World
-
ദീപിക പദുക്കോൺ ലോകത്തെ ഏറ്റവും സുന്ദരികളായ 10 സ്ത്രീകളുടെ പട്ടികയിൽ, മറ്റ് വിശ്വസുന്ദരികൾ ആരൊക്കെ…?
ലോകത്തെ ഏറ്റവും സുന്ദരികളായ സ്ത്രീകളുടെ പട്ടികയില്‍ ആദ്യ 10ല്‍ ഇടം നേടി ദീപിക പദുകോണ്‍. ഹോളിവുഡ് നടി ജോഡി കോമറാണ് ഒന്നാം സ്ഥാനത്ത്. ഈ പട്ടികയില്‍ ഇടം നേടുന്ന ഏക ഇന്ത്യാക്കാരിയാണ് ദീപിക. മികച്ച സൗന്ദര്യമാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പട്ടിക പുറത്തിറക്കിയത്. ജോഡി കോമറിനു പിന്നാലെ ബിയോണ്‍സും, കിം കര്‍ദാഷിയാനും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. യുകെ ആസ്ഥാനമായുള്ള പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ജൂലിയന്‍ ഡി സില്‍വയാണ് അടുത്തിടെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീകളുടെ പട്ടിക പുറത്തിറക്കിയത്. ‘ഗോള്‍ഡന്‍ റേഷ്യോ ഓഫ് ബ്യൂട്ടി’ എന്ന പുരാതന ഗ്രീക്ക് ശാസ്ത്രമാണ് ഇദ്ദേഹം അടിസ്ഥാനമാക്കിയത്. സ്ത്രീ സൗന്ദര്യം അളക്കാനായി പുരാതന ഗ്രീക്കുകാര്‍ രൂപപ്പെടുത്തിയ ഒരു ഗണിത സമവാക്യമാണ് ഗോള്‍ഡന്‍ റേഷ്യോ. ഈ അടിസ്ഥാനത്തിൽ അദ്ദേഹം ഏറ്റവും പുതിയ കംപ്യൂട്ടറൈസ്ഡ് മാപ്പിംഗ് ആവിഷ്ക്കരിയ്ക്കുകയും ലോകത്തെ ഏറ്റവും സുന്ദരികളായ സ്ത്രീകളെ കണ്ടെത്തുകയുമായിരുന്നു. പട്ടികയില്‍ ജോഡി കോമറാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെന്നും നടി ദീപിക പദുക്കോണിന് ഒമ്പതാം സ്ഥാനമുണ്ടെന്നും ഡോ.…
Read More » -
കാമുകനൊപ്പം ഒളിച്ചോടി; താലിബാന്‍ കല്ലെറിഞ്ഞു കൊല്ലാന്‍ വിധിച്ച യുവതി ജീവനൊടുക്കി
കാബുള്‍: വീടുവിട്ടു പോയതിന് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കല്ലെറിഞ്ഞു കൊല്ലാന്‍ തീരുമാനിച്ച യുവതി ആത്മഹത്യ ചെയ്തു. വിവാഹിതനായ കാമുകനൊപ്പമാണ് യുവതി ഒളിച്ചോടിയത്. പിന്നീട് ഇവരെ പിടികൂടിയ താലിബാന്‍ യുവതിയെ കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് യുവതി തൂങ്ങി മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവതിയുടെ കാമുകനെ വ്യാഴാഴ്ച വധശിക്ഷയ്ക്കു വിധേയനാക്കിയിരുന്നു. സ്ത്രീകള്‍ക്ക് ജയില്‍ സൗകര്യം കുറവായതിനാലാണ് കല്ലെറിഞ്ഞു കൊല്ലാന്‍ തീരുമാനിച്ചതെന്ന് ഗൊര്‍ പ്രവിശ്യയിലെ താലിബാന്‍ പോലീസ് മേധാവി പറഞ്ഞു. വീടുവിട്ട് ഓടിപ്പോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഇത്തരക്കാരെ കല്ലെറിഞ്ഞു കൊല്ലാനോ പൊതുസ്ഥലത്ത് ചാട്ടവാര്‍ കൊണ്ട് അടിക്കാനോ ആണ് തീരുമാനമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്ത്രീകള്‍ക്കുമേല്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്നത് താലിബാന്‍ തുടരുന്നതിനിടെയാണ് പുതിയ സംഭവം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചത്. ഇതോടെ സ്ത്രീകള്‍ക്ക് പലയിടത്തും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. ആറാം ക്ലാസിന് മുകളിലേക്ക് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടാനാകില്ല. ജോലി സ്ഥലങ്ങളില്‍ നിന്ന് ഒഴിവാക്കി.
Read More » -
ബ്രിട്ടനില്‍ ലിസ് ട്രസിനെതിരേ വിമത നീക്കവുമായി എം.പിമാര്‍
ലണ്ടന്‍: നികുതി ഇളവുകള്‍ പ്രഖ്യാപിച്ച് സമ്പദ്വ്യവസ്ഥയില്‍ പ്രതിസന്ധിയുണ്ടായതിനു പിന്നാലെ യു.കെ പ്രധാനമന്ത്രി ലിസ് ട്രസിനെതിരെ വിമതനീക്കം ശക്തമായി. ട്രസിനെതിരേ മത്സരിച്ച മുന്‍ ധനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനകിനെ നേതാവായി കൊണ്ടുവരാന്‍ വിമതര്‍ നീക്കം നടത്തുന്നുണ്ട്. അതേസമയം, തന്നെ പുറത്താക്കാന്‍ നോക്കിയാല്‍ തെരഞ്ഞെടുപ്പിലേക്കു പോകേണ്ടിവരുമെന്ന മുന്നറിയിപ്പ് ട്രസ് നല്‍കിയിട്ടുണ്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 100 ല്‍ അധികം എം.പിമാര്‍ ട്രസില്‍ വിശ്വാസമില്ലെന്നു കാട്ടി കത്ത് നല്‍കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കമ്മിറ്റിയുടെ തലവന്‍ ഗ്രഹാം ബ്രാഡിക്ക് ഇവര്‍ ഉടന്‍ കത്തു നല്‍കിയേക്കുമെന്നാണ് വിവരം. ‘നിങ്ങളുടെ സമയം കഴിഞ്ഞു’ എന്ന് ട്രസിനെ ധരിപ്പിക്കണമെന്നാണ് എം.പിമാരുടെ ആവശ്യം. അല്ലെങ്കില്‍ പാര്‍ട്ടിയുടെ നിയമം പരിഷ്‌കരിച്ച് ട്രസിന്റെ നേതൃത്വത്തില്‍ വിശ്വാസമില്ലെന്നു കാട്ടാനായി അവിശ്വാസ വോട്ടിന് അവസരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അതേസമയം, പുതിയതായി നിയമിച്ച ധനമന്ത്രി ജെറമി ഹണ്ടിനും ട്രസിനും ഒക്ടോബര്‍ 31 ന് ബജറ്റ് അവതരിപ്പിക്കാനും രാജ്യത്തിന്റെ സാമ്പത്തിക തന്ത്രം രൂപപ്പെടുത്താനുള്ള അവസരം നല്‍കണമെന്നുമാണ് ബ്രാഡിയുടെ…
Read More » -
ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് സൗദി സന്ദര്‍ശിക്കാം; ഉംറം നിര്‍വഹിക്കാനും അവസരം
റിയാദ്: ഖത്തര്‍ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് മക്കയില്‍ ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും അവസരം നല്‍കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലോകകപ്പ് തുടങ്ങുന്നതിന് പത്ത് ദിവസം മുന്‍പ് സൗദിയില്‍ പ്രവേശിക്കാം. പരമാവധി രണ്ടുമാസമായിരിക്കും സൗദിയിലെ താമസ കാലയവളവ്. ഫിഫ ലോകകപ്പ് കാണാന്‍ ഫാന്‍ ടിക്കറ്റില്‍ ഖത്തറില്‍ എത്തുന്ന വിദേശികള്‍ക്ക് സൗദി സന്ദര്‍ശിക്കാന്‍ സൗജന്യ വിസ നല്‍കുമെന്ന് നേരത്തെ സൗദി അറിയിച്ചിരുന്നു. ഇങ്ങനെ സൗദിയില്‍ എത്തുന്ന ഇസ്ലാം മതവിശ്വാസികള്‍ക്കാണ് മദീന സന്ദര്‍ശിക്കാനുമവസരം നല്‍കുന്നത്. വിസാ ഫീസ് ഈടാക്കിയില്ലെങ്കിലും സൗദി സന്ദര്‍ശിക്കുന്നവര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസ് എടുക്കണമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Read More » -
ആശുപത്രിയുടെ മേല്‍ക്കൂരയില്‍ 200 അഴുകിയ മൃതദേഹങ്ങള്‍
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ആശുപത്രിയു െമേല്‍ക്കൂരയില്‍ ഇരുന്നൂറോളം അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തി. പഞ്ചാബ് പ്രവിശ്യയിലെ മുള്‍ട്ടാന്‍ നഗരത്തില്‍ നിഷ്താര്‍ ആശുപത്രിയിലെ മോര്‍ച്ചറിയുടെ മേല്‍ക്കൂരയിലാണു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൃതദേഹങ്ങളല്ല, ശരീരാവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്നാണു സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മോര്‍ച്ചറിയുടെ മേല്‍ക്കൂരയില്‍ അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അജ്ഞാതന്‍ വിവരം നല്‍കിയതായി പഞ്ചാബിലെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്നാണു റിപ്പോര്‍ട്ട്. സ്ത്രീകളുടെ മൃതദേഹങ്ങളടക്കം വസ്ത്രമില്ലാതെയാണ് ഇട്ടിരുന്നത്. മേല്‍ക്കൂരയില്‍ കിടക്കുന്ന ഈ മൃതദേഹങ്ങളില്‍ കഴുകന്മാര്‍ കൊത്തുകയും പുഴുവരിക്കുകയും ചെയ്യുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വീഡിയോയും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ പഞ്ചാബ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു; ആറംഗ കമ്മറ്റി രൂപീകരിച്ചു. നിഷ്താര്‍ മെഡിക്കല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറും അന്വേഷണത്തിനായി മൂന്നംഗ സമിതിയെ രൂപീകരിച്ചു.
Read More » -
അബുദാബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു, ഡോ. എം.ആർ രാഘവ വാര്യർക്കും കെ. രേഖയ്ക്കും. എം. രാജീവ് കുമാറിനും സി. അനൂപിനും അവാർഡ്
അബുദാബി മലയാളികളുടെ സംഘടനയായ ശക്തി തിയറ്റേഴ്‌സിന്റെ 2022 ലെ മികച്ച സാഹിത്യ രചനകൾക്കായുള്ള അബുദാബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു. ശക്തി അവാർഡ് കമ്മറ്റി ഭാരവാഹികളായ കവി പ്രഭാവർമ്മ, മൂസ മാസ്റ്റർ എന്നിവരാണ് തിരുവനന്തപുരം പ്രസ് ക്ലബിൽ അവാർഡ് പ്രഖ്യാപിച്ചത്. 2022 ശക്തി ടി.കെ രാമകൃഷ്ണൻ പുരസ്കാരം ഡോ. എം.ആർ രാഘവ വാര്യർക്കും ബാല സാഹിത്യ വിഭാഗത്തിൽ കെ രേഖയുടെ നുണയത്തി എന്ന കൃതിക്കുമാണ് അവാർഡ്. സുധീഷ് കോട്ടേമ്പ്രത്തിന്റെ ചിലന്തി നൃത്തം സുറാബിന്റെ മാവ് പൂക്കും കാലം എന്നീ കവിതകൾ അവാർഡിനർഹമായി. നാടക വിഭാഗത്തിൽ എം. രാജീവ് കുമാറിന്റെ നാടകങ്ങൾ അവാർഡിനർഹമായി. സി അനൂപിന്റ രാച്ചുക്ക്, വി.കെ ദീപയുടെ വുമൺ ഈറ്റേർഴ്സ് എന്നി കൃതികൾ കഥാ വിഭാഗത്തിലും രവി വർമ്മ തമ്പുരാന്റെ മുടിപ്പേച്ച് നോവൽ വിഭാഗത്തിലും അവാർഡിനർഹമായി. വിജ്ഞാന സാഹിത്യ വിഭാഗത്തിൽ ഡോ. കവിതാ ബാലകൃഷണന്റെ വയനാ മനുഷ്യന്റെ കലാചരിത്രം, കെ. സുധീഷിന്റെ നമ്മളെങ്ങനെ നമ്മളായി എന്ന കൃതിക്കും അവാർഡ് ലഭിച്ചു. ഇതര…
Read More » -
വിമാനത്തിനുള്ളില്‍ യുവതിയുടെ അസഭ്യവര്‍ഷം, കുപ്പി കൊണ്ട് സഹയാത്രികനെ എറിഞ്ഞു
ന്യൂയോര്‍ക്ക്: വിമാനത്തില്‍ അസഭ്യവര്‍ഷം ചൊരിയുന്ന യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. വളര്‍ത്തു നായയെ അവരുടെ സമീപത്തു നിന്നും മാറ്റിയതിനാണ് യുവതി വിമാനത്തിലെ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയത്. അറ്റ്‌ലാന്റയില്‍നിന്ന് ന്യൂയോര്‍ക്കിലേയ്ക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. വളര്‍ത്തു നായയുമായി യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് യുവതി രോഷാകുലയായത്. വീഡിയോയിലുടനീളം വിമാനത്തിലെ സഹയാത്രികരെയും ക്രൂ അംഗങ്ങളെയും യുവതി ചീത്തവിളിക്കുന്നുണ്ട്. കൈയിലുണ്ടായിരുന്ന വെള്ളത്തിന്റെ കുപ്പി ഒരാളുടെ ദേഹത്തേയ്ക്ക് വലിച്ചെറിയുന്നതും വീഡിയോയില്‍ കാണാം. തൊട്ടടുത്തിരുന്ന് ഫോണില്‍ നോക്കിയിരിക്കുന്ന ഒരു യാത്രക്കാരനോട് മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യാനും ആവശ്യപ്പെടുന്നു. തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയവരെയും യുവതി ചീത്ത വിളിക്കുന്നുണ്ട്. വളര്‍ത്തു നായയെ മടിയിലിരുത്താന്‍ അനുവദിക്കാത്തതിനാല്‍ തന്റെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ വൈകിയെന്നും യുവതി ആരോപിക്കുന്നു. തുടര്‍ന്ന് വിമാനത്തില്‍നിന്ന് യുവതിയെ പുറത്താക്കി. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ വൈറലായതോടെ യുവതിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സംഭവത്തില്‍ യുവതിക്കെതിരെ കേസെടുത്തു.
Read More » -
വിനോദസഞ്ചാരത്തിനുള്ള സൗദി അറേബ്യയിലെ ഏറ്റവും വലിയ കടല്‍പ്പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു
റിയാദ്: വിനോദസഞ്ചാരത്തിനുള്ള സൗദി അറേബ്യയിലെ ഏറ്റവും വലിയ കടല്‍പ്പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. റെഡ്‌സീ ടൂറിസം പദ്ധതിയുടെ ഭാഗമാണ് ശൂറ എന്ന് പേരിട്ടിരിക്കുന്ന ഈ പാലം. ചെങ്കടല്‍ പദ്ധതിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ശൂറാ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 3.3 ചതുരശ്ര കിലോമീറ്റര്‍ നീളമുണ്ട്. റെഡ്‌സീ ഡെവലപ്‌മെന്റ് കമ്പനിയാണ് പാലത്തിന്റെ നിര്‍മ്മാണം നടത്തിയത്. ഇലക്ട്രിക് കാറുകള്‍ക്കും സൈക്കിളുകള്‍ക്കും പ്രത്യേകം ട്രാക്കുകളും കടലിനോട് ചേര്‍ന്ന് നടന്നു പോകാന്‍ സാധിക്കുന്ന കാല്‍നടപ്പാതയും ഒരുക്കിയിട്ടുണ്ട്. ശൂറാ ദ്വീപില്‍ 16 ഹോട്ടലുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. ചെങ്കടലില്‍ 92 ദ്വീപുകള്‍ ഉള്‍പ്പെടുന്നതാണ് റെഡ്‌സീ വിനോദ സഞ്ചാര പദ്ധതി. 2017 ജൂലൈ 31നാണ് ചെങ്കടല്‍ ടൂറിസം പദ്ധതി സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചത്. 34,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് പദ്ധതി നടപ്പിലാക്കുക. يُسعدنا أن نعلن عن افتتاح جسر شُورى رسميًا بطول 3.3 كيلومتر. ويربط الجسر الساحل الغربي…
Read More » -
ബ്രിട്ടീഷ് ധനമന്ത്രി ക്വാർട്ടംഗിനെ പുറത്താക്കി
ലണ്ടന്‍: ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് ധനമന്ത്രി ക്വാസി ക്വാർട്ടെംഗിനെ പുറത്താക്കിയതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍. രാജ്യത്തെ പിടിച്ചുകുലുക്കിയ വിപണിതകര്‍ച്ചയ്ക്ക് ഇടയാക്കി ധനമന്ത്രിയുടെ സാമ്പത്തിക പാക്കേജാണ് രാജിയിലേക്ക് നയിച്ചത് എന്നാണ് വിവരം. ഇതിനെ തുടര്‍ന്ന് ഈ സമ്പാത്തിക പാക്കേജിലെ വിവാദ ഭാഗങ്ങൾ ഒഴിവാക്കുമെന്നാണ് വിവരം. United Kingdom Finance Minister Kwasi Kwarteng has been sacked, reports UK Media (Pic source: Reuters) pic.twitter.com/xCPYTUtzGG — ANI (@ANI) October 14, 2022 ക്വാർട്ടെംഗ് ഇനി ഖജനാവിന്‍റെ മേധാവി ആയിരിക്കില്ലെന്നാണ് ബിബിസി റിപ്പോര്‍ട്ട് പറയുന്നത്. ഏതാനും ദിവസം മുന്‍പ് ഇദ്ദേഹത്തെ പുറത്താക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിക്കുന്നതായി ദ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വ്യാഴാഴ്ച പോലും ഈ വാര്‍ത്തയെ തള്ളി ക്വാർട്ടംഗ് രംഗത്ത് എത്തിയിരുന്നു. ‘താന്‍ എവിടെയും പോകില്ല’ എന്നാണ് അദ്ദേഹം ഈ വാര്‍ത്തകളോട് പ്രതികരിച്ചത്. 1970ന് ശേഷം ഏറ്റവും കുറഞ്ഞകാലം മന്ത്രിയായിരുന്നയാള്‍ എന്ന പദവിക്കാണ് ഇതോടെ ക്വാർട്ടെംഗ് അര്‍ഹനാകുന്നത്.37…
Read More » -
ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം നവംബര്‍ രണ്ട് മുതൽ
ദുബൈ: ഈ വര്‍ഷത്തെ ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം നവംബര്‍ രണ്ട് മുതൽ. വാക്കുകൾ വ്യാപിക്കട്ടെ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ പുസ്തകോൽസവം. ഇറ്റലിയാണ് ഈ വര്‍ഷത്തെ അതിഥി രാജ്യം. പ്രവാസലോകത്തെ അക്ഷരങ്ങളുടെ ഉൽസവത്തിന് അരങ്ങുണരാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. നവംബര്‍ രണ്ട് മുതൽ പതിമൂന്ന് വരെയാണ് ഇത്തവണത്തെ ഷാര്‍ജ പുസ്തകോൽസവം. ലോകമെങ്ങും നിന്നുള്ള നൂറുകണക്കിന് പ്രമുഖ എഴുത്തുകാര്‍ ഇത്തവണയും മേളയിലുണ്ടാകും. ലോകപ്രശസ്ത എഴുത്തുകാരുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശനവും വായനക്കാരുമായുള്ള സംവാദവുമാണ് ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവത്തിൻറെ പ്രധാന ആകര്‍ഷണം. പതിനഞ്ച് ലക്ഷത്തോളം പുസ്തകങ്ങളായിരിക്കും ഇത്തവണ പുസ്തകോൽസവത്തിൽ വായനക്കാരിലേക്കെത്തുക. ഇന്ത്യയുൾപ്പെടെ 95 രാജ്യങ്ങളിൽ നിന്ന് 2,213 പ്രസാധകർ മേളയിൽ അണിനിരക്കും. 2022 ലെ ബുക്കർ പ്രൈസ് നേടിയ ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീ, ഇന്ത്യൻ–അമേരിക്കൻ എഴുത്തുകാരൻ ദീപക് ചോപ്ര, ഇന്ത്യൻ വംശജയായ കനേഡിയൻ കവയിത്രി റുപി കൗർ, കാർട്ടൂിസ്റ്റും എഴുത്തുകാരനുമായ ലിങ്കൺ പിയേഴ്സ് തുടങ്ങിയ പ്രശസ്ത എഴുത്തുകാര്‍ പുസ്തകോൽസവത്തിനെത്തും. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളും…
Read More »