NEWSWorld

സം​ഘ​ർ​ഷം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പുടിനോട് മോ​ദി

യു​ക്രെ​യ്നി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​നു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സം​സാ​രി​ച്ചു. സം​ഘ​ർ​ഷം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മോ​ദി അ​ഭ്യ​ർ​ഥി​ച്ചു.

പു​ടി​നു​മാ​യി മോ​ദി 25 മി​നി​റ്റ് നേ​രം ഫോ​ണി​ൽ സം​സാ​രി​ച്ചു. റ​ഷ്യ​യും നാ​റ്റോ​യും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ​യും റ​ഷ്യ​യും ത​മ്മി​ൽ തു​ട​ർ​ച്ച​യാ​യ ന​യ​ത​ന്ത്ര​ത​ല ആ​ശ​യ​വി​ന​മ​യ​ത്തി​ന് ധാ​ര​ണ​യാ​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

Signature-ad

യു​ക്രെ​യ്നി​ലെ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ പ്ര​ത്യേ​കി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് മോ​ദി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റി​നെ ധ​രി​പ്പി​ച്ചു. അ​വ​രെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തു​ക​ട​ത്തു​ന്ന​തി​നും ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ക്കി​കൊ​ണ്ടു​വ​രു​ന്ന​തി​നും ഇ​ന്ത്യ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Back to top button
error: