World

    • യു.എ.ഇയില്‍ അഞ്ച് പേര്‍ക്കുകൂടി മങ്കി പോക്‌സ്

      അബുദബി: യു.എ.ഇയില്‍ അഞ്ച് പേര്‍ക്കുകൂടി മങ്കി പോക്‌സ് സ്ഥിരീകരിച്ചു. നേരത്തെ രോഗം ബാധിച്ച രണ്ട് പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി വര്‍ധിച്ചു. യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികളെടുത്തിട്ടുണ്ടെന്നും പൊതുജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. നേരത്തെ മങ്കിപോക്സ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപകമായി പടര്‍ന്നിട്ടില്ലെങ്കിലും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ ഏകദേശം 30 ശതമാനം കേസുകളിലും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കുള്ള വ്യാപനം നടക്കുന്നുണ്ട്. ലോകത്ത് ഒരേ സമയം ഇത്രയധികം രാജ്യങ്ങളിലേക്ക് രോഗവ്യാപനം ഉണ്ടാവുന്നതും ഇത്രയധികം രോഗികള്‍ ഉണ്ടാവുന്നതും ഇതാദ്യമാണ്. പോക്‌സ് വിറിഡേ കുടുംബത്തില്‍ പെട്ട ഓര്‍ത്തോപോക്‌സ് വൈറസാണാണ് മങ്കി പോക്‌സിന് കാരണമാകുന്നത്. മധ്യ ആഫ്രിക്കയിലെ കുരങ്ങുകള്‍ക്കിടയില്‍ കണ്ടിരുന്ന വൈറസ് 1980കളിലാണ് മനുഷ്യരിലേക്ക് പടര്‍ന്ന് തുടങ്ങിയത്. ചര്‍മത്തില്‍ തിണര്‍പ്പുകള്‍, മുഖത്തും ലൈംഗിക അവയവങ്ങളിലും കുരുക്കള്‍, പനി, അസഹനീയമായ കുളിര് എന്നിവയാണ് മങ്കി പോക്‌സിന്റെ പ്രധാന ലക്ഷണങ്ങള്‍.…

      Read More »
    • ശമ്പളം കുറയാതെ ആഴ്ചയില്‍ 4 ദിവസം ജോലി, പുതിയ തൊഴില്‍ക്രമം പരീക്ഷിക്കാന്‍ ബ്രിട്ടന്‍

      ലണ്ടന്‍: ജീവനക്കാരുടെ ശമ്പളത്തില്‍ കുറവു വരുത്താതെ ആഴ്ചയില്‍ നാലുദിവസം മാത്രം ജോലിയെന്ന പുതിയ തൊഴില്‍ക്രമ സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി യു.കെയിലെ സ്ഥാപനങ്ങള്‍. 100:80:100 മോഡല്‍ എന്നാണ് ഈ തൊഴില്‍ക്രമ മാതൃക അറിയപ്പെടുന്നത്. നൂറുശതമാനം ശമ്പളം, സാധാരണ ആഴ്ചയിലേതിനെ അപേക്ഷിച്ച് എണ്‍പതു ശതമാനം ജോലി, നൂറുശതമാനം ഉത്പാദന ക്ഷമത എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. തിങ്കളാഴ്ച മുതലാണ് ആഴ്ചയില്‍ നാലുദിവസം മാത്രം ജോലിയെന്ന സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. യു.കെയിലെ ചെറുതും വലുതുമായ എഴുപതോളം കമ്പനികളിലെ 3,300 ജീവനക്കാരാണ് പുതിയ തൊഴില്‍ക്രമത്തില്‍ ജോലി ചെയ്യുക. ആറുമാസമാണ് ഈ പരീക്ഷണപദ്ധതിയുടെ കാലയളവ്. തൊഴില്‍ ചെയ്യുന്ന ദിവസങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും കൂലി കുറയ്ക്കില്ല. സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ മുതല്‍ കൊച്ചു റെസ്റ്റോറന്റുകള്‍ വരെ ഈ ‘നാലുദിവസ ജോലിക്രമ പരീക്ഷണ’ത്തില്‍ പങ്കാളികളാകുന്നുണ്ട്. നാലുദിവസ തൊഴില്‍ക്രമത്തിനു വേണ്ടി വാദിക്കുന്ന 4 ഡേ വീക്ക് ഗ്ലോബല്‍, 4 ഡേ വീക്ക് യു.കെ. കാമ്പയിന്‍ എന്നിവരാണ് ഈ പരീക്ഷണം നടപ്പാക്കുന്നത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍…

      Read More »
    • വ്യാജന്മാരെത്ര? വെളിപ്പെടുത്തിയിട്ടുമതി കച്ചവടം; ട്വിറ്ററിനോട് ഉടക്കി ഇലോണ്‍ മസ്‌ക്

      ന്യൂയോര്‍ക്ക്: സ്പാം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉടന്‍ കൈമാറിയില്ലെങ്കില്‍ ട്വിറ്റര്‍ ഏറ്റെടുക്കല്‍ നീക്കത്തില്‍ നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി ഇലോണ്‍ മസ്‌ക്. ഇക്കാര്യം വ്യക്തമാക്കി ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ കമ്പനിക്ക് കത്തയച്ചു. തിങ്കളാഴ്ചയാണ് ഇലോണ്‍ മസ്‌കിന്റെ അഭിഭാഷകന്‍ കമ്പനിയ്ക്ക് ഇക്കാര്യം അറിയിച്ച് കത്തയച്ചത്. ട്വിറ്ററിന്റെ 22.9 കോടി അക്കൗണ്ടുകളില്‍ എത്ര വ്യാജ അക്കൗണ്ടുകളുണ്ടെന്ന് പരിശോധിക്കുന്നതിന് വേണ്ടി ട്വിറ്ററിലെ സ്പാം ബോട്ട് അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് മെയ് ഒമ്പത് മുതല്‍ താന്‍ നിരന്തരം ആവശ്യപ്പെടുകയാണെന്ന് മസ്‌ക് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നിട്ടും കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂലമായ നീക്കമൊന്നും ഉണ്ടാകാത്തതാണ് മസ്‌കിനെ ചൊടിപ്പിച്ചത്. ട്വിറ്ററിന്റെ 229 മില്യണ്‍ അക്കൗണ്ടുകളില്‍ ഏതെല്ലാം വ്യാജമാണെന്ന വിവരവും ആവശ്യമാണെന്ന് മസ്‌ക് അഭിഭാഷകന്‍ മുഖേനെ അറിയിക്കുകയായിരുന്നു. മസ്‌കിന് കാര്യങ്ങള്‍പരിശോധിക്കുന്നതിന് ആ വിവരങ്ങള്‍ ആവശ്യമാണ് എന്നും അഭിഭാഷകര്‍ കത്തില്‍ പറയുന്നു. എന്നാല്‍ കമ്പനിയുടെ ടെസ്റ്റിങ് രീതികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാമെന്ന് മാത്രമാണ് ട്വിറ്റര്‍ വാഗ്ദാനം ചെയ്തത്. ഇത് ഇലോണ്‍ മസ്‌കിന്റെ ആവശ്യം നിഷേധിക്കുന്നതിന്…

      Read More »
    • പാര്‍ട്ടി വിശ്വാസ വോട്ടെടുപ്പില്‍ ജയം; ബോറിസ് ജോണ്‍സണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തുടരാം

      ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ബോറിസിന്റെ നേതൃത്വം ചോദ്യം ചെയ്ത് കൂടുതല്‍ എംപിമാര്‍ രംഗത്തെത്തിയതോടെ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ബോറിസ് ജോണ്‍സണ് ജയം. ബോറിസ് ജോണ്‍സണ് അനുകൂലമായി 211 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 140 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ജയത്തോടെ ബോറിസ് ജോണ്‍സണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തുടരാം. എന്നാല്‍ അദ്ദേഹത്തിന് പ്രതീക്ഷിച്ചതിലും വോട്ട് കുറവാണ് ലഭിച്ചതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മൂന്നു വര്‍ഷം മുന്‍പ് വന്‍ വിജയം നേടിയ പാര്‍ട്ടിയിലെ തന്നെ പകുതിയോളം പേര്‍ ജോണ്‍സിനെ പിന്തുണച്ചില്ലെന്നതും ശ്രദ്ധേയമാണ്. ഒന്നാം കൊവിഡ് ലോക്ക്ഡൗണിന്റെ കാലത്ത് ചട്ടം ലംഘിച്ച് തന്റെ വസതിയില്‍ മദ്യപാര്‍ട്ടി നടത്തിയ വിവരം പുറത്തു വന്നതോടെയാണ് ബോറിസിനെതിരായ നീക്കങ്ങള്‍ക്ക് തുടക്കമാകുന്നത്. മദ്യ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നും അതില്‍ ക്ഷമാപണം നടത്തുന്നതായും ബോറിസ് പാര്‍ലമെന്റില്‍ അറിയിച്ചെങ്കിലും പ്രതിപക്ഷവും ഭരണപക്ഷത്തെ ചിലരും രാജിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ബോറിസിന്റെ മാത്രം വസതിയില്‍ മാത്രമല്ല, മറ്റു മന്ത്രിമാരുടെ…

      Read More »
    • ‘ഇമ്രാൻ ഖാൻറെ രോമത്തിന് എന്തെങ്കിലും സംഭവിച്ചാൽ ചാവേർ ആക്രമണംനടത്തും’; ഭീഷണിയുമായി പാക് എംപി

      ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേ വധഗൂഢാലോചന നടക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ ചാവേര്‍ ആക്രമണ ഭീഷണിയുമായി പാകിസ്താന്‍ എംപി. ഇമ്രാന്‍ ഖാന്റെ ഒരു രോമത്തിനു പോലും എന്തെങ്കിലും സംഭവിച്ചാല്‍ ചാവേര്‍ ആക്രമണം നടത്തുമെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക് ഇ- ഇന്‍സാഫ് (പി.ടി.ഐ.)ന്റെ എംപി അത്തൗല്ല സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ ഭീഷണി മുഴക്കി. ‘ഇമ്രാന്‍ ഖാന്റെ തലയിലെ ഒരു മുടിയിഴയ്‌ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍, രാജ്യംഭരിക്കുന്നവരോ അവരുടെ മക്കളോ ബാക്കിയുണ്ടാവില്ല. നിങ്ങള്‍ക്കെതിരേ ആദ്യം ചാവേര്‍ ആക്രമണം നടത്തുന്നത് ഞാനായിരിക്കും. നിങ്ങളെ ആരെയും വെറുതെവിടില്ല. ഇതേപോലെ പ്രവര്‍ത്തിക്കാന്‍ ഞങ്ങളുടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ തയ്യാറായിരിക്കുകയാണ്’, അത്തൗല്ല വീഡിയോയില്‍ പറയുന്നു. ഇമ്രാന് എന്തെങ്കിലും സംഭവിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പുമായി അദ്ദേഹത്തിന്റെ അനന്തരവന്‍ ഹസ്സന്‍ നിയാസിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.’ പി.ടി.ഐ. അധ്യക്ഷന്‍ കൂടിയായ ഇമ്രാന് എന്തെങ്കിലും സംഭവിച്ചാല്‍ അത് പാകിസ്താന് എതിരായ ആക്രമണമായാണ് കണക്കാക്കുക. ആക്രമണോത്സുകമായ പ്രതികരണമായിരിക്കും ഉണ്ടാവുക. ആക്രമണം നടത്തിയവര്‍ പശ്ചാത്തപിക്കേണ്ടിവരും’,…

      Read More »
    • വധശ്രമത്തിന് പദ്ധതിയെന്ന് സൂചന; ഇമ്രാന്‍ ഖാന്റെ സുരക്ഷ ശക്തമാക്കി

      ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) ചെയർമാനുമായ ഇമ്രാൻ ഖാനെ വധിക്കാൻ പദ്ധതിയിടുന്നതായി അഭ്യൂഹം. ഇതോടെ ഇസ്‌ലാമാബാദിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. ബനി ഗാല നഗരത്തിലെ പൊതുപരിപാടിയിൽ ഇമ്രാൻ പങ്കെടുക്കാനിരിക്കെ മേഖലയിൽ വൻ സുരക്ഷാ സന്നാഹമാണ് വിന്യസിച്ചിട്ടുള്ളത്. ഇസ്‌ലാമാബാദിൽ നിരോധനാ‌‌ജ്ഞ പ്രഖ്യാപിച്ചു. ആളുകൾ കൂട്ടംകൂടുന്നതിനും മറ്റു പൊതുപരിപാടികൾക്കും നിരോധനമുണ്ട്. ഇമ്രാനെതിരെ ആക്രമണമോ അരുതാത്തത് എന്തെങ്കിലുമോ ഉണ്ടായാൽ പാക്കിസ്ഥാനെതിരായ ആക്രമണമായി കണക്കാക്കുമെന്നും പ്രത്യാഘാതം ഭീകരമായിരിക്കുമെന്നും അനന്തരവൻ ഹസാൻ നിയാസി മുന്നറിയിപ്പ് നൽകി. ബനി ഗാലയിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടായേക്കാമെന്നു സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പു നൽകിയതിനു പിന്നാലെ നഗരത്തിന്റെ മുക്കിലുംമൂലയിലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇമ്രാൻ ഖാന് വധഭീഷണിയുണ്ടെന്നു സുരക്ഷാ ഏജൻസികൾ വ്യക്തമാക്കിയതായി മുൻ പാക്ക് മന്ത്രി ഫവദ് ചൗധരി കഴിഞ്ഞ എപ്രിലിൽ പറഞ്ഞിരുന്നു. പാക്കിസ്ഥാനിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഇമ്രാൻ ഖാൻ ഇസ്‌ലാമാബാദിൽ നടത്തിയ റാലിയിൽ ബുളറ്റ് പ്രൂഫ് ജാക്കറ്റുകൾ ഉപയോഗിക്കണമെന്ന സുരക്ഷാ…

      Read More »
    • റഷ്യ-യുക്രെയ്ന്‍ യുദ്ധം ലോക ജനതയുടെ കീശകീറി; ഇത് തുടര്‍ന്നാല്‍ ഇന്ത്യയില്‍ വിലക്കയറ്റം, ആഗോളതലത്തില്‍ ഭക്ഷ്യക്ഷാമം ?

      യുക്രെയ്നിൽ ഫെബ്രുവരി 24ന് റഷ്യ പൊട്ടിച്ച വെടി ലോകജനതയുടെ കീശയിൽ വലിയൊരു ദ്വാരമാണ് ഉണ്ടാക്കിയത്! യുദ്ധം ആരംഭിച്ചിട്ട് നൂറിലേറെ ദിവസം പിന്നിട്ട്, ആളുകളുടെ ‘കീശ കീറി’യിരിക്കുന്ന അവസ്ഥയിൽ ഈ പ്രയോഗത്തിന് തെല്ലും അതിശയോക്തിയില്ല. ലോകമെമ്പാടും അവശ്യസാധനങ്ങളുടെ വില കുത്തനെ കുതിച്ചുയരുന്നു. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം ആഗോള ഭക്ഷ്യ പ്രതിസന്ധിക്ക് കാരണമായേക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന തന്നെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ആഗോളതലത്തിൽ ഏറ്റവുമധികം വിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വില അളക്കുന്ന യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (എഫ്എഒ) ഭക്ഷ്യവില സൂചിക, മാർച്ചിൽ റെക്കോർഡിലെത്തിയതിന് ശേഷം തുടർച്ചയായി രണ്ടു മാസവും ഇടിഞ്ഞിരുന്നു. ഇടിവുണ്ടായിട്ടും, മേയ് സൂചിക 2021ലെ അപേക്ഷിച്ച് 22.8 ശതമാനം ഉയർന്നത് ആശങ്ക വർധിപ്പിക്കുകയാണ്. നിലവിൽ ഭക്ഷണത്തിനു ക്ഷാമമില്ലെങ്കിലും പ്രതിസന്ധിയുണ്ടായേക്കുമെന്നാണ് എഫ്‌എഒയുടെ പ്രധാന വിശകലന വിദഗ്ധൻ ലൂക്കാ റൂസോ പറയുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിലാകും ഇത് ഏറ്റവുമധികം പ്രതിഫലിക്കുന്നതെന്നും 2023 വളരെ അപകടകരമായ ഒരു വർഷമായിരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ‘യുക്രെയ്ൻ–റഷ്യ യുദ്ധമാണ് സ്ഥിതി വഷളാക്കിയത്.…

      Read More »
    • അത്യാധുനിക ആയുധങ്ങളുമായി മാഫിയകളുടെ അഴിഞ്ഞാട്ടം; തോക്കുപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മെക്‌സിക്കോ

      കുറ്റകൃത്യങ്ങളുടെയൊരു കേന്ദ്രമാണ് മെക്സികോ എന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. ഒരു വർഷം നടക്കുന്നത് മുപ്പതിനായിരത്തിലേറെ കൊലപാതകങ്ങൾ. കാണാതാകുന്നത് ആയിരക്കണക്കിന് പേരെ. രാജ്യത്തെ അഞ്ചിലൊന്ന് പേരും ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ ഇരകളാണെന്നാണ് കണക്ക്. മയക്കുമരുന്ന് മാഫിയ ശക്തമായ രാജ്യം. അത്യാധുനിക ആയുധങ്ങളുമായി കളം നിറയുകയാണ് മാഫിയ. പരസ്പരമുള്ള ഏറ്റുമുട്ടലും വെടിവയ്പ്പും എല്ലാം പതിവ്. അമേരിക്കയിലെ ചില ആയുധ നിർമാണ കമ്പനികൾ മാഫിയ സംഘങ്ങൾക്ക് ആയുധങ്ങൾ എത്തിക്കുന്നുവെന്ന് മെക്സികോ ആരോപിക്കുന്നു. 5,97,000 തോക്കുകൾ വർഷം തോറും ഇത്തരത്തിൽ കടത്തുന്നുണ്ടെന്നാണ് മെക്സികോ പറയുന്നത്. അമേരിക്കയിലെ തോക്ക് നിർമാണ കമ്പനികൾക്കെതിരെ നിയമയുദ്ധത്തിലാണിപ്പോൾ മെക്സികോ. 10 ബില്യൺ ഡോളർ നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് അമേരിക്കയിലെ ഫെഡറൽ ജില്ലാ കോടതിയിലെ കേസ്. അനധികൃതമായി കടത്തിയ ആയുധങ്ങൾ രാജ്യത്ത് രക്തച്ചൊരിച്ചിലിന് കാരണമായെന്നാണ് പരാതി. എന്നാൽ നിയമപരമായി വിറ്റഴിക്കുന്ന തോക്കുകൾ പല കൈ മറിഞ്ഞാണ് ക്രിമിനലുകളുടെ കയ്യിലെത്തുന്നതെന്നും അതിൽ ഉത്തരവാദിത്തം ഇല്ലെന്നും ആണ് തോക്ക് നിർമാണ കന്പനികളുടെ വാദം. മാത്രമല്ല, അമേരിക്കൻ നിയമമനുസരിച്ച്, വിൽക്കുന്ന ആയുധങ്ങൾ ആരെങ്കിലും…

      Read More »
    • ദൈവത്തിന്റെ അതിഥികളെ സ്വീകരിക്കാന്‍ സജ്ജം, രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ആദ്യ വിദേശ ഹജ്ജ് വിമാനം സൗദിയിലെത്തി

      ആഗോള വ്യാപകമായി പടർന്ന് പിടിച്ച കൊവിഡ് മഹാമാരിയെ തുടർന്ന് ആരോഗ്യ സുരക്ഷയുടെ ഭാഗമായി വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്കുള്ള നിയന്ത്രങ്ങണൾ നീങ്ങിയതോടെ രണ്ട് വർഷത്തെ കാത്തിരിപ്പുകൾക്ക് ശേഷം ആദ്യ വിദേശ ഹജ്ജ് വിമാനം സൗദിയിലെത്തി. ഇന്തോനേഷ്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘമാണ് ശനിയാഴ്ച്ച പ്രവാചക നഗരിയായ മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. മക്കയിൽ നിന്നും മദീനയിലെത്തിയ അന്ത്യപ്രവാചകർ മുഹമ്മദ് നബി (സ) തങ്ങളെയും, സിദ്ധീഖുൽ അക്ബർ (റ)വിനെയും സ്വീകരിച്ച് മദീനാ നിവാസികൾ പാടിയ പ്രസിദ്ധമായ ‘ത്വലഅൽ ബദ്റു അലൈനാ മിൻ സനിയ്യാത്തിൽ വദാഇ വജബ ശുക്റു അലൈനാ മാ ദആ ലില്ലാഹി ദാഈ’ യെന്ന ഈരടികളുരുവിട്ടും, ശുദ്ധമായ പനിനീർ ജലം തെളിച്ചും, പൂക്കളും സമ്മാനങ്ങളും നൽകിയുമാണ് അല്ലാഹുവിന്റെ അതിഥികളെ സ്വീകരിച്ചത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘത്തെ സ്വീകരിക്കുന്നതിൽ ഞങ്ങൾക്ക് അഥിയായ സന്തോഷമുണ്ടെന്ന് ഹജ്ജ് മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി…

      Read More »
    • പാകിസ്ഥാനിൽ ​ഗ്യാസ് വില കുത്തനെ ഉയർന്നു; വർധിപ്പിച്ചത് 45 ശതമാനം

      ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പാചകവാതക വില കുത്തനെ ഉയർന്നു. സതേൺ ഗ്യാസ് കമ്പനി (എസ്എസ്ജിസി), നോർത്തേൺ ഗ്യാസ് പൈപ്പ്ലൈൻസ് ലിമിറ്റഡ് (എസ്എൻജിപിഎൽ) എന്നിവയുടെ ഗ്യാസ് വില വർധിപ്പിക്കാൻ ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി (ഒജിആർഎ) അനുമതി നൽകി. എസ്എസ്ജിസി ഉപഭോക്താക്കൾക്ക് 44 ശതമാനവും എസ്എൻജിപിഎൽ ഉപഭോക്താക്കൾക്ക് 45 ശതമാനവും വർധിച്ചതായി എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. എസ് എസ് ജി സി ഉപഭോക്താക്കൾ ഒരു സിലിണ്ടറിന് 308.53 രൂപ വർദ്ധനയോടെ 1007 രൂപ നൽകേണ്ടി വരും. എസ് എൻ ജി പി എൽ ഉപഭോക്താക്കൾ നൽകേണ്ട വില  854.52 രൂപയായും വർധിച്ചു. ജൂലൈ ഒന്നുമുതലാണ് വില വർധനവ് നിലവിൽ വരുക. ഇന്ധന വില വർധനവിനെ തുടർന്ന് പാകിസ്ഥാനിൽ ജനം തെരുവിലിറങ്ങിയിരുന്നു. സമീപകാലത്ത് വൈദ്യുതിക്കും വില വർധിപ്പിച്ചു. പിന്നാലെയാണ് ​ഗ്യാസ് വിലയിലും വലിയ വർധനവ് വരുത്തിയത്. ഇന്ധന സബ്‌സിഡി എടുത്തുകളഞ്ഞതോടെ പെട്രോൾ വില 30 രൂപ വർധിച്ചിരുന്നു. നിലവിൽ പാകിസ്ഥാനിൽ പെട്രോൾ വില 209.86…

      Read More »
    Back to top button
    error: