Newsthen Special
-
ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു; ഭര്‍ത്താവ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു; പട്ടം എസ്.യു.ടി. ആശുപത്രിയില്‍ ഞെട്ടിക്കുന്ന രംഗങ്ങള്‍
തിരുവനന്തപുരം: തിരുവനന്തപുരം പട്ടം എസ്യുടി ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. അര്‍ധരാത്രിയോടെയായിരുന്നു കൊലപാതകം. വൃക്കരോഗിയായ കരകുളം സ്വദേശി ജയന്തിയെയാണ് ഭര്‍ത്താവ് ഭാസുരന്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ ആശുപത്രിയുടെ മുകള്‍നിലയില്‍നിന്ന് ചാടി. ഗുരുതരമായി പരുക്കേറ്റ ഭാസുരന്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. ഒക്ടോബര്‍ ഒന്നിനാണ് വൃക്കരോഗിയായ ജയന്തിയെ പട്ടം എസ്യുടി ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായാണ് ജയന്തിയെ ഇവിടെ പ്രവേശിപ്പിച്ചത്. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, ഭാസുരന്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഭാസുരനെ എസ്യുടി ആശുപത്രിയില്‍ തന്നെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക ബാധ്യതയാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. husband-kills-wife-in-thiruvananthapuram-hospital
Read More » -
20 ബന്ദികള്‍ക്കു പകരം 2000 പലസ്തീന്‍ പൗരന്‍മാര്‍; ഒക്‌ടോബര്‍ ഏഴിനു നടന്ന ആക്രമണത്തിനു ചുക്കാന്‍ പിടിച്ചവരെയും വിട്ടു നല്‍കണമെന്നും ഗാസയുടെ സ്വയം നിര്‍ണയാവകാശത്തില്‍ പ്രതിജ്ഞാ ബദ്ധരെന്നും ഹമാസ്; രണ്ടാം ഘട്ടത്തില്‍ കല്ലുകടികള്‍ ഏറെ; ആഹ്‌ളാദത്തിമിര്‍പ്പില്‍ ബന്ദികളുടെ ബന്ധുക്കള്‍
വാഷിങ്ടന്‍: ഈജിപ്തിലെ ഷാം എല്‍-ഷെയ്ക്കില്‍ നടന്ന തീവ്രമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബന്ദികളെ കൈമാറാനുള്ള കരാറില്‍ ഇസ്രയേലും ഹമാസും എത്തിയത്. കരാര്‍ നടപ്പിലാക്കി 72 മണിക്കൂറിനുള്ളില്‍ ബന്ദികളെ ഇരുകൂട്ടരും കൈമാറണമെന്നതാണ് പ്രധാന വ്യവസ്ഥ. ഗാസയില്‍ ജീവനോടെയുള്ള 20 ഇസ്രയേലി ബന്ദികള്‍ക്ക് പകരം ഇസ്രയേലിലെ ജയിലില്‍ കഴിയുന്ന 2,000 പലസ്തീന്‍ തടവുകാരെയാണ് കൈമാറുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കാനും കരാറില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ഹമാസ് നേതാക്കള്‍ അറിയിച്ചു. ഇസ്രയേലുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചതിന് ഹമാസ് മധ്യസ്ഥര്‍ക്കും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നന്ദി പറഞ്ഞു. അതേസമയം, പലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും നേടിയെടുക്കുന്നതില്‍ ഹമാസ് എന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ”ഗാസ മുനമ്പിലും, ജറുസലേമിലും, വെസ്റ്റ് ബാങ്കിലും, മാതൃരാജ്യത്തിനകത്തും പുറത്തും, പലസ്തീനികളുടെ അവകാശങ്ങളെ ലക്ഷ്യം വച്ച് നടക്കുന്ന അധിനിവേശ ഫാസിസ്റ്റ് പദ്ധതികളെ നേരിടുന്നതിന് മുന്നോട്ടുവന്ന നമ്മുടെ പൂര്‍വീകരെ ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു. ഗാസയിലെ…
Read More » -
ഗാസ സമാധാനത്തിലേക്ക്; ആദ്യഘട്ടം നടപ്പാക്കാന്‍ ഇസ്രയേലും ഹമാസും തമ്മില്‍ ധാരണ; ഇസ്രയേല്‍ സേനാ പിന്‍മാറ്റവും ബന്ദികളുടെ മോചനവും വരും ദിവസങ്ങളില്‍; ട്രംപും ഈജിപ്റ്റിലെത്തും; ഹമാസ് കീഴടങ്ങുന്നതില്‍ ഇപ്പോഴും അവ്യക്തത
കെയ്‌റോ: ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാന്‍ ഇസ്രയേലും ഹമാസും ധാരണയായെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈജിപ്തിൽ നടന്ന മധ്യസ്ഥ ചർച്ചകളിലാണ് ട്രംപിന്റെ 20 ഇന രൂപരേഖയുടെ ആദ്യഘട്ടത്തിന് അംഗീകാരമായത്. ഇത് അനുസരിച്ച് ഗാസയില്‍ നിന്ന് ഇസ്രയേല്‍ സേനാപിന്‍മാറ്റവും ബന്ദികളുടെ മോചനവും വരും ദിവസങ്ങളില്‍ ഉണ്ടാകും. നിര്‍ണായക നീക്കത്തിന് സാക്ഷിയാകാന്‍ ഡോണള്‍ഡ് ട്രംപ് ഈജിപ്തില്‍ എത്തിയേക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. സമാധാനപദ്ധതി ചര്‍ച്ച ചെയ്യാന്‍ ഇസ്രയേല്‍ പാര്‍ലമെന്റിന്റെ അടിയന്തര യോഗം ഇന്ന് ചേരും. സമാധാനം യാഥാര്‍ഥ്യമാക്കാന്‍ ട്രംപിന്റെ ഇടപെടലുകള്‍ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നന്ദി അറിയിച്ചു. വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ഇസ്രയേൽ പൂർണമായി പാലിക്കുന്നുണ്ടെന്ന് ട്രംപും മധ്യസ്ഥ രാജ്യങ്ങളും ഉറപ്പാക്കണമെന്ന് ഹമാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 20ഇന പദ്ധതിയില്‍ യുദ്ധാനന്തര ഗാസയിലെ ഭരണസംവിധാനം, പലസ്തീൻ സായുധ സംഘടനയായ ഹമാസിന്റെ ഭാവി തുടങ്ങിയ നിർണായക കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. വരും ദിവസങ്ങളില്‍ ബന്ദികളെ വിട്ടയയ്ക്കാനുള്ള നടപടി ആരംഭിക്കുമെന്നാണു കരുതുന്നത്. ഗാസ…
Read More » -
കോട്ടയത്ത് വീട്ടമ്മ കഴുത്തില്‍ മുറിവേറ്റു മരിച്ച നിലയില്‍; ഇന്നു പുലര്‍ച്ചെ ഒന്നരയോടെ സംഭവം; മൃതദേഹം കണ്ടെത്തിയത് അടുക്കളയ്ക്കു സമീപം; ദുരൂഹതയെന്ന് ബന്ധുക്കള്‍
ഏറ്റുമാനൂര്‍: കോട്ടയം തെള്ളകത്ത് വീട്ടമ്മയെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തെള്ളകം പൂഴിക്കുന്നേല്‍ വീട്ടില്‍ ജോസ് ചാക്കോയുടെ ഭാര്യ ലീന ജോസ് (55) നെയാണ് കഴുത്തിനു ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച ലീന മാനസിക വെല്ലുവിളി നേരിട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വീടിന്റെ പുറകുവശത്തെ അടുക്കളയുടെ സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ലീനയുടെ മകന്‍ ജെറിന്‍ തോമസ് ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് വീട്ടിലെത്തിയത്. അമ്മയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ലീനയുടെ കഴുത്തിന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്നും ഒരു വാക്കത്തിയും ഒരു കറിക്കത്തിയും കണ്ടെത്തിയിട്ടുണ്ട്. സംഭവ സമയത്ത് ഭര്‍ത്താവ് ജോസ് ചാക്കോയും ഇളയ മകന്‍ തോമസ് ജോസും വീട്ടില്‍ ഉണ്ടായിരുന്നു. മരണപ്പെട്ട ലീനയ്ക്കു പുറമെ ഇളയ മകനും ചെറിയ തോതില്‍ മാനസിക വെല്ലുവിളി…
Read More » -
കരൂര്‍ ദുരന്തത്തിന്റെ 11-ാം നാള്‍; സംഭവസ്ഥലത്ത് നിന്നും നീക്കിയത് 450 കിലോ ചെരുപ്പുകള്‍; ബിജെപിയിലേക്ക് വിജയ് കൂടുതല്‍ അടുക്കുന്നെന്നും റിപ്പോര്‍ട്ടുകള്‍; കൂടെ കൂട്ടാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി എഐഎഡിഎംകെയും ബിജെപിയും
കരൂര്‍ ദുരന്തത്തിന്‍റെ നടുക്കുന്ന ഓര്‍മപ്പെടുത്തലാണ് ചിതറിക്കിടക്കുന്ന നൂറുകണക്കിന് ചെരുപ്പുകള്‍. 11 ദിവസത്തിന് ശേഷം അവയെല്ലാം ദുരന്തസ്ഥലത്ത് നിന്ന് മാറ്റി. 41 ജീവനുകള്‍ കവര്‍ന്ന ദുരന്തത്തിന്‍റെ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല തമിഴ്നാട്ടില്‍. സെപ്തംബര്‍ 27. പ്രിയപ്പെട്ട നേതാവിനെ, പ്രിയപ്പെട്ട സൂപ്പര്‍ സ്റ്റാറിനെ ഒരു നോക്ക് കാണാന്‍ എത്തിയതായിരുന്നു വേലുസാമിപുരത്ത് എത്തിയ ഓരോരുത്തരും. കാത്തിരുന്നത് പക്ഷേ ഒരിക്കലും മറക്കാനാകാത്ത ദുരന്തം. കൂടെയുണ്ടാകുമെന്ന് പറഞ്ഞ നേതാവ് ആശുപത്രിയില്‍ പോലും സന്ദര്‍ശനം നടത്താതെ ചെന്നൈയിലേക്ക് മടങ്ങി. ദുരന്തത്തിന്‍റെ നേര്‍ ചിത്രം തുറന്ന് കാട്ടി അനാഥമായ നൂറുകണക്കിന് ചെരുപ്പുകള്‍. ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിനിടയില്‍ ആരെല്ലാമോ ബാക്കിവച്ചവ. also read ഗാസ സമാധാനത്തിലേക്ക്; ആദ്യഘട്ടം നടപ്പാക്കാന്‍ ഇസ്രയേലും ഹമാസും തമ്മില്‍ ധാരണ; ഇസ്രയേല്‍ സേനാ പിന്‍മാറ്റവും ബന്ദികളുടെ മോചനവും വരും ദിവസങ്ങളില്‍; ട്രംപും ഈജിപ്റ്റിലെത്തും; ഹമാസ് കീഴടങ്ങുന്നതില്‍ ഇപ്പോഴും അവ്യക്തത 11 ദിവസത്തിന് ശേഷം ഈ ചെരുപ്പുകളെല്ലാം നീക്കം ചെയ്തു. എസ്ഐടി സംഘമടക്കമുള്ളവരുടെ പരിശോധനകള്‍ക്ക് ശേഷമാണ് നടപടി. 450 കിലോ ചെരുപ്പുകളാണ്…
Read More » -
ചുമ മരുന്ന് ദുരന്തം: ശ്രേസന്‍ ഫാര്‍മ ഉടമ അറസ്റ്റില്‍; മരണം 21 ആയി; സിറപ്പില്‍ വ്യാവസായിക ആവശ്യത്തിനുള്ള രാസവസ്തു
മധ്യപ്രദേശിലും രാജസ്ഥാനിലും ചുമമരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ശ്രേസൻ ഫാര്‍മ ഉടമ രംഗനാഥന്‍ അറസ്റ്റില്‍. ചെന്നൈയില്‍നിന്നാണ് ഇയാളെ മധ്യപ്രദേശ് പൊലീസ് അറസ്റ്റുചെയ്തത്. സംഭവം ഉണ്ടായതിന് പിന്നാലെ രംഗനാഥന്‍ ഒളിവില്‍ പോയിരുന്നു. മധ്യപ്രദേശിലെ ചിന്ദ്‌വാരയില്‍ ചുമമരുന്ന് കഴിച്ച് ഒരു കുട്ടി കൂടി മരിച്ചതോടെ മരണം 21 ആയി. ചിന്ദ്‌വാരയില്‍ മാത്രം 18 കുഞ്ഞുങ്ങളാണ് ചുമമരുന്ന് കഴിച്ച് മരിച്ചത്. കുട്ടികളുടെ മരണത്തിനു പിന്നാലെ, തമിഴ്നാട് സീനിയർ ഡ്രഗ്സ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്ലാന്റിൽ നടത്തിയ പരിശോധനയിൽ ഗുരുതര ചട്ടലംഘനങ്ങൾ കണ്ടെത്തിയിരുന്നു. കോൾഡ്രിഫ് സിറപ്പിൽ വ്യാവസായിക ആവശ്യത്തിനുള്ള രാസവസ്തു ഡൈഎത്തിലീൻ ഗ്ലൈക്കോൾ 48.6% അടങ്ങിയിട്ടുണ്ടെന്ന് പ്രാഥമിക വിശകലനത്തിൽ കണ്ടെത്തി. ഇതു ചെറിയ അളവിൽ ഉള്ളിൽച്ചെന്നാൽ പോലും ഗുരുതര വൃക്ക തകരാറും മരണവും സംഭവിക്കാം. ഉൽപാദനം തടഞ്ഞതിനു പിന്നാലെ, കമ്പനിയുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മറ്റു സംസ്ഥാനങ്ങൾക്ക് പിന്നാലെ മഹാരാഷ്ട്രയിലും കോൾഡ്രിഫ് സിറപ് നിരോധിച്ചു. മധ്യപ്രദേശും രാജസ്ഥാനും കമ്പനിക്കെതിരെ ക്രിമിനൽ നടപടികളും തുടങ്ങി.
Read More » -
കൂടുതൽ സീറ്റുകൾക്ക് വേണ്ടിയുള്ള എൽജെപി സമ്മർദ്ദം, നിതീഷ് കുമാറാകട്ടെ ഇതുതല മൂർച്ചയുള്ള വാൾ, തിരഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കേ ബീഹാറിൽ ബിജെപിക്ക് തലവേദനയായി സീറ്റ് വിഭജനം
രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6നും നവംബർ 11 നുമായി നടക്കുമെന്നും വോട്ടെണ്ണൽ നവംബർ 14 ആയിരിക്കുമെന്നും കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ബീഹാറിലെ എൻഡിഎ മുന്നണിയിൽ സീറ്റ് വിഭജനത്തെ ചൊല്ലി വലിയ പൊട്ടിത്തെറികൾ ഉണ്ടാവുന്നു എന്ന വാർത്തകൾ ബിജെപി നേതൃത്വത്തിന് ചില്ലറ തലവേദന അല്ല സൃഷ്ടിക്കുന്നത്. ബീഹാറിൽ ജീവൻ മരണ പോരാട്ടത്തിന് ഇറങ്ങുന്ന ബിജെപിയെ പിന്നോട്ട് വലിക്കുന്നതാണ് മുന്നണിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ. വോട്ട് അധികാർ യാത്രയുമായി രാഹുൽ ഗാന്ധി വലിയ വിപ്ലവങ്ങൾ സൃഷ്ടിച്ച ബീഹാറിന്റെ മണ്ണിൽ തിരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കേ മുന്നണിക്കുള്ളിൽ അരങ്ങേറുന്ന ആഭ്യന്തര കലഹം ബിജെപിയെ വല്ലാതെ വലയ്ക്കുകയാണ്. എൻഡിഎ മുന്നണിയിലെ പ്രധാന കക്ഷികളായ ബിജെപിയും ജെഡിയുവും തമ്മിലുണ്ടാക്കിയ പ്രാഥമിക ധാരണ അനുസരിച്ച് ജെഡിയു ബിജെപി എന്നീ പാർട്ടികൾ യഥാക്രമം 107 സീറ്റിലും 105 സീറ്റിലും മത്സരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ബാക്കിയുള്ള 31 സീറ്റുകൾ സഖ്യകക്ഷികൾക്ക് വീതിച്ചു…
Read More » -
മെസ്സി അല്‍നസറിന്റെ കാലിനോളം പോലും വരില്ല ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്ബോളിലെ ആദ്യത്തെ ശതകോടീശ്വരന്‍ ; പോര്‍ച്ചുഗല്‍ നായകന്റെ ആസ്തി 12,429 കോടി രൂപ
ലോകഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന താരങ്ങളില്‍ ഏറ്റവും മുന്നിലുണ്ട് പോര്‍ച്ചുഗീസ് നായകനും ഇതിഹാസ ഫുട്‌ബോളറുമായ ക്രിസ്ത്യാനോ റൊണാള്‍ഡോ. സാമ്പത്തിക വിവര-മാധ്യമ സ്ഥാപനമായ ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്ബോളിലെ ആദ്യത്തെ ശതകോടീശ്വരനായി മാറി. കരിയറിലെ വരുമാനം, നിക്ഷേപങ്ങള്‍, എന്‍ഡോഴ്സ്മെന്റുകള്‍ എന്നിവ കണക്കിലെടുത്തുള്ള ഈ മൂല്യനിര്‍ണ്ണയം അനുസരിച്ച് റൊണാള്‍ഡോയുടെ ആസ്തി 12,429 കോടി ആണ്. ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ ആസ്തി ട്രാക്ക് ചെയ്യുന്ന ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് ആണ് അല്‍ നസര്‍ സൂപ്പര്‍ സ്‌ട്രൈക്കറുടെ ആസ്തി ആദ്യമായി അളന്നത്. 2002 നും 2023 നും ഇടയില്‍ അദ്ദേഹം ഏകദേശം 4,438.38 കോടി രൂപ ശമ്പളമായി നേടി. പ്രതിവര്‍ഷം ഏകദേശം 154.84 കോടി രൂപ മൂല്യമുള്ള നൈക്കിയുമായുള്ള ഒരു പതിറ്റാണ്ട് നീണ്ട കരാര്‍ ഉള്‍പ്പെടെയുള്ള എന്‍ഡോഴ്സ്മെന്റ് വരുമാനവും താരത്തിനുണ്ട്. 2022-ല്‍ റൊണാള്‍ഡോ സൗദി പ്രോ ലീഗിലെ അല്‍-നസ്രില്‍ ചേര്‍ന്നപ്പോള്‍, റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന…
Read More » -
കൊച്ചിയില്‍ തോക്ക് ചൂണ്ടി തട്ടിയെടുത്തത് 80 ലക്ഷം രൂപ ; നഗരത്തില്‍ നടന്ന വന്‍ കവര്‍ച്ചയില്‍ പണം പോയത് കുണ്ടന്നൂരിലെ സ്റ്റീല്‍ കമ്പനിയില്‍ നിന്നും
കൊച്ചി: നഗരത്തെ ഞെട്ടിച്ച് നടന്ന വന്‍ കവര്‍ച്ചകളില്‍ ഒന്നില്‍ തോക്ക് ചൂണ്ടി തട്ടിയെടുത്തത് 80 ലക്ഷം രൂപ. ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നര മണിയോടെ കുണ്ടന്നൂരില്‍ സ്റ്റീല്‍ കമ്പനിയില്‍ നിന്നുമാണ് പണം പോയത്. കവര്‍ച്ചാസംഘത്തില്‍ പെട്ടയാള്‍ എന്ന് കരുതുന്ന ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതായിട്ടാണ് വിവരം. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വരുന്നതേയുള്ളു. കവര്‍ച്ചാസംഘത്തില്‍ പെട്ടയാള്‍ എന്ന് കരുതുന്ന വടുതല സ്വദേശിയായ സജി എന്ന യുവാവാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളതെന്നാണ് സൂചനകള്‍. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദമായി അന്വേഷിച്ചു വരികയാണ് പോലീസ്. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗസംഘമായിരുന്നു കവര്‍ച്ച നടത്തിയത്. തോക്കുചൂണ്ടി ഭീതി പരത്തിയ ശേഷമായിരുന്നു കൊള്ളയടിച്ചത്. കവര്‍ച്ചാസംഘത്തിലെ രണ്ടുപേര്‍ ആദ്യം കാറില്‍ എത്തുകയും മറ്റു രണ്ടുപേര്‍ പിന്നാലെ എത്തുകയുമായിരുന്നു. സംഘത്തില്‍ ആറുപേര്‍ ഉള്ളതായിട്ടാണ് സൂചനകള്‍.
Read More » -
താമരശ്ശേരിയില്‍ ഡോക്ടറെ ആക്രമിച്ച സംഭവം അപലപനീയമെന്ന് മന്ത്രി വീണാ ജോര്‍ജ് : സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ല, നാളെ പണിമുടക്കിനൊരുങ്ങി കോഴിക്കോട് ജില്ലയിലെ ഡോക്ടര്‍മാര്‍
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കോഴിക്കോട് ജില്ലയില്‍ പണിമുടക്കിനൊരുങ്ങി ഡോക്ടര്‍മാര്‍. ജില്ലയിലെ അത്യാഹിത വിഭാഗത്തിലൊഴികെയുള്ള ഡോക്ടര്‍മാര്‍ പണിമുടക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി. വന്ദന ദാസിന്റെ മരണ സമയത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും സര്‍ക്കാര്‍ പാലിച്ചില്ലെന്നും ഇതേ തുടര്‍ന്നാണ് പ്രതിഷേധത്തിനൊരുങ്ങുന്നത് എന്നും കെജിഎംഒഎ സംസ്ഥാന അധ്യക്ഷന്‍ ഡോ പി കെ സുനില്‍ മാധ്യമങ്ങളോട് പറഞ്ഞു. എക്‌സ് സര്‍വ്വീസ് ഉദ്യോഗസ്ഥരെയാണ് സെക്യൂരിറ്റി പോസ്റ്റില്‍ നിയമിക്കേണ്ടത് എന്നാല്‍ പ്രായംചെന്ന മനുഷ്യന്മാരെയാണ് സെക്യൂരിറ്റിയായി നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ലെന്നും പറഞ്ഞു. ആശുപത്രികളില്‍ സിഎസ്എഫിന് സമാനമായ സംസ്ഥാനത്തിന്റെ സേനയെ വിന്യസിക്കുമെന്നും എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രിയാണ് ഉറപ്പ് നല്‍കിയതെന്നും എന്നാല്‍ ഇതുവരെ അതൊന്നും പാലിച്ചില്ലെന്നും പറഞ്ഞു. ഇതിന്റെ പ്രതിഷേധ സൂചകമായി നാളെ കോഴിക്കോട് ജില്ലയിലെ എല്ലാ ഡോക്ടര്‍മാരും…
Read More »