NEWSWorld

ഇറാനില്‍ ഭൂചലനം; യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലും പ്രകമ്പനം

ദുബൈ: ഇറാനില്‍ ബുധനാഴ്ച രാവിലെ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. രാവിലെ 10.06നാണ് റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു.

ദക്ഷിണ ഇറാനിലാണ് ഭൂചലനമുണ്ടായതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബൈയിലെ നിരവധി താമസക്കാര്‍ പ്രകമ്പനം അനുഭവപ്പെട്ടതായി ട്വിറ്ററില്‍ കുറിച്ചു.

Signature-ad

അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയുടെ അറിയിപ്പ് പ്രകാരം യുഎഇക്ക് പുറമെ ബഹ്‌റൈന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

ഭൂചലനം കാരണമായുണ്ടായ പ്രകമ്പനം അനുഭവപ്പെട്ടവര്‍ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചും മറ്റാര്‍ക്കെങ്കിലും സമാനമായ അനുഭവമുണ്ടായോ എന്ന് അന്വേഷിച്ചും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകളിട്ടു. എന്നാല്‍ പ്രകമ്പനം അനുഭവപ്പെട്ടതല്ലാതെ യുഎഇയില്‍ മറ്റ് തരത്തിലുള്ള ആഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞദിവസം ജമ്മുവിലും ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 4.7 രേഖപ്പെടുത്തിയതായാണ് വിവരം. താജിക്കിസ്ഥാന്‍ ആയിരുന്നു ഇതിന്‍െ്‌റ പ്രഭവകേന്ദ്രം.

Back to top button
error: