലെ പ്രധാന പ്രതികളായ ഫൈസല്‍ കരീം മസൂസ്, ആലംഗീര്‍ ഷെയ്ഖ് എന്നിവര്‍ ഇന്ത്യയിലേക്ക് കടന്നതായാണ് ധാക്ക പോലീസ് പറയുന്നത്. മേഘാലയിലെ ഹാലുഘട്ട് അതിര്‍ത്തി വഴിയാണ് പ്രതികള്‍ കടന്നതെന്നാണ് അഡീഷണല്‍ കമ്മീഷണര്‍ എസ്.എന്‍.നസ്റുള്‍ ഇസ്ലാം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. പ്രതികള്‍ക്ക് രാജ്യം വിടാന്‍ പ്രാദേശിക സഹായം ലഭിച്ചതായും കമ്മീഷണര്‍ അറിയിച്ചു. ഹാലുഘട്ട് അതിര്‍ത്തിയില്‍ പുരി എന്ന് പേരുള്ളയാളാണ് പ്രതികളെ സ്വീകരിച്ചതെന്ന് അഡീഷണല്‍ കമ്മീഷണര്‍ പറഞ്ഞു. അതിന് ശേഷം സമി എന്ന് പേരുള്ള ഒരു ടാക്സി ഡ്രൈവര്‍ ഇവരെ മേഘാലയയിലെ ടുറാ സിറ്റിയില്‍ എത്തിച്ചതായും കമ്മീഷണര്‍ പറഞ്ഞു. പോലീസിന് ലഭിച്ച അനൗദ്യോഗിക വിവരം അനുസരിച്ച് പ്രതികളെ ഇന്ത്യന്‍ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തതായാണ് അറിയുന്നതെന്നും പ്രതികളെ അറസ്റ്റ് ചെയ്യാനും ശേഷം കൈമാറാനുമായി…
Read More » -
14-13ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മെസിയെ കടത്തി വെട്ടി; ഇനി മെസിയുടെ കളി കാണാം; ആരാധകരും ആവേശത്തില്‍; ഒന്നു പിന്നിലായതില്‍ മെസി ഫാന്‍സിന് നിരാശ
സൗദി: ആരാധാകരെ ശാന്തരാകുവിന്‍ നിങ്ങളുടെ താരങ്ങള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. മെസിയുടേയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടേയും ആരാധകരോടുള്ള അഭ്യര്‍ഥനയാണ്. കട്ടയ്ക്ക് കട്ട നിന്നിരുന്ന ലെവലില്‍ നിന്ന് ഒരടി മുന്നോട്ടുപോയതോടെ റൊണാള്‍ഡോ മെസിയെ കടത്തി വെട്ടി. സിആര്‍7 നേടിയ നേട്ടം മെസി ആരാധകര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞിട്ടില്ല. സൗദി പ്രൊ ലീഗില്‍ അല്‍ നസര്‍ എഫ്സിക്കുവേണ്ടി ഇരട്ട ഗോള്‍ നേടിയതോടെ 2025 കലണ്ടര്‍ വര്‍ഷത്തില്‍ റൊണാള്‍ഡോ 40 ഗോള്‍ തികച്ചു. ക്ലബ്ബിനായി 32ഉം പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി എട്ടും ഉള്‍പ്പെടെയാണിത്. ഇതോടെ കരിയറില്‍ റൊണാള്‍ഡോ 40+ ഗോള്‍ നേടുന്ന കലണ്ടര്‍ വര്‍ഷങ്ങളുടെ എണ്ണം 14 ആയി. 13 തവണ ഈനേട്ടം സ്വന്തമാക്കിയ മെസിക്കൊപ്പം റിക്കാര്‍ഡ് പങ്കിടുകയായിരുന്നു സിആര്‍7. 2025 കലണ്ടര്‍ വര്‍ഷത്തില്‍ മെസിക്ക് 46 ഗോളുണ്ട്. ഈ നൂറ്റാണ്ടില്‍ 14 കലണ്ടര്‍ വര്‍ഷങ്ങളില്‍ 40+ ഗോള്‍ നേടുന്ന ആദ്യതാരമെന്ന റിക്കാര്‍ഡാണ് 40കാരനായ റൊണാള്‍ഡോ കുറിച്ചത്. അല്‍ അഖ്ദൂദിന് എതിരായ മത്സരത്തിന്റെ 31, 45+3 മിനിറ്റുകളില്‍ ആയിരുന്നു…
Read More » -
സുബ്രഹ്‌മണ്യനെ കുരുക്കാന്‍ വീണ്ടും പോലീസ്; പിണറായി – പോറ്റി ഫോട്ടോ കേസില്‍ സുബ്രഹ്‌മണ്യന്‍ ഇന്ന് വീണ്ടും പോലീസിനു മുന്നില്‍ ; വീണ്ടും നോട്ടീസയച്ച് പോലീസ്; ഇന്നും പ്രതിഷേധത്തിന് സാധ്യത
കോഴിക്കോട്: പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രം എ ഐ ചിത്രമാണെന്നും അല്ലെന്നുമുള്ള വാദപ്രതിവാദങ്ങള്‍ക്കിടെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്ത കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യന് വീണ്ടും പോലീസിന്റെ നോട്ടീസ്. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ച സുബ്രഹ്‌മണ്യനെ വീണ്ടും നോട്ടീസ് നല്‍കി വിളിപ്പിച്ചത് കേസ് കൂടുതല്‍ മുറുകുന്നതിന്റെ സൂചനയാണ്. ഇതിനെതിരെ കോണ്‍ഗ്രസ് ഇന്നും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നാണ് സൂചന. ഇന്നു രാവിലെ ചേവായൂര്‍ സ്റ്റേഷനില്‍ ഹാജരാകുമെന്ന് എന്‍. സുബ്രഹ്‌മണ്യന്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സംഭവത്തില്‍ കഴിഞ്ഞദിവസം പോലീസ് സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്തപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം സുബ്രഹ്‌മണ്യനെ ജാമ്യത്തില്‍ വിട്ടയച്ചത്. ശനിയാഴ്ച രാവിലെയാണ് കോഴിക്കോട് കുരുവട്ടൂരിലെ വീട് വളഞ്ഞ് അദ്ദേഹത്തെ ചേവായൂര്‍ സിഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍…
Read More »