World
-
സ്തനങ്ങളിലെ വിയര്‍പ്പ് ആരാധകര്‍ക്ക് വിറ്റ് ലക്ഷങ്ങൾ സാമ്പാദിക്കുന്ന ടെലിവിഷന്‍ താരം!!
ഒരു താരം തന്‍റെ വിയര്‍പ്പാണ് ആരാധകര്‍ക്ക് വില്‍ക്കുന്നത്. അമേരിക്കന്‍ യൂട്യൂബറും ടെലിവിഷന്‍ താരവുമായ സ്റ്റെഫാനി മാറ്റോ ആണ് തന്‍റെ സ്തനങ്ങളിലെ വിയര്‍പ്പ് ആരാധകര്‍ക്ക് വിറ്റ് കാശാക്കുന്നത്. തന്‍റെ വിയര്‍പ്പ് നിറച്ച കുപ്പിയൊന്നിന് നാല്‍പതിനായിരം രൂപയ്ക്കടുത്താണ് ഇവര്‍ വിലയിട്ടിരിക്കുന്നത്. ഈ രീതിയില്‍ ദിവസേന നാല് ലക്ഷത്തിലധികം പണം ഇവര്‍ ഉണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചൂടുള്ള കാലാവസ്ഥയാണെങ്കില്‍ ഒരു ദിവസത്തില്‍ പത്ത് കുപ്പി വിയര്‍പ്പെങ്കിലും താന്‍ ശേഖരിച്ചുവയ്ക്കാറുണ്ടെന്ന് മുപ്പത്തിയൊന്നുകാരിയായ സ്റ്റെഫാനി പറയുന്നു. താനൊരു ‘മനുഷ്യ മേപ്പിള്‍ മരം’ ആണെന്നും അവ ചെയ്യുന്നത് പോലെ താന്‍ സ്വയം തന്‍റെ സത്ത എടുക്കുകയാണെന്നും സ്റ്റെഫാനി ആലങ്കാരികമായി പറയുന്നു. തന്‍റെ സ്തനങ്ങളിലെ വിയര്‍പ്പ് ആരാധകര്‍ക്ക് നല്‍കുന്നതിലൂടെ അവരുമായുള്ള തന്‍റെ ബന്ധം കുറെക്കൂടി സുദൃഢമാകുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇതിന് മുമ്ബും ഇത്തരത്തില്‍ വിചിത്രമായ ‘ബിസിനസ്’ ചെയ്തതിന്‍റെ പേരില്‍ സ്റ്റെഫാനി വാര്‍ത്തകളില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തന്‍റെ കീഴ്ശ്വാസം കുപ്പിയിലാക്കി വിറ്റാണ് നേരത്തെ സ്റ്റെഫാനി വാര്‍ത്തകളില്‍ ഇടം നേടിയത്. എന്നാലിത് വലിയ തോതിലുള്ള…
Read More » -
വാട്സ്ആപ്പിൽ സന്ദേശങ്ങൾഡിലീറ്റ് ചെയ്താലും തിരിച്ചെടുക്കാം, പുതിയ ‘അൺഡു ഓപ്ഷ’ നെക്കുറിച്ച് അറിയുക
വാട്സ്ആപ്പിലെ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ അനുവദിക്കുന്ന സംവിധാനം യൂസർമാർക്കെല്ലാം ഏറെ സൗകര്യപ്രദമാണ്. അതിൽ തന്നെ, സ്വീകർത്താവിന്റെ ഫോണിൽ നിന്ന് പോലും സന്ദേശം നീക്കം ചെയ്യാനാൻ കഴിയുന്ന ‘ഡിലീറ്റ് ഫോർ എവരിവൺ’ എന്ന സംവിധാനമാകട്ടെ വളരെ ഗുണകരമാണ്. അപ്രധാനവും അനുചിതവുമായ ചില ചിത്രങ്ങളും സന്ദേശങ്ങളും വേരോടെ നീക്കം ചെയ്യാം എന്നാണ് ഇതിൻ്റെ പ്രയോജനം. അതേസമയം, ഒരാൾ മറ്റൊരാൾക്ക് അയച്ച സന്ദേശമോ, ചിത്രമോ അബദ്ധത്തിൽ ‘ഡിലീറ്റ് ഫോർ മി’ എന്ന ഓപ്ഷൻ ഉപയോഗിച്ച് നീക്കം ചെയ്താൽ എന്ത് ചെയ്യും…? സ്വീകർത്താവിന്റെ ഫോണിൽ നിന്ന് അത് അപ്രത്യക്ഷമാകില്ല. സന്ദേശം തിരിച്ചെടുത്ത്, ‘ഡിലീറ്റ് ഫോർ എവരിവൺ’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാനും ഒരു വഴിയില്ല. എന്നാൽ, ഞെട്ടാൻ തയ്യാറായിക്കോളൂ, ഇതാ വാട്സ്ആപ്പ് ഒടുവിൽ അതിനും ഒരു പോംവഴിയുമായി എത്തുകയാണ്. പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ WABetaInfo പുതിയ ‘അൺഡു ഓപ്ഷൻ’ ആപ്പിലേക്ക് എത്തുന്ന കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അറിയാതെ ഡിലീറ്റ് ചെയ്തുപോയ സന്ദേശം ഈ ഫീച്ചർ ഉപയോഗിച്ച് തിരിച്ചെടുക്കാം. വാട്സ്ആപ്പിൽ,…
Read More » -
അതിക്രമിച്ചു കയറി; യുക്രെയ്ൻ സേനാ വിമാനം വെടിവച്ചു വീഴ്ത്തി റഷ്യ
മോസ്‌കോ: റഷ്യയിലേക്ക് അതിക്രമിച്ചു കയറിയ യുക്രെയ്‌ന്റെ സൈനിക ഗതാഗത വിമാനം റഷ്യൻ സൈന്യം ഒഡേസാ തുറമുഖത്തിന് സമീപം വെടിവച്ചിട്ടു. വിമാനത്തിൽ സ്‌ഫോടക വസ്തുക്കൾ നിറച്ചിരുന്നതായാണ് റിപ്പോർട്ട്. യുക്രെയ്നിലെ സുമി ഭാഗത്ത് പീരങ്കി പരിശീലന കേന്ദ്രവും റഷ്യ ആക്രമിച്ചു. ഇവിടെ വിദേശ പരിശീലകർ ജോലി ചെയ്‌തിരുന്നതായാണു വിവരം. വ്യവസായ കേന്ദ്രമായ ലുഹാൻസ്‌ക് പ്രദേശത്തെ വലിയൊരു ഭാഗം തിരിച്ചുപിടിച്ചതായി യുക്രെയ്ൻ അവകാശപ്പെട്ടു. റഷ്യയുമായി സമാധാന ചർച്ച നടത്തും മുൻപ് യുക്രെയ്‌നു സൈനികബലം ഉയർത്താൻ പദ്ധതിയുള്ളതായി റിപ്പോർട്ടുണ്ട്.
Read More » -
തുര്‍ക്കി നിരസിച്ച ഇന്ത്യന്‍ ഗോതമ്പ് ഇനി ഈജിപ്തിലേക്ക്
ന്യൂഡല്‍ഹി: തുര്‍ക്കി നിരസിച്ച ഇന്ത്യയുടെ ഗോതമ്പ് ചരക്ക് ഈജിപ്തിലേക്ക്. ഗോതമ്പിന്റെ പ്രധാന ഉത്പാദകരും വിതരണക്കാരുമായ ഉക്രൈനും റഷ്യയും യുദ്ധം ആരംഭിച്ചതോടെ ആഗോള വിപണിയില്‍ ഗോതമ്പിന്റെ ആവശ്യകത ഉയര്‍ന്നു. ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളില്‍ ഗോതമ്പിന് ക്ഷാമം നേരിടുന്നുണ്ട്. അതിനാല്‍ തന്നെ തുര്‍ക്കി നിഷേധിച്ച ഇന്ത്യയുടെ ഗോതമ്പ് ചരക്ക് ഈജിപ്തില്‍ ഇറക്കും. ഗോതമ്പ് ലഭ്യത കുറഞ്ഞതോടു കൂടി ഏറ്റവുമധികം ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഈജിപ്ത്, വിലക്കയറ്റം കുറക്കുന്നതിന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഗോതമ്പ് ചരക്ക് ഉറപ്പാക്കാന്‍ നെട്ടോട്ടമോടുകയാണ്. ഈ അവസ്ഥയില്‍ തുര്‍ക്കിയില്‍ നിന്നും എത്തുന്ന ഗോതമ്പ് ഈജിപ്തിന് സഹായകരമാകും. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം പത്ത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതോടെയാണ് മെയ് 13 ന് ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമായ ഇന്ത്യ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ ആഗോള വിപണിയില്‍ ഗോതമ്പ് വില കുതിച്ചുയര്‍ന്നു. പ്രതിസന്ധി രൂക്ഷമായതോടെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഈജിപ്ത്,…
Read More » -
റഷ്യ-യുക്രൈന്‍ യുദ്ധം: നേട്ടം കൊയ്ത് ഇന്ത്യന്‍ സ്വകാര്യ എണ്ണക്കമ്പനികള്‍
മോസ്‌കോ: റഷ്യയുടെ യുക്രൈനില്‍ അധിനിവേശത്തെത്തുടര്‍ന്ന് ലോകരാജ്യങ്ങള്‍ റഷ്യയ്ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തിയപ്പോള്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ സ്വകാര്യ എണ്ണക്കമ്പനികള്‍. റഷ്യന്‍ എണ്ണയുടെ വിലയിലുണ്ടായ ഇടിവ് മുതലെടുത്ത് റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങി സംസ്‌കരിച്ച് യൂറോപ്പിലേക്കും മറ്റും കയറ്റി അയച്ചാണ് സ്വകാര്യ കമ്പനികള്‍ വന്‍ ലാഭമുണ്ടാക്കുന്നത്. യുക്രൈന്‍ അധിനിവേശം 100 ദിവസത്തിനരികെ നില്‍ക്കെ യൂറോപ്യന്‍ രാജ്യങ്ങളിലേറെയും ഇപ്പോഴും റഷ്യയില്‍ നിന്ന് നേരിട്ട് എണ്ണ വാങ്ങുന്നില്ല. അവിടങ്ങളില്‍ ഇന്ധന ലഭ്യത ഉറപ്പുവരുത്താന്‍ മറ്റു മാര്‍ഗങ്ങളെന്ന നിലക്കാണ് വിദേശ രാജ്യങ്ങളിലെ സ്വകാര്യ എണ്ണക്കമ്പനികളെ ആശ്രയിക്കേണ്ടിവരുന്നത്. റിലയന്‍സ്, നയര പോലുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇത് വന്‍ നേട്ടത്തിന് അവസരമായി മാറിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നു. ഒരു ബാരല്‍ എണ്ണക്ക് 30 ഡോളര്‍ (2325 രൂപ) വരെ ലാഭമാണ് കമ്പനികള്‍ക്ക് ലഭിക്കുന്നത്. കയറ്റുമതി കൂടിയതോടെ ഇന്ത്യക്കകത്ത് ഈ കമ്പനികളുടെ പേരിലുള്ള പമ്പുകളില്‍ വില്‍ക്കുന്ന എണ്ണക്ക് വില കൂട്ടുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പമ്പുകളിലേതിനെക്കാള്‍ വില കൂടുതലായതിനാല്‍ ആഭ്യന്തര വില്‍പനയില്‍…
Read More » -
കാട് കടന്ന്, കടൽ നീന്തി, രാജ്യാതിരുകൾ ഭേദിച്ച പ്രണയ സാഫല്യം, ബംഗ്ലാദേശി യുവതിയും, ഇന്ത്യൻ യുവാവും തമ്മിലുള്ള ഫേസ്ബുക്ക് പ്രണയം ഒടുവിൽ വിവാഹത്തിലെത്തി
കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ വച്ചാണ് കൃഷ്ണ മണ്ഡല്‍ എന്ന ബംഗ്ലാദേശി യുവതിയും അഭിക് മണ്ഡലും വിവാഹിതരായത്. സിനിമാ രംഗങ്ങളെ വെല്ലുന്ന പ്രണയകഥയായി അക്ഷരാര്‍ത്ഥത്തില്‍ അത്. പ്രണയത്തിന് ദേശവും ഭാഷയും ജാതിയും മതവുമൊന്നുമില്ലന്ന് തെളിയിച്ചിരിക്കുകയാണ് ഈ കാമുകീകാമുകന്മാർ. ഇന്ത്യയിലെ കാമുകനെ കാണാനും വിവാഹം ചെയ്യാനുമാണ് കൃഷ്ണ എന്ന 22കാരിയായ യുവതി അതിര്‍ത്തി കടന്ന് സാഹസികമായി ഇവിടെ എത്തിച്ചേര്‍ന്നത്. സുന്ദര്‍ബനിലെ വനങ്ങളെ ധീരമായി മറികടന്ന്, ഒരു മണിക്കൂറിലധികം നീന്തി ഇന്ത്യയില്‍ പ്രവേശിച്ച യുവതി ഒടുവിൽ സ്വന്തം പ്രിയതമനുമായി ഒന്നിച്ചു. കൃഷ്ണ മണ്ഡല്‍ എന്ന ബംഗ്ലാദേശി യുവതിയാണ് അഭിക് മണ്ഡലിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തത്. കൃഷ്ണയുടെ കൈവശം പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ അവര്‍ അനധികൃതമായാണ് അതിര്‍ത്തി കടന്നത്. റോയല്‍ ബംഗാള്‍ കടുവകള്‍ക്ക് പേരുകേട്ട സുന്ദര്‍ബന്‍സിലേക്കാണ് കൃഷ്ണ ആദ്യം പ്രവേശിച്ചത്. തുടര്‍ന്ന് നദിയില്‍ ഒരു മണിക്കൂറോളം നീന്തിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. മൂന്ന് ദിവസം മുമ്പാണ് കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ വച്ചാണ് ഇവരുടെ വിവാഹം നടന്നത്. എന്നാല്‍,…
Read More » -
ഇന്ത്യയില്‍ നിന്ന് ഗോതമ്പ് ലഭ്യത ഉറപ്പാക്കാന്‍ നയതന്ത്ര നീക്കവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് ഗോതമ്പ് ലഭ്യമാക്കാന്‍ നയതന്ത്ര തലത്തില്‍ ശ്രമങ്ങളുമായി കുവൈത്ത്. നിലവില്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്ന ഗോതമ്പിന്റെ കയറ്റുമതി വിലക്കില്‍ നിന്ന് കുവൈത്തിനെ ഒഴിവാക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് കുവൈത്ത് വാണിജ്യ മന്ത്രി ഫഹദ് അല്‍ ശരീആന്‍ കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തുമെന്ന് കുവൈത്തിലെ പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. കുവൈത്തും ഇന്ത്യയും തമ്മില്‍ ചരിത്രപരമായിത്തന്നെയുള്ള വാണിജ്യ ബന്ധം മുന്‍നിര്‍ത്തി കയറ്റുമതി വിലക്കില്‍ നിന്ന് കുവൈത്തിനെ ഒഴിവാക്കണമെന്ന ആവശ്യമായിരിക്കും വാണിജ്യ മന്ത്രി ഉന്നയിക്കുകയെന്ന് അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. ചില രാജ്യങ്ങള്‍ക്ക് ഇന്ത്യ ഇളവ് നല്‍കിയ സാഹചര്യത്തില്‍ കൂടിയാണിത്. ആഗോള തലത്തിലെ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കാനാണ് വാണിജ്യ മന്ത്രാലയത്തിന്റെ നീക്കം.
Read More » -
‘ചൈനയുടെ നിക്ഷേപം പാക്ക് സർക്കാർ വകമാറ്റി ചെലവാക്കി’; ടിവി അവതാരകന്റെ വെളിപ്പടുത്തൽ വിവാദത്തിൽ
ന്യൂഡൽഹി: ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി ചൈന നിക്ഷേപിച്ച പണം വകമാറ്റി ചെലവഴിച്ചെന്ന വെളിപ്പെടുത്തലിൽ കുലുങ്ങി പാക്ക് ഭരണനേതൃത്വം. ചൈന നിക്ഷേപിച്ച 19 ബില്യൺ ഡോളറിൽ 9 ബില്യൺ ഡോളർ വരുന്ന തുക വകമാറ്റി ചെലവഴിച്ചെന്നു പാക്കിസ്ഥാൻ സേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ പറഞ്ഞെന്ന വെളിപ്പെടുത്തലാണ് വിവാദമാകുന്നത്. ജനറൽ ബജ്‌വ ഒരു മാധ്യമപ്രവർത്തകനോട് പറഞ്ഞതാണ് എന്ന തരത്തിൽ പാക്ക് ചാനലായ എആർഐയുടെ അവതാരകൻ ഒരു ടോക് ഷോയിലാണ് ഇക്കാര്യം പറഞ്ഞത്. നിലവിലെ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാൻ മുസ്‍ലിം ലീഗി(എൻ)ന്റെ അന്നത്തെ സർക്കാരും മറ്റുള്ളവരുമാണ് ഇതിനു നേതൃത്വം നൽകിയതെന്നും പറഞ്ഞു. എന്നാൽ വെളിപ്പെടുത്തൽ ഉണ്ടായതിനു പിന്നാലെ ഇതിന്റെ ആധികാരകത ചോദ്യം ചെയ്ത് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ അടക്കം രംഗത്തുവന്നു. ‘ശുദ്ധ അസംബന്ധം’ എന്നാണ് പാക്ക് സൈനിക മേധാവി ഇതിനോടു പ്രതികരിച്ചതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചത്. പാക്കിസ്ഥാൻ – ചൈന സാമ്പത്തിക ഇടനാഴിക്കായി…
Read More » -
‘ഓഫിസില്‍ തിരിച്ചെത്തുക, അല്ലെങ്കില്‍ പുറത്തുപോവുക’; വര്‍ക് ഫ്രം ഹോമിനോട് നോ പറഞ്ഞ് മസ്‌ക്
ടെക്‌സസ്: ‘ടെസ്‌ല കമ്പനിയിൽ ജോലി ചെയ്യുന്നവർ ഓഫിസിലേക്ക് തിരിച്ചെത്തുക, അല്ലെങ്കിൽ കമ്പനി വിട്ടുപോവുക’- സ്ഥാപകൻ ഇലോൺ മസ്‌ക് അയച്ച ഓഫിസ് ഇമെയിലിലെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഹാജരായില്ലെങ്കിൽ രാജിവച്ചതായി കണക്കാക്കുമെന്നും ഇമെയിലിൽ പറയുന്നു. വാർത്തയായെങ്കിലും ഇതേക്കുറിച്ച് ടെസ്‌ല പ്രതികരിച്ചിട്ടില്ല. ടെക്സസിലെ ഓസ്റ്റിനിലേക്ക് ടെസ്‍ല ഹെഡ്‌ക്വാർട്ടേഴ്സ് മാറ്റിയിരുന്നു. എങ്കിലും ഒരു ഫാക്ടറിയും എൻജിനീയറിങ് ബേസും സാൻഫ്രാൻസിസ്കോയിൽ നിലനിർത്തിയിരുന്നു. ‘പല കമ്പനികൾക്കു ഇതാവശ്യമില്ലായിരുന്നു. എന്നാൽ എന്നാണ് അവരൊരു ഉൽപ്പന്നം അവസാനമായി പുറത്തിറക്കിയത്? കുറച്ചുനാളായി… ഭൂമിയിലുള്ള മറ്റേതൊരു കമ്പനിയെക്കാളും മികച്ച ഉൽപ്പന്നങ്ങൾ ടെസ്‌ല പുറത്തിറക്കും. ഫോണ്‍ ചെയ്താൽ അതു നടക്കില്ല’ – മസ്ക് മെയിലിൽ പറഞ്ഞു. ‘ഏറ്റവും കുറഞ്ഞത് ആഴ്ചയിൽ 40 മണിക്കൂറെങ്കിലും ഓഫിസിൽ ഹാജരാവണം. അല്ലാത്തപക്ഷം ജോലിയിൽനിന്ന് ഒഴിയണം’-മസ്‌ക് വ്യക്തമാക്കി. അതേസമയം, മസ്‌കിന്റെ മെയിലിനോട് ടെസ്‌ല ഉദ്യോഗസ്ഥർ ആരും പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്. വാർത്ത ശരിയാണെങ്കിൽ, റിട്ടേൺ ടു ഓഫിസ് പദ്ധതിക്ക് തുടക്കമിടുന്ന വലിയ കമ്പനികളിൽ ആദ്യത്തെ ഒന്നാണ് ടെസ്‌ല. ട്വിറ്റർ, ആൽഫബെറ്റ് ഉൾപ്പെടെ പല…
Read More » -
ലോകത്തിലെ ഏറ്റവും വലിയ അംബരചുംബിയായ സൗധം സൗദിയില്‍ ഉയരാന്‍ പോകുന്നു, സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതി; ചെലവ് 500 ബില്യണ്‍ ഡോളര്‍
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ, ബുർജ് ഖലീഫ…! യു.എ.ഇയിലെ ദുബൈയിൽ സ്ഥിതി ചെയ്യുന്ന ഈ അംബരചുംബിയുടെ ഉയരം 829.8 മീറ്ററാണ് (അര മൈലിൽ കൂടുതൽ). മൂന്നു വർഷവും ഒമ്പത് മാസവും കൊണ്ട് നിർമ്മാണം പൂർത്തിയായ ബുർജ് ഖലീഫയുടെ ആകെ ചെലവ് 1.5 ബില്യൺ അമേരിക്കൻ ഡോളറാണ്. ബുർജ് ഖലീഫയുടെ ആ ഔന്നിത്യം ഏറെ വൈകാതെ നഷ്ടപ്പെട്ടേക്കും. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം ഇനി സൗദി അറേബ്യയില്‍ ഉയരാന്‍ പോകുന്നു . രാജ്യത്തെ ആള്‍താമസം കുറഞ്ഞ ചെങ്കടല്‍ തീരത്ത് അംബരചുംബികളായ ഇരട്ടഗോപുരം നിര്‍മിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. നിയോം പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും ചെങ്കടല്‍ തീരത്ത് 500 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് സൗദി കെട്ടിടം നിര്‍മ്മിക്കുക. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതിയാണ് നിയോം. നിര്‍മാണം പൂര്‍ത്തിയായാല്‍ കാഴ്ചയുടെ അത്ഭുതങ്ങള്‍ ഒളിപ്പിച്ച പടുകൂറ്റന്‍ കെട്ടിടമായിരിക്കും സൗദിയിലെ അംബരചുംബി. ലോകത്തെ മറ്റു കെട്ടിടങ്ങളെക്കാള്‍ വളരെ വലുതായിരിക്കും…
Read More »