കൊച്ചിയില്‍ തോക്ക് ചൂണ്ടി തട്ടിയെടുത്തത് 80 ലക്ഷം രൂപ ; നഗരത്തില്‍ നടന്ന വന്‍ കവര്‍ച്ചയില്‍ പണം പോയത് കുണ്ടന്നൂരിലെ സ്റ്റീല്‍ കമ്പനിയില്‍ നിന്നും

കൊച്ചി: നഗരത്തെ ഞെട്ടിച്ച് നടന്ന വന്‍ കവര്‍ച്ചകളില്‍ ഒന്നില്‍ തോക്ക് ചൂണ്ടി തട്ടിയെടുത്തത് 80 ലക്ഷം രൂപ. ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നര മണിയോടെ കുണ്ടന്നൂരില്‍ സ്റ്റീല്‍ കമ്പനിയില്‍ നിന്നുമാണ് പണം പോയത്.
കവര്‍ച്ചാസംഘത്തില്‍ പെട്ടയാള്‍ എന്ന് കരുതുന്ന ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതായിട്ടാണ് വിവരം. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വരുന്നതേയുള്ളു.
കവര്‍ച്ചാസംഘത്തില്‍ പെട്ടയാള്‍ എന്ന് കരുതുന്ന വടുതല സ്വദേശിയായ സജി എന്ന യുവാവാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളതെന്നാണ് സൂചനകള്‍. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദമായി അന്വേഷിച്ചു വരികയാണ് പോലീസ്.
മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗസംഘമായിരുന്നു കവര്‍ച്ച നടത്തിയത്. തോക്കുചൂണ്ടി ഭീതി പരത്തിയ ശേഷമായിരുന്നു കൊള്ളയടിച്ചത്. കവര്‍ച്ചാസംഘത്തിലെ രണ്ടുപേര്‍ ആദ്യം കാറില്‍ എത്തുകയും മറ്റു രണ്ടുപേര്‍ പിന്നാലെ എത്തുകയുമായിരുന്നു. സംഘത്തില്‍ ആറുപേര്‍ ഉള്ളതായിട്ടാണ് സൂചനകള്‍.






