NEWSWorld

ഇന്ധനമില്ല, വിദ്യാലയങ്ങൾ അടച്ചു. എല്ലാവർക്കും വർക് ഫ്രം ഹോം, ശ്രീലങ്ക തകരുന്നു

കൊളംബോ : ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തന്നെ തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ പലതരം നടപടികളാണ് രാജ്യത്ത് നടപ്പാക്കുന്നത്. പെട്രോൾ അടിക്കാൻ വരി നിൽക്കുന്നവർക്ക് ടോക്കൺ വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്. സ്കൂളുകൾ അടഞ്ഞു കിടക്കുന്നു. സർക്കാർ ജീവനക്കാരോട് വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ശ്രീലങ്കയിൽ ആകെ 22 മില്യൺ ജനങ്ങളാണ് അധിവസിക്കുന്നത്. ഭക്ഷണത്തിനും, മരുന്നിനും, ഇന്ധനത്തിനുമെല്ലാം പണം കണ്ടെത്താൻ ജനം നട്ടം തിരിയുന്ന അവസ്ഥ. ഇന്ധനത്തിനായി പലരും ദിവസങ്ങളോളം വരി നിൽക്കുന്നു.

Signature-ad

“നാല് ദിവസമായി പമ്പിന് മുന്നിൽ ഞാൻ വരി നിൽക്കുകയാണ്. നന്നായി ഉറങ്ങുകയോ, ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടില്ല…”
ഓട്ടോറിക്ഷ ഡ്രൈവറായ 67-കാരന്റെ വാക്കുകളാണിത്.


“ഞങ്ങൾക്ക് പണമില്ല, കുടുംബത്തിന് അന്നം നൽകാനാകുന്നില്ല. 5 കിലോ മീറ്റർ അകലെയുള്ള വീട്ടിലേക്ക് പോകാനുള്ള ഇന്ധനം പോലും ഇല്ല…”
ക്യൂവിൽ 24-ാമനായി നിൽക്കുന്ന ഷെൽട്ടൻ പറയുന്നു.

വാണിജ്യ തലസ്ഥാനമായ കൊളംബോയിലും പരിസര പ്രദേശങ്ങളിലും ഒരാഴ്ചത്തേക്ക് സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ഇന്ധനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ സർക്കാർ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Back to top button
error: