Breaking NewsCrimeIndiaLead NewsNewsthen Special

വിഖ്യാതമായ പൂനെയിലെ കോട്ടയില്‍ മുസ്‌ളീം വനിതകളുടെ കൂട്ട പ്രാര്‍ത്ഥന ; പോലീസില്‍ പരാതി നല്‍കി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ; ബിജെപി എംപിയും ഹിന്ദുസംഘടനകളും ഗോമൂത്രം കൊണ്ട് സ്ഥലം കഴുകി

പൂനെ: ഇസ്‌ളാമത വിശ്വാസികളായ സ്ത്രീകള്‍ പ്രാര്‍ത്ഥന നടത്തിയ സ്ഥലം ഗോമൂത്രം കൊണ്ടുകഴുകി ബിജെപി എംപിയും ഹിന്ദുസംഘടനകളും. വിഖ്യാതമായ പൂനെ ഫോര്‍ട്ടില്‍ ശനിയാഴ്ച നടന്ന സംഭവത്തില്‍ പ്രതിഷേധവുമായി എത്തിയ ബിജെപി എംപി മേധാ കുല്‍ക്കര്‍ണിയും ഹിന്ദു സംഘടനയിലെ നേതാക്കളും എത്തി ഗോമൂത്രം ഒഴിച്ച് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചു തളിച്ചു.

സംഭവത്തില്‍ പ്രാര്‍ത്ഥന നടത്തിയ സ്ത്രീകള്‍ക്കെതിരേ പൂനെ സിറ്റി പോലീസില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ തിരിച്ചറിയാത്ത മുസ്‌ളീം സ്ത്രീകളെ പ്രതികളാക്കി കേസും എടുത്തിട്ടുണ്ട്. വന്‍ രാഷ്ട്രീയ വിവാദം സംഭവം ഉയര്‍ത്തിവിട്ടിട്ടുണ്ട്.

Signature-ad

സംഭവത്തിന്റെ വീഡിയോ കൂടി പുറത്തുവന്ന സാഹചര്യത്തില്‍ വലിയ രാഷ്ട്രീയ വിവാദമായി മാറിയിട്ടുണ്ട്. പൂനെയിലെ പ്രമുഖ കേന്ദ്രങ്ങളിലൊന്നായ ശനിയാവര്‍ വാഡ കോട്ടയ്ക്കുളളില്‍ ഒരുകൂട്ടം മുസ്‌ളീം സ്ത്രീകള്‍ പ്രാര്‍ത്ഥന നടത്തുന്നതും പിന്നീട് ബിജെപി നേതാക്കളെത്തി ഗോമൂത്രം ഒഴിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. സംഭവത്തില്‍ പുരാവസ്തു ഗവേഷണ ഓഫീസര്‍ പൂനെ സിറ്റിപോലീസിന് സമര്‍പ്പിച്ച പരാതിയില്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരുകൂട്ടം സ്ത്രീകള്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുകയാണ്. തുടര്‍ന്നായിരുന്നു ബിജെപി എംപിയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം ഹിന്ദു സംഘടനകളുടെ പ്രതിനിധികള്‍ ഇവിടേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയതും ശുദ്ധീകരണം ചെയ്തതും.

പ്രാര്‍ത്ഥന നടന്ന സ്ഥലം ഗോമൂത്രം ഉപയോഗിച്ച് ശുദ്ധീകരിക്കുന്നതിന്റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ഈ സംഭവം ‘ഓരോ പുനേക്കര്‍ക്കും ആശങ്കയും പ്രതിഷേധവും ഉണ്ടാക്കുന്ന കാര്യമാണെന്ന് കുല്‍ക്കര്‍ണി പറഞ്ഞു. ‘ഇത് നിര്‍ഭാഗ്യകരമാണ്. ശനിവാര്‍ വാഡ നമസ്‌കരിക്കാനുള്ള സ്ഥലമല്ല. ഇതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഞങ്ങള്‍ ഭരണകൂടത്തോട് അഭ്യര്‍ത്ഥിക്കുന്നു,’ അവര്‍ പറഞ്ഞു. കോട്ടയില്‍ പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്, സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയും സംഭവത്തെ അപലപിച്ചു, ‘ശനിവാര്‍ വാഡയ്ക്ക് ഒരു ചരിത്രമുണ്ട്. അത് ധീരതയുടെ പ്രതീകമാണ്. ശനിവാര്‍ വാഡ ഹിന്ദു സമൂഹവുമായി അടുത്ത ബന്ധമുള്ളതാണ്. ഹാജി അലിയില്‍ ഹിന്ദുക്കള്‍ ഹനുമാന്‍ ചാലിസ ചൊല്ലിയാല്‍ മുസ്ലീങ്ങളുടെ വികാരം വ്രണപ്പെടില്ലേ? പള്ളിയില്‍ പോയി നമസ്‌കരിക്കുക. ഹാജി അലിയില്‍ ഹനുമാന്‍ ചാലിസയും ആരതിയും നടത്തിയാല്‍, ഈ ആളുകള്‍ വ്രണപ്പെടരുത്.’ അതേസമയം ബിജെപിയുടെ നടപടി പ്രതിപക്ഷ മഹായുതി സഖ്യത്തില്‍ നിന്ന് കടുത്ത വിമര്‍ശനത്തിന് ഇടയാക്കി.

വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് കുല്‍ക്കര്‍ണിക്കെതിരെ കേസെടുക്കണമെന്ന് അജിത് പവാറിന്റെ എന്‍സിപി വക്താവ് രൂപാലി പാട്ടീല്‍ തോംബ്രെ പോലീസിനോട് ആവശ്യപ്പെട്ടു. പൂനെയില്‍ രണ്ട് സമുദായങ്ങളും ഐക്യത്തോടെ ജീവിക്കുമ്പോള്‍, കുല്‍ക്കര്‍ണി ഹിന്ദു-മുസ്ലീം എന്ന വിഷയം ഉന്നയിക്കുകയാണെന്ന് എന്‍സിപി വക്താവ് പറഞ്ഞു. ശനിവാര്‍ വാഡ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സംരക്ഷിത കെട്ടിടമാണെന്നും അത് പാലിക്കേണ്ട സ്വന്തം നിയമങ്ങളും ചട്ടങ്ങളും ഉണ്ടെന്നും ശിവസേന നേതാവ് നീലം ഗോര്‍ഹെ കുല്‍ക്കര്‍ണിയെ ലക്ഷ്യം വച്ചുകൊണ്ട് പറഞ്ഞു.

Back to top button
error: