Newsthen Special
-
വിധിയും റിലീസും അടുത്തടുത്ത്; നടി ആക്രമിക്കപ്പെട്ട കേസ് വിധി എട്ടിന്; ഭ ഭ ബ റിലീസ് 18ന്; റിലീസ് നീട്ടണോ എന്ന് ചര്‍ച്ച; വിധി കുഴപ്പമില്ലെങ്കില്‍ റിലീസ് ആഘോഷമാക്കാന്‍ ദിലീപ് ഫാന്‍സുകാര്‍
കൊച്ചി : കേരളം ഉറ്റുനോക്കുന്ന പ്രമാദമായ കേസിന്റെ വിധിപ്രഖ്യാപനവും കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയുടെ റിലീസും തമ്മില്‍ പത്തുദിവസത്തെ അകലം മാത്രമാകുമ്പോള്‍ റിലീസ് നീട്ടിവെക്കണോ എന്ന ചര്‍ച്ച അണിയറയില്‍ സജീവം. നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതി വിധി പറയുമെന്ന് അറിയിച്ചിരിക്കുന്നത് ഡിസംബര്‍ എട്ടിനാണ്. ഈ കേസില്‍ പ്രതിപ്പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള നടന് ദിലീപിന്റെ പുതിയ ചിത്രമായ ഭ ഭ ബ റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിട്ടുള്ളത് ഡിസംബര്‍ 18നും. കേസിന്റെ വിധി എന്താകുമെന്ന് പറയാനാകാത്ത സാഹചര്യത്തില്‍ ചിത്രത്തിന്റെ റീലീസ് നീട്ടണോ എന്ന ചര്‍ച്ച അണിയറയില്‍ സജീവമായി നടക്കുന്നുണ്ട്. കേസില്‍ ദിലീപിന് പ്രതികുലമായി എന്തെങ്കിലും വിധി വരികയാണെങ്കില്‍ പത്താം നാള് ചിത്രം റിലീസ് ചെയ്യുന്നത് ബോക്്സോഫീസില്‍ തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. അതേസമയം വിധിയില്‍ ദിലീപിന് കുഴപ്പങ്ങളൊന്നുമില്ലെങ്കില്‍ ഭ ഭ ബയുടെ റിലീസ് കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം ആഘോഷമാക്കാനാണ് ദിലീപ് ഫാന്‍സുകാരുടെ തീരുമാനം. തുടര്‍ച്ചയായി ബോക്സോഫീസില്‍ ദിലീപ് ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ദിലീപും…
Read More » -
മോദിജിയുടെ പ്രസംഗങ്ങള്‍ ഏറ്റവുമധികം കേള്‍ക്കുന്നതും ശ്രദ്ധിക്കുന്നതും തരൂര്‍ജി; തരൂരിന്റെ മോദിസ്തുതികള്‍ക്ക് തടയിടാനാകാതെ കോണ്‍ഗ്രസ്; തരൂരിനെക്കൊണ്ട് കോണ്‍ഗ്രസിന് യാതൊരു ഗുണവുമില്ലെന്ന് തുറന്നടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളും പ്രസ്താവനകളും ഏറ്റവുമധികം കേള്‍ക്കുന്നതും ശ്രദ്ധിക്കുന്നതും ബിജെപി നേതാക്കളല്ല, മറിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയാണ്. ഇതാണ് കോണ്‍ഗ്രസിനുള്ളിലേയും ബിജെപിയിലും തരൂരിനെക്കുറിച്ച് പറയുന്നവര്‍ കളിയായും കാര്യമായും പറയുന്നത്. തരൂരിന്റെ മോദി സ്തുതികള്‍ തുടരുമ്പോള്‍ അതിന് തടയിടാനാകാതെ നട്ടം തിരിയുകയാണ് കോണ്‍ഗ്രസ്. ശശി തരൂര്‍ മറുകണ്ടം ചാടാന്‍ നില്ക്കുകയാണെങ്കില് അതൊന്ന് വേഗമായിക്കൂടെ എന്ന് പരസ്യമായി തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നുണ്ട്. തരൂരിനെക്കൊണ്ട് കോണ്‍ഗ്രസിന് ഒരു ഗുണവുമില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്. ശശി തരൂരിന് വേണമെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാമെന്നും കോണ്‍ഗ്രസിന് ഗുണം ചെയ്യുന്ന പ്രവര്‍ത്തനമല്ല തരൂര്‍ നടത്തുന്നതെന്നും ഉണ്ണിത്താന് പറഞ്ഞു കഴിഞ്ഞു. ഇതിലും പരസ്യമായി എങ്ങിനെ ഒരാളെ പാര്‍ട്ടിയില്‍ നിന്ന് ഗെറ്റൗട്ടടിക്കുമെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ ചോദിക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാതെയും പ്രതികരിക്കാതെയും മോദി സ്തുതികളുമായി മുന്നോട്ടുപോകുന്ന തരൂര്‍ സ്വീകരിച്ചിരിക്കുന്ന നയം കോണ്‍ഗ്രസ് തന്നെ പുറത്താക്കുന്നെങ്കില് പുറത്താക്കട്ടെ…
Read More » -
മാങ്കൂട്ടത്തിലിനെ മൂലയ്ക്കിരുത്താന്‍ മുരളീധരന്; രാഹുലിനെതിരെ ആ പെണ്‍കുട്ടി മുന്നോട്ടുവരട്ടെയെന്ന് കെ.മുരളീധരന്; രാഹുലിന് കോണ്‍ഗ്രസിനകത്ത് പിന്തുണ കുറയുന്നു; കെ.സുധാകരന്റെ ക്ലീന്‍ചിറ്റില്‍ വനിതാപ്രവര്‍ത്തകര്‍ക്ക് അമ്പരപ്പ്
തിരുവനന്തപുരം: മുന്‍ കെ.പി.സി.സി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.സുധാകരന് എത്ര ക്ലീന്‍ചിറ്റ് കൊടുത്താലും രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒരു മൂലയ്ക്കിരുത്താതെ കെ.മുരളീധരന് അടങ്ങുമെന്ന് തോന്നുന്നില്ല. സുധാകരന് രാഹുലിനെ വിശുദ്ധനാക്കാന്‍ പാടുപെടുമ്പോള്‍ രാഹുലിനെ എങ്ങിനെ പൂട്ടാമെന്നതിനുള്ള വഴി രാഷ്ട്രീയഎതിരാളികള്‍ക്ക് പറയാതെ പറഞ്ഞുകൊടുക്കുകയാണ് രാഷ്ട്രീയചാണക്യനായിരുന്ന ലീഡറുടെ പ്രിയപുത്രന് കെ.മുരളീധരന്. കോണ്‍ഗ്രസ് രാഷ്ട്രീയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരില്‍ രണ്ടു തട്ടിലായിക്കൊണ്ടിരിക്കുകയാണ്. ചെന്നിത്തലയും മുരളിയും യൂത്ത് കോണ്‍ഗ്രസ് നേതാവ് സജനയുമൊക്കെയടങ്ങുന്നവര്‍ രാഹുലിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി വ്യക്തമായ നിലപാട് കൈക്കൊള്ളുമ്പോള്‍ രാഹുലിനെ ചേര്‍ത്തുനിര്‍ത്തി സുധാകരനും ഷാഫി പറമ്പിലും ശ്രീകണ്ഠന് എംപിയുമടക്കമുള്ളവര്‍ മറുപക്ഷത്തു നില്ക്കുന്ന കാഴ്ചയ്ക്കാണ് കേരളത്തിലെ കോണ്‍ഗ്രസ് സാക്ഷ്യം വഹിക്കുന്നത്. രാഹുലിനെതിരെ കേസെടുക്കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് പറഞ്ഞ് പന്ത് സംസ്ഥാന സര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക് തട്ടിയിട്ട മുരളി ഇപ്പോള്‍ രാഹുലിനെതിരെ വന്ന ശബ്ദരേഖയിലെ പെണ്‍കുട്ടിയോട് പരസ്യമായി രംഗത്ത് വരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിക്ക് കൂടുതല്‍ നടപടി ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ല. പെണ്‍കുട്ടി ധൈര്യമായി മുന്നോട്ടുവരട്ടെ. നിലവില്‍ ചാനലിലെ ശബ്ദം…
Read More » -
ഫാസിസത്തിന് എതിരേ സ്പെയിനില്‍ അര്‍ധനഗ്നരായി യുവതികളുടെ പ്രതിഷേധം; മാറിടത്തില്‍ കയറിപ്പിടിച്ച് അതിക്രമം; ഫ്രാന്‍സിസ് ഫ്രാങ്കോയുടെ ചരമ വാര്‍ഷിക ദിനത്തില്‍ പള്ളിയില്‍ ദിവ്യബലിയുമായി അനുയായികള്‍
മാഡ്രിഡ്: സ്പെയിനിൽ ഫാസിസത്തിനെതിരെ അര്‍ധ നഗ്നരായി പ്രതിഷേധിച്ച യുവതികളുടെ മാറിടത്തില്‍ കയറിപ്പിടിച്ച് അതിക്രമം. ഇരുപതാം നൂറ്റാണ്ടിൽ ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് സ്വേച്ഛാധിപതികളില് ഒരാളായ ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ ചരമവാർഷിക ദിനത്തില്‍, വ്യാഴാഴ്ചയാണ് സംഭവം. വൈകുന്നേരം മാഡ്രിഡിലെ ഒരു പള്ളിയിൽ ഫ്രാങ്കോയുടെ അനുയായികളുടെ നേതൃത്വത്തില്‍ ദിവ്യബലി നടന്നുകൊണ്ടിരിക്കെയാണ് പുറത്ത് ഫ്രാങ്കോയ്ക്കെതിരെ രണ്ട് അർദ്ധനഗ്നരായ സ്ത്രീകൾ പ്രതിഷേധവുമായി എത്തിയത്. അര്‍ധനഗ്നരായി ഫാസിസത്തിനെതിരെ പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ചും മുദ്രാവാക്യം വിളിച്ചുമായിരുന്നു യുവതികളുടെ പ്രതിഷേധം. ഇതിനിടെയാണ് ഒരു പുരുഷൻ സ്ത്രീകളിൽ ഒരാളുടെ മാറിടത്തില്‍ കൈവയ്ക്കുന്നത്. പിന്നാലെ യുവതി ഒഴിഞ്ഞുമാറുകയും ‘സർ, എന്നെ തൊടരുത്!’ എന്ന് ആക്രോശിക്കുകയും ചെയ്യുന്നുണ്ട്. ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ കാലഘട്ടത്തിലെ പതാകയുമായാണ് അക്രമി എത്തിയത്. യുവതികളുടെ അനുയായികളില്‍ ഒരാള്‍ ഇടയ്ക്കുകയറി തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ആക്രമണം തുടര്‍ന്നു. പിന്നാലെ രണ്ടാമത്തെ സ്ത്രീക്ക് നേരെ തിരിഞ്ഞ അയാള്‍ ആ യുവതിയേയും കടന്നുപിടിക്കുകയായിരുന്നു. എങ്കിലും യുവതികള്‍ പ്രതിഷേധം തുടര്‍ന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഉടനീളം പ്രചരിക്കുന്നുണ്ട്. …
Read More » -
കാല്കുത്തി നടക്കാന്‍ കഴിയുന്നിടത്തോളം പ്രചാരണത്തിന് ഇറങ്ങും; വോട്ടു തേടുന്നതില്‍ പ്രശ്നമില്ല, നേതാക്കളുമായി വേദി പങ്കിടേണ്ടെന്ന് മുരളീധരന്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് പിന്മാറില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. കെ. സുധാകരനും രമേശ് ചെന്നിത്തലയും വി.ഡി. സതീശനുമെല്ലാം തന്റെ നേതാക്കളാണ്. ഇപ്പോള്‍ പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത് തന്നെ എംഎല്‍എയാക്കാന്‍ അധ്വാനിച്ചവര്‍ക്കുവേണ്ടിയാണ്. കാല് കുത്തി നടക്കാന്‍ കഴിയുന്നിടത്തോളം പ്രചാരണത്തിനിറങ്ങുമെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് തേടുന്നതില്‍ പ്രശ്നമില്ലെന്ന് കെ.മുരളീധരന് പറഞ്ഞു. എന്നാല്‍ നേതാക്കള്‍ക്കൊപ്പം വേദി പങ്കിടാനോ, പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ പാടില്ല. പുകമറയ്ക്കുള്ളില്‍ നിന്ന് ആരോപണം ഉന്നയിക്കാതെ പെണ്‍കുട്ടി പരാതി നല്കാന് തയ്യാറാകണമെന്നും മുരളീധരന് വ്യക്തമാക്കി. ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ നിരപരാധിയാണെന്നും ജനമനസില്‍ സ്ഥാനമുള്ളവനാണെന്നും കെപിസിസി മുന്‍ പ്രസിഡന്റ് കെ.സുധാകരന് ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. രാഹുലിനെ അപമാനിക്കാനുള്ള സിപിഎം–ബിജെപി ശ്രമമാണ് നടക്കുന്നെതന്നും രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമാകുകയാണ് വേണ്ടതെന്നുമായിരുന്നു സുധാകരന്റെ വാക്കുകള്‍. കോണ്‍ഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ലെന്നും ആരെന്ത് പറഞ്ഞാലും അത് പ്രശ്നമല്ലെന്നും സുധാകരന് വ്യക്തമാക്കിയിരുന്നു.
Read More » -
സാങ്ലിയിലെ സ്കൂള്‍ കുട്ടിയില്‍നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായി മാറിയ സ്മൃതി; പിന്നില്‍ നിശ്ചയദാര്‍ഢ്യത്തിന്റെയും വിയര്‍പ്പിന്റെയും കഥകള്‍ മാത്രം; വ്യക്തി ജീവിതം എന്തുമാകട്ടെ, അവര്‍ വളരുന്ന പെണ്‍കുട്ടികള്‍ക്കു മാതൃകയായി പുഞ്ചിരിക്കും
ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കയ്ക്കെരായ വനിതാ ലോകകപ്പ് ഫൈനലില്‍ കലക്കന്‍ വിജയം നേടിയതിനു പിന്നാലെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥനയാണ് കായിക രംഗത്തെ ശ്രദ്ധാകേന്ദ്രം. ദീര്‍ഘകാല സുഹൃത്തായ പലാഷ് മുഹ്ചാലുമായുള്ള വിവാഹം അച്ഛന്റെ ഹൃദയാഘാതത്തെ തുടര്‍ന്ന് മാറ്റിവച്ചതാണ് പിന്നീട് മാധ്യമങ്ങള്‍ ഏറ്റെടുത്തത്. പിന്നീട് പലാഷിനെ വൈകാരിക സമ്മര്‍ദത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. വ്യക്തിപരമായ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ നാഴികക്കല്ലിനു തടസമുണ്ടാക്കിയെങ്കിലും കായിക രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട കരിയറിലേക്കു സ്മൃതി എങ്ങനെ സ്വയം പടുത്തുയര്‍ത്തിയെന്ന കഥയിലേക്കും ശ്രദ്ധ തിരിച്ചുവിട്ടു. അച്ചടക്കം, വിദ്യാഭ്യാസത്തിലെ സ്ഥിരതയാര്‍ന്ന തീരുമാനങ്ങള്‍, വര്ഷങ്ങളോളമുള്ള ക്രമാനുഗതമായ പുരോഗതി എന്നിങ്ങനെ ധ്യാനപൂര്ണമായ ജീവിതവും ക്ഷമയും എങ്ങനെയാണ് അവളെ പരുവപ്പെടുത്തിയത് എന്നും ഇതോടെ ചര്‍ച്ചയായി. ഠ സാങ്ലിയിലെ ബാല്യം 1996 ജൂലൈയില്‍ മുംബൈയിലാണു സ്മൃതിയുടെ ജനനം. എന്നാല്‍, മഹാരാഷ്ട്രയിലെതന്നെ സാങ്ലിയിലുള്ള മാധവനഗറാണ് സ്മൃതിയുടെ ജീവിതത്തെ രൂപപ്പെടുത്തിയത്. പ്രദേശിക സ്കൂളിലായിരുന്നു പഠനം. ചിന്തമാന്‍ റാവു കോളജ് ഓഫ് കൊമേഴ്സില്‍ കോളജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. സ്മൃതിയുടെ…
Read More » -
‘പരമാധികാരത്തിനു മേലുള്ള കടന്നാക്രമണം’; പാക് വ്യോമാക്രമണത്തിന് തക്ക സമയത്തു മറുപടിയെന്ന് താലിബാന്
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യകളില്‍ പാക്കിസ്ഥാന് നടത്തിയ വ്യോമാക്രമണത്തിന് തക്ക സമയത്ത് ഉചിതമായി മറുപടി നല്‍കുമെന്ന് താലിബാന് ഭരണകൂടം. ‘ഈ ലംഘനത്തെയും കുറ്റകൃത്യത്തെയും ഇസ്ലാമിക് എമിറേറ്റ് ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ വ്യോമാതിര്‍ത്തിയും ഭൂപ്രദേശവും ജനങ്ങളെയും സംരക്ഷിക്കേണ്ടത് നിയമാനുസൃതമായ അവകാശമാണെന്നും, തക്ക സമയത്ത് ഉചിതമായി പ്രതികരിക്കുമെന്നും ആവര്‍ത്തിക്കുന്നു’ താലിബാന് വക്താവ് സബീഹുള്ള മുജാഹിദ് സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ പാക്ടിക, ഖോസ്ക്, കുനാര്‍ പ്രവിശ്യകളില്‍ പാകിസ്ഥാന് സേന നടത്തിയ വ്യോമാക്രമണങ്ങള്‍, അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള നേരിട്ടുള്ള കടന്നാക്രമണമാണെന്നും സബീഹുള്ള കുറ്റപ്പെടുത്തി. അഫ്ഗാനിസ്ഥാനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ പാക്കിസ്ഥാന് നടത്തിയ ബോംബിങ്ങില്‍ 9 കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടെന്ന് താലിബാന് വക്താവ് സ്ഥിരീകരിച്ചു. ഇത്തരം ആക്രമണങ്ങള്‍ക്ക് പാക്കിസ്ഥാന്റെ നിയന്ത്രണത്തില്‍ നില്‍ക്കാത്ത തരത്തില്‍ വളരെ മോശമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്നും സബീഹുള്ള മുജാഹിദ് മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ പെഷാവറില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം, തെഹ്രികെ താലിബാന് പാക്കിസ്ഥാന്…
Read More » -
പന്ത് ഏകദിനത്തില്‍ സഞ്ജുവിനെ അപേക്ഷിച്ച് വമ്പന്‍ പരാജയം; എന്നിട്ടും സെലക്ടര്‍മാര്‍ പരിഗണിച്ചു; ശ്രേയസ് അയ്യരുടെയും ഗില്ലിന്റെയും അസാന്നിധ്യത്തില്‍ ഇന്ത്യ വരുത്തുന്നത് ഗുരുതര പിഴവോ? ഈ കണക്കുകള്‍ സത്യം പറയും
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച സെലക്ഷന് ബോര്‍ഡ് സഞ്ജുവിനെ ഒഴിവാക്കിയത് വമ്പന്‍ പിഴവെന്നു ചൂണ്ടിക്കാട്ടി നിരീക്ഷകര്‍. പന്തിന്റെ ആക്രമണോത്സുകതയും കളി ജയിപ്പിക്കാനുള്ള അപ്രതീക്ഷിത പ്രകടനവും നിലനില്‍ക്കുമ്പോഴും ഏകദിനത്തില്‍ സഞ്ജുവിനെ അപേക്ഷിച്ചു വമ്പന്‍ പരാജയമാണെന്നും കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടുന്നു. ശ്രേയസ് അയ്യരുടെ അസാന്നിധ്യത്തില്‍ സ്ഥിരതയുള്ള ബാറ്ററുടെ സ്ഥാനമെന്താണ് ഇതിനുമുമ്പും സഞ്ജു തെളിയിച്ചിട്ടുണ്ട്. നവംബര്‍ 30ന് റാഞ്ചിയില്‍ ആരംഭിക്കുന്ന മൂന്നു മത്സരങ്ങളുള്ളസീരീസിലേക്ക് നവംബര്‍ 23ന് ആണു 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ശ്രേയസ് അയ്യര്‍ക്കും ഗില്ലിനും പരിക്കേറ്റതോടെ സെലക്ടര്‍മാര്‍ ചെറിയ മാറ്റങ്ങളും ടീമില്‍ വരുത്തി. ധ്രുവ് ജുറേല്‍ തിരിച്ചെത്തിയതിനൊപ്പം കാലിന്റെ പരിക്കു മാറിയ റിഷഭ പന്തും ടീമില്‍ ചേരും. എന്നാല്‍, ദക്ഷിണാഫ്രിക്കയില്‍ ഗംഭീര സെഞ്ചുറിയോടെ കളി ജയിപ്പിച്ചിട്ടും അമ്പതോവര്‍ ഫോര്‍മാറ്റില്‍ 56.7 ശരാശരിയും 99.61 സ്ട്രൈക്ക് റേറ്റുമുണ്ടായിട്ടും സഞ്ജുവിനെ പുറത്തിരുത്തി. പന്തിനേക്കാള്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തേണ്ടിയിരുന്നതിന്റെ കാരണങ്ങള്‍ ഇതാ. 1. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം വെള്ളപ്പന്തിലെ കളിയില്‍ സഞ്ജുവിനെക്കാള്‍ ഏറെപ്പിന്നിലാണ് റിഷഭ്…
Read More » -
‘മുസ്ലിംകള് ഓസ്ട്രേലിയ കീഴടക്കും’; പൊതു സ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രം വിലക്കണമെന്ന ബില്‍ തള്ളിയതിന്റെ കലിപ്പില്‍ ബുര്‍ഖ ധരിച്ച് പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തിയ സെനറ്റര്‍ക്ക് സസ്പെന്ഷന്; പ്രതിഷേധം രണ്ടാംവട്ടം
മെല്‍ബണ്‍: ബുര്‍ഖ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബുര്‍ഖ ധരിച്ച് പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തിയ ഓസ്ട്രേലിയന്‍ സെനറ്ററിന് സസ്പെന്ഷന്. കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ വണ്‍ നേഷനിലെ അംഗവും ക്വീന്സ്ലാന്ഡ് സെനറ്ററുമായി പോളീന് ഹാന്‍സനാണ് വേറിട്ട പ്രതിഷേധം വിനയായത്. പോളീന്റെ പ്രതിഷേധം നഗ്നമായ വംശീയവെറിയാണെന്ന് ആരോപിച്ച് മറ്റൊരു സെനറ്റര്‍ രംഗത്തുവന്നതോടെയാണ് സസ്പെന്ഷന്. പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ വിലക്കണമെന്ന ബില്‍ അവതരിപ്പിക്കാന്‍ ഏറെക്കാലമായി പോളീന് പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ബില്‍ തള്ളപ്പെട്ടു. ഇതിനോടുള്ള പ്രതിഷേധമായാണ് ബുര്‍ഖ ധരിച്ച് പ്രതിഷേധിച്ചത്. ഇത് രണ്ടാം തവണയാണ് പോളീന് പാര്‍ലമെന്റില്‍ ബുര്‍ഖ ധരിച്ചെത്തുന്നത്. കടുത്ത മുസ്ലിം വിരുദ്ധയായ പോളീനെതിരെ ഇതിന് മുന്‍പും നടപടിയുണ്ടായിട്ടുണ്ട്. സഹ സെനറ്ററായ മെഹ്റീന്‍ ഫാറൂഖിക്കെതിരെ വംശവിരുദ്ധമായ നിലപാട് സ്വീകരിച്ചതിന് പോളീനെതിരെ കേസ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കേസിലെ വാദിയായ മെഹ്റീന്‍ ഫാറൂഖി പോളീന്റെ പുതിയ പ്രതിഷേധത്തെ ‘വംശീയവെറിക്കാരിയായ സെനറ്ററിന്റെ പച്ചയായ വംശീയവെറി’ എന്നാണ് വിശേഷിപ്പിച്ചത്. പോളീനെതിരായ നടപടി വോട്ടിനിടാന്‍ വിദേശകാര്യ മന്ത്രിയും സെനറ്റ് അധ്യക്ഷയുമായ പെന്നി വോങ്ങ് തീരുമാനിക്കുകയായിരുന്നു. 5നെതിരെ 55…
Read More »
