World

    • ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഋഷി സുനക് എത്തുമോ? ഉറ്റുനോക്കി ലോകം

      ലണ്ടന്‍: സ്ഥാനമേറ്റെടുത്ത് 45 ദിവസത്തിനുശേഷം രാജിവെച്ചൊഴിഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന് പകരം ആര് പ്രധാനമന്ത്രിയാകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ട്രസ് പരാജയപ്പെടുത്തിയ ഇന്ത്യന്‍ വംശജന്‍ ഋഷി സുനക്കിനു നേര്‍ക്കാണ് ഏവരുടെയും കണ്ണുകള്‍ നീളുന്നത്. അടുത്ത പ്രധാനമന്ത്രിയായി അദ്ദേഹം വരുമോ എന്നറിയാന്‍ ഇന്ത്യക്കാര്‍ക്കും വലിയ താല്‍പര്യമുണ്ട്. പ്രധാനമന്ത്രി സ്ഥാനം ആര്‍ക്ക് നല്‍കണമെന്ന് നിശ്ചയിക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ട്രസിന് പിന്നിലായി രണ്ടാമതെത്തിയത് സുനക്ക് ആയിരുന്നു. അടുത്ത പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാകും 42 കാരനായ സുനക്ക്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സുനാക്കിന് പിന്നിലായി മൂന്ന്, നാല് സ്ഥാനങ്ങളിലെത്തിയ മോര്‍ഡൗണ്ട്, ബെന്‍ വാലസ് എന്നിവരും ലിസ് സ്ട്രസിന്റെ പിന്‍ഗാമിയാകാന്‍ സാധ്യത കല്‍പിക്കപ്പെടുന്നവരാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ വളരെ അധികം പിന്തുണ സുനാക്കിന് ലഭിച്ചിരുന്നു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ പ്രത്യേകിച്ച് പാര്‍ട്ടിക്കുള്ളിലെ പോര് ശക്തമായി തുടരുമ്പോള്‍ കാര്യങ്ങള്‍ എങ്ങനെയാകും മാറിമറിയുകയെന്നത്…

      Read More »
    • ജനം ഏല്‍പിച്ച ദൗത്യം നിറവേറ്റാനായില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

      ലണ്ടന്‍: അധികാരമേറ്റ് 45 ാം ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. രാജിയോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രീട്ടിഷ് പ്രധാനമന്ത്രിയെന്ന റെക്കോഡ് ട്രസിന്റെ പേരിലായി. ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണു ലിസ് ട്രസ്. പ്രധാനമന്ത്രിയുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. താന്‍ പോരാളിയാണെന്നും തോറ്റുപിന്‍മാറില്ലെന്നും ലിസ് ട്രസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാല്‍, തന്നെ ഏല്‍പിച്ച ദൗത്യം നിറവേറ്റാനായില്ലെന്ന് ലിസ് ട്രസ് രാജിവച്ചതിനു പിന്നാലെ വ്യക്തമാക്കി. പുതിയ പ്രധാനമന്ത്രി വരുന്നതുവരെ സ്ഥാനത്തു തുടരുമെന്നും അവര്‍ അറിയിച്ചു. ട്രസ് പ്രധാനമന്ത്രിയായതിനു പിന്നാലെ അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനെതിരേ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. നികുതിയിളവുകള്‍ അശാസ്ത്രീയമാണെന്ന് ആരോപണങ്ങളുണ്ടായി. പ്രതിസന്ധിയിലായ ബ്രിട്ടന്റെ സാമ്പത്തിക നിലയെ ഇതു കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നായിരുന്നു വിലയിരുത്തല്‍. ഭരണപക്ഷത്തുനിന്നു തന്നെ പ്രധാനമന്ത്രിക്കെതിരേ വിമര്‍ശനമുണ്ടായി. കഴിഞ്ഞ ദിവസം രാജിവച്ച ആഭ്യന്തര മന്ത്രിയും ലിസ് ട്രസിനെതിരേ വിമര്‍ശനമുന്നയിച്ചിരുന്നു. കടുത്ത പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനെ പിന്തള്ളിയാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ലിസ്…

      Read More »
    • സാമ്പത്തികപ്രതിസന്ധിയും തുടർച്ചയായ രാജികളും ആരോപണങ്ങളും; ലിസ് ട്രസ് മന്ത്രിസഭ ആടിയുലയുന്നു

      ലണ്ടൻ: ബ്രിട്ടനിൽ ലിസ് ട്രസ് മന്ത്രിസഭ ആടിയുലയുന്നു. തുടർച്ചയായ രാജികളും ആരോപണങ്ങളും സാമ്പത്തികപ്രതിസന്ധിയും സർക്കാരിനെ ഉലയ്ക്കുകയാണ്. രാജിവെച്ച ഹോം സെക്രട്ടറി ബ്രേവർമാൻ പ്രധാനമന്ത്രി ലിസ് ട്രസിനു നേരെ രൂക്ഷ വിമർശനം ഉയർത്തി. അഞ്ചുദിവസം മുമ്പാണ് യുകെയുടെ ധനമന്ത്രി ക്വാസി കാർട്ടെങ്ങിന് രാജിവെച്ചിറങ്ങേണ്ടി വന്നത്. ഔദ്യോഗിക രേഖ കൈകാര്യം ചെയ്തതിൽ വീഴ്ച വന്നു എന്ന ആക്ഷേപത്തെ തുടർന്ന് ഇന്നലെ, ഹോം സെക്രട്ടറി സുവെല്ല ബ്രെവർമാനും രാജിവെക്കാൻ നിർബന്ധിതയായി. ബ്രെവർമാന്റെ രാജിക്ക് തൊട്ടു മുമ്പായി, ബ്രിട്ടീഷ് ഹൌസ് ഓഫ് കോമൺസിൽ നടന്നത് ഒന്നര മണിക്കൂറോളം നീണ്ട വാക് പോരുകളും കയ്യാങ്കളിയോടടുത്ത ബഹളങ്ങളുമാണ്. സഭ കലുഷിതമായതിനു രണ്ടു മണിക്കൂറിനുള്ളിൽ തന്നെ, ചീഫ് വിപ്പ് വെൻഡി മോർട്ടനും രാജിവെച്ചതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. സ്ഥാനമൊഴിയാൻ നിർബന്ധിതയായ ഹോം സെക്രട്ടറി ബ്രേവർമാൻ, ഇറങ്ങിപ്പോകും വഴി, പ്രധാനമന്ത്രി ലിസ് ട്രസിനു നേരെ ചൊരിഞ്ഞത്, മാനിഫെസ്റ്റോ വാഗ്ദാന ലംഘനം അടക്കമുള്ള ഗുരുതര ആക്ഷേപങ്ങളാണ്. ബ്രിട്ടനിൽ നാണയപ്പെരുപ്പം കഴിഞ്ഞ നാൽപതു വർഷത്തെ ഏറ്റവും ഉയർന്ന…

      Read More »
    • കുട്ടിളുടെ സുരക്ഷക്കായി പുതിയ അപ്‌ഡേഷനുമായി ഗൂഗിൾ, കുട്ടികൾക്ക് കുരുക്ക് മുറുകും, അവരെ ട്രാക്ക് ചെയ്യുന്നതുള്‍പ്പെടെ അവരുടെ മുഴുവൻ ചലനങ്ങളും മാതാപിതാക്കൾക്ക് അനുനിമിഷം ലഭ്യം

      കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മാതാപിതാക്കളെ സഹായിക്കുന്ന പുതിയ അപ്‌ഡേറ്റുമായി പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍. കുട്ടികളെ ട്രാക്ക് ചെയ്യുന്നത് ഉള്‍പ്പെടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്ന സഹായിക്കുന്ന ഫാമിലി ലിങ്ക് ആപ്പിലാണ് പുതിയ അപ്‌ഡേഷന്‍ കൊണ്ടുവന്നത്. ആഴ്ചകള്‍ക്കകം പുതിയ ഫീച്ചര്‍ മാതാപിതാക്കള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു. കുട്ടികള്‍ എവിടെയുണ്ടെന്ന് കൃത്യമായി അറിയാന്‍ സഹായിക്കുന്ന ലൊക്കേഷന്‍ ടാബില്‍ അപ്‌ഡേഷന്‍ വരുത്തിയതാണ് ഒന്നാമത്തെ കാര്യം. ഡിവൈസ് ലൊക്കേഷന്‍ സംബന്ധിച്ച് കൃത്യമായ വിവരവും ലഭിക്കും. സ്‌കൂള്‍, കളിക്കുന്ന സ്ഥലം അടക്കം സ്ഥിരമായി പോകുന്ന പ്രത്യേക ഇടങ്ങള്‍ എന്നിവിടങ്ങളില്‍ കുട്ടികള്‍ എത്തുമ്പോഴും ഇറങ്ങുമ്പോഴും വിവരം ലഭിക്കുന്നവിധം നോട്ടിഫിക്കേഷന്‍ ലൈവാക്കി വെയ്ക്കാന്‍ സാധിക്കുന്നതാണ് മറ്റൊരു സേവനം. കുട്ടികളുടെ മൊബൈല്‍ ഉപയോഗം സംബന്ധിച്ച് കൃത്യമായി വിവരം ലഭിക്കുന്ന ഹൈലൈറ്റ്‌സ് ടാബാണ് മറ്റൊരു ഫീച്ചര്‍. കുട്ടികള്‍ എത്ര സമയം മൊബൈല്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ചെലവഴിച്ചു എന്ന് കൃത്യമായി അറിയാന്‍ ഇത് സഹായിക്കും. കുട്ടികള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍ ഉള്‍പ്പെടെയുള്ള…

      Read More »
    • മാലിന്യത്തിൽ നിന്ന് കരകൗശല വസ്തുക്കൾ, മലയാളി യുവതിഅമീന അജ്മൽ ദുബൈയിൽ വിസ്‌മയം സൃഷ്ടിക്കുന്നു

      മാലിന്യങ്ങളിൽ നിന്ന് ഉപയോഗപ്രദമായ ഉൽപന്നങ്ങൾ നിർമിച്ച് മലയാളി യുവതി വിസ്‌മയം സൃഷ്ടിക്കുന്നു. ദുബൈയിൽ സ്ഥിരതാമസമാക്കിയ അമീന അജ്മൽ ആണ് പ്രകൃതിക്കായി അത്ഭുതം തീർക്കുന്നത്. ഡിഐവൈ (Do it Yourself) ക്രിയേറ്ററായ അമീന സാമൂഹ്യ മാധ്യമ പ്ലാറ്റ് ഫോമായ ‘ജോഷി’ലെ (Amy’s Creations) താരമാണിന്ന്. മാലിന്യങ്ങളിൽ നിന്ന് എങ്ങനെ കലാസൃഷ്ടികൾ രൂപം കൊള്ളുമെന്ന് ഒരു തലമുറയെ പ്രചോദിപ്പിക്കുകയാണ് ഇവരിപ്പോൾ. കുട്ടിക്കാലം മുതലേ ക്രിയാത്മകമായ എന്തെങ്കിലും ചെയ്യാൻ അമീനയ്ക്ക് ഇഷ്ടമായിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും കഴിവുകൾ പ്രകടിപ്പിക്കാൻ അമീനയെ പ്രചോദിപ്പിച്ചു കൊണ്ടേയിരുന്നു. ജോലിയിൽ കയറണമെന്നായിരുന്നു ആദ്യമൊക്കെ ആഗ്രഹമെങ്കിലും കുടുംബപ്രശ്നങ്ങൾ കാരണം അതിന് കഴിഞ്ഞില്ല. എന്നാലും, തന്റെ വേറിട്ട കഴിവ് പ്രകടിപ്പിച്ച ഒരു വീഡിയോ ഒരു ദശലക്ഷം ആളുകൾ കണ്ടതോടെ കൂടുതൽ അത്തരം കാര്യങ്ങൾ ചെയ്യാൻ പ്രോത്സാഹനമായി മാറി. വലിച്ചെറിയപ്പെടുന്ന വസ്തുക്കളിൽ നിന്ന് ബോട്ടിൽ ആർട്ട്, ഡിസ്പോസിബിൾ ഗ്ലാസ് ക്രാഫ്റ്റ്, ബുക്ക് പേപ്പർ ക്രാഫ്റ്റ് തുടങ്ങിയവ അമീന ചെയ്യുന്നു. പ്ലാസ്റ്റിക് കുപ്പികൾ, ഗ്ലാസ് കുപ്പികൾ, പച്ചക്കറി വിത്തുകൾ,…

      Read More »
    • സ്ത്രീകളുടെ ശ്രദ്ധക്ക്…! മുടി സ്ട്രെയിറ്റ് ചെയ്യുന്ന സ്ത്രീകൾക്ക് ഗർഭാശയ അർബുദത്തിന് ഇരട്ടി സാധ്യതയെന്ന് പഠനം

      മുടി സ്ട്രെയിറ്റ് ചെയ്യാൻ കെമിക്കൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകൾക്ക് ഗർഭാശയ അർബുദത്തിനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോർട്ട്.  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ പുതിയ പഠനത്തിൽ ഇത്തരം ഉത്പന്നങ്ങൾ ഉപയോ​ഗിക്കാത്തവരെ അപേക്ഷിച്ച്‌ സ്ട്രെയിറ്റ് ചെയ്യുന്നവരിൽ അർബുദ സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തിയത്. അതേസമയം മുടിയിൽ ഉപയോ​ഗിക്കുന്ന ഹെയർ ഡൈ, ബ്ലീച്ച്‌ എന്നിയവ‌യ്ക്ക് ഗർഭാശയ അർബുദവുമായി യാതൊരു ബന്ധവുമില്ലെന്നും ​ഗവേഷകർ കണ്ടെത്തി. 35നും 74നുമിടയിൽ പ്രായമുള്ള 33,497 സ്ത്രീകളെയാണ് പഠനത്തിൽ പങ്കെടുപ്പിച്ചത്. ഇവരിൽ ഏകദേശം 11 വർഷത്തോളം നടത്തിയ പഠനത്തിനിടെ 378 ഗർഭാശയ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്തു. ഹെയർ സ്‌ട്രെയിറ്റനിംഗ് ഉൽപ്പന്നങ്ങൾ പതിവായി ഉപയോഗിക്കുന്ന സ്ത്രികൾക്ക് (വർഷത്തിൽ നാല് തവണയിലധികം) ഇവ ഉപയോ​ഗിക്കാത്തവരെ അപേക്ഷിച്ച്‌ ഗർഭാശയ അർബുദം വരാനുള്ള സാധ്യത ഇരട്ടിയിലേറെയാണ് എന്നാണ് കണ്ടെത്തൽ. മുടി സ്ട്രെയിറ്റ് ചെയ്യാനുപയോ​ഗിക്കുന്ന കെമിക്കൽ ഉത്പന്നങ്ങളിൽ അടങ്ങിയ്ട്ടുള്ള പാരബെൻ, ഡിസ്ഫെനോൾ എ, ലോഹങ്ങൾ, ഫാർമാൽഡിഹൈഡ് എന്നിവയായിരിക്കും അർബു​ദത്തിന് കാരണമാകുന്നതെന്നാണ് കരുതുന്നത്. മറ്റ് ഉത്പന്നങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത് തലയോട്ടിയിലേക്ക്…

      Read More »
    • പ്രവാസികൾക്ക് ആശ്വാസം, കുറഞ്ഞ നിരക്കിൽ എയർ ഇന്ത്യ എക്സ്പ്രസ് ദുബായ്–കേരള സർവീസ്

      ദുബായ് മുതൽ കേരളം, മംഗലാപുരം എന്നിവയുൾപ്പെടെ 10  സ്ഥലങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് നിരക്ക് കുറച്ചതായി പ്രഖ്യാപിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലേക്കാണ് കേരളത്തിലേക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക്. കൊച്ചിയിലേക്ക് 380 ദിർഹം, കോഴിക്കോട്ടേക്ക് 269 ദിർഹം, തിരുവനന്തപുരത്തേക്ക് 445 ദിർഹം, മംഗ്ലുരുവിലേയ്ക്ക് 298 ദിർഹം എന്നിങ്ങനെയാണ് വൺവേ ടിക്കറ്റ് നിരക്ക്. മുംബൈ–279 ദിർഹം, ഡൽഹി–298, അമൃത് സർ–445, ജയ്പൂർ–313, ലക്നൗ‌–449, തിരുച്ചി–570 ദിർഹം. കോഴിക്കോട്ടേയ്ക്ക് ആഴ്ചയിൽ 13 സർവീസുകളുണ്ടാകും. കൊച്ചിയിലേക്ക് ഏഴ് വിമാനങ്ങളും തിരുവനന്തപുരത്തേക്ക് അഞ്ച് വിമാനങ്ങളും മംഗ്ലുരുവിലേയ്ക്ക് 14 വിമാനങ്ങളുമുണ്ടാകും. ഈ നിരക്ക് അടുത്ത മാസം പകുതി വരെ തുടരാനാണ് സാധ്യത.

      Read More »
    • ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഡിപ്പോ ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങി

      ദോഹ: 478 ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങി. ഗതാഗത മന്ത്രി ജാസിം സൈഫ് അഹ്‍മദ് അല്‍ സുലൈതിയാണ് പുതിയ ബസ് ഡിപ്പോ ഉദ്ഘാടനം ചെയ്‍തത്. ലുസൈല്‍ സിറ്റിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ അത്യാധുനിക ഇലക്ട്രിക് ബസ് ഡിപ്പോയുടെ വിസ്‍തീര്‍ണം നാല് ലക്ഷം ചതുരശ്ര മീറ്ററിലധികമാണ്. ബസ് ബേകള്‍ക്ക് പുറമെ 24 മള്‍ട്ടി പര്‍പസ് കെട്ടിടങ്ങള്‍, റിക്രിയേഷണല്‍ സംവിധാനങ്ങള്‍, ഗ്രീസ് സ്‍പേസുകള്‍ എന്നിവയ്ക്ക് പുറമെ സബ് സ്റ്റേഷനുകളുമുണ്ട്. 25,000 ചതുരശ്ര മീറ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന പതിനൊന്നായിരത്തോളം സോളാര്‍ പാനലുകളില്‍ നിന്ന് നാല് മെഗാവാട്ട് വൈദ്യുതിയും ഇവിടെ ഉദ്പാദിപ്പിക്കും. ഡിപ്പോയിലെ കെട്ടിടങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി പൂര്‍ണമായും ഇവിടെ നിന്നു തന്നെ കണ്ടെത്താനാവുമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് സോണുകളായാണ് ഡിപ്പോയെ തിരിച്ചിരിക്കുന്നത്. ആദ്യത്തെ സോണില്‍ ഇലക്ട്രിക് ബസുകള്‍ക്കായി 478 പാര്‍ക്കിങ് ബേകളാണുള്ളത്. ഇവിടെ 248 ചാര്‍ജിങ് ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും പരിശോധനകള്‍ക്കും വാഹനങ്ങള്‍…

      Read More »
    • ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ തീയ്യതി പ്രഖ്യാപിച്ചു; ഇത്തവണത്തെ വിസ്മയം ഡ്രോണ്‍ ലൈറ്റ് ഷോ

      ദുബൈ: അടുത്ത ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15ന് തുടങ്ങും. 46 ദിവസം നീണ്ടുനിൽക്കുന്ന ഷോപ്പിങ് മഹാമേള 2023 ജനുവരി 29ന് അവസാനിക്കും. സംഗീത കച്ചേരികൾ, ഫാഷൻ എക്‌സ്‌ക്ലൂസീവ്, ഷോപ്പിങ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ, റാഫിളുകൾ എന്നിവ ഉൾപ്പെടുമെന്ന് സംഘാടകരായ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്‍റ് അറിയിച്ചു. ഡ്രോണ്‍ ലൈറ്റ് ഷോയാണ് ഇത്തവണത്തെ മേളയിലെ പ്രത്യേകത. ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർക്ക് ദുബായ് സന്ദർശിക്കാനും ഏറ്റവും ദൈർഘ്യമേറിയ ഷോപ്പിംഗ് ഫെസ്റ്റിവൽ ആസ്വദിക്കാനുമുള്ള മറ്റൊരു അവസരമാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഇരുപത്തി എട്ടാം പതിപ്പെന്ന് ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഹമ്മദ് അൽ ഖാജ അറിയിച്ചു. വാര്‍ഷിക വ്യാപാര മേള എന്നതിനപ്പുറത്തേക്ക് മഹത്തായ ഒരു നഗരം വാഗ്ദാനം ചെയ്യുന്ന വലിയ വലിയ ആഘോഷമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

      Read More »
    • ഗര്‍ഭിണിയാണെന്നറിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ 23 വയസുകാരി അമ്മയായി!

      ന്യൂയോര്‍ക്ക്: ഗര്‍ഭിണിയാണെന്നറിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ 23 വയസുകാരി അമ്മയായി! യു.എസിലെ നെബ്രാസ്‌ക സ്വദേശിയായ പേറ്റണ്‍ സ്റ്റോവറാണ് റെക്കോഡ് നേട്ടത്തിനുമയായത്. മാസങ്ങളായി തുടരുന്ന ക്ഷീണവും തലകറക്കവും അധികരിക്കുകയും പാദങ്ങളില്‍ നീരുവരികയും ചെയ്തതിനെ തുടര്‍ന്നാണ് യുവതി ഡോക്ടറെ കാണാനെത്തിയത്. അധ്യാപനവൃത്തി ആരംഭിച്ചിട്ട് അധികകാലമാകാത്തതിനാല്‍ ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് സുഖക്കേടിന് കാരണമെന്നാണ് പേറ്റണ്‍ കരുതിയത്. എന്നാല്‍, പരിശോധനക്കൊടുവില്‍ താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന് ഡോക്ടര്‍ അറിയിച്ചതുകേട്ട് പേറ്റണ്‍ അമ്പരന്നു. രണ്ട് തവണ പരിശോധന നടത്തിയ ശേഷമാണ് പേറ്റണ്‍ ഗര്‍ഭിണിയാണെന്ന കാര്യം ഡോക്ടര്‍ ഉറപ്പിച്ചത്. ഒന്നുകൂടി ഉറപ്പാക്കാന്‍ അള്‍ട്രാസൗണ്ട് പരിശോധന നടത്താമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. സ്‌ക്രീനില്‍ ചൂണ്ടിക്കാട്ടി ഡോക്ടര്‍ പറഞ്ഞതോടെയാണ് ഗര്‍ഭിണിയാണെന്ന കാര്യം പേറ്റണ്‍ വിശ്വസിച്ചത്. പെട്ടെന്ന് ഒരു കുഞ്ഞുണ്ടാകുന്നതിനെ കുറിച്ച് പേറ്റണും ബോയ്ഫ്രണ്ട് ട്രാവിസിനും പദ്ധതിയുണ്ടായിരുന്നില്ല. എന്നാല്‍, കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ കുഞ്ഞുണ്ടാകാന്‍ പോകുന്നെന്ന വിവരം ഇരുവര്‍ക്കും ആഹ്ളാദം പകര്‍ന്നു. എന്നാല്‍, ഗര്‍ഭിണികളില്‍ രക്തസമ്മര്‍ദ്ദം അധികമാകുന്ന പ്രി എക്ലാംപ്സിയ എന്ന അവസ്ഥയിലാണ് പേറ്റണ്‍ എന്നും വൃക്കകളും…

      Read More »
    Back to top button
    error: