Newsthen Special

  • ‘രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞശേഷം’; യുവതിയുടെ മൊഴി പുറത്ത്; രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കായി മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ കുറ്റ സമ്മതം; യുവതി ഭര്‍ത്താവില്‍നിന്ന് ഗര്‍ഭിണിയായെങ്കില്‍ എന്തിന് മരുന്നു കൊടുത്തുവിടണം? പാലക്കാട്ടെ രഹസ്യ കേന്ദ്രത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ സംരക്ഷണയില്‍?

    തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ താന്‍ പരിചയപ്പെട്ടത് ആദ്യ വിവാഹബന്ധം ഒഴിഞ്ഞ ശേഷമെന്ന് പരാതിക്കാരിയായ യുവതി. 2024 ഓഗസ്റ്റ് 22നാണ് ആദ്യ വിവാഹം നടന്നത്. നാല് ദിവസം മാത്രമാണ് ഒന്നിച്ച് ജീവിച്ചത്. ഒരുമാസത്തിനുള്ളില്‍ ഈ ബന്ധം ഒഴിഞ്ഞുവെന്നും യുവതി പറയുന്നു. വിവാഹിതയായിരിക്കെ രാഹുലുമായി ബന്ധമുണ്ടാക്കിയെന്ന തരത്തിലുള്ള വാദങ്ങള്‍ കളവാണെന്നാണ് ഈ മൊഴി വ്യക്തമാക്കുന്നത്. ഒടുവില്‍ രാഹുല്‍ സമ്മതിച്ചു യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തതിന് പിന്നാലെ ശബ്ദരേഖ തന്റേതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മതിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇതുവരെ സമ്മതിക്കാതിരുന്ന കാര്യം രാഹുലിന് അംഗീകരിക്കേണ്ടി വന്നത്. യുവതിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭചിദ്രത്തിനും നിര്‍ബന്ധിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ശബ്ദരേഖകളായിരുന്നു പുറത്ത് വന്നത്. തന്നെ തകര്‍ക്കാന്‍ യുവതി റെക്കോഡ് ചെയ്തവയെന്ന് വാദിക്കാനായാണ് രാഹുലിന് ഇക്കാര്യം സമ്മതിക്കേണ്ടി വന്നത്. ഇതു കൂടാതെ യുവതിയുമായുള്ള ലൈംഗിക ബന്ധവും ഭ്രൂണഹത്യയും പോലുള്ള ആരോപണങ്ങളും സമ്മതിക്കുന്നുണ്ട്. വിവാഹിതയാണന്ന വിവരം മറച്ചു വെച്ചാണ് യുവതി രാഹുലുമായി ബന്ധമുണ്ടാക്കിയതെന്നായിരുന്നു രാഹുല്‍ അനുകൂലികളുടെ പ്രധാന…

    Read More »
  • ധോണി ഡ്രൈവറായി; കോലി തൊട്ടടുത്ത്; ഹോട്ടലില്‍നിന്ന് വീട്ടിലെത്തിച്ചു; ട്വിറ്ററില്‍ വൈറലായി വീഡിയോ; പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദത്തിന്റെ ഓര്‍മപ്പെടുത്തലെന്ന് ആരാധകര്‍

    റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോലിയുടേയും എംഎസ് ധോണിയുടേയും മനോഹരമായൊരു വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. എസ്യുവി ഡ്രൈവിങ് സീറ്റില്‍ ധോണിയും പാസഞ്ചര്‍ സീറ്റില്‍ കോലിയും. റാഞ്ചിയിലെ വീട്ടില്‍ നിന്നും അത്താഴം കഴിച്ച ശേഷം കോലിയെ ഹോട്ടലില്‍ ഡ്രോപ് ചെയ്യാനെത്തിയതാണ് ധോണി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പുറത്തുനിന്നവരാരോ റെക്കോര്‍ഡ് ചെയ്ത വിഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ എക്‌സിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. കോലിക്കും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനുമാണ് റാഞ്ചിയിലെ ഫാംഹൗസില്‍വച്ച് ധോണി ഡിന്നര്‍ നല്‍കിയത്. ഈ കാര്‍ യാത്ര അസുലഭ നിമിഷമെന്നാണ് എക്‌സ് ഉപയോക്താക്കള്‍ കുറിക്കുന്നത്. ഒരു പതിറ്റാണ്ടുകാലം നീണ്ടുനിന്ന സൗഹൃദത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു ഇത്. വലിയ എസ്‌കോട്ട് വാഹനങ്ങളോ സുരക്ഷാ അംഗങ്ങളോ ഒന്നും താരങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. Mahi himself went to drop his Cheeku in the team hotel.❤️ pic.twitter.com/ORLVKDJviw — Virat Kohli Fan Club (@Trend_VKohli) November 27, 2025 റീയൂണിയന്‍ ഓഫ്…

    Read More »
  • മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിര്‍ത്തലാക്കാന്‍ ട്രംപ്; അമേരിക്കയുടെ പുരോഗതിക്ക് തുരങ്കം വയ്ക്കുന്നു; ഗ്രീന്‍ കാര്‍ഡ് പുനപരിശോധിക്കും; ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് തിരിച്ചടി

    ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കുടിയേറ്റ നിയമം കടുപ്പിക്കാനുള്ള നീക്കവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ശാശ്വതമായി നിര്‍ത്തലാക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം. വൈറ്റ് ഹൗസിന് സമീപം അഫ്ഗാന്‍ പൗരന്‍ വെടിയുതിര്‍ത്ത് ദിവസങ്ങള്‍ക്കകമാണ് ട്രംപിന്റെ പ്രഖ്യാപനം. യു.എസിനെ പൂര്‍ണമായും വീണ്ടെടുക്കുന്നതിനായാണ് ഇത്തരമൊരു നീക്കമെന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. കുടിയേറ്റം അമേരിക്കയുടെ പുരോഗതിക്ക് തുരങ്കം വച്ചെന്നും ട്രംപ് പറയുന്നു. അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ 19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ സ്ഥിര താമസ പദവി (ഗ്രീന്‍ കാര്‍ഡ്) പുനഃപരിശോധിക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘എല്ലാ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റം ഞാന്‍ ശാശ്വതമായി നിര്‍ത്തും, യു.എസിന്റെ സംവിധാനങ്ങളെ പൂര്‍ണ്ണമായി വീണ്ടെടുക്കാന്‍ അനുവദിക്കും. ഉറക്കം തൂങ്ങിയായ ജോ ബൈഡന്റെ കാലത്തുണ്ടായ ദശലക്ഷക്കണക്കിന് നിയമവിരുദ്ധമായ കുടിയേറ്റങ്ങള്‍ അവസാനിപ്പിക്കും, അമേരിക്കയ്ക്ക് മുതല്‍ക്കൂട്ടാകാന്‍ കഴിയാത്തവരെയും , രാജ്യത്തെ സ്നേഹിക്കാന്‍ കഴിയാത്തവരെയും ഒഴിവാക്കും. ആഭ്യന്തര സമാധാനം തകര്‍ക്കുന്ന കുടിയേറ്റം ഇല്ലാതാക്കും. സുരക്ഷയെ വെല്ലുവിളിയാകുന്ന, പാശ്ചാത്യ നാഗരികതയുമായി പൊരുത്തപ്പെടാത്തത്തവരെ നാടുകടത്തും.…

    Read More »
  • മണിപ്പൂരിലെ കെയ്ബുള്‍ ലാംജാവോ ; വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ലോകത്തിലെ ഒരേയൊരു ദേശീയോദ്യാനം ; ലോക്താക് തടാകത്തിലെ തുടര്‍ച്ചയായുള്ള ഒഴുകുന്ന ദ്വീപുകള്‍

    മിക്ക ദേശീയോദ്യാനങ്ങളും നിബിഡ വനങ്ങളോ, ദുര്‍ഘടമായ താഴ്വരകളോ, വിശാലമായ തുറന്ന സമതലങ്ങളോ ആണ്. എന്നാല്‍ മണിപ്പൂരിലെ കെയ്ബുള്‍ ലാംജാവോ ദേശീയോദ്യാനം ഈ നിയമങ്ങളെല്ലാം തെറ്റിക്കുകയാണ്. തിളങ്ങുന്ന ലോക്താക് തടാകത്തിലുടനീളം വ്യാപിച്ചു കിടക്കുന്ന ഇത് ലോകത്തിലെ ഒരേയൊരു ഒഴുകുന്ന ദേശീയോദ്യാനമാണ്. ഇവിടുത്തെ പ്രതലം മണ്ണല്ല, മറിച്ച് ‘ഫുംഡി’ എന്നറിയപ്പെടുന്ന, സസ്യജാലങ്ങള്‍, ജൈവവസ്തുക്കള്‍, വേരുകളുടെ കൂട്ടം എന്നിവയാല്‍ രൂപപ്പെട്ട കട്ടിയുള്ള പായലുകളാണ്. ഇത് തടാകത്തില്‍ സ്വാഭാവികമായി പൊങ്ങിക്കിടക്കുകയും മൃദുവായ, സ്പ്രിംഗ് പോലുള്ള ഒരു പരവതാനി രൂപപ്പെടുത്തുകയും ചെയ്യുന്നു. വന്യജീവി സ്‌നേഹികള്‍ക്കും സംരക്ഷകര്‍ക്കും ഇത് ഒരു കൗതുകകരമായ ഭൂമിശാസ്ത്രപരമായ വസ്തുത മാത്രമല്ല. കെയ്ബുള്‍ ലാംജാവോ ഇന്ത്യയിലെ ഏറ്റവും സൂക്ഷ്മവും സങ്കീര്‍ണ്ണവുമായ ആവാസവ്യവസ്ഥകളില്‍ ഒന്നാണ്, കാരണം ഇത് വെള്ളത്തില്‍ തങ്ങിനില്‍ക്കുന്നതും കാലവും പാരമ്പര്യവും നിലനിര്‍ത്തുന്നതുമായ ഒരു സമ്പൂര്‍ണ്ണ ആവാസകേന്ദ്രമാണ്. 230 ഇനം ജലസസ്യങ്ങളും ദേശാടന പക്ഷികളും ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ജീവജാലങ്ങളെ പിന്തുണയ്ക്കുന്നതിനാല്‍ ഈ ഉദ്യാനം ഒരു ജൈവവൈവിധ്യ ഹോട്ട്സ്പോട്ടായും അറിയപ്പെടുന്നു. മണിപ്പൂരിന്റെ സംസ്ഥാന മൃഗമായ സംഗായി മാനുകളുടെ…

    Read More »
  • ഹു കെയര്‍…വി കെയര്‍ രാഹുല്‍; അങ്ങിനെ ‘കൈ’ വിട്ടുകളയില്ല രാഹുലിനെ കോണ്‍ഗ്രസ്; സംരക്ഷിച്ചു കൂടെത്തന്നെ നിര്‍ത്താന്‍ കോണ്‍്ഗ്രസ് തീരുമാനം; നടപടി വേണമെന്ന ആവശ്യം തള്ളി; രാജിവെക്കാനും പറയില്ല; കോണ്‍ഗ്രസിനകത്ത് ഭിന്നത രൂക്ഷം; ഹൈക്കമാന്റിനെ കാര്യങ്ങളറിയിച്ചു; പന്ത് കെപിസിസിക്ക് തട്ടിയിട്ട് ഹൈക്കമാന്റ്

    തിരുവനന്തപുരം : രാഹുലിനെതിരെയുള്ള ആരോപണവും പരാതിയും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറും സിപിഎം കെണിയെന്ന് വരുത്തിതീര്‍ത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന്റെ തീരുമാനം. രാഹുലിനെതിരെ കടുത്ത നടപടിയെടുക്കണമെന്നും രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടണം തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യങ്ങള്‍ പാടെ തള്ളിക്കൊണ്ടാണ് രാഹുലിന് സുരക്ഷകവചമൊരുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനകത്ത് ഇതോടെ വലിയ പൊട്ടിത്തെറിക്ക് കളമൊരുങ്ങിക്കഴിഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനോട് തത്കാലം എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടില്ലെന്നും കേസിന്റെ ഗതി പാര്‍ട്ടി നിരീക്ഷിക്കുമെന്നുമാണ് ഇപ്പോഴത്തെ നിലപാട്. എന്നാല്‍ കേസില്‍ പാര്‍ട്ടിക്ക് ബാധ്യതയില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ലൈംഗിക പീഡനക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തത്കാലം കൂടുതല്‍ നടപടിയെടുക്കേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണ വന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വന്ന പരാതിയും കേസും സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം കെണിയെന്നാണ് പറഞ്ഞ് രാഹുലിനെതിരെയുള്ള കേസിനെ ശക്തമായി പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് എടുത്തിരിക്കുന്ന തീരുമാനം.   ശബരിമല…

    Read More »
  • ഈ ഫോട്ടോയില്‍ കാണുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യുവാവിനെ കണ്ടവരുണ്ടോ; മുങ്ങിയ രാഹുലിനെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസിറക്കി പോലീസ്; രാഹുലിനെ പിടികൂടാന്‍ നാടൊട്ടുക്ക് തിരച്ചില്‍; അന്വേഷണം ഊര്‍ജിതമാക്കി സിപിഎമ്മും ബിജെപിയും

      പാലക്കാട്: ഈ ഫോട്ടോയില്‍ കാണുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യുവാവിനെ കണ്ടവരുണ്ടോ…ആള്‍ പാലക്കാട എംഎല്‍എയാണ്, ഇപ്പോള്‍ ഒരു ലൈംഗികപീഡനകേസില്‍ ആരോപണവിധേയനും. ഇന്നലെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനു ശേഷം ഈ യുവാവിനെ ആരും കണ്ടിട്ടില്ല. ഒളിവില്‍ പോയിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിക്കഴിഞ്ഞു.,   ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് സജീവമാക്കി. രാഹുല്‍ മാങ്കൂട്ടത്തില്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. രാഹുലിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന വ്യക്തമായ സൂചനയാണ് ഇതെല്ലാം നല്‍കുന്നത്. യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ രാഹുലിനും സുഹൃത്ത് അടൂര്‍ സ്വദേശിയായ വ്യാപാരിക്കുമായി അന്വേഷണം നടത്തുകയാണ് പൊലീസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ സുഹൃത്ത് വഴിയാണ് ഗര്‍ഭച്ഛിദ്ര ഗുളിക എത്തിച്ചതെന്ന് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോബി ജോസഫിനെയും കേസില്‍ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചത്.   നിര്‍ബന്ധിത ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് രാഹുല്‍…

    Read More »
  • രാഹുലിനെതിരെ പരാതി നല്‍കാന്‍ അതിജീവിതയ്ക്ക് ധൈര്യം നല്‍കിയവരില്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥയും; ശബരിമല സ്വര്‍ണക്കൊള്ള കേസിനെ പ്രതിരോധിക്കാന്‍ സിപിഎമ്മിന് ഇനി മാങ്കൂട്ടത്തില്‍ കേസ്; കോണ്‍ഗ്രസില്‍ ഭിന്നത തുടരുന്നു

    തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കാന്‍ മടിച്ചു നിന്ന അതിജീവിതയ്ക്ക് ധൈര്യം പകര്‍ന്നവരുടെ കൂട്ടത്തില്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥയുമെന്ന് സൂചന. സിപിഎമ്മിലെ ചിലരുടെ നിര്‍ദ്ദേശാനുസരണമാണ് ഈ ഐപിഎസ് ഉദ്യോഗസ്ഥ അതിജീവിതയെ കണ്ട് കാര്യങ്ങള്‍ സംസാരിച്ചതും പരാതി കൊടുക്കുന്നതില്‍ പേടിക്കേണ്ടെന്ന് ധൈര്യം നല്‍കിയതുമെന്നാണ് പറയുന്നത്.   പരാതി നല്‍കിയില്ലെങ്കില്‍ തുടര്‍നടപടികളൊന്നും സ്വീകരിക്കാന്‍ കഴിയില്ലെന്നും രേഖാമൂലമുള്ള പരാതിയുണ്ടെങ്കില്‍ മാത്രമേ മുന്നോട്ടു പോകാനും അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനും സാധിക്കൂ എന്ന വിവരമാണ് പ്രധാനമായും ഈ ഉദ്യോഗസ്ഥ അതിജീവിതയെ അറിയിച്ചത്. സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും ഭയപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അവര്‍ ഉറപ്പുകൊടുത്തിരുന്നു. പരാതി നല്‍കുന്ന കാര്യം അതീവരഹസ്യമായി വെക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. പരാതി പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുകൊടുക്കാതെ നേരിട്ട് മുഖ്യമന്ത്രിക്കു തന്നെ നല്‍കാനും അതിജീവിതയുമായി സംസാരിച്ച കൂട്ടത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇമ്മീഡിയറ്റ് ഇഫക്ടിന് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുന്നതാണ് നല്ലതെന്നായിരുന്നു അവര്‍ കൊടുത്ത ഉപദേശം.   ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് തങ്ങള്‍ക്കെതിരെ തിരിയുന്നു എന്ന്…

    Read More »
  • ശബരിമല സ്വര്‍ണ മോഷണം: എസ്‌ഐടി പിടിച്ചെടുത്ത രേഖകള്‍ തന്ത്രിക്കും കുരുക്കാകും; ‘ചെമ്പുപാളികള്‍’ എന്ന് രേഖപ്പെടുത്തിയ മഹസറില്‍ ഒപ്പ്; നിരവധി മൊഴികളും തന്ത്രിക്കെതിര്; ഒഴിവുകഴിവ് പറഞ്ഞ് ഊരാനാകില്ല; വിവരം ഇടക്കാല ഉത്തരവിലും

    കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്ത രേഖകള്‍ തന്ത്രി കണ്ഠര് രാജീവര്‍ക്കും കുരുക്കാകും. തന്ത്രിക്കെതിരേയും ശക്തമായ തെളിവുകള്‍. ശ്രീകോവില്‍ വാതിലിന്റെ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറുന്നതിന് 2019 മേയ് 18ന് തയാറാക്കിയ മഹസറില്‍ ഒപ്പുവച്ചവരില്‍ കണ്ഠരര് രാജീവരും ഉള്‍പ്പെടും. ഈ വിവരം ഹൈക്കോടതി പിടിച്ചെടുത്ത രേഖകളിലും ഇടക്കാല ഉത്തരവിലുമുണ്ട്. ‘ചെമ്പുപാളികള്‍’ എന്ന് തെറ്റായി രേഖപ്പെടുത്തിയ കട്ടിളയില്‍ നിന്ന് 474.9 ഗ്രാം സ്വര്‍ണം നഷ്ടമായതായും കണ്ടെത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്ക് ദേവന്റെ അനുജ്ഞ കൈമാറുക മാത്രമാണ് ഉണ്ടായതെന്നാണ് തന്ത്രി നല്‍കുന്ന വിശദീകരണം. എന്നാല്‍, മഹസറിലെ ഒപ്പ് തിരിച്ചടിയാകും. കട്ടിളപ്പാളികളുടെ മഹസറില്‍ തന്ത്രിയും അന്നത്തെ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി, ഉദ്യോഗസ്ഥരായ ബി. മുരാരിബാബു, ഡി. ജയകുമാര്‍, ആര്‍. ശങ്കരനാരായണന്‍, കെ. സുലിന്‍കുമാര്‍, സി.ആര്‍. ബിജുമോന്‍, ജീവനക്കാരായ എസ്. ജയകുമാര്‍, പി.ജെ. രജീഷ്, വി.എം. കുമാര്‍ എന്നിവരും ഒപ്പുവച്ചിട്ടുണ്ട്. മുരാരിബാബു അറസ്റ്റിലായി. തന്ത്രി രാജീവരെ എസ്.ഐ.ടി കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു.…

    Read More »
  • രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റതു മുതല്‍ പാര്‍ട്ടിയില്‍ ആകെ പ്രശ്‌നം; മാരാര്‍ജി ഭവനില്‍ ശത്രുസംഹാര പൂജയുമായി ബിജെപി; വിവാദങ്ങളും ദുര്‍മരണങ്ങളും ഒഴിവാക്കാന്‍ മാര്‍ഗം നിര്‍ദേശിച്ചത് എസ്. സുരേഷ്; കെ. സുരേന്ദ്രനും വി. മുരളീധരനും പങ്കെടുത്തില്ലെന്നും റിപ്പോര്‍ട്ട്

    തിരുവനന്തപുരം: പ്രേതബാധയകറ്റാനും ശത്രുദോഷം തീര്‍ക്കാനും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ പൂജയും ഹോമവും നടത്തിയെന്നു റിപ്പോര്‍ട്ട്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലായിരുന്നു ഹോമമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷിന്റെ ആശയമായിരുന്നു ഇതെന്നുമാണ് റിപ്പോര്‍ട്ട്. രാജീവ് സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റെടുത്തശേഷം തുടര്‍ച്ചയായ വിവാദങ്ങള്‍ നേരിടേണ്ടിവന്നു. ഇതില്‍നിന്നു രക്ഷതേടുന്നതിനാണ് പൂജയും ഹോമവുമെന്നാണു ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടുമാസത്തിനിടെ ജില്ലാ ജനറല്‍ സെക്രട്ടറിയും കൗണ്‍സിലറുമായ തിരുമല അനില്‍, ആര്‍എസ്എസ് നേതാവ് ആനന്ദ് കെ. തമ്പി, ആര്‍എസ്എസ് ശാഖയില്‍ ലൈംഗിക പീഡനത്തിന് ഇരയായ കോട്ടയം സ്വദേശി അനന്തു അജി എന്നിവരാര്‍ ആത്മഹത്യ ചെയ്തു. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായ മഹിളാമോര്‍ച്ച നേതാവ് നെടുമങ്ങാട് സ്വദേശി ശാലിനിയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ പേരില്‍ കര്‍ണാടകത്തിലെ 500 കോടി രൂപയുടെ ഭൂമി കൂഭകോണം ആരോപണങ്ങളും സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷിന്റെ പേരില്‍ 43 ലക്ഷം രൂപയുടെ വായ്പ തട്ടിപ്പും എം എസ് കുമാറിന്റെ…

    Read More »
  • പാലക്കാട്ടുകാര്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും വോട്ട് ചെയ്യേണ്ടിവരുമോ; ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി ആരാകും പാലക്കാട് എംഎല്‍എ; നിയമസഭാ ഉപതിരഞ്ഞെടുപ്പ് പാലക്കാട് ആവശ്യമില്ലെന്ന് ഒരു വിഭാഗം

    പാലക്കാട് : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുകയാണെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാലക്കാട് വൈകാതെ നിയമസഭാ ഉപതെരഞ്ഞെടുപ്പും വേണ്ടിവരും. അതോ ഇനിയുള്ള അവശേഷിക്കുന്ന കാലം പാലക്കാട് എംഎല്‍എ വേണ്ട എന്നാണ് തീരുമാനം എങ്കില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ല. ഷാഫി പറമ്പില്‍ പാലക്കാട് എംഎല്‍എ ആയിരിക്കെ വടകരയില്‍ ലോക്‌സഭ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പോയതോടെയാണ് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി വരുന്നത്. ഇനി വീണ്ടും ഒരു നിയമസഭാ ഉപതിരഞ്ഞെടുപ്പ് കൂടി പാലക്കാട് വരുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. അടുത്തവര്‍ഷം ഏപ്രിലില്‍ കേരളം നിയമസഭാ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാന്‍ ഇരിക്കെ ഈയൊരു ചെറിയ കാലയളവില്‍ ഉപതിരഞ്ഞെടുപ്പ് നടത്തി പാലക്കാട് പുതിയ എംഎല്‍എയെ കൊണ്ടുവരുമോ എന്ന കാര്യത്തിലും സംശയമുണ്ട്. രാഹുല്‍ രാജിവെക്കുകയാണെങ്കില്‍ പോലും ഒരു ഉപതെരഞ്ഞെടുപ്പിന്റെ ആവശ്യമുണ്ടോ എന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ എല്ലാവരും ചേര്‍ന്നായിരിക്കും തീരുമാനമെടുക്കുക. തദ്ദേശ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയ ശേഷം നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുമ്പോഴേക്കും നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയമാകും.…

    Read More »
Back to top button
error: