Breaking NewsKeralaLead NewsNEWSNewsthen Specialpolitics

കോടികളുടെ കിലുക്കവുമായി ഇഡി; പിണറായിയും ഐസക്കും ഉത്തരം പറയേണ്ടത് 466 കോടിക്ക്; ഐസക് പറയും പോലെ ഇത് രാഷ്ട്രീയകളിയല്ല കളി വേറെയാണ് കളി കാര്യമായാല്‍ പെടും

 

തിരുവനന്തപുരം: കോടികളുടെ കിലുക്കവുമായാണ് ഇഡി ഇത്തവണ എത്തിയിരിക്കുുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്കും ഉത്തരം പറയേണ്ടത് ഒന്നോ രണ്ടോ കോടിയുടെ കണക്കുകള്‍ക്കല്ല, 466 കോടിയുടെ, കൃത്യമായി പറഞ്ഞാല്‍ 466.19 കോടിയുടെ കണക്കുകള്‍ക്കാണ്.
ഇത് ഐസക് പറഞ്ഞപോലെ വെറും രാഷ്ട്രീയകളി ആകുന്ന ലക്ഷണമില്ല കളി കാര്യമാകാനും കളി വേറെയാകാനും സാധ്യതകളേറെയാണ്.
മസാലബോണ്ടില്‍നിന്ന് ഭൂമി വാങ്ങാന്‍ വിനിയോഗിച്ചത് 466.19 കോടിയാണെന്ന വിശദീകരണവുമായി ഇഡി പരസ്യമായി രംഗത്ത് വന്നതോടെയാണ് കളി മാറിയത്.

Signature-ad

മുഖ്യമന്ത്രി പിണറായി വിജയന്‍, തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയച്ചതില്‍ വിശദീകരണവുമായി ഇഡി കളത്തിലിറങ്ങിയത് അപ്രതീക്ഷിതമായിരുന്നു. കൃത്യമായ ഫെമ ലംഘനവും ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനവും ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഇഡി വിശദീകരിക്കുന്നു.

ഈ വര്‍ഷം ജൂണ്‍ 27നാണ് പരാതി ഫയല്‍ ചെയ്തതെന്നും ഭൂമി വാങ്ങാന്‍ 466.19 കോടി രൂപ മാസാല ബോണ്ടില്‍ നിന്ന് വിനിയോഗിച്ചത് ആര്‍ബിഐ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് ഇഡിയുടെ വിശദീകരണം.
കൃത്യമായ ഫെമ ലംഘനവും ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനവും ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരാതി ഫയല്‍ ചെയ്തതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. ഈ വര്‍ഷം ജൂണിലാണ് പരാതി ഫയല്‍ ചെയ്തത്. ഇതിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് കിഫ്ബിക്കും കിഫ്ബി ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിക്കും കെ.എം.എബ്രഹാമിന് കിഫ്ബി സിഇഓ എന്ന നിലയിലും ധനകാര്യ മന്ത്രി തോമസ് ഐസക്കിന് കിഫ്ബി വൈസ് ചെയര്‍മാന്‍ എന്ന നിലയിലും നോട്ടീസ് നല്‍കിയത്.
ഒരു തരത്തിലും ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, ഇഡി വിശദീകരണത്തില്‍ പറയുന്നത് ഫെമ ലംഘനം കണ്ടെത്തിയിട്ടുണ്ടെന്നാണ്. 2600 കോടിയിലധികം രൂപയുടെ മസാല ബോണ്ട് ഇറക്കിയെന്നാണ് ഇഡി പറയുന്നത്. ഇതില്‍ 466.19 കോടി രൂപ ഭൂമി വാങ്ങാന്‍ ഉപയോഗിച്ചു. ഈ നടപടിയാണ് ആര്‍ബിഐ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമെന്ന് ഇഡി വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: