റിയാദ്: ജൂലൈ ആറിന് ജോലി അവസാനിക്കുന്നതോടെ സൗദിയിലെ ബാങ്കുകളുടെ ഈദ് അവധി ആരംഭിക്കുമെന്ന് അധികൃതര്‍. ബലിപെരുന്നാള്‍ പ്രമാണിച്ചുള്ള അവധി ദിനങ്ങള്‍ സൗദി അറേബ്യയിലെ ബാങ്കുകള്‍ പ്രഖ്യാപിച്ചു. ജൂലൈ ആറിന് ജോലി അവസാനിക്കുന്നതോടെ ആരംഭിക്കുന്ന ബാങ്കുകളുടെ ഈദ് അവധി ജൂലൈ 12 നാണ് അവസാനിക്കുക.
അവധിക്ക് ശേഷം 13-ാം തീയതി പ്രവര്‍ത്തനം പുനരാരംഭിക്കും. ബാങ്കുകള്‍, അവയുടെ ശാഖകള്‍, അനുബന്ധ ഓഫീസുകള്‍, മണി എക്‌സ്‌ചേഞ്ച് സെന്ററുകള്‍ എന്നിവയുടെ അവധി ദിനങ്ങളാണ് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) തിങ്കളാഴ്ച പ്രഖ്യാപിച്ചത്.
എന്നാല്‍ അവധി ദിനങ്ങളിലും ഹജ്ജ് തീര്‍ഥാടകര്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും സേവനം നല്‍കുന്നതിനായി വിമാനത്താവളം, ജിദ്ദ തുറമുഖം, മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിലെയും രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെയും ബാങ്കുകളുടെ ഓഫീസുകളും അവയുടെ സീസണല്‍ ശാഖകളും തുറന്ന് പ്രവര്‍ത്തിക്കും.