Newsthen Special

  • ‘ഇന്ത്യ എല്ലാ നികുതിയും ഒഴിവാക്കിത്തരാമെന്ന് ആണയിട്ടു’; ഏറ്റവും കൂടുതല്‍ വ്യാപാരം നടത്തുന്നത് അമേരിക്കയുമായി; ചൈന ബന്ധം ശക്തമാകുന്നതിനിടെ ഇന്ത്യക്കെതിരേ വീണ്ടും ആരോപണങ്ങളുമായി ട്രംപ്

    ന്യൂയോര്‍ക്ക്: ഇന്ത്യയും ചൈനയും തമ്മില്‍ വ്യാപാര ബന്ധത്തിലടക്കം മഞ്ഞുരുകുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യക്ക് ചുമത്തിയ 50 ശതമാനം നികുതി ചുമത്തിയതിനു പിന്നാലെ ഇന്ത്യയിലേക്കുള്ള അമേരിക്കന്‍ ഇറക്കുമതിക്കുള്ള നികുതി ഒഴിവാക്കി കൊടുക്കാമെന്ന് ഉറപ്പു ലഭിച്ചിരുന്നെന്നാണു ട്രംപ് പറയുന്നത്. ഇന്ത്യയുമായി അമേരിക്ക വളരെക്കുറച്ച് ബിസിനസ് മാത്രമാണ് ചെയ്യുന്നത്. എന്നാല്‍, ഇന്ത്യ അമേരിക്കയിലേക്കു വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. ഞങ്ങള്‍ ഇന്ത്യലേക്കു കുറച്ചു സാധനങ്ങള്‍ മാത്രമാണ് കയറ്റുമതി ചെയ്യുന്നതെന്നും ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചു. ഞങ്ങള്‍ക്കുള്ള ഇറക്കുമതിച്ചുങ്കം ഒഴിവാക്കിത്തരമാമെന്നാണ് ഇന്ത്യ പറഞ്ഞതെന്നും അതുപക്ഷേ വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ചെയ്യേണ്ടതായിരുന്നെന്നും ട്രംപ് ആരോപിക്കുന്നു. ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായ പശ്ചാത്തലത്തിലാണ് ട്രംപ് അവകാശവാദങ്ങളുമായി രംഗത്തുവന്നത്. ഓഗസ്റ്റില്‍ നടക്കേണ്ടിയിരുന്ന ആറാം വട്ട ചര്‍ച്ചകള്‍ പിന്‍വലിച്ചിരുന്നു. ഇന്ത്യയുടെ കൃഷി, കന്നുകാലി മേഖലകളില്‍ പ്രവേശനം അനുവദിക്കണമെന്നായിരുന്നു അമേരിക്കയുടെ ആവശ്യം. ഇത് മോദി നിരസിച്ചതോടെയാണ് അഞ്ചുവട്ടം നടത്തിയ ചര്‍ച്ചകളും…

    Read More »
  • ചങ്കിലെ ചൈനയില്‍ ചടുലനീക്കങ്ങള്‍! ഭീകരവാദമാണ് ഏറ്റവും വലിയ ഭീഷണിയെന്ന് മോദി, ഉച്ചകോടിക്കിടെ ഷീയും പുടിനുമായി സൗഹൃദ ചര്‍ച്ച

    ബെയ്ജിങ്: ഭീകരവാദമാണ് ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം മാനവരാശിക്ക് ഭീഷണിയാണ്. ഇതിനെ ഒറ്റക്കെട്ടായി എതിര്‍ക്കണം. ഭീകരവാദത്തെ എതിര്‍ക്കുന്നതില്‍ ഇരട്ടത്താപ്പ് പാടില്ല. ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലായിരുന്നു നരേന്ദ്രമോദി ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യ തീവ്രവാദത്തിന്റെ ആഘാതം അനുഭവിച്ചുവരികയാണ്. അടുത്തിടെ, പഹല്‍ഗാമില്‍ തീവ്രവാദത്തിന്റെ ഏറ്റവും മോശമാണ് കണ്ടത്. ദുഃഖത്തിന്റെ ആ മണിക്കൂറുകളില്‍ ഇന്ത്യയോടൊപ്പം നിന്ന സൗഹൃദ രാജ്യങ്ങള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും മോദി പറഞ്ഞു. എസ്സിഒയിലെ അംഗമെന്ന നിലയില്‍ ഇന്ത്യ വളരെ ക്രിയാത്മകമായ പങ്കാണ് നിര്‍വഹിക്കുന്നത്. എസ്സിഒയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടും നയവും മൂന്ന് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. എസ് – സുരക്ഷ, സി – കണക്റ്റിവിറ്റി, ഒ – അവസരം’ എന്നിവയാണവ. എസ്സിഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഗംഭീരമായ സ്വീകരണം നല്‍കിയതിന്…

    Read More »
  • രാഹുല്‍ രാജിവച്ചതല്ല, മാനേജ്‌മെന്റ് പുറത്താക്കിയത്? ഞെട്ടിച്ച് എബി ഡവില്ലിയേഴ്‌സ്; റോയല്‍സിന്റെ ടീം തെരഞ്ഞെടുപ്പ് അടിമുടി പാളി; വലിയൊരു വിഭാഗത്തെ ഒരുമിച്ചു കൈവിട്ടതു തിരിച്ചടിയായി

    ബംഗളുരു: ഐപിഎല്ലിന്റെ അടുത്ത സീസണിനു മാസങ്ങള്‍ മാത്രം ശേഷിക്കെ അപ്രതീക്ഷിതമായി രാജിവച്ചൊഴിഞ്ഞ രാജസ്ഥാന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ നീക്കത്തിന്റെ അലയൊലികള്‍ അടങ്ങുന്നില്ല. ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണ്‍ ടീം വിടാനുള്ള നീക്കത്തിനിടെയാണു റോയല്‍സില്‍ തുടരേണ്ടതില്ലെന്നു ദ്രാവിഡ് തീരുമാനിച്ചത്. അദ്ദേഹം സ്വയം പരിശീലക സ്ഥാനമൊഴിഞ്ഞതല്ലെന്നും പുറത്താക്കിയതെന്നുമാണെന്നാണു സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്സിന്റെ വെളിപ്പെടുത്തല്‍. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനം രാഹുല്‍ ദ്രാവിഡ് ഒഴിഞ്ഞതിനെക്കുറിച്ച് എബി ഡിവില്ലിയേഴ്സ് വിശകലനം നടത്തിയത്. ഇതിനു പിന്നിലെ കാരണങ്ങള്‍ എന്താവാമെന്നു അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഇതു രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്റ് തലത്തിലുണ്ടാവാറുള്ള തീരുമാനം പോലെയാണ് തോന്നുന്നതെന്നും പരിശീലകനില്‍നിന്നു നീക്കി മറ്റൊരു റോള്‍ നല്‍കാനായിരുന്നു നീക്കമെന്നും ഇതു ദ്രാവിഡ് നിരസിച്ചെന്നും അദ്ദേഹം പറഞ്ഞു. റോയല്‍സിന്റെ ഈ നീക്കം അദ്ദേഹത്തെ അസ്വസ്ഥനാക്കിയിട്ടുണ്ടാവാം ടീമിന്റെ ഡഗൗട്ടിന്റെ ഭാഗമാവാന്‍ ദ്രാവിഡും ആഗ്രഹിച്ചിട്ടുണ്ടാവും. ചിലപ്പോള്‍ അദ്ദേഹത്തിന്റെ കോളായിരിക്കുകയും ചെയ്യാം. പക്ഷെ വലിയൊരു വിടവ് സൃഷ്ടിച്ചാണ്…

    Read More »
  • ‘എന്നെ ഇരയാക്കാന്‍ ഒരു ചാനല്‍ ശ്രമിച്ചു’! മാങ്കൂട്ടം വിഷയത്തില്‍ സാങ്കല്‍പിക ഇരകളെ സൃഷ്ടിക്കാന്‍ ശ്രമം; ആരോപണവുമായി സിപിഐ വനിതാ നേതാവ്

    പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സാങ്കല്‍പിക ഇരകളെ സൃഷ്ടിക്കാന്‍ ശ്രമമെന്ന് സിപിഐ വനിതാ നേതാവ്. തന്നെ ഇരയാക്കാന്‍ ഒരു ചാനല്‍ ശ്രമിച്ചെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. ‘മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പ്രമുഖ ചാനലിലെ വനിതാ റിപ്പോട്ടര്‍ എന്നെ ഫോണില്‍ വിളിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും എനിക്ക് നേരിട്ട ദുരനുഭവം പത്തനംതിട്ടയിലെ കുറച്ച് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞ് അറിഞ്ഞു എന്നു പറഞ്ഞുകൊണ്ടാണ് വിളിച്ചത്. ഞാന്‍ രാഹുലിനെതിരെ പരാതി കൊടുത്തിട്ടുണ്ട് എന്നും കേട്ടതായി പറഞ്ഞു. പരാതിയുള്ളത് ഞങ്ങളോട് പറഞ്ഞാല്‍ മതി എന്നും അവര്‍ പറഞ്ഞു. എനിക്ക് യാതൊരു പരാതിയും ഉന്നയിക്കാന്‍ ഇല്ലാതിരിക്കെ, കേട്ടുകേള്‍വി ഉണ്ടെന്ന് പറഞ്ഞുകൊണ്ട് പരാതി ഉണ്ടോ എന്നും ചോദിച്ച് വരുന്നത് ശരിയായ മാധ്യമപ്രവര്‍ത്തന ശൈലിയല്ല’-ശ്രീനാദേവി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇരകളെ മാത്രമല്ല ഇരകളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെയും ക്രൈംബ്രാഞ്ച് കണ്ടെത്തണമെന്ന് ശ്രീനാദേവി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമത്തിനു മുന്നില്‍ തെറ്റുകാരനെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നും ശ്രീനാദേവി പറഞ്ഞു.…

    Read More »
  • സര്‍ക്കാര്‍ നിയന്ത്രണം: ഡ്രീം 11 വന്‍ പ്രതിസന്ധിയില്‍; ഇന്ത്യന്‍ ടീം ഏഷ്യ കപ്പിന് ഇറങ്ങുക ജഴ്‌സി സ്‌പോണ്‍സര്‍ ഇല്ലാതെ; ഇനി ടെക് കമ്പനികള്‍ വേണ്ടെന്ന് ബിസിസിഐ; ദീര്‍ഘകാല സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ നീക്കം തുടങ്ങി

    ന്യൂഡല്‍ഹി: ഇക്കുറി ഇന്ത്യന്‍ ടീം ഏഷ്യ കപ്പിന് ഇറങ്ങുക ജെഴ്‌സി സ്‌പോണ്‍സര്‍ ഇല്ലാതെ. ദീര്‍ഘകാലം ടീമിനെ സ്‌പോണ്‍സര്‍ ചെയ്യാവുന്ന കമ്പനിയെ തേടുകയാണു ബിസിസിഐ എന്നും വിവരം. 2027 വണ്‍ഡേ ലോകകപ്പ് വരെ മുന്നോട്ടു കൊണ്ടുപോകാവുന്ന ഡീല്‍ ആണ് അന്വേഷിക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ഏഷ്യ കപ്പ് ആരംഭിക്കുമെന്നിരിക്കേ, അതിനു മുമ്പ് സ്‌പോണ്‍സറെ ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. ആദ്യം ബൈജൂസും പിന്നീട് ഡ്രീം 11 ഉം ആയിരുന്നു ഇന്ത്യയുടെ ജഴ്‌സി സ്‌പോണ്‍സര്‍മാര്‍. ഓണ്‍ലൈന്‍ ഗെയിമുകളെ നിയന്ത്രിക്കാനുള്ള ബില്‍ കൊണ്ടുവന്നതോടെ ഡ്രീം 11 കടുത്ത പ്രതിസന്ധിയിലേക്കാണു നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ടീമുമായുള്ള കരാറും കമ്പനി നിര്‍ത്തിവച്ചു. അടുത്ത ഘട്ടത്തെക്കുറിച്ച് ആലോചിക്കാന്‍ ബിസിസിഐ 28ന് അടിയന്തര മീറ്റിംഗ് കൂടിയെങ്കിലും സ്‌പോണ്‍സറെക്കുറിച്ചുള്ള തീരുമാനമാകാതെ പിരിഞ്ഞു. ഡ്രീം 11 പോലുള്ള കമ്പനികളുമായി ഇനി കരാറിലെത്താന്‍ ബിസിസിഐക്കു കഴിയില്ലെന്നും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ബാധിക്കുമെന്നതിനാല്‍ പെട്ടെന്നു പ്രതിസന്ധികള്‍ ഉണ്ടാകുന്നെന്നും ബിസിസിഐ യോഗം വിലയിരുത്തി. ഡ്രീം 11, മൈ സര്‍ക്കിള്‍ എന്നിവ ആയിരം…

    Read More »
  • അവര്‍ക്ക് എന്തുകൊണ്ടാണ് ദേഷ്യം വരുന്നതെന്ന് എനിക്കറിഞ്ഞുകൂടാ! എന്നോടുള്ള ചോദ്യത്തിനു ഞാന്‍ സത്യം പറഞ്ഞു: ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിക്ക് മറുപടിയുമായി ലളിത് മോദി

    ന്യൂഡല്‍ഹി: ഹര്‍ഭജനുമായുള്ള ശ്രീശാന്തിന്റെ പഴയ വീഡിയോ ഷെയര്‍ ചെയ്തതിനു പിന്നാലെ കടുത്ത പ്രതികരണവുമായി രംഗത്തുവന്ന ഭുവനേശ്വരിക്കു മറുപടിയുമായി മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദി. ശ്രീശാന്തിന്റെ ഭാര്യയായ ഭുവനേശ്വരി രൂക്ഷമായിട്ടാണു സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. 2008 ഐപിഎല്ലിനിടെ നടന്ന സംഭവത്തിന്റെ ഇതുവരെ പുറത്തുവിടാത്ത വീഡിയോയാണ് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ആയിരുന്ന മൈക്കല്‍ ക്ലാര്‍ക്കിനൊപ്പം പുറത്തുവിട്ടത്. ‘എന്തുകൊണ്ടാണ് അവര്‍ക്കു ദേഷ്യം വരുന്നതെന്ന് എനിക്കു മനസിലാകുന്നില്ല. എന്നോട് ഒരു ചോദ്യം ഉയര്‍ന്നു. ഞാന്‍ സത്യം പറഞ്ഞു. ഞാന്‍ സത്യം പറയുന്നതില്‍ വിശ്വസിക്കുന്നു. ഇക്കാര്യത്തില്‍ എനിക്കൊന്നും ചെയ്യാനില്ല. ശ്രീശാന്ത് ഈ സംഭവത്തിലെ ഇരയാണ്. അതുകൊണ്ടാണു വീണ്ടും ദൃശ്യം കാട്ടിയത്. എന്നോട് ഇങ്ങനെയൊരു ചോദ്യം ആരും മുമ്പ് ചോദിച്ചിട്ടില്ല. ക്ലാര്‍ക്ക് അതേക്കുറിച്ചു ചോദിച്ചു, ഞാന്‍ പറഞ്ഞു. അത്രമാത്രമാണ് സംഭവിച്ചതെന്നും ലളിത് മോദി പറഞ്ഞു. വീഡിയോ പുറത്തുവിട്ടത് അങ്ങേയറ്റം അപമാനകരമായ പ്രവൃത്തിയെന്നായിരുന്നു ഭുവനേശ്വരിയുടെ പ്രതികരണം. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും ശ്രീശാന്തും തമ്മിലുണ്ടായ ‘സ്ലാംഗേറ്റ്’ സംഭവത്തിന്റെ ഇതുവരെ പുറത്തുവരാത്ത…

    Read More »
  • വ്യാജ ആധാര്‍ കാര്‍ഡുമായി തിരുവനന്തപുരം ബ്രഹ്‌മോസില്‍ നിര്‍മാണ ജോലി; ബംഗ്‌ളാദേശ് സ്വദേശി പിടിയില്‍

    തിരുവനന്തപുരം: വ്യാജ ആധാര്‍ കാര്‍ഡും ജനനസര്‍ട്ടിഫിക്കറ്റുമായി തിരുവനന്തപുരം ബ്രഹ്‌മോസ് എയ്‌റോസ്‌പേസില്‍ നിര്‍മാണ ജോലിചെയ്ത ബംഗ്‌ളാദേശ് സ്വദേശി പിടിയില്‍. ഗെര്‍മി പ്രണോബ്(31) എന്ന ബംഗ്‌ളാദേശ് സ്വദേശിയാണ് പേട്ട പൊലീസിന്റെ പിടിയിലായത്. പ്രനോയ് റോയ് എന്ന പേരിലായരന്നു വ്യാജ ആധാര്‍കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റും ഇയാള്‍ സംഘടിപ്പിച്ചത്. ബംഗാള്‍ അതിര്‍ത്തി വഴിയാണ് ഗെര്‍മി ഇന്ത്യയിലേക്ക് കടന്നതെന്ന് പൊലീസ് പറഞ്ഞു. 7000 രൂപ നല്‍കിയാണ് ഇയാള്‍ വ്യാജ ആധാര്‍ കാര്‍ഡ് തരപ്പെടുത്തിയത്. ബ്രഹ്‌മോസില്‍ നിര്‍മാണ പ്രവൃത്തികളുടെ കരാര്‍ എടുത്ത ആള്‍വഴിയാണ് ജോലിക്ക് കയറിയത്. വേളി ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ കമ്പനിക്കു സമീപമുള്ള ലേബര്‍ ക്യാംപിലായിരുന്നു ഇയാളുടെ താമസം. മിലിട്ടറി ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിുന്നു അറസ്റ്റ്.ഇയാളുടെ പക്കല്‍ നിന്നും ബംഗ്ലാദേശ് പാസ്‌പോര്‍ട്ടും കണ്ടെത്തിയിട്ടുണ്ട്.കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സ് ഇയാളെ ചോദ്യം ചെയ്തു.  

    Read More »
  • ട്രംപിന്റെ ഉടക്കില്‍ ക്വാഡ് ഉച്ചകോടിയും പൊളിയുന്നു; ഇന്ത്യയിലേക്ക് ഇല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ്; നൊബേല്‍ സമ്മാനത്തിനു ശിപാര്‍ശ ചെയ്യാത്തത് താരിഫ് ചുമത്താന്‍ കാരണമെന്ന് ആവര്‍ത്തിച്ച് ന്യൂയോര്‍ക്ക് ടൈംസ്; നിഷേധിക്കാതെ പ്രസിഡന്റിന്റെ ഓഫീസ്

    ന്യൂയോര്‍ക്ക്: താരിഫ് പ്രശ്‌നത്തില്‍ ഇടഞ്ഞതിനു പിന്നാലെ ഇന്ത്യയിലേക്ക് ഈ വര്‍ഷം അവസാനം നടത്തേണ്ടിയിരുന്ന യാത്രയും മാറ്റിവച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ക്വാഡ് ഉച്ചകോടിക്കുവേണ്ടിയാണ് ട്രംപ് ഇന്ത്യയില്‍ എത്തേണ്ടിയിരുന്നത്. നേരത്തേ, ഇന്ത്യയിലേക്ക് എത്തുമെന്നു നരേന്ദ്ര മോദിക്ക് ഉറപ്പു നല്‍കിയിരുന്നെങ്കിലും വേണ്ടെന്നു വച്ചെന്നാണു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. കഴിഞ്ഞ ജനുവരിയില്‍ ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ട്രംപ് ഭരണകൂടം വിളിച്ചുകൂട്ടിയിരുന്നു. ഓസ്‌ട്രേലി്യ, ഇന്ത്യ, ജപ്പാന്‍, യുഎസ് എന്നീ രാജ്യങ്ങളാണ് ക്വാഡ് കൂട്ടായ്മയിലുള്ളത്. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെയാണ് ഇന്ത്യയും ട്രംപും തമ്മിലുള്ള ഇടച്ചില്‍ തുടങ്ങിയത്. യുദ്ധം നിര്‍ത്താന്‍ ഇടപെട്ടെന്ന ആരോപണം ഇന്ത്യ വളഞ്ഞ വഴിയിലൂടെ നിഷേധിച്ചിരുന്നു. ഒരിക്കല്‍ പോലും ട്രംപിന്റെ പേരു പറഞ്ഞില്ലെങ്കിലും മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായില്ലെന്ന് മോദി ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. എന്നാല്‍, ട്രംപിനോടള്ള മൃദു സമീപനത്തില്‍ മോദിയുടെ ക്ഷമ നശിക്കുന്ന ഘട്ടത്തിലേക്ക് ഇതെത്തിച്ചെന്നും ന്യൂയോര്‍ക്ക് ടൈംസ് എഴുതുന്നു. ഒരുകാലത്ത് ‘മൈ ഫ്രണ്ട്’…

    Read More »
  • വയനാട് തുരങ്ക പാതയ്ക്ക് ഇന്നു തറക്കല്ലിടും; മലബാറിന്റെ വികസനത്തിനു കുതിപ്പേകും; താമരശേരി ചുരം ഒഴിവാക്കി വയനാട്ടിലെത്താം

    കല്‍പ്പറ്റ: മലബാറിന്റ വ്യവസായിക വികസനത്തിന് കുതിപ്പേകുന്ന വയനാട് തുരങ്കപാതയ്ക്ക് മുഖ്യമന്ത്രി  പിണറായി വിജയന്‍ ഇന്ന് തറക്കല്ലിടും. പാത തുടങ്ങുന്ന കോഴിക്കോട്ടെ ആനക്കാംപൊയിലെ  സെന്റ് മേരീസ് സ്കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് നാല് മണിക്കാണ് ചടങ്ങ്. ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡ് ഉള്‍പ്പടെ 8.73 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള  നാലുവരി തുരങ്കപാതയാണ് നിര്‍മിക്കുന്നത്. താമരശേരി ചുരം ഒഴിവാക്കി വയനാട്ടിലെത്താനുള്ള എളുപ്പവഴിക്ക് 2134 കോടിയാണ് നിര്‍മാണ ചെലവ്.  മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെഎന്‍ ബാലഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുരങ്കപ്പാത വരുന്നതോടെ വയനാട്ടിലേക്കുള്ള ദൂരവും സമയവും കുറയും. മേപ്പാടിയിലേക്ക് 8.2 കിലോമീറ്ററിന്റേയും സുല്‍ത്താന്‍ ബത്തേരിയിലേക്ക് ഒരു കിലോമീറ്ററിന്റേയും കുറവാണുണ്ടാകുന്നത്. അതേസമയം ജില്ലാ ആസ്ഥാനമായ കല്‍പറ്റയിലേക്ക്  7 കിലോമീറ്ററും മാനന്തവാടിയിലേക്ക് 12 കിലോമീറ്ററും  അധികം സഞ്ചരിക്കേണ്ടി വരും. പക്ഷെ ഹെയര്‍പിന്‍ വളവുകളൊന്നുമില്ലാത്തതുകൊണ്ട്  ഇപ്പോഴെടുക്കുന്നതിനേക്കാള്‍ പകുതി സമയമേ വേണ്ടിവരൂ ലക്ഷ്യസ്ഥാനത്തെത്താന്‍. മലബാറിന്‍റെ ടൂറിസം വികസനത്തിനും വലിയ പ്രതീക്ഷയാണ് ആനക്കാംപൊയില്‍ – മേപ്പാടി തുരങ്കപാത നല്‍കുന്നത് . താമരശേരി…

    Read More »
  • നികുതിയടച്ചു മുടിഞ്ഞു; ചെലവ് താങ്ങാന്‍ കഴിയുന്നില്ല; ലണ്ടന്‍ ഉപേക്ഷിച്ച് മടങ്ങുന്നെന്ന് ഇന്ത്യക്കാരി

    ലണ്ടന്‍: പത്തുവര്‍ഷത്തെ യു.കെയിലെ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങുകയാണെന്ന് വ്യവസായിയും ഇന്‍ഫ്‌ലുവന്‍സറുമായ പല്ലവി ഛിബ്ബര്‍. ലണ്ടനില്‍ ടാക്‌സടച്ച് വശം കെട്ടുവെന്നും ജീവിതച്ചിലവ് വല്ലാതെ വര്‍ധിച്ചുവെന്നും എന്നാല്‍ ഒരു തരത്തിലുള്ള വളര്‍ച്ചയും നഗരത്തിന് കാണാനില്ലെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ കുറ്റപ്പെടുത്തുന്നു. ജീവിക്കാനോ, വളര്‍ച്ച കൈവരിക്കാനോ കഴിയാത്ത നഗരമായി ലണ്ടന്‍ മാറി. ലണ്ടനില്‍ ആളുകള്‍ക്ക് ശുഭകരമായ ഭാവിയുണ്ടെന്ന് കരുതാന്‍ പ്രയാസമാണെന്നാണ് പല്ലവിയുടെ വാദം. കുടുബത്തോടൊപ്പം താന്‍ യു.കെയിലെ ഇന്ത്യന്‍ റസ്റ്റൊറന്റായ ഡിഷൂമില്‍ പോയിരുന്നുവെന്നും വളരെ കുറച്ച് ഭക്ഷണം വാങ്ങിയപ്പോള്‍ തന്നെ 80 പൗണ്ട് (ഏകദേശം 8500 രൂപ) നല്‍കേണ്ടി വന്നുവെന്നും അവര്‍ വിശദീകരിക്കുന്നു. ലണ്ടന്‍ നഗരം ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്നും എന്നാല്‍ നിലവിലെ ചെലവ് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നികുതിയെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ല. 42 ശതമാനമാണ് പ്രത്യക്ഷ നികുതി മാത്രം അടയ്‌ക്കേണ്ടി വരുന്നത്. പരോക്ഷ നികുതി കൂടിയാകുമ്പോള്‍ ലഭിക്കുന്ന ശമ്പളത്തിന്റെ 50 ശതമാനവും ടാക്‌സിനത്തില്‍ തന്നെ ചെലവഴിക്കേണ്ടി വരുന്നു.…

    Read More »
Back to top button
error: