വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ആസ്‌ട്രേലിയയിൽ കുടിയേറിയിട്ടുള്ളവർക്കായി നടക്കുന്ന ഗോൾഡ് കോസ്റ്റ് നൈറ്റ്സ് സൂപ്പർ കപ്പ് ക്രിക്കറ്റിനു ഗോൾഡ് കോസ്റ്റിൽ തുടക്കമായി. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ ഉൾപ്പെടെ 16 ടീമുകൾമത്സരിക്കുന്ന സൂപ്പർ കപ്പിന്റെ സംഘാടകർ മലയാളികൾ നേതൃത്വം കൊടുക്കുന്ന ഗോൾഡ്കോസ്റ്റ് നൈറ്റ്സ് സ്പോർട്ടിങ് ക്ലബ് ആണ്. മോഡ്സ്ലാൻഡ് ക്ലെന്ഷ്മിത് സ്റ്റേഡിയത്തിൽ 16 നാണ് ഫൈനൽ. ക്യുൻസ്ലാൻഡ് ക്രിക്കറ്റ് അക്കാദമിയും മൾട്ടി കൾച്ചറൽ കമ്മ്യൂണിറ്റി കൗൺസിൽ ഗോൾഡ് കോസ്റ്റും ടൂർണമെന്റിന്റെ നടത്തിപ്പിന് ഗോൾഡ് കോസ്റ്റ് നൈറ്റ്സിനെ സഹായിക്കുന്നുണ്ട്. ഇന്ത്യൻ കുടിയേറ്റ ക്കാരുടെ സംഘടനയുടെ ( ഗോപിയോ ) അധ്യക്ഷൻ പ്രദീപ് ഗോരാസ്യ ആദ്യ ബോൾ പാർലമെന്റ് അംഗം മാർക്ക് ബൂത്ത്‌ന് എറിഞ്ഞു കൊടുത്താണ് ഉത്ഘാടനം നടത്തിയത്. അതേസമയം ശശി തരൂർ ഉൾപ്പെടെ പ്രമുഖർ ക്രിക്കറ്റിന് പിന്തുണയുമായി എത്തിയിരുന്നു.