Newsthen Special

  • തിരുവനന്തപുരത്ത് മരുതംകുഴിയില്‍ വാടക വീടെടുത്തു, കൊച്ചിക്കായി അങ്കമാലിയിലും; ഇനി മലബാറിലും വേണം; ദീപ് ദാസ് മുന്‍ഷി കേരളത്തില്‍ നിറയും; സംസ്ഥാന യാത്രയുമായി രാഹുലും പ്രിയങ്കയും എത്തും; കേരളം പിടിക്കാനുറച്ച് കോണ്‍ഗ്രസ്

    തിരുവനന്തപുരം: കേരളത്തില്‍ ഭരണ തുടര്‍ച്ച ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് നേരിട്ട് ഇടപെടും. തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിഹാര്‍ മോഡലില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര സംസ്ഥാനത്ത് നടത്തിയേക്കും. 14 ജില്ലകളിലൂടെയും സഞ്ചരിക്കുന്ന യാത്രയില്‍ രാഹുലിനൊപ്പം വയനാട് എംപി കൂടിയായ പ്രിയങ്ക ഗാന്ധിയും ഉണ്ടാകും. കോണ്‍ഗ്രസിനെ താഴെ തട്ടില്‍ ശക്തമാക്കാനാണ് ഇത്. ഗ്രൂപ്പ് പോരുകളില്‍ ഉഴലുന്ന കോണ്‍ഗ്രസിന് പുതിയ ഊര്‍ജ്ജം അനിവാര്യതയാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാണ്ടിനെ മുസ്ലീം ലീഗ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ തന്നെ പട നയിക്കാന്‍ നേരിട്ട് എത്തുന്നത്. പ്രിയങ്കയും സജീവ പ്രചരണ മുഖമായി മാറും. ‘ഡൂ ഓര്‍ ഡൈ’ എന്നാണ് ഹൈക്കമാന്‍ഡ് പ്രതിനിധിയ്ക്ക് മുസ്ലീം ലീഗ് നല്‍കിയ നിര്‍ദ്ദേശം. ഇനി തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തില്‍ ഭരണം വീണ്ടും നഷ്ടപ്പെടുത്തുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് കോണ്‍ഗ്രസിനും അറിയാം. ദേശീയ തലത്തില്‍ പോലും ഇത് പാര്‍ട്ടിക്ക് തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് രാഹുല്‍ യാത്രയുമായി കേരളത്തില്‍ എത്തുന്നത്. ഔദ്യോഗിക…

    Read More »
  • ‘മോദി വന്ന് ഗുജറാത്തിയില്‍ ശരണം വിളിച്ചു പോയതാണ്; ശബരിമല പ്രശ്നം പരിഹരിക്കപ്പെടണമെന്ന് ബി.ജെ.പിക്കും ആഗ്രഹമില്ല; ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് ക്രൈസ്തവ വിശ്വാസിയായ ഉമ്മന്‍ചാണ്ടി’

    പാലക്കാട്: ശബരിമല വിഷയത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. വിഷയത്തില്‍ ഭരണഘടനാപരമായ പരിഹാരം കണ്ടെത്തുമെന്ന് 2019ലെ പ്രകടനപത്രിയില്‍ പറഞ്ഞ ബി.ജെ.പിക്ക് പ്രശ്നം പരിഹരിക്കപ്പെടണമെന്ന് ആഗ്രഹമൊന്നുമില്ലെന്ന് സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി. സുപ്രീംകോടതി വിധി വന്ന ഉടനെ അതിനെ സ്വാഗതം ചെയ്യുകയും ജന്മഭൂമി പത്രത്തില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് വെണ്ടയ്ക്കനിരത്തുകയും ചെയ്ത സംഘപരിവാറിന് എങ്ങനെ ആഗ്രഹമുണ്ടാവാനാണെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പില്‍ ചോദിച്ചു. ‘നരേന്ദ്രമോദി പത്തനംതിട്ടയില്‍ വന്ന് ഗുജറാത്തിയില്‍ ശരണം വിളിച്ചു പോയതാണ് അഞ്ചുവര്‍ഷം കഴിഞ്ഞ് വീണ്ടുമൊരു തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ബിജെപി വാഗ്ദാനം പാലിച്ചില്ല. കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ ആചാരലംഘനത്തെ അനുകൂലിച്ചു. പിന്നീട് ഭക്തരുടെ വികാരം എതിരാണെന്ന് മനസ്സിലാക്കിയപ്പോള്‍ തന്ത്രപൂര്‍വ്വം നിലപാട് മാറ്റുകയായിരുന്നു. ശബരിമലയില്‍ ആചാര സംരക്ഷണത്തിനുവേണ്ടി കൃത്യമായ നിലപാടെടുത്ത ഏക പാര്‍ട്ടിയും സര്‍ക്കാരും കോണ്‍ഗ്രസിന്റെതായിരുന്നു. ക്രൈസ്തവ വിശ്വാസിയായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ആ സത്യവാങ്മൂലമാണ് പിണറായി സര്‍ക്കാര്‍ തിരുത്തിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍…

    Read More »
  • ‘വിജയ്നെക്കുറിച്ച് മിണ്ടരുത്’; നേതാക്കള്‍ക്ക് വിലക്കുമായി ഡിഎംകെ, സ്ഥിരീകരിച്ച് നേതൃത്വം

    ചെന്നൈ: തമിഴക വെട്രി കഴകം നേതാവ് വിജയ്നെക്കുറിച്ച് മിണ്ടരുതെന്ന് നേതാക്കളോട് ഡിഎംകെ. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കാണ്, ടിവികെയെയും വിജയിനെക്കുറിച്ചും സംസാരിക്കുന്നതില്‍ നിന്ന് ഡിഎംകെ നേതൃത്വം വിലക്ക് ഏര്‍പ്പെടുത്തിയത്. ഇത്തരമൊരു വിലക്കുള്ളതായി തമിഴ്നാട് ടെക്സ്റ്റൈല്‍സ് മന്ത്രി ആര്‍ ഗാന്ധി സ്ഥിരീകരിച്ചു. ഈ മാസം 20, 21 തീയതികളിലായി ചേര്‍ന്ന ഡിഎംകെ ജില്ലാ നേതൃയോഗങ്ങള്‍ക്ക് മുന്നോടിയായാണ് പാര്‍ട്ടി ഭാരവാഹികള്‍ക്ക് വാട്സ് ആപ്പിലൂടെ വിലക്ക് സന്ദേശങ്ങള്‍ നല്‍കിയത്. യോഗങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍, തമിഴ്നാട് തല കുനിക്കാന്‍ ഞാന്‍ അനുവദിക്കില്ല എന്ന പ്രതിജ്ഞയും എടുത്തു. കാഞ്ചീപുരം സൗത്ത് ജില്ലാ യോഗത്തിലാണ് ടിവികെയെക്കുറിച്ച് പറയുന്നതില്‍ വിലക്കുണ്ടെന്ന് മന്ത്രി ഗാന്ധി വ്യക്തമാക്കിയത്. അവര്‍ (ടിവികെ ) നമ്മളെക്കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ നമുക്ക് പ്രതികരിക്കാന്‍ വിലക്കുണ്ട്. മന്ത്രി ഗാന്ധി പറഞ്ഞു. തിരുവാരൂരില്‍ നടന്ന യോഗത്തില്‍ ഡിഎംകെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എന്‍ നെഹ്റുവും വിലക്കിന്റെ കാര്യം സൂചിപ്പിച്ചു. വിജയുടെ റാലികളിലെ ജനക്കൂട്ടത്തെ മറികടക്കുക എന്ന ലക്ഷ്യത്തോടെ വലിയ തോതില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയാണ്…

    Read More »
  • പാകിസ്താന്‍ ഇനി ഇന്ത്യക്കെതിരേ ജയിക്കണമെങ്കില്‍ അസിം മുനീറും പിസിബി ചെയര്‍മാനും ബാറ്റിംഗിന് ഇറങ്ങണം; അമ്പയറായി മുന്‍ പാക് സുപ്രീം കോടതി ജസ്റ്റിസും വരണം: തോല്‍വിക്കു പിന്നാലെ പരിഹാസവുമായി ഇമ്രാന്‍ ഖാന്‍

    ഇസ്ലാമാബാദ്: ഇന്ത്യക്കെതിരായ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു പിന്നാലെ പാക് ക്രിക്കറ്റ് ടീമിനെയും സര്‍ക്കാരിനെയും പരിഹസരിച്ച് മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി, സൈനിക മേധാവി അസിം മുനീര്‍ എന്നിവരെ പരിഹസിച്ചാണ് ജയിലിലുള്ള ഇമ്രാന്‍ രംഗത്തുവന്നത്. ഇന്ത്യക്കെതിരേ പാകിസ്താനു വിജയിക്കണമെങ്കില്‍ നഖ്‌വിയെയും മുനീറിനെയും ഓപ്പണിംഗില്‍ ഇറക്കണമെന്നായിരുന്നു ഇമ്രാന്റെ പരിഹാസം. ഏറ്റവുമൊടുവില്‍ നടന്ന മത്സരത്തിലും ഇന്ത്യ മികച്ച രീതിയില്‍ പാകിസ്താനെ തോല്‍പിച്ചതോടെയാണു കടുത്ത ഭാഷയിലുള്ള പരിഹാസം. പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രികൂടിയായ ഇമ്രാന്റെ സഹോദരി അലീമ ഖാന്‍ ആണ് ഇമ്രാനെ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹത്തിന്റെ വാക്കുകള്‍ വെളിപ്പെടുത്തിയത്. അസിം മുനീറും നഖ്‌വിയും ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാരായി ഇറങ്ങുന്നതിനൊപ്പം മുന്‍ പാക് ചീഫ് ജസ്റ്റിസ് ക്വാസി ഫയീസ് ഇസയും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ സിക്കന്ദര്‍ സുല്‍ത്താന്‍ രാജ എന്നിവര്‍ അംപയര്‍മാരായും വരണമെന്നും അവര്‍ പറഞ്ഞു. തേഡ് അംപയറായി ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സര്‍ഫറാസ് ഡോഗറും എത്തണമെന്ന അലീമ കൂട്ടിച്ചേര്‍ത്തു.…

    Read More »
  • കളി ശോകം! ബംഗ്ലാദേശിനെതിരേ സഞ്ജു ബെഞ്ചിലിരിക്കും; പകരം ജിതേഷ് ശര്‍മ; ബൗളിംഗിലും മാറ്റം; സാധ്യതാ ടീം ഇങ്ങനെ

    ദുബായ്: ഏഷ്യ കപ്പില്‍ പാകിസ്താതെ തകര്‍ത്തശേഷം ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി മാറിയ ബംഗ്ലാദേശിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ ചെറിയ പണിയുമായിട്ടായിരിക്കും ഇന്ത്യ ഇറങ്ങുകയെന്നും അതില്‍ പണികിട്ടുക സഞ്ജുവിനായിരിക്കുമെന്നുമാണ് വിവരം. അഫ്ഗാനിസ്താനെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കിയ ബംഗ്ലാ കടുവകള്‍ സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയെ അട്ടിമറിക്കുകയും ചെയ്തിരുന്നു. ഇനി ഇന്ത്യയെയും ഞെട്ടിക്കാനൊരുങ്ങുകയാണ് ലിറ്റണ്‍ ദാസിന്റെ ടീം. അവരെ വില കുറച്ചു കണ്ടാല്‍ ഇന്ത്യക്കു എട്ടിന്റെ പണി തന്നെ കിട്ടിയേക്കും. ബംഗ്ലാദേശുമായുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ വലിയ അഴിച്ചു പണികള്‍ക്കൊന്നും കോച്ച് ഗൗതം ഗംഭീര്‍ തുനിഞ്ഞേക്കില്ല. എന്നാല്‍ ബാറ്റിങിലും ബൗളിങിലും ഓരോ മാറ്റങ്ങള്‍ വരുത്തിനിടയുണ്ട്. ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ അഭിഷേക് ശര്‍മയ്ക്കൊപ്പം വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഓപ്പണിങില്‍ തുടരും. ഗ്രൂപ്പുഘട്ടത്തിലെ മല്‍സരങ്ങളിലെ ചെറിയ സ്‌കോറുകളുടെ പേരില്‍ ഗില്ലിന്റെ ഇലവിനെ സ്ഥാനം നേരത്ത ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പാകിസ്താനെതിരായ തകര്‍പ്പന്‍ ഇന്നിങ്സിലൂടെ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ്…

    Read More »
  • തെരഞ്ഞെടുപ്പില്‍ പണമിറക്കിയത് വെറുതേയായോ? ട്രംപിന്റെ വിസ നിയന്ത്രണത്തില്‍ മുറുമുറുപ്പുമായി ടെക് കമ്പനികള്‍; എച്ച്1ബി വിസ ഫീസ് കുത്തനെ ഉയര്‍ത്തിയത് തിരിച്ചടിയാകും; മിടുക്കരെ പിടിച്ചു നിര്‍ത്താന്‍ കഴിയില്ലെന്നു മുന്നറിയിപ്പ്

    ന്യൂയോര്‍ക്ക്: എച്ച് 1 ബി വിസയടക്കം ട്രംപിന്റെ പുതിയ വിസ നിയമങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ടെക് കമ്പനികള്‍. ടെക്‌നോളജി എക്‌സിക്യുട്ടീവുകള്‍, സംരംഭകര്‍, നിക്ഷേപകര്‍ എന്നിവരടക്കം പുതിയ നിയന്ത്രണങ്ങളും ഫീസ് വര്‍ധനയും തിരിച്ചടിയാകുമെന്നു മുന്നറിയിപ്പ് നല്‍കുന്നു. ഇവരെല്ലാം ട്രംപിന്റെ രണ്ടാം വരവിനുവേണ്ടി പണമൊഴുക്കിയവരാണെന്നതും ശ്രദ്ധേയമാണ്. പുതിയ ഫീസ് നടപ്പാക്കുന്നതിലൂടെ ചെലവുകള്‍ ദശലക്ഷക്കണക്കിനു ഡോളര്‍ ഉയരുമെന്നാണ് ടെക്‌നോളജി നേതൃത്വത്തിലുള്ളവരുടെ വിലയിരുത്തല്‍. സ്റ്റാര്‍ട്ടപ്പുകളെ ഇതു ക്രമവിരുദ്ധമായി ബാധിക്കുമെന്നും പല കമ്പനികളുടെയും നയത്തിന്റെ ഭാഗമായുള്ള വിസ നടപടികള്‍ ബുദ്ധിമുട്ടിലാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രംപ് ഭരണകൂടം ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്ന വിസ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. എച്ച് 1 ബി വിസയില്‍ ജോലിക്കെത്തുന്നവരുടെ ഫീസ് പത്തുലക്ഷം രൂപയാക്കുകയാണ് ഇതിലൊന്ന്. ആമസോണ്‍, മൈക്രോസോഫ്റ്റ്, മെറ്റ (ഫേസ്ബുക്ക്) എന്നിവയിലേക്കുള്ള വിസ നടപടികളെ ബാധിക്കും. ഇത് ഒറ്റത്തവണ മാത്രം ബാധകമാകുമോ അതോ നിലവിലെ ജീവനക്കാരെ ബാധിക്കുമോ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ പൂര്‍ണ വ്യക്തത വരുത്തിയിട്ടില്ല. ഫീസ് പ്രഖ്യാപിക്കുമ്പോള്‍ വിദേശത്തുള്ളവരെയും ബാധിക്കാന്‍ സാധ്യതയുണ്ട്. ട്രംപിന്റെ രണ്ടാം…

    Read More »
  • ‘വാവര്ചരിത്ര’ ത്തിന് അയ്യപ്പനുമായി പുലബന്ധം പോലുമില്ല ; മുസ്‌ളീം തീവ്രവാദി അയ്യപ്പനെ ആക്രമിക്കാന്‍ വന്നയാള്‍ ; ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷിയുടെ വിദ്വേഷപ്രകടനം

    പത്തനംതിട്ട: ദേവസ്വംബോര്‍ഡിന്റെ അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തില്‍ വിദ്വേഷ പരാമര്‍ശവുമായി ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷി. വാവര്‍ തീവ്രവാദിയാണെന്നും മുസ്ലിം ആക്രമണകാരിയാണെന്നുമായിരുന്നു ശാന്താനന്ദ മഹര്‍ഷിയുടെ പരാമര്‍ശം. വാവര്‍ക്ക് ശബരിമലയോ അയ്യപ്പനോ ആയി പുലബന്ധം പോലുമില്ലെന്നും വാവര്‍ മുസ്ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ വന്ന തീവ്രവാദിയാണെന്നും പൂജിക്കപ്പെടേണ്ടയാളല്ലെന്നും പറഞ്ഞു. ”വാവര്‍ ചരിത്രം തെറ്റാണ്. വാപുരന്‍ അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരി. ഭക്തര്‍ക്ക് വാപുര സ്വാമിയുടെ നടയില്‍ തേങ്ങയടിച്ച് അയ്യപ്പനെ ദര്‍ശിക്കാനുള്ള അവസരം ഉണ്ടാകണം. അതിനുവേണ്ടിയാണ് എരുമേലിയില്‍ വാപുര സ്വാമി ക്ഷേത്രം ഉയരുന്നത്.” ശാന്താനന്ദ മഹര്‍ഷി പറഞ്ഞു. ”25-30 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ശബരിമലയില്‍ വെച്ചിരിക്കുന്നത് വാവരെയാണ്. വാവര്‍ക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. ആ വാവര്‍ മുസ്ലിം ആക്രമണ കാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ വന്ന തീവ്രവാദിയാണ്. അയാ ള്‍ പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്’, ശാന്താനന്ദ മഹര്‍ഷി…

    Read More »
  • അസമീസ് ഗായകന്‍ സുബിന്‍ ഗാര്‍ഗിന് ആരാധകര്‍ നല്‍കിയത് എന്നും ഓര്‍മ്മിക്കുന്ന അന്ത്യയാത്ര: അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ജനക്കൂട്ടം ; ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി

    ഗുവാഹത്തി : അസമിലെ ഏറ്റവും പ്രിയപ്പെട്ട സാംസ്‌കാരിക നായകനായിരുന്ന സുബിന്‍ ഗാര്‍ഗിന്റെ വിയോഗം രാജ്യത്തിന് കഴിഞ്ഞ ദശാബ്ദങ്ങളില്‍ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ അന്ത്യയാത്രകളില്‍ ഒന്നായി ലോകറെക്കോഡിലേക്ക്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ ജനക്കൂട്ടം ഇപ്പോള്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ്. സെപ്തംബര്‍ 19-ന് സിംഗപ്പൂരില്‍ സ്‌കൂബ ഡൈവിംഗിനിടെയുണ്ടായ അപകടത്തില്‍ അപ്രതീക്ഷിതമായി മരണപ്പെട്ട 52 വയസ്സുകാരനായ ഗായകന് വിട പറയാന്‍ സെപ്റ്റംബര്‍ 21-ന് ലക്ഷക്കണക്കിന് ആരാധകരാണ് ഗുവാഹത്തിയിലെ തെരുവുകളിലേക്ക് ഒഴുകിയെത്തിയത്. നോര്‍ത്ത് ഈസ്റ്റ് ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോഴാണ് വിദേശത്ത് അത്യാഹിതമുണ്ടായത്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അനുസരിച്ച്, ലോകത്ത് ഒരു മൃതദേഹ ഘോഷയാത്രയില്‍ പങ്കെടുത്ത ഏറ്റവും വലിയ നാലാമത്തെ ജനക്കൂട്ടമായി ഗാര്‍ഗിന്റെ അന്ത്യയാത്രയെ അംഗീകരിച്ചു. മൈക്കിള്‍ ജാക്‌സണ്‍, പോപ്പ് ഫ്രാന്‍സിസ്, പ്രിന്‍സസ് ഡയാന, ക്വീന്‍ എലിസബത്ത് കക എന്നിവരുടെ അന്ത്യയാത്രകള്‍ക്ക് തുല്യമായി ഇപ്പോള്‍ ഇത് കണക്കാക്കപ്പെടുന്നു. മണിക്കൂറുകളോളം ഗുവാഹത്തിയിലെ സാധാരണ ജീവിതം പൂര്‍ണ്ണമായും നിശ്ചലമായി. റോഡുകള്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി,…

    Read More »
  • ’60 ദിവസത്തെ വെടിനിര്‍ത്തലിനു തയാറായാല്‍ പാതി ബന്ദികളെ വിട്ടയയ്ക്കാം’; ബന്ദികളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ ഹമാസ് ട്രംപിന് അയയ്ക്കാന്‍ ഖത്തറിനു കത്ത് കൈമാറിയെന്ന് റിപ്പോര്‍ട്ട്; ആക്രമണം രൂക്ഷമാക്കി ഇസ്രയേല്‍

    ന്യൂയോര്‍ക്ക്: ഗാസ തച്ചുതകര്‍ത്തുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നേറ്റം തുടരുന്നതിനിടെ ബന്ദികളെ വധിക്കുമെന്നു സൂചനകാട്ടിയുള്ള ചിത്രങ്ങള്‍ ഹമാസ് പുറത്തുവിട്ടിരുന്നു. എന്നാല്‍, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ പാതിയോളം ബന്ദികളെ വിട്ടയയ്ക്കാമെന്നു ചൂണ്ടിക്കാട്ടി തീവ്രവാദി സംഘടനയായ ഹമാസ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു കത്തയച്ചെന്നു റിപ്പോര്‍ട്ട്. നിലവില്‍ ഖത്തറിന്റെ പക്കലാണു കത്തെന്നും ഈയാഴ്ചതന്നെ ട്രംപിനു കൈമാറുമെന്നാണു ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കത്തില്‍ ഹമാസിന്റെ ഒപ്പില്ലെങ്കിലും 60 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ പാതിയോളം ബന്ദികളെ വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഇസ്രയേലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ 48 ബന്ദികളാണ് ഇസ്രയേലിന്റെ പക്കലുള്ളത്. ഇതില്‍ ഇരുപതോളം പേര്‍ ജീവനോടെയുണ്ടെന്നു കരുതുന്നു. ഇസ്രയേലിന്റെ ഖത്തര്‍ ആക്രമണത്തിനു പിന്നാലെ ഇവരുടെ കാര്യവും അനിശ്ചിതത്വത്തിലായിരുന്നു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) നേരത്തേ ഗാസയില്‍നിന്നുള്ള യുദ്ധരംഗങ്ങളടങ്ങിയ വീഡിയോ പുറത്തുവിട്ടിരുന്നു. ഇതില്‍ ഹമാസ് പോരാളികള്‍ ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെയും വിഷ്വലുകളുണ്ട്. ഗിവാറ്റി ബ്രിഗേഡിലെ സൈനികനു ഗുരുതരമായി പരിക്കേറ്റതിന്റെ രംഗങ്ങളും ഇതിലുണ്ട്. ഹമാസ് പുറത്തുവിട്ട ചിത്രങ്ങള്‍ക്കും…

    Read More »
  • മൂന്നാം വരവിനൊരുങ്ങി ജോർജുകുട്ടിയും കുടുംബവും!! ജീത്തു ജോസഫ്-മോഹൻ ലാൽ കൂട്ടുകെട്ടിൽ ദൃശ്യം- 3 ചിത്രീകരണം ആരംഭിച്ചു

    കൊച്ചി: പ്രേക്ഷകർ നെഞ്ചോടു ചേർത്തുവച്ച ജോർജുകുട്ടിയും, കുടുംബവും വീണ്ടും എത്തുന്നു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫിൻ്റെ സംവിധാനത്തിൽ മെ​ഗാ വിജയം സമ്മാനിക്കുകയും ചെയ്ത ദൃശ്യം 1, ദൃശ്യം 2 വിനു ശേഷം ജോർജ് കുട്ടിയും കുടുംബവും മൂന്നാം വരവിനൊരുങ്ങുന്നു. ജോർജ് കുട്ടിയേയും കുടുംബത്തേയും വീണ്ടും സമ്മാനിക്കുന്ന ദൃശ്യം – 3 എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിങ്കളാഴ്ച്ച കൊച്ചി പൂത്തോട്ട ശ്രീ നാരായണ കോളെജിൽ നടന്ന ലളിതമായ ചടങ്ങിൽ തുടക്കമിട്ടു. രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം മോഹൻലാലിനു ലഭിച്ച തൊട്ടടുത്ത ദിവസം തന്നെ ദൃശ്യം – 3 ആരംഭിക്കുവാൻ കഴിഞ്ഞതു ഇരട്ടിമധുരമാണ് നൽകുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫും, നിർമ്മാതാവ് ആൻ്റെണി പെരുമ്പാവൂരും പറഞ്ഞു. സെറ്റിലെത്തിയ മോഹൻലാലിനെ നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരും, സംവിധായകൻ ജീത്തു ജോസഫും, പൂച്ചെണ്ട് നൽകി സ്വീകരിച്ചു കൊണ്ടാണ് ചടങ്ങുകൾക്കു തുടക്കമിട്ടത്. മോഹൻലാൽ ആദ്യ ഭദ്രദീപം തെളിയിച്ചപ്പോൾ അണിയാ പ്രവർത്തകരും ബന്ധു മിത്രാദികളും…

    Read More »
Back to top button
error: