Newsthen Special

  • ഡല്‍ഹി കലാപക്കേസില്‍ ആര്‍ക്കും ജാമ്യമില്ല, അഞ്ച് വര്‍ഷമായി ജയിലിലുള്ള ജെഎന്‍യു ഗവേഷകന്‍ ഉമര്‍ ഖാലിദിന്റെയും കൂട്ടുപ്രതികളായ ഒമ്പത് പേരുടെയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി

    ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ ജെഎന്‍യു ഗവേഷകന്‍ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി. കലാപവുമായി ബന്ധപ്പെട്ട് ഗൂഡാലോചന കേസിലെ പ്രതികള്‍ക്കാര്‍ക്കും ജാമ്യമില്ല. ഒമ്പത് പ്രതികളുടെയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ളവര്‍ അഞ്ച് വര്‍ഷമായി ജയിലിലാണ്. തസ്ലീം അഹമ്മദും ഷര്‍ജീല്‍ ഇമാമും ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയും തള്ളിയിട്ടുണ്ട്. ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മുഹമ്മദ് സലീം ഖാന്‍, ഷിഫ ഉര്‍ റഹ്മാന്‍, അതര്‍ ഖാന്‍, മീരാന്‍ ഹൈദര്‍, ഷദാബ് അഹമ്മദ് അബ്ദുള്‍ ഖാലിദ് സെയ്ഫി, ഗുല്‍ഫിഷ ഫാത്തിമ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസുമാരായ നവീന്‍ ചൗള, ഷാലിന്ദര്‍ കൗര്‍ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. ഈ കലാപത്തില്‍ 50-ല്‍ അധികം ആളുകള്‍ മരിക്കുകയും 700-ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) നടന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ വര്‍ഗീയ കലാപത്തിന് പിന്നിലെ പ്രധാന ഗൂഢാലോചനയില്‍ പങ്കാളികളാണ് ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമുമെന്നാണ് ഡല്‍ഹി പോലീസ്…

    Read More »
  • സനാതനധര്‍മ്മ സംഗമം നടത്തി ജയ് ശ്രീറാം വിളിച്ചാലും ഹിന്ദുവിശ്വാസികള്‍ പിണറായിയെ വിശ്വസിക്കില്ല ; അയ്യപ്പസംഗമം മുസ്ലിം പ്രീണനം കൊണ്ട് അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഹിന്ദുക്കളെ പിടിച്ചുനിര്‍ത്താന്‍

    മലപ്പുറം: അയ്യപ്പ സംഗമത്തിന് പകരം സനാതന ധര്‍മ്മ സംഗമം നടത്തി ജയ് ശ്രീറാം എന്ന് വിളിച്ചാലും ഇവിടത്തെ ഹിന്ദു വിശ്വാസികള്‍ പിണറായി വിജയനെ വിശ്വസിക്കില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. മുസ്ലിം പ്രീണനം കൊണ്ട് അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഹിന്ദുക്കളെ പാര്‍ട്ടിയില്‍ നിലനിര്‍ത്താനുള്ള അവസാന അടവാണ് പിണറായിയുടെ അയ്യപ്പസംഗമമെന്നും പറഞ്ഞു. ഭൂരിപക്ഷം ഹിന്ദുക്കളും സിപിഐഎം വിട്ടുകൊണ്ടിരിക്കുകയാണ്. അത് മനസിലാക്കിയാണ് പിണറായി വിജയന്‍ ആഗോള അയ്യപ്പ സംഗമവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ശബരിമല ആചാരങ്ങള്‍ക്ക് എതിരെ പിണറായി വിജയന്‍ നിന്ദ്യമായ പ്രവര്‍ത്തികളാണ് നടത്തിയത്. അയ്യപ്പ സംഗമം ഹിന്ദു വിശ്വാസികളെ വിഡ്ഢികളാക്കാനുള്ള പിണറായി വിജയന്റെ വ്യാമോഹമാണെന്ന് പറഞ്ഞു. ഇനി ശരണമയ്യപ്പാ എന്ന് പിണറായി വിളിച്ചിട്ടും കാര്യമില്ല. രഹ്ന ഫാത്തിമയേയും ബിന്ദു അമ്മിണിയേയും പോലെയുള്ളവരെ ശബരിമലയില്‍ കയറ്റി എല്‍ഡിഎഫ് സര്‍ക്കാര്‍ ഹിന്ദു വിശ്വാസികളെ അപമാനിക്കുകയാണ് ചെയ്തതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ‘മിസ്റ്റര്‍ പിണറായി, ദൈവനിഷേധികളായ നിങ്ങള്‍ക്ക് ഇതിലൊക്കെ എന്ത് കാര്യം’ എന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു. നേരത്തേ ആഗോള അയ്യപ്പ സംഗമത്തിനെതിരെ…

    Read More »
  • ആഭ്യന്തരകലാപത്തില്‍ നിന്നും രക്ഷപ്പെടാന്‍ പര്‍വ്വതത്തില്‍ പോയി താമസിച്ചു ; കനത്തമഴയില്‍ മണ്ണിടിച്ചിലില്‍ ഒരു ഗ്രാമം മുഴുവന്‍ അപ്രത്യക്ഷമായി ; 1000 ലധികം പേര്‍ മരണമടഞ്ഞു, ഒരാള്‍ രക്ഷപ്പെട്ടു

    ഡാര്‍ഫുര്‍: ആഭ്യന്തര കലാപത്തെ പേടിച്ച് വലിയ പര്‍വ്വതനിരയില്‍ പോയി താമസിച്ചവര്‍ക്ക് മേല്‍ മണ്ണിടിച്ചിലുണ്ടായി ഒരു ഗ്രാമം മുഴുവനും ഇല്ലാതായപ്പോള്‍ ഒരാള്‍ രക്ഷപ്പെട്ടു. ആയിരത്തിലധികം പേരാണ് മണ്ണിടിച്ചിലില്‍ മരണമടഞ്ഞത്. സുഡാനിലെ പടിഞ്ഞാറന്‍ ഡാര്‍ഫുര്‍ മേഖലയിലെ മര്‍റ പര്‍വതനിരകളിലുള്ള തരാസിന്‍ ഗ്രാമം പൂര്‍ണ്ണമായും മണ്ണിനടിയിലായി. ദുരന്തത്തില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടതെന്ന് സുഡാന്‍ ലിബറേഷന്‍ മൂവ്‌മെന്റ് ആര്‍മി അറിയിച്ചത്. കഴിഞ്ഞ ഏതാനും ദിവസമായി ഇവിടെ തുടര്‍ച്ചയായി കനത്ത മഴയായിരുന്നു. ക്ഷാമവും വംശഹത്യയും കാരണം ഡാര്‍ഫുര്‍ മേഖല ദുരിതത്തിലായിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്. ‘ആയിരത്തിലധികം ആളുകള്‍ താമസിച്ചിരുന്ന തരാസിന്‍ ഗ്രാമത്തില്‍ ഒരാള്‍ മാത്രം രക്ഷപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. സുഡാനീസ് സൈന്യവും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിലുള്ള യുദ്ധം കാരണം നോര്‍ത്ത് ഡാര്‍ഫുര്‍ സംസ്ഥാനത്ത് നിന്ന് നിരവധി ആളുകള്‍ മര്‍റ പര്‍വതനിരകളിലേക്ക് പലായനം ചെയ്തിരുന്നു. നിരന്തരമായ മഴയെ തുടര്‍ന്നാണ് മര്‍റ പര്‍വതനിരകളിലെ തരാസിന്‍ ഗ്രാമത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. സിട്രസ് ഉല്‍പ്പാദനത്തിന് പേരുകേട്ട പ്രദേശത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും മണ്ണിടിച്ചില്‍…

    Read More »
  • ഹിന്ദു ഫോബിയ ഇല്ലാതെ മലയാളത്തിന് സിനിമ ചെയ്യാന്‍ കഴിയില്ല; ‘ലോക’ സിനിമയ്‌ക്കെതിരേ ഹിന്ദുത്വവാദികള്‍; ‘ക്രിസ്ത്യന്‍ മിഷണറിമാരെ രക്ഷകരായി ചിത്രീകരിക്കുന്നു’

    ബംഗളുരു: മലയാള സിനിമ ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’യ്ക്ക് എതിരെ സൈബര്‍ ആക്രമണവുമായി ഹിന്ദുത്വവാദികള്‍. ഹിന്ദുഫോബിയ ഇല്ലാതെ മലയാളത്തില്‍ സിനിമകളുണ്ടാക്കാനാകില്ലെന്നും ‘ലോക’യില്‍ ഹിന്ദു വിരുദ്ധതയാണെന്നുമാണ് പോസ്റ്റുകളില്‍ പറയുന്നത്. ചിത്രത്തിന്‍റെ സംവിധായകന്‍ ക്രിസ്ത്യാനിയും നിര്‍മാതാവ് മുസ്‍ലിം ആണെന്നും  പോസ്റ്റുകളിലുണ്ട്. Revenge Mode  എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ് പങ്കുവച്ചിട്ടുള്ളത്. ഹിന്ദുഫോബിയ ഇല്ലാതെ മലയാളത്തിന് സിനിമ ചെയ്യാൻ കഴിയില്ല എന്നാണ് പോസ്റ്റിന്‍റെ തലക്കെട്ട്. എന്തുകൊണ്ട് ‘ലോക’ ഹിന്ദുവിരുദ്ധമാകുന്നു എന്നും പോസ്റ്റില്‍ പറയുന്നു. ‘ഹിന്ദു രാജാവ് ഹിന്ദു ക്ഷേത്രം കത്തിക്കുന്നു, ക്രിസ്ത്യന്‍ മിഷനറിമാരെ രക്ഷകരായി ചിത്രീകരിക്കുന്നു. വിനായക വിഗ്രഹം കാണുമ്പോള്‍ നടിയുടെ മുഖത്ത് വെറുപ്പുളവാക്കുന്ന ഭാവമാണ് സിനിമയില്‍ കാണിക്കുന്നത് എന്നാണ് പോസ്റ്റിലുള്ളത്. ഈ പോസ്റ്റ് വ്യാപകമായി ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതിനെതിരെ മലയാളികള്‍ തന്നെ എക്സില്‍ പ്രതിരോധം തീര്‍ക്കുന്നുണ്ട്. ബ്രോ, നിങ്ങളുടെ ഹിന്ദുഫോബിയ കോമാളിത്തരങ്ങള്‍ കേരളത്തിൽ നടപ്പാകില്ല. നിങ്ങളുടെ സ്വന്തം സന്തോഷത്തിന് കേരള സ്റ്റോറി പോലുള്ള ഇരുന്ന് കാണുന്നതാണ് എന്നാണ് മലയാളികളുടെ പോസ്റ്റ്. “ലോക”…

    Read More »
  • വനിതാ ലോകകപ്പിന് പുരുഷ ലോകകപ്പിനേക്കാള്‍ സമ്മാനത്തുക; കപ്പടിച്ചാല്‍ 39.55 കോടി രൂപ; ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക 122.5 കോടിയായും ഉയര്‍ത്തി

    ന്യൂഡല്‍ഹി: വനിതാ ലോകകപ്പ് ജേതാക്കള്‍ക്ക് സമ്മാനത്തുക ഉയര്‍ത്തി ഐസിസി. 4.48 മില്ല്യണ്‍ യുഎസ് ഡോളര്‍ അഥവാ 39.55 കോടി രൂപയാണ് ജേതാക്കള്‍ക്ക് ലഭിക്കുക. കഴിഞ്ഞ തവണയിത് 11.65 കോടി ഇന്ത്യന്‍ രൂപയായിരുന്നു. ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക 122.5 കോടി രൂപയാക്കിയും ഉയര്‍ത്തി. 2023 ല്‍ നടന്ന പുരുഷന്മാരുടെ ഏകദിനലോകകപ്പിലെതിനേക്കാള്‍ ഉയര്‍ന്ന തുകയാണിത്. 88.26 കോടി രൂപയാണ് പുരുഷ ലോകകപ്പ് ജേതാക്കന്മാര്‍ക്ക് ലഭിച്ച സമ്മാനത്തുക. ഫൈനലില്‍ തോല്‍ക്കുന്ന ടീമിന് 19.77 കോടി രൂപയും സെമിയില്‍ പരാജപ്പെടുന്ന ടീമുകള്‍ക്ക് 9.89 കോടി രൂപയും ലഭിക്കും. മൊത്തം സമ്മാനത്തുക 297 ശതമാനം വര്‍ധിപ്പിച്ച് 122.5 കോടി രൂപയാക്കി. 2022 ലോകകപ്പില്‍ 31 കോടി രൂപയായിരുന്നു. ‌ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ മല്‍സരങ്ങളും ജയിക്കുന്ന ടീമുകള്‍ക്ക് 30.29 ലക്ഷം രൂപയും ലഭിക്കും. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന വനിതാ ലോകകപ്പ് സെപ്റ്റംബര്‍ 30 നാണ് ആരംഭിക്കുന്നത്. നവംബര്‍ രണ്ടു വരെ നടക്കുന്ന വനിതാ ലോകകപ്പിൽ എട്ട് ടീമുകളാണ് മല്‍സരിക്കുക. ഇന്ത്യ,…

    Read More »
  • മടങ്ങിയെത്തുന്നോ ടിക് ടോക്ക്; ഒഴിവുകളിലേക്ക് ജീവനക്കാരെ ക്ഷണിച്ച് കമ്പനി; മോദി ചൈനയില്‍ എത്തിയതിനു പിന്നാലെ നീക്കങ്ങള്‍; അലി എക്‌സ്പ്രസ് ഉള്‍പ്പെടെ 59 ആപ്ലിക്കേഷനുകളുടെ കാര്യത്തിലും പ്രതീക്ഷ

    ബീജിംഗ്: ടിക് ടോക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ നിയമനങ്ങള്‍ തുടങ്ങിവച്ച് കമ്പനി. ടിക് ടോക്കിന്റെ ഗുഡ്ഗാവ് ഓഫീസിലേക്ക് ലിങ്ക്ഡ്ഇനില്‍ രണ്ട് പുതിയ തൊഴിലവസരങ്ങള്‍ പ്രത്യക്ഷപ്പെട്ടു. റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത് കമ്പനി ഇന്ത്യയില്‍ സാന്നിധ്യം നിലനിര്‍ത്തി ഭാവിയിലേക്ക് തയ്യാറെടുക്കുന്നു എന്നാണ്. അതേസമയം, ടിക് ടോകിന്റെ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഇതുവരെ നീക്കിയിട്ടില്ല. ആപ്പ് ഇപ്പോഴും ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമല്ല. ചൈനീസ് ടെക് ഭീമനായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് 2020 ജൂണിലാണ് ഇന്ത്യയില്‍ നിരോധിക്കുന്നത്. ഗാല്‍വാന്‍ താഴ്വരയില്‍ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആപ്പ് നിരോധിക്കുന്നത്. 59 ചൈനീസ് ആപ്പുകളാണ് അന്ന് ദേശീയ സുരക്ഷയും ഡാറ്റ സ്വകാര്യതാ ആശങ്കകളും ചൂണ്ടിക്കാട്ടി നിരോധിച്ചത്. നിരോധനത്തിന് മുമ്പ് ടിക് ടോക്കിന് ഇന്ത്യയില്‍ ഏകദേശം 20 കോടി ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്. കമ്പനിയുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ. അടുത്തിടെ, ടിക് ടോക്കിന്റെ വെബ്സൈറ്റ് ഭാഗികമായി ആക്സസ് ചെയ്യാന്‍ കഴിയുന്നതായി…

    Read More »
  • ഗാസയിലേക്ക് ആഴ്ന്നിറങ്ങി ഇസ്രയേല്‍ ആക്രമണങ്ങള്‍; പരക്കം പാഞ്ഞ് ജനം; പൊട്ടിത്തെറിക്കുന്നത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച പഴയ വാഹനങ്ങളെന്നു പ്രദേശവാസികള്‍; ബന്ദികളെ മോചിപ്പിക്കുമെന്ന് ആവര്‍ത്തിച്ച് നെതന്യാഹു

    കെയ്‌റോ: ഗാസ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തില്‍ സായുധ വാഹനങ്ങളുമായി കൂടുതല്‍ ശക്തമായ നീക്കങ്ങളുമായി ഇസ്രയേല്‍. ഏറ്റവുമൊടുവിലുണ്ടായ ആക്രമണത്തില്‍ കുറഞ്ഞത് 19 പേരെങ്കിലും മരിച്ചെന്ന് പലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇസ്രയേല്‍ ഗാസയില്‍ വംശഹത്യയാണു നടത്തുന്നതെന്നു ലോകത്തെ മുന്‍നിര ജെനോസൈഡ് സ്‌കോളേഴ്‌സ് അസോസിയേഷന്‍ പ്രമേയം പാസാക്കിയതിനു പിന്നാലെയാണ് ആക്രമണം കടുപ്പിക്കുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്. എന്നാല്‍, അസോസിയേഷന്‍ ഓഫ് ജെനോസൈഡ് സ്‌കോളേഴ്‌സിന്റെ റിപ്പോര്‍ട്ടുകളോട് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. ഗാസയില്‍ വംശഹത്യയല്ല നടക്കുന്നതെന്നും ഹമാസില്‍നിന്ന് ബന്ദികളെ മോചിപ്പിക്കാനുള്ള നീക്കമാണെന്നും ഇസ്രയേല്‍ നേരത്തേ പറയുന്നതുതന്നെ ആവര്‍ത്തിക്കുകയാണ്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ കിഴക്കന്‍ മേഖലകളിലേക്ക് അയച്ചതിനുശേഷം വിദൂര നിയന്ത്രണ സംവിധാനങ്ങള്‍ ഉപയോഗിച്ചു പൊട്ടിത്തെറിപ്പിക്കുകയാണു ചെയ്യുന്നതെന്നു ഷെയ്ഖ് റഡ്‌വാനിലെ നാട്ടുകാര്‍ പറഞ്ഞു. നിരവധി വീടുകള്‍ തകര്‍ന്നു. കുടുംബങ്ങള്‍ പരക്കംപാച്ചിലിലാണിപ്പോഴെന്നും ഇവര്‍ പറഞ്ഞു. ഗാസയില്‍ അറബിയില്‍ എഴുതിയ കുറിപ്പുകള്‍ വിതരണം ചെയ്തശേഷം തെക്കന്‍ മേഖലകളിലേക്കു പോകണമെന്ന് അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ ആശയക്കുഴപ്പത്തിലാണെന്നും ഇവിടെ തുടര്‍ന്നാല്‍ മരണം മാത്രമാകും ബാക്കിയെന്നും റഡ്‌വാനിലെ പ്രദേശവാസകള്‍ ആവര്‍ത്തിച്ചു. കഴിഞ്ഞ 24…

    Read More »
  • കുറച്ചു ദിവസം കാത്തിരിക്കൂ, ചെറു കാറുകള്‍ക്കും 350 സിസിയില്‍ താഴെയുള്ള ബൈക്കുകള്‍ക്കും തുണിത്തരങ്ങള്‍ക്കും വില കുറയും; ജി.എസ്.ടി. പരിഷ്‌കാരം ഗുണമാകുക ഷാംപൂ മുതല്‍ ടൂത്ത് പേസ്റ്റുകള്‍ക്കു വരെ; തീരുമാനം ഉടന്‍; ട്രംപിന്റെ താരിഫില്‍ കോളടിക്കാന്‍ പോകുന്നത് ഇന്ത്യയിലെ സാധാരണക്കാര്‍ക്ക്

    ന്യൂഡല്‍ഹി: ജി.എസ്.ടി. നികുതി പത്തുശതമാനം കുറയ്ക്കാനുള്ള നീക്കത്തിനു പിന്നാലെ ഇന്ത്യയില്‍ വിലകുറയുന്നത് 175 ഇനങ്ങള്‍ക്ക്. ഷാംപു മുതല്‍ ഹൈബ്രിഡ് കാറുകളും കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഐറ്റങ്ങളുംവരെ ഇക്കൂട്ടത്തില്‍ പെടും. നികുതി പരിഷ്‌കാരവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവിട്ടാണ് കേന്ദ്ര സര്‍ക്കാരിലെ ഉന്നത വൃത്തങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തിനു പിന്നാലെയാണ് ഇന്ത്യയിലെ നികുതി സംവിധാനത്തില്‍ അടിമുടി പരിഷ്‌കാരത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇറങ്ങിയത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ തയാറാകണമെന്നു മോദി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുമുണ്ട്. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സമ്പദ് ശക്തിയെന്ന നിലയിലാണ് കഴിഞ്ഞ ഓഗസ്റ്റ് 15ന് നികുതിയില്‍ അടിമുടി പരിഷ്‌കാരമുണ്ടാകുമെന്ന് മോദി പ്രഖ്യാപിച്ചത്. ഇന്ത്യക്കാര്‍ക്കു കുറഞ്ഞ ചെലവില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയെന്ന നീക്കവും ഇതിനു പിന്നിലുണ്ട്. ടാല്‍ക്കം പൗഡര്‍, ഷാംപൂ, ടൂത്ത് പേസ്റ്റ് എന്നിവയുടെ നികുതി 18 ശതമാനത്തില്‍നിന്ന് 5 ശതമാനമാകും. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഗോദ്‌റെജ് പോലുള്ള കമ്പനികള്‍ക്ക് ഇത് മികച്ച നേട്ടമാകും. എസികളുടെ നികുതി 28 ശതമാനത്തില്‍നിന്ന്…

    Read More »
  • എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യയും റഷ്യയും ഒന്നിച്ചു നിന്നെന്ന് പ്രധാനമന്ത്രി; മോദിയെ പ്രിയ സുഹൃത്തെന്നു വിശേഷിപ്പിച്ച് പുടിന്‍; ചൈനയില്‍ പിറന്നത് പുതിയ ശാക്തിക സമവാക്യം

    ബീജിംഗ്: യു.എസിന്റെ തീരുവ ഭീഷണി അവഗണിച്ച് റഷ്യയുമായി കൂടുതല്‍ അടുക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ വ്യാപ്യാരമടക്കം വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഷങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടി നടക്കുന്ന വേദിയില്‍നിന്ന് മോദിയും പുട്ടിനും ഒരേ കാറിലാണ് ചര്‍ച്ചയ്ക്ക് എത്തിയത്. തന്റെ പ്രിയപ്പെട്ട ഓറസ് ലിമോസിന്‍ കാറിലായിരുന്നു പുടിന്റെ യാത്ര. ഇതിലേക്കു മോദിയെയും ക്ഷണിക്കുകയായിരുന്നു. വിദേശ രാജ്യങ്ങളില്‍ എത്തുമ്പോഴെല്ലാം പുടിന്റെ യാത്ര ഓറസിലാണ്. ഒരിക്കല്‍ നോര്‍ട്ട് കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന് ഇതുപോലൊന്നു സമ്മാനിക്കുകയും ചെയ്തിരുന്നു. നരേന്ദ്രമോദിയും വ്‌ലാഡിമിര്‍ പുട്ടിനും തമ്മിലുള്ള വ്യക്തിബന്ധം വ്യക്തമാക്കുന്നതായിരുന്നു ടിയാന്‍ജിനിലെ കാഴ്ചകള്‍. എസ്.സി.ഒ ഉച്ചകോടിക്കുശേഷം ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി പോകുമ്പോള്‍ തന്റെ കാറില്‍ കയറാന്‍ പുട്ടിന്‍ മോദിയെ ക്ഷണിക്കുകയായിരുന്നു. 10 മിനിറ്റ് കാത്തുനില്‍ക്കുകയും ചെയ്തു. വ്യാപാരം, ബഹിരാകാശം, സുരക്ഷ തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായെന്ന് മോദി അറിയിച്ചു.…

    Read More »
  • ഹൂതികളുടെ 12 നേതാക്കളെയും വധിച്ചു; സംസ്‌കാര ചടങ്ങില്‍ ‘ഇസ്രയേലിന്റെയും ജൂതരുടെയും മരണത്തിനായി’ പ്രതിജ്ഞ ചെയ്ത് വന്‍ ജനക്കൂട്ടം; പ്രതികാര നടപടിയായി ഐക്യരാഷ്ട്ര സഭയുടെ ഓഫീസില്‍ റെയ്ഡ്; ഒറ്റുകൊടുത്തവരെ ഇല്ലാതാക്കുമെന്ന് നേതാക്കള്‍

    സനാ: ഇസ്രയേലിലേക്കു നിരന്തരം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്ത ഹൂതികള്‍ക്കെതിരായ തിരിച്ചടിയില്‍ ഹൂതി പ്രധാനമന്ത്രിയടക്കം 12 പേര്‍ കൊല്ലപ്പെട്ടെന്നു സ്ഥിരീകരണം. 12 പേരുടെ സംസ്‌കാരച്ചടങ്ങുകള്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ നടത്തിയതോടെയണ് ഇസ്രയേലിന്റെ അവകാശവാദങ്ങള്‍ ശരിയെന്നു വ്യക്തമായത്. പ്രധാനമന്ത്രിയും സൈനിക ജനറല്‍മാരുമടക്കം കൊല്ലപ്പെട്ട 12 പേരുടെയും ചിത്രമടക്കം പ്രദര്‍ശിപ്പിച്ചായിരുന്നു സംസ്‌കാര ചടങ്ങുകള്‍. നേരത്തേ, ഇറാനുമായി നടത്തിയ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്ലാമിക് റിപ്പബ്ലിക് മേധാവികളുടെ സംസ്‌കാര ചടങ്ങുകളും സമാന രീതിയില്‍ നടത്തിയിരുന്നു. പ്രധാനമന്ത്രി അഹമ്മദ് അല്‍-റഹാവിയടക്കം മുഴുവന്‍ മന്ത്രിമാരും കൊല്ലപ്പെട്ടെന്നണു വ്യക്തമാകുന്നത്. ‘ദൈവം വലിയവനാണ്. അമേരിക്കയുടെ മരണം. ഇസ്രായേലിന്റെ മരണം. ജൂതന്‍മാര്‍ക്ക് ശാപം, ഇസ്ലാമിന്റെ വിജയം’ എന്നീ മന്ത്രോച്ഛാരണങ്ങളുമായി ആയിരങ്ങളാണ് സംസ്‌കാരച്ചടങ്ങുകള്‍ക്കു സനായില്‍ തടിച്ചുകൂടിയത്. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി സര്‍ക്കാരിന്റെ താത്കാലിയ മേധാവിയായ മുഹമ്മദ് മിഫ്തയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. ഹൂതികളെ ഒറ്റുകൊടുത്തവര്‍ക്കെതിരേ കടുത്ത തിരിച്ചടി നല്‍കുമെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു. ‘ഞങ്ങള്‍ ലോകത്തെ ഏറ്റവും ശക്തരായ ഇന്റലിജന്‍സ് സാമ്രാജ്യവുമായാണു പോരടിക്കുന്നത്. സര്‍ക്കാരിനെത്തന്നെയാണ് അവര്‍ ലക്ഷ്യമിടുന്നത്. ജൂതന്‍മാരും അമേരിക്കന്‍…

    Read More »
Back to top button
error: