World

    • ഇന്ത്യന്‍ ഗോതമ്പ് രാജ്യത്തുനിന്ന് കയറ്റുമതി ചെയ്യുന്നത് വിലക്കി യു.എ.ഇ

      അബുദാബി: ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പും ഗോതമ്പ് പൊടിയും വീണ്ടും കയറ്റുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി യുഎഇ ധനകാര്യ മന്ത്രാലയം. നാല് മാസത്തേക്കാണ് വിലക്ക്. ഫ്രീ സോണുകളില്‍ ഉള്‍പ്പെടെ നിയന്ത്രണം ബാധകമാണ്. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഗോതമ്പ് പ്രത്യേക അനുമതി വാങ്ങി കയറ്റുമതി ചെയ്യാം. ഗോതമ്പ് മാവ് ഉള്‍പ്പടെയുള്ള എല്ലാ തരം ഗോതമ്പുത്പന്നങ്ങള്‍ക്കും വിലക്ക് ബാധകമാകും. മെയ് 13-ന് മുമ്പ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത ഇന്ത്യന്‍ ഗോതമ്പ്, ഗോതമ്പ് മാവ് ഇനങ്ങള്‍ കയറ്റുമതി/പുനര്‍ കയറ്റുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍, കയറ്റുമതി ചെയ്യാനുള്ള അനുമതി ലഭിക്കുന്നതിന് മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഗോതമ്പ് ലഭ്യതയില്‍ കുറവുണ്ടാവാന്‍ കാരണമായ രാജ്യാന്തര സാഹചര്യങ്ങള്‍ പരിഗണിച്ചും ഇന്ത്യയുമായി യുഎഇക്ക് ഉള്ള ശക്തവും തന്ത്രപ്രധാനവുമായി വാണിജ്യ ബന്ധത്തെ വിലമതിച്ചുകൊണ്ടുമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് യുഎഇ ധനകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ നേരത്തെ പ്രഖ്യാപിച്ച ഗോതമ്പ് കയറ്റുമതി വിലക്കില്‍ ഇളവ് അനുവദിച്ചുകൊണ്ട്, യുഎഇയുടെ ആഭ്യന്തര ഉപയോഗത്തിനായി ഇന്ത്യയില്‍ നിന്ന് ഗോതമ്പ് കയറ്റുമതി…

      Read More »
    • ഏറ്റവും വലിയ 360 ഡിഗ്രി സ്‌ക്രീന്‍: ഖത്തറിന് ഗിന്നസ് റെക്കോര്‍ഡ്

      ദോഹ: ദോഹ ടോര്‍ച്ച് ടവറിന് ഇനി ലോകറെക്കോഡിന്‍െ്‌റ തലപ്പൊക്കവും. ലോകത്തിലെ ഏറ്റവും വലിയ ബാഹ്യ 360 ഡിഗ്രി സ്‌ക്രീനെന്ന ഗിന്നസ് റെക്കോര്‍ഡാണ് ദോഹ ടോര്‍ച്ച് ടവര്‍ സ്വന്തമാക്കിയത്. ഖത്തര്‍ ടോര്‍ച്ച് ബില്‍ഡിങിന് ചുറ്റുമായി സജ്ജീകരിച്ചിരിക്കുന്ന ഈ സ്‌ക്രീനിന് 11,345 ചതുരശ്ര മീറ്റര്‍ (112,116 ചതുരശ്ര അടിയിലധികം) വിസ്തീര്‍ണമാണുള്ളത്. ആസ്‌പെയര്‍ ടവര്‍ എന്നും അറിയപ്പെടുത്ത ദോഹ ടോര്‍ച്ച് ടവറിന് 298 മീറ്റര്‍ (980 അടി) ഉയരമാണുള്ളത്. 300 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യന്ന ടോര്‍ച്ച് ദോഹയില്‍ നിന്ന് ദോഹ നഗരത്തിന്റെ മനോഹരവും വിശാലവുമായ 360 ഡിഗ്രി കാഴ്ചയും സാധ്യമാവും. ലോകത്തിലെ ഏറ്റവും വലിയ എക്‌സ്റ്റേണല്‍ 360 ഡിഗ്രി സ്‌ക്രീനിനുള്ള ഗിന്നസ് പുരസ്‌കാരം ആസ്‌പെയര്‍ സോണ്‍ സിഇഒ മുഹമ്മദ് ഖലീഫ അല്‍ സുവൈദി ഗിന്നസ് അധികൃതരില്‍ നിന്ന് ഏറ്റുവാങ്ങി. ഖത്തറില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന 2022 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെയും മെസ്സി, നെയ്മര്‍, ബെക്കാം എന്നിവരുടെയും ചില വീഡിയോ ദൃശ്യങ്ങളാണ് പ്രകാശന ചടങ്ങില്‍…

      Read More »
    • വീണ്ടും വരും, തല്‍ക്കാലം വിട, അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ച് ബി.ടി.എസ്.

      ലോകം മുഴുവന്‍ ആരാധകരെ നിരാശയിലാക്കി ഒടുവില്‍ ആ പ്രഖ്യാപനമെത്തി. പ്രമുഖ സംഗീത ബാന്‍ഡ് ആയ ബിടിഎസ് അനിശ്ചിതകാല ഇടവേളയെടുക്കുന്നു. ബാന്‍ഡ് രൂപീകരിച്ച് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ നടത്തിയ പ്രത്യേക അത്താഴ വിരുന്ന് ‘ഫെസ്റ്റ 2022ന്’ ശേഷമാണ് ബിടിഎസിന്റെ പുതിയ പ്രഖ്യാപനം. വ്യക്തിഗത കരിയര്‍ പിന്തുടരുന്നതിന് വേണ്ടിയാണ് ഇടവേള എടുക്കുന്നതെന്നാണ് ബിടിഎസ് അറിയിച്ചിരിക്കുന്നത്. ബാന്‍ഡിലെ പ്രമുഖ താരം ജിന്‍ നിര്‍ബന്ധിത സൈനികസേവനത്തിനു പോകുന്നതിനാല്‍ ബാന്‍ഡിന്‍െ്‌റ ഭാവി പ്രവര്‍ത്തനം എങ്ങനെയാകും എന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ടായിരുന്നു. തങ്ങള്‍ എന്നെങ്കിലും മടങ്ങിവരുമെന്നും സംഘം ആരാധകരോട് പറഞ്ഞു. സംഘാംഗങ്ങള്‍ വികാരഭരിതരാകുകയും ചെയ്യുന്നുണ്ട്. കുറച്ചു കാലത്തിനു ശേഷം ബിടിഎസ് വീണ്ടും ഒരുമിക്കുമെന്നും കൂടുതല്‍ ആര്‍ജ്ജവത്തോടെ തിരികെ വരുമെന്നും ബാന്‍ഡ് അംഗം ജംഗൂക് ഉറപ്പു നല്‍കുന്നുണ്ട്. ബാങ്താന്‍ സൊന്യോന്ദാന്‍ അഥവാ ബുള്ളറ്റ് പ്രൂഫ് ബോയ് സ്‌കൗട്ട്‌സ് എന്നാണ് ബിടിഎസിന്റെ പൂര്‍ണ്ണരൂപം. ആര്‍എം, ജെ-ഹോപ്പ്, ജിന്‍, സുഗ, പാര്‍ക്ക് ജി-മിന്‍, വി, ജംഗ്കൂക്ക് എന്നിവരാണ് ഇതിലെ അംഗങ്ങള്‍. ഇതില്‍ ജിന്‍ന് ഡിസംബറില്‍…

      Read More »
    • ഇറാനില്‍ ഭൂചലനം; യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലും പ്രകമ്പനം

      ദുബൈ: ഇറാനില്‍ ബുധനാഴ്ച രാവിലെ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. രാവിലെ 10.06നാണ് റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു. ദക്ഷിണ ഇറാനിലാണ് ഭൂചലനമുണ്ടായതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബൈയിലെ നിരവധി താമസക്കാര്‍ പ്രകമ്പനം അനുഭവപ്പെട്ടതായി ട്വിറ്ററില്‍ കുറിച്ചു. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയുടെ അറിയിപ്പ് പ്രകാരം യുഎഇക്ക് പുറമെ ബഹ്‌റൈന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനം കാരണമായുണ്ടായ പ്രകമ്പനം അനുഭവപ്പെട്ടവര്‍ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചും മറ്റാര്‍ക്കെങ്കിലും സമാനമായ അനുഭവമുണ്ടായോ എന്ന് അന്വേഷിച്ചും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകളിട്ടു. എന്നാല്‍ പ്രകമ്പനം അനുഭവപ്പെട്ടതല്ലാതെ യുഎഇയില്‍ മറ്റ് തരത്തിലുള്ള ആഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞദിവസം ജമ്മുവിലും ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 4.7 രേഖപ്പെടുത്തിയതായാണ് വിവരം. താജിക്കിസ്ഥാന്‍ ആയിരുന്നു ഇതിന്‍െ്‌റ…

      Read More »
    • കൊല്ലം മണ്‍ട്രോതുരുത്തില്‍ നിന്ന് ഇറ്റലിയില്‍ കോളജ് ഓഫ് ചെസ്റ്റ് ഫിസിഷ്യന്‍ വാര്‍ഷിക സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിക്കാന്‍ ഒരു കുടുംബം

      കൊല്ലം: ഇറ്റലിയില്‍ നടക്കുന്ന ലോക ശ്വാസ കോശരോഗ സമ്മേളനത്തിലേക്ക് പ്രബന്ധാവതരണത്തിന് മണ്‍ട്രോതുരുത്തിലെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ക്ഷണം. ആലപ്പുഴ ജനറല്‍ ആശുപത്രി ശ്വാസകോശരോഗ വിഭാഗം മേധാവിയും ആരോഗ്യവകുപ്പ് ചീഫ് കണ്‍സള്‍ട്ടന്റുമായ ഡോ. കെ വേണുഗോപാല്‍, ഭാര്യയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശിശുരോഗ വിഭാഗം പ്രൊഫസറുമായ ഡോ. പി ആര്‍ ശ്രീലത, മകളും ഭുവനേശ്വര്‍ എയിംസിലെ ഇന്റേണിയുമായ ഡോ. ഗോപിക വേണുഗോപാല്‍ എന്നിവർക്കാണ് അപൂർവ്വമായ ഈ ക്ഷണം ലഭിച്ചിരിക്കുന്നത്. അമേരിക്കന്‍ കോളജ് ഓഫ് ചെസ്റ്റ് ഫിസിഷ്യന്‍ വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് 27മുതല്‍ 29 വരെയാണ് ഇറ്റലിയിലെ ബ്ലോഗാനയില്‍ നടക്കുന്ന സമ്മേളനത്തില്‍ നാല് പ്രബന്ധങ്ങള്‍  ഇവർ അവതരിപ്പിക്കുന്നത്. മകന്‍ ഗോപീകൃഷ്ണ ഇറ്റലിയില്‍ ആര്‍ക്കിടെക്ചര്‍ ഉപരിപഠനം നടത്തുകയാണ്. മണ്‍ട്രോതുരുത്ത് മംഗലത്ത് വീട്ടില്‍ പരേതരായ കുഞ്ഞുപിള്ള -അമ്മുക്കുട്ടി അധ്യാപക ദമ്പതികളുടെ മകനാണ് ഡോ. കെ വേണുഗോപാല്‍. ഡോ.പി ആര്‍ ശ്രീലത കൊല്ലം മരുത്തടി ശ്രീകൃഷ്ണഭവനില്‍ പൊന്നമ്മ-രവീന്ദ്രന്‍ ദമ്പതികളുടെ മകളാണ്. ആലപ്പുഴ ചന്ദനക്കാവ് ശ്രീമംഗലത്താണ് ഇവര്‍…

      Read More »
    • ചോരക്കളി അവസാനിക്കാതെ ബുർക്കിന ഫാസോ; ​അമ്പതിലേറെ ​ഗ്രാമീണരെ ഭീകരർ കൊലപ്പെടുത്തി

      വാ​ഗഡുഗു: ബുർക്കിന ഫാസോയിൽ അക്രമം തുടരുന്നു. കഴിഞ്ഞ ദിവസം വടക്കൻ ബുർക്കിന ഫാസോയിലെഗ്രാമത്തിൽ ആയുധധാരികളായ ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടതായി സർക്കാർ വക്താവ് അറിയിച്ചു. അൽ-ഖ്വയ്ദ, ഐഎസ്ഐഎൽ ഭീകരവാദികൾക്ക് ആധിപത്യമുള്ള സെനോ പ്രവിശ്യയുടെ ഭാഗമായ സെയ്റ്റെംഗ കമ്യൂണിലാണ് ശനിയാഴ്ച രാത്രി അക്രമം നടന്നത്. ഒറ്റ രാത്രികൊണ്ടാണ് ഭീകരർ ഇ‍ത്രയും പേരെ കൊന്നുതള്ളിയത്. ഇതുവരെ 50 മൃതദേഹങ്ങൾ സൈന്യം കണ്ടെത്തിയെന്ന് അധികൃതർ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് സർക്കാർ വക്താവ് ലയണൽ ബിൽഗോ പറഞ്ഞു. 100 പേരെങ്കിലും മരിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. അതേസമയം 165 പേർ കൊല്ലപ്പെട്ടതായും വിവരങ്ങളുണ്ട്. എങ്കിലും അമ്പത് പേരുടെ മരണമേ സർക്കാർ പുറത്തുവിട്ടിട്ടുള്ളൂ. ആക്രമണത്തെ യുഎൻ  അപലപിച്ച. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് യുഎൻ ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയനും സംഭവത്തെ അപലപിച്ച് രം​ഗത്തെത്തി. കഴിഞ്ഞയാഴ്ച വിമതരും സർക്കാർ സേനയും തമ്മിൽ രക്തരൂക്ഷിതമായ പോരാട്ടം നടന്ന സ്ഥലമായിരുന്നു സെയ്‌തേംഗ. വ്യാഴാഴ്ച പതിനൊന്ന്…

      Read More »
    • ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് കുവൈത്ത്

      കുവൈത്ത് സിറ്റി: ബലി പെരുന്നാള്‍, അറഫാ ദിനം എന്നിവ പ്രമാണിച്ച് ജൂലൈ 10 ഞായറാഴ്ച മുതല്‍ ജൂലൈ 14 വ്യാഴാഴ്ച വരെ അവധിയായിരിക്കുമെന്ന് കുവൈത്ത്. തിങ്കളാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ സംബന്ധിച്ച തീരുമാനമെടുത്തത്. ഈ വര്‍ഷത്തെ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിക്കുന്ന ആദ്യത്തെ ഗള്‍ഫ് രാജ്യമായി കുവൈത്ത്. അവധിക്ക് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ജൂലൈ 17 ഞായറാഴ്ചയായിരിക്കും പുനഃരാരംഭിക്കുകയെന്നും അറിയിച്ചിട്ടുണ്ട്. ഞായര്‍ മുതല്‍ വ്യാഴം അഞ്ച് ദിവസത്തെ അവധിയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലുള്ള വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒന്‍പത് ദിവസത്തെ അവധി ലഭിക്കും. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഈ അവധി ബാധകമായിരിക്കുമെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

      Read More »
    • സ്റ്റിയറിങ്ങിനടിയില്‍ കഞ്ചാവ്: ഒമാനില്‍ യുവാവ് അറസ്റ്റില്‍

      മസ്‌കത്ത്: കഞ്ചാവുമായി യാത്ര ചെയ്യുകയായിരുന്ന യുവാവ് ഒമാനില്‍ കസ്റ്റംസിന്റെ പിടിയിലായി. എംപ്റ്റി ക്വാര്‍ട്ടര്‍ വഴി വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്നയാളാണ് കസ്റ്റംസ് പരിശോധനയില്‍ കുടുങ്ങിയത്. വാഹനത്തിന്റെ സ്റ്റിയറിങിന് പിന്നില്‍ ബോധപൂര്‍വം ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തതെന്നും പൊലീസ് അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇയാളെ പിന്നീട് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയതായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

      Read More »
    • സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം ഒഴിവാക്കി; ഇനി മാസ്‌ക് വേണ്ട

      റിയാദ്: സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം പിന്‍വലിച്ചു. എല്ലാ മുന്‍കരുതലുകളും പ്രതിരോധ നടപടികളും ഒഴിവാക്കി. അടച്ചിട്ട ഇടങ്ങളില്‍ ഇനി മാസ്‌ക് നിര്‍ബന്ധമല്ലെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മക്ക, മദീന പള്ളികളില്‍ മാസ്‌ക് ആവശ്യമാണ്. സ്ഥാപനങ്ങള്‍, വിനോദ പരിപാടികള്‍, പൊതുപരിപാടികള്‍, വിമാനങ്ങള്‍, പൊതുഗതാഗതം എന്നിവയില്‍ പ്രവേശിക്കുന്നതിന് ഇനി വാക്സിനേഷന്‍ തെളിവ് ആവശ്യമില്ല. അതേസമയം, പ്രതിരോധ നടപടികള്‍ തുടരാന്‍ ആഗ്രഹിക്കുന്ന ആശുപത്രികള്‍, പൊതു പരിപാടികള്‍, വിമാനങ്ങള്‍, പൊതുഗതാഗതം എന്നിവക്ക് മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെടാമെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു. സൗദി അറേബ്യ വിടാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍ മൂന്ന് മാസത്തിന് പകരം എട്ട് മാസത്തിന് ശേഷം മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടതുണ്ട്. പ്രതിരോധ കുത്തിവയ്പ്പില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രത്യേക പ്രായത്തിലുള്ള ആളുകള്‍ക്ക് പുതിയ നിയന്ത്രണം ബാധകമല്ല. വൈറസില്‍നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് മൂന്നാമത്തെ ബൂസ്റ്റര്‍ ഷോട്ട് എടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

      Read More »
    • പ്രവാസികള്‍ക്കായി റവന്യൂ അദാലത്ത്; ആറുമാസത്തിലൊരിക്കല്‍ റവന്യുമന്ത്രി യുഎഇയില്‍ നേരിട്ടെത്തി പരാതികള്‍ സ്വീകരിക്കും

      ദുബൈ: പ്രവാസി മലയാളികള്‍ക്കായി റവന്യൂ അദാലത്ത് നടത്തുമെന്നു മന്ത്രി കെ രാജന്‍. ആറുമാസത്തിലൊരിക്കല്‍ റവന്യുമന്ത്രി യുഎഇയില്‍ നേരിട്ടെത്തി പരാതികള്‍ സ്വീകരിക്കും. പ്രവാസികള്‍ക്ക് ഭൂനികുതി ഗള്‍ഫിലിരുന്നു അടയ്ക്കാനുള്ള സംവിധാനവും ഒരുക്കുമെന്നും മന്ത്രി ദുബൈയില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ യുഎഇയിലായിരിക്കും റവന്യു അദാലത്ത് സംഘടിപ്പിക്കുക. ആറുമാസത്തിലൊരിക്കല്‍ റവന്യു മന്ത്രിയും ഉദ്യോഗസ്ഥരും നേരിട്ടെത്തി പ്രവാസികളുടെ പരാതികൾ സ്വീകരിക്കും. ഭൂമി, വീട് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ അവധിയെടുത്ത് നാട്ടിലെത്തി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാക്കുകയാണ് ലക്ഷ്യം. പദ്ധതി ലോക കേരള സഭയിൽ അവതരിപ്പിക്കുമെന്നും റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലാന്റ് റവന്യൂ കമ്മീഷണറേറ്റില്‍ പ്രവാസി സെല്‍ സ്ഥാപിക്കും. നികുതി ഗള്‍ഫിലിരുന്നു അടയ്ക്കാനുള്ള സംവിധാനവും ഒരുക്കും. യുണീക് തണ്ടപ്പേര്‍ സിസ്റ്റം നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറിയതായും മന്ത്രി പറഞ്ഞു. ഇതുവഴി പല സ്ഥലങ്ങളുള്ളവര്‍ക്ക് ഒറ്റനമ്പരിലേക്ക് തങ്ങളുടെ ഭൂമി ഉടമസ്സഥത മാറ്റാനാവും. കെ റെയിലിനായി കല്ലിടല്‍ തുടരും എന്നാല്‍…

      Read More »
    Back to top button
    error: