Newsthen Special

  • വാര്‍ത്താ സമ്മേളനത്തിനിടെ ഫോണ്‍ വിളിച്ചത് ഉന്നത ഉദ്യോഗസ്ഥന്‍; ഫോണില്‍ തെളിഞ്ഞ ഫോട്ടോ എല്ലാം വെളിപ്പെടുത്തി; ഹാരിസിനെതിരായ വാദങ്ങള്‍ പൊളിഞ്ഞു; അന്വേഷണം അവസാനിപ്പിച്ചു

    തിരുവനന്തപുരം: ഡോക്ടര്‍ ഹാരിസിനെതിരേ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലും സൂപ്രണ്ടും നടത്തിയ വാര്‍ത്താ സമ്മേളനം നിയന്ത്രിച്ചത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ കെ.വി വിശ്വനാഥന്‍. താന്‍ തന്നെയാണ് ഫോണ്‍ വിളിച്ചതെന്ന് DME സ്ഥിരീകരിച്ചു. പ്രിന്‍സിപ്പല്‍ ഡോ പി.കെ.ജബ്ബാറിന്റെ ഫോണില്‍ തെളിഞ്ഞ ഫോട്ടോയാണ് ഫോണ്‍ വിളിക്ക് പിന്നിലെ ഉന്നതനെ കുടുക്കിയത്. വിദഗ്ധസമിതി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണമെന്നും റിപ്പോര്‍ട്ടിലെ മൊഴി വായിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ആവശ്യപ്പെട്ടു എന്നുമാണ് വിശദീകരണം. വാര്‍ത്താ സമ്മേളനത്തിനിടെ പ്രിന്‍സിപ്പലിനും സൂപ്രണ്ടിനും പല തവണ ഫോണ്‍ കോളുകള്‍ വന്നിരുന്നു. സൂപ്രണ്ട് തനിക്ക് വന്ന ഫോണ്‍ കോള്‍ സര്‍ എന്നു വിളിച്ച് അഭിസംബോധന ചെയ്യുന്നതും പ്രിന്‍സിപ്പലിന് നിര്‍ദേശം കൈമാറുന്നതും വ്യക്തമായിരുന്നു. വകുപ്പിലെ ഉപകരണം നഷ്ടപ്പെട്ട വിവരം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞപ്പോള്‍ മുതല്‍ മന്ത്രി ഓഫീസിന്റെ അറിവോടെ ഡോ ഹാരിസിനെ ഉപകരണ മോഷണത്തില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനിടെ ഡോക്ടര്‍ ഹാരിസിനെതിരായ വിഷമുനകള്‍ എല്ലാം…

    Read More »
  • ആകെ കുഴഞ്ഞുമറിഞ്ഞു; സഞ്ജു ചെന്നൈയിലേക്കോ കൊല്‍ക്കത്തയിലേക്കോ? രഹാനയ്ക്കു പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനൊപ്പം ക്യാപ്റ്റനെയും തിരഞ്ഞ് കൊല്‍ക്കത്ത; മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര പറയുന്നത്

    ബംഗളുരു: രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ സന്നദ്ധത പ്രകടിപ്പിച്ച സഞ്ജു സാംസണ്‍ അടുത്ത സീസണില്‍ ഏത് ടീമിനൊപ്പമാകുമെന്ന ചര്‍ച്ചകളാണ് ഐപിഎല്‍ ആരാധകര്‍ക്കിടയില്‍. അടുത്ത ലേലത്തില്‍ തന്നെ റിലീസ് ചെയ്യണമെന്ന ആവശ്യം സഞ്ജു തന്നെ മുന്നോട്ടുവച്ചെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രധാന പരിശീലകനായ സ്റ്റീഫന്‍ ഫ്‌ലെമിങുമായി സഞ്ജു നേരത്തെ കൂടിക്കാഴ്ച നടത്തിയത് മുതല്‍ ചെന്നൈയുമായി ബന്ധപ്പെട്ട് താരത്തിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നുമുണ്ട്. ആര്‍. അശ്വിനും സഞ്ജു ചെന്നൈയില്‍ എത്തിയേക്കാമെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. ചെന്നൈയ്ക്കും മുന്‍പ് സഞ്ജുവിനെ റാഞ്ചാന്‍ മറ്റൊരു ടീം കാത്തിരിക്കുന്നുവെന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര പറയുന്നത്. ‘എന്റെ മനസിലേക്ക് ആദ്യം വന്നത് ചെന്നൈയുടെ പേരല്ല.. അത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. കൊല്‍ക്കത്തയ്ക്ക് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററെ കിട്ടിയാല്‍ അതില്‍പരം സന്തോഷം മറ്റൊന്നുമുണ്ടാകില്ല. മാത്രവുമല്ല, അങ്ങനെയെത്തുന്നയാള്‍ ടീമിനെ നയിക്കാന്‍ കൂടി പര്യാപ്തനാണെങ്കില്‍ സന്തോഷം ഇരട്ടിയായില്ലേ?’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ ചോദ്യമുയര്‍ത്തുന്നു. അജിന്‍ക്യ രഹാനെ…

    Read More »
  • രാഹുല്‍ഗാന്ധി കര്‍ണാടകയിലും മഹാരാഷ്ട്രയിലും യുപിയിലും വോട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ ആദിത്യ ശ്രീവാസ്തവ എവിടെ? ലക്‌നൗവിലെ വീട്ടില്‍ ആളില്ല; അന്വേഷണവുമായി മാധ്യമ പ്രവര്‍ത്തകര്‍; 2024ലെ ക്രമക്കേടിനുശേഷം വോട്ടര്‍ പട്ടിക തിരുത്തി?

    ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു വോട്ടര്‍പട്ടികയില്‍ വ്യാപകമായ ക്രമക്കേടു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ്് രാഹുല്‍ ഗാന്ധി പുറത്തുവിട്ട തെളിവുകള്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പു പ്രക്രിയകളെത്തന്നെ സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ലക്‌നൗവില്‍നിന്നുള്ള ആദിത്യ ശ്രീവാസ്തവ ആണ്. ആദിത്യയുടെ ചിത്രമടക്കമുള്ള ഇപിഐസി (ഇലക്‌ടേഴ്‌സ് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്) ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന് കര്‍ണാടകയിലും യുപിയിലും മഹാരാഷ്ട്രയിലും വോട്ടുണ്ടെന്നു രാഹുല്‍ തെളിയിച്ചു. വോട്ടര്‍ പട്ടികയിലെ തട്ടിപ്പിന്റെ ക്ലാസിക് ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട് ആദിത്യയുടെ ഫോട്ടോയും ഇപിഐസി നമ്പര്‍ എന്നിവയും രാഹുല്‍ പുറത്തുവിട്ടു. എന്നാല്‍, കര്‍ണാടകയിലൊഴികെ മറ്റൊരു സംസ്ഥാനത്തും ഇയാളുടെ പേര് വോട്ടര്‍ പട്ടികയിലില്ലെന്ന് ഇന്ത്യ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റില്‍ ആദിത്യയുടെ ഇപിഐസി നമ്പര്‍ നല്‍കിയാണ് പരിശോധിച്ചത്. കര്‍ണാടകയിലെ വോട്ടര്‍പട്ടികയില്‍ ആദിത്യയുടെ പേരു പ്രത്യക്ഷപ്പെട്ടു. എന്നാല്‍, ലക്‌നൗ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ഇപ്പോള്‍ ഈ പേരില്ല. ‘നോ റിസള്‍ട്ട് ഫൗണ്ട്’ എന്നു കാണിക്കുകയാണ് ഉണ്ടായത്. ALSO READ  ഭൂതല മിസൈല് ഉപയോഗിച്ച് ഇന്ത്യ പാകിസ്താന്റെ…

    Read More »
  • വിസ കിട്ടാന്‍ മാര്‍ഗമില്ല; അമേരിക്കയില്‍ ഒന്നരലക്ഷം വിദേശ വിദ്യാര്‍ഥികള്‍ കുറയും; ഏഴു ബില്യണ്‍ ഡോളറിന്റെ നഷ്ടം; ഏറ്റവും കുറവ് ഇന്ത്യയില്‍നിന്ന്; ചൈനയ്ക്കും തിരിച്ചടി; മറ്റു മാര്‍ഗങ്ങള്‍ നോക്കി വിദ്യാര്‍ഥികള്‍; ന്യൂസിലന്‍ഡിലും ഓസ്‌ട്രേലിയയിലും ഇളവുകള്‍

    ന്യൂയോര്‍ക്ക്: വിസ നിയന്ത്രണങ്ങളിലെ അനിശ്ചിതത്വത്തെത്തുടര്‍ന്ന് ഈ വര്‍ഷം യുഎസിലേക്ക് ഒന്നരലക്ഷം രാജ്യാന്തര വിദ്യാര്‍ഥികളുടെ കുറവുണ്ടാകുമെന്നും ഏഴു ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നും റിപ്പോര്‍ട്ട്. ഇതിനു പുറമേ, തൊഴില്‍ വിപണിയിലേക്ക് 60,000 പേരുടെ കുറവുണ്ടാകുമെന്നും രാജ്യാന്തര വിദ്യാഭ്യാസ വിചക്ഷണരുടെ കൂട്ടായ്മയായ എന്‍എഎഫ്എസ്എ ചൂണ്ടിക്കാട്ടുന്നു. സ്റ്റുഡന്റ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റേഴ്‌സ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എസ്ഇവിഐസ്) കണക്കുകളെ ആസ്പദമാക്കി ഇക്കുറി 40 ശതമാനംവരെ ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥികളുടെ കുറവ് അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടാകും. രാജ്യാന്തര വിസയില്‍ ട്രംപ് ഭരണകൂടം കൊണ്ടുവന്ന കര്‍ശന നിയന്ത്രണങ്ങളും യാത്രാ നിയന്ത്രണങ്ങളുമാണ് പ്രതിസന്ധിക്കിടയാക്കുന്നത്. ഇന്ത്യ, ചൈന, നൈജീരിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്ന് അമേരിക്കന്‍ വിസയ്ക്കുവേണ്ടി കോണ്‍സുലേറ്റുകളില്‍ വളരെക്കുറച്ച് അപ്പോയിന്റ്‌മെന്റുകളാണുണ്ടായത്. അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുന്നത് ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍നിന്നാണ്. നൈജീരിയ ഈ കണക്കില്‍ ഏഴാം സ്ഥാനത്തും ജപ്പാന്‍ 13-ാം സ്ഥാനത്തുമാണ്. 2023-24 അക്കാദമിക് വര്‍ഷങ്ങളില്‍ ഇന്ത്യയില്‍നിന്ന് യുഎസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് 3,31,602 വിദ്യാര്‍ഥികളാണ് എത്തിയത്. അമേരിക്കയില്‍ ആകെയുള്ള 11,26,690 വിദ്യാര്‍ഥികളുടെ 29.4 ശതമാനത്തോളം വരും…

    Read More »
  • ഗാസയുടെ പൂര്‍ണ നിയന്ത്രണം: ഇസ്രയേലിനെതിരേ നീക്കവുമായി യൂറോപ്യന്‍ രാജ്യങ്ങള്‍; ആയുധം നല്‍കുന്നതു നിര്‍ത്തുമെന്നു ജര്‍മനി; ഉടക്കിട്ട് സൗദിയും ഫ്രാന്‍സും ബ്രിട്ടനും കാനഡയും; നെതന്യാഹുവിനെ പിന്തുണച്ച് അമേരിക്ക; ഹമാസിന്റെ നിലപാടില്‍ ട്രംപ് അസ്വസ്ഥനെന്ന് അംബാസഡര്‍

    ജെറുസലേം: ഗാസ സിറ്റി മുഴുവന്‍ പിടിച്ചടക്കാനുള്ള ഇസ്രയേല്‍ നീക്കത്തിനെതിരേ വിദേശത്തുനിന്നും സ്വദേശത്തുനിന്നും കടുത്ത പ്രതിഷേധം. ഗാസയിലെ യുദ്ധത്തിന് ഉപയോഗിക്കുമെന്നതിനാല്‍ ഇസ്രയേലിന് ആയുധം നല്‍കുന്നതു നിര്‍ത്തുമെന്ന് ജര്‍മനിയടക്കമുള്ള രാജ്യങ്ങള്‍. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീരുമാനം നിരാശാജനകമാണെന്നും ഗാസയിലെ നീക്കത്തെക്കുറിച്ചു പുനരാലോചിക്കണമെന്നു ബ്രിട്ടനും ആവശ്യപ്പെട്ടു. എന്നാല്‍, 2023ല്‍ ആക്രമണത്തിന് ഇരയായ ഇസ്രയേലിനെ സമ്മര്‍ദത്തിലാക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ യഥാര്‍ഥത്തില്‍ ഹമാസിനെയാണ് വരുതിയിലെത്തിക്കേണ്ടതെന്നു അമേരിക്കയുടെ ഇസ്രയേല്‍ അംബാസഡര്‍ മൈക്ക് ഹക്കാബി പറഞ്ഞു. ഹമാസിന്റെ കണ്ണില്‍ ചോരയില്ലാത്ത ആക്രമണമാണ് ഇപ്പോഴത്തെ യുദ്ധത്തിന് ഇടയാക്കിയത്. ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചയിലേക്കു ഹമാസ് എത്തിപ്പെടാത്തതില്‍ ട്രംപ് അസ്വസ്ഥനാണ്. ഹമാസ് അധികാരത്തില്‍ തുടരുന്നതിനോട് ട്രംപ് ഒരുതരത്തിലും അനുകൂലമല്ല. അവരെ നിരായുധീകരിക്കുകയാണു ട്രംപിന്റെ ലക്ഷ്യമെന്നും ഹക്കാബി പറഞ്ഞു. ALSO READ  ഭൂതല മിസൈല് ഉപയോഗിച്ച് ഇന്ത്യ പാകിസ്താന്റെ അഞ്ചു യുദ്ധ വിമാനങ്ങളും ഒരു നിരീക്ഷണ വിമാനവും വീഴ്ത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല് നടത്തി എയര്ഫോഴ്സ് മേധാവി; പാക് എയര്ബേസിലെ അമേരിക്കയുടെ എഫ് 16 വിമാനങ്ങളും നശിപ്പിച്ചെന്ന് എ.പി. സിംഗ് ബന്ദികളുടെ…

    Read More »
  • വോട്ടെടുപ്പിന്റെ ദൃശ്യങ്ങള്‍ എവിടെ? വോട്ട് മോഷണത്തില്‍ തെളിവു ഹാജരാക്കിയില്ലെങ്കില്‍ നിയമ നടപടിയെന്നു പറഞ്ഞ തെരഞ്ഞെടുപ്പു കമ്മീഷനോട് വീണ്ടും ചോദ്യമുന്നയിച്ച് രാഹുല്‍ ഗാന്ധി

    ന്യൂഡല്‍ഹി: വോട്ട് മോഷണ ആരോപണത്തിൽ തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ നിയമനടപടിയെന്ന് വ്യക്തമാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി. വോട്ടർ പട്ടികയുടെ ഡിജിറ്റൽ രൂപം നൽകാത്തതും വോട്ടെടുപ്പിന്റെ ദൃശ്യങ്ങൾ നശിപ്പിച്ചതും വിശദീകരിക്കണമെന്നാണ് പ്രധാന ആവശ്യം. അതേസമയം, ബെംഗളൂരു സെൻട്രലിൽ മണ്ഡലത്തിലെ ഒരു ലക്ഷത്തിലേറെയുള്ള കള്ളവോട്ടിൽ അന്വേഷണത്തിന് സാധ്യത തെളിഞ്ഞു. ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ തെളിവ് പുറത്തുവിട്ടാണെങ്കിൽ ഇന്ന് പതിനായിരങ്ങളെ സാക്ഷി നിർത്തിയാണ് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങൾ ആവർത്തിച്ചത്. ഒരാൾക്ക് ഒരു വോട്ടെന്നതാണ് ഭരണഘടനയുടെ അടിത്തറയെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ഭരണഘടന തകർക്കുകയാണെന്നും ആരോപിച്ചു. തെളിവ് ഹാജരാക്കിയില്ലെങ്കിൽ നിയമനടപടിയെന്ന് മുന്നറിയിപ്പ് നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷനോട് അഞ്ച് ചോദ്യങ്ങൾ തിരിച്ചും ചോദിച്ചു. ബെംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ മഹാദേവപുരയിൽ നടന്നത് ക്രിമിനൽ കുറ്റമാണെന്ന് ആരോപിച്ച രാഹുൽ ഗാന്ധി, കർണാടക സർക്കാർ കേസെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ വോട്ട് അട്ടിമറിയിൽ കേസെടുക്കാനുള്ള സാധ്യതയേറി. നിയമവശങ്ങൾ പരിശോധിച്ചതിനുശേഷം…

    Read More »
  • ഇഡിക്ക് സുപ്രീം കോടതിയില്‍ വീണ്ടും പ്രഹരം; കള്ളപ്പണ അന്വേഷണ ഏജന്‍സികള്‍ക്ക് ‘വഞ്ചകരെ’പ്പോലെ പെരുമാറാന്‍ കഴിയില്ല; നിയമത്തിന്റെ ചുമരുകള്‍ക്കുള്ളിലാണ് നിങ്ങളുടെയും പ്രവര്‍ത്തനം; തെളിവു കിട്ടാത്തപ്പോഴും ആളുകളെ ജയിലിലിടുന്നു; ഇഡിയുടെ കേസുകള്‍ കോടതിയില്‍ തെളിയാത്തത് എന്തുകൊണ്ടെ’ന്നും ചോദ്യം

    ന്യൂഡല്‍ഹി: ഇഡിയുടെ നടപടികള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായും അദ്ദേഹത്തിന്റെ പിന്‍ഗാമിയാകേണ്ട ജസ്റ്റിസ് സൂര്യകാന്തും. കള്ളപ്പണ ഇടപാടുകള്‍ പിടിക്കുന്നതിനു സ്ഥാപിക്കപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി, പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിന് ഉപയോഗിക്കുന്നെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് രണ്ടു ബെഞ്ചുകളില്‍നിന്നുള്ള വിമര്‍ശനം. ഭുഷാന്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിനെ പാപ്പരായി പ്രഖ്യാപിച്ചുകൊണ്ടു കഴിഞ്ഞ മേയില്‍ പുറപ്പെടുവിച്ച വിധിക്കെതിരേ ഒരുപറ്റം വ്യക്തികളും സ്ഥാപനങ്ങളും നല്‍കിയ റിവ്യൂ പെറ്റീഷനാണ് ബി.ആര്‍. ഗവായ് പരിഗണിച്ചത്. ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, വിനോദ് ചന്ദ്രന്‍ എന്നിവരായിരുന്നു അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. അതേസമയം 2022ല്‍ ഇഡിക്ക് വിശാലമായ അധികാരങ്ങള്‍ നല്‍കുന്നതിനെ സാധൂകരിച്ചുകൊണ്ടു പുറപ്പെടുവിച്ച വിധിക്കെതിരായ ഹര്‍ജികളാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിലെത്തിത്തിയത്. ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍, എന്‍. കോടീശ്വര്‍ സിംഗ് എന്നിവരായിരുന്നു മറ്റു ജഡ്ജിമാര്‍. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതിനെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു എതിര്‍ത്തപ്പോഴാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. പുനഃപരിശോധനയുടെ മറവില്‍ സമര്‍പ്പിച്ചത് അപ്പീലുകളാണെന്നും അവ നിലനില്‍ക്കില്ലെന്നും രാജു വാദിച്ചു. ഹര്‍ജികള്‍…

    Read More »
  • 2027 ലെ ഏകദിന ലോകകപ്പ്; മിന്നിത്തളങ്ങി യുവതാരങ്ങള്‍; കോലിയുടെയും രോഹിത്തിന്റെയും കാര്യം തുലാസില്‍; പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിവച്ച് ബിസിസിഐ; മത്സരങ്ങള്‍ കുറവ്, പ്രായവും ഇരുവര്‍ക്കും തടസമായേക്കും

    മുംബൈ: ലോകകപ്പിനായുള്ള ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിനെക്കുറിച്ചുള്ള സജീവ ചര്‍ച്ചകള്‍ക്കിടെ, മുതിര്‍ന്ന താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ഭാവിയെക്കുറിച്ച് നിര്‍ണായക തീരുമാനങ്ങളിലേക്കു ബിസിസിഐ. 50 ഓവര്‍ ഫോര്‍മാറ്റില്‍ ഇവര്‍ കളിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇരുവരുമായും അനൗദ്യോഗിക ചര്‍ച്ചകള്‍ ബിസിസിഐ നടത്തിയെന്നാണു വിവരം. 2027ല്‍ നടക്കുന്ന ഐസിസി വണ്‍ഡേ ലോക കപ്പില്‍, നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ ഇരുവരും നിര്‍ണായക താരങ്ങളല്ലെന്ന വിലയിരുത്തലിലാണ് സെലക്ടര്‍മാരും എന്നാണു വിവരം. ഇംഗ്ലണ്ടില്‍ അവസാനിച്ച ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടുമായി സമനില പിടിച്ചതോടെ ഗില്ലിന്റെ നേതൃത്വത്തിലുള്ള ടീമിനെക്കുറിച്ച് ശുഭപ്രതീക്ഷയാണുള്ളത്. റിതുരാജ് ഗെയ്ക്ക്‌വാദ്, യശ്വസി ജെയ്‌സ്വാള്‍, റിങ്കുസിംഗ് എന്നിവര്‍ നേതൃഗുണത്തിനൊപ്പം മികച്ച കളിയും പുറത്തെടുക്കുന്നു. ഇവരെ അടുത്ത തലമുറ താരങ്ങളെന്നാണ് ബിസിസിഐ വിലയിരുത്തുന്നത്. ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച രോഹിത്, ഏകദിനത്തില്‍ മാത്രമാണു മത്സരരംഗത്തുള്ളത്. ലോകകപ്പില്‍ കൂടി കളിച്ചു കപ്പുമായി രാജകീയ മടക്കമാണ് ഇരുവരുടെയും സ്വപ്‌നം. യുവതാരങ്ങള്‍ക്കു പഞ്ഞമില്ലാത്ത ഇന്ത്യന്‍ ടീമില്‍ ഇരുവരുടെയും പ്രായം തന്നെയാണ് പ്രധാന തടസമായി…

    Read More »
  • ഒറ്റ വിലാസത്തില്‍ പതിനായിരത്തിലേറെ വോട്ടര്‍മാര്‍; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കള്ളക്കളികള്‍ അക്കമിട്ടു നിരത്തി രാഹുല്‍ ഗാന്ധി; സര്‍വേയില്‍ തുടങ്ങിയ സംശയം വളര്‍ന്നു; കര്‍ണാടക തെരഞ്ഞെടുത്തു; കമ്മീഷന്‍ നല്‍കിയ വോട്ടര്‍ പട്ടികയ്ക്ക് ഏഴടി നീളം!

    ന്യൂഡല്‍ഹി: 2014 മുതല്‍ ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ക്രമക്കേട് നടക്കുന്നതായുള്ള സംശയം കോണ്‍ഗ്രസിനുണ്ട്. നേതാക്കള്‍ ഇക്കാര്യം സൂചിപ്പിച്ചതോടെ യാഥാര്‍ഥ്യം തേടി രാഹുല്‍ ഗാന്ധി ഇറങ്ങി. ഓരോരോ തിരഞ്ഞെടുപ്പുകളെയായി നിരീക്ഷിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കാര്യങ്ങള്‍ വ്യക്തമായി. അങ്ങനെയാണ് വോട്ടര്‍പട്ടിക പരിശോധനയ്ക്കായി കോണ്‍ഗ്രസ് കച്ചകെട്ടിയിറങ്ങുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നടത്തിയ ആഭ്യന്തര സര്‍വേയും യഥാര്‍ഥ ഫലവും തമ്മിലുള്ള അന്തരം വലുതായതോടെ പഠനത്തിനായി സംസ്ഥാനത്തെ തിരഞ്ഞെടുത്തു. തെളിവുകള്‍ അടങ്ങിയ ആറ്റംബോംബ് ഉടന്‍ പൊട്ടിക്കുമെന്ന് ഏതാനും ദിവസം മുന്‍പ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ആദ്യപടിയായി തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയുടെ ഡിജിറ്റല്‍ പകര്‍പ്പും സിസിടിവി ദൃശ്യങ്ങളും ചോദിച്ചു. ആവശ്യം തള്ളിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏഴടി ഉയരത്തില്‍ നിരവധി കെട്ടുകള്‍ ആയി പേപ്പറില്‍ പ്രിന്റ് ചെയ്ത വോട്ടര്‍ പട്ടിക നല്‍കി. ഈ നടപടി തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കളവ് വെളിപ്പെടുത്തുന്നു എന്ന് ആരോപിച്ച കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചു കര്‍ണാടക ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 16 ഇടത്ത് വിജയിക്കുമെന്നായിരുന്നു ആഭ്യന്തര സര്‍വേ.…

    Read More »
  • പറയുന്നതില്‍ ലോജിക്ക് വേണ്ടേ സര്‍! എണ്ണ മുതല്‍ ആയുധക്കച്ചവടംവരെ; റഷ്യയുമായുള്ള വ്യാപാരത്തില്‍ ട്രംപിന്റെ ഇരട്ടത്താപ്പ് ഇങ്ങനെ; രാസവളം ഏറ്റവും കൂടുതല്‍ വാങ്ങുന്നത് അമേരിക്ക; യൂറോപ്യന്‍ യൂണിയനും എണ്ണ വാങ്ങുന്നു; കൂട്ടക്കുരുതിയാണ് പ്രശ്‌നമെങ്കില്‍ ഇസ്രയേലിന് ഏറ്റവും കൂടുതല്‍ ആയുധം നല്‍കുന്നത് ആരാണ്?

    ന്യൂഡല്‍ഹി: റഷ്യയുമായുള്ള ഇടപാടുകളുടെ പേരില്‍ ഇന്ത്യക്ക് 50 ശതമാനം നികുതി ചുമത്തിയ നടപടിക്കെതിരേ ഇന്ത്യയില്‍ പ്രതിഷേധം കനക്കുമ്പോഴും നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി യുക്രൈന്‍ യുദ്ധത്തിനു തീപകരുന്നതിനു തുല്യമാണെന്ന് ആരോപിച്ച ട്രംപ്, ഇന്ത്യയും റഷ്യയും തമ്മിലുള്ള ആയുധ ഇടപാടുകളിലും അതൃപ്തി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെക്കുറിച്ചു ട്രംപിന്റെ ആരോപണങ്ങള്‍ ശരിയാകുമ്പോള്‍തന്നെ നിലപാടുകളിലെ ഇരട്ടത്താപ്പും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയും ചൈനയും മാത്രമല്ല യുക്രൈന്‍ യുദ്ധമാരംഭിച്ചതിനു ശേഷം റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്. യുദ്ധ സമയത്ത് നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തിട്ടുണ്ട്. അമേരിക്ക എണ്ണ ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും രാസവളത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് റഷ്യയെയാണ്. എണ്ണ വാങ്ങുന്നെന്നു പറഞ്ഞു ചില രാജ്യങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ മറ്റു ചില രാജ്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുകയും ചെയ്യുന്നു. ALSO READ   എന്തു പറ്റി ഫ്രണ്ടിന്? പുടിന്‍ മുതല്‍ മസ്‌ക് വരെ തോളില്‍ കൈയിട്ടവരെല്ലാം…

    Read More »
Back to top button
error: