Newsthen Special
-
ഓണം മുന്നില്‍കണ്ട് പൂഴ്ത്താനുള്ള സ്വകാര്യ ലോബിയുടെ നീക്കം പാളി; തമിഴ്‌നാട്ടില്‍നിന്ന് കൊപ്ര എത്തിയതോടെ വെളിച്ചെണ്ണ വില കുറയുന്നു; 90 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സപ്ലൈകോ വെളിച്ചെണ്ണയും എത്തും
തിരുവനന്തപുരം: വെളിച്ചെണ്ണ വിലയില്‍ വീട്ടു ബജറ്റ് പൊള്ളിയിട്ട് മാസമൊന്നു പിന്നിട്ടപ്പോള്‍ വില പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ വിജയത്തിലേക്ക്. തമിഴ്നാട്ടില്‍ നിന്ന് കൂടുതല്‍ കൊപ്ര എത്തി തുടങ്ങിയതോടെ കേരളത്തില്‍ വെളിച്ചെണ്ണ വില താഴ്ന്നു തുടങ്ങി. 500 രൂപയ്ക്ക് മുകളില്‍ പോയിരുന്ന വെളിച്ചെണ്ണ വില ഇപ്പോള്‍ 400ലാണ്. വരും ദിവസങ്ങളില്‍ വില ഇനിയും കുറഞ്ഞേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. സപ്ലൈകോ വഴി രണ്ട ലിറ്റര്‍ വീതം വെളിച്ചെണ്ണ നല്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിപണിയില്‍ നിര്‍ണായകമായി. ഓണ സമയത്ത് വില കൂട്ടി വില്ക്കാനായി മാറ്റിവച്ചിരുന്ന വെളിച്ചെണ്ണ വിപണിയിലേക്ക് ഇറക്കാന്‍ തമിഴ്നാട് ലോബി തയാറായതാണ് പെട്ടെന്ന് വില കുറയാനിടയാക്കിയത്. 90 ലക്ഷത്തിലധികം റേഷന്‍ കാര്‍ഡ് ഉടമകളിലേക്ക് സപ്ലൈകോ വെളിച്ചെണ്ണ എത്തുന്നതോടെ വിപണിയിലെ ആവശ്യകത കുറയും. ഓണത്തിന് വലിയ ലാഭം പ്രതീക്ഷിച്ചിരുന്ന സ്വകാര്യ ലോബി ഇപ്പോള്‍ ശേഖരിച്ചു വച്ചിരുന്ന എണ്ണ വിപണിയിലേക്ക് എത്തിക്കുകയാണ്. വെളിച്ചെണ്ണ വില കൂടിയതോടെ പലരും പാമോയില്‍, സസ്യഎണ്ണ എന്നിവയിലേക്ക് മാറിയിരുന്നു. ഇതും വെളിച്ചെണ്ണ ഡിമാന്‍ഡ് കുറച്ചു.…
Read More » -
ഒറ്റ വിമാനം പോലും ഇന്ത്യ വീഴ്ത്തിയിട്ടില്ല; ആരോപണം തള്ളി പാക് പ്രതിരോധ മന്ത്രി; ‘ആയുധപ്പുരകളില്‍ സ്വതന്ത്ര ഏജന്‍സിയുടെ പരിശോധനയ്ക്ക് ഇന്ത്യ തയാറാണോ? എങ്കില്‍ പാകിസ്താനും തയാറാകും; അപ്പോള്‍ സത്യം പുറത്തുവരും’
ഇസ്ലാമാബാദ്: ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്റെ അഞ്ച് ഫൈറ്റര്‍ വിമാനങ്ങളുള്‍പ്പെടെ ആറു വിമാനങ്ങള്‍ തകര്‍ത്തെന്ന ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ അവകാശവാദം തള്ളി പാകിസ്താന്‍. ഒറ്റ വിമാനം പോലും ഇന്ത്യയുടെ ആക്രമണത്തില്‍ വീണിട്ടില്ലെന്നു പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്നുമാസമായി ഇങ്ങനെയൊരു വാദഗതി ആരും ഉയര്‍ത്തിയിട്ടില്ല. ഇന്ത്യ തയാറാകുമെങ്കില്‍ പാകിസ്താനും തങ്ങളുടെ ആയുധപ്പുരകളില്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ടു കണക്കെടുപ്പിക്കാന്‍ തയാറാണ്. അപ്പോള്‍ സത്യം പുറത്തുവരും. പാകിസ്താന്റെ പരമാധികാരത്തിനുമേല്‍ ഉണ്ടാകുന്ന എന്തു നീക്കത്തിനെതിരേയും നടപടിയുണ്ടാകുമെന്നും ആസിഫ് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്റെ അഞ്ചു ഫൈറ്റര്‍ ജെറ്റുകള്‍ വെടിവച്ചിട്ടെന്നും സര്‍ഫസ് ടു എയര്‍ മിസൈല്‍ ഉപയോഗിച്ച് ഒരു നിരീക്ഷണ വിമാനവും വീഴ്ത്തിയെന്നുമാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മേധാവി എ.പി. സിംഗ് വെളിപ്പെടുത്തിയത്. ഇതു ദേശീയ- രാജ്യാന്തര മാധ്യമങ്ങളിലും വന്‍ വാര്‍ത്തയായി. ബംഗളുരുവില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ജാക്കോബാബാദ് എയര്‍ബേസിലുണ്ടായിരുന്ന ഏതാനും അമേരിക്കന്‍ നിര്‍മിത എഫ് 16 ജെറ്റുകളും നശിപ്പിച്ചു.…
Read More » -
ഭേദം പൊതുമേഖലാ ബാങ്കുകള്‍; ഐസിഐസിഐ ബാങ്ക് മിനിമം ബാലന്‍സ് 50,000 രൂപയാക്കി ഉയര്‍ത്തി; ഗ്രാമീണ മേഖലകളില്‍ 2,500 രൂപയില്‍നിന്ന് 10,000 രൂപയാക്കി; അക്കൗണ്ടില്‍ ഈ തുക നിലനിര്‍ത്തിയില്ല എങ്കില്‍ ആറുശതമാനം പിഴ
ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിനുള്ള മിനിമം ബാലന്‍സ് 50,000 രൂപയാക്കി ഉയര്‍ത്തി. മെട്രോകളിലും മറ്റു നഗരങ്ങളിലും ഓഗസ്റ്റില്‍ തുറന്ന അക്കൗണ്ടുകള്‍ക്കാണ് 10,000 രൂപയില്‍നിന്ന് അമ്പതിനായിരമായി ഉയര്‍ത്തിയത്. അര്‍ധ-നഗരങ്ങളുടെ പട്ടികയിലുള്ള മേഖലകളിലെ അക്കൗണ്ടുകള്‍ക്കുള്ള മിനിമം ബാലന്‍സ് 5000 ല്‍നിന്ന് 25,000 ആക്കിയും ഉയര്‍ത്തി. ഗ്രാമീണ മേഖലകളില്‍ നേരത്തേയുണ്ടായിരുന്നത് 2500 രൂപ മിനിമം ബാലന്‍സ് ആയിരുന്നെങ്കില്‍ നിലവില്‍ 10,000 ആയി. ഇടപാടുകാര്‍ തങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം സൂക്ഷിക്കേണ്ട ശരാശരി ബാലന്‍സ് ആണ് മിനിമം ബാലന്‍സ്. ഈ തുകയ്ക്കു താഴെപ്പോയാല്‍ പിഴയടക്കം ചുമത്താന്‍ കഴിയും. കുറഞ്ഞത് ആറു ശതമാനമെങ്കിലും പിഴ ചുമത്തുമെന്നും 500 രൂപയാകും പരമാധിയെന്നും ബാങ്ക് പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകള്‍ മിനിമം ബാലന്‍സിന്റെ പേരില്‍ പിഴയായി ഈടാക്കിയത് 9000 കോടി രൂപയാണെന്നു കഴിഞ്ഞയാഴ്ച ധനകാര്യ മന്ത്രാലയം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ധനമന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍ വെളിപ്പെടുത്തിയ കണക്കുകള്‍ അനുസരിച്ച് 8932.98 കോടി 2020 മുതല്‍ 2024-25…
Read More » -
മുഹൂര്‍ത്തമോ സമയമോ ഒന്നും എം.വി. ഗോവിന്ദന്‍ ചോദിച്ചിട്ടില്ല; വന്നത് അസുഖ വിവരം അറിഞ്ഞ് കുടുംബ സമേതം; ഗോവിന്ദനുമായി വര്‍ഷങ്ങളുടെ ബന്ധം; ജാതകം നോക്കാന്‍ അമിത് ഷായും വന്നു; ജ്യോത്സ്യന്‍ മാധവ പൊതുവാള്‍
കണ്ണൂർ: എംവി ഗോവിന്ദൻ തന്നെ വന്നു കണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് ജ്യോത്സ്യൻ മാധവ പൊതുവാൾ. എംവി ഗോവിന്ദനും കുടുംബവും വീട്ടിലെത്തി തന്നെ സന്ദർശിച്ചിരുന്നുവെന്ന് മാധവ പൊതുവാൾ പറഞ്ഞു. എംവി ഗോവിന്ദനുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും അസുഖ വിവരം അറിഞ്ഞാണ് കുടുംബസമേതം എത്തിയതെന്നും മാധവ പൊതുവാൾ വ്യക്തമാക്കി. എംവി ഗോവിന്ദൻ ജ്യോത്സ്യനെ കണ്ടുവെന്ന വിവാദങ്ങൾക്കിടെയാണ് ജ്യോത്സ്യൻ്റെ പ്രതികരണം. മുഹൂർത്തമോ സമയമോ ഒന്നും എംവി ഗോവിന്ദൻ ചോദിച്ചിട്ടില്ല. സ്നേഹബന്ധങ്ങളിൽ ജ്യോതിഷം കൂട്ടിക്കലർത്തേണ്ട ആവശ്യമില്ല. എംവി ഗോവിന്ദൻ വന്ന് ജാതകം നോക്കി എന്ന പ്രചാരണം സഹിക്കാൻ പറ്റില്ല. അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളും തന്നെ വന്ന് കാണാറുണ്ട്. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ കൊണ്ടാകാം ഇപ്പോൾ വിവാദമുണ്ടാകാൻ കാരണമെന്നും മാധവ പൊതുവാൾ പറഞ്ഞു. അമിത് ഷായും അദാനിയും വന്നു കണ്ടിരുന്നു. അമിഷാ എത്തിയത് ജാതകം നോക്കാനായിരുന്നുവെന്നും മാധവ പൊതുവാൾ പറയുന്നു. ചില നേതാക്കൾ ജ്യോത്സ്യനെ കാണുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയിലാണ് വിമർശനമുയർന്നത്. ഇതിന് പിന്നാലെ വാർത്തയോട് പ്രതികരിച്ച് പി ജയരാജൻ രംഗത്തെത്തി.…
Read More » -
ഇറാന്റെ ശത്രുക്കള്‍ ഉള്ളില്‍തന്നെ; മൊസാദിനുവേണ്ടി ചാരവൃത്തി നടത്തിയ 20 പേര്‍കൂടി അറസ്റ്റില്‍; ആണവരഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയവരില്‍ മുന്‍നിര ശാസ്ത്രജ്ഞനും; തൂക്കിലേറ്റി പ്രതികാരം; പൂര്‍ണവിവരം ഉടനെന്ന് ജുഡീഷ്യറി വക്താവ്
ടെഹ്‌റാന്‍: ഇസ്രായേലിനുവേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചു 20 പേരെ അറസ്റ്റ് ചെയ്ത് ഇറാന്‍. ആണവ പദ്ധതികളെക്കുറിച്ചു നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് ഇറാനിയന്‍ ശാസ്ത്രജ്ഞനെ ബുധനാഴ്ച തൂക്കിക്കൊന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ മൊസാദിനുവേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചാണു 20 പേരെ അറസ്റ്റ് ചെയ്‌തെന്നു ജുഡീഷ്യല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിതെന്നും ഇറാന്‍ വ്യക്തമാക്കി. ALSO READ ഒറ്റ വിമാനം പോലും ഇന്ത്യ വീഴ്ത്തിയിട്ടില്ല; ആരോപണം തള്ളി പാക് പ്രതിരോധ മന്ത്രി; ‘ആയുധപ്പുരകളില്‍ സ്വതന്ത്ര ഏജന്‍സിയുടെ പരിശോധനയ്ക്ക് ഇന്ത്യ തയാറാണോ? എങ്കില്‍ പാകിസ്താനും തയാറാകും; അപ്പോള്‍ സത്യം പുറത്തുവരും’ ഇറാനിയന്‍ ന്യൂക്ലിയര്‍ സയന്റിസ്റ്റ് റോസ്‌ബേ വാദിയെയാണു ഇറാന്‍ തൂക്കിലേറ്റിയത്. ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ ആണവശാസ്ത്രജ്ഞനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ നല്‍കിയത് ഇയാളാണെന്നും ഇറാന്‍ ആരോപിക്കുന്നു. ചാരവൃത്തി സംശയിച്ച് ഇരുപതോളംപേരെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീടു വിട്ടയച്ചെന്നും ജൂഡീഷ്യറി വക്താവ് അസ്ഗര്‍ ജഹാംഗിരി പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാക്കിയാല്‍ ഇവരെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും…
Read More » -
ഈ ദുഷ്പ്രവൃത്തിക്കു പിന്നിലെ ആളുകളെ കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി; മൂന്നു പതിറ്റാണ്ടായി ശ്വേതയെ അറിയാം; പിന്തുണയുമായി റഹ്‌മാന്‍; ‘ഒരുമിച്ച് ഒരു സിനിമയിലേ പ്രവര്‍ത്തിച്ചുള്ളൂ, മറ്റുള്ളവരോടുള്ള കരുതല്‍ നേരിട്ടു കണ്ടതാണ്’
നടി ശ്വേത മേനോനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ റഹ്മാന്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ശ്വേതയോട് കാണിക്കുന്ന അനീതിയിൽ തനിക്ക് ദേഷ്യം തോന്നുന്നുണ്ടെന്നും റഹ്മാന്‍ പറഞ്ഞു. രാഷ്ട്രീയത്തിൽ ഇത്തരം വൃത്തികെട്ട കളികൾ സാധാരണമാണെന്നും പക്ഷേ സിനിമാ മേഖലയില്‍ ഇങ്ങനെയുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ റഹ്മാന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ‘പ്രിയപ്പെട്ട ശ്വേത, താങ്കൾക്കെതിരെ ഉയർന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ശ്വേതയോട് കാണിക്കുന്ന അനീതിയിൽ എനിക്ക് ദേഷ്യം തോന്നുന്നുണ്ട്. ഏകദേശം മൂന്ന് പതിറ്റാണ്ടായി എനിക്ക് നിങ്ങളെ അറിയാം, ഇക്കാലമത്രയും നിങ്ങൾ ഒരു യഥാർഥ സുഹൃത്തായിരുന്നു. സിനിമ മേഖലയിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയയുള്ള, ആത്മാർഥതയുള്ള ആളുകളിൽ ഒരാളാണ് താങ്കൾ. നമ്മൾ ഒരുമിച്ച് ഒരു സിനിമയിൽ മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെങ്കിലും നമ്മൾ ചെയ്ത ഷോകളും ഒരുമിച്ച് ചെലവഴിച്ച സമയവും മതി നിങ്ങളുടെ സ്വഭാവം മനസ്സിലാക്കാൻ. ആ ഷോകൾക്കിടയിൽ, നിങ്ങൾ മറ്റുള്ളവരോട് എത്രമാത്രം കരുതൽ കാണിക്കുന്നുണ്ടെന്ന്…
Read More » -
ഗതാഗത നിയമലംഘനം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കുന്നത് നിയമവിരുദ്ധം; പോലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ നടപടി; മൊബൈലില്‍ എടുത്ത ചിത്രങ്ങള്‍ക്ക് ഇ-ചലാന്‍ മുഖാന്തിരം പിഴ ചുമത്താനാകില്ല
തിരുവനന്തപുരം:വാഹന ഗതാഗത നിയമലംഘനം സംബന്ധിച്ചു പെറ്റിക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കുന്നതു നിയമവിരുദ്ധം. മോട്ടോര്‍ വെഹിക്കിള്‍ നിയമം 167 എ അനുസരിച്ചു പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉപകരം ഉപയോഗിച്ചു മാത്രമേ ചിത്രങ്ങളെടുക്കാന്‍ കഴിയൂ. ഇതിനു വിരുദ്ധമായി വെഹിക്കിള്‍- പോലീസ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കുകയും ഇ-ചെലാന്‍ മുഖാന്തിരം പിഴ ചുമത്തുകയും ചെയ്യുന്നതിനെതിരേ സംസ്ഥാന പോലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. ചില ഉദ്യോഗസ്ഥര്‍ മൊബൈലില്‍ പകര്‍ത്തിയശേഷം അനധികൃത പണപ്പിരിവു നടത്തുന്നെന്നും കൈക്കൂലി വാങ്ങി ദൃശ്യങ്ങള്‍ മായ്ച്ചു കളയുന്നെന്നും കേരള ടോറസ് ടിപ്പര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ പടമാടന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമം ലംഘിച്ചു തയാറാക്കിയ ചെലാനുകള്‍ റദ്ദാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുക്കാന്‍ പാടില്ലെന്നു നിലവില്‍ ഇടുക്കി ജില്ലയിലെ എല്ലാ എസ്എച്ച്ഒമാര്‍ക്കും ഇടുക്കി സബ്ഡിവിഷന്‍ പോലീസ് കാര്യാലയത്തില്‍നിന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമാനമായ നിര്‍ദേശം എല്ലാ പോലീസ് ജില്ലകളിലും നല്‍കണമെന്നു അസോസിയേഷന്‍ ആവശ്യപ്പെട്ടു. മോട്ടോര്‍ വെഹിക്കിള്‍ നിയമം 167 എ…
Read More » -
ഭൂതല മിസൈല്‍ ഉപയോഗിച്ച് ഇന്ത്യ പാകിസ്താന്റെ അഞ്ചു യുദ്ധ വിമാനങ്ങളും ഒരു നിരീക്ഷണ വിമാനവും വീഴ്ത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി എയര്‍ഫോഴ്‌സ് മേധാവി; പാക് എയര്‍ബേസിലെ അമേരിക്കയുടെ എഫ് 16 വിമാനങ്ങളും നശിപ്പിച്ചെന്ന് എ.പി. സിംഗ്
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്റെ അഞ്ചു ഫൈറ്റര്‍ ജെറ്റുകള്‍ വെടിവച്ചിട്ടെന്നും സര്‍ഫസ് ടു എയര്‍ മിസൈല്‍ ഉപയോഗിച്ച് ഒരു നിരീക്ഷണ വിമാനവും വീഴ്ത്തിയെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മേധാവി എ.പി. സിംഗ്. ബംഗളുരുവില്‍ പ്രസംഗിക്കുന്നതിനിടെയാണു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ജാക്കോബാബാദ് എയര്‍ബേസിലുണ്ടായിരുന്ന ഏതാനും അമേരിക്കന്‍ നിര്‍മിത എഫ് 16 ജെറ്റുകളും നശിപ്പിച്ചു. മേയ് 10ന് പാക് മിലിട്ടറി സൈറ്റുകള്‍ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തിലായിരുന്നു ഇത്. ഇതില്‍ മിക്ക എയര്‍ബേസുകളും ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ആക്രമണം കൂടുതല്‍ സൂഷ്മതയോടെ നടപ്പാക്കിയതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തലിനു പാകിസ്താന്‍ രംഗത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. വെടിവച്ചിട്ട നിരീക്ഷണ വിമാനഗ ഒന്നുകില്‍ എലിന്റ് (ഇലക്‌ട്രോണിക് ഇന്റലിജന്‍സ്) വിമാനമോ എഇഡബ്ല്യു ആന്‍ഡ് സി എന്നിവയില്‍ ഏതെങ്കിലുമോ ആകാന്‍ സാധ്യതയുണ്ട്. 300 കിലോമീറ്റര്‍ അകലെവച്ചാണ് നിരീക്ഷണ വിമാനം തകര്‍ത്തത്. ഭൂതല മിസൈല്‍ ഉപയോഗിച്ചുള്ള ഏറ്റവും മികച്ച ആക്രമണമാണിതെന്നും സിംഗ് അവകാശപ്പെട്ടു. ഇന്ത്യ- പാക് യുദ്ധത്തിനിടെ അഞ്ചു വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ആരോപണം നേരത്തേ യുഎസ്…
Read More » -
വാര്‍ത്താ സമ്മേളനത്തിനിടെ ഫോണ്‍ വിളിച്ചത് ഉന്നത ഉദ്യോഗസ്ഥന്‍; ഫോണില്‍ തെളിഞ്ഞ ഫോട്ടോ എല്ലാം വെളിപ്പെടുത്തി; ഹാരിസിനെതിരായ വാദങ്ങള്‍ പൊളിഞ്ഞു; അന്വേഷണം അവസാനിപ്പിച്ചു
തിരുവനന്തപുരം: ഡോക്ടര്‍ ഹാരിസിനെതിരേ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലും സൂപ്രണ്ടും നടത്തിയ വാര്‍ത്താ സമ്മേളനം നിയന്ത്രിച്ചത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ കെ.വി വിശ്വനാഥന്‍. താന്‍ തന്നെയാണ് ഫോണ്‍ വിളിച്ചതെന്ന് DME സ്ഥിരീകരിച്ചു. പ്രിന്‍സിപ്പല്‍ ഡോ പി.കെ.ജബ്ബാറിന്റെ ഫോണില്‍ തെളിഞ്ഞ ഫോട്ടോയാണ് ഫോണ്‍ വിളിക്ക് പിന്നിലെ ഉന്നതനെ കുടുക്കിയത്. വിദഗ്ധസമിതി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണമെന്നും റിപ്പോര്‍ട്ടിലെ മൊഴി വായിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ആവശ്യപ്പെട്ടു എന്നുമാണ് വിശദീകരണം. വാര്‍ത്താ സമ്മേളനത്തിനിടെ പ്രിന്‍സിപ്പലിനും സൂപ്രണ്ടിനും പല തവണ ഫോണ്‍ കോളുകള്‍ വന്നിരുന്നു. സൂപ്രണ്ട് തനിക്ക് വന്ന ഫോണ്‍ കോള്‍ സര്‍ എന്നു വിളിച്ച് അഭിസംബോധന ചെയ്യുന്നതും പ്രിന്‍സിപ്പലിന് നിര്‍ദേശം കൈമാറുന്നതും വ്യക്തമായിരുന്നു. വകുപ്പിലെ ഉപകരണം നഷ്ടപ്പെട്ട വിവരം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞപ്പോള്‍ മുതല്‍ മന്ത്രി ഓഫീസിന്റെ അറിവോടെ ഡോ ഹാരിസിനെ ഉപകരണ മോഷണത്തില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനിടെ ഡോക്ടര്‍ ഹാരിസിനെതിരായ വിഷമുനകള്‍ എല്ലാം…
Read More »
