World

    • അന്റാര്‍ട്ടിക്കന്‍ മഞ്ഞുപാളികളിലാദ്യമായി മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കണ്ടെത്തി

      അന്റാര്‍ട്ടിക്കന്‍ മഞ്ഞുപാളികളിലാദ്യമായി മൈക്രോപ്ലാസ്റ്റികുകളുടെ സാന്നിധ്യം കണ്ടെത്തി ഗവേഷകര്‍. അന്റാര്‍ട്ടിക്കയിലെ റോസ് ദ്വീപ് പ്രദേശത്തെ വിവിധയിടങ്ങളിലായിട്ടാണ് മൈക്രോപ്ലാസ്റ്റികുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഒരു സാംപിളില്‍ നിന്നു തന്നെ ശരാശരി 29 -ഓളം പദാര്‍ത്ഥങ്ങളും കണ്ടെത്തി. തുണിത്തരങ്ങളിലും കുപ്പികളിലും പൊതുവേ കാണപ്പെടുന്ന തരത്തിലുള്ള പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളാണ് കണ്ടെത്തിയവയില്‍ ഏറിയ പങ്കും. പലപ്പോഴും പരിസ്ഥിതിക്ക് വീണ്ടെടുക്കാനാവത്ത തരത്തിലുള്ള പ്രതികൂല അന്തരീക്ഷം സൃഷ്ടിക്കാനും ആവാസവ്യവസ്ഥയ്ക്ക് നാശം വരുത്താനും ഇവയ്ക്ക് സാധിക്കും. മനുഷ്യരില്‍ ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളും ഇത്തരത്തിലുള്ള പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങള്‍ കാരണമാകാറുണ്ട്. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് ശേഷം പ്രദേശം സന്ദര്‍ശിച്ച ഗവേഷകര്‍ സ്റ്റെയിന്‍ലെസ് ബോട്ടിലുകളിലായി മഞ്ഞ് ശേഖരിച്ചു. തുടര്‍ന്ന് ഇവ ന്യൂസീലന്‍ഡിലെ യൂണിവേഴ്സിറ്റി ഓഫ് കാന്റര്‍ബറിയില്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. മറ്റ് തരത്തിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട രീതിയിലുള്ള ശ്രദ്ധയും ഗവേഷകര്‍ പുലര്‍ത്തിയിരുന്നു. 13 ഇടങ്ങളില്‍ നിന്നും ശേഖരിക്കപ്പെട്ട മൈക്രോപ്ലാസ്റ്റിക് സാംപിളുകള്‍ ഇവിടെ പരിശോധിച്ചപ്പോള്‍ മറ്റ് 6 സാംപിളുകള്‍ റോസ് ദ്വീപിന് സമീപമുള്ള നിരീക്ഷണ…

      Read More »
    • മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരുടെ വിരലുകള്‍ മുറിച്ചുകളഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്; ഇറാനില്‍ പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകള്‍

      ടെഹ്റാൻ: മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട എട്ട് ഇറാൻ പൗരന്മാരുടെ വിരലുകൾ മുറിച്ചുകളഞ്ഞേക്കുമെന്ന് റിപ്പോർട്ട്. ശിക്ഷ നടപ്പാക്കുന്നതിൽ ആശങ്കയുമായി ഇറാനിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ  അബ്ദുറഹ്മാൻ ബൊറൂമാൻഡ് സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്‌സ് (എബിസി) രം​ഗത്തെത്തി. ​ ഗ്രേറ്റർ തെഹ്റാൻ ജയിലിൽ തടവിൽ കഴിയുന്ന എട്ട് ഇറാനിയൻ പൗരന്മാരുടെ കൈയിലെ വിരലുകൾ ഛേദിക്കുന്നതെന്നും ഈ ശിക്ഷ കടുത്ത മനുഷ്യത്വ വിരുദ്ധമാണെന്നും എബിസി പ്രസ്താവനയിൽ പറഞ്ഞു. തടവുകാരിൽ മൂന്നുപേരെ ശിക്ഷ നടപ്പാക്കുന്നതിനായി വടക്കുപടിഞ്ഞാറൻ ഇറാനിലെ ഒറുമിയ ജയിലിൽ നിന്ന് മാറ്റിയെന്നും സംഘടന പറഞ്ഞു. ടെഹ്‌റാനിലെ എവിൻ ജയിലിൽ ഗില്ലറ്റിൻ പോലെയുള്ള ഉപകരണം പ്രവർത്തനക്ഷമമായാൽ ശിക്ഷ നടപ്പാക്കുമെന്നും ഇവർ വ്യക്തമാക്കി. ജൂൺ എട്ടിന് ശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് തീയതി മാറ്റി. എവിനിലെ ക്ലിനിക്കിൽ വിരലുകൾ മുറിച്ചുമാറ്റുന്നകിനായി ഉപകരണം തയ്യാറായിട്ടുണ്ടെന്നും ഇതിൽ ഒരാളുടെയെങ്കിലും ശിക്ഷ നടപ്പാക്കാൻ ഉപയോഗിച്ചിട്ടുണ്ടെന്നും എബിസി പറഞ്ഞു. കുർദിസ്ഥാൻ ഹ്യൂമൻ റൈറ്റ്‌സ് നെറ്റ്‌വർക്കുമായുള്ള (കെഎച്ച്ആർഎൻ) സംയുക്ത പ്രസ്താവനയിലാണ് ഇവർ ആശങ്ക പങ്കുവെച്ചത്. Iran International @IranIntl via…

      Read More »
    • ഉച്ചവിശ്രമ നിയമം: ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഓരോ തൊഴിലാളികള്‍ക്കും യുഎഇയില്‍ 5,000 മുതൽ 50,000 ദിര്‍ഹം വരെ പിഴ

      അബുദാബി: യുഎഇയില്‍ നിര്‍മ്മാണ സ്ഥലങ്ങള്‍ ഉള്‍പ്പെടെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തുറസ്സായ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ സമയം മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് ഉച്ചവിശ്രമം പ്രഖ്യാപിച്ചിരിക്കുന്നത്. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ 3 മണി വരെയാണ് വിശ്രമ സമയം അനുവദിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലയില്‍ ജോലി ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന അപകടസാധ്യതകളില്‍ നിന്ന് അവരെ സംരക്ഷിക്കാനും വേണ്ടിയാണിത്. രാജ്യത്ത് തുടര്‍ച്ചയായ 18-ാം വര്‍ഷമാണ് ഉച്ചവിശ്രമം നടപ്പിലാക്കുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഓരോ തൊഴിലാളികള്‍ക്കും 5,000 ദിര്‍ഹം വീതമാണ് പിഴ ചുമത്തുക. പരമാവധി 50,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

      Read More »
    • പർവേസ് മുഷാറഫ് അന്തരിച്ചതായി റിപ്പോർട്ട്

      ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷാറഫ് അന്തരിച്ചതായി റിപ്പോർട്ട്. പാക്കിസ്ഥാൻ മാധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്. ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാന്റെ പത്താമന്റെ പ്രധാനമന്ത്രിയായിരുന്നു. പട്ടാള അധിനിവേശത്തിലൂടെയാണ് പർവേസ് മുഷാറഫ് പാക്കിസ്ഥാനിൽ അധികാരം നേടിയത്.  1999 ലാണ് പട്ടാള അട്ടിമറി നടത്തി പർവേസ് മുഷാറഫ് അധികാരത്തിലേറിയത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വെന്റിലേറ്ററായിരുന്നു. ദുബൈയിലെ വീട്ടിലാണ് വെന്റിലേറ്റർ സജ്ജീകരിച്ചിരുന്നത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ മരണ കാര്യത്തിൽ കൂടുതൽ സ്ഥിരീകരണം വന്നിട്ടില്ല. പട്ടാള അട്ടിമറിയുടെ ഘട്ടത്തിൽ നവാസ് ഷെരീഫായിരുന്നു പാക്കിസ്ഥാനിൽ അധികാരത്തിലുണ്ടായിരുന്നത്. പാക് സൈനിക മേധാവിയായിരുന്നു പർവേസ് മുഷാറഫ്. 2008 ഓഗസ്റ്റ് എട്ടിനാണ് അദ്ദേഹം രാജ്യത്തെ അധികാരം ഒഴിഞ്ഞത്. പിന്നീട് വിദേശത്തേക്ക് പോവുകയായിരുന്നു. നാല് വർഷം വിദേശത്ത് താമസിച്ച മുഷാറഫ് 2013 മാർച്ച് മാസത്തിൽ പാക്കിസ്ഥാനിലേക്ക് തിരിച്ചെത്തി. പിന്നീടുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നു ശ്രമമെങ്കിലും രണ്ട് മണ്ഡലങ്ങളിൽ സമർപ്പിച്ച പത്രികകളും തള്ളപ്പെട്ടതോടെ ഈ…

      Read More »
    • ഗുളികയുടെ എണ്ണം ചതിച്ച് ആശാനേ…! 20,000 ദിര്‍ഹം പിഴയും നാടുകടത്തലും ശിക്ഷ വിധിക്കപ്പെട്ട മലയാളിക്ക് ഒടുവില്‍ 90 ദിവസത്തിന് ശേഷം മോചനം

      അബുദാബി: അനുമതില്ലാതെ അളവില്‍ കൂടുതല്‍ മരുന്നു കൊണ്ടുവന്നതിന് യുഎഇയില്‍ പിടിയിലായ മലയാളി ജയില്‍ മോചിതനായി. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി നൗഫലിനെയാണ് അല്‍ഐന്‍ അപ്പീല്‍ കോടതി കുറ്റവിമുക്തനാക്കിയത്. 90 ദിവസങ്ങള്‍ക്ക് ശേഷമാണ് മോചനം ലഭിച്ചത്. മാര്‍ച്ച് 30ന് നാട്ടില്‍ നിന്ന് സഹോദരന്‍ നൗഷാദിനൊപ്പം അല്‍ഐന്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയതാണ് നൗഫല്‍. സുഖമില്ലാത്ത അനുജന് വേണ്ടി നാട്ടില്‍ നിന്ന് ഗുളികകള്‍ വാങ്ങിയിരുന്നു. ഒരു വര്‍ഷം വരെയുള്ള ഗുളികകള്‍ കൊണ്ടുപോകാമെന്ന് മെഡിക്കല്‍ ഷോപ്പുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് 289 ഗുളികകള്‍ വാങ്ങി. ഈ മരുന്ന് നൗഫലിന്റെ ബാഗിലാണ് സൂക്ഷിച്ചിരുന്നത്. മരുന്നിന്റെ കുറിപ്പടി നൗഷാദിന്റെ പക്കലായിരുന്നു. അല്‍ഐന്‍ വിമാനത്താവളത്തിലെ പരിശോധനയില്‍ ബാഗില്‍ നിന്ന് ഗുളിക കണ്ടെടുത്തു. ഈ ഗുളികയക്ക് നിയന്ത്രണം ഉണ്ടെന്നും ചെറിയ അളവായിരുന്നെങ്കില്‍ കുഴപ്പമില്ലെന്നുമായിരുന്നു അധികൃതര്‍ പറഞ്ഞത്. അപ്പോഴാണ് നൗഫല്‍ ഈ വിവരം അറിഞ്ഞത്. നൗഫലിനെതിരെ കേസെടുത്ത് വിമാനത്താവളത്തില്‍ നിന്ന് ജയിലിലേക്ക് മാറ്റി. ഒരാഴ്ച റിമാന്‍ഡ് ചെയ്തു. പ്രോസിക്യൂഷന് മുമ്പില്‍ ഹാജരാക്കി. എന്നാല്‍ ഗുളിക അളവില്‍ കൂടുതലായതിനാല്‍ 20,000…

      Read More »
    • അപ്പോയിന്റ്മെന്റ് കിട്ടാഞ്ഞ രോഗി ഡോക്ടറടക്കം നാലുപേരെ കൊലപ്പെടുത്തി ജീവനൊടുക്കി

      ഒക്ലഹോമ: ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷവും നട്ടെല്ലിന്റെ വേദന കുറയാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍ ഉള്‍പ്പെടെ നാലുപേരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം രോഗി ആത്മഹത്യ ചെയ്തു. ഒക്ലഹോമ റ്റുള്‍സയിലെ സെന്റ് ഫ്രാന്‍സിസ് ആശുപത്രി നാറ്റാലി മെഡിക്കല്‍ ബില്‍ഡിങില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം ഉണ്ടായത്. നട്ടെല്ലിന്റെ വേദനയെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് പ്രതി മൈക്കിള്‍ ലൂയിസ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷവും വേദന മാറിയില്ല. പലവട്ടം ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന ആശുപത്രിയിലെത്തിയ മൈക്കിള്‍ ലൂയിസ് അസ്ഥിരോഗ വിഗദ്ധന്‍ ഡോ പ്രീസ്റ്റണ്‍ ഫിലിപ്സ്, ഡോ. സ്റ്റെഫിനി ഹുസൈന്‍, ഓഫീസ് ജീവനക്കാരി അമെന്‍ഡ ഗ്ലെന്‍, ചികിത്സക്കെത്തിയ മറ്റൊരു രോഗി വില്യം ലവ് എന്നിവരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു.

      Read More »
    • ’90 കിഡ്‌സിന്‍െ്‌റ’ രോമാഞ്ചം, ജോണ്‍ സീന ഇടിക്കൂട്ടിലേക്ക് തിരിച്ചെത്തുന്നു…

      90 കിഡ്‌സിന്‍െ്‌റ നൊസ്റ്റാള്‍ജിക് ഹീറോയും ഇടിക്കൂട്ടിലെ സിംഹവുമായ ജോണ്‍ സീന ഡബ്ല്യുഡബ്ല്യുഇയിലേക്ക് തിരിച്ചെത്തുന്നു. ഡബ്ല്യു.ഡബ്ല്യു.ഇക്കൊപ്പം ചേര്‍ന്ന് രണ്ടുപതിറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ് തിരിച്ചു വരവിന് പിന്നിലെ ലക്ഷ്യം. പതിനാറ് വട്ടം ലോക ചാമ്പ്യനായ ജോണ്‍ സീന അവസാന മത്സരമായ യുണിവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ റോമന്‍ റെയ്ന്‍സിനോട് പരാജയപ്പെട്ടിരുന്നു. 45 വയസുകാരനായ താരത്തിന് ഇനി എത്രനാള്‍ ഡബ്ല്യുഡബ്ല്യുഇയില്‍ തുടരാന്‍ സാധിക്കുമെന്നതാണ് ആരാധകരുടെ സംശയം. ഒരു തലമുറയുടെ തന്നെ ഹരമായിരുന്നു ജോണ്‍ സീന. റോക്കും അണ്ടര്‍ ടേക്കറും വാണ കാലത്ത് തന്റെ ത്രസിപ്പിക്കുന്ന ചുവടുകള്‍ കൊണ്ട് ആരാധാകരെ തീര്‍ത്ത സൂപ്പര്‍ ഹീറോയാണ്. ജോണ്‍ സീനയുടെ ഓരോ മത്സരങ്ങളും ഇടിക്കൂട്ടില്‍ തീര്‍ത്തത് തരംഗങ്ങളായിരുന്നു. ലോകമെമ്പാടും ജോണ്‍ സീന ആരാധകര്‍ ഏറെയാണ്. ഡബ്ല്യുഡബ്ല്യുഇയിലെ (വേള്‍ഡ് റസ്ലിങ് എന്റര്‍ടെയ്ന്‍മെന്റ്) ഏറ്റവും മികച്ച റസ്ലര്‍ എന്നാണ് ആരാധകര്‍ ജോണ് സീനയെ വിശേഷിപ്പിക്കുന്നത്. 17 വര്‍ഷത്തെ റിങ്ങിലെ പ്രകടനത്തിലൂടെ ആരാധകരെ ത്രില്ലടിപ്പിച്ച താരം വീണ്ടും ഡബ്ല്യു.ഡബ്ല്യു.ഇയിലേക്ക് തിരിച്ചെത്തുന്നത് ആരാധകരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലെ സമ്മര്‍…

      Read More »
    • പാന്‍ക്രിയാസ് ക്യാന്‍സര്‍ വീണ്ടും വരാതിരിക്കാന്‍ വാക്‌സിന്‍

      ന്യൂയോര്‍ക്ക്: ചികിത്സയിലൂടെ ഭേദമായ പാന്‍ക്രിയാസ് ക്യാന്‍സര്‍ മടങ്ങിയെത്താതിരിക്കാന്‍ വാക്‌സിനുമായി ഇന്ത്യന്‍ ഗവേഷകനായ ഡോ. വിനോദ് ബാലചന്ദ്രന്‍. കോവിഡിനുള്ള എം.ആര്‍.എന്‍.എ. വാക്‌സിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണു അദ്ദേഹവും സംഘവും പുതിയ വാക്‌സിന്‍ തയാറാക്കിയത്. പാന്‍ക്രിയാസ് ക്യാന്‍സര്‍ ഭേദമായ നാലിലൊന്നു രോഗികളില്‍ പിന്നീട് ആ രോഗം മടങ്ങിയെത്തുന്നതായാണു കണക്കുകള്‍. ശരീരത്തിലെ പ്രതിരോധ സംവിധാനം ട്യൂമര്‍ കോശങ്ങളെ ഭീഷണിയായി കാണാത്തതാണു പ്രശ്‌നം. ഇതു പരിഹരിക്കാനാണു വാക്‌സിന്‍ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത്. ട്യൂമറുകളില്‍ പാതൊജനെ നശിപ്പിക്കുന്ന സെല്ലുകളുടെ സാന്നിധ്യം ന്യൂയോര്‍ക്ക് സ്ലേന്‍ കെറ്ററിങ് ക്യാന്‍സര്‍ സെന്ററിലെ ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. പാന്‍ക്രിയാസ് ക്യാന്‍സറിനു ശസ്ത്രക്രിയയ്ക്കു വിധേയരായ 16 പേരിലായിരുന്നു പരീക്ഷണം. ട്യൂമറിലെ ജനിതക കോഡുകള്‍ ചേര്‍ത്തായിരുന്നു വാക്‌സിന്‍ തയാറാക്കിയത്. വാക്‌സിന്‍ സ്വീകരിച്ചവരുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിഞ്ഞു. എട്ട് പേരുടെ ശരീരം ക്യാന്‍സര്‍ കോശങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് അവയെ നശിപ്പിച്ചു. 18 മാസത്തിനുശേഷവും ഇവര്‍ക്കു പാന്‍ക്രിയാസ് ക്യാന്‍സര്‍ ഉണ്ടായില്ല. ബയോഎന്‍ടെകാണു കോവിഡ് വാക്‌സിനുകളുടെ മാതൃകയില്‍ പാന്‍ക്രിയാസ് ക്യാന്‍സര്‍ രോഗികള്‍ക്കായി…

      Read More »
    • കടുത്ത വൈദ്യുതക്ഷാമം; ഇസ്ലാമാബാദില്‍ ഇനി രാത്രി വിവാഹങ്ങള്‍ ഇല്ല

      വൈദ്യുതക്ഷാമം കനത്തതോടെ കൂടുതല്‍ നടപടികളുമായി പാക്കിസ്ഥാന്‍ ഗവണ്‍മെന്‍റ്. തലസ്ഥാനമായ ഇസ്ലാമാബാദില്‍ രാത്രി 10ന് ശേഷം ഇനി വിവാഹാഘോഷങ്ങള്‍ പാടില്ലെന്നാണ് പുതിയ ഉത്തരവ്. ഇന്ന് മുതലാണ് ഈ ഉത്തരവ് നിലവില്‍ വരുന്നത്. രാത്രി വിവാഹങ്ങളും വിവാഹപ്പാര്‍ട്ടികളും പാക്കിസ്ഥാനില്‍ പതിവാണ്. ആര്‍ഭാടപൂര്‍വമാണ് മിക്കപ്പോഴും ഇത്തരത്തില്‍ രാത്രി വിവാഹങ്ങളും സല്‍ക്കാരങ്ങളും നടക്കുക. അലങ്കാരവെളിച്ചം തന്നെയാണ് രാത്രി പാര്‍ട്ടികളുടെ പ്രധാന ആകര്‍ഷണം. ഇത് അടക്കമുള്ള വൈദ്യുതിയുടെ അധിക ഉപയോഗം ഇല്ലാതാക്കാനാണ് രാത്രി വിവാഹങ്ങള്‍ ഇസ്ല്മാബാദില്‍ നിരോധിച്ചിരിക്കുന്നത്. രാജ്യം വൈദ്യുതക്ഷാമം മാത്രമല്ല നിലവില്‍ നേരിടുന്നത്. സാമ്പത്തിക പ്രതിസന്ധിയും വെല്ലുവിളിയാവുകയാണ്. ഇങ്ങനെ മുന്നോട്ടുപോയാല്‍ ഇന്ന് ശ്രീലങ്ക നേരിട്ട രീതിയിലുള്ള കനത്ത തിരിച്ചടിയായിരിക്കും നേരിടുകയെന്നാണ് വിലയിരുത്തല്‍. ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി കനതത്തതോടെ ജനം സര്‍ക്കാരിനെതിരെ ശക്തമായി തിരിഞ്ഞ കാഴ്ചയാണ് നാം കണ്ടത്. ഈ സാഹചര്യം ഒഴിവാക്കുന്നതിനായാണ് പുതിയ തീരുമാനങ്ങള്‍. പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് തന്നെയാണ് നേരിട്ട് ഇത്തരം തീരുമാനങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി കൊടുത്ത് അത്രയും വൈദ്യുതി ശേഖരിക്കാനും…

      Read More »
    • ആര്‍ട്ടിമിസ് ദൗത്യം: നിങ്ങളുടെ പേര് ചന്ദ്രനിലെത്തിച്ചാലോ, അവസരം ഒരാഴ്ച കൂടി മാത്രം

      മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്ന ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി നിങ്ങളുടെ പേരും ചന്ദ്രനിലെത്തിക്കാം. ഇതിനായി പേര് അയക്കാന്‍ ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ആര്‍ട്ടിമിസ് ദൗത്യത്തിന് പൊതുജന പിന്തുണ ആര്‍ജ്ജിക്കുന്നതിനാണ് ഈ ഓണ്‍ലൈന്‍ ക്യാംപെയിന്‍ നാസ നടത്തുന്നത്. സൗജന്യമായി സൈന്‍ അപ്പ് ചെയ്ത് പേര് നല്‍കിയാല്‍, നിങ്ങളുടെ പേരും ചന്ദ്രനിലേക്ക് പറക്കും. നിങ്ങള്‍ക്ക് കുറച്ച് ദിവസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ഫ്‌ളാഷ് ഡ്രൈവുകളില്‍ പേരുകള്‍ രേഖപ്പെടുത്താന്‍ നാസ ആളുകളെ ക്ഷണിച്ചിരിക്കുന്നത്. ആര്‍ട്ടെമിസ്-1 ചന്ദ്രനെ ചുറ്റുമ്പോള്‍, നിങ്ങളുടെ പേരും ഉണ്ടാകും. ഇതാദ്യമായല്ല നാസ ഇത്തരം ഒരു പരീക്ഷണം നടത്തുന്നത്. മുന്‍പ് ചൊവ്വാ പര്യവേക്ഷണ ദൗത്യത്തില്‍ ഏകദേശം 11 ദശലക്ഷം പേരുകളാണ് പെര്‍സെവറന്‍സ് റോവര്‍ വഴി അയച്ചത്. ആര്‍ട്ടിമിസ് ദൗത്യം എവിടെ വരെ? മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്ന ആര്‍ട്ടിമിസ് ദൗത്യത്തിനായുള്ള റോക്കറ്റ് അവസാനവട്ട പരീക്ഷണത്തിലെന്നാണ് നാസ പറയുന്നത്. സ്പേസ് ലോഞ്ച് സിസ്റ്റവും ഒറിയോണ്‍ ബഹിരാകാശ പേടകവും അടങ്ങുന്നതാണ് 332 അടി ഉയരമുള്ള ആര്‍ട്ടിമിസ് 1 റോക്കറ്റ്. ജൂണ്‍…

      Read More »
    Back to top button
    error: